മൈക്രോസോഫ്റ്റിൽ സത്യ നദെല്ല, ഗൂഗിളിൽ സുന്ദർ പിച്ചൈ, ട്വിറ്ററിൽ പരാഗ് അഗർവാൾ, അഡോബിയിൽ ശന്തനു നാരായൻ, കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തി നിൽക്കുന്ന റിഷി സുനക് ഉൾപ്പെടെ ഇന്ത്യക്കാരുടെ യശസ്സ് വാനോളമെത്തിച്ചവരുടെ എണ്ണം ചെറുതൊന്നുമല്ല. സാധ്യമല്ലെന്ന് ഓരോ ഇന്ത്യക്കാരനും കരുതിയ ഇടങ്ങളിലെല്ലാം നമ്മുടെ കയ്യൊപ്പു പതിഞ്ഞുകഴിഞ്ഞു. മേൽപ്പറ‍ഞ്ഞവർക്കൊപ്പം ഇനി ഒരു പേരു കൂടി ചേർക്കാം– അജയ് ബാംഗ.

മൈക്രോസോഫ്റ്റിൽ സത്യ നദെല്ല, ഗൂഗിളിൽ സുന്ദർ പിച്ചൈ, ട്വിറ്ററിൽ പരാഗ് അഗർവാൾ, അഡോബിയിൽ ശന്തനു നാരായൻ, കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തി നിൽക്കുന്ന റിഷി സുനക് ഉൾപ്പെടെ ഇന്ത്യക്കാരുടെ യശസ്സ് വാനോളമെത്തിച്ചവരുടെ എണ്ണം ചെറുതൊന്നുമല്ല. സാധ്യമല്ലെന്ന് ഓരോ ഇന്ത്യക്കാരനും കരുതിയ ഇടങ്ങളിലെല്ലാം നമ്മുടെ കയ്യൊപ്പു പതിഞ്ഞുകഴിഞ്ഞു. മേൽപ്പറ‍ഞ്ഞവർക്കൊപ്പം ഇനി ഒരു പേരു കൂടി ചേർക്കാം– അജയ് ബാംഗ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈക്രോസോഫ്റ്റിൽ സത്യ നദെല്ല, ഗൂഗിളിൽ സുന്ദർ പിച്ചൈ, ട്വിറ്ററിൽ പരാഗ് അഗർവാൾ, അഡോബിയിൽ ശന്തനു നാരായൻ, കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തി നിൽക്കുന്ന റിഷി സുനക് ഉൾപ്പെടെ ഇന്ത്യക്കാരുടെ യശസ്സ് വാനോളമെത്തിച്ചവരുടെ എണ്ണം ചെറുതൊന്നുമല്ല. സാധ്യമല്ലെന്ന് ഓരോ ഇന്ത്യക്കാരനും കരുതിയ ഇടങ്ങളിലെല്ലാം നമ്മുടെ കയ്യൊപ്പു പതിഞ്ഞുകഴിഞ്ഞു. മേൽപ്പറ‍ഞ്ഞവർക്കൊപ്പം ഇനി ഒരു പേരു കൂടി ചേർക്കാം– അജയ് ബാംഗ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മൈക്രോസോഫ്റ്റിൽ സത്യ നദെല്ല, ഗൂഗിളിൽ സുന്ദർ പിച്ചൈ, ട്വിറ്ററിൽ പരാഗ് അഗർവാൾ, അഡോബിയിൽ ശന്തനു നാരായൻ, കൂടാതെ അമേരിക്കൻ വൈസ് പ്രസിഡന്റ് കമല ഹാരിസ് തുടങ്ങി ബ്രിട്ടന്റെ പ്രധാനമന്ത്രി പദത്തിലെത്തി നിൽക്കുന്ന റിഷി സുനക് ഉൾപ്പെടെ ഇന്ത്യക്കാരുടെ യശസ്സ് വാനോളമെത്തിച്ചവരുടെ എണ്ണം ചെറുതൊന്നുമല്ല. സാധ്യമല്ലെന്ന് ഓരോ ഇന്ത്യക്കാരനും കരുതിയ ഇടങ്ങളിലെല്ലാം നമ്മുടെ കയ്യൊപ്പു പതിഞ്ഞുകഴിഞ്ഞു. മേൽപ്പറ‍ഞ്ഞവർക്കൊപ്പം ഇനി ഒരു പേരു കൂടി ചേർക്കാം– അജയ് ബാംഗ. 

ആഗോള സമ്പ‌ദ്‌വ്യവസ്ഥയ്ക്കു മേൽ നിർണായക സ്വാധീനമുള്ള ലോകബാങ്കിന്റെ തലപ്പത്തേക്കാണ് ഇന്ത്യൻ വംശജനായ അജയ് കഴിഞ്ഞ ദിവസം എത്തിയിരിക്കുന്നത്. ആ ചരിത്ര നിമിഷത്തിന്റെ ആഹ്ലാദത്തോടൊപ്പം ഉയരുന്ന ചില ചോദ്യങ്ങളുമുണ്ട്. എന്താണ് ലോകബാങ്കിന്റെ നേതൃസ്ഥാനത്തേക്ക് എത്തുമ്പോൾ അജയ് ബാംഗയെ കാത്തിരിക്കുന്നത്? റഷ്യ–യുക്രെയ്ൻ യുദ്ധം തുടരുകയും ലോകം വീണ്ടുമൊരു സാമ്പത്തിക മാന്ദ്യത്തിലേക്കു കൂപ്പുകുത്തുമെന്ന ഭീഷണി തലയ്ക്കു മുകളിൽ നിൽക്കുകയും ചെയ്യുമ്പോഴാണ് ബാംഗയുടെ സ്ഥാനാരോഹണം. 

ലോകബാങ്ക് സഹായത്തോടെ നിർമ്മിച്ച ആഫ്രിക്കയിലെ വൈദ്യുത പ്ളാൻറിൽ സന്ദർശനം നടത്തുന്ന അജയ് ബാംഗ (File Photo Issouf SANOGO / AFP)
ADVERTISEMENT

പഞ്ചാബിൽനിന്ന് ലോകബാങ്കിലേക്ക്...

പഞ്ചാബിലെ ജലന്ധർ സ്വദേശികളായ ലഫ്. ജനറൽ ഹർഭജൻ സിങ് ബാംഗയുടെയും ജസ്വന്ത് ബാംഗയുടെയും മകനായി പുണെയിലാണ് അജയ്‌യുടെ ജനനം. ഡല്‍ഹിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽനിന്ന് ഇക്കണോമിക്സിൽ ബിരുദവും ഐഐഎം അഹമ്മദാബാദിൽനിന്ന് മാനേജ്മെൻറിൽ പിജിപി ബിരുദവും. 1981ൽ നെസ്‌ലെയിൽ മാനേജ്മെന്റ് ട്രെയിനിയായി ജോലിയിൽ തുടക്കം. 13 വർഷത്തിനു ശേഷം പെപ്സിക്കോയിലേക്ക്. പിസ്സാഹട്ട്, കെഎഫ്സി തുടങ്ങിയ പുത്തൻ ഭക്ഷ്യസംസ്കാരം ഇന്ത്യയിലേക്കെത്തിയത് ഇദ്ദേഹത്തിന്റെ കാലത്താണ്. 

മറ്റൊരു 13 വർഷം സിറ്റി ഗ്രൂപ്പിൽ. 2008 ആയപ്പോഴേക്കും സിറ്റി ഇന്റർനാഷനൽ ഗ്ലോബൽ കൺസ്യൂമർ ഗ്രൂപ്പിന്റെ ചീഫ് എക്സിക്യൂട്ടിവ് ഓഫിസർ. പിന്നീട് സിറ്റി ഗ്രൂപ്പിന്റെ ഏഷ്യ–പസിഫിക് ബിസിനസ് തലപ്പത്തേക്ക്. നഷ്ടത്തിലായിരുന്ന മാസ്റ്റർകാർഡിന്റെ അമരത്തേക്ക്, സിഇഒ സ്ഥാനം ഏറ്റെടുത്ത് കടന്നു വരുന്നതും ഈ സമയത്താണ്. ഇക്കാലത്ത് പ്രധാന എതിരാളിയായ 'വീസ'യുടെ വളർച്ചാനിരക്ക് 7 ശതമാനമായിരുന്നെങ്കിൽ മാസ്റ്റർകാർഡിന്റേത് വെറും 2.1 ശതമാനം. ഈ നഷ്ടക്കണക്കു മറികടക്കാൻ അജയ് ബാംഗയ്ക്ക് അധികം വിയർക്കേണ്ടി വന്നില്ല. 

അമേരിക്കൻ വൈസ് പ്രസിഡന്‍റ് കമല ഹാരിസ് അജയ് ബാംഗയ്ക്കൊപ്പം ചർച്ചയിൽ File Photo by ALEX WONG / AFP via Getty Images

കൃത്യമായ പ്ലാനിങ്ങും ഉറച്ച തീരുമാനങ്ങളും കമ്പനിയെ ലാഭത്തിലേക്കെത്തിച്ചു. ആദ്യത്തെ വർഷം ഇതിലൂടെ വരുമാനമായി ലഭിച്ചത് 1.35 കോടി ഡോളർ. മാസ്റ്റർകാർഡ് വീണ്ടും ലാഭത്തിലേക്കെത്തി. മൂന്നുമടങ്ങിലേറെ വരുമാനം വർധിച്ചു. കമ്പനിയുടെ വിപണിമൂല്യം ഇക്കാലയളവിൽ 3000 കോടി ഡോളറിൽനിന്ന് 30,000 കോടിയിലേക്കെത്തി. 2020ല്‍ ഇന്റർനാഷനൽ ചേംബർ ഓഫ് കൊമേഴ്സിന്റെ ചെയർമാനായും 2022 ജനുവരിയിൽ ജനറൽ അറ്റ്ലാന്റിക്കിന്റെ വൈസ് ചെയർമാനായും ബാംഗ നിയോഗിക്കപ്പെട്ടു. 

അമേരിക്കൻ പ്രസിഡൻറ് ജോ ബൈഡൻ Photo Jim WATSON / AFP
ADVERTISEMENT

ബാംഗയെ ലോകബാങ്ക് തലപ്പത്തേക്ക് നാമനിർദേശം ചെയ്തത് യുഎസ് പ്രസിഡന്റ് ജോ ബൈഡനാണ്. 2023 മേയ് മൂന്നിനു ചേര്‍ന്ന 25 അംഗ എക്സിക്യൂട്ടിവ് ബോർഡിനു മുന്നിൽ അജയ് ബാംഗയ്ക്ക് പകരം മറ്റൊരു പേരുപോലുമില്ലായിരുന്നു. അങ്ങനെ പതിനാലാമത്തെ പ്രസിഡന്റായി ഡേവി‍‍ഡ് മൽപ്പാസിനു പകരം ബാംഗ ലോകബാങ്ക് തലപ്പത്തേക്ക്.  

അമേരിക്കയുമായി അജയ് ബാംഗയ്ക്ക് എന്തു ബന്ധം?

ജോ ബൈഡൻ 2023 ഫെബ്രുവരിയിൽ ബാംഗയെ ലോകബാങ്ക് പ്രസിഡന്റ് ആയി നാമനിർദ്ദേശം ചെയ്തതോടെയാണ് ആ പേര് വാർത്തകളിലാകെ നിറയുന്നത്. ബൈഡനുമായി എന്താണ് ബാംഗയക്ക് ഇത്രയേറെ അടുത്ത ബന്ധം എന്നു പലരും ചിന്തിച്ചു. എന്നാൽ ബറാക് ഒബാമയുടെപ്രസിഡന്റ് കാലംതൊട്ട് സജീവമായി യുഎസ് ഭരണകൂടത്തിന്റെ ഭാഗമാണ് ബാംഗ എന്നതാണു സത്യം. ഒബാമയുടെ ഭരണത്തിൽ പ്രസിഡന്റിന്റെ ട്രേഡ് പോളിസി ആൻഡ് നെഗോഷിയേഷൻ അഡ്വൈസറി കമ്മിറ്റിയിൽ അംഗമായിരുന്നു ബാംഗ.  നിലവിലെ യുഎസ് വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ സാമ്പത്തിക ഉപദേഷ്ടാവാണ് അദ്ദേഹമെന്നും റിപ്പോർട്ടുകളുണ്ട്. 2020 മുതൽ പാർട്നർഷിപ് ഫോർ സെൻട്രൽ അമേരിക്കയുടെ ചെയർമാൻ സ്ഥാനം വഹിക്കുന്നു. 2007ലാണ് അമേരിക്കൻ പൗരത്വം സ്വീകരിച്ചത്. 

അജയ് ബാംഗ (Photo - Win McNamee/ AFP Via Getty Images)

∙ തലവനു മുന്നിലെ ‘ലോകോത്തര’ വെല്ലുവിളികൾ

ADVERTISEMENT

ജൂൺ രണ്ടിനാണ് ബാംഗ ചുമതലയേൽക്കുക. അഞ്ചു വർഷത്തേക്കാണു കാലാവധി. നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ മുന്നിലുള്ള വെല്ലുവിളികൾ ചെറുതൊന്നുമല്ല. യൂറോപ്യൻ–ഏഷ്യൻ രാജ്യങ്ങൾ ഉൾപ്പെടെ പണപ്പെരുപ്പത്തിൽ വലയുന്നതും ശ്രീലങ്ക, പാക്കിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കവും വമ്പൻ കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലുകളും മാന്ദ്യ ഭീഷണിയും കാലാവസ്ഥാ വ്യതിയാന പ്രശ്നവും വരെ ലോകബാങ്കിനു മുന്നിലുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിലെ പട്ടിണിമരണവും ഭീകരതയും മറ്റൊരു ഭീഷണിയാണ്. റഷ്യ–യുക്രെയ്ൻ പ്രതിസന്ധി ചുരുളഴിയാതെ കെട്ടുമുറുക്കുന്നു.ബാംഗയുടെ മേൽ പ്രസിഡന്റ് സ്ഥാനം ചുമത്താൻ പോകുന്ന ഭാരം ചില്ലറയെല്ലെന്നു ചുരുക്കം. 

ഭക്ഷ്യ ക്ഷാമം രൂക്ഷമായ പാക്കിസ്ഥാനിൽ ഗോതമ്പ് വിതരണം ചെയ്തപ്പോൾ തടിച്ചുകൂടിയ ജനം (File Photo by Farooq NAEEM / AFP)

ലോകബാങ്കിനു കീഴിൽ മറ്റു സുപ്രധാന സ്ഥാപനങ്ങൾ വേറെയുമുണ്ട്. ഇവയിലെല്ലാമായി 17,000ത്തിലധികം ജീവനക്കാർ. ലോകബാങ്കിന്റെ സഹായം സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഭൂരിഭാഗവും ഇന്ന് പലവിധ പ്രതിസന്ധികൾ നേരിടുകയാണ്. ഈ രാജ്യങ്ങളിലേക്ക് കൂടുതൽ ഫണ്ടിങ് വേണ്ടിവന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള വികസ്വര രാജ്യങ്ങളുടെ അടിസ്ഥാന സൗകര്യവികസനത്തിന് അതു തടസ്സമാകും. ഇതോടൊപ്പം, അമേരിക്കയുടെ പുതിയ ഇൻഫ്ലേഷൻ റിഡക്‌ഷൻ ആക്ടും യൂറോപ്യൻ രാജ്യങ്ങളിലെ കാർബൺ ടാക്സുമെല്ലാം ലോകബാങ്കിനു കൂടുതൽ സമ്മർദ്ദം ചെലുത്തും. 

വിവിധ രാജ്യങ്ങളുടെ കറൻസികൾ Representative Image: SIphotography / Bilal photos

അവികസിത, വികസ്വര രാഷ്ട്രങ്ങളിൽ പലതിലും രാജ്യത്തെ മൊത്തവരുമാനത്തേക്കാൾ കൂടുതലാണ് കടമെടുപ്പ്. പ്രത്യേകിച്ച് ആഫ്രിക്കൻ, ലാറ്റിനമേരിക്കൻ, കരീബിയൻ രാഷ്ട്രങ്ങളിൽ. ഇതു മറികടക്കുകയെന്നതു ലോകബാങ്കിനെ സംബന്ധിച്ച് ഏക്കാലത്തെയും വലിയ വെല്ലുവിളിയാണ്.  കാലാവസ്ഥയിലെ മാറ്റം കൊണ്ടുണ്ടാകുന്ന വെള്ളപ്പൊക്കം, വരൾച്ച തുടങ്ങിയവയും പ്രകൃതിദുരന്തങ്ങളായ ഭൂചലനം സൂനാമി പോലുള്ള പ്രതിഭാസങ്ങളും ഇതിന്റെയൊപ്പം പ്രതിസന്ധി സൃഷ്ടിക്കുന്നു. 

∙ കനിവുകാത്ത് പാക്കിസ്ഥാനും ശ്രീലങ്കയും

ലോകബാങ്കിന്റെ പാക്കിസ്ഥാൻ ഡവലപ്മെന്റ് അപ്ഡേറ്റിൽ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 40 ലക്ഷംപേർ ദാരിദ്ര്യത്തിലാകുമെന്നാണ് റിപ്പോർട്ടിലെ മുന്നറിയിപ്പ്. വിദേശരാജ്യങ്ങളിൽനിന്ന് കടമെടുത്തില്ലെങ്കിൽ രാജ്യത്ത് പൊതുകടം വർധിക്കുമെന്നും അറിയിച്ചിട്ടുണ്ട്. രാജ്യത്ത് നിലവിൽ 29.5 ശതമാനമാണ് പണപ്പരുപ്പം. സാമ്പത്തിക വളർച്ച പ്രതീക്ഷിക്കുന്നത് 0.4 ശതമാനം. ശ്രീലങ്കയിലും സ്ഥിതി മറിച്ചല്ല. കൂടുതല്‍ സഹായത്തിനായി ഇരു രാജ്യങ്ങളും മുറവിളി കൂട്ടുകയാണ്.

ലോകബാങ്ക് ആസ്ഥാനത്ത് നിന്ന് (ഫയൽ ചിത്രം)

അന്താരാഷ്ട്ര നാണ്യ നിധി (ഐഎംഎഫ്) ഏപ്രിലിൽ പുറത്തുവിട്ട കണക്കുകൾ പ്രകാരം 2022ൽ 3.4% ആയിരുന്ന ലോക സാമ്പത്തിക വളർച്ച 2023ൽ 2.8% ആയി കുറയും. അമേരിക്കയിലെ ബാങ്കിങ് മേഖലയിൽ ഉയർന്നുവന്ന പ്രതിസന്ധി കണക്കുകളെല്ലാം മാറ്റിമറിക്കുകയായിരുന്നു. സാമ്പത്തിക വിപണിയിലെ ചാഞ്ചാട്ടത്തിന്റെ സമീപകാല വർധന ചൂണ്ടിക്കാട്ടിയാണ് ഐഎംഎഫ്, ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള പ്രവചനങ്ങളിൽ മാറ്റം കൊണ്ടുവന്നത്. 2023ൽ 2.9% വളർച്ചയാണ് ജനുവരിയില്‍ റിപ്പോർട്ട് ചെയ്തിരുന്നത്.  ആഗോള പണപ്പെരുപ്പം ഈ കാലയളവിൽ 7 ശതമാനമായി കുറയുമെന്നും ഡേറ്റ കാണിക്കുന്നു. 2024 ആകുമ്പോഴേക്കും ഇത് 4.9 ശതമാനത്തിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

∙ ബൈഡന്റെ പ്രതീക്ഷകൾ

വൈദഗ്ധ്യവും അനുഭവസമ്പത്തും പുതുമയും കൈമുതലായുള്ള ഒരു വ്യക്തിയിലൂടെ സംഭവിക്കുന്ന പരിവർത്തനമായിരിക്കും അജയ് ബാംഗയിലൂടെ ലോകബാങ്കിലുണ്ടാവുക എന്നാണ് ജോ ബൈഡൻ പറഞ്ഞത്. ‘‘ലോകബാങ്ക് നേതൃത്വവും ഷെയർഹോൾഡർമാരും ആഗോള വെല്ലുവിളികള്‍ അഭിമുഖീകരിക്കുന്നതിന് തയാറെടുക്കുമ്പോൾ, സ്ഥാപനത്തെ മുന്നിൽനിന്നു നയിക്കാൻ അദ്ദേഹം സഹായിക്കും. അല്ലെങ്കിൽ ഇത് കാലാവസ്ഥാ വ്യതിയാനം, ദാരിദ്ര്യ നിർമ്മാർജനം ഉൾപ്പെടെയുള്ള ലോകബാങ്കിന്റെ പ്രധാന ദൗത്യത്തെയാകെ ബാധിക്കും. വികസനത്തിനാവശ്യമായ ഫണ്ടിങ്ങിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരാൻ മനുഷ്യസ്‌നേഹികളോടൊപ്പം പൊതു-സ്വകാര്യ മേഖലകളെയും ഒരുമിച്ചു കൊണ്ടുവരുന്നതിൽ അജയിന്റെ ഇടപെടൽ നിർണായകമായിത്തീരും’’– ലോകബാങ്കിന്റെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട തന്റെ നോമിനിയെ അഭിനന്ദിച്ചുകൊണ്ട് ബൈഡൻ പറഞ്ഞു. 

ശ്രീലങ്കയില്‍ വിലക്കയറ്റം രൂക്ഷമായതിനെ തുടർന്ന് ജനം തെരുവിലിറങ്ങി പ്രതിഷേധിക്കുന്നു (File Photo by Ishara S. KODIKARA / AFP)

∙ ദിവസ വരുമാനം 50 ലക്ഷത്തിലേറെ!

2021ലെ സിഎൻബിഎസ് റിപ്പോർട്ടുപ്രകാരം അജയ് ബാംഗയുടെ ആസ്തി ഏകദേശം 1700 കോടിയാണ്. മാസ്റ്റർകാർഡിൽ അദ്ദേഹത്തിനുള്ള ഓഹരി 1,13,123,489 ഡോളറിന്റെയാണ്. ശമ്പളമായി മാത്രം ഇക്കാലയളവിൽ നേടിയത് 192 കോടി. അതായത് ദിവസ വേതനം 52 ലക്ഷം!. 

∙ പുരസ്കാരനിറവിൽ

2012 ൽ ഫോറിൻ പോളിസി അസോസിയേഷൻ മെഡൽ, 2019ൽ എല്ലിസ് ഐലൻഡ് മെഡൽ ഓഫ് ഓണർ ആൻഡ് ബിസിനസ് കൗൺസിൽ ഫോർ ഇന്റർനാഷനൽ അണ്ടർസ്റ്റാൻഡിങ് ഗ്ലോബൽ ലീഡർഷിപ്പ് അവാർഡ്, 2021ൽ ദ് ഡിസ്റ്റിങ്വിഷ് ഫ്രണ്ട്സ് ഓഫ് സിംഗപ്പൂർ പബ്ലിക് സർവീസ് സ്റ്റാർ എന്നീ പുരസ്ക്കാരങ്ങൾക്ക് അജയ് ബാംഗ അർഹനായിട്ടുണ്ട്. ഇന്ത്യയുടെ പരമോന്നത ബഹുമതികളിലൊന്നായ പത്മശ്രീയും ലഭിച്ചു, 2016ലായിരുന്നു അത്.

English Summary: Ajay Banga Selected 14th President of the World Bank: Who is He and What are the Challenges Before Him?