കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് നൽകുന്നത് വലിയ സന്ദേശമാണ്. ഹൈന്ദവ വർഗീയ ഫാഷിസത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് അരങ്ങ് തകർക്കുന്ന പ്രതിവിപ്ലവമുന്നേറ്റത്തെ തടഞ്ഞുനിർത്താൻ മതേതര– ജനാധിപത്യ ഇന്ത്യയ്ക്ക് ആകുമെന്ന സന്ദേശമാണ് ഇതിൽ ഏറ്റവും വലുത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ഫാഷിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ് സാധ്യമല്ലെന്നും കർണാടക തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു.

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് നൽകുന്നത് വലിയ സന്ദേശമാണ്. ഹൈന്ദവ വർഗീയ ഫാഷിസത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് അരങ്ങ് തകർക്കുന്ന പ്രതിവിപ്ലവമുന്നേറ്റത്തെ തടഞ്ഞുനിർത്താൻ മതേതര– ജനാധിപത്യ ഇന്ത്യയ്ക്ക് ആകുമെന്ന സന്ദേശമാണ് ഇതിൽ ഏറ്റവും വലുത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ഫാഷിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ് സാധ്യമല്ലെന്നും കർണാടക തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് നൽകുന്നത് വലിയ സന്ദേശമാണ്. ഹൈന്ദവ വർഗീയ ഫാഷിസത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് അരങ്ങ് തകർക്കുന്ന പ്രതിവിപ്ലവമുന്നേറ്റത്തെ തടഞ്ഞുനിർത്താൻ മതേതര– ജനാധിപത്യ ഇന്ത്യയ്ക്ക് ആകുമെന്ന സന്ദേശമാണ് ഇതിൽ ഏറ്റവും വലുത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ഫാഷിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ് സാധ്യമല്ലെന്നും കർണാടക തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് ഫലം രാജ്യത്തിന് നൽകുന്നത് വലിയ സന്ദേശമാണ്. ഹൈന്ദവ വർഗീയ ഫാഷിസത്തിന്റെ നേതൃത്വത്തില്‍ രാജ്യത്ത് അരങ്ങ് തകർക്കുന്ന പ്രതിവിപ്ലവമുന്നേറ്റത്തെ തടഞ്ഞുനിർത്താൻ മതേതര– ജനാധിപത്യ ഇന്ത്യയ്ക്ക് ആകുമെന്ന സന്ദേശമാണ് ഇതിൽ ഏറ്റവും വലുത്. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിലല്ലാതെ ഫാഷിസ്റ്റ് വിരുദ്ധ ചെറുത്തുനിൽപ് സാധ്യമല്ലെന്നും കർണാടക തിരഞ്ഞെടുപ്പ് ഫലം അടിവരയിടുന്നു. 

 

ADVERTISEMENT

∙ ഇടതിനോടു പറയുന്നത് 

ബി.വി. കക്കില്ലായയും (ഇടത്) വെളിയം ഭാർഗവനും (വലത്). ചിത്രത്തിനു കടപ്പാട്: bvkakkilaya.in

 

സിപിഎം എന്ന പാർട്ടിക്ക് ഇന്നത്തെ അവസ്ഥയിൽ അതിന്റെ പ്രസക്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. സിപിഎമ്മിന്റെ കേരളത്തിലെ നിലനിൽപുതന്നെ സിപിഐയുടെ പിന്തുണയുടെ മാത്രം ബലത്തിലാണ്.

രാജ്യത്തെ ഇടതുപക്ഷം ഈ തിരഞ്ഞെടുപ്പ് ഫലത്തിൽനിന്ന് എന്ത് പാഠം ഉൾക്കൊണ്ടു എന്നുള്ളതും പ്രധാനമാണ്. ഈ ലേഖകന് ഓർമയിൽ വരുന്നത് 1978 ലെ ഭട്ടിൻഡാ പാർട്ടി കോൺഗ്രസിന് ശേഷം, സിപിഐ 1979 ൽ കർണാടകയിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോൺഗ്രസുമായി സഖ്യമുണ്ടാക്കി 12 സീറ്റ് കരസ്ഥമാക്കിയ സംഭവമാണ്. ബി.വി.കക്കില്ലായ, എം.എസ്. കൃഷ്ണൻ എന്നീ സിപിഐ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു ഇത്. അന്ന് കോൺഗ്രസ് വിരോധം തലയ്ക്ക് പിടിച്ച് നടക്കുകയായിരുന്ന കേരളത്തിലെ സിപിഐ നേതാക്കൾ കർണാടകത്തിലെ ഐക്യം പുച്ഛത്തോടെയായിരുന്നു നോക്കിക്കണ്ടിരുന്നത്. 

 

ADVERTISEMENT

അധികം വൈകാതെ ഈ ഐക്യത്തിൽനിന്ന് സിപിഐ പിൻവാങ്ങുകയും രാജ്യത്തിന്റെ ഇതരഭാഗങ്ങളിലെന്ന പോലെ കർണാടകയിലും പാർട്ടി തകർന്നടിയുകയും ചെയ്തു. മേൽ പരാമർശിക്കപ്പെട്ട കമ്യൂണിസ്റ്റ് നേതാക്കളായിരുന്ന ബി.വി. കക്കില്ലായയും എം.എസ്.കൃഷ്ണനും കർണാടകത്തിൽനിന്ന് കോൺഗ്രസ് പിന്തുണയോടെ വ്യത്യസ്ത കാലയളവിൽ രാജ്യസംഭാഗങ്ങളുമായിരുന്നു. അങ്ങിനെയുണ്ടായിരുന്ന സിപിഐയ്ക്ക് ഇന്ന് കർണാടകത്തിൽ ആകെയുള്ള പാർട്ടിസംഖ്യ അയ്യായിരത്തിലും താഴെയാണ്. 

ബിനോയ് വിശ്വവും സീതാറാം യച്ചൂരിയും.

 

1980 കളുടെ അവസാനം വരെ കർണാടകയിൽ മൊത്തമായും ബെംഗളൂരുവിലും സാമാന്യം നല്ല കെട്ടുറപ്പുള്ള പാർട്ടിയായിരുന്നു സിപിഐ. എൺപതുകളുടെ തുടക്കത്തിൽ ബെംഗളൂരുവിലെത്തിയ ഈ ലേഖകൻ യാദൃച്ഛികമായി നഗരത്തിൽ കണ്ട ഒരു വിദ്യാർഥി റാലിയിൽ പങ്കാളിയായ സംഭവം ഓർക്കുന്നു. ഈ ലേഖകന്റെ പിതാവും കമ്യൂണിസ്റ്റ് നേതാവുമായ കെ.മാധവന്റെ രാഷ്ട്രീയ ശിഷ്യനായിരുന്നു കമ്യൂണിസ്റ്റ് നേതാവ് ബി.വി.കക്കില്ലായ. അദ്ദേഹംവഴി ഞാൻ പരിചയപ്പെട്ട രണ്ട് വിദ്യാർഥി സഖാക്കളാണ് ജാഥയിലേക്ക് ക്ഷണിച്ചത്. ബെംഗളൂരു നഗരത്തിലെ പ്രധാന കേന്ദ്രമായ മജസ്റ്റിക്കിലുള്ള ഒരു പാർക്കിലായിരുന്നു നൂറുകണക്കിന് വിദ്യാർഥികള്‍ ചെങ്കൊടികളേന്തി പങ്കെടുത്ത സമ്മേളനം ചേര്‍ന്നത്. പ്രസ്തുത സമ്മേളനം അന്ന് ഉദ്ഘാടനം ചെയ്തത് കമ്യൂണിസ്റ്റ് നേതാവ് നീലം രാജശേഖരറെഡ്ഢിയായിരുന്നു. 

 

ADVERTISEMENT

∙ ബിനോയ് വിശ്വം അറിയാൻ 

പൗരത്വനിയമത്തിനെതിരെ 2019 ഡിസംബറിൽ ഡൽഹിയിൽ സിപിഎമ്മും സിപിഐയും ഉൾപ്പെടെയുള്ള ഇടതുപാർട്ടികൾ സംയുക്തമായി നടത്തിയ പ്രതിഷേധം (Photo by Xavier GALIANA/ AFP)

 

സിപിഐ കേന്ദ്ര സെക്രട്ടേറിയറ്റ് അംഗമായ ബിനോയ് വിശ്വം എം.പിയ്ക്കാണ് കർണാടക സിപിഐയുടെ ചാർജ് എന്നറിയുന്നു. ഇക്കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കർണാടകയിൽ കോൺഗ്രസുമായി സഖ്യമുണ്ടാക്കാന്‍ ബിനോയ് വിശ്വത്തിന്റെ നേതൃത്വത്തിൽ ശ്രമങ്ങൾ നടന്നതായും അത് പരാജയപ്പെട്ടതായും പത്രവാർത്തകള്‍ ഉണ്ടായിരുന്നു. കർണാടകത്തിൽ ഒരു കാലത്ത്, ദേവരാജ് അരസ് എന്ന പ്രതാപിയായ കോൺഗ്രസ് നേതാവിന്റെ ഭരണകാലത്ത്, സിപിഐയോട് കോൺഗ്രസിനുണ്ടായിരുന്ന സമീപനമെന്തായിരുന്നുവെന്നറിയണം. 

 

1978 ലെ ഭട്ടിൻഡാ കോൺഗ്രസ് തീരുമാനത്തിന് ശേഷം കർണാടകയിൽ കോൺഗ്രസ് ബന്ധം തുടർന്ന സിപിഐക്ക് 12 നിയമസഭ സീറ്റുകൾ ലഭിച്ച കാര്യം മേൽ പരാമർശിച്ചുവല്ലോ. മുഖ്യമന്ത്രിയായിരുന്ന ദേവരാജ് അരസ് സിപിഐ നിയമസഭാ കക്ഷി നേതാവായിരുന്നു ബി.വി. കക്കില്ലായയോട് കേരള മോഡലിൽ ഒരു ഭൂപരിഷ്കരണ ബിൽ തയാറാക്കാൻ ആവശ്യപ്പെട്ടു. കേരളത്തെ മാതൃകയാക്കി കക്കില്ലായയുടെ നേതൃത്വത്തിൽ തയാറാക്കപ്പെട്ട സാമാന്യം ഭേദപ്പെട്ട ഭൂപരിഷ്കരണ ബിൽ ദേവരാജ് അരസ് സർക്കാർ 1980 കളിൽ കർണാടകയിൽ അങ്ങനെ നടപ്പാക്കി. ഇക്കാര്യം ഈ ലേഖകന്‍ അറിഞ്ഞത് ബി.വി. കക്കില്ലായ എന്ന മുഖ്യശിൽപിയിൽനിന്നാണ്. അത്രയധികം ആദരവ് ഒരു കാലത്ത് കർണാടകയിലെ കമ്യൂണിസ്റ്റ് നേതൃത്വത്തിന് ലഭിച്ചിരുന്നു. 

കേന്ദ്രം പ്രഖ്യാപിച്ച കാർഷിക നയംമാറ്റത്തിനെതിരെ 2020ൽ രാജ്യവ്യാപകമായി നടന്ന സമരത്തിനു പിന്തുണയറിയിച്ച് സിപിഐ പ്രവർത്തകർ മുംബൈയിൽ നടത്തിയ പ്രകടനം (Photo by AFP / Sujit Jaiswal)

 

ആ സ്ഥാനത്ത് കർണാടകയിൽ ഇന്ന് സിപിഐയുടെ പാർട്ടി അംഗസംഖ്യ അയ്യായിരത്തിലും താഴെയാണെന്നറിയുമ്പോഴാണ് ഏറെ സങ്കടം. ഏതായാലും ഇത്തവണ സിപിഐ കർണാടകയിൽ കോൺഗ്രസിനെ പിന്തുണച്ചു. സിപിഎം ചെയ്തതു പോലെ കോൺഗ്രസിനെ തോല്‍പിക്കാൻ ജെഡിഎസുമായി സഖ്യമുണ്ടാക്കിയില്ല. അത്രയും നന്ന്. ഒരു കാലത്ത് ഇന്ദിരാഗാന്ധിയുൾപ്പെടെയുള്ളവരുടെ ആദരം സിപിഐയ്ക്ക് ദേശീയ തലത്തിൽ ലഭിച്ചിരുന്നില്ലേ? എന്തിന്, എങ്ങനെ സിപിഐ ഇത് നഷ്ടപ്പെടുത്തി? 

കേന്ദ്രം പ്രഖ്യാപിച്ച കാർഷിക നയംമാറ്റത്തിനെതിരെ 2020ൽ രാജ്യവ്യാപകമായി നടന്ന സമരത്തിനു പിന്തുണയറിയിച്ച് സിപിഐ പ്രവർത്തകർ നടത്തിയ പ്രകടനം. കൊൽക്കത്തയിൽനിന്നുള്ള ദൃശ്യം (Photo by DIBYANGSHU SARKAR / AFP)

 

∙ പുനർചിന്തനം അനിവാര്യം 

 

ശക്തനും ദുർബലനും തമ്മിലുള്ള സൗഹൃദം വാഴില്ലെന്നുള്ളത് പ്രകൃതിനിയമം പോലെ പരമാർഥമാണ്. സോവിയറ്റ് യൂണിയന്റെയും സഖ്യരാജ്യങ്ങളുടെയും തകർച്ച, ആഗോളതലത്തിൽ മാർക്സിസ്റ്റ് പ്രസ്ഥാനങ്ങൾ നേരിട്ട തിരിച്ചടി, ഇന്ത്യയിൽതന്നെ മണ്ഡൽ കമ്മിഷൻ റിപ്പോർട്ടിനെ തുടർന്നുണ്ടായ ജാതി പാർട്ടികളുടെ തള്ളിക്കയറ്റം ഒന്നും വിസ്മരിക്കുന്നില്ല. പക്ഷേ, സിപിഐയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥയ്ക്ക് മുഖ്യകാരണം സിപിഐ തന്നെയെന്ന് പറയാതെ നിർവാഹമില്ല. 1978 ന് ശേഷം, ആർഎസ്എസിന് സമാനമായ രീതിയിൽ കോൺഗ്രസ് വിരോധം പേറി നടക്കുന്ന സിപിഎമ്മുമായി ഐക്യമുണ്ടാക്കി സ്വയം നശിച്ചതല്ലാതെ സിപിഐ എന്തു നേടി? സിപിഎമ്മിന്റെ ലാഭം, അവർക്ക് രാഷ്ട്രീയമായി താൽക്കാലികമായെങ്കിലും നിലനിൽപ് കിട്ടിയെന്നതും കേരളത്തിൽ ഭരണനേതൃത്വം കിട്ടിയെന്നതുമാണ്. 

 

ഏതൊക്കെ കാര്യത്തിലാണ് സിപിഐയ്ക്ക് വീണ്ടുവിചാരം ആവശ്യമായിട്ടുള്ളത്? 

 

1. ഇന്ത്യൻ നാഷണൽ കോൺഗ്രസിനോടുള്ള സമീപനത്തിൽ ദേശീയ വീക്ഷണത്തിന്റെ അടിസ്ഥാനത്തിൽ ഒരു പൊളിച്ചെഴുത്ത് വേണം. ഇന്ത്യ ഇന്ത്യയായി നിലനിൽക്കാൻ കോൺഗ്രസ് അനിവാര്യമാണെന്ന തിരിച്ചറിവ്. 

 

2. ഗാന്ധിസവും മാർക്സിസവും ഇഴചേർത്ത് നിർത്തിക്കൊണ്ട് ഒരു നവ ഇടതുപക്ഷ പരീക്ഷണം ഇന്ത്യയിൽ ആരംഭിക്കുക. 

 

3. ഇന്ത്യയിലെ ജാതി സമ്പ്രദായത്തെയും അംബേദ്കറിസത്തെയും വേണ്ടുന്ന രീതിയിൽ തിരിച്ചറിഞ്ഞ് ദലിത് രാഷ്ട്രീയത്തിൽ ഫലപ്രദമായി ഇടപെടുക. 

 

4. ആർഎസ്എസിനെ കടത്തിവെട്ടും വിധം കോൺഗ്രസ് വിരോധം കൊണ്ടുനടക്കുന്ന സിപിഎം കേരളഘടകവുമായുള്ള ബന്ധം വിച്ഛേദിക്കുകയും അതുവഴി ഇന്ത്യയിൽ കമ്യൂണിസ്റ്റ് പുനരേകീകരണത്തിന് നേതൃത്വം നൽകുകയും ചെയ്യുക. സീതാറാം യച്ചൂരിയടക്കം ഇന്ന് കോൺഗ്രസുമായി ദേശീയ തലത്തിൽ സഹകരിക്കാൻ തയാറാണെന്ന സത്യം മനസ്സിലാക്കുക. 

 

5. ദേശീയ പാർട്ടി അംഗീകാരം 2024 ലെ തിരഞ്ഞെടുപ്പോടെ തിരിച്ചുപിടിക്കാൻ കർമ പദ്ധതികള്‍ തയാറാക്കുക. കേരളത്തിൽ എം.എൻ.സ്മാരക നവീകരണത്തിനായി ചെലവഴിക്കാൻ തീരുമാനിച്ച 10 കോടി രൂപ, രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ പത്ത് ലോക്സഭ മണ്ഡലങ്ങൾ തിരഞ്ഞെടുത്ത് ഓരോ കോടി വീതം സഹായിച്ച് അതിൽ പകുതിയെങ്കിലും ജയിക്കാനുള്ള തന്ത്രം ഇപ്പോഴേ ആവിഷ്കരിക്കുക. 

 

സിപിഎം എന്ന പാർട്ടിക്ക് ഇന്നത്തെ അവസ്ഥയിൽ അതിന്റെ പ്രസക്തി ഇന്ത്യൻ രാഷ്ട്രീയത്തിൽ പൂർണമായും നഷ്ടപ്പെട്ടിരിക്കുന്നു. മാറിയ രാഷ്ട്രീയ സാഹചര്യത്തിൽ കേരളത്തിൽ മുസ്‌ലിം ലീഗും മുസ്‌ലിംകൾ പൊതുവായും കോൺഗ്രസിനോട് കൂടുതൽ അടുക്കാനാണ് സാധ്യത. സിപിഎമ്മിന്റെ കേരളത്തിലെ നിലനിൽപ് സിപിഐയുടെ പിന്തുണയുടെ മാത്രം ബലത്തിലാണ്. ദേശീയ വീക്ഷണം അടിസ്ഥാനപ്പെടുത്തിയുള്ള ഫാഷിസ്റ്റ് വിരുദ്ധ മുന്നണിയാണ് സിപിഐയുടെ ലക്ഷ്യമെങ്കിൽ. കോൺഗ്രസ് വിരോധം മാത്രം അടിസ്ഥാനപ്പെടുത്തി പ്രവർത്തിക്കുന്ന കേരള സിപിഎമ്മുമായുള്ള ഐക്യത്തിന് വരുംനാളുകളിൽ എന്താണ് പ്രസക്തി? സിപിഐയുടെ മുന്നിലുള്ള ചോദ്യം, സിപിഎമ്മിനൊപ്പം മുങ്ങിപ്പോകണോ വേണ്ടയോ എന്നതു മാത്രമാണ്.

 

(ഇടതുപക്ഷ ചിന്തകനും ചരിത്രകാരനുമാണ് ലേഖകൻ. അഭിപ്രായങ്ങൾ വ്യക്തിപരം)

 

English Summary: What the Left Parties, Especially CPI, Need to Learn from Congress's Karnataka Assembly Election Win