ജീവിതം ബാലൻസ് ചെയ്യാനും ശീലിക്കണം
ജീവിതം ഞാണിന്മേൽക്കളിയാണെന്നു പറയാറുണ്ട്. വലിച്ചുകെട്ടിയ കമ്പിയിലൂടെ നടന്നു നീങ്ങുന്നയാൾക്ക് തുണയായി കയ്യിലെ നീണ്ട കമ്പു മാത്രം. വെറുതേ നടക്കുകയല്ല, അയാളുടെ തോളിലൊരു കസേരയും കാണും. പോരാ, കസേരയിൽ ഒരു പെൺകുട്ടിയും. അവളുടെ കയ്യിൽ ഉയർത്തിനിർത്തിയ നീണ്ട കമ്പിനു മുകളിൽ ബാലൻസ് ചെയ്തു കറങ്ങുന്ന തളികയും. ഇതിൽക്കൂടുതൽ എന്തു വേണം? എല്ലാം ശരിയായി ബാലൻസ് ചെയ്തു നിർത്തിയിട്ട്, കളിക്കാരൻ ശ്വാസം പിടിച്ച്, മെല്ലെ മെല്ലെ ഒറ്റക്കമ്പിയിലൂടെ നടന്നു നീങ്ങും. കയ്യിലെ നീണ്ട കമ്പ് അയാളുടെ തുലനാവസ്ഥ നിലനിർത്താൻ സാവധാനം ആടിക്കൊണ്ടിരിക്കും. കാണികളും ശ്വാസം പിടിച്ചിരുന്നാവും ഇതു കാണുക; അയാളുടെ ബാലൻസ് തെറ്റരുതേ എന്ന പ്രാർഥനയോടെ. ഇത് സർക്കസിലെ കാഴ്ച. ഇതിലും പ്രയാസപ്പെട്ടാവും പല സാധാരണക്കാരും ജീവിതം ബാലൻസു ചെയ്തു നീങ്ങുന്നത്. ചിലപ്പോൾ ബാലൻസ് തെറ്റി വീഴാനും മതി. വീഴാതെ താങ്ങിപ്പിടിക്കാൻ ആരെങ്കിലും മുന്നോട്ടു വന്നെന്നും വരാം.

ജീവിതം ഞാണിന്മേൽക്കളിയാണെന്നു പറയാറുണ്ട്. വലിച്ചുകെട്ടിയ കമ്പിയിലൂടെ നടന്നു നീങ്ങുന്നയാൾക്ക് തുണയായി കയ്യിലെ നീണ്ട കമ്പു മാത്രം. വെറുതേ നടക്കുകയല്ല, അയാളുടെ തോളിലൊരു കസേരയും കാണും. പോരാ, കസേരയിൽ ഒരു പെൺകുട്ടിയും. അവളുടെ കയ്യിൽ ഉയർത്തിനിർത്തിയ നീണ്ട കമ്പിനു മുകളിൽ ബാലൻസ് ചെയ്തു കറങ്ങുന്ന തളികയും. ഇതിൽക്കൂടുതൽ എന്തു വേണം?
എല്ലാം ശരിയായി ബാലൻസ് ചെയ്തു നിർത്തിയിട്ട്, കളിക്കാരൻ ശ്വാസം പിടിച്ച്, മെല്ലെ മെല്ലെ ഒറ്റക്കമ്പിയിലൂടെ നടന്നു നീങ്ങും. കയ്യിലെ നീണ്ട കമ്പ് അയാളുടെ തുലനാവസ്ഥ നിലനിർത്താൻ സാവധാനം ആടിക്കൊണ്ടിരിക്കും. കാണികളും ശ്വാസം പിടിച്ചിരുന്നാവും ഇതു കാണുക; അയാളുടെ ബാലൻസ് തെറ്റരുതേ എന്ന പ്രാർഥനയോടെ. ഇത് സർക്കസിലെ കാഴ്ച. ഇതിലും പ്രയാസപ്പെട്ടാവും പല സാധാരണക്കാരും ജീവിതം ബാലൻസു ചെയ്തു നീങ്ങുന്നത്. ചിലപ്പോൾ ബാലൻസ് തെറ്റി വീഴാനും മതി. വീഴാതെ താങ്ങിപ്പിടിക്കാൻ ആരെങ്കിലും മുന്നോട്ടു വന്നെന്നും വരാം.
ബാലൻസിങ് പല തരത്തിലുമുണ്ട്. വരവും ചെലവും സമരസപ്പെടുത്താൻ പെടാപ്പാടു പെടുന്നവരാണ് മിക്കവരും. ‘വരവറിഞ്ഞേ ചെലവു ചെയ്യാവൂ’ എന്ന മൊഴി നടപ്പാക്കാൻ പലർക്കും കഴിയില്ല. ചുറ്റും പലതും കാണുമ്പോൾ, ‘എനിക്കും വേണ്ടേ അതെല്ലാം?’ എന്നു യുക്തിരഹിതമായി ചിന്തിച്ച്, ബാലൻസ് തെറ്റിക്കുന്നവരുമുണ്ട്. ധനശാസ്ത്രത്തിലെ അടിസ്ഥാനപാഠത്തിന്റെ പ്രായോഗികത പറയും, വരവു നോക്കിയേ ചെലവു ചെയ്യാവൂ എന്ന്. പക്ഷേ പ്രലോഭനങ്ങൾക്കു വഴങ്ങി, ധൂർത്തുകാട്ടി, കടത്തിന്റെ നീരാളിപ്പിടിത്തത്തിൽ കുടുങ്ങി, ഗത്യന്തരമില്ലാതെ ജീവനൊടുക്കുന്നവരുണ്ട്. ബാലൻസിങ്ങിന്റെ ഗുണം ഗ്രഹിച്ചു പ്രയോഗിച്ച് ഒഴിവാക്കാവുന്ന ദുരന്തം.
ഉദ്യോഗസ്ഥരായ വനിതകൾ ചുമതലകൾ ബാലൻസു ചെയ്യാൻ പ്രയാസപ്പെടാറുണ്ട്. ഇവിടത്തെ സാമൂഹികക്രമമനുസരിച്ച് എത്ര വലിയ ഉദ്യോഗം വഹിക്കുന്നവരാണെങ്കിലും, വനിതകൾ വീട്ടുജോലിയുെടെ ചുമതല കൂടി വഹിച്ചേ മതിയാകൂ എന്ന നിലയുണ്ട്. അതിന്റെ ന്യായാന്യായങ്ങൾ നിരന്തരം ചർച്ച ചെയ്യാറുണ്ടെങ്കിലും പറയത്തക്ക മാറ്റം പ്രായോഗികമായി കണ്ടുതുടങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ വലിയ മാറ്റം വരേണ്ടതുണ്ട്. പക്ഷേ എത്ര മാറിയാലും ശിശുപരിപാലനത്തിന്റെ നല്ല പങ്ക് വനിതകളിൽ അവശേഷിക്കും.
ഇക്കാര്യത്തിൽ ബാലൻസ് തെറ്റിയ വനിതയുണ്ടായിരുന്നു. കോളജ് അധ്യാപിക സമാനതസ്തികയിൽ ഹെഡ് ഓഫിസിൽ നിയമിക്കപ്പെട്ടു. കോളജിലെ ചുരുക്കം മണിക്കൂർ ക്ലാസു കഴിഞ്ഞ് സ്ഥിരമായി വീട്ടിൽ പോകുമായിരുന്ന അവർക്ക് ഏഴു മണിക്കൂർ ഓഫിസിൽത്തന്നെ കഴിയണമെന്ന നിലയുമായി പൊരുത്തപ്പെടുത്താനായില്ല. ഞാൻ വീട്ടുകാര്യത്തിനാണു മുൻഗണന നൽകുക എന്നു ന്യായം പറഞ്ഞ് ജോലിസമയത്ത് വീട്ടിൽപ്പോകുക പതിവാക്കി. പരാതിയിൽപ്പെട്ട് വിഷമത്തിലാകുകയും ചെയ്തു.
ഇന്ത്യയിലെ കോർപറേറ്റ് സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നവരിൽ 88% പേർക്ക് ജോലിയും ജീവിതവും തമ്മിൽ പൊരുത്തപ്പെടുത്താൻ കഴിയുന്നില്ലെന്ന് 2022ലെ ഒരു പ്രഫഷനൽ പഠനം വെളിപ്പെടുത്തി. പിരിമുറുക്കം കുറച്ച് മനസ്സമാധാനം കൈവരിക്കാനായി വേതനം കുറഞ്ഞ ജോലിയിലേക്കു മാറാനും അവർ സന്നദ്ധരായിരുന്നു. ബാലൻസിങ്ങിന്റെ സാംഗത്യം വ്യക്തമാക്കുന്ന സർവേഫലം. ജീവിതത്തിൽ ആരോഗ്യകരമായ ബാലൻസിങ് കൈവരിക്കാൻ പലതും ചെയ്യാൻ കഴിയും. മുൻഗണന നൽകേണ്ട കാര്യങ്ങൾ തിരിച്ചറിഞ്ഞു പ്രവർത്തിക്കാം. ജോലിക്കും വിനോദത്തിനും ഉറക്കത്തിനും ചെലവഴിക്കേണ്ട സമയത്തിന് അതിരു വയ്ക്കുന്നതിലും വേണം ശ്രദ്ധ. ഇടവേളകൾ ബുദ്ധിപൂർവം നീക്കിവയ്ക്കുകയും വേണം.
‘ഒരു സമയത്ത് ഒരു കാര്യം’ എന്ന രീതിയിൽ ഏകാഗ്രതയോടെ പ്രവർത്തിക്കുന്നത് ചുമതലകൾ ചിട്ടയൊപ്പിച്ചു നിർവഹിക്കാൻ സഹായിക്കും. പലതും ഒരുമിച്ചുചെയ്യുന്ന ‘മൾട്ടിടാസ്കിങ്’ ചില സാഹചര്യങ്ങളിൽ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുമെങ്കിലും, എപ്പോഴും അതിനു പോയാൽ ‘കടിച്ചതുമില്ല, പിടിച്ചതുമില്ല’ എന്ന നിലയിലെത്തിയേക്കാം. ഇതിലും വേണം വിവേചനബുദ്ധിയും വിവേകവും.
ചെയ്യുന്നതെല്ലാം പരിപൂർണമാകണമെന്ന പിടിവാശി വേണ്ട. അപ്രധാനകാര്യങ്ങളിലെ നിസ്സാരപോരായ്മകളെ പെരുപ്പിച്ചുകണ്ട് മനഃപ്രയാസപ്പെട്ട് പരിപൂർണതയ്ക്കായി നേരം നഷ്ടപ്പെടുത്തുന്നവർ മുഖ്യകാര്യങ്ങളിൽ വീഴ്ച വരുത്താൻ സാധ്യതയുണ്ട്. അതു വേണ്ട. ഒട്ടുമിക്ക കാര്യങ്ങളും കടുംപിടിത്തം കാട്ടേണ്ടാത്തവയാണ്. അയവുള്ള സമീപനം സ്വസ്ഥത നൽകും.
വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ അടുത്ത ബന്ധു, അകന്ന ബന്ധു, ഏറ്റവും അടുത്ത സുഹൃത്ത്, സാധാരണ സുഹൃത്ത്, പരിചയക്കാർ, അപരിചിതർ എന്ന വേർതിരിവ് അറിഞ്ഞ് പ്രവർത്തിക്കാം. സുഹൃത്തായി നടിച്ച് അവിഹിത കാര്യങ്ങൾ നേടിയെടുക്കാൻ വരുന്നവരെ തിരിച്ചറിയണം.
അന്യരടെ സഹായം വേണ്ടപ്പോൾ അതിനു ശ്രമിക്കുന്നതിൽ മടിക്കാതിരിക്കാം. എല്ലാ കാര്യങ്ങളുും പരസഹായമില്ലാതെ ചെയ്തുകളയാമെന്നു കരുതിക്കൂടാ. ഏവർക്കുമുണ്ട് പരിമിതികൾ. ആവശ്യമുള്ളപ്പോൾ അന്യരെ സഹായിക്കാൻ നമ്മളും തയാറാകണം. പക്ഷേ, ‘പ്രയാസമാണ്, വയ്യ, കഴിവില്ല’ എന്ന മട്ടിൽ പ്രതികരിക്കാൻ മടിച്ച് വഴിയേ പോയതെല്ലാം തലയിൽക്കയറ്റി നമ്മെ മുതലെടുക്കാൻ അനുവദിക്കുന്നത് ജീവിതത്തിന്റെ ബാലൻസ് തെറ്റിക്കും. നാം പാലിക്കുന്ന മൂല്യങ്ങൾക്കും ധാർമികതത്വങ്ങൾക്കും വിരുദ്ധമായി പ്രവർത്തിക്കാൻ പ്രേരിപ്പിക്കുന്നവർക്കു വശംവദരായിക്കൂടാ.
തുടക്കത്തിൽപറഞ്ഞ ഞാണിന്മേൽക്കളിക്കാരന് ഒരു നിമിഷംപോലും ബാലൻസിങ്ങിൽനിന്നു ശ്രദ്ധ തിരിക്കാനാവില്ല. ജീവിതവും വ്യത്യസ്തമല്ല. കണ്ണുതെറ്റിയാൽ മറിഞ്ഞുവീഴാം.
പറയാെനളുപ്പമെങ്കിലും ചില സാഹചര്യങ്ങളിൽ നടപ്പാക്കാൻ പ്രയാസമാണ് ശരിയായ ബാലൻസിങ്. കുട്ടികളോടു സ്നേഹത്തോടെ പെരുമാറുന്നതോടൊപ്പം, അവരിൽ അച്ചടക്കം ശീലിപ്പിക്കുയും ചെയ്യുന്നതിൽ പല രക്ഷിതാക്കളും വിഷമിക്കാറുണ്ട്. ഇതുപോലെയാണ് സ്വാഭിമാനം നിലനിർത്തുന്നതും അഹങ്കാരിയെന്ന തോന്നൽ ഉളവാക്കാതിരിക്കുന്നതും. സമാനമായ കാര്യമാണ് ആത്മവിശ്വാസത്തെയും സംശയത്തെയും തുലനാവസ്ഥയിൽ നിർത്തുന്നത്. ചിന്തിച്ച് വിവേകത്തോടെ പെരുമാറേണ്ട സന്ദർഭങ്ങൾ.
ആൽബർട്ട് ഐൻസ്റ്റൈൻ പറഞ്ഞു, ‘സൈക്കിൾ ചവിട്ടുംപോലെയാണു ജീവിതം. ബാലൻസ് വേണമെങ്കിൽ നീങ്ങിക്കൊണ്ടേയിരിക്കണം’.
ജോലിയിലും വരുമാനവർധനയിലും അതിരുകവിഞ്ഞു ശ്രദ്ധിച്ച്, ജീവിക്കാൻ മറന്നുപോകുന്നവരുണ്ട്. നാം ഒരിക്കലേ ജീവിക്കുന്നുള്ളൂവെന്നത്ജീവിതം ബാലൻസ് ചെയ്യാനും ശീലിക്കണം മറന്നുകൂടാ. ചെയ്യേണ്ടതെന്ത്, ചെയ്യേണ്ടാത്തതെന്ത് എന്നിവ വിവേകത്തോടെ ബാലൻസ് ചെയ്യുന്നത് ജീവിതവിജയത്തിന് ആവശ്യമാണ്.
Content Summary: Ulkazhcha Column – Why is it important to balance work and life?