Activate your premium subscription today
Thursday, Mar 6, 2025
6 hours ago
30 വർഷങ്ങൾക്കിപ്പുറം സിപിഎം സംസ്ഥാന സമ്മേളനം കൊല്ലത്ത് ആരംഭിച്ചിരിക്കുന്നു. അതേസമയം 1995ൽ കൊല്ലത്തു നടന്ന സംസ്ഥാന സമ്മേളനത്തിൽ പഴയകാല സഖാക്കളടക്കം പലരുടെയും മനസ്സിലേക്കെത്തുന്ന തീപാറിയ ഒരു മത്സരകഥയുണ്ട്. രൂക്ഷമായ വിഭാഗീയത നിലനിന്ന കാലത്താണ് ആ മത്സരം. ഒരു പക്ഷേ വിഭാഗീയത പിൻസീറ്റിലേക്ക് മാറിയ ഇക്കാലത്ത് അത്തരമൊരു മത്സരം അത്ര എളുപ്പമല്ലെന്നതാണ് വാസ്തവം. 1995 ഫെബ്രുവരി 25 മുതൽ 28 വരെ കൊല്ലം സി. കേശവൻ ടൗൺ ഹാളിൽ നടത്തിയ സമ്മേളനത്തിന്റെ അവസാന ദിനമാണു കേരളത്തിലെ സിപിഎമ്മിന്റെ ചരിത്രത്തിലെ നിർണായകമായ ആ തിരഞ്ഞെടുപ്പിനു കളം മുറുകിയത്. 89 അംഗ സംസ്ഥാന കമ്മിറ്റിയിൽ നാലു പേരുടെ മരണവും കെ.ആർ.ഗൗരിയമ്മ, പി.രാമകൃഷ്ണൻ, വെൺപാല ചന്ദ്രൻ എന്നിവരെ പുറത്താക്കുകയും ചെയ്തതിനെ തുടർന്നു വന്ന ഒഴിവിലടക്കമായിരുന്നു തിരഞ്ഞെടുപ്പ്. അംഗങ്ങളുടെ മരണവും പുറത്താക്കലും കഴിഞ്ഞുള്ള 82 അംഗങ്ങളുടെ കൂട്ടത്തിൽ 30 പേർ വിഎസ് പക്ഷക്കാരായിരുന്നു. അത്രയും പേരെ ഔദ്യോഗിക പാനലിൽ ഉൾപ്പെടുത്തി. 17 പേരെ കൂടി വിജയിപ്പിച്ചെടുത്താൽ സംസ്ഥാന കമ്മിറ്റി പിടിയിലാകും എന്ന പ്രതീക്ഷയിലാണ് ഔദ്യോഗിക പാനൽ ഇ.കെ.നായനാർ അവതരിപ്പിച്ചയുടൻ വിഎസ് പക്ഷക്കാർ 17 പേരുടെ പേരു നിർദേശിച്ചത്.
7 hours ago
ലഹരിയുടെ പിടിയിൽനിന്നു വ്യക്തികളെ പുറത്തുകൊണ്ടുവരാൻ ഏതൊക്കെ വഴികളുണ്ടോ, അതെല്ലാം പഞ്ചാബിൽ പരീക്ഷിക്കുന്നുണ്ട്. ഒട്ടേറെ സന്നദ്ധസംഘടനകളുടെ (എൻജിഒ) സഹായവും സർക്കാർ ഇവിടെ തേടുന്നുണ്ട്. പല ലഹരികളുടെയും ലഭ്യത മുൻപത്തെക്കാൾ കാര്യമായി കുറഞ്ഞു; വിലയും കൂടി. പക്ഷേ, വേദനാസംഹാരികൾ പോലെയുള്ള ഫാർമ മരുന്നുകൾ ലഹരിയായി ഉപയോഗിക്കുന്ന രീതി കൂടുന്നതിൽ ആശങ്കയുണ്ട്. കുറഞ്ഞ വിലയും ഉയർന്ന ലഭ്യതയുമാണ് ഇപ്പോഴത്തെ വെല്ലുവിളി. കുട്ടികളുടെ ലഹരി ഉപയോഗം ഏറ്റവും ആദ്യം തിരിച്ചറിയുന്നതു പലപ്പോഴും അമ്മമാരാണ്. ആദ്യലക്ഷണങ്ങൾ അവർ പ്രകടിപ്പിക്കുന്നതും അമ്മമാരുടെ അടുത്തായിരിക്കും. കുട്ടികളുടെ ഭക്ഷണശീലം, ഉറക്കം, വികാരപ്രകടനങ്ങൾ എന്നിവയിലുണ്ടാകുന്ന നേരിയ വ്യത്യാസങ്ങൾ പോലും അവരാണ് ആദ്യം മനസ്സിലാക്കുക. ലഹരി ഉപയോഗിക്കുമ്പോൾ കുട്ടികളുടെ പെരുമാറ്റത്തിലുണ്ടാകുന്ന സൂക്ഷ്മമായ മാറ്റങ്ങൾ എന്തൊക്കെയെന്ന് അമ്മമാരെ
11 hours ago
കൊല്ലത്തെ സിപിഎം സംസ്ഥാന സമ്മേളന വേദിയിലേക്ക് ആ കറുത്ത ഇന്നോവ കാർ ഇന്നു പ്രവേശിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ ഒരു വിശേഷണത്തിന് ഉടമയാകും. മുഖ്യമന്ത്രിയുടെ പ്രൗഢിയോടെ തുടർച്ചയായ മൂന്നാം സംസ്ഥാന സമ്മേളനത്തിൽ പങ്കെടുക്കുന്ന കേരളത്തിലെ ആദ്യ സിപിഎം നേതാവ്. മുന്നണികൾ മാറിമാറി ഭരിച്ചിരുന്ന സംസ്ഥാനത്ത് മറ്റൊരു ഇടതുമുഖ്യമന്ത്രിക്കും ഈ അവസരം ഉണ്ടായിട്ടില്ല. രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് നടക്കുന്ന രണ്ടാം സംസ്ഥാന സമ്മേളനമാണ് കൊല്ലത്തേത്. 2018ലെ തൃശൂർ സംസ്ഥാന സമ്മേളനത്തിലാണ് മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി ആദ്യം പങ്കെടുക്കുന്നത്. ആ സമ്മേളനം മുന്നോട്ടുവച്ച ലക്ഷ്യമാണ് 2022ലെ എറണാകുളം സമ്മേളനം പിന്നിട്ട് കൊല്ലത്തും ഉയരുന്നത്. തൃശൂരിൽ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ച പാർട്ടി സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പ്രതിനിധികളോട് ഈ ആഹ്വാനം മുഴക്കി: ‘ഭരണത്തുടർച്ചയാണ് നമ്മുടെ ലക്ഷ്യം’. 2021ൽ അതു യാഥാർഥ്യമാക്കിയശേഷം കൊല്ലത്ത് സമ്മേളനം തുടങ്ങും മുൻപേ ഇപ്പോഴത്തെ സെക്രട്ടറി എം.വി.ഗോവിന്ദൻ ലക്ഷ്യം പരസ്യമായിത്തന്നെ വ്യക്തമാക്കിയിരിക്കുന്നു: തുടർച്ചയായ മൂന്നാംവട്ട ഭരണമാണ് പാർട്ടി ലക്ഷ്യമിടുന്നത്. ഇതിൽ ഒളിഞ്ഞിരിക്കുന്ന ഒരു വസ്തുതയുണ്ട്.
Mar 5, 2025
ദുർമന്ത്രവാദത്തെത്തുടർന്നുള്ള കൂട്ടക്കുരുതികളും ആഭിചാരകർമങ്ങളെത്തുടർന്നുള്ള പ്രതികാര പ്രവൃത്തികളുമെല്ലാം ഉത്തരേന്ത്യയിൽനിന്നുള്ള വാർത്തകളിലൂടെ മാത്രം അറിഞ്ഞിരുന്ന കാലം മാറിയിരിക്കുന്നു. ഒരുപക്ഷേ അത്തരം വാർത്തകൾ നമ്മുടെ വീടിന്റെ തൊട്ടപ്പുറത്തു പോലും സംഭവിച്ചേക്കാവുന്ന അവസ്ഥ. കഴിഞ്ഞ കുറച്ചു വർഷങ്ങളായി കേരളത്തിൽ നടന്ന കുറ്റകൃത്യങ്ങളിൽ പലതും വിരൽ ചൂണ്ടുന്നത് അന്ധവിശ്വാസങ്ങളിലേക്കാണ്. ഇലന്തൂർ നരബലി കേസ്, നന്തന്‍കോട് കൂട്ടക്കുരുതി (കേഡൽ ജിൻസൻ രാജ കേസ്), കമ്പകക്കാനം കൂട്ടക്കൊല തുടങ്ങിയവയൊക്കെ അതിൽ ചില ഉദാഹരണങ്ങൾ മാത്രം. പാലക്കാട്ടെ നെന്മാറയിലെ ഇരട്ടക്കൊലക്കേസിലും അന്ധവിശ്വാസം പ്രതിസ്ഥാനത്തുണ്ട്. ഉദ്ദിഷ്ട കാര്യം സാധിക്കാൻ, സാമ്പത്തിക ഉന്നതി കൈവരിക്കാൻ, ആയുസ്സ് നീട്ടിക്കിട്ടാൻ, കുഞ്ഞ് പിറക്കാൻ എന്നിങ്ങനെ പല പല കാര്യങ്ങൾക്കായി ആഭിചാര കേന്ദ്രങ്ങളെ ആശ്രയിക്കുന്നുവെന്നത് അമ്പരപ്പോടെ മാത്രമല്ല, നാണക്കേടോടെയുമാണ് കേരളം കേട്ടിരിക്കുന്നത്. ദുർമന്ത്രവാദികൾ പറയുന്നത് അതേപടി കേട്ട് അടുപ്പക്കാരെപ്പോലും ഇല്ലാതാക്കാൻ ഇറങ്ങിത്തിരിക്കുന്ന മൃഗതുല്യരായ മനുഷ്യരായിരിക്കുന്നു പലരും. എങ്ങനെയാണ് ഇവർ അന്ധവിശ്വാസത്തിന്റെ പിടിയിൽ അമർന്നു പോയത്? ജനാധിപത്യ ബോധമുള്ള സമൂഹം എങ്ങനെയാണ് ആഭിചാരകർമങ്ങളിൽ വേരൂന്നിപ്പോയത്? ലഹരി പോലെ പടർന്നു പിടിച്ച് ഒരു നാടിനെത്തന്നെ ഇല്ലാതാക്കാൻ കെൽപുള്ള ‘കണ്ണില്ലാത്ത’ ഈ വിശ്വാസങ്ങളെ നമുക്ക് കണ്ടില്ലെന്ന് എത്രകാലം നടിക്കാനാകും?
ഫെബ്രുവരി ആദ്യവാരം ദേശീയതലത്തില്‍ മ്യൂച്വല്‍ഫണ്ട് സെക്ടറില്‍ ഒരു വിവാദം കത്തിപ്പടർന്നു. അതിനു തുടക്കംകുറിച്ചത് ഐസിഐസിഐ പ്രുഡന്‍ഷ്യല്‍ മ്യൂച്വല്‍ഫണ്ടിന്റെ ചീഫ് ഇന്‍വെസ്റ്റ്മെന്റ് ഓഫിസറായ എസ്. നരേനായിരുന്നു. ചെന്നൈയില്‍ നടന്ന മ്യൂച്വല്‍ഫണ്ട് വിതരണക്കാരുടെ വിപുലമായ സമ്മേളനത്തില്‍ അദ്ദേഹം സ്മോള്‍ക്യാപിലെയും മിഡ്ക്യാപിലെയും എസ്ഐപി നിക്ഷേപത്തിന്റെ സാധുതയെ ചോദ്യം ചെയ്തു. ഈ രണ്ടു വിഭാഗങ്ങളും നിലവില്‍ ഓവർ വാല്യുഡ് ആയതിനാല്‍ എസ്ഐപി നിക്ഷേപം നഷ്ടക്കച്ചവടമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ മുന്നറിയിപ്പ്. അതിനു തെളിവായി അദ്ദേഹം പഴയ ചില കണക്കുകളും അവതരിപ്പിച്ചു. ആഗോള സാഹചര്യങ്ങളാൽ ഇടിഞ്ഞുനില്‍ക്കുന്ന നിലവിലെ വിപണിയിൽ ലാർജ്ക്യാപ്, ഫ്ലെക്സി ക്യാപ് തുടങ്ങിയവയില്‍ വേണം നിക്ഷേപകർ എസ്ഐപി നടത്താനെന്നും അദ്ദേഹം പറഞ്ഞു. നിർഭാഗ്യവശാല്‍ തന്റെതന്നെ സെയില്‍സ് ടീമിനെ ഈ വിഷയം പറഞ്ഞു മനസ്സിലാക്കാനാവുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിതരണക്കാർ മിസ് സെല്ലിങ് നടത്തിയാല്‍ നിക്ഷേപകരോടു ഭാവിയില്‍ നിങ്ങള്‍ സമാധാനം പറയേണ്ടി വരുമെന്ന ടോണ്‍കൂടിയായപ്പോള്‍ വിതരണക്കാർ പരിഭ്രാന്തിയിലായി. പിന്നീടതു ദേശവ്യാപകമായ ഒരു ഡിബേറ്റായിമാറി. വിവിധ ഫണ്ടുകളുടെ തലപ്പത്തുള്ളവർ നരേന്റെ പ്രസ്താവനയെ പ്രതികൂലിച്ചു രംഗത്തുവന്നു. ദീർഘകാല നിക്ഷേപകരെ സംബന്ധിച്ച് ഇത്തരം വിലയിരുത്തലുകള്‍ക്കു യാതൊരു പ്രസക്തിയുമില്ലെന്നായിരുന്നു മ്യൂച്വല്‍ ഫണ്ട് മേഖലയില്‍നിന്നുള്ള ഭൂരിഭാഗം പേരുടെയും പ്രതികരണം. ഓഹരിവിപണിയില്‍ കരടിവിളയാട്ടത്തിന്റെ സമയമാണെങ്കിലും ചെറുകിട നിക്ഷേപകരുടെ ശക്തമായ പിന്തുണയോടെ മ്യൂച്വല്‍ഫണ്ട് വ്യവസായം പിടിച്ചു നില്ക്കുന്നുവെന്നു വിലയിരുത്താം. ജനുവരിയിലെ കണക്കു പരിശോധിച്ചാല്‍
പാർട്ടിക്കുള്ളിലൊഴികെ, ചർച്ച ചെയ്യപ്പെടാൻ പ്രത്യേക കാരണങ്ങളില്ലാത്തതായിരുന്നു മാർച്ചിൽ മധുരയിൽ അവതരിപ്പിക്കാൻ സിപിഎം തയാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരട്. സംസ്ഥാന കമ്മിറ്റികൾക്കയച്ച സർക്കുലറിലൂടെ, അതിലെ ‘നവ ഫാഷിസ്റ്റ്’ എന്ന പ്രയോഗത്തിലേക്കു പാർട്ടിയുടെ ഏകോപകൻ പ്രകാശ് കാരാട്ട് ശ്രദ്ധക്ഷണിച്ചതിനെത്തുടർന്നുള്ള വാർത്തകളാണ് സാഹചര്യം മാറ്റിയത്. പ്രമേയത്തിലെ ആ പ്രയോഗത്തിന്റെ അർഥവും അർഥത്തിന്റെ കാര്യകാരണങ്ങളും മൂന്നു പേജെടുത്താണ് കാരാട്ട് വ്യാഖ്യാനിച്ചത്. പക്ഷേ, ആ പ്രയോഗത്തിലല്ല മാധ്യമങ്ങൾ കൊളുത്തിയത്. പകരം, ‘മോദി സർക്കാരിനെ ഫാഷിസ്റ്റെന്നോ നവ ഫാഷിസ്റ്റ് എന്നോ നമ്മൾ വിളിക്കുന്നില്ല’ എന്ന പ്രസ്താവനയിലാണ്. ഒപ്പം, മോദി സർക്കാർ ഫാഷിസ്റ്റാണെന്നു സിപിഐയും ഇന്ത്യയിൽ ഫാഷിസം സ്ഥാപിക്കപ്പെട്ടു കഴിഞ്ഞു എന്നു സിപിഐയും(എംഎൽ) പറഞ്ഞിട്ടുണ്ട്; നമ്മുടെ നിലപാട് അവരുടേതിൽനിന്നു വ്യത്യസ്തമാണെന്നു കാരാട്ട് എടുത്തുപറഞ്ഞതിനും കുറച്ചൊരു ശ്രദ്ധ കിട്ടിയെന്നു പറയാം. ഡി.രാജയും ദിപാങ്കർ ഭട്ടാചാര്യയും മനസ്സുവച്ചിരുന്നെങ്കിൽ അത് ഒഴിവാക്കാവുന്നതായിരുന്നുതാനും. ഫാഷിസ്റ്റ് എന്നോ നവ ഫാഷിസ്റ്റ് എന്നോ വിളിച്ചാൽ ബിജെപിക്കോ ആർഎസ്എസിനോ ഒരു പ്രശ്നവുമില്ലെന്ന് എന്നേ വ്യക്തമായിട്ടുള്ളതാണ്. ഫാഷിസ്റ്റ് എന്നു വിളിക്കാതിരുന്നാലാണ് അവർക്കു വിഷമം തോന്നുക. മിടുക്കനായൊരു കളിക്കാരന് മറ്റുള്ളവരുടെ
ഇന്ദിര ഗാന്ധി അർധ ഫാഷിസ്റ്റാണെന്നും ജവാഹർലാൽ നെഹ്റുവിന് ഫാഷിസ്റ്റ് സ്വഭാവമായിരുന്നുവെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ. മോദിയുടെ ബിജെപി സർക്കാർ ഫാഷിസ്റ്റ് സർക്കാരല്ലെന്ന് ആവർത്തിച്ചാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പുതിയ പരാമർശം. ‘‘മോദി സർക്കാർ ഫാഷിസ്റ്റാണെങ്കിൽ എനിക്ക് നിങ്ങൾക്കൊരു അഭിമുഖം തരാൻ പറ്റുമോ, എകെജി സെന്റർ ഇവിടെയുണ്ടാകുമോ, കേന്ദ്രത്തിനെതിരെ സമരം നടത്താൻ പറ്റുമോ?’’ – ഗോവിന്ദൻ ചോദിക്കുന്നു. കൊല്ലം സംസ്ഥാന സമ്മേളനത്തോടെ പഴയ കുറേ സഖാക്കൾ മാറും, പുതിയ കുറേ സഖാക്കൾ വരുമെന്നും അദ്ദേഹം പറയുന്നു. കേരളത്തിൽ മൂന്നാം ഇടതു സർക്കാർ അധികാരത്തിൽ വരുമെന്ന് ഉറപ്പിച്ചു പറയുന്ന ഗോവിന്ദൻ, അതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞെന്നും വ്യക്തമാക്കുന്നു. എഐ (നിർമിത ബുദ്ധി) സോഷ്യലിസത്തിലേക്ക് വഴിയൊരുക്കും. ശശി തരൂർ എൽഡിഎഫിലേക്ക് വരുമോയെന്ന് ഇപ്പോൾ പറയാനാകില്ല. തരൂരിന്റെ നിലപാട് കേരളത്തിന് അനുകൂലമാണെന്നും എം.വി. ഗോവിന്ദൻ പറഞ്ഞുവച്ചു. 75 വയസ്സ് പ്രായപരിധിയിൽ സിപിഎമ്മിൽ ഇളവുണ്ടാകുമോ? തൃശൂരിൽ ലോക്സഭാ തിരഞ്ഞെടുപ്പിൽ എന്താണു സംഭവിച്ചത്? ജില്ലാ സമ്മേളനങ്ങളിൽ പിണറായി വിജയന്റെ അപ്രമാദിത്തമുണ്ടായി എന്ന റിപ്പോർട്ടുകളോട് എങ്ങനെ പ്രതികരിക്കുന്നു? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമോ എന്ന ചോദ്യത്തിനും സിപിഎം സംസ്ഥാന സെക്രട്ടറിക്ക് കൃത്യമായ മറുപടിയുണ്ട്. സിപിഎം സംസ്ഥാന സമ്മേളനത്തിനു മുന്നോടിയായി മനോരമ ഓൺലൈനിനു നൽകിയ അഭിമുഖത്തിൽ എം.വി.ഗോവിന്ദൻ വിശദമായി സംസാരിക്കുന്നു.
Mar 4, 2025
റഷ്യ-യുക്രെയ്ന് യുദ്ധത്തിന് മൂന്നു വയസ്സു തികഞ്ഞ ഫെബ്രുവരി 24ന് യുഎന്‍ പൊതുസഭയില്‍ യൂറോപ്യന്‍ പിന്തുണയോടെ യുക്രെയ്ന് ഒരു പ്രമേയം കൊണ്ടുവന്നു. 2022ല്‍ യുക്രെയ്നിലേക്ക് റഷ്യ നടത്തിയ അധിനിവേശമാണ് യുദ്ധത്തിനു കാരണമെന്നും യുക്രെയ്നിന്റെ പരമാധികാരവും സ്വാതന്ത്ര്യവും അഖണ്ഡതയും ഐക്യവും സംരക്ഷിക്കുന്നതില്‍ യുഎന്‍ അംഗങ്ങളുടെ പിന്തുണ ആവശ്യപ്പെടുന്നതുമായിരുന്നു ‘അഡ്വാന്‍സിങ് കോംപ്രിഹന്‍സീവ്, ജസ്റ്റ് ആന്‍ഡ് ലാസ്റ്റിങ് പീസ് ഇന്‍ യുക്രെയ്ന്’ എന്ന പേരിലുള്ള പ്രമേയം. ബലപ്രയോഗത്തിലൂടെ ഭൂമി പിടിച്ചെടുക്കുന്നത് നിയമവിധേയമല്ലെന്നു വ്യക്തമാക്കുന്ന പ്രമേയത്തില്‍, യുക്രെയ്നില്‍നിന്ന് എത്രയും വേഗം റഷ്യ പിന്മാറി യുദ്ധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെടുന്നു. 193 രാജ്യങ്ങളില്‍ 93 പേര് പിന്തുണയ്ക്കുകയും ഇന്ത്യയടക്കം 65 രാജ്യങ്ങള്‍ വിട്ടുനില്‍ക്കുകയും ചെയ്ത പ്രമേയം സഭയില്‍ പാസായി. 18 രാജ്യങ്ങള്‍ എതിര്‍ത്തു. അതിലൊന്ന് യുഎസ് ആയിരുന്നു. യുദ്ധം തുടങ്ങിയ 2022നു ശേഷം ആദ്യമായാണ് യുഎന്നില്‍ യുഎസ് യുക്രെയ്നിനെതിരെ വോട്ടു ചെയ്യുന്നത്. റഷ്യ, ഉത്തരകൊറിയ, ഹംഗറി, ഇസ്രയേല്‍ തുടങ്ങിയവര്‍ക്കൊപ്പമാണ് യുഎസ് യുക്രെയ്നിനെ എതിര്‍ത്തതെന്നത് വിഷയത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. റഷ്യ-യുക്രെയ്ന് വിഷയത്തില്‍ യുഎസിന്റെ നയവ്യതിയാനം പരസ്യമായി പ്രഖ്യാപിക്കപ്പെടുകയായിരുന്നു ഫെബ്രുവരി 24ന് യുഎന്നില്‍. യുക്രെയ്ന് വിഷയത്തില്‍ കാലങ്ങളായി പിന്തുടര്ന്നു പോന്ന വിദേശനയത്തില്‍ മാറ്റം വരുത്തുകയാണ് രണ്ടാം ട്രംപ് സര്‍ക്കാര്‍. യുക്രെയ്നിനെ തള്ളിപ്പറഞ്ഞും യൂറോപ്യന്‍ സഖ്യകക്ഷികളെ മാറ്റിനിര്‍ത്തിയും റഷ്യയോടും ചൈനയോടും ചായ്വു പുലര്‍ത്തിക്കൊണ്ടുള്ള ട്രംപ് നയം രണ്ടാം ലോകമഹായുദ്ധാനന്തരമുള്ള യുഎസിന്റെ വിദേശനയത്തിന്റെ സമഗ്രമായ പൊളിച്ചെഴുത്താണെന്നാണ് വിലയിരുത്തപ്പെടുന്നത്.
‘ഇന്ത്യ മധുരമനോജ്ഞമായ സ്ഥിതിയിലാണ്. അതിനാൽ ഇപ്പോഴത്തെ വിപണി ഇടിവിൽ ആശങ്കപ്പെടേണ്ടതില്ല. ഓഹരിയിൽ നിക്ഷേപം തുടരുക, മധ്യകാല ദീർഘകാല അടിസ്ഥാനത്തിൽ മികച്ച നേട്ടം ലഭിക്കും.’ പറയുന്നത് ബിഎസ്ഇ മാനേജിങ് ഡയറക്ടറും സിഇഒയുമായ സുന്ദരരാമൻ രാമമൂർത്തി. ‘‘ഓഹരിവിപണി കയറുന്നതും ഇറങ്ങുന്നതും സ്ഥിരം സംഭവമാണ്. തികച്ചും സ്വാഭാവികം. വർഷങ്ങളായി അതുതന്നെയാണു സംഭവിക്കുന്നത്. ഒരു നിശ്ചിത സമയത്ത് എന്തു സംഭവിക്കും എന്നു പ്രവചിക്കാൻ ആർക്കുമാകില്ല. അതിനാൽ ഇപ്പോഴത്തെ ഇടിവ് എന്നുവരെയെന്നോ സൂചികകൾ എന്നു തിരിച്ചുകയറുമെന്നോ പറയാൻ എനിക്കുമാകില്ല’’– സുന്ദരരാമൻ രാമമൂർത്തി പറയുന്നു. ‘‘സാധാരണ നിക്ഷേപകർ നോക്കേണ്ടത് ഓഹരിവിപണിയുടെ അടിസ്ഥാനമായ രാജ്യത്തിന്റെ സമ്പദ്വ്യവസ്ഥ ശക്തമാണോ അല്ലയോ എന്നാണ്. ഇന്ത്യ സാമ്പത്തികമായി ഇപ്പോൾ...’’
‘കുക്ക് ഐലന്‍ഡ്സ്’ എന്നു കേട്ടിട്ടുണ്ടോ? ലോകരാജ്യങ്ങളിൽ ശ്രദ്ധ അധികം നേടാത്ത ഒരു രാജ്യമാണിത്. പസിഫിക് മഹാസമുദ്രത്തില്‍ ന്യൂസീലന്‍ഡിന് വടക്കു കിഴക്കായി സ്ഥിതി ചെയ്യുന്ന 15 ദ്വീപുകള്‍ അടങ്ങിയ സമൂഹം. ആകെ 236 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണവും 15,000ത്തിൽ താഴെ ജനസംഖ്യയുമുള്ള ഈ കുഞ്ഞൻ രാജ്യം 1965 വരെ ന്യൂസീലന്‍ഡിന്റെ ഭാഗമായിരുന്നു. ശേഷം സ്വന്തം ഭരണഘടനയും ജനാധിപത്യ സംവിധാനത്തിലൂടെ തിരഞ്ഞെടുക്കുന്ന പ്രധാനമന്ത്രി നയിക്കുന്ന സര്‍ക്കാരുമുള്ള രാജ്യമായി 'കുക്ക് ഐലന്‍ഡ്സ്' മാറി. മറ്റു രാജ്യങ്ങളില്‍ നിന്നും വളരെ അകലെയായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ സമൂഹത്തിന് സമുദ്രത്തിൽ രണ്ടു ലക്ഷം കിലോമീറ്റര്‍ വലുപ്പമുള്ള എക്സ്ക്ലുസിവ് ഇക്കണോമിക് സോണ്‍ (Exclusive Economic Zone അഥവാ EEZ) സ്വന്തമായിട്ടുണ്ട്. ഇതാണ് ഈ രാജ്യത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. സാമ്പത്തിക തട്ടിപ്പുകള്‍ നടത്തുന്നവര്‍ക്ക് ഒരു അഭയകേന്ദ്രം കൂടിയാണ് കുക്ക് ഐലന്‍ഡ്സ്. കള്ളപ്പണം വെളുപ്പിക്കാന്‍ താല്പര്യമുള്ളവര്ക്ക് ആവശ്യത്തിനു സഹായം ചെയ്യാന്‍ ഇവിടത്തെ ഭരണകൂടം സദാ തയാറാണ്. അമേരിക്ക അറിയാതെ റഷ്യയില്‍ നിന്നും എണ്ണയും പ്രകൃതി വാതകവും കടത്തുന്ന കപ്പലുകള്‍ കൂടുതലും ഈ രാജ്യത്തിന്റെ റജിസ്ട്രേഷനാണ് കാണിക്കാറുള്ളത്. അതുപോലെ ഇറാനില്‍ നിന്നുള്ള ആയുധക്കടത്ത്, ഉത്തര കൊറിയയില്‍ നിന്നുള്ള കള്ളക്കടത്ത് എന്നിവയ്ക്കു വേണ്ടി പുറപ്പെടുന്ന കപ്പലുകളുടെ മേല്‍വിലാസവും ഈ രാജ്യമാണ്. അതേസമയം കുക്ക് ഐലന്‍ഡ്സിലെ ഭരണാധികാരികൾ അഴിമതി ആരോപണങ്ങളും നേരിടുന്നു. അങ്ങനെ എന്തുകൊണ്ടും അത്യാവശ്യം ‘പേരുദോഷമുള്ള’
Mar 3, 2025
കേരളത്തിലടക്കം മനുഷ്യ– വന്യജീവി സംഘർഷം വലിയ രീതിയിൽ ചർച്ച ചെയ്യപ്പെടുകയാണ്. 2025ൽത്തന്നെ ഒട്ടേറെ മനുഷ്യർക്കാണ് കാടിറങ്ങിയ ആനക്കലിയിൽ ജീവിതം നഷ്ടമായത്. കാട്ടുപന്നിയും ജീവനെടുക്കുന്ന കാലമാണിത്. കൊലയ്ക്കു കൂട്ടായി കടുവയും പുലിയുമുണ്ട് കൂടെ. ഇത്തരത്തിൽ വർധിച്ചു വരുന്ന മനുഷ്യ – വന്യജീവി സംഘർഷം ലഘൂകരിക്കണമെന്ന ആവശ്യം കാലങ്ങളായി ഉയരുന്നുണ്ട്. ഒരിടയ്ക്ക്, അയൽസംസ്ഥാനമായ തമിഴ്നാട്ടിലും മനുഷ്യ – വന്യജീവി സംഘർഷം സ്ഥിരം വാർത്തയായിരുന്നു. നിരവധി പേർക്കാണ് വന്യജീവി ആക്രമണത്തിൽ തമിഴ്നാട്ടിൽ ജീവൻ നഷ്ടമായിക്കൊണ്ടിരുന്നത്. എന്നാൽ അടുത്തിടെയായി ആ വാർത്തകൾ കുറഞ്ഞുവരികയാണ്. എന്താണ് ഇതിനു കാരണം? കാടിറങ്ങുന്ന വന്യജീവികളെ എങ്ങനെ ഫലപ്രദമായി പ്രതിരോധിക്കാം എന്നതിനു നിരവധി ഉദാഹരണങ്ങളാണ് തമിഴ്നാട് വനംവകുപ്പിന്റേതായുള്ളത്. തമിഴ്നാട് വനംവകുപ്പ് തയാറാക്കി വിജയം കണ്ട പദ്ധതികൾ എന്തെല്ലാമാണ്? തമിഴ്നാട് ചീഫ് വൈൽഡ് ലൈഫ് വാർഡനും പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റുമായ ശ്രിനിവാസ് റെഡ്ഡി ഐഎഫ്എസ് വിശദമാക്കുകയാണ് മനോരമ ഓൺലൈന്‍ പ്രീമിയം അഭിമുഖത്തിൽ.
‘‘ഞങ്ങളുടെ വീടിന് ഉറപ്പുള്ള വാതിലുകളുണ്ടായിരുന്നില്ല. പകൽ അതു തുറന്നുകിടന്നു. അടച്ചുറപ്പ് എന്ന സങ്കൽപമേ വീട്ടുകാർക്കില്ലായിരുന്നെന്നു തോന്നുന്നു. ഏതാണ്ട് അതേപോലെയായിരുന്നു അയൽവീടുകളും. അതുകൊണ്ട് ഞങ്ങൾ നാലു ചുവരുകൾക്കപ്പുറത്തേക്കുള്ള ഇടങ്ങളിൽ പറവകളായി. മലയിഞ്ചിക്കാട്ടിലും റബർത്തോട്ടത്തിലും കാട്ടിലും മലയിലും ആറ്റിലുമായി പറന്നു നടന്നു...’’– എഴുത്തുകാരി മൈന ഉമൈബാന്റെ ഈ വാക്കുകൾ ഇന്നത്തെകാലത്തെ എത്ര കുട്ടികൾ വിശ്വസിക്കും! കുട്ടികളെ വീടുകളിൽ അടച്ചിട്ട മുറിയിൽ സമയം ചെലവഴിക്കാൻ മാതാപിതാക്കൾ അനുവദിക്കരുത് എന്ന അഭിപ്രായം ശക്തമാവുകയാണ്. ഒപ്പം മൊബൈൽ ഫോൺ നൽകി കുട്ടികളെ ‘തടവറയിൽ’ ഇടുന്ന അച്ഛനമ്മമാർക്കു നേരെയും ചോദ്യശരങ്ങൾ ഉയരുന്നുണ്ട്. യഥാർഥത്തിൽ നമ്മുടെ കുട്ടികൾക്ക് നന്മ നഷ്ടമാവുകയാണോ? സിനിമയിലെ വയലൻസും ഡിജിറ്റൽ ഡിവൈസുകളുമെല്ലാം അവരുടെ കുട്ടിക്കാലത്തെ കവർന്നെടുക്കുകയാണോ? ലഹരി അവരുടെ ജീവിതമുന്നേറ്റത്തിന്റെ വഴി തടയുകയാണോ? ചുറ്റിലും പൊതു കളിക്കളങ്ങളും കളിക്കാൻ കൂട്ടുകാരുമില്ലാത്ത കുട്ടികൾ പിന്നെന്തു ചെയ്യുമെന്നു ചോദിക്കുന്നത് മുതിർന്നവർ തന്നെയാണ്. സർക്കാർതലത്തിലെ ഇടപെടലിന്റെ സമയം അതിക്രമിച്ചെന്നും അവർ മുന്നറിയിപ്പു നൽകുന്നു. കുട്ടികളിൽ സാമൂഹിക അവബോധം വളർത്താൻ മുതിർന്നവരും കുട്ടികളും എന്തു ചെയ്യണം, എന്തെല്ലാം തിരിച്ചറിയണം? പ്രതികരിക്കുകയാണ് വിവിധ മേഖലയിലെ പ്രമുഖർ...
പഴയ ആദായനികുതി സ്കീമിൽ റിട്ടേണുകൾ സമർപ്പിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഈ വർഷം സാമ്പത്തിക ഇളവുകൾ ലഭിക്കുന്ന നിക്ഷേപ പദ്ധതികളിൽ ചേരാനുള്ള അവസരം 31 വരെയാണ്. സെക്ഷൻ 80സി, 80ഡി പ്രകാരം ഇളവു ലഭിക്കുന്ന പദ്ധതികളിൽ ആലോചിച്ചു മാത്രമേ നിക്ഷേപങ്ങൾ നടത്താവൂ. കഴിഞ്ഞ കേന്ദ്ര ബജറ്റിൽ പുതിയ നികുതി സമ്പ്രദായത്തെ ആകർഷകമാക്കുന്ന പദ്ധതികൾ മാത്രമാണ് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചിട്ടുള്ളത്. അതിനാൽ നികുതി ഇളവിനുവേണ്ടി മാത്രമായി നിക്ഷേപങ്ങൾ നടത്തരുത്. കൃത്യമായ സാമ്പത്തിക ആസൂത്രണം നടത്തിയശേഷമേ പദ്ധതികൾ തിരഞ്ഞെടുക്കാവൂ. പബ്ലിക് പ്രോവിഡന്റ് ഫണ്ട് (പിപിഎഫ്), നാഷനൽ പെൻഷൻ സ്കീം (എൻപിഎസ്), സുകന്യ സമൃദ്ധി യോജന, ഇക്വിറ്റി ലിങ്ക്ഡ് സേവിങ്സ് സ്കീമുകളിലെ മാസംതോറുമുള്ള
Mar 1, 2025
ഭാരതീയ പുരാണങ്ങളിൽ സരസ്വതി ദേവിയാണു വാക്കിന്റെ ദേവത. മറ്റു പുരാണങ്ങളിലും സ്ത്രീകളും വാഗ്വിലാസവുമായി ബന്ധം കാണാം. ഗ്രീക്ക് പുരാണങ്ങളിൽ ദേവന്മാരുടെ രാജ്ഞിയായ ഹേരയെ വാചാലയായി ചിത്രീകരിക്കുന്നു. അന്ധപ്രവാചകനായ ടിറേസിയസിന്റെ ഐതിഹ്യവും സ്ത്രീയുടെ വാക്സാമർഥ്യത്തെ പിന്താങ്ങുന്നു. ഏഴു വർഷത്തേക്ക് അദ്ദേഹം സ്ത്രീയായി രൂപാന്തരപ്പെട്ടപ്പോൾ, അവർ കൂടുതൽ സംസാരപ്രേമികളാണെന്നു നിരീക്ഷിച്ചുവത്രേ...! ഷെയ്ക്സ്പിയറുടെ സ്ത്രീകഥാപാത്രങ്ങൾ ചാപല്യത്തിന്റെയും വാചാലതയുടെയും വൈരുധ്യാത്മക സംയോജനമാണ്. പുരുഷാധിപത്യ ലോകത്തു സ്വാധീനം ഉറപ്പിക്കാൻ ബുദ്ധിയും വാചാലതയും അവർ ഉപയോഗിക്കുന്നു. വെനീസിലെ വ്യാപാരിയിൽ ആൺവക്കീലിന്റെ വേഷമണിയുന്ന പോർഷ്യ ഉദാഹരണം. സ്ത്രീകൾ പുരുഷന്മാരെക്കാൾ കൂടുതൽ സംസാരിക്കുന്നവരാണെന്ന മുദ്രാഫലകം ഇങ്ങനെ പല സംസ്കാരങ്ങളിലും കാണാം. 25–65 വയസ്സ് കാലഘട്ടത്തിൽ പുരുഷനെക്കാൾ സ്ത്രീ
‘എവിടെത്തിരിഞ്ഞൊന്നു നോക്കിയാലും അവിടെല്ലാം പൂത്ത മരങ്ങൾ മാത്രം’. ചങ്ങമ്പുഴയുടെ ഈ വരികൾ മാറ്റി ‘ഇവിടെല്ലാം കൊല്ലും കൊലയും മാത്രം’ എന്നു ചൊല്ലേണ്ട ഗതികേടിലാണ് നമ്മളിപ്പോൾ! ഗുഹാമനുഷ്യർ, ഗോത്രവർഗങ്ങൾ എന്നീ ഘട്ടങ്ങളെല്ലാം താണ്ടി നമ്മൾ സമൂഹങ്ങൾ കെട്ടിപ്പടുത്തു. സഹാനുഭൂതിയാണ് അതിന്റെ പ്രധാന അടിത്തറ. രണ്ടു നല്ല കാര്യങ്ങൾ പറയട്ടെ: പ്രകൃത്യാതന്നെ നമ്മളെല്ലാം സഹാനുഭൂതിയുള്ളവരാണ്; ഏറ്റക്കുറച്ചിലുണ്ടെന്നു മാത്രം. അടുത്ത നല്ല കാര്യം, നമ്മളെല്ലാം മനസ്സിന്റെ തലത്തിൽ യോജിപ്പിക്കപ്പെട്ടിരിക്കുന്നു എന്നതാണ്. വേറൊരാളുടെ മാനസികവ്യാപാരങ്ങൾ തന്നിൽനിന്നു വിഭിന്നമാണെന്ന് അഞ്ചു വയസ്സാകുമ്പോൾ ഒരു കുട്ടി മനസ്സിലാക്കുന്നു, അയാളുടെ മനസ്സിനെ തന്നിൽ പ്രതിഫലിപ്പിച്ചു നിഗമനങ്ങളിലെത്തുന്നു. അതു ശരിയാകാം, തെറ്റാകാം. എന്നാൽ, നമ്മളിൽ സഹാനുഭൂതിയുടെ കണികകൾ കുറഞ്ഞുവരുന്നു എന്നതാണ് ഈ കാലത്തെ ഒരു പ്രധാനവിപത്ത്. അതിനു കാരണങ്ങൾ പലതാണ്. ഏകാന്തത, ഡിജിറ്റൽ ഉപകരണങ്ങൾക്ക് അടിപ്പെടൽ, ഉലയുന്ന ബന്ധങ്ങൾ, അനുഭവങ്ങളുടെ അഭാവം എന്നിവയെല്ലാം ഇതിലുൾപ്പെടുന്നു. ഒരാളുടെ ദുഃഖം തിരിച്ചറിയുന്നതും അതിൽ അനുകമ്പ തോന്നുന്നതുമാണ് സഹതാപം. എന്നാൽ, ആ ദുഃഖം
‘ഞമ്മളിന്ന് കുത്തും. ആണുങ്ങളാരെങ്കിലുമുണ്ടേ വന്നോളീ...’ ‘കൊല്ലുമെന്നു പറഞ്ഞാൽ കൊന്നിരിക്കും...’ ഒരു സിനിമയിൽനിന്നുള്ള ഡയലോഗുകളല്ല മേൽപ്പറഞ്ഞത്. രണ്ട് ഗുണ്ടാ സംഘങ്ങൾ തമ്മിൽ കൊലവിളി നടത്തിയതുമല്ല. ഈ വാക്കുകൾ വന്നത് സ്കൂൾ വിദ്യാർഥികളിൽ നിന്നാണ്. പത്താം ക്ലാസ് പരീക്ഷയുടെ ചൂടിലേക്കു കടക്കുന്ന മാർച്ചിൽ ഇത്തവണ കേരളം പക്ഷേ ഒന്നാം തീയതിതന്നെ കേട്ടത് ചോരച്ചൂടിന്റെ കഥയാണ്. ട്യൂഷൻ സെന്ററിലെ യാത്രയയപ്പു ചടങ്ങിനിടെ ഉണ്ടായ ഒരു സംഭവം നയിച്ചത് തെരുവിലെ സംഘർഷത്തിലേക്ക്. രണ്ടു സ്കൂളിലെ കുട്ടികൾ ഏറ്റുമുട്ടിയപ്പോൾ ജീവൻ നഷ്ടമായത് ഒരു പത്താം ക്ലാസുകാരനും. കോഴിക്കോട് എളേറ്റിൽ എംജെ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥി മുഹമ്മദ് ഷഹബാസിന്റെ (15) മരണം കേരളത്തിന് ഞെട്ടലോടെയല്ലാതെ കേൾക്കാനാകില്ല. കുട്ടികൾ മാത്രമല്ല, അൽപം ‘മുതിർന്ന’ വിദ്യാർഥികളും ഒട്ടും പിന്നിലല്ല. കാലിക്കറ്റ് സർവകലാശാല ഡി സോൺ കലോത്സവത്തിന്റെ വിധി നിർണയത്തെ ചൊല്ലി എസ്എഫ്ഐ– കെഎസ്യു പ്രവർത്തകർ ഏറ്റുമുട്ടിയത് കേരളം കണ്ടിട്ട് അധികനാളായിട്ടില്ല. പരുക്കേറ്റവരുമായി പോയ ആംബുലൻസ് പിന്തുടർന്നെത്തി തടഞ്ഞു വരെ ആക്രമിച്ചു. എന്തിനേറെപ്പറയണം, ഉന്നതവിദ്യാഭ്യാസ കൗൺസിൽ മുൻ വൈസ് ചെയർമാൻ ടി.പി.ശ്രീനിവാസനെ ഏതാനും വർഷം മുൻപ് അടിച്ചുവീഴ്ത്തിയ മുൻ എസ്എഫ്ഐ നേതാവിന് ഇടതുഭരണത്തിന്റെ കീഴിലുള്ള സ്ഥാപനത്തിൽ ജോലി വാങ്ങിക്കൊടുക്കുകയാണ് പാർട്ടി ചെയ്തത്. ശ്രീനിവാസനെ തല്ലിയതിനെ ന്യായീകരിച്ച് രംഗത്തെത്തിയതാകട്ടെ എസ്എഫ്ഐ സംസ്ഥാന സെക്രട്ടിയും. അതിനിടെ റാഗിങ്ങിന്റെ പേരിൽ കലാലയങ്ങളിൽ അരങ്ങേറുന്നത് കൊടുംക്രൂരത. റാഗിങ് തടയേണ്ട വിദ്യാർഥി സംഘടനകൾതന്നെ, അതിന്റെ നേതാക്കൾതന്നെ, അതിനു കുടപിടിക്കുന്നു, നേതൃത്വം നൽകുന്നു. അക്രമത്തിന്റെ കാര്യത്തിൽ കക്ഷിഭേദമന്യേ വിദ്യാർഥി സംഘടനകൾ ‘മുന്നോട്ടാണ്’. ഭരിക്കുന്ന പാർട്ടി പിന്തുണയുണ്ടെന്ന ബലത്തിലുമുണ്ട് അതിക്രമങ്ങൾ. രണ്ട് വിദ്യാർഥി സംഘടനകൾ തമ്മിലുള്ള സംഘർഷം എന്നതിനപ്പുറം രണ്ട് പാർട്ടികൾ തമ്മിലുള്ള രാഷ്ട്രീയ വൈരാഗ്യം എന്ന തലത്തിലേക്കും സംഘർഷങ്ങൾ മാറാറുണ്ട്. ഈ സംഘർഷങ്ങൾക്കിടയിൽ കേരളം വീണ്ടും ഒരു കാര്യ ചർച്ച ചെയ്യുകയാണ്– വിദ്യാലയങ്ങളിൽ രാഷ്ട്രീയം വേണോ? സ്കൂളുകളിലെയും ക്യാംപസുകളിലെയും അക്രമങ്ങൾ ഒഴിവാക്കാനുള്ള ക്രിയാത്മക പ്രവർത്തനങ്ങളിലേക്കല്ലേ വിദ്യാർഥി രാഷ്ട്രീയം ശ്രദ്ധ പതിപ്പിക്കേണ്ടത്? പരസ്പരം തല്ലാനും കൊല്ലാനുമല്ലാതെ, സമത്വവും സാഹോദര്യവും സ്നേഹവുമെല്ലാമല്ലേ വിദ്യാർഥി രാഷ്ട്രീയത്തിന്റെ മുഖമുദ്രയാവേണ്ടത്? നമ്മുടെ വിദ്യാലയങ്ങളിൽ എന്താണു സംഭവിക്കുന്നത്?
Feb 28, 2025
മണ്ണിനോട് പൊരുതി ജീവിക്കുന്ന, കാടിനോട് ചേർന്നു താമസിക്കുന്ന, മലയോരങ്ങളിൽ വസിക്കുന്ന മനുഷ്യർ ഇന്ന് ഏറ്റവും കൂടുതൽ പേടിക്കുന്നത് ആനയെന്ന നാൽക്കാലിയെയാണ്. എപ്പോൾ വേണമെങ്കിലും ജീവനും ജീവിതവും ഒരു തുമ്പിക്കൈയിൽ, അടിച്ചുടയ്ക്കപ്പെടാമെന്ന ബോധ്യത്തോടെ മലയോരവാസികൾ ഒരു അസാധാരണ ജീവിതം നയിക്കാൻ തുടങ്ങിയിട്ടു നാളുകളേറെയായി. ഓരോ ദിവസവുമെന്ന വണ്ണം കാട്ടാനക്കലിയുടെ കഥകൾ നമുക്കു മുന്നിലെത്തുന്നു. പലരും സ്വന്തം വീടും നാടുംതന്നെ വിട്ടു പോകാൻ കാരണമായതും ഈ ആനക്കലിയാണ്. എവിടേക്കും പോകാനില്ലാത്തവരാകട്ടെ ഇരുട്ടിൽ തിളങ്ങുന്ന കണ്ണും കൊമ്പുമായി ഏതുനിമിഷവും മുന്നിലേക്കെത്താവുന്ന കൊമ്പനെ സ്വപ്നം കണ്ട് ഞെട്ടിയുണരുന്നു. പകൽ പോലും കാട്ടാനയെ പേടിച്ച് പുറത്തിറങ്ങാനാകാത്ത അവസ്ഥ. തുടർക്കഥയായ മനുഷ്യ–വന്യജീവി സംഘർഷത്തിൽ അടുത്ത കണ്ണിയാകുമെന്ന ഭയം നെഞ്ചുകളിൽ പേറുന്ന മനുഷ്യരാവുകയാണ് അവർ. ആ ഭയത്തെ ആളിക്കത്തിച്ച് ജീവനുകളെ ചവിട്ടിയരച്ചുകൊണ്ട് എന്തിനാണ് ആനകൾ കാടിറങ്ങുന്നത്? ഭക്ഷണവും വെള്ളവും തേടിയുള്ള അലച്ചിൽ മാത്രമാണോ ഇത്? സിനിമകളിൽ കണ്ടിരുന്ന സ്നേഹനിധിയായ, കുറുമ്പുകൾ കാട്ടുന്ന ‘വളർത്താനകൾ’ യാഥാർഥ്യമാണോ? അതോ അക്രമകാരിയായ, ഇണക്കിയെടുക്കാൻ സാധിക്കാത്ത വന്യജീവി മാത്രമാണോ ആന? ‘മൃഗങ്ങളെ അടുത്തറിയാം’ പരമ്പരയിൽ ആദ്യം ആനജീവിതത്തെക്കുറിച്ചാണ്. ശാസ്ത്ര ലേഖകന്‍ വിജയകുമാർ ബ്ലാത്തൂർ സംസാരിക്കുന്നു.
ഒരു ഉത്തരേന്ത്യൻ നാടോടിക്കഥ കേൾക്കുക. ദരിദ്രയായ ഗൗരി മൂന്നു കുഞ്ഞുങ്ങളെ വളർത്താൻ കഷ്ടപ്പെടുന്ന കാലം. കുട്ടികളുടെ അച്ഛൻ കഷ്ടപ്പാടില്ലാത്ത ലോകത്തേക്കു പൊയ്ക്കഴിഞ്ഞിരുന്നു. പ്രയാസം കൂടിയപ്പോൾ മനഃസമാധാനത്തിനു പഴയ ഗുരുനാഥനെക്കണ്ടു ചോദിച്ചു, ‘ജീവിതം കഠിനമാണല്ലേ?’. ‘അതെ. പക്ഷേ ശരിയായതു ചെയ്താൽ തുടക്കത്തെക്കാൾ മെച്ചമാവും ഒടുക്കം’, ഗുരു സമാധാനിപ്പിച്ചു. കുഞ്ഞുങ്ങളെ നല്ല മനുഷ്യരായി വളർത്താൻ കഴിയണം. അതിനപ്പുറം ആഗ്രഹമൊന്നുമില്ല. രാത്രിയിൽ ഇരുൾപരന്നപ്പോൾ കുഞ്ഞുങ്ങൾ അമ്മയെ കെട്ടിപ്പിടിച്ചു ചേർന്നുനിന്നു. അമ്മയടുത്തുണ്ടെങ്കിൽ ഞങ്ങൾക്കു പേടിയേയില്ലെന്നു കുഞ്ഞുങ്ങൾ. ഇവരെ ധൈര്യമുള്ളവരായി വളർത്തുന്നതിനെക്കാൾ മെച്ചമായി യാതൊന്നുമില്ലെന്നു ഗൗരിയുടെ മനസ്സ്. പിറ്റേന്ന് ആഹാരം തേടി കുന്നു കയറിപ്പോകുകയാണ്. കുഞ്ഞുങ്ങൾക്കു കയറാൻ പ്രയാസം. ‘കുറച്ചുകൂടി ശ്രമിച്ച് ക്ഷമയോടെ കയറൂ’ എന്ന് അമ്മ. ഏറ്റവും മുകളിലെത്തിയപ്പോൾ അവർ പറഞ്ഞു, അമ്മയില്ലെങ്കിൽ ഞങ്ങൾക്കു കയറാനാവുമായിരുന്നില്ല. ഗൗരിക്ക് ആശ്വാസം. അന്നു രാത്രി അവർ നക്ഷത്രങ്ങളെ നോക്കിപ്പറഞ്ഞു, തടസ്സങ്ങളെ ദൃഢനിശ്ചയത്തോടെ നേരിട്ടു കീഴ്പ്പെടുത്താൻ ഇവർ പഠിച്ചല്ലോ. അടുത്ത നാൾ കൊടുങ്കാറ്റും മഴയും വന്നു. കറുത്തിരുണ്ട അന്തരീക്ഷം. അമ്മ കുഞ്ഞുങ്ങളോടു പറഞ്ഞു,
കേരളം സാക്ഷിനിന്നുകൊണ്ടിരിക്കുന്ന കൊലകളുടെയും കൂട്ടക്കൊലകളുടെയും ക്രൂരതകളുടെയും പരമ്പരയിലെ ഏറ്റവും പുതിയ കണ്ണിയാണ് വെഞ്ഞാറമൂടിലെ ദുരന്തം. കുടുംബത്തിലെ നാലംഗങ്ങളെയും പെൺസുഹൃത്തിനെയും ചുറ്റികകൊണ്ടടിച്ചു കൊന്നത് താനാണെന്ന് അഫാൻ എന്ന ഇരുപത്തിമൂന്നുകാരൻ പൊലീസിനു മൊഴിനൽകിയിട്ടുണ്ട്. വാർത്തകളനുസരിച്ച്, അഫാൻ കോളജ് വിദ്യാഭ്യാസം നേടിയവനാണ്, തൊഴിൽരഹിതനാണ്, ശരാശരി സാമ്പത്തികശേഷിയുള്ള കുടുംബത്തിലെ അംഗമാണ്. പിതാവ് വിദേശത്താണ്. കുടുംബത്തിനു സാമ്പത്തിക പ്രശ്നങ്ങളുണ്ടായിരുന്നു എന്നു പറയപ്പെടുന്നു. ശാന്തനായ യുവാവെന്നാണ് അഫാനെ അയൽക്കാർ വിശേഷിപ്പിച്ചത്. കൊല ചെയ്തുവെന്ന് അഫാൻ പൊലീസ് സ്റ്റേഷനിൽപ്പോയി അറിയിക്കുകയായിരുന്നു. കൊലയുടെ കാരണങ്ങളെക്കുറിച്ചു പൊലീസ് അന്വേഷിക്കുന്നു. ഒരു കൊലയോ ആത്മഹത്യയോ ഉണ്ടാകുമ്പോൾ അതു ചെയ്ത വ്യക്തി പെട്ടെന്ന് നമുക്കു മനസ്സിലാവാത്ത ഒരാളായിത്തീരുന്നു. ഇന്നുവരെ നന്നായി അറിയാമെന്നു നാം കരുതിയിരുന്ന ആ വ്യക്തി തന്നെയോ അതുചെയ്തത് എന്നു നാം അദ്ഭുതപ്പെടുന്നു. നമുക്കു നന്നായി അറിയാമെന്നു നാം കരുതുന്ന കേരളവും ആ വ്യക്തിയെപ്പോലെയാണ് എന്നതാണ് വാസ്തവം. നമ്മുടെ രാഷ്ട്രീയ–ജാതി–മത പ്രഘോഷണങ്ങളും മറ്റ് അവകാശവാദങ്ങളും ഒരുപക്ഷേ മനഃപൂർവം മറച്ചുവയ്ക്കുന്ന, അല്ലെങ്കിൽ, കണ്ടില്ലെന്നു നടിക്കുന്ന ഒരു കേരളമുണ്ട്. അതാണ് മലയാളിയുടെ മാനസികാരോഗ്യത്തിന്റെ കേരളം. നാം കണ്ണടച്ച് ഇരുട്ടാക്കിയിരിക്കുന്ന ഒരിടമാണ് അത്.
ശരിക്കും ഞെട്ടിത്തരിച്ചു നില്‍ക്കുകയാണ് സമൂഹ മനസ്സാക്ഷി. അവിശ്വസനീയമായ ഒരു സംഭവം തിരുവനന്തപുരത്തു നടന്നിരിക്കുന്നു. ഇരുപത്തിമൂന്നുകാരന് സ്വന്തം രക്തബന്ധത്തിലുള്ള, ഏറ്റവും ലാളനയും വാത്സല്യവും നല്‍കുകയും സ്വീകരിക്കുകയും ചെയ്യേണ്ട ഉറ്റവരെ ചുറ്റികയാല്‍ തീര്‍ത്തിരിക്കുന്നു. കേള്‍ക്കുമ്പോള്‍ ഉയരുന്ന ആദ്യത്തെ ചോദ്യം, ‘നമ്മുടെ ന്യൂജെന്‍ കുട്ടികള്‍ക്കിത് എന്തുപറ്റി’ എന്നാണ്. ഇങ്ങനെയാണോ ന്യൂജെന്‍ വളരേണ്ടത്? തിരുവനന്തപുരത്ത സംഭവത്തിനു തൊട്ടുമുൻപ് ഉമ്മയെ മകന് കഴുത്തറുത്തു കൊലപ്പെടുത്തിയ സംഭവമുണ്ടായി. മകന് അച്ഛനെ വെട്ടിയിട്ട് ഒരുമാസമേ ആയിട്ടുള്ളൂ. പ്രണയിനികളെ ആസിഡും കത്തിയുംകൊണ്ട് നേരിടുന്ന നിരാശാകാമുകന്മാര് നമുക്ക് അത്ര അപരിചിതമല്ലല്ലോ. എവിടെയോ എന്തോ തകരാറുണ്ട് എന്ന് തോന്നുന്നതു സ്വാഭാവികം. ചില തകരാറുകളുണ്ട്. ആ തകരാറുകള്‍ സമൂഹത്തെയാകെ ബാധിച്ചുവെന്നു കരുതേണ്ടതില്ല. വ്യക്തിയുടെ മനസ്സിനാണ് പ്രശ്നം. തിരുവനന്തപുരത്തെ സംഭവം തന്നെയെടുക്കാം. ആദ്യം ആ യുവാവ് ചെന്നതു മുത്തശ്ശിയുടെ അടുത്തേക്കാണെന്നാണ് ഇതുവരെയുള്ള വിവരം. അയാളുടെ കുട്ടിക്കാലത്തു മടിയിലിരുത്തി ഓമനിച്ച്, അവരുടെ ഏറ്റവും ആഴത്തിലുള്ള ലാളന ഏറ്റുവാങ്ങിയ ആളാണ് ചുറ്റികയുമായി ചെന്ന് അടിച്ചുകൊന്നത്. അതുകഴിഞ്ഞ് ഉപ്പയുടെ
വലിയ വീടാണ്, പണമേറെയുണ്ട്. അച്ഛനും അമ്മയ്ക്കും വലിയ ഡിഗ്രികളുമുണ്ട്. പക്ഷേ, മൂന്നും നാലും വയസ്സുള്ള ആ 2 കുഞ്ഞുങ്ങൾക്ക് ആഹാരമില്ല. ദാഹിച്ചാൽ എന്താണു ചെയ്യേണ്ടത് എന്നവർക്ക് അറിയില്ല– കരഞ്ഞുതളരുകയല്ലാതെ. ലഹരിക്ക് അടിമകളായ അച്ഛനും അമ്മയും കുട്ടികളെ വീട്ടിൽ പൂട്ടിയിട്ടിട്ടു പോകുന്നതു പതിവായതോടെ അയൽക്കാർ ചൈൽഡ്ലൈനിൽ അറിയിച്ചു. ശിശുക്ഷേമസമിതി അവരെ അഭയകേന്ദ്രത്തിലെത്തിച്ചു, അവിടെനിന്നു മറ്റൊരു കുടുംബത്തിന്റെ സ്നേഹത്തണലിലേക്കും. ഇങ്ങനെ, അഭയമാകേണ്ടവർ തന്നെ അരക്ഷിതാവസ്ഥയിലേക്കു തള്ളിവിടുന്ന അനേകം കുട്ടികളുണ്ട് നമ്മുടെ ചുറ്റുവട്ടത്ത്. മിടുക്കരായ 2 മക്കൾ. ഭിന്നശേഷിയുടെ ചില പരിമിതികൾക്കിടയിലും കളിച്ചും ചിരിച്ചും പഠിച്ചും ആരുടെയും മനം കവരുന്നവരെക്കണ്ടത് അമ്മയുടെ യുട്യൂബ് ചാനലിലാണ്. പക്ഷേ, അവരുടെ ചിരി ക്യാമറയ്ക്കു മുന്നിലേ ഉള്ളൂ. വീട്ടിൽ അമ്മയും അച്ഛനും സദാ വഴക്ക്, കയ്യാങ്കളി. തനിക്കു വിരോധമുള്ളവരെ അസഭ്യം പറയാനും ആക്രമിക്കാനും തുപ്പാനും വരെ അമ്മ മക്കളെ നിർബന്ധിക്കുമെന്നു പറഞ്ഞത് അവിടെ സഹായത്തിനെത്തുന്നയാളാണ്. എല്ലാ കാര്യങ്ങൾക്കും അമ്മ വേണമെന്നുള്ളതുകൊണ്ട് കുട്ടികൾ പേടിച്ച് അനുസരിക്കും. യുട്യൂബ് ഇഷ്ടമല്ല, ഷൂട്ട് ചെയ്യേണ്ട എന്നൊക്കെ പറയുമ്പോൾ കുഞ്ഞുങ്ങളെ അമ്മ ഭീഷണിപ്പെടുത്താറുമുണ്ട്. തന്നെ തല്ലുന്ന ഭർത്താവിനോട്, പലതരത്തിൽ ഉപദ്രവിച്ച അമ്മായിയമ്മയോടുമുള്ള
Feb 27, 2025
ആരോഗ്യരക്ഷാ രംഗത്തു കേരളം നടത്തിയ ആഗോള നിലവാരത്തിലുള്ള മുന്നേറ്റങ്ങൾ പ്രശസ്തമായ കേരള മോഡലിന്റെ നേട്ടങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ്. അത് ശാരീരികാരോഗ്യത്തിൽ മാത്രമായിപ്പോയോ എന്നു സംശയം തോന്നുന്ന വിധത്തിലാണ് കാര്യങ്ങളുടെ പോക്ക്. തിരുവനന്തപുരത്തുണ്ടായ കൂട്ടക്കൊലയ്ക്കു പിന്നിൽ ലഹരി ഉപയോഗവും ഒരു കാരണമാകാമെന്ന് ആളുകൾ പറയുന്നതു കേട്ടതാണ് ഇങ്ങനെയൊരു ആലോചനയ്ക്കു പിന്നിൽ. ഇത്തരം കേസുകളിൽ തെളിവുകൾ വരും മുൻപുതന്നെ മനുഷ്യർ ഇമ്മാതിരി തീർച്ചകളിലെത്താൻ ന്യായമുണ്ട്. തങ്ങളുടെ പരിചയങ്ങളിൽ, പലപ്പോഴും സ്വന്തം കുടുംബങ്ങളിലും ലഹരിക്ക് അടിമപ്പെട്ടവർ വർധിച്ചുവരുന്നു എന്ന ബോധ്യമാണ് ഇങ്ങനെ ഉറപ്പിക്കാൻ ആളുകളെ പ്രേരിപ്പിക്കുന്നത്. കാര്യങ്ങൾ അപകടകരമാംവിധം കൈവിട്ടുപോവുകയാണെന്നു വിശ്വസിക്കുന്നവരുടെ എണ്ണം കൂടിവരുന്നു; വേണ്ടത്ര കണക്കുകളുടെ പിൻബലമില്ലാതെ പോലും. ഇന്ത്യയിൽ ഏറ്റവുമധികം ലഹരി ഉപയോഗം നടക്കുന്ന 3 സംസ്ഥാനങ്ങൾ കേരളം, പഞ്ചാബ്, കശ്മീർ എന്നിവയാണെന്ന് ഒരു ഇംഗ്ലിഷ് പത്രത്തിന്റെ എഡിറ്റർ ഈയിടെ പറഞ്ഞതോർക്കുന്നു. ലഹരി ഉപയോഗം ഇത്രത്തോളം വർധിക്കാൻ മാത്രം പരിതാപകരമാണോ നമ്മുടെ മാനസികാരോഗ്യം എന്ന ആലോചനയ്ക്ക് ഇതു പ്രേരിപ്പിക്കുന്നു. ശരാശരി മാനസികാരോഗ്യമുള്ളവർ ഇത്തരം
മൂന്നു മക്കൾ. 15, 14, 13 പ്രായക്കാർ. മൂത്ത പെൺകുട്ടി സ്കൂളിൽ വരാറില്ലെന്ന് അധ്യാപകർ അറിയിച്ചതിനെത്തുടർന്നാണ് ചൈൽഡ് ഹെൽപ്ലൈൻ പ്രവർത്തകർ അന്വേഷിച്ചുചെന്നത്. കുട്ടികളുടെ അമ്മയും ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ രണ്ടാം ഭർത്താവും മദ്യപിച്ച നിലയിലായിരുന്നു. കത്തികാട്ടി ഭീഷണിപ്പെടുത്തിയും അസഭ്യം പറഞ്ഞും രണ്ടാനച്്ഛൻ ആരെയും വീട്ടിലേക്കു കടത്തിയില്ല. കുട്ടികൾക്കായി സൗജന്യഭക്ഷണമുണ്ടെന്നു പറഞ്ഞു മറ്റൊരിടത്തേക്കു വിളിപ്പിച്ചാണ് വിവരങ്ങൾ ചോദിച്ചറിഞ്ഞത്. 15 വയസ്സുകാരിയെ രണ്ടാനച്ഛൻ ലൈംഗികമായി പീഡിപ്പിക്കുന്നതു പതിവ്. അതിന് ഇളയസഹോദരിയും സാക്ഷിയായിരുന്നു. അമ്മയെ മദ്യം കൊടുത്തു മയക്കിക്കിടത്തും. ബോധം മറഞ്ഞ അമ്മയും പിച്ചിച്ചീന്തുന്ന അച്ഛനുമുള്ള വീട് ആ കുട്ടികൾക്ക് എന്തു സംരക്ഷണമാണ് നൽകുക? കേരളത്തിൽ കുട്ടികൾ ലൈംഗിക പീഡനത്തിന് ഇരയാകുന്ന കേസുകളിലേറെയും പ്രതിസ്ഥാനത്ത് ബന്ധുക്കളാണെന്നതാണ് ഖേദകരം. 11 വയസ്സുകാരിക്കു ശരീരവണ്ണം കൂടിവരുന്നതു ഡോക്ടറെ കാണിക്കാനാണ് അച്ഛനും അമ്മയും ആശുപത്രിയിൽ എത്തിയത്. പരിശോധിച്ച ഡോക്ടർ പറഞ്ഞു: കുട്ടി 6 മാസം ഗർഭിണിയാണ്. അയൽപക്കത്തെ അറുപത്തിയെട്ടുകാരനാണു പ്രതി. ലക്ഷണങ്ങൾ ഒന്നുമില്ലാത്തതിനാൽ ആർക്കും തിരിച്ചറിയാൻ കഴിഞ്ഞില്ല. സംഭവത്തിന്റെ ആഘാതത്തിൽ അച്ഛൻ മരിച്ചു. ഗർഭപാത്രം ശരിയായി വികസിക്കാത്തതിനാൽ സങ്കീർണമായിരുന്നു പെൺകുട്ടിയുടെ പ്രസവം. കുഞ്ഞിനെ ഉടൻ ശിശു സംരക്ഷണ കേന്ദ്രത്തിലേക്കു മാറ്റി. ശാരീരിക – മാനസിക ബുദ്ധിമുട്ടുകളിൽനിന്ന് ഇന്നും ‘അമ്മ’ മോചിതയായിട്ടില്ല. വീണ്ടും സ്കൂളിൽ
Feb 26, 2025
2027-28ഓടെ ഇന്ത്യയെ 5 ട്രില്യൻ ഡോളർ (അഞ്ചു ലക്ഷം കോടി) സമ്പദ്വ്യവസ്ഥയാക്കുകയാണ് നരേന്ദ്ര മോദി സർക്കാരിന്റെ ലക്ഷ്യം. സ്വാതന്ത്ര്യത്തിന്റെ 100-ാം വാർഷികനിറവിലെത്തുന്ന 2047ഓടെ രാജ്യത്തെ ‘വികസിത് ഭാരത്’ ആക്കുമെന്നും മോദി പറയുന്നു. കേരളത്തിനുമുണ്ടൊരു സ്വപ്നം. 2047ഓടെ ഒരു ട്രില്യൻ ഡോളർ സമ്പദ്വ്യവസ്ഥയാവുക. ഇതിനായുള്ള സംസ്ഥാന സർക്കാരിന്റെ ദൗത്യങ്ങളുടെ ആദ്യ ചുവടുകളിലൊന്നാണ് കൊച്ചിയിൽ നടന്ന ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടി. കേരളത്തിലേക്ക് വൻ വികസന പദ്ധതികളും നിക്ഷേപങ്ങളും തേടി നേരത്തേയും ആഗോള നിക്ഷേപക ഉച്ചകോടികൾ നടത്തിയിട്ടുണ്ട്. ജിമ്മും (GIM) എമർജിങ് കേരളയും (Emerging Kerala) ആരും മറന്നിട്ടുണ്ടാവില്ല. എന്നാൽ, ഇക്കുറി ഇൻവെസ്റ്റ് കേരള ആഗോള നിക്ഷേപക ഉച്ചകോടിക്ക് (Invest Kerala Summit) മറ്റൊന്നായിരുന്നു പ്രത്യേകത. 370 ലേറെ കമ്പനികൾ ആകെ 1.53 ലക്ഷം കോടി രൂപയുടെ നിക്ഷേപ താൽപര്യം അറിയിച്ച ഉച്ചകോടിയിൽ, അതിനേക്കാൾ നിറഞ്ഞുനിന്നത് കേരളത്തിന്റെ ഇതുവരെ കാണാത്ത ആത്മവിശ്വാസമായിരുന്നു. അഭിപ്രായവ്യത്യാസങ്ങളും രാഷ്ട്രീയ വൈരവും മറന്ന്, കേന്ദ്ര-സംസ്ഥാന മന്ത്രിമാരും കേരളത്തിലെ പ്രതിപക്ഷവും
‘‘എപ്പോഴാ അടി വരുന്നതെന്നറിയില്ല. ചെറിയ ഒച്ച കേട്ടാൽപോലും പേടിയാണ്. വഴിയിൽ കൂടി നടക്കുമ്പോൾ ആരെങ്കിലും ചുമച്ചാൽതന്നെ ഞാൻ ഞെട്ടിവിറയ്ക്കും. ഓടിപ്പോകാതിരിക്കാൻ എന്റെ പുറത്തു കസേരയിട്ടിരുന്നാ ചിലപ്പോ അച്ഛൻ തല്ലാറ്. അടികിട്ടാതെ ഒരു ദിവസം ഒന്നു കിടന്നുറങ്ങിയാ മതി എനിക്ക്. വേറൊന്നും വേണ്ട. പഠിക്കാണ്ടു ചെന്നാ സ്കൂളീന്നും ചീത്തകേൾക്കും. വീട്ടിലിരുന്ന് എങ്ങനെ പഠിക്കാനാ? പനിച്ചു കിടന്ന അനിയത്തിയുടെ നെഞ്ചത്ത് അച്ഛൻ ചവിട്ടിയപ്പോൾ അവൾ മരിച്ചുപോയിക്കാണുമെന്നാ ഞാനോർത്തത്. പിന്നെ ആശുപത്രിയിലൊക്കെ കൊണ്ടുപോയിട്ടാ ശരിയായത്.’’ എന്നും മദ്യപിച്ചെത്തി തന്നെയും അനിയത്തിയെയും അമ്മയെയും തലങ്ങും വിലങ്ങും തല്ലുന്ന അച്ഛനെക്കുറിച്ചാണ് പന്ത്രണ്ടുവയസ്സുകാരന്റെ തേങ്ങൽ. ചിലപ്പോൾ വീട്ടിൽ കൂട്ടുകാരുമൊത്താണ് അച്ഛന്റെ മദ്യപാനം. അന്ന് അടിയും തെറിയും കൂടുമെന്നു പറഞ്ഞപ്പോൾ അവൻ കരഞ്ഞില്ല. കണ്ണുനീര് ഉറഞ്ഞുപോയിക്കാണും. എന്തൊക്കെയോ അപകർഷബോധം കൊണ്ടെന്നപോലെ നിലത്തു കണ്ണുനട്ട്, പിറുപിറുക്കും പോലെയാണു സംസാരം. അതുകൊണ്ട് മടിച്ചു മടിച്ചാണ് ചോദിച്ചത്, ‘‘മോന്റെ അമ്മ?’’. വീട്ടുചെലവു നടത്താൻ, മക്കളെ പഠിപ്പിക്കാൻ, അവർക്ക് അസുഖം വന്നാൽ ആശുപത്രിയിൽ കൊണ്ടുപോകാൻ... കാലിൽ തീപിടിച്ചപോലെ ഓടിനടന്നിരുന്ന അമ്മ. കൂലിപ്പണി ചെയ്തിരുന്ന അമ്മ. ആ അമ്മ ഇപ്പോൾ അധികമൊന്നും മിണ്ടാറില്ല. സഹിച്ചു സഹിച്ചു മടുത്ത നാളുകളിലെന്നോ വിഷാദം പിടികൂടിയിരിക്കുന്നു. എങ്ങനെയൊക്കെയോ ഇതെല്ലാം പറഞ്ഞുതീർത്ത് അവൻ ആധിയോടെ ചോദിച്ചു, ഞാനിതൊക്കെ പറഞ്ഞാ,
Feb 25, 2025
അമേരിക്കയുടെ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് അധികാരം ഏറ്റെടുത്തതിനു ശേഷം അദ്ദേഹത്തെ സന്ദർശിക്കാൻ ഒട്ടേറെ രാഷ്ട്രത്തലവന്മാർ തിടുക്കം കാട്ടുന്നുണ്ട്. ജപ്പാൻ പ്രധാനമന്ത്രി ഇഷിബ ഷിഗേരുവിന്റെ വിജയകരമായ യുഎസ് സന്ദര്‍ശനത്തിനെ കുറിച്ച് പോയ വാരം ഈ പംക്തിയിൽ പ്രതിപാദിച്ചിരുന്നു. അദ്ദേഹത്തിന് പുറമേ കഴിഞ്ഞ ഒരു മാസത്തില്‍ ട്രംപിനെ കണ്ടത് 3 രാഷ്ട്രത്തലവന്മാരാണ്– ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു, ജോര്‍ദാന്‍ രാജാവ് അബ്ദുല്ല ഇബ്ൻ അൽ ഹുസൈൻ, ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇവര്‍ക്കെല്ലാമിടയില്‍ പൊതുവായ ഒറ്റക്കാര്യം മാത്രമേയുള്ളൂ. എല്ലാവരും ഏഷ്യയില്‍ നിന്നുള്ളവരാണ്. അതായാത് ട്രംപ് പ്രസിഡന്റായി ഒരു മാസം കഴിഞ്ഞിട്ടും യൂറോപ്പില്‍ നിന്നുള്ള ഒരു രാഷ്ട്രത്തലവന് പോലും അദ്ദേഹത്തെ കാണാനോ ചര്‍ച്ചകള്‍ നടത്താനോ യുഎസിലേക്ക് വിമാനം കയറിയിട്ടില്ല. ഈ കാലയളവില്‍ യൂറോപ്പിലെയും അമേരിക്കയിലെയും മുതിര്‍ന്ന ഭരണകര്‍ത്താക്കൾ ഉള്‍പ്പെട്ട ഒരു യോഗം മാത്രമാണ് നടന്നത്. ഇതിന്റെ വേദി ജര്‍മനിയിലെ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് (Munich Security Conference arenas MSC) ആയിരുന്നു. 1963 മുതല്‍ എല്ലാ വര്‍ഷവും ഫെബ്രുവരിയില്‍ നടന്നുവരുന്ന ഈ സമ്മേളനത്തില്‍ രാജ്യാന്തര സുരക്ഷയെ സംബന്ധിച്ച ഗൗരവതരമായ വിഷയങ്ങളാണ് ചര്‍ച്ച ചെയ്യാറുള്ളത്. ലോക മഹായുദ്ധങ്ങള്‍ പോലെ, മനുഷ്യരാശിക്ക് നാശം സംഭവിക്കാവുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കുക എന്ന പ്രഖ്യാപിത ലക്ഷ്യമാണ് മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് ആരംഭിച്ചതിന് പിന്നിലുള്ളത്. യൂറോപ്പില്‍ നിന്നുള്ള ഭരണാധികാരികള്‍ക്കു പുറമേ, ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള നേതാക്കളും സുരക്ഷാ വിദഗ്ധരും ഈ ചർച്ചയിൽ പങ്കെടുക്കാറുണ്ട്. അമേരിക്കയില്‍ നിന്നും വൈസ് പ്രസിഡന്റാണ് സാധാരണയായി പങ്കെടുക്കാനെത്തുക. ട്രംപ് അധികാരമേറ്റെടുത്തതിന് ശേഷം നടക്കുന്ന ആദ്യ മ്യൂണിക്ക് സെക്യൂരിറ്റി കോണ്‍ഫറന്‍സ് എന്ന നിലയ്ക്കും പുതിയ യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് സംബന്ധിക്കുന്ന ആദ്യ രാജ്യാന്തര സമ്മേളനം ആയതിനാലും ഫെബ്രുവരി മൂന്നാം വാരം നടന്ന യോഗം ശ്രദ്ധ ആകര്‍ഷിച്ചിരുന്നു. യൂറോപ്പിന്റെ ഒരു ഭാഗത്തു തുടരുന്ന റഷ്യ- യുക്രെയ്ന് യുദ്ധം, ഇനിയും പൂര്‍ണ സമാധാനം തിരിച്ചെത്താത്ത ഗാസ, തെക്കന്‍ ചൈന സമുദ്രത്തിലും തയ്വാന് തുരുത്തിലും ചൈന നിരന്തരം തുടരുന്ന പ്രകോപനം എന്നിങ്ങനെ ലോകത്തിന്റെ സമാധാനത്തിന് തടസ്സം വരുത്തുന്ന ധാരാളം വിഷയങ്ങള്‍ നിലവിലുണ്ട്. ഇവയോട് അമേരിക്കയിലെ പുതിയ ഭരണകൂടത്തിന്റെ സമീപനമെന്താണ്
അമിത് ഷായ്ക്കു ബാക്കിയുള്ള ജോലിയാണ് ബംഗാൾ. 2014ൽ ബിജെപി അധ്യക്ഷനായപ്പോൾ ഷാ പറഞ്ഞിരുന്നു, തന്റെ ജോലി പൂർത്തിയായെന്നു കരുതണമെങ്കിൽ വലിയ സംസ്ഥാനങ്ങളായ ബംഗാളും ബിഹാറും യുപിയും തമിഴ്നാടും പാർട്ടിയുടെ കൈപ്പിടിയിലാകണമെന്ന്. യുപി കിട്ടി; കുറച്ചു മെനക്കെട്ടിട്ടാണെങ്കിലും ഒരു പരിധിവരെ ബിഹാറും. ഷാ കഴിഞ്ഞ് ജെ.പി.നഡ്ഡ അധ്യക്ഷനായി. അടുത്തമാസമെത്തുന്ന പുതിയ പ്രസിഡന്റിനെ മുഖമാക്കി ഷാ ആദ്യം ശ്രമിക്കുക ബിഹാർ വിജയം പൂർണമാക്കാനാവും. തമിഴ്നാട്ടിൽ ഇപ്പോഴും പരിമിതികളുണ്ട്; ബംഗാളിൽ പക്ഷേ നല്ലൊരു മത്സരമാണ് ആഗ്രഹിക്കുന്നത്. ബംഗാൾ ദാ വരുന്നു എന്നു ബിജെപിക്കു തോന്നിയത് 2019ലെ ലോക്സഭാ ഫലം കണ്ടപ്പോഴാണ്. ആകെയുള്ള 42ൽ 18 സീറ്റ് അന്നു കിട്ടി. 2021ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 294ൽ 200 സീറ്റ് ആയിരുന്നു ഷാ പറഞ്ഞ ലക്ഷ്യം. അതു നടപ്പുള്ള കാര്യമാണെന്നു പാർട്ടിക്കും തോന്നി. ആർഎസ്എസും അത്യധികം അധ്വാനിച്ചു. ഫലം: ബിജെപി 77 സീറ്റുമായി മുഖ്യപ്രതിപക്ഷമായി; സിപിഎമ്മും കോൺഗ്രസും പൂജ്യം. അങ്ങനെയേ സംഭവിക്കൂ എന്ന് മമത ബാനർജി ഉറപ്പിച്ചുപറഞ്ഞിരുന്നു. 10 വർഷത്തെ ഭരണദുർഭരണങ്ങൾക്കുശേഷവും തനിക്കുതന്നെയാണ് ജനസമ്മതിയെന്ന അറിവായിരുന്നു ബലം. ഉദ്യോഗസ്ഥരെയും പാർട്ടിയെയുമല്ല,
‘ഞാൻ മരിച്ചാൽ ഫർസാന തനിച്ചാകും എന്നു കരുതിയാണ് അവളെയും കൊലപ്പെടുത്തിയത്’– തിരുവനന്തപുരം വെഞ്ഞാറമൂട്ടിലെ കൂട്ടക്കൊലപാതകത്തിന്റെ ഞെട്ടലിൽ കേരളം തരിച്ചു നിൽക്കുമ്പോൾ ഈ വാക്കുകൾ ഏറെ ഞെട്ടിപ്പിക്കുന്നതാണ്. ഒരാളോട് സ്നേഹം കൂടിയാൽ അവരെ കൊലപ്പെടുത്തുകയാണോ വേണ്ടത്? അങ്ങനെയെങ്കിൽ അതെന്തു തരം സ്നേഹമാണ്? ഇങ്ങനെയുള്ള ചിന്തകളിലൂടെയാണോ യുവാക്കൾ കടന്നുപോകുന്നത്? അത്തരമൊരു ചിന്തതന്നെ തെറ്റാണെന്ന് അവർക്കെന്താണു മനസ്സിലാകാത്തത്? ചോദ്യങ്ങളേറെയാണ്. സ്വന്തം സഹോദരൻ, മുത്തശ്ശി, പിതൃസഹോദരൻ, പിതൃസഹോദരന്റെ ഭാര്യ എന്നിവര്‍ക്കൊപ്പമാണ് സുഹൃത്ത് ഫർസാനയേയും വെഞ്ഞാറമൂട് കൊലപാതകക്കേസിലെ പ്രതി അഫാൻ കൊലപ്പെടുത്തിയത്. ഫർസാനയെ വീട്ടിലേക്കു കൊണ്ടുവന്നായിരുന്നു മുകൾ നിലയിൽ വച്ച് ചുറ്റികകൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയത്. ‘മരിച്ചത് സ്വന്തം മകളാകല്ലേ’ എന്നു പൊലീസ് സ്റ്റേഷനിലെത്തി പ്രാര്‍ഥിച്ച ഒരച്ഛന്റെ സ്വപ്നങ്ങളിലേക്കു കൂടിയാണ് ആ ചുറ്റിക വന്നു പതിച്ചത്. വെഞ്ഞാറമൂട്ടിലെ സ്കൂളിൽ പഠനകാലയളവിൽ തുടങ്ങിയ പ്രണയമാണ് അഫാനും ഫർസാനയും തമ്മിലെന്നാണ് പറയപ്പെടുന്നത്. അഞ്ചലിലെ കോളജിൽ പിജി വിദ്യാർഥിനിയാണ് ഫർസാന. പഠനത്തിൽ മിടുക്കി. ഫര്‍സാനയെ വിവാഹം ചെയ്യാൻ ആഗ്രഹമുണ്ടെന്നു അഫാൻ അവരുടെ വീട്ടിലെത്തി പറഞ്ഞതായും വിവരമുണ്ട്. അഫാൻ എന്ന ഇരുപത്തിമൂന്നുകാരന്റെ മാനസിക വ്യാപാരങ്ങളെ മുൻകൂട്ടി മനസ്സിലാക്കാന്‍ കഴിഞ്ഞിരുന്നെങ്കിൽ ഈ കൊലപാതകങ്ങൾ തടയാനാകുമായിരുന്നെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നു. സ്കൂളുകളിൽ കുട്ടികൾക്ക് കൗൺസലിങ് ഉറപ്പാക്കണമെന്ന വിഷയത്തിൽ ഉൾപ്പെടെ ചർച്ചകളും ഇതോടൊപ്പം ശക്തമാവുകയാണ്. സിനിമയും മൊബൈൽ ഫോണുമാണ് യുവതലമുറയെ ‘വഴിതെറ്റിക്കുന്നതെന്ന’ ചർച്ചയും ഇതിനു സമാന്തരമായി നടക്കുന്നു. മൊബൈൽ ഫോൺ ഉപയോഗം എങ്ങനെയായിരിക്കണം എന്നതു സംബന്ധിച്ചും അഫാനെപ്പോലുള്ള യുവതലമുറയെ പഠിപ്പിക്കേണ്ടതുണ്ടോ? കൃത്യമായ കൗൺസലിങ് ലഭിച്ചിരുന്നെങ്കിൽ അഫാനെ ഈ കൊടുംക്രൂരതയിൽനിന്ന് വിലക്കാനാകുമായിരുന്നോ? നിഷ്കളങ്കരായ പെൺകുട്ടികളെ പ്രണയത്തിന്റെ പേരിൽ വീട്ടിലേക്കു ക്ഷണിച്ച് കൊലപ്പെടുത്തുന്നതിൽ മൊബൈൽ ഫോണിനു പങ്കുണ്ടോ? എൻലൈറ്റ് സെന്റർ ഫോർ ഹോളിസ്റ്റിക് ഡവലപ്മെന്റ് ഫൗണ്ടറും വിവിധ സ്കൂളുകളിൽ ഒട്ടേറെ കൗൺസലിങ് ക്ലാസുകൾ നയിച്ചിട്ടുള്ള സൈക്കോളജിസ്റ്റുമായ ഡോ. വാണിദേവി സംസാരിക്കുന്നു.
Feb 24, 2025
ഡോണൾഡ് ട്രംപിന്റെ രണ്ടാംവരവ് കൈകാര്യം ചെയ്യാൻ യൂറോപ്യൻ രാജ്യങ്ങൾ മാസങ്ങളോളം ഒരുക്കം നടത്തിയിരുന്നെങ്കിലും ആ വരവിലെ ട്രംപിന്റെ നടപടികളുടെ ആഘാതം അവർ കണക്കുകൂട്ടിയതിലും അപ്പുറത്തായി. അറ്റ്ലാന്റിക്കിന്റെ തീരത്തെ രാജ്യങ്ങളെല്ലാം അന്തംവിട്ടു നിൽക്കുകയാണ്. ട്രംപിന്റെ ‘തീരുവയുദ്ധം’ നേരിടാൻ തയാറെടുത്തിരുന്നെങ്കിലും യുക്രെയ്ൻ യുദ്ധത്തിൽ ട്രംപ് നടത്തിയ അപ്രതീക്ഷിത ഇടപെടൽ അവരെ സുരക്ഷയുടെ കാര്യത്തിൽ ആശങ്കപ്പെടുത്തിയിട്ടുണ്ട്. യുക്രെയ്നിലെ ‘ഒരു കാര്യവുമില്ലാത്ത’ യുദ്ധം എത്രയുംവേഗം അവസാനിപ്പിക്കാൻ താൻ ആഗ്രഹിക്കുന്നതായി യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിനിടെ ട്രംപ് ആവർത്തിച്ചുപറയാറുണ്ടായിരുന്നു. എങ്കിലും, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി ട്രംപ് നടത്തിയ ടെലിഫോൺ സംഭാഷണത്തിനും യുഎസ്- റഷ്യ ഉദ്യോഗസ്ഥർ സൗദിയിലെ റിയാദിൽ നടത്തിയ ചർച്ചകൾക്കും ശേഷമുണ്ടായ സംഭവവികാസങ്ങൾ യൂറോപ്പിനെ ഞെട്ടിച്ചു. ഒന്നാമതായി, റിയാദിൽ നടന്ന ചർച്ചയിലേക്ക് യുക്രെയ്ൻ അധികൃതർക്കോ യൂറോപ്യൻ രാജ്യങ്ങളുടെ പ്രതിനിധികൾക്കോ ക്ഷണമുണ്ടായിരുന്നില്ല. യുക്രെയ്ൻ യുദ്ധത്തെക്കുറിച്ചുള്ള യുഎസിന്റെ നിലപാടിന് ഇപ്പോൾ റഷ്യൻഭാഷ്യത്തോടു സാമ്യം കൂടിവരികയാണെന്നു യൂറോപ്യൻ രാജ്യങ്ങൾ തിരിച്ചറിയുന്നുമുണ്ട്. ‘തിരഞ്ഞെടുക്കപ്പെടാത്ത ഏകാധിപതി’ എന്നാണ് യുക്രെയ്ൻ നേതാവ് വൊളോഡിമിർ സെലൻസ്കിയെ ട്രംപ് വിശേഷിപ്പിച്ചത്. യുക്രെയ്നിലേക്കുള്ള ആയുധവിതരണം ട്രംപ് നിർത്തിവച്ചതായാണ് റിപ്പോർട്ട്. മാത്രമല്ല
അമേരിക്കയെ വിശ്വസിക്കരുതെന്ന് ഇംഎംഎസ് നമ്പൂതിരിപ്പാട് മുതൽ പാർട്ടിയുടെ ലോക്കൽ കമ്മിറ്റി സെക്രട്ടറി വരെ പ്രസംഗിക്കുന്നതു കേട്ടിട്ടുണ്ട്. കോൺഗ്രസ് നേതാക്കളും പതിറ്റാണ്ടുകളായി അതു പറയാതെ പറഞ്ഞുവന്നു. അവർക്കെല്ലാം ആഭിമുഖ്യം അമേരിക്കൻ വിരുദ്ധചേരിയിലെ രാജ്യങ്ങളോടായിരുന്നു. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്കു ശേഷം റഷ്യയും ചിലപ്പോഴൊക്കെ ചൈനയും ലാറ്റിനമേരിക്കയിലെ യുഎസ് വിരോധികളായ ചെറുരാജ്യങ്ങളും ഇന്ത്യയിലെ രാഷ്ട്രീയ വ്യവഹാരങ്ങളിൽ മാന്യസ്ഥാനം അലങ്കരിച്ചു. ബിജെപി നിർണായക രാഷ്ട്രീയ ശക്തിയായി മാറിയതോടെയാണ് അമേരിക്കയോടുള്ള വിപ്രതിപത്തി മാറിത്തുടങ്ങിയത്. അവർക്ക് അമേരിക്കൻ വിരോധമില്ലായിരുന്നു. സാം പിത്രോഡയെപ്പോലുള്ള ടെക്നോക്രാറ്റുകളും ശശി തരൂരിനെപ്പോലുള്ള ലിബറൽ ബുദ്ധിജീവികളും സാമ്രാജ്യത്വ വിരോധികളായ കോൺഗ്രസുകാരെയും അമേരിക്കയുടെ അനുഭാവികളാക്കി. ആഗോളവൽക്കരണത്തിന്റെ ഫലമായി അമേരിക്കയിൽ പോയി ഉന്നതവിദ്യാഭ്യാസം നേടാനും ഐടി മേഖലയിൽ വിജയക്കൊടി പാറിക്കാനും കഴിഞ്ഞ യുവാക്കളുടെ കഥകളും ഇവിടെ അമേരിക്കൻ ആരാധകരെ സൃഷ്ടിച്ചു. ഇതുമൂലമുള്ള ചില്ലറയല്ലാത്ത ഗുണഫലങ്ങൾ അനുഭവിക്കുമ്പോഴും കമ്യൂണിസ്റ്റുകാർ മാത്രം ‘യാങ്കികളെ’ വിശ്വസിക്കരുതെന്ന് ഫെയ്സ്ബുക്കിൽ പോസ്റ്റിട്ടു. അവരത് ഐഫോണിൽ കണ്ട് രസിച്ചു. പക്ഷേ, ഇക്കാര്യത്തിൽ കമ്യൂണിസ്റ്റുകാരായിരുന്നു ശരി എന്ന്
‘ഹസീനയെ പുറത്താക്കൂ’ എന്ന മുദ്രാവാക്യവുമായിട്ടായിരുന്നു സ്റ്റുഡന്റ്സ് എഗൻസ്റ്റ് ഡിസ്ക്രിമിനേഷൻ (എസ്എഡി) എന്ന വിദ്യാർഥി പ്രക്ഷോഭ കൂട്ടായ്മയ്ക്ക് ബംഗ്ലദേശിലെ ധാക്കയിൽ തുടക്കമിട്ടത്. രാജ്യത്തെ ചോരച്ചുവപ്പിലും പ്രക്ഷോഭത്തിലും മുക്കിയ സമരദിനങ്ങൾക്കൊടുവിൽ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലേക്കു പലായനം ചെയ്തു. ബംഗ്ലദേശിൽ എന്നു തിരഞ്ഞെടുപ്പു നടത്തും എന്നതു സംബന്ധിച്ച ചർച്ച കൊണ്ടുപിടിച്ചു നടക്കുകയാണ്. 2025 അവസാനത്തോടെ തിരഞ്ഞെടുപ്പു നടത്താമെന്ന് നിലവിലെ ഇടക്കാല സര്‍ക്കാരിന്റെ തലവൻ മുഹമ്മദ് യൂനിസ് വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ ഹസീനയുടെ അവാമി ലീഗ് പാർട്ടിയെ മത്സരിക്കാൻ അനുവദിക്കില്ലെന്നാണ് വിദ്യാർഥി നേതാക്കള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. അതിനിടെ പുതിയ വാർത്തയും എത്തിയിരിക്കുന്നു. സ്റ്റുഡന്റ്സ് എഗൻസ്റ്റ് ഡിസ്ക്രിമിനേഷൻ കൂട്ടായ്മയും രാഷ്ട്രീയ പാർട്ടി രൂപീകരിക്കാനൊരുങ്ങുകയാണ്. ഫെബ്രുവരി 26നായിരിക്കും പ്രഖ്യാപനമെന്ന് വാർത്താ ഏജൻസി റോയിട്ടേഴ്സ് വ്യക്തമാക്കി. നിലവിൽ വിദ്യാർഥി സംബന്ധമായ വിഷയങ്ങളിൽ ഇടക്കാല സര്‍ക്കാരിന്റെ ഉപദേഷ്ടാവായ നാഹിദ് ഇസ്ലാം ആയിരിക്കും പാർട്ടി കൺവീനറെന്നും വിവരങ്ങളുണ്ട്. ഹസീനയ്ക്കെതിരെ സമരത്തിൽ എസ്എഡിയെ നയിച്ച പ്രമുഖ വിദ്യാർഥി നേതാക്കളിൽ ഒരാൾ നാഹിദ് ആയിരുന്നു.
ഡമോക്ലീസിന്റെ വാൾ’എന്ന നാശസൂചനയുടെ പ്രതീകം പോലെ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പ്രഖ്യാപനങ്ങൾ. ട്രംപിന്റെ നിത്യേനയെന്നോണമുള്ള ഭീഷണികളിൽ വിരണ്ടാണ് ഓഹരി വിപണികളിൽ ഓരോ ദിവസത്തെയും വ്യാപാരത്തിനു തുടക്കം. പ്രസിഡന്റ് പദവിയിലെത്താൻ മത്സരിക്കുന്നതിനിടയിൽ ആരംഭിച്ച ഭീഷണികൾക്ക് അദ്ദേഹം വൈറ്റ് ഹൗസിലെത്തിയതോടെ പ്രഹരശേഷി വർധിച്ചിരിക്കുന്നു. ‘പകരത്തിനു പകരം തീരുവ’ ഏർപ്പെടുത്തുമ്പോൾ അത് ഇന്ത്യയ്ക്കും ബാധകമായിരിക്കുമെന്നു നേരത്തെ പ്രഖ്യാപിച്ചതിനു പിന്നാലെ ഔഷധങ്ങൾ ഉൾപ്പെടെയുള്ള ഏതാനും ഉൽപന്നങ്ങൾക്ക് 25 ശതമാനമായിരിക്കും നികുതിയെന്നാണു പുതിയ ഭീഷണി. ഇതാണു സാഹചര്യമെന്നിരിക്കെ വരുമാന നേട്ടത്തിനു വിപണി സുരക്ഷിതമല്ലെന്ന തോന്നൽ നിക്ഷേപകരിൽ വ്യാപകമാകുന്നതു സ്വാഭാവികം. വിപണിയെ ഉത്തേജിപ്പിക്കാൻപോന്ന എന്തെങ്കിലും തൽക്കാലം പ്രതീക്ഷിക്കാനുണ്ടെങ്കിൽ അത് ഫെബ്രുവരി
Feb 23, 2025
ബിജെപിയുടെ കേരളത്തിലെ സംഘടനാ തിരഞ്ഞെടുപ്പ് പ്രക്രിയ അവസാന ഘട്ടത്തിലാണ്. ഏതു സമയത്തും പുതിയ സംസ്ഥാന പ്രസിഡന്റിനെ ഇവിടെ പ്രഖ്യാപിക്കാം. ആ തീരുമാനത്തിൽ കേരളത്തിൽ നിന്നുള്ള നേതാക്കളിൽ ഏറ്റവും നിർണായകമായ പങ്കുവഹിക്കുന്ന നേതാവ് വി.മുരളീധരനാണ്. ബിജെപി ദേശീയ നിർവാഹകസമിതി അംഗവും മുൻ കേന്ദ്രമന്ത്രിയുമായ മുരളീധരനെ സംസ്ഥാന ബിജെപി ഘടകത്തെ നിയന്ത്രിക്കുന്ന പ്രധാന ശക്തിയായാണ് ആ പാർട്ടിയും രാഷ്ട്രീയ കേന്ദ്രങ്ങളും കരുതുന്നത്. ബിജെപിയുടെ കേന്ദ്രനേതൃത്വത്തിൽ അദ്ദേഹത്തിനുള്ള ബന്ധവും സ്വാധീനവും അതിനു കാരണമാണ്. ആറു വർഷം ബിജെപിയുടെ സംസ്ഥാന പ്രസിഡന്റായി പ്രവർത്തിച്ചിട്ടുള്ള മുരളീധരൻ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ആറ്റിങ്ങലിൽ വൻ കുതിപ്പാണ് നടത്തിയത്. പരാജയപ്പെട്ടെങ്കിലും യുഡിഎഫിനും എൽഡിഎഫിനും ഭീഷണി ഉയർത്തുന്ന പോരാട്ടം കാഴ്ച വയ്ക്കാൻ അദ്ദേഹത്തിനായി. ആരാകും പുതിയ ബിജെപി പ്രസിഡന്റ് എന്ന ആകാംക്ഷ ഉയർത്തുന്ന ഈ ഘട്ടത്തിൽ ആ സാധ്യതയിലേക്കു വിരൽചൂണ്ടുന്ന പ്രതികരണങ്ങൾ ഈ അഭിമുഖത്തിൽ വായിക്കാം. സംസ്ഥാന ബിജെപിയും അതിന്റെ നേതാക്കളും കേന്ദ്രമന്ത്രിമാരും രാജ്ഭവനും എല്ലാം ഉൾപ്പെട്ട വിവാദങ്ങളിൽ വളരെ ശ്രദ്ധേയമായ നിരീക്ഷണങ്ങളാണ് മുരളീധരൻ നടത്തുന്നത്. അതിനുള്ളിൽ നേരിട്ടും അല്ലാതെയും വായിച്ചെടുക്കാവുന്ന ഒട്ടേറെ കാര്യങ്ങളുണ്ട്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി ‘ക്രോസ് ഫയറിൽ’ വി.മുരളീധരൻ സംസാരിക്കുന്നു.
Feb 22, 2025
തിരുവനന്തപുരത്തെ എംപിയായ ശശി തരൂരിനെ തിരുവനന്തപുരത്തു കാണാൻ നിൽക്കാതെ രായ്ക്കു രാമാനം കേരളത്തിലെ ഡിവൈഎഫ്ഐ നേതാക്കൾ ഡൽഹിക്കു വണ്ടി കയറിയപ്പോൾ ‘ഒത്താൽ ഒരു കെ.വി.തോമസ്’ എന്നാകും പ്രതീക്ഷിച്ചിട്ടുണ്ടാവുക. കോൺഗ്രസുമായി അകന്നുതുടങ്ങിയപ്പോൾ കെ.വി.തോമസ് സിപിഎമ്മിലേക്കു പാലമിട്ടത്, സിപിഎം പാർട്ടി കോൺഗ്രസിന്റെ ഭാഗമായി കണ്ണൂരിൽ സംഘടിപ്പിച്ച സെമിനാറിൽ പങ്കെടുത്തുകൊണ്ടാണ്. കോൺഗ്രസിന്റെ വിലക്കു മറികടന്നുള്ള പങ്കാളിത്തം തോമസിനെ കമ്യൂണിസ്റ്റാക്കി. കോൺഗ്രസിൽ അതൃപ്തനായ തരൂർ ഡിവൈഎഫ്ഐയുടെ സ്റ്റാർട്ടപ് ഫെസ്റ്റിവലിൽ പങ്കെടുക്കാനുള്ള ക്ഷണം സ്വീകരിച്ചിരുന്നെങ്കിൽ ഡിവൈഎഫ്ഐ നേതാക്കളുടെ ആ ഡൽഹി യാത്ര കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിൽ ഇടംപിടിക്കുമായിരുന്നു. മറ്റൊരു പാർട്ടി സമ്മേളനകാലമെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ യുഎൻ അണ്ടർ സെക്രട്ടറിയായിരുന്ന തരൂരിനു നയതന്ത്രജ്ഞത പഠിപ്പിച്ചുകൊടുക്കേണ്ടതില്ലല്ലോ. ‘നേരത്തേ ഏറ്റ പരിപാടികൾ കാരണം പങ്കെടുക്കാനാവില്ല’ എന്ന നിലപാടെടുത്തു തരൂർ സമർഥമായി ഒഴിഞ്ഞു.
അടുത്ത കാലത്തു കേരളത്തിൽ വാർത്തകളിൽ നിറഞ്ഞു നിന്ന സംഭവമാണു നെന്മാറ ഇരട്ടക്കൊലക്കേസ്. മൂന്നു അറുംകൊലകൾക്കു പ്രതി ചെന്താമരയെ പ്രേരിപ്പിച്ചത് അന്ധവിശ്വാസമാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ കേസിന്റെ തുടക്കത്തിൽ പൊലീസ് നിഗമനം അങ്ങനെ ആയിരുന്നില്ല. വ്യക്തിവൈരാഗ്യവും കുടുംബ വഴക്കുമായിരിക്കാം കൊലപാതകത്തിനു കാരണമെന്നാണു കരുതിയത്. എന്നാൽ ചെന്താമരയെ ചോദ്യം ചെയ്തപ്പോഴാണു തിരക്കഥ മാറുന്നത്. അന്ധവിശ്വാസിയായ ചെന്താമര തനിക്കു ലഭിച്ച ഉപദേശത്തെ തുടർന്നാണു കൊലപാതകങ്ങൾ നടത്തിയതെന്നാണു പൊലീസിനോട് പറഞ്ഞത്. ചെന്താമരയുടെ വെളിപ്പെടുത്തലിൽ നടുങ്ങിയത് കേരളമൊന്നാകെയാണ്. ചെന്താമരയുടെ ഭാര്യയും മകളും അയാളിൽ നിന്ന് അകന്ന് മറ്റൊരു സ്ഥലത്താണ് പേരുപോലും മറച്ചുവച്ച് താമസിച്ചിരുന്നത്. അകൽച്ചയുടെ കാരണമറിയാനാണ് അന്ധവിശ്വാസിയായിരുന്ന ചെന്താമര പലരെയും സമീപിച്ചത്. അകൽച്ചയുടെ കാരണം വീടിന് അടുത്ത് താമസിക്കുന്ന
അൽസ്ഹൈമേഴ്സിന്റെ തുടക്കകാലത്താണ് അമ്മ വിദേശത്ത് ഞങ്ങൾക്കൊപ്പം മൂന്നു മാസം താമസിക്കാനെത്തിയത്. തനിക്കു മറവിരോഗമുണ്ടെന്ന് ആ സമയത്ത് അമ്മയ്ക്കും അറിയാമായിരുന്നു. ടോയ്ലറ്റ് മാറിപ്പോയി മുറിയിലെങ്ങാനും അറിയാതെ മൂത്രവിസർജനം നടത്തുമോയെന്നായിരുന്നു അമ്മയുടെ അക്കാലത്തെ വലിയപേടി. ഏതു പാതിരാത്രിയിലും ടോയ്ലറ്റിൽ പോകണമെങ്കിൽ അമ്മ വിളിക്കും. ‘മോനെ, ഏതാ ടോയ്ലറ്റിന്റെ വാതിൽ?’. മുറിയുടെയും ശുചിമുറിയുടെയും വാതിലുകളുടെ കൈപ്പിടികൾ ഒരേപോലെ ആയതാണ് അമ്മയ്ക്കു സംശയമുണ്ടാകാൻ കാരണം. ഞാൻ ടോയ്ലറ്റിന്റെ കൈപ്പിടിയിൽ ചുവന്ന റിബൺ കെട്ടിവച്ചു. ഇത് അമ്മയ്ക്കു സഹായകമായിരുന്നു. പിന്നീട് കുറച്ചുനാളുകൾകൂടി കഴിഞ്ഞ് അമ്മയുടെ രോഗം മൂർച്ഛിച്ചു. ബന്ധുക്കളെയും കൊച്ചുമക്കളെയുമൊന്നും തിരിച്ചറിയാൻ പറ്റാത്ത അവസ്ഥ. കൂടെനിന്നു നോക്കിയിരുന്ന എന്റെ സഹോദരി ശ്രീജയെയും സഹോദരീഭർത്താവ് അനിലിനെയുമെല്ലാം അമ്മ മറന്നു. അമ്മ ഒരു കുട്ടിയായി മാറി. കുട്ടിക്കവിതകളും പാടി
അധികാരത്തിൽനിന്ന് ആഭ്യന്തര കലഹത്തെ തുടർന്നു പുറത്താക്കപ്പെട്ട് ആറുമാസം തികഞ്ഞ ഫെബ്രുവരി അഞ്ചിന് സമൂഹ മാധ്യമത്തിലൂടെ ജനങ്ങളെ അഭിസംബോധന ചെയ്യുമെന്ന് ബംഗ്ലദേശ് മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന വാജിദ് പ്രഖ്യാപിക്കുന്നു. അന്നു വൈകിട്ട് ഏഴിന് ഇതേ മാധ്യമത്തിലൂടെ ‘‘ഈ രാത്രി ഫാഷിസത്തിന്റെ ദേവാലയത്തിൽനിന്ന് ബംഗ്ലദേശ് മുക്തി പ്രാപിക്കും’’ എന്ന് ഹസീനയെ പുറത്താക്കുന്നതിനു നേതൃത്വം നൽകിയ സംഘടനകളിൽ ഒന്നായ ആന്റി ഡിസ്ക്രിമിനേഷൻ സ്റ്റുഡന്റ് മൂവ്മെന്റ് കൺവീനർ ഹസ്നത്ത് അബ്ദുല്ലയും പ്രഖ്യാപിക്കുന്നു. സമൂഹമാധ്യമത്തിൽ ഹസീനയുടെ പ്രസംഗം തുടങ്ങിയതിനു പിന്നാലെ ‘ബുൾഡോസർ മാർച്ച്’ എന്നു സമൂഹ മാധ്യമങ്ങളിൽ പേരിട്ട പ്രതിഷേധ ജാഥ, രാഷ്ട്രപിതാവ് ഷെയ്ഖ് മുജിബൂർ റഹ്മാന്റെ വീടും പിന്നീട് സ്മാരകവുമായി മാറിയ ബംഗബന്ധുഭവൻ അടിച്ചു തകർത്തു. 2014 ഓഗസ്റ്റ് അഞ്ചിന് വലിയ തോതിൽ നാശം വരുത്തിയിരുന്ന സ്മാരകം, ഫെബ്രുവരിയിൽ തീയിട്ടും പൂർണമായി നശിപ്പിച്ചു. ധാക്ക നഗരഹൃദയത്തിലെ ഹസീനയുടെ കുടുംബവീട് എന്നതിനേക്കാൾ രാജ്യത്തിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനം അടക്കം ബംഗ്ലദേശിന്റെ ചരിത്രത്തിലെ നിർണായക സംഭവങ്ങൾക്കു സാക്ഷ്യം വഹിച്ച വീടും അതോനുബന്ധിച്ചുള്ള മ്യൂസിയവും ലൈബ്രറിയും പ്രക്ഷോഭകർ ബുൾഡോസറുകളും മറ്റും ഉപയോഗിച്ചു മണിക്കൂറുകൾ നീണ്ട പ്രവൃത്തിയിലൂടെ തകർത്തെറിയുമ്പോൾ പൊലീസും അർധ സൈനിക വിഭാഗങ്ങളും കാഴ്ചക്കാരായി മാറിനിന്നു. ധാക്കയിൽത്തന്നെ ഹസീനയുടെ പരേതനായ ഭർത്താവ് ഡോ.എം.എ. വാജിദ് മിയയുടെ വീടും അക്രമികൾ തീയിട്ടു നശിപ്പിച്ചു. ഹസീനയുടെ ബന്ധുക്കളുടെയും അവാമി ലീഗിന്റെ മുതിർന്ന നേതാക്കളുടെയും അവരുടെ ബന്ധുക്കളുടെയുമൊക്കെ വീടുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി കൊള്ളയടിക്കപ്പെടുകയോ തച്ചുതകർക്കപ്പെടുകയോ അഗ്നിക്കിരയാക്കപ്പെടുകയോ ചെയ്തു. മുൻ പ്രസിഡന്റ് അബ്ദുൽ ഹമീദ്, മുൻ കരസേന മേധാവി മൊയീൻ യു.അഹമ്മദ്, മുൻ മന്ത്രിമാർ തുടങ്ങിവരുടെയൊക്കെ വീടുകൾ, അവാമി ലീഗിന്റെ ഓഫിസുകൾ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടതിൽ ഉൾപ്പെടുന്നു. അതേസമയം രാജ്യത്തിന്റെ മറ്റൊരു ഭാഗത്ത്, ഗാസിപൂരിൽ, ഫെബ്രുവരി ഏഴിന് രാത്രി ഹസീനയുടെ മന്ത്രിസഭയിലെ
Feb 21, 2025
ഒരു അറബിക്കഥ കേൾക്കുക. ഷെയ്ഖ് രാവിലെ പൂന്തോട്ടത്തിൽ ഉലാത്തുകയായിരുന്നു. മീൻ, മീൻ എന്നു വിളിച്ചുകൊണ്ട് ഒരാൾ കൊട്ടാരത്തിന്റെ മുന്നിലൂടെ പോകുന്നതു കണ്ടു. അയാളെ വിളിച്ച് ഏറ്റവും വലിയ മീൻ ആവശ്യപ്പെട്ടു. ഒട്ടൊക്കെ ഭയന്നു നിൽക്കുകയായിരുന്ന മീൻകാരൻ ഒന്നാന്തരം വലിയ മീനെടുത്തുവച്ചു. സന്തുഷ്ടനായ ഷെയ്ഖ് അയാൾക്ക് 5,000 റിയാൽ കൊടുത്തു. അതുംകൊണ്ട് അയാൾ പോയി. ഇത്രയുമായപ്പോൾ റാണി അവിടെയെത്തി. ഷെയ്ഖ് കബളിപ്പിക്കപ്പെട്ടുവെന്ന് അവർക്കു തോന്നി. മീൻകാരനെ വിളിച്ച് പണം തിരികെ വാങ്ങണമെന്ന് അവർ നിർബന്ധിച്ചു. താൻ അത് മനസ്സറിഞ്ഞുകൊടുത്തതാണ്, തിരികെ വാങ്ങേണ്ടെന്നായി ഷെയ്ഖ്. പണം തിരികെ വാങ്ങാൻ റാണി സൂത്രം കണ്ടുപിടിച്ചു. അയാളെ വിളിച്ച് മീൻ ആണോ പെണ്ണോ എന്നു ചോദിക്കുക. ആണെന്നു പറഞ്ഞാൽ നമുക്ക് പെണ്ണായിരുന്നു വേണ്ടതെന്നു പറഞ്ഞ് മീൻ തിരികെക്കൊടുത്തു പണം വാങ്ങുക. പെണ്ണെന്നു പറഞ്ഞാൽ നമുക്കു ആണായിരുന്നു വേണ്ടതെന്നു പറഞ്ഞ് മീൻ തിരികെക്കൊടുത്തു പണം വാങ്ങുക. ഏതായാലും പണം തിരികെക്കിട്ടും. സന്തോഷത്തോടെയല്ലെങ്കിലും
ഇംഫാൽ താഴ്വരയിൽനിന്നു മ്യാൻമർ അതിർത്തിപ്പട്ടണമായ മോറെയിലേക്കുള്ള യാത്രയിൽ തെഗ്നോപാൽ ജില്ല മുതൽ ചുവരെഴുത്തുകൾ കാണാം: ‘സെപ്പറേഷൻ ഈസ് ദി ഒൺലി സൊലൂഷൻ’ (വിഭജനമാണ് ഏക പോംവഴി). മണിപ്പുർ കലാപത്തിന്റെ ആരംഭത്തിൽ ഉയർന്നുകേട്ട മുദ്രാവാക്യം രാഷ്ട്രപതിഭരണത്തോടെ വീണ്ടും ചൂടുപിടിച്ചിരിക്കുന്നു. ചുരാചന്ദ്പുർ, കാങ്പോക്പി, തെഗ്നോപാൽ, ഫെർസ്വാൾ, ചന്ദേൽ തുടങ്ങിയവ ഉൾപ്പെടുത്തി പ്രത്യേക ഭരണപ്രദേശം വേണമെന്നാണ് കുക്കികളുടെ ആവശ്യം. ഈ ആവശ്യമുന്നയിച്ച് ഗോത്ര ഭൂരിപക്ഷ മേഖലകളിൽ കഴിഞ്ഞദിവസം വൻ റാലിക്കു തയാറെടുപ്പു നടന്നെങ്കിലും ചീഫ് സെക്രട്ടറി ഉൾപ്പെടെയുള്ളവർ നേരിട്ടെത്തി മാറ്റിവയ്പിച്ചു. രണ്ടുവർഷം മുൻപ് മേയ് മൂന്നിനു ചുരാചന്ദ്പുരിൽ നടന്ന ട്രൈബൽ സോളിഡാരിറ്റി മാർച്ചോടെയാണ് മണിപ്പുരിൽ കലാപം പൊട്ടിപ്പുറപ്പെട്ടത്. കലാപത്തിൽ മെയ്തെയ്കൾക്കൊപ്പം നിലകൊണ്ട മുഖ്യമന്ത്രി ബിരേൻ സിങ്ങിനു രാജിവയ്ക്കേണ്ടിവന്നത് ഈ മാസം ഒൻപതിനാണ്. പകരം നേതാവിനെ കണ്ടെത്താനാകാഞ്ഞതിനാൽ രാഷ്ട്രപതിഭരണം ഏർപ്പെടുത്തി. രാഷ്ട്രപതിഭരണം കലാപത്തിന്റെ തുടക്കം തൊട്ടേ കുക്കികൾ ആവശ്യപ്പെടുന്നതാണ്. പ്രത്യേക ഭരണപ്രദേശം അനുവദിക്കരുതെന്നാവശ്യപ്പെട്ട് മെയ്തെയ്കളും പ്രക്ഷോഭത്തിനൊരുങ്ങുന്നു. ബിരേൻ സിങ്ങിനെ പുറത്താക്കിയതിനെതിരെയും രാഷ്ട്രപതിഭരണം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടും ഇംഫാലിൽ സ്ത്രീകൾ പ്രതിഷേധവുമായെത്തി. രാഷ്ട്രീയ ആവശ്യങ്ങളുമായി ഇരുവിഭാഗങ്ങളും രംഗത്തുവന്നത് സംഘർഷസാധ്യത സൃഷ്ടിച്ചിട്ടുണ്ട്. ഇംഫാൽ താഴ്വരയിൽ ആയിരക്കണക്കിനു കേന്ദ്രസേനാംഗങ്ങളെ വിന്യസിച്ചിട്ടുണ്ട്. അവരുടെ കാവലിലാണ് സമാധാനം താൽക്കാലികമായെങ്കിലും നിലനിൽക്കുന്നത്.
മനുഷ്യാവകാശ പ്രവർത്തകയായ സുധാ ഭരദ്വാജ് എഴുതിയ മനോഹരമായ പുസ്തകമാണ് ‘ഫ്രം ഫാൻസി യാർഡ്: മൈ ഇയർ വിത്ത് ദ് വുമൻ ഓഫ് യേർവാഡ’. പുണെയിലെ യേർവാഡ ജയിലിലെ അന്തേവാസികളായ സ്ത്രീകളെക്കുറിച്ചുള്ള ആ പുസ്തകത്തിൽ, ജയിലിലെ ചികിത്സയെക്കാൾ സ്ത്രീകൾ ആഗ്രഹിക്കുന്നതു സ്വാതന്ത്ര്യമാണെന്നു സുധാ ഭരദ്വാജ് എഴുതിക്കണ്ടപ്പോൾ മറ്റൊരു സ്ത്രീയെ ഓർമ വന്നു. എട്ടുദശകം മുൻപ്, അതേ നഗരത്തിലെ മറ്റൊരു ജയിലിൽ, കടുത്ത ന്യുമോണിയയും ഹൃദ്രോഗവും അലട്ടുമ്പോഴും, പരോളും കൃത്യമായ ചികിത്സയും നിഷേധിക്കപ്പെട്ട് മരണത്തിനു കീഴടങ്ങിയ കസ്തൂർബ മോഹൻദാസ് ഗാന്ധി എന്ന വയോധികയും ധീരയുമായ രാഷ്ട്രീയത്തടവുകാരിയെ! ഫെബ്രുവരി 22ന് അവരുടെ എൺപത്തിയൊന്നാം ചരമവാർഷിക ദിനമാണ്. ഒരർഥത്തിൽ, ക്വിറ്റ് ഇന്ത്യാ സമരത്തിന്റെ ആഘോഷിക്കപ്പെടാത്ത രക്തസാക്ഷിയായിരുന്നു ‘ബാ’എന്നു വിളിക്കപ്പെട്ട കസ്തൂർബ. 1942 ഓഗസ്റ്റ് ഒൻപതിനു ബോംബെയിലെ ശിവജി പാർക്കിൽ വൻജനക്കൂട്ടത്തെ അഭിസംബോധന ചെയ്യാനിരിക്കവേ ആയിരുന്നു ബാപ്പു അറസ്റ്റ് ചെയ്യപ്പെട്ടത്. അതോടെ ആ റാലിയിൽ താൻ പ്രസംഗിക്കുമെന്ന് ‘ബാ’ സ്വയം തീരുമാനിക്കുകയായിരുന്നു. ഡോക്ടറും കുടുംബസുഹൃത്തും സഹചാരിയുമായ സുശീല നയ്യാർ ആരോഗ്യസ്ഥിതി കണക്കിലെടുത്ത് പിന്മാറാൻ ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല. പക്ഷേ, ആ തീരുമാനം
Feb 20, 2025
എലപ്പുള്ളിയിൽ മദ്യനിർമാണശാല ആരംഭിക്കാൻ പ്രാരംഭാനുമതി നൽകി എക്സൈസ് വകുപ്പ് ജനുവരി 16ന് ഇറക്കിയ ഉത്തരവിൽ നാലു ഘട്ടമായാണ് പദ്ധതിയെ വിവരിക്കുന്നത്. ഒന്നാം ഘട്ടം വിദേശമദ്യ ബോട്ലിങ് യൂണിറ്റ്, രണ്ടാം ഘട്ടം എഥനോൾ/ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ യൂണിറ്റ്, മൂന്നാംഘട്ടം മാൾട്ട് സ്പിരിറ്റ്/ ബ്രാൻഡി / വൈനറി പ്ലാന്റ്, നാലാംഘട്ടം ബ്രൂവറി. കമ്പനിക്ക് അനുമതി ലഭിക്കാൻ കാരണമായ എഥനോൾ പ്ലാന്റ് രണ്ടാം ഘട്ടമായി 2028ൽ യാഥാർഥ്യമാക്കുമെന്ന് അവർ അവകാശപ്പെടുന്നു. യഥാർഥത്തിൽ എലപ്പുള്ളിയിലെ മദ്യനിർമാണശാലയ്ക്കെതിരെ എതിർപ്പുയരാൻ കാരണമെന്താണ്?
കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ മുറി അനുവദിച്ചില്ല എന്നതാണ് സംസ്ഥാന നേതൃത്വവുമായി ശശി തരൂരിനുള്ള അടുപ്പക്കുറവിനു കാരണമായി പറയപ്പെടുന്ന ഒരു പരാതി. കോൺഗ്രസ് പ്രവർത്തകസമിതിയിലേക്ക് ഉയർന്നതോടെയാണ് ഈ ആവശ്യം കെപിസിസി പ്രസിഡന്റ് കെ.സുധാകരനു മുന്നിൽ തരൂർ വച്ചത്. പ്രവർത്തകസമിതി അംഗം എന്ന നിലയിൽ ഇന്ദിരാഭവനിൽ മുറിയുള്ളത് എ.കെ.ആന്റണിക്കു മാത്രമാണ്. കെ.കരുണാകരനോ ഉമ്മൻ ചാണ്ടിയോ ആ പദവി വഹിച്ചപ്പോൾ അവർക്കും പ്രത്യേകമുറി ഉണ്ടായിരുന്നില്ല. എങ്കിലും തലസ്ഥാനത്തെ എംപി കൂടിയായ തരൂരിന്റെ ആവശ്യം ന്യായമെന്നുകണ്ട് തന്റെ മുറിയോടു ചേർന്നുള്ള ഭാഗം കൈമാറാനുള്ള സന്നദ്ധത സുധാകരനെയും തരൂരിനെയും ആന്റണി അറിയിച്ചു. ഡൽഹിക്കാലത്തു കിട്ടിയ ഫലകങ്ങളും മറ്റും ആന്റണി സൂക്ഷിച്ചിരുന്നതായിരുന്നു ഈ മുറി. എന്നാൽ, കെ.സി.വേണുഗോപാലും പ്രവർത്തകസമിതി അംഗമാണല്ലോ, രമേശ് ചെന്നിത്തല സമിതിയിലെ സ്ഥിരം ക്ഷണിതാവും എന്ന ചോദ്യം അപ്പോൾ ഉയർന്നുവന്നു. തരൂരിനെക്കാൾ കൂടുതലായി
Feb 19, 2025
കേരളത്തിന്റെ ഭൂവിസ്തൃതിയുടെ മൂന്നിലൊന്ന് വരുന്ന പ്രദേശങ്ങളിൽ സാധാരണ ജനങ്ങൾ ഇന്നു കഴിഞ്ഞു കൂടുന്നത് ഭയവിഹ്വലരായിട്ടാണ്. വനങ്ങൾക്കുള്ളിൽനിന്ന് മുന്‍പെങ്ങുമില്ലാത്ത രീതിയിൽ മൃഗങ്ങൾ നാട്ടിലിറങ്ങി കൃഷികൾ നശിപ്പിക്കുന്നു, വളർത്തുമൃഗങ്ങളെ ആക്രമിക്കുന്നു. അതെല്ലാം ഒരു പടികൂടി കടന്ന് ഇപ്പോൾ മനുഷ്യജീവനുതന്നെ ഹാനി വരുത്തുന്നതും നിത്യസംഭവമായിക്കഴിഞ്ഞു. കേരളത്തിൽ കഴിഞ്ഞ 14 വർഷങ്ങളിൽ നടന്ന വന്യമൃഗാക്രമണങ്ങളിൽ 1500ലേറെ ജീവനുകളാണ് പൊലിഞ്ഞത്. പെരുവഴിയിലും കൃഷിയിടങ്ങളിലും വീട്ടുമുറ്റത്തുവച്ചുപോലുമാണ് ഈ അരുംകൊലകൾ നടന്നിട്ടുള്ളത്. 2024 ഡിസംബർ 14 മുതൽ ഫെബ്രുവരി 19 വരെ കേരളത്തിൽ 11 പേർ കാട്ടാനയുടെ ഇരകളായി. ഫെബ്രുവരി 11നു മാത്രം 24 മണിക്കൂറിനിടയിൽ 3 മനുഷ്യരെയാണ് കാട്ടാന കൊലപ്പെടുത്തിയത്. കടുവയുടെ ആക്രമണത്തിൽ വയനാട്ടിലെ രാധ കൊല്ലപ്പെട്ടിട്ട് ദിവസങ്ങളേ ആയിട്ടുള്ളൂ. വന്യജീവി സംഘർഷം കലാപസമാനമായ സാഹചര്യങ്ങൾക്ക് കാരണമായിട്ടും താല്‍ക്കാലിക പരിഹാരങ്ങളാണ് അധികൃതർ മുന്നോട്ടു വയ്ക്കുന്നത്. നിയമസംവിധാനങ്ങളും ഇക്കാര്യത്തിൽ കുറ്റമറ്റതല്ല. നീതിപീഠങ്ങൾ ശാസ്ത്രീയതയ്ക്കു പകരം കാലികമായി പുനഃപരിശോധന നടന്നിട്ടില്ലാത്ത പരിസ്ഥിതി നിലപാടുകളെ പല സുപ്രധാന വിധികൾക്കും അടിസ്ഥാനമാക്കുന്നുവെന്നതാണ് അനുഭവം. ചുരുക്കിപ്പറഞ്ഞാൽ സമൂഹവും സർക്കാരും നിയമവൃത്തങ്ങളുമെല്ലാം ഇന്ന് ഒരു വിഷമസന്ധിയിലാണുള്ളത്. പക്ഷേ തീരുമാനങ്ങളും നടപടികളും വൈകിക്കൂടാ. നമ്മുടെ പരിസ്ഥിതി ബോധ്യങ്ങളെ പുതിയ അറിവുകളുമായി സമരസപ്പെടുത്തിയാൽ മാത്രമേ ഈ പ്രശ്നത്തിന് ശാശ്വത പരിഹാരം സാധ്യമാവുകയുള്ളൂ. കേരളത്തിൽചുരുക്കി പറഞ്ഞാൽ സമൂഹവും സർക്കാരും നിയമവൃത്തങ്ങളുമെല്ലാം
രണ്ടു വർഷം ജെ.എസ്.സിദ്ധാർഥൻ പഠിച്ച വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലാ ക്യാംപസിൽ ഫെബ്രുവരി 18ന് എല്ലാം പതിവുപോലെയായിരുന്നു. അതിക്രൂര റാഗിങ്ങിനിരയായ ശേഷം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ വിദ്യാർഥിക്കായി ഒരു അനുസ്മരണയോഗം പോലും അവിടെ നടന്നില്ല. റാഗിങ്ങിനെതിരാണെന്നും സിദ്ധാർഥനു നീതി കിട്ടണമെന്നുതന്നെയാണ് അഭിപ്രായമെന്നും ആണയിടുന്ന സർവകലാശാലാ അധികൃതരോ എസ്എഫ്ഐ നേതാക്കളോ വെറ്ററിനറി കോളജ് യൂണിയനോ ഒന്നാം ചരമവാർഷികദിനത്തിൽ മൗനാചരണം പോലും നടത്തിയില്ല. കഴിഞ്ഞവർഷം ക്യാംപസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിക്കായി വിപുലമായ അനുസ്മരണയോഗം സംഘടിപ്പിച്ചവരാണ്. സമാനതകളില്ലാത്ത ക്രൂരപീഡനങ്ങൾക്കും ആൾക്കൂട്ടമർദനത്തിനും ഇരയായി ജീവൻ വെടിയേണ്ടിവന്ന സഹപാഠിക്കായി ഒരിറ്റ് കണ്ണീർപോലും പൊഴിക്കാതെ ഇന്നലെ അവർ ക്ലാസ്മുറികളിൽത്തന്നെയിരുന്നു. പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടവരെ സംരക്ഷിക്കാനും കൂടുതൽപേരിലേക്ക് അന്വേഷണമെത്താതിരിക്കാനും വഴിവിട്ട പല ഇടപെടലുകളും സർവകലാശാലയിൽ നടക്കുന്നു. സിബിഐ കുറ്റപത്രത്തിൽ സംഘടനയുടെ പേരു പറയുന്നില്ലെന്ന സാങ്കേതികത്വം നിരത്തി നിരപരാധിത്വം തെളിയിക്കാനാണ് എസ്എഫ്ഐ നേതൃത്വത്തിന്റെ ശ്രമം. സംഘടനയ്ക്കോ പ്രവർത്തകർക്കോ പങ്കില്ലെങ്കിൽ, പ്രതിപ്പട്ടികയിൽ ഉൾപ്പെട്ട നാലു പേരെ എന്തിന് എസ്എഫ്ഐ പുറത്താക്കിയെന്ന ചോദ്യം നിലനിൽക്കുന്നു. എസ്എഫ്ഐ യൂണിറ്റ് സെക്രട്ടറി അമൽ ഇഹ്സാൻ, കോളജ് യൂണിയൻ പ്രസിഡന്റ് കെ.അരുൺ എന്നിവരുൾപ്പെടെയുള്ള സംഘം സിദ്ധാർഥനെ റാഗിങ്ങിനിരയാക്കിയെന്നാണു കേസ്. റാഗിങ്ങും ലഹരി ഉപയോഗവും അരാഷ്ട്രീയ ക്യാംപസുകളുടെ സംസ്കാരമാണെന്നു പ്രസംഗിക്കുന്നവർ
Feb 18, 2025
മാവോ സെദുങ്ങിന്റെ വാചകം വായ്പയെടുത്തു പറഞ്ഞാൽ ‘ലോകം ആശയക്കുഴപ്പത്തിലാണ്.’ സർക്കാരുകൾ നൽകുന്ന സൗജന്യങ്ങൾ കാരണം ജോലിക്ക് ആളെക്കിട്ടാത്ത സാഹചര്യമായിരിക്കുന്നു എന്ന സുപ്രീം കോടതിയുടെ പ്രസ്താവന ഒരുതരത്തിൽ അതിന്റെ ഭാഗമാണ്. രാജ്യത്തെ തൊഴിലില്ലായ്മയുടെ കണക്കുകളാണ് മറുവശത്തുള്ളത്. ജസ്റ്റിസ് ബി.ആർ.ഗവായ് കഴിഞ്ഞദിവസം കോടതിയിൽ പറഞ്ഞത് ഏതാണ്ടിങ്ങനെയാണ്: ‘നിർഭാഗ്യവശാൽ, തിരഞ്ഞെടുപ്പുകാലത്തു വരുന്ന സൗജന്യങ്ങൾ കാരണം, ലഡ്കി ബഹനും മറ്റു പദ്ധതികളും കാരണം ജനം തൊഴിലെടുക്കാൻ മടിക്കുന്നു. അവർക്കു സൗജന്യ റേഷൻ ലഭിക്കുന്നു, ഒരു പണിയും ചെയ്യാതെ പണം ലഭിക്കുന്നു... അപ്പോൾ എന്തിനു പണിയെടുക്കണം? അവരെ മുഖ്യധാരയുടെ ഭാഗമാക്കി രാജ്യവികസനത്തിൽ പങ്കാളികളാക്കുകയല്ലേ വേണ്ടത്?’. കർഷകകുടുംബത്തിൽനിന്നു വരുന്ന താൻ അനുഭവത്തിൽനിന്നാണ് പറയുന്നതെന്ന് ജസ്റ്റിസ് ഗവായ് വിശദീകരിച്ചു; മഹാരാഷ്ട്രയിൽ പ്രഖ്യാപിക്കപ്പെട്ട സൗജന്യങ്ങൾ കാരണം കൃഷിയിടങ്ങളിൽ പണിക്ക് ആളെ കിട്ടുന്നില്ലെന്നത് ഉദാഹരണമാക്കി. തിരഞ്ഞെടുപ്പു കടപ്പത്രങ്ങളിലൂടെ സംഭാവന വാങ്ങുന്നതു നിരോധിച്ച കോടതിതന്നെ ഇപ്പോൾ ജനത്തിനു പാർട്ടികൾ തിരിച്ചെന്തെങ്കിലും നൽകാമെന്നു പറയുന്നതിൽ കുഴപ്പം കാണുന്നു! ഗരീബി ഹഠാവോ പഴഞ്ചനായി; അഴിമതിരഹിത ഭരണം പറഞ്ഞാൽ ആരും വിശ്വസിക്കില്ല; മതനിരപേക്ഷത പറയാൻ കൂട്ടുകക്ഷിപരമായ പരിമിതി എല്ലാവർക്കുമുണ്ട്; ഭരണഘടനയുടെ സംരക്ഷണം, ജാതി സെൻസസ് തുടങ്ങിയവയ്ക്കും കുറച്ചൊക്കെയേ സ്വാധീനശേഷിയുള്ളൂ. അപ്പോൾപിന്നെ, വോട്ടു തന്നാൽ തിരിച്ച് എന്തുകൊടുക്കുമെന്നു പാർട്ടികൾ പറയും, സൗജന്യങ്ങളല്ലാതെ?
Feb 17, 2025
എന്തുപറഞ്ഞാലും ‘നഹി നഹി’ എന്ന് തിരിച്ചുപറയുന്നയാളെപ്പറ്റി പഴയൊരു കഥയുണ്ട്. സ്വന്തം വീട്ടുകാരെപ്പറ്റി, അവർ അന്തസ്സുള്ളവരാണെന്നു പറഞ്ഞപ്പോഴും ‘നഹി നഹി’ എന്നദ്ദേഹം പറഞ്ഞതായാണ് ഫലിതം. പ്രതിപക്ഷം എന്നാൽ യാന്ത്രികമായി നഹി നഹി പറയേണ്ടവരല്ലെന്നാണ് ശശി തരൂരിന്റെ വാദം. തെരുവിൽ അണികൾ സിപിഎമ്മിന്റെയും പൊലീസിന്റെയും തല്ലുകൊള്ളുമ്പോൾ സർക്കാരിനെ പുകഴ്ത്തുന്ന ഒരു വാക്കുപോലും പൊറുക്കാൻ കഴിയില്ലെന്ന് പാർട്ടി നേതാക്കൾ ക്ഷുഭിതരാവുമ്പോഴും തരൂർ പറഞ്ഞുനിൽക്കുകയാണ്. പറയുന്നത് തരൂർ ആകുമ്പോൾ കണക്കുകൾക്കൊപ്പം ആശയപരമായ തലവും അതിനുണ്ടാവും. കുടുംബത്തിൽ നടക്കുന്ന വിവാഹങ്ങൾക്ക് സാധാരണ പ്രവർത്തകരെ മറന്നാലും രാഷ്ട്രീയ എതിരാളികളെ കൊണ്ടുവരാൻ നേതാക്കൾ മറക്കാറില്ല. ആണ്ടിൽ 364 ദിവസം എതിർക്കുന്നവർതന്നെ കല്യാണ ദിവസം രാഷ്ട്രീയം മറന്ന് കെട്ടിപ്പിടിക്കും. രാഷ്ട്രീയത്തിന്റെ പേരിൽ സുജനമര്യാദകളുടെ ലംഘനം പാടില്ലെന്ന് വിശ്വസിക്കുന്നവർ സംസ്ഥാനത്തിന്റെ വികസന കാര്യത്തിൽ അതാവാം എന്നാണ് പറയുന്നത്. നാടിനു ഗുണമുണ്ടാകുന്ന കാര്യമാണെങ്കിലും നല്ല വാക്കു പറയരുതെന്നാണ് അവർ തരൂരിനെ ഉപദേശിക്കുന്നത്. വിഴിഞ്ഞം പദ്ധതിയെ സ്വന്തം പാർട്ടിക്കാർ എതിർത്തപ്പോൾ തരൂർ അനുകൂലിച്ചില്ല. ഇപ്പോൾ എല്ലാവരും വിഴിഞ്ഞത്തിന്റെ ഗുണത്തെപ്പറ്റി വാചാലരാണ്. തിരുവനന്തപുരം വിമാനത്താവളം അദാനിക്ക് കൈമാറിയപ്പോഴും തരൂർ സ്വാഗതം ചെയ്തു. അപ്പോഴും സിപിഎമ്മും കോൺഗ്രസും ഞെട്ടി. അദാനിയിൽ നിന്ന്
പ്രതീക്ഷ വലുതായിരുന്നു. അതുകൊണ്ടുതന്നെ നിരാശയും ഏറിയ തോതിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിലെ ചർച്ചകൾക്കൊടുവിൽ അനുകൂലമായ പ്രഖ്യാപനങ്ങളുണ്ടാകുമെന്ന പ്രതീക്ഷ തകർന്നപ്പോൾ താങ്ങാവുന്നതിലേറെ ശക്തമായ തിരിച്ചടിയാണു വിപണിക്കു നേരിട്ടത്. അതോടെ സെൻസെക്സിലും നിഫ്റ്റിയിലും ഈ വർഷമുണ്ടായ ഇടിവ് 3.5ശതമാനത്തിലേക്ക് ഉയർന്നു. മറ്റു വിപണികളിലൊന്നും ഇത്ര മോശമായ പ്രകടനം ഈ വർഷമുണ്ടായിട്ടില്ല. ഇന്ത്യ – അമേരിക്ക വ്യാപാരം വലിയ തോതിൽ വർധിപ്പിക്കുന്നതും തീരുവകൾ പരമാവധി കുറയ്ക്കുന്നതും ലക്ഷ്യമിട്ടുള്ള ചർച്ചകൾ ഉദ്യോഗസ്ഥ തലത്തിൽ ആരംഭിക്കാൻ ധാരണയായെന്നതു മാത്രമാണു വിപണിക്ക് ആശ്വാസം. അതു പക്ഷേ ഏതാനും മാസങ്ങളായിത്തന്നെ തകർച്ചയുടെ ആഴങ്ങളിലേക്കു മുങ്ങിത്താഴുന്ന വിപണിക്കു കരപറ്റാൻ കയറിപ്പിടിക്കാവുന്ന കച്ചിത്തുരുമ്പുപോലുമാകുന്നില്ല. ഇറക്കുമതി തീരുവയുടെ കാര്യത്തിൽ
യുഎസിന്റെ ഇരുപത്തിയഞ്ചാമത്തെ പ്രസിഡന്റായിരുന്നു വില്യം മക്കിന്‍ലി. മഹാന്മാരായി സ്മരിക്കപ്പെടുന്ന യുഎസ് പ്രസിഡന്റുമാരുടെ പട്ടികയിൽ ഇദ്ദേഹം സ്ഥാനം പിടിച്ചേക്കില്ല. അടുത്ത കാലം വരെ ഇദ്ദേഹത്തെ ഓര്‍ക്കുവാനുള്ള മുഖ്യ കാരണം കെന്നഡിയെയും ലിങ്കനെയും പോലെ മക്കിന്‍ലിയും ഒരു ഘാതകന്റെ വെടിയേറ്റ് മരിച്ചു എന്നതായിരുന്നു. എന്നാല്‍ 2025 ജനുവരി 20നു പ്രസിഡന്റായി സത്യപ്രതിജ്ഞ ചെയ്തു കഴിഞ്ഞുള്ള പ്രസംഗത്തില്‍ ഡോണൾഡ് ട്രംപ് പറഞ്ഞത് ‘മക്കിന്‍ലി രാജ്യത്തെ സമ്പന്നമാക്കിയ മഹാനായ പ്രസിഡന്റ് ആയിരുന്നു’ എന്നാണ്. അതിനുശേഷം ഇദ്ദേഹത്തെ കുറിച്ച് കൂടുതല്‍ അറിയാനുള്ള ജിജ്ഞാസ പൊടുന്നനെ വര്‍ധിച്ചു. കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സമയത്തും തിരഞ്ഞെടുപ്പ് ജയിച്ചതിനു ശേഷവും, മക്കിന്‍ലി കാഴ്ചവച്ച ഭരണമികവിനെ ട്രംപ് പുകഴ്ത്തിയിരുന്നു. പ്രസിഡന്റായി അധികാരമേറ്റെടുത്തു കഴിഞ്ഞ് ട്രംപ് ആദ്യം ഒപ്പുവച്ച ഉത്തരവുകളിലൊന്ന് അമേരിക്കയിലെ ഏറ്റവും ഉയര്‍ന്ന കൊടുമുടിയെ ‘മൗണ്ട് മക്കിന്‍ലി’ എന്ന് പുനര്‍നാമകരണം ചെയ്യുന്നതായിരുന്നു. സ്പെയിനിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചതിന് ശേഷം ഗുവാം, ഫിലിപ്പീന്‍സ്, ഹവായ് എന്നീ പ്രദേശങ്ങള്‍ അമേരിക്കയുടെ അധീനതയിൽ കൊണ്ടുവന്നത് മക്കിന്‍ലി പ്രസിഡന്റായിരുന്നപ്പോഴാണ്. ഇതിനുപുറമേ അധികച്ചുങ്കം ചുമത്തി ഖജനാവിലേക്ക് കൂടുതല്‍ പണം സ്വരൂപിക്കുന്നതിനും യുഎസിലെ വ്യവസായങ്ങള്‍ക്ക് സുരക്ഷാ കവചം സമ്പാദിക്കുന്നതിനും മക്കിന്‍ലിയുടെ നയങ്ങള്‍ സഹായിച്ചു. മക്കിന്‍ലി കൊല്ലപ്പെട്ടതിന് 124 വര്‍ഷത്തിനുശേഷം ഇതേ
Feb 15, 2025
പൂച്ചകൾ ഒട്ടേറെ ശാസ്ത്രജ്ഞരെ ആകർഷിച്ചിട്ടുണ്ട്. ലണ്ടൻ നാച്വറൽ ഹിസ്റ്ററി മ്യൂസിയത്തിലെ പരിണാമജീവശാസ്ത്രജ്ഞ ഡോ. അഞ്ജലി ഗോസ്വാമി ഈയിടെ പൂച്ചയ്ക്കു മണികെട്ടുന്ന ഒരു പ്രസ്താവന നടത്തി. പരിണാമജീവശാസ്ത്രമനുസരിച്ച് പൂർണത നേടിയതാണത്രേ പൂച്ചകളുടെ വംശം. വീട്ടിലെ പൂച്ച മുതൽ കാടു വാഴുന്ന കടുവയും സിംഹവും വരെ ഒട്ടേറെ ജീവികളുണ്ട് ഈ കുടുംബത്തിൽ. പലവഴികളിലൂടെ തിരിയാതെ, മുഖ്യധാരയിൽ നിലയുറപ്പിച്ചതാണ് ഈ വർഗത്തിന്റെ പ്രത്യേകത. നരിയുടെയും സിംഹത്തിന്റെയും തലയോടുകൾ തിരിച്ചറിയുക താനടക്കമുള്ള സാങ്കേതികവിദഗ്ധർക്കുപോലും വിഷമമാണെന്നു അഞ്ജലി പറയുന്നു. പൂച്ചയുടെ വശ്യത വിഖ്യാതമാണ്. ആപേക്ഷികതാ സിദ്ധാന്തത്തിന്റെ പിതാവ് ആൽബർട്ട് ഐൻസ്റ്റൈന് തന്റെ പൂച്ചയായ ടൈഗറുമായി ആഴത്തിലുള്ള ബന്ധമുണ്ടായിരുന്നു. മഴദിവസങ്ങളിൽ പൂച്ച വിഷാദത്തിലേക്കു വഴുതുമ്പോൾ അദ്ദേഹം ആശ്വസിപ്പിച്ചിരുന്നു. ഗുരുത്വാകർഷണത്തിന്റെയും ചലനനിയമങ്ങളുടെയും ഉപജ്ഞാതാവായ ഐസക് ന്യൂട്ടൻ, താൻ ജോലി ചെയ്യുമ്പോൾ തന്റെ പൂച്ചയ്ക്കു സ്വതന്ത്രമായും സ്വച്ഛമായും സഞ്ചരിക്കാൻ മുറിയിൽ പ്രത്യേക സംവിധാനമൊരുക്കി. ഓൾട്ടർനേറ്റ് കറന്റ് കണ്ടുപിടിച്ച നിക്കോള ടെസ്ല തന്റെ പൂച്ചയായ മിസിക്കിലിൽ അതീവ ആകൃഷ്ടനായിരുന്നു. മിസിക്കിലിന്റെ പുറംരോമങ്ങളിൽ സ്റ്റാറ്റിക് വൈദ്യുതി പൊട്ടിത്തെറിക്കുന്ന കാഴ്ച അദ്ദേഹത്തിനു വൈദ്യുതിയോടുള്ള ആകർഷണം നിലനിർത്തി.
കേരളത്തിലെ അതിഥിത്തൊഴിലാളികൾക്കെതിരെ സാമൂഹിക–രാഷ്ട്രീയ പ്രക്ഷോഭം ഉയരുകയും അവരെല്ലാം കേരളം വിടാൻ നിർബന്ധിതരാകുകയും ചെയ്യുമെന്നു കരുതുക. കടകൾ പൂട്ടേണ്ടിവരും, ഭക്ഷണശാലകളിൽ പാചകത്തിന് ആളില്ലാതാകും, ഹോം ഡെലിവറി സമ്പ്രദായം തകരും, തേങ്ങയിടാനോ പുല്ലുചെത്താനോ കൽപണിക്കോ മരപ്പണിക്കോ ആളെ കിട്ടാതാകും, കേരളത്തിന്റെ സമ്പദ്വ്യവസ്ഥതന്നെ മരവിച്ചുപോകും. ഡോണൾഡ് ട്രംപിന്റെ നയങ്ങൾ അങ്ങനെയൊരു സ്ഥിതിയിലേക്ക് യുഎസിനെ എത്തിക്കുമെന്ന ഭയം അമേരിക്കൻ തൊഴിൽപഠന വിദഗ്ധരെ ഗ്രസിച്ചുതുടങ്ങിയിട്ടുണ്ട്. കേരളത്തിലെ അതിഥിത്തൊഴിലാളികളിൽ ഭൂരിഭാഗവും യാതൊരു നിയമവും ലംഘിക്കാത്തവരും ഇന്ത്യൻ പൗരരും ആണെന്നതിനാൽ ആശങ്കയ്ക്കു വകയില്ല. എന്നാൽ, പഠനങ്ങളനുസരിച്ച് യുഎസിൽ 7 ലക്ഷത്തോളം ഇന്ത്യക്കാരാണ് അനധികൃതമായെത്തി ജോലി ചെയ്യുന്നത്. മറ്റു രാജ്യങ്ങളിൽനിന്നുള്ളവർ വേറെ. നിയമമനുസരിച്ച് യുഎസ് അധികൃതർക്ക് അവരെ കണ്ടെത്തി തിരിച്ചയയ്ക്കാം. തൽക്കാലം ഈ നിയമങ്ങളുമായി സഹകരിക്കാൻ തയാറാണെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കുകയും ചെയ്തു. മോദിയുടെ സന്ദർശനത്തിനിടയിൽത്തന്നെ 2 വിമാനങ്ങളിൽ അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെ അയച്ചത് അതിനു തെളിവാണ്.
Results 1-50 of 1435
You can always sign back in at any time.
You have reached the maximum number of saved items. Please remove some items.