സരയു ഒഴുകിയ മണ്ണ്; ക്ഷേത്രത്തെ തൊടില്ല ഇടിമിന്നലും ഭൂകമ്പവും; മോദി പറഞ്ഞത് ഒരൊറ്റക്കാര്യം: അദ്ഭുതമായി അയോധ്യ– വിഡിയോ
‘‘ക്ഷേത്രത്തിൽ എത്തുന്ന ഒരാൾ പിന്നീട് അവിടുത്തെ കാഴ്ചകൾ മറക്കരുത്. അത് എന്നെന്നും ഓർമിക്കപ്പെടണം’’ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമ്പോൾ ഈ ഒരൊറ്റക്കാര്യം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതെന്നു പറയുന്നു ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. രാമവിഗ്രഹത്തിൽ ചൈതന്യമാകുന്ന പ്രാണനെ സന്നിവേശിപ്പിക്കുന്ന പ്രാണപ്രതിഷ്ഠ ജനുവരി 22ന് നടക്കുമ്പോൾ എല്ലാ കണ്ണുകളും ആ ക്ഷേത്ര നഗരിയിലേക്കാണ്. പൂർണമായും ഭാരതീയ പാരമ്പര്യം ഉൾക്കൊണ്ട്, തനത് ഇന്ത്യൻ വാസ്തു ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. ‘ആത്മനിർഭർ അയോധ്യ’യെന്ന് അഭിമാനത്തോടെത്തന്നെ പറയാനാകും. പക്ഷേ, വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു അതിലേക്കുള്ള യാത്ര. കാലാവസ്ഥയോടും കല്ലിനോടും മണ്ണിനോടും സമയത്തിനോടും വരെ പോരാടിയാണ് അയോധ്യയിൽ രാമക്ഷേത്രം ഉയർത്തിയത്. എല്ലാം മറികടന്ന്, ക്ഷേത്രത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ ഭക്തകോടികളെ കാത്തിരിക്കുന്നതാകട്ടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും. നനഞ്ഞുലഞ്ഞു കിടന്ന മണ്ണിൽ എങ്ങനെയാണ് 1000 വർഷത്തിലേറെക്കാലം ഒരനക്കം പോലും തട്ടാതെ നിൽക്കുമെന്ന് ഉറപ്പിച്ചു പറയാവുന്ന വിധത്തിൽ രാമക്ഷേത്രം ഉയർന്നത്? എന്തെല്ലാമാണ് രാമക്ഷേത്രത്തിന്റെ നിർമാണത്തിലെ പ്രത്യേകതകൾ? ക്ഷേത്രത്തിന്റെ രൂപകൽപന എപ്രകാരമായിരുന്നു? രാമക്ഷേത്ര നിർമാണത്തിനു പിന്നിലെ ആ വിസ്മയ കഥയിലേക്ക്...
‘‘ക്ഷേത്രത്തിൽ എത്തുന്ന ഒരാൾ പിന്നീട് അവിടുത്തെ കാഴ്ചകൾ മറക്കരുത്. അത് എന്നെന്നും ഓർമിക്കപ്പെടണം’’ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമ്പോൾ ഈ ഒരൊറ്റക്കാര്യം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതെന്നു പറയുന്നു ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. രാമവിഗ്രഹത്തിൽ ചൈതന്യമാകുന്ന പ്രാണനെ സന്നിവേശിപ്പിക്കുന്ന പ്രാണപ്രതിഷ്ഠ ജനുവരി 22ന് നടക്കുമ്പോൾ എല്ലാ കണ്ണുകളും ആ ക്ഷേത്ര നഗരിയിലേക്കാണ്. പൂർണമായും ഭാരതീയ പാരമ്പര്യം ഉൾക്കൊണ്ട്, തനത് ഇന്ത്യൻ വാസ്തു ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. ‘ആത്മനിർഭർ അയോധ്യ’യെന്ന് അഭിമാനത്തോടെത്തന്നെ പറയാനാകും. പക്ഷേ, വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു അതിലേക്കുള്ള യാത്ര. കാലാവസ്ഥയോടും കല്ലിനോടും മണ്ണിനോടും സമയത്തിനോടും വരെ പോരാടിയാണ് അയോധ്യയിൽ രാമക്ഷേത്രം ഉയർത്തിയത്. എല്ലാം മറികടന്ന്, ക്ഷേത്രത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ ഭക്തകോടികളെ കാത്തിരിക്കുന്നതാകട്ടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും. നനഞ്ഞുലഞ്ഞു കിടന്ന മണ്ണിൽ എങ്ങനെയാണ് 1000 വർഷത്തിലേറെക്കാലം ഒരനക്കം പോലും തട്ടാതെ നിൽക്കുമെന്ന് ഉറപ്പിച്ചു പറയാവുന്ന വിധത്തിൽ രാമക്ഷേത്രം ഉയർന്നത്? എന്തെല്ലാമാണ് രാമക്ഷേത്രത്തിന്റെ നിർമാണത്തിലെ പ്രത്യേകതകൾ? ക്ഷേത്രത്തിന്റെ രൂപകൽപന എപ്രകാരമായിരുന്നു? രാമക്ഷേത്ര നിർമാണത്തിനു പിന്നിലെ ആ വിസ്മയ കഥയിലേക്ക്...
‘‘ക്ഷേത്രത്തിൽ എത്തുന്ന ഒരാൾ പിന്നീട് അവിടുത്തെ കാഴ്ചകൾ മറക്കരുത്. അത് എന്നെന്നും ഓർമിക്കപ്പെടണം’’ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമ്പോൾ ഈ ഒരൊറ്റക്കാര്യം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതെന്നു പറയുന്നു ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. രാമവിഗ്രഹത്തിൽ ചൈതന്യമാകുന്ന പ്രാണനെ സന്നിവേശിപ്പിക്കുന്ന പ്രാണപ്രതിഷ്ഠ ജനുവരി 22ന് നടക്കുമ്പോൾ എല്ലാ കണ്ണുകളും ആ ക്ഷേത്ര നഗരിയിലേക്കാണ്. പൂർണമായും ഭാരതീയ പാരമ്പര്യം ഉൾക്കൊണ്ട്, തനത് ഇന്ത്യൻ വാസ്തു ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. ‘ആത്മനിർഭർ അയോധ്യ’യെന്ന് അഭിമാനത്തോടെത്തന്നെ പറയാനാകും. പക്ഷേ, വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു അതിലേക്കുള്ള യാത്ര. കാലാവസ്ഥയോടും കല്ലിനോടും മണ്ണിനോടും സമയത്തിനോടും വരെ പോരാടിയാണ് അയോധ്യയിൽ രാമക്ഷേത്രം ഉയർത്തിയത്. എല്ലാം മറികടന്ന്, ക്ഷേത്രത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ ഭക്തകോടികളെ കാത്തിരിക്കുന്നതാകട്ടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും. നനഞ്ഞുലഞ്ഞു കിടന്ന മണ്ണിൽ എങ്ങനെയാണ് 1000 വർഷത്തിലേറെക്കാലം ഒരനക്കം പോലും തട്ടാതെ നിൽക്കുമെന്ന് ഉറപ്പിച്ചു പറയാവുന്ന വിധത്തിൽ രാമക്ഷേത്രം ഉയർന്നത്? എന്തെല്ലാമാണ് രാമക്ഷേത്രത്തിന്റെ നിർമാണത്തിലെ പ്രത്യേകതകൾ? ക്ഷേത്രത്തിന്റെ രൂപകൽപന എപ്രകാരമായിരുന്നു? രാമക്ഷേത്ര നിർമാണത്തിനു പിന്നിലെ ആ വിസ്മയ കഥയിലേക്ക്...
‘‘ക്ഷേത്രത്തിൽ എത്തുന്ന ഒരാൾ പിന്നീട് അവിടുത്തെ കാഴ്ചകൾ മറക്കരുത്. അത് എന്നെന്നും ഓർമിക്കപ്പെടണം’’ അയോധ്യയിൽ രാമക്ഷേത്രം നിർമിക്കുമ്പോൾ ഈ ഒരൊറ്റക്കാര്യം മാത്രമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നിർദേശിച്ചതെന്നു പറയുന്നു ക്ഷേത്ര നിർമാണ കമ്മിറ്റി ചെയർമാൻ നൃപേന്ദ്ര മിശ്ര. രാമവിഗ്രഹത്തിൽ ചൈതന്യമാകുന്ന പ്രാണനെ സന്നിവേശിപ്പിക്കുന്ന പ്രാണപ്രതിഷ്ഠ ജനുവരി 22ന് നടക്കുമ്പോൾ എല്ലാ കണ്ണുകളും ആ ക്ഷേത്ര നഗരിയിലേക്കാണ്. പൂർണമായും ഭാരതീയ പാരമ്പര്യം ഉൾക്കൊണ്ട്, തനത് ഇന്ത്യൻ വാസ്തു ശൈലിയിലാണ് ക്ഷേത്രത്തിന്റെ നിർമാണം. ‘ആത്മനിർഭർ അയോധ്യ’യെന്ന് അഭിമാനത്തോടെത്തന്നെ പറയാവുന്ന വിധം.
പക്ഷേ, വെല്ലുവിളികളേറെ നിറഞ്ഞതായിരുന്നു അതിലേക്കുള്ള യാത്ര. കാലാവസ്ഥയോടും കല്ലിനോടും മണ്ണിനോടും സമയത്തിനോടും വരെ പോരാടിയാണ് അയോധ്യയിൽ രാമക്ഷേത്രം ഉയർത്തിയത്. എല്ലാം മറികടന്ന്, ക്ഷേത്രത്തിന്റെ ഒന്നാം ഘട്ടം പൂർത്തിയാകുമ്പോൾ ഭക്തകോടികളെ കാത്തിരിക്കുന്നതാകട്ടെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും. നനഞ്ഞുലഞ്ഞു കിടന്ന മണ്ണിൽ എങ്ങനെയാണ് 1000 വർഷത്തിലേറെക്കാലം ഒരനക്കം പോലും തട്ടാതെ നിൽക്കുമെന്ന് ഉറപ്പിച്ചു പറയാവുന്ന വിധത്തിൽ രാമക്ഷേത്രം ഉയർന്നത്? എന്തെല്ലാമാണ് രാമക്ഷേത്രത്തിന്റെ നിർമാണത്തിലെ പ്രത്യേകതകൾ? ക്ഷേത്രത്തിന്റെ രൂപകൽപന എപ്രകാരമായിരുന്നു? രാമക്ഷേത്ര നിർമാണത്തിനു പിന്നിലെ ആ വിസ്മയ കഥയാണിത്...
∙ അയോധ്യയിൽ അന്നേ തുടങ്ങി...
രാമജന്മഭൂമി സംബന്ധിച്ച 2019ലെ സുപ്രീം കോടതി വിധിക്കു പിന്നാലെ 2020 ഓഗസ്റ്റ് അഞ്ചിനായിരുന്നു അയോധ്യയിലെ ഭൂമിപൂജ. ശ്രീരാമ ജന്മഭൂമി ക്ഷേത്ര ട്രസ്റ്റിനായിരുന്നു നിർമാണ ചുമതല. നിർമാണത്തിന് മേൽനോട്ടം വഹിച്ച് പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി നൃപേന്ദ്ര മിശ്രയും. എന്നാൽ അതിനും വർഷങ്ങൾക്കു മുൻപേ രാമക്ഷേത്രത്തിന്റെ നിർമാണത്തിനായുള്ള നീക്കം വിശ്വ ഹിന്ദു പരിഷത് (വിഎച്ച്‌പി) ആരംഭിച്ചിരുന്നുവെന്നു പറയുന്നു ക്ഷേത്രത്തിന്റെ രൂപരേഖ തയാറാക്കിയ ആർക്കിടെക്ട് ചന്ദ്രകാന്ത് സോംപുര. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള സോംപുര കുടുംബം തലമുറകളായി ക്ഷേത്ര രൂപകൽപനാ മേഖലയിൽ പ്രവർത്തിക്കുന്നവരാണ്. ഇന്ത്യയിലൊട്ടാകെ ഇരുനൂറിലേറെ ക്ഷേത്രങ്ങൾക്ക് ഈ കുടുംബം രൂപരേഖ ഒരുക്കിയിട്ടുണ്ട്. അതിലെ പതിനഞ്ചാം തലമുറക്കാരനാണ് ചന്ദ്രകാന്ത്.
1992ൽ അന്നത്തെ വിഎച്ച്പി അധ്യക്ഷൻ അശോക് സിംഗാൾ തന്നെ കാണാൻ വന്നിരുന്നുവെന്ന് ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചന്ദ്രകാന്ത് പറഞ്ഞിട്ടുണ്ട്. തുടർന്ന് അയോധ്യയിലേക്ക് പോവുകയും ക്ഷേത്രത്തിലേക്ക് പ്രവേശിക്കുകയും ചെയ്തു. കനത്ത കാവലായതിനാൽ അന്ന് കാലുകൊണ്ട് അളവെടുത്താണ് ക്ഷേത്രത്തിന്റെ മാസ്റ്റർ പ്ലാനിനുള്ള വിവരങ്ങൾ ശേഖരിച്ചതെന്നും ചന്ദ്രകാന്ത് പറയുന്നു. വർഷങ്ങൾക്കിപ്പുറം അദ്ദേഹത്തിന്റെ മക്കളായ ആശിഷും നിഖിലുമാണ് പുതിയ രാമക്ഷേത്ര മന്ദിരത്തിന്റെ ഡിസൈൻപരമായ കാര്യങ്ങളുമായി രംഗത്തുള്ളത്. ഇന്ത്യൻ മൾട്ടിനാഷനൽ കമ്പനിയായ ലാർസൻ ആൻഡ് ടൂബ്റോയ്ക്കാണ് ക്ഷേത്രത്തിന്റെ നിർമാണച്ചുമതല. പദ്ധതിയുടെ മാനേജ്മെന്റ് കൺസൽറ്റന്റായി ടാറ്റ കൺസൽറ്റിങ് എൻജിനീയേഴ്സുമുണ്ട്. ഇവയോടൊപ്പം ഇന്ത്യയിലെ ഐഐടികളും മറ്റ് ഗവേഷണ സ്ഥാപനങ്ങളും ഒരുമിച്ചു ചേർന്നാണ് രാമക്ഷേത്ര നിർമാണത്തിനായുള്ള പദ്ധതികളൊരുക്കിയത്. ക്ഷേത്രത്തിന്റെ അടിത്തറയിൽനിന്നു തുടങ്ങി ആ ഉദ്യമം.
∙ അതിസൂക്ഷ്മം അടിത്തറയൊരുക്കൽ
തൂണുകൾ കെട്ടി ഉയർത്തി അതിൽ ക്ഷേത്രം നിർമിക്കാനായിരുന്നു തുടക്കത്തിലുണ്ടായിരുന്ന പദ്ധതി. പക്ഷേ മണ്ണുപരിശോധിച്ചപ്പോഴാണ് ആദ്യ വെല്ലുവിളി. ഒരുകാലത്ത് സരയൂ നദി ഒഴുകിയിരുന്ന ഭൂമിയാണത്. സരയു പിന്നീട് വഴിമാറി, പക്ഷേ മണ്ണിൽ ഇന്നുമുണ്ട് ഈർപ്പം. ആ മണ്ണിൽ നിർമിക്കുന്ന തൂണുകൾക്ക് സ്ഥിരതയുണ്ടാകില്ല. അക്കാര്യം ഭൂകമ്പത്തിനു സമാനമായ കമ്പനങ്ങളുണ്ടാക്കിയും പരിശോധിച്ചു. ആശങ്ക അസ്ഥാനത്തല്ലെന്ന് ആ പരീക്ഷണങ്ങളും തെളിയിച്ചു. 1000 വർഷത്തെ ആയുസ്സ് വേണ്ട ക്ഷേത്രമാണ്. കോൺക്രീറ്റ് ഉപയോഗിച്ച് അടിത്തറ ശക്തമാക്കാമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാൽ പരമ്പരാഗത രീതിയിലുള്ള കോൺക്രീറ്റാണെങ്കിൽ ഉയർന്ന ചൂടും അതീവ തണുപ്പും വന്നാൽ വിള്ളൽ വീഴാനുള്ള സാധ്യതയേറെയുണ്ടെന്നു കണ്ടെത്തി.
ചുണ്ണാമ്പു കൽ മിശ്രിതം ഉപയോഗിക്കാമെന്നതായിരുന്നു മറ്റൊരു നിർദേശം. എന്നാൽ 2.27 ഏക്കർ വരുന്ന പ്രധാന ക്ഷേത്രത്തിനു 12 മുതൽ 14 മീറ്റർ വരെ ആഴത്തിൽ ഇട്ടുനിരത്താൻ പറ്റിയ തരം ഗുണമേന്മയുള്ള ചുണ്ണാമ്പുകല്ല് സംഘടിപ്പിക്കുകയെന്നത് പ്രായോഗികമല്ലായിരുന്നു. അങ്ങനെയാണ് താപനില കൃത്യമായി ക്രമീകരിച്ച് റോളർ–കോംപാക്റ്റഡ് കോൺക്രീറ്റ് (ആർസിസി) എന്ന പ്രത്യേകയിനം കൂട്ട് പരീക്ഷിക്കാൻ തീരുമാനിച്ചത്. നൂറ്റി അൻപതിലേറെ എൻജിനീയർമാർ അതുവരെ ലഭ്യമായ എല്ലാ നിർമാണ വസ്തുക്കളും എല്ലാതരം നിർമാണ രീതിയും വിശദമായി പഠിച്ചായിരുന്നു ഏറ്റവും യോജിച്ചതെന്ന നിലയിൽ ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എത്തിയത്. കോൺക്രീറ്റ് മിക്സിങ്ങിനകത്ത് താപനില നിരീക്ഷിക്കാൻ സെൻസറുകൾ വരെ വച്ചായിരുന്നു പരീക്ഷണം. വമ്പൻ കെട്ടിടങ്ങളും പാലങ്ങളും തുരങ്കങ്ങളുമെല്ലാം നിർമിക്കാൻ ഉപയോഗിക്കുന്നതായിരുന്നു ആർസിസി എന്നറിയപ്പെടുന്ന കോൺക്രീറ്റ്.
ക്ഷേത്രത്തിനായി മണ്ണെടുത്തു മാറ്റിയ പ്രദേശത്ത് യന്ത്രസംവിധാനങ്ങളുടെ സഹായത്തോടെ 14 മീറ്റർ കനത്തിൽ കോൺക്രീറ്റ് നിറച്ചതോടെ ഒരു കൃത്രിമപാറ പോലെ ഉറച്ചതായി ആ നിർമാണക്കൂട്ട്. വിടവോ വിള്ളലോ ഒന്നുമില്ല! അതിനു മുകളിലായിട്ടായിരുന്നുതറയുടെ നിർമാണം,അതിനു വേണ്ടി വന്നതാകട്ടെ ഏകദേശം 17,000 ഗ്രാനൈറ്റുകളും. ഇന്ത്യയിൽ ലഭ്യമായതിൽവച്ച് ഏറ്റവും ഉറച്ച ഗ്രാനൈറ്റാണ് കർണാടകയിൽനിന്നും തെലങ്കാനയിൽനിന്നും എത്തിച്ചത്. ഓരോന്നിനും മൂന്നു ടൺ വരെയുണ്ടായിരുന്നു ഭാരം. കൂറ്റൻ ടവർ ക്രെയിനുകള്‍ ഉപയോഗിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ ഒരു ചില്ലുപാളി എടുക്കുന്നത്ര സൂക്ഷ്മത വേണ്ടതിനാൽ പ്രത്യേകമായുള്ള ലിഫ്റ്റർ ക്രെയിനുകൾ തയാറാക്കി അവയാണ് ഉപയോഗിച്ചത്. അങ്ങനെ 21 അടി ഉയരത്തിൽ അതിവേഗം തറ കെട്ടി ഉയർത്തി. മണ്ണിന്റെ ഈർപ്പത്തിൽനിന്ന് ക്ഷേത്രം സുരക്ഷിതമാവുകയും ചെയ്തു.
ക്ഷേത്ര നിർമാണ സ്ഥലത്തു മാത്രം പലവിധ നിർമാണ ജോലികൾക്കായി നാലായിരത്തോളം പേരാണ് ഉണ്ടായിരുന്നത്. നിർമാണ സാമഗ്രികൾക്കായുള്ള ഖനികളിൽ രണ്ടായിരത്തോളം പേർ. കൊത്തുപണികൾക്കു മാത്രമായി അഞ്ഞൂറിലേറെ പേർ... ഇങ്ങനെ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് രാപ്പകലില്ലാതെ പ്രവർത്തിച്ചത് ആയിരക്കണക്കിനു പേരാണ്. എല്ലാവരുടെയും മനസ്സില്‍ ഒരൊറ്റ ലക്ഷ്യം മാത്രം.
∙ അദ്ഭുതമാകണം അയോധ്യ
പൂർണമായും ഇന്ത്യൻ ശൈലിയിൽതന്നെ വേണം ക്ഷേത്ര നിർമാണമെന്നത് ക്ഷേത്ര ട്രസ്റ്റിന്റെ കർശന തീരുമാനമായിരുന്നു. അതിനാൽത്തന്നെ ഉത്തരേന്ത്യൻ നാഗര ശൈലിയും ദക്ഷിണേന്ത്യൻ ദ്രാവിഡശൈലിയും സംയോജിപ്പിച്ച വാസ്തുവിദ്യയാണ് തിരഞ്ഞെടുത്തത്. ഇന്ത്യയിലെ പുരാതന ക്ഷേത്രങ്ങളുടെ നിർമാണത്തിനുപയോഗിച്ച വസ്തുക്കൾതന്നെണ് രാമക്ഷേത്രത്തിനു വേണ്ടിയും തിരഞ്ഞെടുത്തത്. പൂർണമായും പ്രകൃതിദത്ത ശിലകൊണ്ട് ക്ഷേത്രം നിർമിക്കാനായിരുന്നു തീരുമാനം. അതിനിടയിൽ ഇരുമ്പ് വേണ്ട. പരമാവധി 200 വർഷം വരെയാണ് ഇരുമ്പിന്റെ ആയുസ്സ്. അതുകഴിഞ്ഞാൽ കെട്ടിടത്തിന് പ്രശ്നമാകും. അങ്ങനെയാണ് ശിലകൾ യോജിപ്പിക്കാനും പാളികൾ പാകാനുമെല്ലാം ചെമ്പ് തിരഞ്ഞെടുത്തത്. ആവശ്യത്തിനുള്ള ചെമ്പ് എത്തിച്ചതാകട്ടെ ഉത്തർപ്രദേശിൽനിന്നും. നിർമാണ വസ്തുക്കൾ പുരാതന ക്ഷേത്ര മാതൃകയിലുള്ളത് ലഭിച്ചെങ്കിലും പഴയകാല ക്ഷേത്രങ്ങളുടെ നിർമാണ രീതി സംബന്ധിച്ച രേഖകളോ ഗവേഷണഗ്രന്ഥങ്ങളോ ലഭ്യമല്ലായിരുന്നു. അവിടെയാണ് ഇന്ത്യയിലെ ഐഐടികൾ ഉൾപ്പെടെയുള്ള മുൻനിര ഗവേഷണ സ്ഥാപനങ്ങൾ തുണയായത്.
ചെന്നൈ, ബോംബെ, ഡൽഹി, ഗുവാഹത്തി ഐഐടികളും എൻഐടി സൂറത്തും റൂർക്കി സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും ഹൈദരാബാദിലെ നാഷനൽ ജിയോ റിസർച് ഇൻസ്റ്റിറ്റ്യൂട്ടും കർണാടകയിലെ നാഷനൽ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനമിക്സുമെല്ലാം നിർമാണ പ്രവർത്തനവുമായി സഹകരിച്ചു. രാജ്യത്തെ 550ലേറെ ക്ഷേത്രങ്ങളുടെ നിർമാണ രീതിയാണ് രാമക്ഷേത്രത്തിനു വേണ്ടി വിശകലനം ചെയ്തു പഠിച്ചത്. പ്രധാനപ്പെട്ട ദിവസം അഞ്ചു ലക്ഷം തീർഥാടകരെ വരെ ക്ഷേത്രത്തിൽ പ്രതീക്ഷിക്കാം. സാധാരണ ദിവസങ്ങളിൽ ഒന്നു മുതൽ രണ്ടു ലക്ഷം പേരെ വരെയും. ഒരുസമയം 1500 പേരെങ്കിലും ക്ഷേത്രത്തിനകത്തുണ്ടാകും. ഇവരെയെല്ലാം വഹിക്കാനുള്ള ശേഷിയുണ്ടായിരുന്നു ക്ഷേത്രത്തിന്റെ അടിത്തറയ്ക്ക്. ഇനി വേണ്ടത്, ഭക്തർക്ക് എല്ലാ സൗകര്യങ്ങളുമുള്ള ക്ഷേത്രവും. അതിശയകരമായിരുന്നു അതിന്റെ നിർമാണവും.
∙ വിഗ്രഹം മൈസൂരുവിൽനിന്ന്
കിഴക്കുപടിഞ്ഞാറായി രാമക്ഷേത്രത്തിന്റെ ആകെ നീളം 380 അടിയാണ്; വീതി 250 അടി, ഗോപുരമടക്കം ഉയരം 161 അടി. മൂന്നു നിലയിലുളള ക്ഷേത്രത്തിന്റെ ഓരോ നിലയ്ക്കും നിശ്ചയിച്ചത് 20 അടി ഉയരം. ക്ഷേത്രത്തിലാകെ 392 തൂണുകൾ. 44 വാതിലുകൾ. ഇവയിൽ 14 വാതിലുകളിൽ സ്വർണം പൂശി. താഴത്തെ നിലയിലുള്ള ഗർഭഗൃഹമാണ് രാമക്ഷേത്രത്തിന്റെ ഹൃദയം. അവിടെയാണ് താൽക്കാലികമായി ആരാധനയ്ക്ക് ഉപയോഗിച്ചിരുന്ന ബാലനായ രാമന്റെ അഥവാ രാംലല്ലയുടെ വിഗ്രഹം. അതോടൊപ്പംതന്നെയായിരിക്കും പുതിയ ശ്രീരാമ വിഗ്രഹവും. അഞ്ചു വയസ്സുള്ള രാമന്റെ പ്രതിമയിലായിരിക്കും പ്രാണ പ്രതിഷ്ഠ നടത്തുക. മൈസൂരുവിൽനിന്നുള്ള ശിൽപി അരുൺ യോഗിരാജ് നിർമിച്ച ശിൽപമാണ് ഇതിനായി തിരഞ്ഞെടുത്തത്.
രാജ്യത്തെ മൂന്നു പ്രധാന ശിൽപികളെയാണ് രാമവിഗ്രഹം നിർമിതക്കാനായി ക്ഷേത്ര ട്രസ്റ്റ് നിയോഗിച്ചിരുന്നത്. അതിൽനിന്ന് ഒരു പാനലാണ് യോഗിരാജിന്റെ രാംലല്ലയെ തിരഞ്ഞെടുത്തത്. ബാലനായ രാമനായതിനാൽത്തന്നെ സീതയുടെ പ്രതിമ ഗർഭഗൃഹത്തിലുണ്ടാകില്ല. ഒന്നാം നിലയിലെ ശ്രീറാം ദർബാറിലായിരിക്കും സീതാവിഗ്രഹം. ഒന്നാം നിലയിൽ അഞ്ചു മണ്ഡപങ്ങൾ അഥവാ ഹാളുകളുണ്ട്. നൃത്യ മണ്ഡപ്, രംഗ് മണ്ഡപ്, സഭാ മണ്ഡപ്, പ്രാർഥനാ മണ്ഡപ്, കീർത്തൻ മണ്ഡപ് എന്നിവയാണവ. ഇതോടൊപ്പം കുത്തനെയുള്ള ശിഖരയും അതിനു മുകളിൽ കൊടിയും താഴികക്കുടവും ചേർന്നതാണ് ക്ഷേത്രം. ഗർഭഗൃഹത്തിലെ രാമവിഗ്രഹത്തിന്റെ നെറ്റിയിൽ രാമനവമി ദിവസം സൂര്യപ്രകാശം വന്നുവീഴുന്ന വിധത്തിലാണ് നിർമാണം. റൂർക്കി സെൻട്രൽ ബിൽഡിങ് റിസർച് ഇൻസ്റ്റിറ്റ്യൂട്ടും ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ആസ്ട്രോഫിസിക്സുമാണ് ഇതിനു ചുക്കാൻ പിടിച്ചത്. ക്ഷേത്രത്തിലെ അദ്ഭുതങ്ങൾ അവിടെയും തീരുന്നില്ല.
∙ നാഗര–ദ്രാവിഡ ശൈലികളിൽ...
ക്ഷേത്രത്തിന്റെ കിഴക്കുവശത്തുനിന്ന് 32 പടി കടന്നാണ് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം. ശാരീരിക വെല്ലുവിളി നേരിടുന്നവർക്കായി പ്രത്യേകം റാംപുകളും ലിഫ്റ്റുകളും ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര സമുച്ചയത്തിൽ സൂര്യദേവനും വിഘ്നേശ്വരനും ഭഗവാൻ ശിവനും ഹനുമാനും ദുർഗാദേവിക്കും ബ്രഹ്മാവിനും വിഷ്ണുവിനും അന്നപൂർണ ദേവിക്കുമെല്ലാം ഉപ ക്ഷേത്രങ്ങളുണ്ട്. പണ്ടുകാലം മുതൽക്കേ ക്ഷേത്രത്തിനു സമീപത്തായുണ്ടായിരുന്ന ‘സീതാ കൂപ്’ എന്ന കിണറും സംരക്ഷിച്ചു നിർത്തിയിട്ടുണ്ട്. തെക്കു പടിഞ്ഞാറു ഭാഗത്തായുണ്ടായിരുന്ന ശിവ ക്ഷേത്രവും പുനരുദ്ധരിച്ചു. അതിനു സമീപം ജഡായുവിന്റെ പ്രതിമയും കാണാം. സപ്തർഷികൾക്കു വേണ്ടിയും അഹല്യ ദേവിക്കു വേണ്ടിയും ഉപക്ഷേത്രങ്ങളുണ്ട്. പ്രധാന ക്ഷേത്രം നാഗര ശൈലിയിലും ഉപക്ഷേത്രങ്ങൾ ദ്രാവിഡ ശൈലിയിലുമാണ് നിർമാണം. ഇതിനെയെല്ലാം സംരക്ഷിച്ചുനിർത്തി, ക്ഷേത്രത്തിനു ചുറ്റിലുമായി പ്രദക്ഷിണ വീഥിയുണ്ട്. ഒപ്പം രണ്ടുനില കെട്ടിടത്തിന്റെ ഉയരത്തില്‍ ചുറ്റുമതിലും.
നിർമാണ സാമഗ്രികളിലുമുണ്ട് വൈവിധ്യം. രാജസ്ഥാനിലെ ഭരത്പുർ ജില്ലയില്‍നിന്നുള്ള പിങ്ക് സാൻഡ് സ്റ്റോൺ ഉപയോഗിച്ചാണ് ക്ഷേത്രം നിർമിച്ചിരിക്കുന്നത്. ഇതിനായി കൊണ്ടുവന്നതാകട്ടെ 4.7 ലക്ഷം ഘന അടി സാൻഡ് സ്റ്റോണും. ക്ഷേത്രച്ചുമരുകളിലും മറ്റും വിവിധ അലങ്കാരങ്ങൾ പതിച്ച് മനോഹരമാക്കുന്നതിന് ഉപയോഗിച്ചത് രാജസ്ഥാനിൽനിന്നുള്ള വെളുത്ത മക്റാന മാർബിളാണ്. ഒപ്പം പല നിറത്തിലുള്ള മറ്റു മാർബിളുകളും എത്തിച്ചു.
ക്ഷേത്രത്തിന്റെ മേൽക്കൂരയിലും താഴികക്കുടത്തിലും തൂണുകളിലുമെല്ലാം ഭാരതീയ വാസ്തുവിദ്യയുടെ ഗരിമ വിളിച്ചോതുന്ന കാഴ്ചകളാണ്. ശ്രീരാമന്റെ ത്രേതായുഗത്തിലേക്കു നമ്മെ നയിക്കുന്ന 4500ലേറെ വിഗ്രഹങ്ങളാണ് കൊത്തുപണികളാൽ ജീവൻ നൽകപ്പെട്ട് ക്ഷേത്രത്തിലുള്ളത്.
തറയിൽ പാകുന്നതിന് മാർബിൾ എത്തിച്ചത് മധ്യപ്രദേശിലെ മാണ്ഡ്‌ലയിൽനിന്ന്. ക്ഷേത്രത്തിലെ 44 വാതിലുകളുടെ നിർമാണത്തിന് ഇന്ത്യയിലെ ഏറ്റവും മികച്ച തേക്ക് എത്തിച്ചത് മഹാരാഷ്ട്രയിൽനിന്ന്. ആന്ധ്ര ആസ്ഥാനമായുള്ള കമ്പനിയായിരുന്നു മരപ്പണിയെല്ലാം ഏറ്റെടുത്തത്. തടിയിലെ കൊത്തുപണികൾക്കായി തമിഴ്നാട്ടിൽനിന്നും കേരളത്തിൽനിന്നുമെല്ലാം വിദഗ്ധ തൊഴിലാളികളെത്തിയിരുന്നു. ശിലയിലെ കൊത്തുപണികൾക്കായി ഒഡീഷ, കർണാടക, രാജസ്ഥാൻ എന്നിവിടങ്ങളിലെ വിദഗ്ധരുമെത്തി.
ഒരു കൊച്ചുപൂവിനെ കൊത്തിയെടുക്കാൻ പോലും ആഴ്ചകളെടുത്തെന്നു പറയുന്നു ക്ഷേത്രട്രസ്റ്റ് ഭാരവാഹികൾ. ക്ഷേത്രത്തിലെ ഓരോ തൂണിലും തറയിലും നടപ്പാതയിലും സ്തൂപങ്ങളിലുമെല്ലാം രാമായണത്തിലെ വിവിധ കഥകൾ കൊത്തിവച്ചിരിക്കുന്നതു കാണാം. ഇതോടൊപ്പം ദേവതകളുടെയും ദൈവങ്ങളുടെയും ശിൽപങ്ങളും. ക്ഷേത്രത്തിന്റെ മേൽക്കൂരയിലും താഴികക്കുടത്തിലും തൂണുകളിലുമെല്ലാം ഭാരതീയ വാസ്തുവിദ്യയുടെ ഗരിമ വിളിച്ചോതുന്ന കാഴ്ചകളാണ്. ശ്രീരാമന്റെ ത്രേതായുഗത്തിലേക്കു നമ്മെ നയിക്കുന്ന 4500ലേറെ വിഗ്രഹങ്ങളാണ് കൊത്തുപണികളാൽ ജീവൻ നൽകപ്പെട്ട് ക്ഷേത്രത്തിലുള്ളത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്നെത്തിച്ച ഇഷ്ടികകളും ക്ഷേത്ര നിർമാണത്തിനായി ഉപയോഗിച്ചിട്ടുണ്ട്. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റോക്ക് മെക്കാനിക്സിലെ വിദഗ്ധർ പരിശോധിച്ചായിരുന്നു ഓരോ നിർമാണ സാമഗ്രിയും തിരഞ്ഞെടുത്തത്.
∙ തൊടില്ല ഇടിമിന്നലും ഭൂകമ്പവും
ക്ഷേത്രത്തിൽനിന്നുള്ള മലിനജലം സംസ്കരിക്കാനും ജലവിതരണത്തിനും അഗ്നിരക്ഷയ്ക്കുമെല്ലാം പ്രത്യേക സംവിധാനങ്ങളുണ്ട്. ക്ഷേത്രത്തിലേക്കാവശ്യമായ വൈദ്യുതി വിതരണത്തിന് പ്രത്യേക പവർ സ്റ്റേഷൻതന്നെ തയാറാണ്. 25,000 പേർക്ക് ഉപയോഗിക്കാവുന്ന പിൽഗ്രിം ഫെസിലിറ്റി സെന്ററിൽ തീർഥാടകരുടെ സാധനങ്ങൾ സൂക്ഷിക്കാനുള്ള ലോക്കറും വൈദ്യസഹായവും ലഭ്യമാക്കും. ഇതോടൊപ്പം ശുചിമുറി സംവിധാനങ്ങൾക്കായി പ്രത്യേക മേഖലയുമുണ്ട്. തിരഞ്ഞെടുത്ത 70 ഏക്കര്‍ പ്രദേശത്ത് 24 ഏക്കറിൽ മാത്രമാണ് നിർമാണം. ശേഷിച്ച 70 ശതമാനം സ്ഥലവും ഹരിതമേഖലയായിരിക്കും.
തീവ്രത 6.5 രേഖപ്പെടുത്തുന്ന കനത്ത ഭൂകമ്പത്തിനു പോലും അനക്കാനാകാത്ത വിധമാണ് ക്ഷേത്രത്തിന്റെ നിർമാണം. ഇന്ത്യയിൽ മറ്റെവിടെയും ഉപയോഗിക്കാത്ത തരം ഇടിമിന്നൽ രക്ഷാചാലകവും രാമക്ഷേത്രത്തിനു സ്വന്തം.
ഭൂകമ്പ സാധ്യത വച്ചു നോക്കുമ്പോൾ സീസ്മിക് സോൺ മൂന്നിലാണ് അയോധ്യയുടെ സ്ഥാനം. കേരളവും ഗോവയുമെല്ലാം ഈ സോണിലാണ്. താരതമ്യേന കുറഞ്ഞ തോതിൽ ഭൂകമ്പ ഭീഷണിയുള്ള സ്ഥലമെന്നു ചുരുക്കം. ഇതോടൊപ്പം മിന്നലിന്റെ വെല്ലുവിളിയുമുണ്ട്. മഥുരയിലെയും കാശിയിലെയും പല ക്ഷേത്രങ്ങൾക്കും മിന്നലിൽ കേടുപാടുകളുണ്ടായ അനുഭവം ട്രസ്റ്റിനു മുന്നിലുണ്ടായിരുന്നു. ഇതെല്ലാം രാമക്ഷേത്ര നിർമാതാക്കൾ വിശദമായി പഠിച്ചു. അതിനാൽത്തന്നെ തീവ്രത 6.5 രേഖപ്പെടുത്തുന്ന കനത്ത ഭൂകമ്പത്തിനു പോലും അനക്കാനാകാത്ത വിധമാണ് ക്ഷേത്രത്തിന്റെ നിർമാണം. ഇന്ത്യയിൽ മറ്റെവിടെയും ഉപയോഗിക്കാത്ത തരം ഇടിമിന്നൽ രക്ഷാചാലകവും രാമക്ഷേത്രത്തിനു സ്വന്തം.
ഇത്തരത്തിൽ ശാസ്ത്രവും വിശ്വാസവും ഒന്നിക്കുന്ന അപൂർവ അനുഭവമാണ് അയോധ്യയിലെ രാമക്ഷേത്രം ഭക്തർക്കു സമ്മാനിക്കുന്നത്. ക്ഷേത്രത്തിന്റെ ആദ്യഘട്ട നിർമാണമാണ് ഇപ്പോൾ പൂർത്തിയായിരിക്കുന്നത്. ക്ഷേത്ര ട്രസ്റ്റിന്റെയും തൊഴിലാളികളുടെയും എൻജിനീയർമാരുടെയും ഉൾപ്പെടെ പ്രയത്നം അവസാനിച്ചിട്ടില്ലെന്നു ചുരുക്കം. 2024 ഡിസംബറിലും 2025 ഡിസംബറിലുമായി രണ്ടും മൂന്നും ഘട്ടങ്ങൾ പൂർത്തിയാക്കാനുള്ള കഠിന പരിശ്രമത്തിലാണ് നിർമാണ സംഘം. രാമക്ഷേത്രം പൂർണമായ തോതിൽ ഭക്തർക്കു മുന്നിൽ തുറക്കുമ്പോൾ അത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ക്ഷേത്ര സമുച്ചയമായിരിക്കുമെന്നും ട്രസ്റ്റ് പറയുന്നു. ആ നേട്ടത്തിലേക്കാണിനി അയോധ്യയുടെ പ്രയാണവും.