അറ്റ വിൽപനക്കാരായി എഫ്ഐഐ; പിന്നിട്ട ആഴ്ച വിപണി ഇടിവ് 1%; ഈയാഴ്ച ബാങ്കിങ് സൂചിക നേട്ടം തുടരുമോ?
യുഎസ് ഫെഡറൽ റിസർവിന്റെ നിരക്കു വർധനവിൽ പ്രതീക്ഷയർപ്പിച്ച് ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് (എഫ്ഐഐ) അറ്റവിൽപ്പനക്കാരായി മാറിയത് ഇന്ത്യൻ വിപണിക്ക് തിരിച്ചടിയായി. കഴിഞ്ഞയാഴ്ച മാത്രം 4643.05 കോടി രൂപയാണ് എഫ്ഐഐകൾ വിപണിയിൽനിന്ന് പിൻവലിച്ചത്. ഇതിൽ കഴിഞ്ഞാഴ്ച്ചത്തെ അവസാന വ്യാപാര ദിനത്തിൽ മാത്രം പിൻവലിച്ചത് 2116.76 കോടി രൂപ. തുടർച്ചയായ മൂന്നാഴ്ച നേട്ടത്തിലവസാനിച്ച വിപണി കഴിഞ്ഞാഴ്ച ഒരു ശതമാനം നഷ്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. സെൻസെക്സ് 775.94 പോയിന്റ് നഷ്ടത്തിൽ (1.28%) 59,655.06ലും നിഫ്റ്റി 204 പോയിന്റ് ഇടിഞ്ഞ് (1.14%) 17,624ലും വ്യാപാരം അവസാനിപ്പിച്ചു.

∙ എന്തുകൊണ്ട് എഫ്ഐഐകൾ ഓഹരി വിറ്റഴിക്കുന്നു?
ഫോറിൻ ഇൻസ്റ്റിറ്റ്യൂഷണൽ ഇൻവെസ്റ്റേഴ്സ് അഥവാ ഇൻവെസ്റ്റ്മെന്റ് ഫണ്ട് എന്നാൽ വിദേശരാജ്യങ്ങളിലെ ഹെഡ്ജ് ഫണ്ട്, മ്യൂച്ചൽ ഫണ്ട്, ബാങ്കുകൾ, പെൻഷൻ ഫണ്ട് എന്നിങ്ങനെ ഇന്ത്യൻ മാർക്കറ്റിൽ നിക്ഷേപം നടത്തുന്ന ഒരു കൂട്ടമാണ്. പണപ്പെരുപ്പത്തെ തുടർന്ന് ഓരോ രാജ്യത്തെയും നിരക്കുകളിൽ വർധനവുണ്ടാകുന്നത് എഫ്ഐഐകളെ ആ രാജ്യത്തെ വിപണികളിൽ നിക്ഷേപം നടത്താൻ പ്രേരിപ്പിക്കും. പ്രത്യേകിച്ച് അമേരിക്കൻ മാർക്കറ്റുകളിൽ. ഫെഡ് നിരക്ക് വർധനവ് പ്രഖ്യാപിച്ചേക്കുമെന്ന സൂചനയിലാണ് വെള്ളിയാഴ്ച വിപണികളിൽനിന്ന് എഫ്ഐഐകളുടെ പിന്മാറ്റം ഉണ്ടായത്. ഡോളറിനെതിരെ രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഇടിവും ഒരു സൂചനയാണ്. എന്നാൽ ഈ വെള്ളിയാഴ്ച്ച ഡോളറിനെതിരെ 6 പൈസ വർധിച്ച് 82.09 രൂപയിലാണ് വ്യാപാരം നടത്തിയത്. ലോകത്തെ മറ്റ് മാർക്കറ്റുകൾ ശക്തിപ്പെടുന്നതും ഇന്ത്യൻ വിപണിയിൽനിന്ന് പിന്മാറാൻ എഫ്ഐഐകൾക്ക് പ്രേരണയാകും.
∙ നിഫ്റ്റി താഴേക്ക്, പിടിച്ചുനിന്ന് ബാങ്ക് സൂചിക
രണ്ട് ആഴ്ചയോളം താഴേക്ക് പോകാതെ പിടിച്ചുനിന്ന നിഫ്റ്റി സൂചിക 16,750 എന്ന താഴെ ലെവലിൽനിന്ന് ഏകദേശം 17,800 വരെയെത്തി. സൂചിക കറക്‌ഷൻ കാണിക്കുന്നുണ്ടെങ്കിലും 17,300-17,400 എന്ന ലെവലാണ് വിദഗ്ധർ നോക്കിക്കാണുന്നത്. നിഫ്റ്റി പിഎസ്‌യു ബാങ്ക് സൂചിക 2 ശതമാനം മുന്നേറ്റമുണ്ടാക്കിയത് ഈ ആഴ്ചയിലും നിലനിർത്തുമെന്ന പ്രതീക്ഷ നിക്ഷേപകർക്ക് നൽകുന്നുണ്ട്. റിലയൻസ് ഓഹരിയുടെ മോശമല്ലാത്ത പ്രകടനം ഈയാഴ്ചത്തെ വ്യാപാരത്തിൽ വിപണിയെ പോസിറ്റീവായി സ്വാധീനിക്കുമെന്നാണ് വിലയിരുത്തുന്നത്. റിലയൻസ് സംബന്ധിച്ച് 2450 എന്ന സപ്പോർട്ട് ലെവൽ നിർണായകമാണ്.
∙ ഐ ടി സ്റ്റോക്കുകളിൽ കുടുങ്ങി ബിഎസ്ഇ ലാർജ്‌കാപ് ഇൻഡെക്സ്
ഇൻഫോസിസ്, എൽടിഐ മൈൻഡ്ട്രീ, ടെക് മഹീന്ദ്ര എന്നീ ഐടി ഓഹരികളിലെ കനത്ത വിൽപന ലാർജ്കാപ് സൂചിക ഒരു ശതമാനത്തോളം താഴാൻ കാരണമായി. ത്രൈമാസ ഫലം പുറത്തുവിട്ടതോടെ പ്രതിസന്ധിയിലായ ഇൻഫോസിസ് കഴിഞ്ഞയാഴ്ചത്തെ ആദ്യത്തെ വ്യാപാരദിനംതന്നെ 15 ശതമാനത്തിലധികം ഇടിവ് രേഖപ്പെടുത്തി. 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലെത്തിയ ഓഹരി ഏപ്രിൽ 21ന് ബിഎസ്ഇയിൽ 0.29% നേട്ടത്തിൽ 1227.45 രൂപയിലാണ് വ്യാപാരം അവസാനിപ്പിച്ചത്.
എൽടിഐ മൈൻഡ്ട്രീ, ടെക് മഹീന്ദ്ര എന്നീ കമ്പനികളുടെ നാലാംപാദഫലം ഈയാഴ്ച പുറത്തുവരും. ഫലം മികച്ചതല്ലെങ്കിൽ ഈ വാരവും ലാർജ്കാപ് സൂചിക സമ്മർദ്ദത്തിലാകും. നിഫ്റ്റി 50യിൽ ഐടി സൂചികയുടെ വെയിറ്റേജ് 2022 മാർച്ചിൽ 17.7 ശതമാനമായിരുന്നത് ഈ കാലയളവിൽ 12.2 ശതമാനം വരെയെത്തി. ടിസിഎസ്, ഇൻഫോസിസ്, വിപ്രോ, എച്ച്സിഎൽ ടെക്നോളജീസ്, ടെക് മഹീന്ദ്ര കമ്പനികളുടെ മൊത്ത വിപണി മൂല്യത്തിൽ ഈ വർഷം മാത്രം 8.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. നിഫ്റ്റി 50 ഈ കാലയളവിൽ 2.7 ശതമാനം നഷ്ടം റിപ്പോർട്ട് ചെയ്തു.
∙ നേരിയ നേട്ടത്തിൽ ബിഎസ്ഇ മിഡ്‌കാപ്-സ്മോൾ കാപ് സൂചികകൾ
ഹിന്ദുസ്ഥാൻ പെട്രോളിയം കോർപ്പറേഷൻ, വോഡഫോൺ ഐഡിയ, ഡെലിവറി, ബജാജ് ഹോൾഡിങ്സ് ആൻഡ് ഇൻവെസ്റ്റ്മെന്റ് എന്നീ കമ്പനികളുടെ നേട്ടത്തെ പിന്തുടർന്ന് കഴിഞ്ഞയാഴ്ച അര ശതമാനം മുന്നേറിയാണ് ബിഎസ്ഇ മിഡ്കാപ് സൂചിക വ്യാപാരം അവസാനിപ്പിച്ചത്. എന്നാൽ സിആർഐഎസ്‌ഐഎൽ, ടിവിഎസ് മോട്ടർ കമ്പനി, ഐസിഐസിഐ സെക്യൂരിറ്റീസ്, ഒബ്റോൺ റിയൽറ്റി സ്റ്റോക്കുകൾ നിക്ഷേപകർക്ക് നഷ്ടമുണ്ടാക്കുകയും ചെയ്തു. ബിഎസ്‌ഇ സ്മോൾ കാപ് സൂചികയും കഴിഞ്ഞാഴ്ച 0.3 ശതമാനം നേട്ടമുണ്ടാക്കി.
∙ സെക്ടറുകളിൽ മുന്നിൽ പിഎസ്‌യു ബാങ്ക് സൂചിക, ഇടിവിൽ ഐടിയും
സെക്ടറുകളിൽ നിഫ്റ്റി ഐടി സൂചിക 5.3 ശതമാനം ഇടിവോടെ നഷ്ടക്കണക്കിൽ മുന്നിലാണ്. മീഡിയ ഒരു ശതമാനവും മെറ്റൽ സൂചിക 0.5 ശതമാനവും താഴേക്ക് പോയി. നേട്ടത്തിൽ പിഎസ്‌യു ബാങ്ക് സൂചികയാണ് മുന്നിൽ. രണ്ടു ശതമാനം നേട്ടം കഴിഞ്ഞാഴ്ച മാർക്കറ്റിലുണ്ടാക്കി. എഫ്എംസിജി സൂചിക ഒരു ശതമാനവും ഓയിൽ ആൻഡ് ഗ്യാസ് ഇൻഡെക്സ് 0.8 ശതമാനവും മുന്നേറി.
∙ വിപണി മൂലധനത്തിൽ കനത്ത ഇടിവ് നേരിട്ട് ഇൻഫോസിസ്
രാജ്യത്തെ വിപണിമൂല്യത്തിൽ മുന്നിലുള്ള 10 കമ്പനികളിൽ 8 എണ്ണവും കഴിഞ്ഞാഴ്ച്ച പിന്നാക്കം പോയി. ഇതിലും മുന്നിൽ ഇൻഫോസിസ് തന്നെ. റിലയൻസ് ഇൻഡസ്ട്രീസ്, ടാറ്റ കൺസൽട്ടൻസി സർവീസസ്, എച്ച്ഡിഎഫ്സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയും പട്ടികയിലുണ്ട്. നേട്ടമുണ്ടാക്കിയവയിൽ ഐടിസിയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും മാത്രമാണുള്ളത്.
ഇൻഫോസിസിന്റെ മൂല്യം 66,854.05 കോടി രൂപ കുറഞ്ഞ് 5,09,215 കോടി രൂപയിലേക്കെത്തി. അമേരിക്കയിലെ ബാങ്കിങ് മേഖലയിലെ പ്രതിസന്ധിയും വരുമാനത്തിലെ കുറവും ഇൻഫോസിസിന് തിരിച്ചടിയായി. എച്ച്ഡിഎഫ്സിയുടെ മൂല്യം 10,880.5 കോടി നഷ്ടത്തിൽ 9,33,937.35 ലേക്കെത്തി. ഐസിഐസിഐ ബാങ്കിനും നഷ്ടം ചില്ലറയല്ല. മൂല്യത്തിൽ 10,462.77 കോടി രൂപ കുറഞ്ഞ് 6,17,477.46 കോടിയായി. ടിസിഎസിന്റെ മൂല്യത്തിൽ 10,318.52 കോടി കുറഞ്ഞ് 11,56,863.98 കോടി രൂപയായി. റിലയൻസ് നഷ്ടം കുറച്ചെങ്കിലും മൂല്യത്തിൽ ഇടിവ് സംഭവിച്ചു. 4,566.52 കോടി നഷ്ടം രേഖപ്പെടുത്തി 15,89,169.49 കോടിയിലേക്കെത്തി. നഷ്ടത്തിൽ കുറവ് എയർടെല്ലാണ്. 780.62 കോടി കുറഞ്ഞ് കമ്പനിയുടെ മാർക്കറ്റ് കാപിറ്റലൈസേഷൻ 4,26,635.46 കോടി രൂപയായി.
∙ അടുത്താഴ്ച വിപണിയിലെ താരങ്ങൾ
വിപണിയിലെ പ്രമുഖ കമ്പനികളുടെയെല്ലാം ഫലം ഈയാഴ്ച പ്രഖ്യാപിക്കും. മാരുതി സുസുക്കി, വിപ്രോ, ടെക് മഹീന്ദ്ര, കൊട്ടക് ബാങ്ക്, ബജാജ് ഫിൻസെർവ്, നെസ്‌ലെ ഇങ്ങനെ പോകുന്നു ഈ നിര. നാളെ (ഏപ്രിൽ 24) വിപണിയെ സ്വാധീനിക്കാൻ പോകുന്ന സ്റ്റോക്കുകളിൽ ചിലതു താഴെ നൽകുന്നു:
1) ഐസിഐസിഐ സെക്യൂരിറ്റീസ്- കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് നാലാം പാദത്തിൽ 22.8 ശതമാനം നഷ്ടമാണ് മൊത്തലാഭത്തിൽ കമ്പനി രേഖപ്പെടുത്തിയിരിക്കുന്നത്. പ്രകടനവും മെച്ചപ്പെടുത്താൻ കമ്പനിക്ക് സാധിച്ചില്ല.
2) ബാങ്ക് ഓഫ് മഹാരാഷ്ട്ര - നാളെ (ഏപ്രില്‍ 24) ചേരാനിരിക്കുന്ന ബോർഡ് യോഗത്തിൽ 2024 സാമ്പത്തിക വർഷത്തേക്ക് 7500 കോടിരൂപ സമാഹരിക്കാൻ തയാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്. എഫ്പിഒ, ക്യുഐപി അല്ലെങ്കിൽ പ്രിഫറൻഷ്യൽ ഇഷ്യൂ വഴിയോ ആവും ഫണ്ട് സമാഹരണം.
3) റെയിൽ വികാസ് നിഗം- ഗുജറാത്ത് മെട്രോ റെയിൽ കോർപ്പറേഷനിൽനിന്ന് രണ്ട് ഓർഡറുകൾ കമ്പനി നേടി. ഇതേത്തുടർന്ന് കഴിഞ്ഞാഴ്ച്ച 2 ശതമാനം നേട്ടത്തിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.
4) എംകെ ഗ്ലോബൽ ഫിനാൻഷ്യൽ സർവീസസ്- കമ്പനിക്ക് മ്യൂച്ചൽ ഫണ്ട് സ്പോണ്‍സർഷിപ്പുമായി ബന്ധപ്പെട്ട് സെബിയുടെ അനുമതി ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
5) എൻബിസിസി (ഇന്ത്യ): പുതുച്ചേരി സർക്കാറിന്റെ 207.92 കോടി രൂപയുടെ പദ്ധതി നടത്തിപ്പിന് കമ്പനിക്ക് അനുമതി ലഭിച്ചു. എൻജിനീയറിങ്, പ്രോജക്ട് മാനേജ്മെന്റ് കൺസൽട്ടൻസി സർവീസുകളാണ് കമ്പനി നൽകിവരുന്നത്.
6) അദാനി പോർട്ട്സ് ആൻഡ് സ്പെഷൽ ഇക്കണോമിക് സോൺ- കടങ്ങൾ ഭാഗികമായി അടച്ചുതീർക്കുമെന്ന് പ്രഖ്യാപിച്ചത് ഗുണം ചെയ്യുമെന്ന പ്രതീക്ഷയിലാണ് കമ്പനി.
ഇതോടൊപ്പം സൺഫാർമ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ബിപിസിഎൽ, റിലയൻസ് ഇൻഡസ്ട്രീസ് എന്നീ സ്റ്റോക്കുകൾക്കും വിപണി അനുകൂലമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
English Summary: Stock Markets Last Week and What to Expect in the Markets Coming Week