വിഷയം മാറ്റരുത്
നേരിട്ടുള്ള വ്യക്തിബന്ധങ്ങളിൽ സുപ്രധാനമാണ് ശ്രദ്ധയോടെയുള്ള സംഭാഷണം. അവ്യക്തമായി സംസാരിച്ച് കേൾവിക്കാരെ കുഴക്കുന്നവരുണ്ട്. നിരർഥകമായി, അപ്രസക്ത കാര്യങ്ങൾ സംസാരിക്കുന്നവരുണ്ട്. ‘ദേ, അയാൾ വരുന്നു. നമുക്കു മാറിക്കളയാം. കത്തിവച്ചുകൊല്ലും’ എന്നു പറയിക്കുന്നവരുണ്ട്. ഇതിന്റെ മറുതലയ്ക്കൽ, അത്യാവശ്യകാര്യങ്ങൾ പോലും പറയാതെ മൗനവ്രതം വഴി അന്യരെ സസ്പെൻസിൽ നിർത്തുന്നവരുമുണ്ട്. ഇവരേക്കാളെല്ലാം നമ്മെ പ്രയാസപ്പെടുത്തുന്ന മറ്റൊരു കൂട്ടരുണ്ട്.

പണ്ടൊരു കുസൃതിക്കാരൻ പറഞ്ഞുപറഞ്ഞു പോയി കാടുകയറിയ രീതി പിൻതുടരുന്നവർ. പശുവിന്റെ കാര്യം സംസാരിക്കേണ്ടപ്പോൾ, പശുവിനെ തെങ്ങിൽകെട്ടാറുണ്ട് എന്നു തുടങ്ങി. തെങ്ങിന്റെ മറ്റൊരു പേരാണ് കേരം. കേരം തിങ്ങിയ നാടാണ് കേരളം. ഇത് ഇന്ത്യയിലെ ചെറിയ സംസ്ഥാനങ്ങളിലൊന്നാണ്. ഇന്ത്യയിൽ സംസ്ഥാനങ്ങൾക്കു പുറമേ കേന്ദ്രഭരണപ്രദേശങ്ങളുമുുണ്ട്. ആൻഡമാൻ ദ്വീപ് ഇത്തരം പ്രദേശമാണെങ്കിലും ഏറെ ദുഷ്പേരു കേട്ട സ്ഥലമാണ്.
ബ്രിട്ടിഷ് ഭരണാധികാരികൾ നമ്മുടെ പല ധീരദേശാഭിമാനികളെയും നാടുകടത്തി എത്തിച്ച് അതിക്രൂരമായി പീഡനമുറകൾക്ക് വിധേയരാക്കിയ സ്ഥലം. ബ്രിട്ടിഷ് സാമ്രാജ്യം സൂര്യനസ്തമിക്കാത്തതായിരുന്നു. സൂര്യൻ ഭൂമിയുടെ ഏറ്റവും അടുത്തുള്ള നക്ഷത്രമല്ലേ? സൂര്യനെ ഏവരും ശ്രദ്ധിക്കുന്നതു ഗ്രഹണസമയത്താണ്. ആ സമയം ഭക്ഷണം കഴിക്കരുതെന്ന് പഴമക്കാർ വിശ്വസിച്ചിരുന്നു. വിശ്വാസങ്ങൾ ദേശവും കാലവും അനുസരിച്ചു മാറിമാറി വരുമല്ലോ! നമ്മുടെ വിശ്വാസങ്ങളാണോ ആഫ്രിക്കയിലെ കറുത്ത വർഗക്കാരുടേത്? ഇരുണ്ട ഭൂഖണ്ഡമെന്ന് പലരും ആഫ്രിക്കയെ ആക്ഷേപിച്ചിരുന്നു. എട്ടാമതൊരു ഭൂഖണ്ഡമില്ലെന്ന് നാം ഓർക്കണം. അങ്ങനെ, അങ്ങനെ, അങ്ങനെ. പശുവെവിടെ? ഭൂഖണ്ഡമെവിടെ?
കഥയിൽ അതിശയോക്തിയുണ്ട്. പക്ഷേ ഇതാണ് ചിലരുടെ സ്റ്റൈൽ. ഒരു കാര്യം പറയുമ്പോൾ അതുമായി വിദൂരബന്ധം പോലുമില്ലാത്ത മറ്റൊന്ന് പറയുക. തനിക്കു നിശ്ചയമുള്ള വിഷയത്തിലേക്ക് സംഭാഷണം വഴിതിരിച്ചുവിടുക. മറ്റേയാൾ പറയുന്നതു തീരെ ശ്രദ്ധിക്കാതെ തനിക്കു തോന്നുന്നതെല്ലാം പറഞ്ഞു കാടുകയറുക, ഇടയ്ക്കിടയ്ക്ക് ‘ഞാൻ പറഞ്ഞുതരാം’, ‘നിങ്ങൾ ഒരു കാര്യം മനസ്സിലാക്കണം’ എന്ന മട്ടിൽ ഉപദേശിക്കുക എന്നീ രീതികൾ ആളുകളെ അകറ്റും. ടെലിവിഷൻ ചാനലുകളിലെ ന്യൂസ് (നൂയിസൻസ്?) അവറുകളിൽ ഇക്കൂട്ടർ അരങ്ങു തകർക്കുന്നത് നിത്യസംഭവമാണല്ലോ.
സംഭാഷണത്തിന്റെ ലക്ഷ്യം മനസ്സിൽക്കണ്ട് സംസാരിച്ചാൽ പാളം തെറ്റില്ല. കൃത്യമായി ഏതെങ്കിലും ആശയം പകർന്നു നൽകുക, വാദിച്ചു ബോധ്യപ്പെടുത്തുക, മറ്റൊരാളുമായി വിയോജിക്കുക, അതിനുള്ള കാരണം വ്യക്തമാക്കുക, ഏതെങ്കിലും കാര്യം അപേക്ഷിക്കുക, യാചിക്കുക, ഉത്തരവു നൽകുക, മാപ്പു പറയുക, ബന്ധം സ്ഥാപിക്കുക, സാന്ത്വനവാക്കുകൾ കേൾപ്പിക്കുക, വിനോദം ആവിഷ്കരിച്ചു രസിപ്പിക്കുക, ബഹുമാനിക്കുക, ആക്ഷേപിക്കുക, ക്ഷോഭിക്കുക, ശ്രദ്ധ പിടിച്ചുപറ്റുക, പ്രോത്സാഹിപ്പിക്കുക, ഭീഷണിപ്പെടുത്തുക, പ്രശ്നങ്ങൾ അവതരിപ്പിക്കുക, വെറുതേ നേരമ്പോക്കു പറയുക, ആഹ്വാനം ചെയ്യുക, സ്നേഹം പ്രകടിപ്പിക്കുക, കാരുണ്യം പിടിച്ചുപറ്റുക തുടങ്ങിയ എത്രയോ ലക്ഷ്യങ്ങൾ സംഭാഷണത്തിനുണ്ടാകാം.
ലക്ഷ്യം ഏതായാലും അതിൽ ഉറച്ചുനിന്നില്ലെങ്കിൽ കേൾവിക്കാർ മുഷിയും. സംഭാഷണത്തിൽ കാടുകയറാതിരിക്കുന്നത് ശ്രോതാക്കളോടുള്ള പരിഗണനയാണ്. കാരുണ്യം തന്നെയുമാണ്. സങ്കീർണവിഷയങ്ങൾ ദീർഘമായി ചർച്ച ചെയ്യുമ്പോൾ അൽപമൊക്കെ സമാന്തര വിഷയത്തെക്കുറിച്ചോ ബന്ധപ്പെട്ട സംഭവങ്ങളെക്കുറിച്ചോ സൂചിപ്പിക്കാമെങ്കിലും അതിവേഗം മുഖ്യവിഷയത്തിലേക്കു മടങ്ങിയെത്തണം.
വേദിയിലെ പ്രസംഗം പോലെയോ റേഡിയോ പ്രഭാഷണം പോലെയോ ഭാഷണത്തിലെ വൺ–വേ ട്രാഫിക്കിലും ഏർപ്പെടേണ്ടിവരാം. ഇത്തരം സന്ദർഭത്തിലൊഴികെ, നാം പറഞ്ഞു പോകുമ്പോൾ മറ്റാരെങ്കിലും സംസാരിച്ചാൽ, അവരെ തടയാതെ അവരുടെ വാക്കുകൾ ശ്രദ്ധിച്ചു കേൾക്കുകയും വേണം. പക്ഷേ വിഷയം മാറിപ്പോകുന്ന തരത്തിലാണ് അവരുടെ വാക്കുകളെങ്കിൽ, അവരെ മുഷിപ്പിക്കാതെ മുഖ്യവിഷയത്തിലേക്കു മടങ്ങിയെത്തണം. നീട്ടിപ്പറയേണ്ട സാഹചര്യത്തിൽ, ഇടയ്ക്ക് കുറഞ്ഞ വാക്കുകളിൽ അതുവരെപ്പറഞ്ഞതിന്റെ ചുരുക്കം സൂചിപ്പിക്കുകയുമാകാം. സാഹചര്യമേതായാലും ശ്രോതാക്കളെ മാനിക്കുന്നുവെന്ന തോന്നൽ അവരിലുണ്ടാക്കിക്കൊണ്ടിരിക്കണം. അവഗണിക്കുന്നെന്ന തോന്നലുണ്ടാകുന്നയാൾ തുടർന്ന് ആരും ശ്രദ്ധിക്കില്ല.
ഇപ്പോൾ പറഞ്ഞുതീരും എന്ന തോന്നലുളവാക്കിയിട്ട്, തുടർന്ന് ഏറെ സംസാരിക്കുന്നത് ശ്രോതാക്കളെ അകറ്റും – സംഭാഷണത്തിലായാലും പ്രഭാഷണത്തിലായാലും. കണ്ണിൽ നോക്കി സംസാരിക്കുന്നതും ഏകാഗ്രത പുലർത്തുന്നതും വിഷയം മാറിപ്പോകുന്നത് ഒഴിവാക്കും. കേൾക്കുന്നതിൽ അതീവ ശ്രദ്ധ പുലർത്തുന്നുവെന്നു ബോധ്യപ്പെടുത്താൻ മുഖഭാവവും ശരീരഭാഷയും യഥാവിധി പ്രയോജനപ്പെടുത്താം.
മറ്റൊരാൾ പറഞ്ഞുതീർന്നാൽ സെക്കൻഡിനകം മറുപടി പറയണമെന്ന വാശി വേണ്ട. അൽപ സമയം ചെലവഴിച്ച് പ്രതികരണത്തിന്റെ കൃത്യതയുറപ്പിച്ചിട്ടു സമാധാനം നൽകിയാൽ മതി. പറഞ്ഞിട്ടു തിരുത്തേണ്ട. വാദത്തിന്റെ രീതിയുണ്ടെങ്കിൽ പറഞ്ഞുപോയ തെറ്റായ വാക്കിൽക്കയറിപ്പിടിച്ചു പെരുപ്പിച്ച് തർക്കിച്ചു തോൽപിക്കാൻ ശ്രമമുണ്ടാകാം.
കേൾവിക്കാരനു നിശ്ചയമുള്ള വിഷയത്തെപ്പറ്റി ചോദ്യം ചോദിച്ചു പ്രോത്സാഹിപ്പിക്കുന്നതും പറഞ്ഞുകേട്ടതിനെ അഭിനന്ദിക്കുന്നതും സംഭാഷണത്തെ ആസ്വാദ്യമാക്കും. പറയുന്നതിനിടെ അനാവശ്യമായി വിഷയം മാറ്റാതിരിക്കുന്നത് ആശയവിനിമയം ഫലപ്രദമാക്കാനും വ്യക്തിബന്ധങ്ങൾ ശക്തമാക്കാനും സഹായിക്കും.
English Summary : Ulkazhcha Column – Keep It Simple - Avoiding Confusion and Complexity