നിങ്ങളുടെ വീട്ടിൽ ഉപയോഗിക്കുന്ന തീപ്പെട്ടി എയിം (AIM) അല്ലെങ്കിൽ ഹോം (HOME) ആണോ? മംഗൽദീപ് ചന്ദനത്തിരി വാങ്ങിയിട്ടില്ലേ? രാത്രി ചപ്പാത്തി ആശിർവാദ് ആട്ട കൊണ്ടായിരിക്കുമല്ലേ? ബിംഗോ ചിപ്സും യിപ്പീ നൂഡിൽസും സൺഫീസ്റ്റ് ബിസ്കറ്റും കുട്ടികൾക്കു വാങ്ങിക്കൊടുക്കാറില്ലേ. വിവേൽ, ഫിയാമ സോപ്, ക്ലാസ്മേറ്റ് നോട്ട്ബുക്ക്, സാവ്‌ലോൺ ആന്റിസെപ്റ്റിക് ലിക്വിഡ്, എൻഗേജ് പെർഫ്യൂം, മിന്റോസ് എന്നിങ്ങനെ നിത്യജീവിതത്തിൽ നമ്മളുപയോഗിക്കുന്ന ഈ ബ്രാൻഡുകൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. 113 വർഷം പഴക്കമുള്ള ഐടിസി (ITC) എന്ന ഒറ്റ ബ്രാൻഡിന്റെ കീഴിലാണ് ഈ ഉത്പന്നങ്ങളെല്ലാം. തീപ്പെട്ടി മുതൽ വൻകിട ഹോട്ടൽ ബിസിനസ് ശൃംഖലയിൽ വരെ എത്തി നിൽക്കുകയാണ് ഐടിസി ഇപ്പോൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

വിപണി മൂല്യത്തിൽ മുന്നില്‍

ബോംബെ സ്റ്റോക് എക്സ്ചേഞ്ച്. (Photo by Punit PARANJPE / AFP)

വിപണി മൂല്യത്തിൽ അഥവാ മാർക്കറ്റ് കാപിറ്റലൈസേഷനിൽ ഇൻഫോസിസിനെയും കടത്തിവെട്ടിയിരുന്നു ഫാസ്റ്റ് മൂവിങ് കൺസ്യൂമർ ഗുഡ്സ് വിഭാഗത്തിൽ വരുന്ന ഐടിസി. ഒരു കമ്പനിയുടെ ആകെ ഷെയറുകളെ നിലവിൽ മാർക്കറ്റിലെ ഒരു ഷെയറിന്റെ വിലയുമായി ഗുണിച്ചാണ് വിപണിമൂല്യം കണക്കാക്കുന്നത്. അങ്ങനെ നോക്കുമ്പോൾ ഇക്കഴിഞ്ഞയാഴ്ചയിലെ അവസാന വ്യാപാര ദിനമായ ഏപ്രിൽ 28ന് ഐടിസിയുടെ വിപണി മൂല്യം 5,21,728 കോടി രൂപയായിരുന്നു. 

ഐടിസി ലോഗോ ചിത്രം: REUTERS
ADVERTISEMENT

നാലാംപാദ ഫലത്തെ തുടർന്ന് കുത്തനെ ഇടിവുവന്ന ഇൻഫോസിസിന്റെ ഓഹരികൾ നിലവിൽ ചെറിയ തിരിച്ചുവരവു കാണിക്കുന്നുണ്ടെങ്കിലും തണുപ്പൻ പ്രതികരണമാണ് നിക്ഷേപകർ കാണിക്കുന്നത്. ഏപ്രിൽ 28ന് വിപണിയിൽ 5,19,835 കോടി രൂപയായിരുന്നു ഇൻഫോസിസിന്റെ മൂല്യം. ഹിന്ദുസ്ഥാൻ യൂണിലിവറാണ് ഇനി ഐടിസിക്ക് മുന്നിലുള്ളത്. വിപണി മൂല്യം 5,69,881 കോടി. ബ്ലൂംബെർഗിന്റെ ബയിംങ് റെക്കമെന്റേഷൻ വന്നതോടെ നിക്ഷേപകരുടെ താൽപര്യം പതിന്മടങ്ങ് വർധിച്ചിരിക്കുകയാണ്.

സഞ്ജീവ് പുരി. ചിത്രം: AFP/ NARINDER NANU

∙ ഇത്ര വലിയ കൊമ്പനാണോ ഈ ഐടിസി?

കഴിഞ്ഞ അഞ്ച് വർഷമായി ഐടിസി കമ്പനിയുടെ വളർച്ച പോസിറ്റീവാണ്. എല്ലാ വ്യവസായത്തിലും നേട്ടം മാത്രം.

ADVERTISEMENT

ഭക്ഷ്യ ഉത്പന്നങ്ങൾ, പഴ്സനൽ കെയർ, സിഗരറ്റ്, സ്റ്റേഷനറി ഉത്പന്നങ്ങൾ, തീപ്പെട്ടി, ചന്ദനത്തിരി, ഹോട്ടലുകൾ, പേപ്പർ ബോർഡ്, പാക്കേജിങ്, കൃഷിവിപണിയിലെ പങ്കാളിത്തം, സാങ്കേതിക വിദ്യ എന്നിങ്ങനെ നീളുന്ന ഐടിസിയെന്ന ബിസിനസ് ശൃംഖലയുടെ തുടക്കം 1910ലാണ്. 1913ൽ ആദ്യത്തെ സിഗരറ്റ് കമ്പനി ആരംഭിച്ചതോടെ രാശിയും തെളിഞ്ഞു. ഇംപീരിയൽ ടൊബാക്കോ കമ്പനിയുമായി സംയോജിപ്പിച്ച് പ്രവർത്തനമാരംഭിച്ച കമ്പനി ഇന്ത്യൻ കമ്പനിയായി മാറിയതോടെ 1970ൽ ഇന്ത്യ ടൊബോക്കോ കമ്പനി ലിമിറ്റ‍‍ഡ് ആയിമാറി. പിന്നീട് 1974ൽ ഐടിസി ലിമിറ്റഡ് എന്ന പേരു സ്വീകരിക്കുകയും ചെയ്തു. 

പ്രതീകാത്മക ചിത്രം, Photo credit: Reuters/Adnan Abidi

മാർച്ചിലവസാനിച്ച കഴിഞ്ഞ സാമ്പത്തികവർഷത്തിൽ കമ്പനിയുടെ ആകെ വിൽപ്പനമൂല്യം 90,104 കോടിയാണ്. ഇതിൽ ലാഭം മാത്രം 15,058 കോടി. രാജ്യത്താകമാനം 200ലധികം നിർമാണ യൂണിറ്റുകൾ, 80 സ്ഥലങ്ങളിലായി 115 ഹോട്ടലുകൾ, എഫ്എംസിജി വിഭാഗത്തിൽ 25 പ്രമുഖ ഉത്പന്നങ്ങൾ ഇങ്ങനെ ഇന്ത്യയിലാകമാനം വ്യപിച്ചു കിടക്കുന്ന ബിസിനസ് ശൃംഖലയാണ് ഐടിസിയുടെ സമ്പത്ത്. മാർച്ച് 30 വരെ കമ്പനിയിലെ തൊഴിലാളികളുടെ എണ്ണം 36,500 ആണ്. 1989 മുതൽ ഐടിസിയുടെ ഭാഗമായ സഞ്ജീവ് പുരിയാണ് കമ്പനിയുടെ മാനേജിങ് ഡയറക്ടർ/ ചെയർമാൻ സ്ഥാനം വഹിക്കുന്നത്.  

∙ വിപണിയിലെ താരം

Representative Image: SIphotography / Rasi Bhadramani

ഏപ്രിൽ 28ന് വിപണിയിൽ പുതിയ നേട്ടത്തിലാണ് ഐടിസി വ്യാപാരം അവസാനിപ്പിച്ചത്. 418.40 രൂപയിൽ വ്യാപാരം ആരംഭിച്ച കമ്പനി മാർക്കറ്റ് അവസാനിപ്പിച്ചപ്പോൾ 2.24% ഉയർന്ന് 425.15 രൂപയിലാണ് ക്ലോസ് ചെയ്തത്. 2023ൽ മികച്ച മുന്നേറ്റമാണ് സ്റ്റോക്കിൽ ഉണ്ടായത്. ഈ കാലയളവിൽ നിഫ്റ്റി ഇൻഡെക്സ് 3 ശതമാനം ഇടിവ് നേരിട്ടപ്പോൾ ഐടിസിയുടെ നേട്ടം 23 ശതമാനമാണ്. നിഫ്റ്റി എഫ്എംസിജി ഇൻഡെക്സിൽ ഈ കാലയളവിൽ 6 ശതമാനം മാത്രമേ വർധനവുണ്ടായിട്ടുള്ളൂ. 

കഴിഞ്ഞ ഒരു വർഷത്തെ കണക്കെടുത്താലും ഐടിസിയുടെ നേട്ടം ഗംഭീരമാണ്– 56%. ഈ ഒരു വർഷത്തിൽ നിഫ്റ്റി സൂചിക 3 ശതമാനവും നിഫ്റ്റി എഫ്എംസിജി 23.5 ശതമാനവും നേട്ടമുണ്ടാക്കി. ഇനി കഴിഞ്ഞ രണ്ടു വർഷത്തെ കണക്ക് നോക്കിയാൽ നിക്ഷേപകരുടെ വരുമാനം ഇരട്ടിയായെന്നു പറയാം. 2021 മേയിൽ ഐടിസിയുടെ ഓഹരി വില 199.95 രൂപ. കോവിഡിനു ശേഷം കമ്പനിക്ക് പിന്നോട്ടു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ബ്ലൂംബെർഗിന്റെ കണക്കുകളിൽ ഇനിയുമൊരു 6 ശതമാനം വളർച്ച ഷോട്ട് ടേമിൽ പ്രതീക്ഷിക്കാം. എന്നാൽ വരാനിരിക്കുന്ന അവസാന പാദഫലവും കമ്പനിയുടെ നിലവിലെ ഫിനാൻഷ്യൽസും കണക്കാക്കി ഈയൊരു നേട്ടം 10-15 ശതമാനം വരെ വന്നേക്കാമെന്ന് വിവിധ ബ്രോക്കറേജ് സ്ഥാപനങ്ങൾ അഭിപ്രായപ്പെടുന്നുണ്ട്. 

Representative Image: SIphotography / Credit:Andrii Yalanskyi

കഴിഞ്ഞ അഞ്ച് വർഷമായി കമ്പനിയുടെ വളർച്ച പോസിറ്റീവാണ്. എല്ലാ വ്യവസായത്തിലും നേട്ടം മാത്രം. സിഗരറ്റ് വ്യവസായം പൊടിപൊടിക്കുന്നു. അതുകൊണ്ടുതന്നെ വരുന്ന വർഷവും കമ്പനിക്ക് മുന്നിൽ വെല്ലുവിളികളൊന്നുമില്ല. സർക്കാർ സിഗരറ്റിൽ ടാക്സ് വർധിപ്പിക്കുന്നത് വിദേശീയരെ ഇന്ത്യൻ വിപണിയിൽനിന്ന് മാറ്റി നിർത്തും. 360 എന്ന സപ്പോർട്ട് ലെവലും കടന്ന ഓഹരി ലോങ് ടേമിലേക്ക് അനലിസ്റ്റുകൾ ശുപാർശ ചെയ്യുന്നുണ്ട്. അടുത്ത രണ്ടുവർഷംകൊണ്ട് പുതിയ റെക്കോർഡുകൾ സ്വന്തമാക്കാൻ ഐടിസിക്ക് ഒരുപാട് വിയർക്കേണ്ടി വരില്ല. 

∙ എഫ്എംസിജി സെക്ടറിലും മുന്നിൽ

നിഫ്റ്റി എഫ്എംസിജിയിൽ ഉൾപ്പെടുന്ന പ്രമുഖ 14 കമ്പനികളെടുത്താൽ ഇക്കഴിഞ്ഞയാഴ്ചയിലെ അഞ്ചു വ്യാപാരദിനത്തിലും നേട്ടമുണ്ടാക്കിയതു രണ്ട് കമ്പനികൾ മാത്രമാണ്. ഐടിസിയും മാരികോ ഗ്രൂപ്പും. എന്നാൽ നേട്ടത്തിൽ മുൻപിൽ ഐടിസി തന്നെ. സെക്ടറിൽ മുന്നിലായി ഹിന്ദുസ്ഥാൻ യൂണിലിവറാണ്. രണ്ടാം സ്ഥാനത്ത് ഐടിസിയും. പി & ജിയാണ് നാലു വ്യാപാരദിനത്തിലും നഷ്ടം നേരിട്ട് എറ്റവും പിന്നിലുള്ളത്. ഏപ്രിൽ 27ലെ ക്ലോസിങ്ങിനെ അപേക്ഷിച്ച് 28ന് വ്യാപാരം അവസാനിച്ചപ്പോൾ കൂടുതൽ നേട്ടമുണ്ടാക്കിയത് ബ്രിട്ടാനിയ ആണ്. രണ്ടാമത് നെസ്‌ലെയും മൂന്നാം സ്ഥാനത്ത് ഐടിസിയുമാണ്. ബ്രിട്ടാനിയ 3.12% മുന്നേറി. തുടർച്ചയായ മൂന്ന് ദിവസം ഇമാമി ഗ്രൂപ്പ് നഷ്ടം നേരിട്ടെങ്കിലും അവസാനത്തെ രണ്ട് ദിവസം (ഏപ്രിൽ 27, 28) വിപണിയിൽ മുന്നേറി.

Representative Image: SIphotography / Credit:triloks

∙ 20 വർഷം മുൻപ് 1 ലക്ഷം നിക്ഷേപിച്ചിരുന്നെങ്കിൽ...

ഒരു ലക്ഷം രൂപ 20 വർഷം മുൻപ് ഐടിസിയിൽ നിക്ഷേപിച്ചിരുന്നു എന്ന് കരുതുക. ഇന്ന് ആ നിക്ഷേപകൻ കോടിപതിയാണ്. കയ്യിലുണ്ടാകുക ഒന്നേകാൽ കോടിയിലേറെ. സ്റ്റോക്കിന്റെ വിലയിലുണ്ടായ മാറ്റം കൊണ്ടുമാത്രമല്ല. ഈ കാലയളവിൽ മൂന്ന് തവണയാണ് കമ്പനി നിക്ഷേപകർക്ക് ബോണസ് ഷെയർ നൽകിയത്. 

∙ എന്താണ് ബോണസ് ഷെയർ, ഡിവിഡന്റ് ?

ഒരു കമ്പനിയെ സംബന്ധിച്ച് അവരുടെ ഏറ്റവും വലിയ സമ്പാദ്യമെന്നു പറയുന്നതു നിക്ഷേപകരാണ്. അതുകൊണ്ടു തന്നെ കമ്പനിയുടെ ഓഹരി നിക്ഷേപകരെ ആകർഷിക്കാൻ അവർക്ക് ചില ഓഫറുകൾ വൻകിട കമ്പനികൾ നൽകും. അതിൽ പ്രധാനപ്പെട്ട ഒന്നാണ് ബോണസ് ഷെയർ. നിലവിൽ ഒരു കമ്പനിയുടെ നിശ്ചിത ഓഹരികൾ കൈവശമുള്ളവർക്കായി അധിക ഷെയറുകൾ സൗജന്യമായി നൽകും. ഇത് വലിയ തോതിൽ ഓഹരി കൈവശമുള്ളവർക്ക് ഡബിൾ ബോണസാണ്. 

കമ്പനികളുടെ കൈവശമുള്ള ഷെയർ റിസർവിൽ നിന്നാണ് ഇത്തരത്തിൽ ബോണസ് ഷെയർ നൽകുന്നത്. അതുകൊണ്ടുതന്നെ ഒരു സ്ഥാപനത്തിന്റെ മാർക്കറ്റ് കാപിറ്റലൈസേഷനിൽ മാറ്റം വരുന്നില്ല. ഒരു കമ്പനിയുടെ കൈവശമുള്ള ഓഹരിക്കനുസൃതമായി ലാഭത്തിന്റെ ഒരു വിഹിതം നൽകുന്നതാണ് ഡിവിഡന്റ്. നാലു പാദങ്ങളിലായി കമ്പനികളുടെ ഫലങ്ങൾ പ്രഖ്യാപിക്കുമ്പോഴാണ് സാധാരണയായി ഡിവിഡന്റ് അഥവാ ഇടക്കാല ലാഭവിഹിതം പ്രഖ്യാപിക്കുന്നത്. നല്ല റിട്ടേൺ ലഭിക്കുന്ന കമ്പനികൾ ഒരു വർഷം മൂന്നും നാലും തവണയായി ഡിവിഡന്റ് നൽകി വരുന്നു. കമ്പനിയുടെ ബോർഡ് ഓഫ് ഡയറക്ടേഴ്സ് ചേർന്നാണ് എത്ര രൂപയാണ് നൽകേണ്ടത് എന്നതിൽ തീരുമാനമെടുക്കുന്നത്. 

∙ 20 വർഷത്തിൽ മൂന്നു തവണ ബോണസ് ഷെയർ!

സ്റ്റോക്ക് എക്സ്ചേഞ്ചിൽനിന്ന് ലഭ്യമായ കണക്കുകൾ നോക്കിയാൽ 20 വർഷത്തിനുള്ളിൽ ആദ്യമായി ബോണസ് ഷെയർ നൽകിയത് 2005 സെപ്റ്റംബർ മാസത്തിലാണ്. 1:2 എന്ന അനുപാതത്തിലാണ് വിതരണം ചെയ്തത്. അതായത് ഐടിസിയുടെ രണ്ടു ഷെയറുകൾ കൈവശമുള്ള ഒരു വ്യക്തിക്ക് ഒരു ബോണസ് ഷെയർ. ഇതുപോലെ 2010 ആഗസ്റ്റിൽ 1:1 എന്ന അനുപാതത്തിലും 2016 ജൂലൈയിൽ വീണ്ടും 1:2ലും ഓഹരികൾ ബോണസായി നൽകി. 

∙ ലക്ഷാധിപതി കോടിപതിയാകുന്നു

2003 ഏപ്രിൽ മാസത്തിൽ ഏകദേശം 14 രൂപയാണ് ഒരു ഐടിസി ഓഹരിയുടെ വില. ഒരു ലക്ഷം രൂപ നിക്ഷേപിച്ച ഒരു നിക്ഷേപകന്റെ കൈവശമുണ്ടാകുക ഏകദേശം 7142 ഓഹരികൾ. 2005ലെ ആദ്യത്തെ ബോണസ് വഴി നിക്ഷേപകന് അധികമായി ലഭിക്കുക 3571 ഷെയറുകൾ. ആകെ ഓഹരി 10,713 എണ്ണം. രണ്ടാമത്തെ 1:1 ബോണസ് ഇഷ്യു വഴി ഈ 10713 ഓഹരി നേരെ ഇരട്ടിയാകുന്നു. 2010ത്തിൽ നിക്ഷേപകന്റെ കൈവശമുണ്ടാകുക 21,426 ഐടിസി ഓഹരികൾ. 

ഒരു നിക്ഷേപകൻ ഈ ഷെയറുകൾ കൈവശം വച്ചാൽ അടുത്ത ബോണസ് 2016ൽ കിട്ടുന്നു. അന്ന് 2 ഓഹരിക്ക് ഒന്ന് എന്ന കണക്കിൽ നോക്കിയാൽ 10,713 ഷെയറുകൾ വീണ്ടും നിക്ഷേപകന്റെ കൈവശം എത്തിച്ചേരുന്നു. ഇതോടെ 2016ൽ നിക്ഷേപകന്റെ കൈവശമുള്ള ആകെ സ്റ്റോക്കുകൾ 32,139 എണ്ണം. 20 വർഷം മുൻപ് ഐടിസിയിൽ ഒരു ലക്ഷം രൂപ നിക്ഷേപമുണ്ടായിരുന്ന ഈ ഇൻവെസ്റ്റർക്ക് ഏപ്രിൽ 28ന് കയ്യിലുള്ള സ്റ്റോക്കുകൾ വിറ്റഴിച്ചാൽ കിട്ടുന്നത് എത്രയാണെന്നറിയോ? 1,36,91,214 രൂപ! 

ഇതേ തുക ബാങ്കിൽ ഫിക്സഡ് ‍ഡെപ്പോസിറ്റ് ആക്കിയാലോ? 7 ശതമാനം പലിശനിരക്കിൽ 20 വർഷത്തേക്ക് ലഭിക്കുന്ന പലിശ വെറും 3,00,639 രൂപ. 20 വർഷത്തിനു ശേഷം കയ്യിലുണ്ടാകുക 4,00,639 രൂപയും. പണപ്പെരുപ്പ നിരക്ക് കണക്കാക്കിയാൽ കയ്യിലുള്ള തുകയ്ക്ക് വലിയ നേട്ടമൊന്നുമില്ലെന്ന് സാരം. കയ്യിലുള്ള അധികപണം ഇങ്ങനെ ദീർഘകാലത്തേക്ക് മികച്ച നിക്ഷേപമാക്കി മാറ്റാം. അൽപം ക്ഷമയോടെ കാത്തിരിക്കണമെന്നു മാത്രം.

English Summary: ITC Overtakes Infosys; How it become India's Sixth Most Valuable Company?