വായുവിലും വിഷം, മരണം വരെ സംഭവിക്കാം; പുകയ്ക്കു പിന്നിൽ ‘തീഗോളം’, ബ്രഹ്മപുരം നമുക്കു പാഠം
‘തീയില്ലാതെ പുകയില്ല’– പ്രശസ്തമായ പഴമൊഴിയാണിത്. കേരളത്തില്‍ ഇന്നോളം ഉയർന്ന പുകയിൽ ഏറ്റവും മാരകം ബ്രഹ്മപുരത്തെ വിഷപ്പുകയാണെന്ന് ആരും സമ്മതിക്കും. ബ്രഹ്മപുരം പുകയ്ക്കു പിന്നിലെ തീ നമ്മുടെ നെഞ്ചിലാണ്. ആ തീയിലുണ്ട് പല ചോദ്യങ്ങൾ. ഇന്ന് ബ്രഹ്മപുരമെങ്കിൽ നാളെ എവിടെ? ഇന്നാട്ടില്‍ ജീവിക്കുന്ന നമ്മുടെ ശ്വാസകോശം വിഷംനിറഞ്ഞ സ്പോഞ്ചു പോലെയായിട്ടുണ്ടാകുമോ? വാസ്തവമാണ്. ബ്രഹ്മപുരത്തിനു മുന്‍പും പിൻപും കേരളത്തിന്റെ ചിന്ത രണ്ടു തരമാണ്. കുടിക്കുന്ന വെള്ളത്തെയും ശ്വസിക്കുന്ന വായുവിനെയും നാം ഭയന്നു തുടങ്ങി. സ്വന്തം ശ്വാസകോശത്തെ പോലും ഭയന്നു തുടങ്ങി. എന്തെങ്കിലും കത്തുമ്പോൾ ‘എന്താ പുക’ എന്നു പറഞ്ഞിരുന്നവർ പ്രാണൻകൊണ്ടു പായുന്നു. എല്ലാവരുടെയും മനസ്സിലെ ചോദ്യം ഇതാണ്. ബ്രഹ്മപുരം നമ്മളെ എന്തു പഠിപ്പിച്ചു– വ്യക്തിയെയും സമൂഹത്തെയും? ബ്രഹ്മപുരം അനാസ്ഥയുടെ അപകടമാകാം. എങ്കിലും ഇവിടെനിന്ന് ഏറെ പഠിക്കാനുണ്ട്. അതിലേറെ തിരുത്താനുണ്ട്. നമുക്കും നാടിനും. പല കോണിൽ നിന്നുയരുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉത്തരം നൽകുകയാണ് ആരോഗ്യ വകുപ്പ് ബ്രഹ്മപുരത്തേക്ക് നിയോഗിച്ച നോഡൽ ഓഫിസർ ഡോ. പി.എസ്. ഷാജഹാൻ. അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മുൻ സെക്രട്ടറിയും ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജ് പൾമനറി മെഡിസിൻ അഡിഷണൽ പ്രഫസറുമായ ഡോ.പി.എസ് ഷാജഹാൻ പ്രമുഖ ശ്വാസകോശ ചികിത്സാ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
‘തീയില്ലാതെ പുകയില്ല’– പ്രശസ്തമായ പഴമൊഴിയാണിത്. കേരളത്തില്‍ ഇന്നോളം ഉയർന്ന പുകയിൽ ഏറ്റവും മാരകം ബ്രഹ്മപുരത്തെ വിഷപ്പുകയാണെന്ന് ആരും സമ്മതിക്കും. ബ്രഹ്മപുരം പുകയ്ക്കു പിന്നിലെ തീ നമ്മുടെ നെഞ്ചിലാണ്. ആ തീയിലുണ്ട് പല ചോദ്യങ്ങൾ. ഇന്ന് ബ്രഹ്മപുരമെങ്കിൽ നാളെ എവിടെ? ഇന്നാട്ടില്‍ ജീവിക്കുന്ന നമ്മുടെ ശ്വാസകോശം വിഷംനിറഞ്ഞ സ്പോഞ്ചു പോലെയായിട്ടുണ്ടാകുമോ? വാസ്തവമാണ്. ബ്രഹ്മപുരത്തിനു മുന്‍പും പിൻപും കേരളത്തിന്റെ ചിന്ത രണ്ടു തരമാണ്. കുടിക്കുന്ന വെള്ളത്തെയും ശ്വസിക്കുന്ന വായുവിനെയും നാം ഭയന്നു തുടങ്ങി. സ്വന്തം ശ്വാസകോശത്തെ പോലും ഭയന്നു തുടങ്ങി. എന്തെങ്കിലും കത്തുമ്പോൾ ‘എന്താ പുക’ എന്നു പറഞ്ഞിരുന്നവർ പ്രാണൻകൊണ്ടു പായുന്നു. എല്ലാവരുടെയും മനസ്സിലെ ചോദ്യം ഇതാണ്. ബ്രഹ്മപുരം നമ്മളെ എന്തു പഠിപ്പിച്ചു– വ്യക്തിയെയും സമൂഹത്തെയും? ബ്രഹ്മപുരം അനാസ്ഥയുടെ അപകടമാകാം. എങ്കിലും ഇവിടെനിന്ന് ഏറെ പഠിക്കാനുണ്ട്. അതിലേറെ തിരുത്താനുണ്ട്. നമുക്കും നാടിനും. പല കോണിൽ നിന്നുയരുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉത്തരം നൽകുകയാണ് ആരോഗ്യ വകുപ്പ് ബ്രഹ്മപുരത്തേക്ക് നിയോഗിച്ച നോഡൽ ഓഫിസർ ഡോ. പി.എസ്. ഷാജഹാൻ. അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മുൻ സെക്രട്ടറിയും ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജ് പൾമനറി മെഡിസിൻ അഡിഷണൽ പ്രഫസറുമായ ഡോ.പി.എസ് ഷാജഹാൻ പ്രമുഖ ശ്വാസകോശ ചികിത്സാ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
‘തീയില്ലാതെ പുകയില്ല’– പ്രശസ്തമായ പഴമൊഴിയാണിത്. കേരളത്തില്‍ ഇന്നോളം ഉയർന്ന പുകയിൽ ഏറ്റവും മാരകം ബ്രഹ്മപുരത്തെ വിഷപ്പുകയാണെന്ന് ആരും സമ്മതിക്കും. ബ്രഹ്മപുരം പുകയ്ക്കു പിന്നിലെ തീ നമ്മുടെ നെഞ്ചിലാണ്. ആ തീയിലുണ്ട് പല ചോദ്യങ്ങൾ. ഇന്ന് ബ്രഹ്മപുരമെങ്കിൽ നാളെ എവിടെ? ഇന്നാട്ടില്‍ ജീവിക്കുന്ന നമ്മുടെ ശ്വാസകോശം വിഷംനിറഞ്ഞ സ്പോഞ്ചു പോലെയായിട്ടുണ്ടാകുമോ? വാസ്തവമാണ്. ബ്രഹ്മപുരത്തിനു മുന്‍പും പിൻപും കേരളത്തിന്റെ ചിന്ത രണ്ടു തരമാണ്. കുടിക്കുന്ന വെള്ളത്തെയും ശ്വസിക്കുന്ന വായുവിനെയും നാം ഭയന്നു തുടങ്ങി. സ്വന്തം ശ്വാസകോശത്തെ പോലും ഭയന്നു തുടങ്ങി. എന്തെങ്കിലും കത്തുമ്പോൾ ‘എന്താ പുക’ എന്നു പറഞ്ഞിരുന്നവർ പ്രാണൻകൊണ്ടു പായുന്നു. എല്ലാവരുടെയും മനസ്സിലെ ചോദ്യം ഇതാണ്. ബ്രഹ്മപുരം നമ്മളെ എന്തു പഠിപ്പിച്ചു– വ്യക്തിയെയും സമൂഹത്തെയും? ബ്രഹ്മപുരം അനാസ്ഥയുടെ അപകടമാകാം. എങ്കിലും ഇവിടെനിന്ന് ഏറെ പഠിക്കാനുണ്ട്. അതിലേറെ തിരുത്താനുണ്ട്. നമുക്കും നാടിനും. പല കോണിൽ നിന്നുയരുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉത്തരം നൽകുകയാണ് ആരോഗ്യ വകുപ്പ് ബ്രഹ്മപുരത്തേക്ക് നിയോഗിച്ച നോഡൽ ഓഫിസർ ഡോ. പി.എസ്. ഷാജഹാൻ. അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മുൻ സെക്രട്ടറിയും ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജ് പൾമനറി മെഡിസിൻ അഡിഷണൽ പ്രഫസറുമായ ഡോ.പി.എസ് ഷാജഹാൻ പ്രമുഖ ശ്വാസകോശ ചികിത്സാ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
‘തീയില്ലാതെ പുകയില്ല’– പ്രശസ്തമായ പഴമൊഴിയാണിത്. കേരളത്തില്‍ ഇന്നോളം ഉയർന്ന പുകയിൽ ഏറ്റവും മാരകം ബ്രഹ്മപുരത്തെ വിഷപ്പുകയാണെന്ന് ആരും സമ്മതിക്കും. ബ്രഹ്മപുരം പുകയ്ക്കു പിന്നിലെ തീ നമ്മുടെ നെഞ്ചിലാണ്. ആ തീയിലുണ്ട് പല ചോദ്യങ്ങൾ. ഇന്ന് ബ്രഹ്മപുരമെങ്കിൽ നാളെ എവിടെ? ഇന്നാട്ടില്‍ ജീവിക്കുന്ന നമ്മുടെ ശ്വാസകോശം വിഷംനിറഞ്ഞ സ്പോഞ്ചു പോലെയായിട്ടുണ്ടാകുമോ? വാസ്തവമാണ്. ബ്രഹ്മപുരത്തിനു മുന്‍പും പിൻപും കേരളത്തിന്റെ ചിന്ത രണ്ടു തരമാണ്. കുടിക്കുന്ന വെള്ളത്തെയും ശ്വസിക്കുന്ന വായുവിനെയും നാം ഭയന്നു തുടങ്ങി. സ്വന്തം ശ്വാസകോശത്തെ പോലും ഭയന്നു തുടങ്ങി. എന്തെങ്കിലും കത്തുമ്പോൾ ‘എന്താ പുക’ എന്നു പറഞ്ഞിരുന്നവർ പ്രാണൻകൊണ്ടു പായുന്നു.
എല്ലാവരുടെയും മനസ്സിലെ ചോദ്യം ഇതാണ്. ബ്രഹ്മപുരം നമ്മളെ എന്തു പഠിപ്പിച്ചു– വ്യക്തിയെയും സമൂഹത്തെയും? ബ്രഹ്മപുരം അനാസ്ഥയുടെ അപകടമാകാം. എങ്കിലും ഇവിടെനിന്ന് ഏറെ പഠിക്കാനുണ്ട്. അതിലേറെ തിരുത്താനുണ്ട്. നമുക്കും നാടിനും. പല കോണിൽ നിന്നുയരുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും ഉത്തരം നൽകുകയാണ് ആരോഗ്യ വകുപ്പ് ബ്രഹ്മപുരത്തേക്ക് നിയോഗിച്ച നോഡൽ ഓഫിസർ ഡോ. പി.എസ്. ഷാജഹാൻ. അക്കാദമി ഓഫ് പൾമനറി ആൻഡ് ക്രിട്ടിക്കൽ കെയർ മെഡിസിൻ മുൻ സെക്രട്ടറിയും ആലപ്പുഴ ടി.ഡി.മെഡിക്കൽ കോളജ് പൾമനറി മെഡിസിൻ അഡിഷണൽ പ്രഫസറുമായ ഡോ.പി.എസ് ഷാജഹാൻ പ്രമുഖ ശ്വാസകോശ ചികിത്സാ വിദഗ്ധനാണ്. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്...
? മാലിന്യത്തിൽനിന്നുള്ള പുക, വിഷപ്പുക എങ്ങനെയാണ് മനുഷ്യനെ ബാധിക്കുക.
∙ മാലിന്യം കത്തുമ്പോള്‍ ഒട്ടനവധി രാസഘടകങ്ങളാണ് പുറത്തേക്കു വരുന്നത്. ഇവ ഒറ്റയടിക്ക് പൂർണമായിട്ട് കത്തുകയുമില്ല. ഇതിൽനിന്നുള്ള ഭാഗങ്ങൾ പതുക്കെ കത്തുകയും പകുതി കത്തുകയുമൊക്കെയാണ് സംഭവിക്കുന്നത്. ഇങ്ങനെ കത്തുമ്പോൾ കാർബൺ ഡയോക്സൈഡ് അടക്കമുള്ള നിരവധി മാരകമായ വാതകങ്ങളാണ് പുറത്തേക്കു വരുന്നത്. ഇത് ശ്വസിക്കാനിടയാകുന്ന മനുഷ്യരും ജന്തു ജീവജാലങ്ങളെല്ലാം തന്നെ അപകടത്തിൽ പെടും.
നമ്മുടെ ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ഇതു മൂലമുള്ള ദുഷ്യഫലങ്ങൾ ബാധിക്കും. പുറത്തെ അന്തരീക്ഷവുമായി ബന്ധം പുലർത്തുന്ന ഏക ആന്തരികാവയവമാണ് ശ്വാസകോശം. നമ്മള്‍ ഓരോ മിനിറ്റിലും 16 മുതൽ 18 വരെ എന്ന കണക്കിൽ ശ്വാസം അകത്തേക്കെടുക്കുന്നു, അത്രയും തന്നെ പുറത്തേക്കു വിടുന്നു. അതായത് പുറത്തുണ്ടാകുന്ന എന്തു മാറ്റങ്ങളും ഏറ്റവും കൂടുതലായും ശക്തമായും ബാധിക്കുന്നത് ശ്വാസകോശത്തെയാണ്.
? വിഷപ്പുക ശരീരത്തിൽ എത്തിയാൽ ഏതൊക്കെ അവയവങ്ങളെ ബാധിക്കും.
∙ മാലിന്യം കത്തുമ്പോൾ നിരവധി രാസഘടകങ്ങളുണ്ടാകുന്നു. ഈ രാസഘടകങ്ങളുടെ രാസഘടന, കണികകളുടെ വലുപ്പം ഇവയൊക്കെ അനുസരിച്ചാണ് ശ്വാസകോശത്തെ എത്രത്തോളം ബാധിക്കുമെന്നു മനസ്സിലാക്കുന്നത്. ഇവ എത്രത്തോളം ശ്വാസകോശങ്ങളുടെ ഭാഗത്തേക്ക് എത്തുന്നു എന്നത് വലുപ്പത്തെ ആശ്രയിച്ചിരിക്കും. ഇവയ്ക്ക് നീരാവിയുമായി ചേരാനുള്ള ശേഷി, ജലത്തിൽ ലയിക്കാനുള്ള ശേഷി ഇവയെല്ലാംതന്നെ നമ്മുടെ ആരോഗ്യത്തെ ബാധിക്കാം.
വളരെ വേഗം ജലത്തിൽ ലയിക്കുന്ന ഘടകങ്ങൾ മൂക്കിലും തൊണ്ടയിലുമാണ് കാര്യമായ പ്രശ്നങ്ങൾ ഉണ്ടാക്കുന്നത്. എന്നാൽ ജലത്തിൽ മിതമായ തോതിൽ ലയിക്കുന്ന ഘടകങ്ങൾ നമ്മുടെ ട്രക്കിയയിലും (മഹാശ്വാസകോശനാളി) ശ്വാസകോശനാളികളിലുമാണ് പ്രശ്നങ്ങളുണ്ടാക്കുന്നത്. ജലത്തിൽ തീരെ കുറഞ്ഞ അളവിൽ ലയിക്കുന്നവ നമ്മുടെ ശ്വാസകോശത്തിന്റെ വായു അറകളിൽ തീരെ ചെറിയ ശ്വാസനാളികളിൽ ചെന്നും പ്രശ്നം ഉണ്ടാക്കുന്നു. ഇത്തരം ഘടകങ്ങൾക്കു പുറമേ ശ്വാസകോശം ശ്വസിച്ച ഘടകത്തിന്റെ അളവും പ്രധാനമാണ്. ഒരുപാട് കത്തുമ്പോൾ സ്വാഭാവികമായും ഒരു പാട് രാസകണികകൾ ഉണ്ടാകും. ഇതു കൂടുതൽ പ്രശ്നമുണ്ടാക്കും.
? മാലിന്യപ്പുകയിൽ പ്ലാസ്റ്റിക് കത്തുന്നതാണ് പ്രധാന പ്രശ്നമെന്നു പറയുന്നു. വിശദീകരിക്കാമോ.
∙ ഡയോക്സിനുകള്‍ ഉണ്ടാകുന്നു എന്നതാണ് പ്ലാസ്റ്റിക് കത്തുമ്പോഴുണ്ടാകുന്ന ഒരു പ്രധാന പ്രശ്നം. ഡയോക്സിനുകൾ മാരകമായ ശ്വാസകോശ പ്രശ്നങ്ങൾ ഉണ്ടാക്കാൻ കഴിവുള്ളവയാണ്. കാൻസർ ഉണ്ടാക്കാൻ കഴിവുള്ള കാർസിനോജനുകളാണ് ഡയോക്സിനുകൾ. ആസ്മ പോലെയുള്ള പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയും ഉണ്ട്.
മാലിന്യം കത്തുമ്പോൾ ഫാലേറ്റ് പോലുള്ള നിരവധി ഘടകങ്ങളുമുണ്ടാകുന്നു. ഇവ ജനിതകമായതും ഹോർമോൺ സംബന്ധമായതും പ്രത്യുൽപാദന സംബന്ധമായതുമായ പ്രശ്നങ്ങൾ ഉണ്ടാക്കാം. ഇതൊക്കെ നമുക്ക് ഭാവിയിലേ പറയാൻ പറ്റൂ. പെട്ടെന്നുണ്ടാകുന്ന ശ്വാസകോശപ്രശ്നങ്ങൾ നേരത്തേ പറയാൻ പറ്റുമെങ്കിലും മറ്റുള്ള ആരോഗ്യപ്രശ്നങ്ങൾക്കുള്ള സാധ്യത ചിലപ്പോൾ പത്തോ ഇരുപതോ വർഷങ്ങൾ കഴിഞ്ഞാകും ഉണ്ടാകുക.
? വിഷപ്പുക എങ്ങനെയാണ് പല പ്രായത്തിലുള്ളവരെ ബാധിക്കുന്നത്.
∙ ഇത് ആരെയും ബാധിക്കാം. ആരോഗ്യമുള്ളവരെയും ഇല്ലാത്തവരെയും ബാധിക്കാം. തീരെ ചെറിയ കുട്ടികൾ, വയോജനം, ഗർഭിണികൾ, നേരത്തേ ശ്വാസകോശപ്രശ്നങ്ങൾ ഉള്ളവർ, കാലങ്ങളായി ശ്വാസകോശ രോഗങ്ങളുള്ളവർ (ക്രോണിക് റെസ്പിറേറ്ററി ഇൽനസ്) അതായത് സിഒപിഡി, ആസ്മ പോലെ അസുഖങ്ങൾ ഉള്ളവർ, ശ്വാസകോശങ്ങൾ ദ്രവിച്ചു പോകുന്ന അസുഖങ്ങളുള്ളവർ തുടങ്ങിയവരെ ഇത് കൂടുതൽ മാരകമായി ബാധിക്കാം.
? വിഷപ്പുക ശരീരത്തിൽ, പ്രത്യേകിച്ചും ശ്വാസകോശത്തിൽ എത്തിയാൽ സംഭവിക്കുന്ന മാറ്റങ്ങൾ എന്തൊക്കെയാണ്.
∙ മൂക്കിലും തൊണ്ടയിലും പുകച്ചിൽ അനുഭവപ്പെട്ട് അത് തുമ്മലിനും ചുമയ്ക്കും കാരണമാകും. കഫം ധാരാളമായി ഉണ്ടാകാൻ സാധ്യതയുണ്ട്. പുകയുടെ തീവ്രതയനുസരിച്ച് കണ്ണുകൾക്ക് പുകച്ചിൽ, ധാരാളം കണ്ണുനീർ വരിക, തലവേദന, തലകറക്കം എന്നിവയുണ്ടാകാം. വോക്കൽ കോഡിലും (സ്വനപേടകം) തൊണ്ടയിലും നീർക്കെട്ട് ഉണ്ടായി ശ്വാസോച്ഛ്വാസം തടസ്സപ്പെടാം. വളരെ അപൂർവം പേർക്ക് ഇതു പെട്ടെന്ന് അപകടം ഉണ്ടാക്കാം. ചിലർക്ക് സ്വനപേടകത്തിൽ വളരെ പെട്ടെന്ന് നീർക്കെട്ട് ഉണ്ടായി സ്വരവ്യത്യാസം ഉണ്ടാകുന്നു (അക്യൂട്ട് ഇൻഹലേഷൻ ഇൻജുറി– Acute Inhalation Injury).
കുറുങ്ങൽ, ശ്വാസംമുട്ടൽ, ശ്വാസോച്ഛ്വാസത്തിന്റെ ഗതിവേഗം കൂടുക, ശ്വാസമെടുക്കുന്നതിന്റെ നിരക്ക് അമിതമായി വർധിക്കുക, ശ്വാസമെടുക്കുന്നതിന്റെ നിരക്ക് ഇരുപതോ മുപ്പതോ ആയി വർധിക്കുക എന്നതൊക്കെ ശ്വാസകോശപരാജയത്തിന്റെ ലക്ഷണങ്ങളാണ്. ഇവയൊക്കെ മരണത്തിലേക്കു വരെ നയിക്കാം. ശ്വാസകോശ കലകളിൽ വെള്ളം നിറഞ്ഞ് പൾമനറി എഡിമ പോലെയുള്ള അവസ്ഥ ഉണ്ടാകാം. അതിതീവ്ര ശ്വസന പരാജയം അഥവാ അക്യൂട്ട് റസ്പിറേറ്ററി ഡിസ്ട്രസ് സിൻഡ്രം എന്നീ അവസ്ഥകൾ ഉണ്ടായി മരണം സംഭവിക്കാം. ഭാഗ്യംകൊണ്ട് ബ്രഹ്മപുരത്ത് ഇങ്ങനെയുള്ള അപകടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ല. പക്ഷേ മാലിന്യക്കൂമ്പാരം ഇങ്ങനെ കത്തുന്ന സാഹചര്യങ്ങളിൽ ഇവ ഉണ്ടായിക്കൂടെന്നില്ല.
? വിഷപ്പുക ശ്വസിച്ചാൽ ഭാവിയിൽ വരാൻ ഇടയുള്ള രോഗങ്ങൾ എന്തൊക്കെയാണ്.
∙ ആസ്മ അല്ലെങ്കിൽ ദീർഘകാല ശ്വാസകോശതടസ്സങ്ങളോ ശ്വാസകോശരോഗങ്ങളോ നിയന്ത്രിക്കപ്പെട്ടിരുന്ന അവസ്ഥയിലുള്ളവർക്ക് ഇത്തരം മലിനീകരിക്കപ്പെട്ട രാസഘടകങ്ങൾ നിറഞ്ഞ വായു ശ്വസിക്കാനിടയായാൽ പെട്ടെന്ന് വഷളാകുന്നതായി കാണുന്നു. ഈ പ്രശ്നങ്ങളൊന്നും ഇല്ലാത്തവർക്കാകട്ടെ ആസ്മയ്ക്ക് സമാനമായ ലക്ഷണങ്ങൾ ചുമ, കുറുങ്ങൽ പോലുള്ളവ ആഴ്ചകൾക്കുള്ളിൽ പ്രത്യക്ഷപ്പെടാം. ഇവയെ റിയാക്റ്റീവ് എയർവേ ഡിസ്ഫങ്ഷൻ സിൻഡ്രാം (RADS) എന്നാണു വിളിക്കുന്നത്.
ആസ്മ തന്നെ മൂന്നു തരത്തിലുണ്ട്. ആസ്മ നല്ലപോലെ നിയന്ത്രിക്കപ്പെട്ടവർക്ക് വഷളാകാം. ആസ്മ ഇല്ലാത്തവർക്ക് RADS വരാം. ചെറുപ്പത്തിലുണ്ടായിരുന്ന ആസ്മ മാറി 10–15 വർഷമായി ഒരു പ്രശ്നവും ഇല്ലാത്തവർക്ക് വീണ്ടും ആസ്മ പ്രത്യക്ഷപ്പെടാനും സാധ്യതയുണ്ട്. അതായത് ആസ്മ ഇല്ലാത്തവർക്ക് സമാന ലക്ഷണങ്ങൾ, നിയന്ത്രിക്കപ്പെട്ടവർക്ക് വഷളാകാം, ചെറുപ്പത്തിൽ വന്ന് മാറിയ അവസ്ഥയിൽ വീണ്ടും ആസ്മ വരുന്ന സാഹചര്യം ഉണ്ടാകാം.
തീരെ കുറച്ച് വിഭാഗം ആൾക്കാർക്ക് രണ്ടാഴ്ച കഴിയുമ്പോൾ ശ്വാസകോശത്തിന്റെ ചില ഭാഗങ്ങളിൽ നീർക്കെട്ട് ഉണ്ടാകുന്നു. ഇതിനെ ഓർഗനൈസിങ് ന്യുമോണിയ എന്നാണ് പറയുന്നത്. പക്ഷേ ന്യുമോണിയ ആയിട്ട് ഒരു ബന്ധവുമില്ല. ഇവർക്ക് മാസങ്ങളോ വര്‍ഷങ്ങൾക്കു ശേഷമോ ശ്വാസകോശങ്ങൾ ദ്രവിക്കുന്ന അവസ്ഥ വരാം. ഹൃദ്രോഗികൾക്ക് ഹൃദയാഘാതം തുടങ്ങിയ പ്രശ്നങ്ങൾ വരാനുള്ള സാധ്യതയും നാഡീഞരമ്പു സംബന്ധമായ പ്രശ്നങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. പ്രത്യുല്‍പാദനപരമായ പ്രശ്നങ്ങൾ വരാം. ഹോർമോണൽ സന്തുലനാവസ്ഥ തെറ്റി പ്രശ്നങ്ങൾ വരാം. ഇങ്ങനെ ഒട്ടനവധി പ്രശ്നങ്ങൾ വരാം.
? ഇത്തരം വിഷം നിറഞ്ഞ പുക ശ്വാസകോശ അർബുദത്തിന് കാരണമാകുമോ.
∙ തീർച്ചയായും. വായുമലിനീകരണം ഒരിക്കലും നിസ്സാരവൽക്കരിക്കാൻ പറ്റുന്ന ഒന്നല്ല. പ്രത്യേകിച്ച് പ്ലാസ്റ്റിക്കുകളും മാലിന്യങ്ങളും കത്തുമ്പോൾ ഒരുപാട് രാസഘടകങ്ങൾ ഉണ്ടാകുന്നുണ്ട്. ദീർഘകാലം ഇത്തരം പൊടിയും പുകയും ശ്വസിച്ചാൽ ശ്വാസകോശ കാൻസറുകൾക്കു കാരണമാകാം. കുറച്ചു നാൾ ഇത്തരം പുക ശ്വസിച്ച് ഇപ്പോൾ ശ്വസിക്കുന്നില്ല എങ്കിൽ ശ്വാസകോശകാൻസറിനു കാരണമാകുമോ എന്നു ചോദിച്ചാൽ അതിന്റെ ഉത്തരവും ആകാം എന്നാണ്. കാരണം നമ്മുടെയൊക്കെ ശരീരത്തിനകത്ത് ഓങ്കോ സെൽസ് (അർബുദ കോശങ്ങൾ) ഉണ്ട്.
ഡയോക്സിനുകളെപ്പോലെയുള്ള വാതകങ്ങൾ ശ്വസിക്കുമ്പോൾ ഈ ഓങ്കോ സെല്ലുകൾക്ക് ഒരു ഉത്തേജനം ലഭിക്കും. അതിനാൽ കാന്‍സർ കോശങ്ങൾ വളർന്നു കാൻസര്‍ ആകാൻ സാധ്യത ഉണ്ട്. ഇതൊക്കെ അത്യപൂർവമാണെങ്കിലും അപകടസാധ്യത തള്ളിക്കളയാൻ സാധ്യമല്ല. അതുകൊണ്ടാണ് പ്ലാസ്റ്റിക് കത്തിക്കുന്നത് ഗൗരവപൂർണമായി കാണണമെന്നും കത്തിക്കരുതെന്നുമൊക്കെ പറയുന്നത്. അപകടം സംഭവിക്കാത്ത രീതിയിൽ പ്ലാസ്റ്റിക് സംസ്കരിക്കേണ്ടത് ആവശ്യമാണ്. മാലിന്യം ശരിയായ രീതിയിൽ നമ്മൾതന്നെ സംസ്കരിക്കുന്ന രീതി വളർന്നു വരണം.
? ബ്രഹ്മപുരം പോലുള്ള അപകടങ്ങൾ ഇനിയും വരാം. ഇത്തരം അടിയന്തര സാഹചര്യം നേരിടാൻ കേരളം പ്രാപ്തരാണോ.
∙ ഇത്തരം പുക ശ്വസിക്കേണ്ട അവസ്ഥ വന്നാൽ വ്യക്തികളെ സംഭവസ്ഥലത്തുനിന്ന് എത്രയും വേഗം മാറ്റുകയും അപകടത്തിൽ പെട്ടവരുടെ ആരോഗ്യം സസൂക്ഷ്മം നിരീക്ഷിക്കുകയും ചെയ്യണം. ശ്വാസകോശ രോഗങ്ങളുണ്ടെങ്കിൽ അടിയന്തരമായി ചകിത്സ നൽകണം. ശ്വാസനാളി വികാസത്തിനു വേണ്ടി ഉപയോഗിക്കുന്ന മരുന്നുകൾ നീർക്കെട്ടിനെതിരെയുള്ള സ്റ്റിറോയ്ഡ്സ്, ഓക്സിജൻ എന്നിവ ചിലപ്പോൾ കൊടുക്കേണ്ടി വരും.
ആസ്മ ലക്ഷണങ്ങൾ കാണിക്കുന്നവർക്ക് ഇൻഹേലർ ചികിത്സതന്നെ വേണം. ശ്വസനപരാജയത്തിലേക്കും തുടർന്ന് അതിതീവ്രതയിലേക്ക് എത്തുന്നവർക്കും മികച്ച സൗകര്യങ്ങളുളള ആശുപത്രി ചികിത്സ അനിവാര്യമാണ്. അത്തരം സാഹചര്യങ്ങളിൽ വെന്റിലേറ്റർ അടക്കം ആവശ്യമായി വരും. നവജാത ശിശുക്കൾ, വയോജനം, ഗർഭിണികൾ, മറ്റു ശ്വാസകോശരോഗങ്ങൾ ഉള്ളവർ, ഹൃദയസംബന്ധമായ അസുഖങ്ങൾ ഉള്ളവർ, തുടങ്ങിയവരൊക്കെ ഇത്തരം പുക ശ്വസിക്കാനിടയായാൽ ആരോഗ്യം ഗുരുതരമാകും.
? അപകട സ്ഥലത്ത് എന്തു ചെയ്യണം. രക്ഷാ പ്രവർത്തനങ്ങൾ എന്തൊക്കെ.
∙ അപകട സ്ഥലത്തുനിന്ന് എത്രയും പെട്ടെന്ന് മാറുന്നതിനാണ് ആദ്യ പരിഗണന നല്‍കേണ്ടത്. ഫയർഫോഴ്സ് ഉദ്യോഗസ്ഥർ, പൊലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങി ജീവൻരക്ഷാ ദൗത്യത്തിലേർപ്പെട്ടിരിക്കുന്നവർക്ക് പെട്ടെന്ന് അവിടെനിന്ന് മാറുക സാധ്യമല്ല. ഔദ്യോഗികപരമായി ഇത്തരം സ്ഥലങ്ങളിൽ സന്ദർശനം നടത്തേണ്ടി വരുന്നവരുമുണ്ട്. ഇത്തരക്കാർ നിർബന്ധമായി മുഖാവരണം ധരിക്കണം.
പുക ശ്വസിക്കാനിടയായവർക്ക് വൈദ്യസഹായം നൽകണം. ആദ്യഘട്ടത്തിൽ ആരോഗ്യപ്രശ്നങ്ങൾ ഒന്നും കാണിച്ചില്ലെങ്കിലും ദിവസങ്ങൾക്കു ശേഷം ആസ്മ രോഗ സമാന രോഗലക്ഷണങ്ങള്‍, മാസങ്ങൾക്കു ശേഷം ശ്വാസകോശങ്ങൾ ദ്രവിക്കാനുള്ള സാധ്യതയൊന്നും തള്ളിക്കളയാനാകില്ല. നിരന്തരമായി പുക ശ്വസിക്കാനിടയായവർക്ക് തുടർചികിത്സകൾ ആവശ്യമാണ്. എന്തെങ്കിലും ബുദ്ധിമുട്ടുണ്ടായവരെ ആറുമാസത്തിലൊരിക്കലോ വർഷത്തിലൊരിക്കലോ തുടർന്ന് നിരീക്ഷിക്കുക.
? ഒരു ശ്വാസകോശവിദഗ്ധനെന്ന നിലയിൽ ബ്രഹ്മപുരത്ത് കണ്ട അപകടങ്ങൾ എന്തൊക്കെയാണ്.
∙ സങ്കൽപ്പിക്കാൻ പോലും പറ്റാത്ത രീതിയിലുള്ള വലിയ മാലിന്യക്കൂമ്പാരം ആയിരുന്നു ബ്രഹ്മപുരത്തുണ്ടായിരുന്നത്. മാലിന്യം കത്തുമ്പോൾ ഉണ്ടാകുന്ന പുക, അന്തരീക്ഷത്തിൽ പടരുന്ന രാസഘടകങ്ങൾ, കണികകൾ ഇവയുടെയൊന്നും തോത് നമുക്ക് കണക്കാക്കാൻ എളുപ്പമല്ല. ഓരോ സ്ഥലത്തെയും വായുവിന്റെ ഗുണനിലവാരം അറിയാൻ നാഷനൽ എയർ ക്വാളിറ്റി ഇൻഡക്സ് എന്ന ഒരു സംവിധാനം ഉണ്ട്. പക്ഷേ അത് കേരളത്തിൽ എറണാകുളം, തൃശൂർ, കണ്ണൂർ, കോഴിക്കോട്, കൊല്ലം, തിരുവനന്തപുരം എന്നീ ജില്ലകളിൽ മാത്രമാണ് ഉള്ളത്. ഇത് എല്ലാ മണിക്കൂറുകളിലും അപ്ഡേറ്റ് ചെയ്യപ്പെടുന്നുണ്ട്. നിര്‍ഭാഗ്യവശാൽ പലയിടത്തും നോക്കുമ്പോൾ വിവരം ലഭ്യമല്ല എന്ന ഉത്തരമാണു പലപ്പോഴും ലഭിക്കുന്നത്.
? വായുമലിനീകരണം നിത്യ സംഭവമായി മാറുകയാണല്ലോ. എന്തൊക്കെ മുൻകരുതലുകൾ വ്യക്തികൾ സ്വന്തം നിലയ്ക്ക് എടുക്കണം.
∙ ശ്വാസകോശരോഗങ്ങൾ അല്ലെങ്കിൽ ആരോഗ്യപ്രശ്നം ഉള്ളവർ, ഗർഭിണികൾ ഒക്കെ എവിടെയെങ്കിലും പോകുമ്പോൾ ഇന്റർനെറ്റില്‍ നോക്കി അവിടുത്തെ മലിനീകരണ തോത് എങ്ങനെയുണ്ടെന്ന് മനസ്സിലാക്കാൻ ഈ ഡേറ്റ സഹായകമാണ്. ഇന്‍ഡെക്സ് പൂജ്യം മുതൽ 500 വരെയാണ് ഉള്ളത്. ഉത്തരേന്ത്യൻ സിറ്റികളിൽ ഈ ഇൻഡെക്സ് കൂടുതലാണ്. വായുവിലെ കണികാമാലിന്യപാദാർഥങ്ങൾ (Particulate matter), നൈട്രജൻ ഡയോക്സൈഡ്, ഓസോൺ, കാർബൺ മോണോക്സൈഡ്, സൾഫർ ഡയോക്സൈഡ്, അമോണിയ, ലെഡ് തുടങ്ങിയ ഘടകങ്ങളാണ് ഇതിലുള്ളത്.
ഈ ഘടകങ്ങളുടെയെല്ലാം ഒരു സംയോജിത തോത് കണക്കാക്കി പൂജ്യം മുതൽ 500 വരെ ഇതിന്റെ ഒരു ഡേറ്റ നിശ്ചയിച്ചിട്ടുണ്ട്. പൂജ്യം മുതൽ 50 വരെയുള്ളൊരു വായു നമ്മള്‍ പ്രതീക്ഷിക്കുകയേ വേണ്ട. ബ്രഹ്മപുരത്ത് 200നു മുകളിൽ പോയിട്ടില്ല. വലിയൊരു അപകടം എന്നു പറയാൻ പറ്റില്ല. പക്ഷേ ആശ്വസിക്കാൻ വകുപ്പില്ല. കാരണം ഓരോ പ്രദേശത്തും മോണിറ്റർ ചെയ്യാനുള്ള സംവിധാനമില്ല. എറണാകുളം ജില്ലയിൽ ഉണ്ടെങ്കിൽപ്പോലും ആകെപ്പാടെ നാലു സ്ഥലത്തു മാത്രമാണ് ഡേറ്റ ശേഖരിക്കുന്നത്. അങ്ങനെ വരുമ്പോൾ കൃത്യമായിട്ട് നമുക്ക് കണക്കാക്കാനും സാധ്യമല്ല. നാഷണൽ എയർ ക്വാളിറ്റി ഇൻഡെക്സ് വലിയ രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന ഒന്നാണ്.
? പ്ലാസ്റ്റിക് പുക എത്രത്തോളം മാരകമാണ്.
∙ ഒരു സിഗററ്റ് കത്തിക്കുമ്പോഴുണ്ടാകുന്ന പുക എത്രത്തോളമാണെന്നും അതിൽനിന്ന് എന്തൊക്കെ പുറത്തേക്കു വരുന്നുണ്ടെന്നും പറയാൻ സാധിക്കും. എന്നാൽ മാലിന്യം കത്തുമ്പോഴുണ്ടാകുന്ന പുക അങ്ങനെയല്ല. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള എന്തെല്ലാം തരം സാധനങ്ങളും ഹാനികരമായ വസ്തുക്കളും മാലിന്യത്തിൽ ഉണ്ടാകുമെന്നു പറയാൻ സാധ്യമല്ല. പ്ലാസ്റ്റിക് നിർമാർജനം എന്നാൽ പലരും കരുതുന്നത് പ്ലാസ്റ്റിക് കത്തിച്ചു കളഞ്ഞാൽ തീരും എന്നാണ്. പക്ഷേ പ്ലാസ്റ്റിക് കത്തുമ്പോൾ അപകടകരമായിട്ടുള്ളതും മാരകമായിട്ടുളളതുമായ നിരവധി രാസഘടകങ്ങൾ പുറത്തേക്ക് വരുകയാണ്.
അതിൽ ഏറ്റവും പ്രധാനം കാർസിനോജനുകളായ ഡയോക്സിനുകളാണ്. ഇവ ആസ്മയെ അധികരിപ്പിക്കുവാനും ആസ്മ സമാനമായ ലക്ഷണങ്ങൾ ഉണ്ടാക്കുവാനും ഇടയാക്കുന്നു. പിന്നെയുള്ളത് ഫാലേറ്റുകളാണ്. ഇവ ഹോർമോൺ സംബന്ധമായും പ്രത്യുൽപാദന സംബന്ധമായും നാഡീ ഞരമ്പിനെ ബാധിക്കുന്നതുമായ ദീർഘകാല പ്രശ്നങ്ങൾ ഉണ്ടാക്കുന്നവയാണ്. പ്ലാസ്റ്റിക് എന്നു പറഞ്ഞാൽ ജൈവസമ്മിശ്രമാണ്. ഡീഗ്രേഡ് ചെയ്യാൻ പാടാണ്. ഇത് ഒരുപാട് കെമിക്കലുകളുടെ ഒരു കൂമ്പാരമാണ്.
? ബ്രഹ്മപുരം പോലുള്ള ദുരന്തങ്ങള്‍ ഒഴിവാക്കാൻ നമുക്ക് എന്തു ചെയ്യാനാകും.
∙ മാലിന്യം കത്തിക്കുന്ന രീതി നമ്മൾ പൂർണമായും ഒഴിവാക്കണം. നമ്മള്‍ കാണുന്ന കൂടുകളിലും കവറുകളിലുമെല്ലാം നിരവധി പ്ലാസ്റ്റിക് ഘടകങ്ങളുണ്ട്. ഒരു ക്യാരി ബാഗ് കത്തിക്കുന്നതു മാത്രമല്ല പ്ലാസ്റ്റിക് കത്തിക്കുന്നത്. മാസ്ക് ഉപയോഗിക്കുന്നതു വഴി അപകടകരമായ കണികകൾ വായുവിൽക്കൂടി ശ്വാസകോശത്തിൽ എത്തുന്നതു തടയാൻ സാധിക്കും. ധാരാളം വെള്ളം കുടിക്കുക. മലിനീകരണ തോത് ഉയർന്ന അവസ്ഥയിൽ പുറത്തുള്ള വ്യായാമങ്ങൾ ഒഴിവാക്കുക. നമുക്കുണ്ടാകുന്ന ചെറിയ ചെറിയ ശ്വാസകോശപ്രശ്നങ്ങൾ അവഗണിക്കാതിരിക്കുക. ആദ്യ ഘട്ടത്തിൽ തന്നെ ചികിത്സ തേടുക.
English Summary: How Toxic Smoke like That from Brahmapuram Affects Health- Dr. P.S.Shajahan Speaks