കർണാടകയിലെ കനത്ത തോൽവിയുണ്ടാക്കിയ ആഘാതം ബിജെപിയുടെ അകത്തളങ്ങളിലുണ്ടാക്കിയ വിള്ളലുകൾ ചെറുതല്ല. തോൽവിയുടെ കാരണത്തെക്കുറിച്ചു ചോദിക്കുമ്പോൾ ‘പഠിക്കട്ടെ’ എന്നു പറഞ്ഞും ചിരിച്ചും തലമുതിർന്ന നേതാക്കളടക്കം ഒഴിയുന്നതിനു പിന്നിൽ ഇത്ര വലിയ തോൽവിയുണ്ടാക്കിയ ഞെട്ടൽ തന്നെയാണ്. നിരന്തരമായി ഉപയോഗിച്ചു കൊണ്ടിരുന്ന തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന ഗൗരവമായ ചർച്ചകളിലേക്ക് അതു വഴിതെളിക്കുന്നുണ്ട്. ശക്തനായ ബിജെപി നേതാവ് ബി.എൽ. സന്തോഷിനെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. പരാതികളുടെ പ്രവാഹമാണ് ബിജെപി ആസ്ഥാനത്ത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ കസേര വരെ ഇളകുമോ എന്ന ചോദ്യവും ഉയരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

വർഷത്തില്‍ എല്ലാ ദിവസവും തിരഞ്ഞെടുപ്പിനു തയാറായി നിൽക്കുന്ന ‘പ്രഫഷനൽ’ രാഷ്ട്രീയപ്പാർട്ടിയാണ് ബിജെപിയെന്നാണു രാഷ്ട്രീയ വൃത്തങ്ങളിലെ സംസാരം. ഒരു തിരഞ്ഞെടുപ്പ് ജയിക്കാനുള്ള സകല കളികളും കളിക്കാനറിയാവുന്ന തന്ത്രജ്ഞരെക്കൊണ്ടു സമ്പന്നമായ പാർട്ടി. ഭൂരിപക്ഷം കിട്ടിയില്ലെങ്കിലും സർക്കാരുണ്ടാക്കാൻ വേണ്ട ആളും അർഥവുമുള്ള പാർട്ടി. എതിരാളികളുടെ മുദ്രാവാക്യങ്ങൾ തന്നെ ജയത്തിലേക്കുള്ള ചവിട്ടുപടിയാക്കാനറിയാവുന്ന പാർട്ടി. ദക്ഷിണേന്ത്യയിലേക്കുളള ബിജെപിയുടെ കവാടമായിരുന്ന കർണാടക അടഞ്ഞുപോയതോടെ ആ പ്രതിച്ഛായ ഉടഞ്ഞുപോകുമെന്ന് ആരും കരുതുന്നില്ല. എന്നാൽ ഇതൊടൊപ്പം പ്രധാന ചോദ്യം ഉയരുന്നു. ബിജെപി പഠിച്ച കർണാടക രാഷ്ട്രീയ പാഠം എന്താണ്? ഭാവി നീക്കങ്ങളിൽ എന്തു മാറ്റമാണ് ബിജെപി വരുത്തുക? ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ ബിജെപി പുറത്തെടുക്കാൻ പോകുന്ന തന്ത്രങ്ങൾ എന്തൊക്കെയായിരിക്കും? 

ബിജെപി ശരിക്കും ഞെട്ടി, പുറത്തു കാണിക്കുന്നില്ലന്നേയുള്ളൂ 

ADVERTISEMENT

കർണാടകയിലെ കനത്ത തോൽവിയുണ്ടാക്കിയ ആഘാതം ബിജെപിയുടെ അകത്തളങ്ങളിലുണ്ടാക്കിയ വിള്ളലുകൾ ചെറുതല്ല. തോൽവിയുടെ കാരണത്തെക്കുറിച്ചു ചോദിക്കുമ്പോൾ ‘പഠിക്കട്ടെ’ എന്നു പറഞ്ഞും ചിരിച്ചും തലമുതിർന്ന നേതാക്കളടക്കം ഒഴിയുന്നതിനു പിന്നിൽ ഇത്ര വലിയ തോൽവിയുണ്ടാക്കിയ ഞെട്ടൽ തന്നെയാണ്. നിരന്തരമായി ഉപയോഗിച്ചു കൊണ്ടിരുന്ന തന്ത്രങ്ങളിൽ മാറ്റം വരുത്തേണ്ടതുണ്ടോ എന്ന ഗൗരവമായ ചർച്ചകളിലേക്ക് അതു വഴിതെളിക്കുന്നുണ്ട്. ശക്തനായ ബിജെപി നേതാവ് ബി.എൽ. സന്തോഷിനെതിരെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. പരാതികളുടെ പ്രവാഹമാണ് ബിജെപി ആസ്ഥാനത്ത്. ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡയുടെ കസേര വരെ ഇളകുമോ എന്ന ചോദ്യവും ഉയരുന്നു.

കർണാടകയിൽ പ്രചാരണത്തിനെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാത്തുനിൽക്കുന്ന പാർട്ടി പ്രവർത്തകർ (File Photo by Manjunath KIRAN / AFP)

∙ മോദി പ്രഭാവം ഏറ്റില്ല, തൂക്കു സഭ വന്നില്ല, അമ്പേ പാളി സ്വപ്നം 

കർണാടകയിൽ അഴിമതി നിറഞ്ഞ ഭരണം പാരയാകുമെന്ന ഒരു തോന്നൽ ഉണ്ടായിരുന്നെങ്കിലും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജനപ്രീതിയും അവസാനഘട്ടങ്ങളിൽ നിർലോഭം എടുത്തുപയോഗിച്ച വർഗീയച്ഛായ കലർന്ന പ്രചാരണവുമൊക്കെ ഒരു തൂക്കുസഭയിലേക്ക് നയിക്കുമെന്നു കരുതിയവർ പാർട്ടി നേതൃത്വത്തിലുണ്ടായിരുന്നു. പക്ഷേ ഉത്തരേന്ത്യയിലേതു പോലെ അന്യമത വിദ്വേഷത്തിന്റെ പേരിൽ ഒന്നും നോക്കാതെ വോട്ടു ചെയ്യുന്നവർ ദക്ഷിണേന്ത്യയിൽ കുറവാണെന്ന് പാർട്ടി തിരിച്ചറിഞ്ഞപ്പോഴേക്കും ഏറെ വൈകിപ്പോയി.

‌ഭരണവിരുദ്ധ വികാരം മറികടക്കാൻ പുതുമുഖങ്ങൾക്ക് അവസരം കൊടുത്ത തന്ത്രം ഗുജറാത്തിലേതു പോലെ കർണാടകയിൽ ഫലിച്ചില്ല. 21 സിറ്റിങ് എംഎൽഎമാരെയടക്കം മാറ്റി പുതുമുഖങ്ങൾക്കു പരിഗണന നൽകി. 224 ൽ 103 സീറ്റുകളിൽ മാത്രമാണ് 2018 ലെ സ്ഥാനാർഥികൾ മത്സരിച്ചത്. എന്നാൽ ഗുജറാത്തിൽ 45ൽ 43 പേരും വിജയിച്ചപ്പോൾ കർണാടകയിൽ ഭൂരിഭാഗവും തോറ്റു. മോദിയുടേതടക്കം 130 റോഡ് ഷോകൾ ബിജെപി നടത്തിയപ്പോൾ കോൺഗ്രസ് 99 എണ്ണവും ജെഡി(എസ്) 33 എണ്ണവുമാണ് നടത്തിയത്. 206 പൊതുയോഗങ്ങളും ബിജെപി നടത്തി. 

ADVERTISEMENT

ഏറ്റില്ല ഹിന്ദുത്വ; പാളിയോ ജയ് ബജ്‍രംഗ് ബലി പ്രചാരണം?

ബസവരാജ് ബൊമ്മൈയുടെ മോശം പ്രതിച്ഛായയും ഭരണ വിരുദ്ധ വികാരവും മറികടക്കാൻ മറ്റു മാർഗങ്ങളില്ലാതെ പൂർണമായും ഹിന്ദുത്വത്തിലൂന്നിയായിരുന്നു അവസാന ഘട്ട ബിജെപി പ്രചാരണം. ഡബിൾ എൻജിൻ സർക്കാരിനേക്കാൾ ജയ് ബജ്‌രംഗ് ബലി എന്ന മുദ്രാവാക്യം മുതലെടുക്കാനാണ് പാർട്ടി ശ്രമിച്ചത്. കോൺഗ്രസ് ബജ്‌രംഗ് ദളിനെ നിരോധിക്കുമെന്നു പറഞ്ഞത് ബജ്‌രംഗ്ബലി (ഹനുമാൻ) ഭക്തിയിലേക്കു തിരിച്ചുവിടാനുള്ള തന്ത്രത്തിന് പ്രധാനമന്ത്രി തന്നെയാണ് നേതൃത്വം നൽകിയതും. അത് ബിജെപിയുടെ ശക്തിദുർഗമായ തീരദേശ കർണാടകയിലല്ലാതെ വിലപ്പോയില്ല. ഈ വർഷം ആദ്യം മുതൽ 311 ക്ഷേത്ര–സന്യാസി മഠ സന്ദർശനങ്ങളാണ് ബിജെപിയുടെ ദേശീയ നേതാക്കളടക്കം നടത്തിയത്. 

നിർണായകം രാജസ്ഥാനും മധ്യപ്രദേശും; നേരിടുന്നത് നേതൃക്ഷാമം 

ഇനി തിരഞ്ഞെടുപ്പു നടക്കുന്നതിൽ ദക്ഷിണേന്ത്യയിലെ തെലങ്കാനയും മധ്യേന്ത്യയിലെ മധ്യപ്രദേശും ഉത്തരേന്ത്യയിലെ രാജസ്ഥാനുമുണ്ട്. രാജസ്ഥാനിലും തെലങ്കാനയിലും നിലവിലെ ഭരണം അവസാനിപ്പിച്ച് അധികാരത്തിലേറാനും മധ്യപ്രദേശിൽ ഭരണം നിലനിർത്താനുമാണ് ബിജെപി ഒരുങ്ങുന്നത്. ഈ സന്ദർഭത്തിലാണ് 2014 മുതൽ തുടരുന്ന തന്ത്രങ്ങൾ മാറ്റിപ്പിടിക്കണോ എന്ന ചിന്ത ബിജെപിയിൽ സജീവമാകുന്നത്.

മധ്യപ്രദേശിൽ 40% വരെയെങ്കിലും നിലവിലുള്ള എംഎൽഎമാരെ മാറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. പാ‍ർട്ടി നടത്തിയ സർവേകളുടെ അടിസ്ഥാനത്തിലാണിത്.

ADVERTISEMENT

ദക്ഷിണേന്ത്യയിലേക്കാൾ പ്രധാനമന്ത്രി മോദിയുടെ സ്വാധീനം രാജസ്ഥാനിലും മധ്യപ്രദേശിലും ഉണ്ടായേക്കാം. പക്ഷേ ഇവിടങ്ങളിലൊന്നും ജനങ്ങളെ കയ്യിലെടുത്ത് പാർട്ടിയെ നയിക്കാൻ പറ്റിയ പ്രാദേശിക നേതാക്കളില്ലെന്നത് വലിയ പ്രശ്നമാണ്. യുപിയിലെ യോഗി ആദിത്യനാഥിന്റെയോ അസമിലെ ഹിമന്ത ബിശ്വ ശർമയുടെയോ പോലെ ജനകീയാടിത്തറയുള്ളവർ ഈ സംസ്ഥാനങ്ങളിൽ കുറവാണ്. കെ. ചന്ദ്രശേഖരറാവു, കമൽനാഥ്, അശോക് ഗെലോട്ട് തുടങ്ങിയ പ്രതിപക്ഷത്തെ ജനകീയ നേതാക്കളെ നേരിടുമ്പോൾ അതു വലിയ വിഷയവുമാകാനിടയുണ്ടെന്ന് പാർട്ടി നേതൃത്വം തിരിച്ചറിഞ്ഞിട്ടുണ്ട്.

ജ്യോതിരാദിത്യ സിന്ധ്യ (ഫയൽ ചിത്രം)

മധ്യസ്ഥനോ മുഖ്യനോ? സിന്ധ്യയുടെ തീരുമാനം നിർണായകം 

പക്ഷേ രണ്ടിടത്തും പാർട്ടിയിലെ പടലപിണക്കങ്ങൾ പ്രശ്നമാണ്. മധ്യപ്രദേശിൽ 40% വരെയെങ്കിലും നിലവിലുള്ള എംഎൽഎമാരെ മാറ്റുമെന്ന അഭ്യൂഹങ്ങൾ ശക്തമാണ്. പാ‍ർട്ടി നടത്തിയ സർവേകളുടെ അടിസ്ഥാനത്തിലാണിത്. അതുണ്ടാക്കിയേക്കാവുന്ന വിമതഭീഷണി ഹിമാചലിലും കർണാടകയിലും പാർട്ടി അനുഭവിച്ചു. എതിരാളികളില്ലാത്ത വിധം തിരഞ്ഞെടുപ്പു വിജയം നേടിയ ഗുജറാത്തിൽ മാത്രമാണ് അതു ബാധിക്കാതിരുന്നത്. ഇനിയും അതു വേണോ എന്നതിൽ എന്തു തീരുമാനമെടുക്കുമെന്നത് ഗൗരവമായ ആലോചനാ വിഷയമാണ്.

ശിവരാജ് സിങ് ചൗഹാൻ (ഫയൽ ചിത്രം)

അതിനു പുറമെയാണ് മധ്യപ്രദേശിൽ കഴിഞ്ഞ തിരഞ്ഞെടുപ്പിനു ശേഷം പാർട്ടിയിലേക്കു വന്ന ജ്യോതിരാദിത്യ സിന്ധ്യയുടെ സാന്നിധ്യം. ശിവരാജ് സിങ് ചൗഹാനു പകരം പാർട്ടി അധ്യക്ഷൻ വി.ഡി. ശർമയുടെ പേര് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു വന്നിരുന്നെങ്കിലും ഇപ്പോൾ സിന്ധ്യയും അതിനായി മുറുക്കെ പിടിക്കുന്നുണ്ടെന്നാണ് വാർത്തകൾ. ആർഎസ്എസിന്റെ പിന്തുണയുള്ള വി.ഡി.ശർമയെ വേണോ കൂടുതൽ ജനകീയനായ സിന്ധ്യയെ വേണോ എന്നത് തലവേദനയുണ്ടാക്കുന്ന ചോദ്യമാണ്. 

ബി.എസ്.യെഡിയൂരപ്പയ്ക്കൊപ്പം നരേന്ദ്ര മോദി (File Photo by PTI)

യെഡിയൂരപ്പ രക്ഷിക്കുമോ വസുന്ധരയെ? 

ആർഎസ്എസിന്റെ പൂർണ പിന്തുണയോടെ സംഘടനാ ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ് കർണാടകയിൽ ബി.എസ്. യെഡിയൂരപ്പയെ മാറ്റിയത് നൽകിയ അനുഭവപാഠം കനത്തതാണ്. കർണാടകയുടെ അലയൊലികൾ തൊട്ടടുത്ത തെലങ്കാനയിൽ എങ്ങനെ ബാധിക്കുമെന്നറിയില്ല. ഡി.കെ. ശിവകുമാറിന്റെ ശിഷ്യനെന്നു വിശേഷിപ്പിക്കാവുന്ന രേവന്ത് റെഡ്ഡിയാണ് തെലങ്കാന കോൺഗ്രസ് അധ്യക്ഷൻ. പുതിയ രാഷ്ട്രീയ സാഹചര്യങ്ങളിൽ ബിആർഎസും കോൺഗ്രസും കൈ കോർക്കുകയാണെങ്കിൽ അതു നൽകുന്ന വെല്ലുവിളി ചെറുതാകില്ല.

രാജസ്ഥാനിൽ വസുന്ധര രാജെ സിന്ധ്യ ബിജെപിക്ക് ഒരേസമയം അനുഗ്രഹവും വെല്ലുവിളിയുമാണ്. മുഖ്യമന്ത്രി സ്ഥാനാർഥിയുണ്ടാകില്ല, പകരം മോദിയെ മുൻനിർത്തി പോരാടുമെന്ന് അമിത് ഷാ  അടക്കം വ്യക്തമാക്കിയെങ്കിലും താനാണ് മുഖ്യമന്ത്രി സ്ഥാനാർഥിയെന്ന നിലയിലാണ് വസുന്ധര മുന്നോട്ടു പോകുന്നത്.

വസുന്ധര രാജെ സിന്ധ്യ (ഫയൽ ചിത്രം)

വസുന്ധരയുമായി തുറന്ന പോരാട്ടത്തിലായിരുന്ന സംസ്ഥാന അധ്യക്ഷൻ സതീഷ് പുനിയയെ മാറ്റി സി.പി. ജോഷിയെ കൊണ്ടുവന്നെങ്കിലും പോരാട്ടം അവസാനിച്ചിട്ടില്ല. ജോഷിയുടെ ടീം വസുന്ധരയെ അവഗണിച്ചാണു മുന്നോട്ടു പോകുന്നത്. കോൺഗ്രസിൽ സച്ചിൻ പൈലറ്റ് ഉയർത്തിയ കലാപക്കൊടി സച്ചിന്റെ പുതിയ പാർട്ടി പ്രഖ്യാപനത്തിലേ അവസാനിക്കൂ എന്നാണ് കരുതുന്നത്. വസുന്ധരയുള്ളിടത്തോളം സച്ചിന് ബിജെപിയിലേക്ക് അനായാസ പ്രവേശനം അസാധ്യമാണെന്ന് വിലയിരുത്തപ്പെടുന്നു. കോൺഗ്രസിലെ തമ്മിലടി മുതലെടുക്കാനാവാത്ത വിധ‌മുള്ള ഉൾപ്പോരാണ് പാർട്ടി രാജസ്ഥാനിൽ നേരിടുന്നത്. 

∙ ‘കുറച്ചു കാണേണ്ട സംസ്ഥാന തിരഞ്ഞെടുപ്പുകളെ’

സംസ്ഥാന തിരഞ്ഞെടുപ്പുകളേക്കാൾ ദേശീയ തലത്തിൽ ആധിപത്യമുറപ്പിക്കുന്നതിനാണ് ബിജെപി ശ്രദ്ധിക്കുന്നതെന്നൊക്കെ പറയുന്നുണ്ടെങ്കിലും സംസ്ഥാനങ്ങളോരോന്നു കൈവിടുന്നത് ഗൗരവമായി കാണണമെന്ന ചർച്ച പാർട്ടിയിലുണ്ട്. ആത്യന്തികമായി പ്രതിപക്ഷത്തിന്റെ ഐക്യത്തിനു കാരണമാകും എന്നതിനു പുറമെ ലോക്സഭാ തിരഞ്ഞെടുപ്പിൽ സീറ്റു കണക്കുകളെയും അതു ബാധിച്ചേക്കും.

അതു തടയാനായി ശക്തമായ പ്രാദേശിക നേതൃനിര വളർത്തിയെടുക്കുന്നതിനെക്കുറിച്ചുള്ള ചർച്ചകൾക്കും കർണാടകയിലെ കനത്ത തോൽവി ബിജെപിക്കുള്ളിൽ വാതിൽ തുറന്നിടുന്നു. തിരിച്ചടികളിൽനിന്നു പാഠമുൾക്കൊണ്ട് സാഹചര്യങ്ങൾക്കനുസരിച്ചു തന്ത്രങ്ങൾ മെനയാനും നിലപാടുകളിൽ നിന്ന് അനായാസമായ ഗതിമാറ്റത്തിനും ഒരു മടിയും കാണിക്കാത്ത ബിജെപിക്ക് അതിനു വലിയ ബുദ്ധിമുട്ടുണ്ടാകാനുമിടയില്ല. കർണാടകയ്ക്കു ശേഷം മോദി പ്രഭാവം പ്രാദേശിക നേതൃത്വത്തിനു വഴിമാറുമോ? ആ ചോദ്യത്തിനുത്തരം നൽകേണ്ടത് ബിജെപിയാണ്. ആ മാറ്റങ്ങളായിരിക്കും വരും ദിവസങ്ങളിൽ പുറത്തു വരിക.

English Summary: Karnataka Election Shock: What is the road ahead for bjp in coming polls? Explained