കേരള പൊലീസിന്റെ സൗമ്യമുഖമായിരുന്ന മുൻ ഡിജിപി എ.ഹേമചന്ദ്രൻ എഴുതിയ സർവീസ് സ്റ്റോറിയാണ് ഇപ്പോൾ ചർച്ചാവിഷയം. കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ അടിതെറ്റിച്ച സോളർ തട്ടിപ്പുകേസ് അന്വേഷിച്ച പ്രത്യേക സംഘത്തിന്റെ മേധാവിയായിരുന്ന അദ്ദേഹം, അതേ തട്ടിപ്പ് അന്വേഷിക്കാൻ സർക്കാർ നിയോഗിച്ച ജുഡീഷ്യൽ കമ്മിഷനായ ജസ്റ്റിസ് ജി.ശിവരാജൻ പരിധിയും നിലയും വിട്ടാണ് പ്രവർ‌ത്തിച്ചതെന്നു തുറന്നടിക്കുന്നു. ശബരിമല യുവതീപ്രവേശവുമായി ബന്ധപ്പെട്ടു പൊലീസിനു വീഴ്ച പറ്റിയെന്നും അന്നു ശബരിമലയിൽ ഹൈക്കോടതി നിയോഗിച്ച നിരീക്ഷണ സമിതി അംഗമായിരുന്ന ഹേമചന്ദ്രൻ വ്യക്തമാക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

? ജസ്റ്റിസ് ജി.ശിവരാജൻ കമ്മിഷനെതിരെ ഇത്രയും കടുത്ത പരാമർശങ്ങൾക്കു സാഹചര്യമെന്തായിരുന്നു.

ADVERTISEMENT

∙ അതു വ്യക്തിപരമല്ല. നാലു വർഷമെടുത്ത് ഇത്രയും പണം ചെലവാക്കി നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് ഹൈക്കോടതിയുടെ വിമർശനം ഏറ്റുവാങ്ങി സാധുതയില്ലാതെ പോയ സാഹചര്യത്തിൽ ചിലതു തുറന്നു പറയണമെന്നു തോന്നി. ‘ഐതിഹാസിക സംഭവം’ എന്ന വിശേഷണത്തോടെ അദ്ദേഹം തയാറാക്കിയ റിപ്പോർട്ട് എങ്ങനെ ഒരു അന്വേഷണ കമ്മിഷൻ പ്രവർത്തിക്കരുത് എന്നതിന്റെ ഐതിഹാസിക ഉദാഹരണമാണെന്നു പറയാതെ വയ്യ. പൗരന്റെ സ്വകാര്യത, വ്യക്തിയുടെ അന്തസ്സ് തുടങ്ങിയ മൗലികാവകാശങ്ങളുടെ ഗുരുതര ലംഘനമാണ് ആ റിപ്പോർട്ടെന്നു ചൂണ്ടിക്കാട്ടി അതിൽ പല ഭാഗങ്ങളും ഒഴിവാക്കിയതു ഹൈക്കോടതിയാണ്.

സാക്ഷിവിസ്താരത്തിനിടെ മുഖ്യപ്രതിയുടെ ആകൃതിയും വസ്ത്രധാരണവുമെല്ലാം വർണിച്ചശേഷം കമ്മിഷൻ എന്നോടു ചോദിച്ചത് ‘അങ്ങനെയുള്ളൊരാളെ ഒരിക്കൽ കണ്ടാൽ പിന്നെ മറക്കുമോ’ എന്നാണ്. ‘ദീർഘനേരം സംസാരിച്ചാൽ ഓർത്തേക്കാം’ എന്നു ഞാൻ മറുപടി നൽകിയപ്പോൾ ‘അങ്ങനെയാണോ പറയേണ്ടത്. നമ്മൾ മറക്കില്ല’ എന്നായിരുന്നു കമ്മിഷന്റെ കമന്റ്.

സോളർ കേസിലെ പ്രതികൾ ശിവരാജൻ കമ്മിഷനു വലിയ വിശ്വാസ്യതയുള്ള താരസാക്ഷികളായിരുന്നു

സാമാന്യയുക്തിക്കു നിരക്കാത്ത ചോദ്യങ്ങളുമുണ്ടായി. മുഖ്യപ്രതികളിലൊരാൾ താൻ കശ്മീർ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുല്ലയുടെ സഹപാഠിയാണെന്നു തട്ടിപ്പിനിരയായവരോടു പറഞ്ഞിരുന്നു. ഡിഗ്രിപോലും പാസാകാത്ത, ഒട്ടേറെ തട്ടിപ്പുകേസുകളിൽ പ്രതിയായ അയാൾ പറഞ്ഞതു കള്ളമാണെന്നു മനസ്സിലാക്കാൻ അന്വേഷണത്തിന്റെ ആവശ്യമില്ലല്ലോ? പക്ഷേ, കമ്മിഷൻ ചോദിച്ചത് അതു സംബന്ധിച്ച് എന്തുകൊണ്ട് ഒമർ അബ്ദുല്ലയെ ചോദ്യം ചെയ്തില്ല എന്നാണ്.

പല സംസ്ഥാനങ്ങളിൽ തട്ടിപ്പുനടത്തി ജയിലിൽ കഴിയുകയും ശിക്ഷിക്കപ്പെടുകയും ചെയ്ത സോളർ കേസിലെ പ്രതികൾ അദ്ദേഹത്തിനു വലിയ വിശ്വാസ്യതയുള്ള താരസാക്ഷികളായിരുന്നു. അവരെ ‘വിദ്യാസമ്പന്നരായ യുവ സംരംഭകർ’ എന്നാണു റിപ്പോർട്ടിൽ വിശേഷിപ്പിച്ചത്. അവർ തെളിച്ച വഴിയിലൂടെ നടക്കുകയായിരുന്നു കമ്മിഷൻ. 

ജസ്റ്റിസ് ശിവരാജൻ (ഫയൽ ചിത്രം)
ADVERTISEMENT

‘എന്റെ വാക്കുകൾ അദ്ദേഹത്തിനു നീരസമായി’

? താങ്കളോടുള്ള കമ്മിഷന്റെ സമീപനം എന്തായിരുന്നു .

∙ ജസ്റ്റിസ് ശിവരാജൻ പൊലീസ് കംപ്ലെയ്ന്റ് അതോറിറ്റി ചെയർമാനായിരിക്കെത്തന്നെ പരിചയമുണ്ട്. കമ്മിഷനു മുന്നിൽ സാക്ഷിയായി 5–6 തവണ ഹാജരായിട്ടുണ്ട്. ആദ്യമൊക്കെ നല്ല സമീപനമായിരുന്നു. എന്നാൽ, അവസാനഘട്ടമായപ്പോൾ അദ്ദേഹം താൽപര്യപ്പെടുന്ന ഉത്തരങ്ങളല്ല എന്നിൽ നിന്നുണ്ടായത് എന്നു തോന്നി. സിആർപിസിയും ഭരണഘടനയും കോടതിവിധികളുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു എന്റെ മറുപടികൾ.

ഒരു ഘട്ടം കഴിഞ്ഞപ്പോൾ ആ വാക്കുകളൊക്കെ കേൾക്കുന്നതുതന്നെ അദ്ദേഹത്തിനു നീരസമായി. എൽഡിഎഫ് സർക്കാർ അധികാരത്തിലെത്തിയ ശേഷവും വിളിപ്പിച്ചു. ഭരണം മാറിയതോടെ എന്റെ സമീപനവും ഉത്തരങ്ങളും മാറുമെന്ന് അദ്ദേഹം ചിന്തിച്ചിട്ടുണ്ടാകാം. പക്ഷേ, ഞാൻ ബോധ്യമുള്ള, നിയമപരമായ കാര്യങ്ങളാണു പറഞ്ഞത്. പക്ഷേ അദ്ദേഹം അന്വേഷണ സംഘത്തെ കുഴപ്പക്കാരായാണു വിലയിരുത്തിയത്.

ADVERTISEMENT

മുഖ്യപ്രതി എഴുതിയ വിവാദകത്ത് കണ്ടെടുത്തില്ലെന്നതായി പൊലീസിന്റെ മുഖ്യകുറ്റം. അതെല്ലാം റിപ്പോർട്ടിൽ എഴുതിവയ്ക്കുകയും ചെയ്തു.

? ആ റിപ്പോർട്ടിന്റെ പേരിലുള്ള സർക്കാർ നടപടികളെ എങ്ങനെ കാണുന്നു.

∙ ആദ്യഘട്ടത്തിൽ റിപ്പോർട്ടിന്റെ നിയമസാധുതപോലും പരിശോധിക്കാതെയായിരുന്നു സർക്കാർ നടപടി സ്വീകരിച്ചത്. വലിയ കുഴപ്പക്കാരനായി കണ്ടെത്തിയ എന്നെ ക്രൈംബ്രാഞ്ച് എഡിജിപി സ്ഥാനത്തുനിന്ന് ഏതു കുഴപ്പക്കാർ പോയാലും കൂടുതൽ കുഴപ്പമൊന്നും സംഭവിക്കാനില്ലാത്ത കെഎസ്ആർടിസി എംഡി സ്ഥാനത്തേക്കാണു മാറ്റിയത്. എനിക്കതൊരു പ്രശ്നമായിരുന്നില്ല. പക്ഷേ, സംഘത്തിലുണ്ടായിരുന്ന മിടുക്കരായ നാലു ഡിവൈഎസ്പിമാരെയും സ്ഥലംമാറ്റിയതാണ് സങ്കടപ്പെടുത്തിയത്.

പിണറായി വിജയൻ (ഫയൽ‌ ചിത്രം)

അന്വേഷണത്തിൽ പാളിച്ച പറ്റിയെങ്കിൽ അതിന്റെ ഉത്തരവാദിത്തം എനിക്കാണെന്നു ചൂണ്ടിക്കാട്ടി ഞാൻ ഡിജിപിക്കും ആഭ്യന്തര സെക്രട്ടറിക്കും കത്തയച്ചു. കമ്മിഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലുള്ള സ്ഥലംമാറ്റം മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുമ്പോൾ ഞാൻ ക്രൈംബ്രാഞ്ച് ആസ്ഥാനത്തിരുന്ന് ടിവിയിൽ കണ്ടാണ് അറിഞ്ഞത്. പക്ഷേ, കെഎസ്ആർടിസിയിൽ എനിക്കു മുഖ്യമന്ത്രി പിന്തുണ തന്നു. പിന്നീടു ക്ലിഫ് ഹൗസിലേക്കു വിളിപ്പിച്ചു സംസാരിച്ച ശേഷമാണ് ഡിജിപിയായി ഫയർ ഫോഴ്സ് തലപ്പത്തേക്കു മാറ്റിയത്. അവിടെയും നല്ല പിന്തുണയാണു നൽകിയത്. 

? മുഖ്യമന്ത്രിയായ ഉമ്മൻ ചാണ്ടിയെ സോളർ കേസിൽ പ്രതിയാക്കിയില്ലെന്നതാണോ പ്രശ്നമായത്? അന്വേഷണഘട്ടത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായിട്ടുണ്ടോ.

∙ ഉമ്മൻ ചാണ്ടിയെ പ്രതിയാക്കാത്തതിൽ ആരോപണം ഉയർന്നിരുന്നു. പക്ഷേ, അന്വേഷണത്തിൽ വ്യക്തമായ കാര്യങ്ങളാണു കോടതികളിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഉൾപ്പെടുത്തിയത്. എന്നോട് ആലോചിക്കാതെയാണ് ദക്ഷിണ മേഖലാ എഡിജിപി ആയിരിക്കെ സോളർ പ്രത്യേക അന്വേഷണ സംഘത്തലവനായി നിയമിച്ചത്. അന്വേഷണ സംഘാംഗങ്ങളെ നിശ്ചയിച്ചതു ഞാനാണ്; സർക്കാരല്ല. അന്വേഷണത്തിന്റെ ഒരു ഘട്ടത്തിലും അന്നത്തെ ഭരണപക്ഷത്തുനിന്ന് ഒരു ഇടപെടലും ഉണ്ടായിട്ടില്ല. മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഒരു ഫോൺകോൾ പോലും ഈ വിഷയത്തിലുണ്ടായില്ല. അദ്ദേഹത്തിന്റെ മൊഴിയെടുക്കാനും തടസ്സമുണ്ടായില്ല. പ്രൈവറ്റ് സെക്രട്ടറിയെ വിളിച്ച് സമയം തീരുമാനിച്ചശേഷം ഞാനും രണ്ടു ഡിവൈഎസ്പിമാരും കൂടി പൊലീസ് വാഹനത്തിൽ ക്ലിഫ് ഹൗസിൽ പോയാണ് മൊഴിയെടുത്തത്. രഹസ്യമായിട്ടായിരുന്നില്ല അത്. ഞങ്ങൾ ക്ലിഫ് ഹൗസിലെത്തുമ്പോൾ അവിടെ സന്ദർശകരുണ്ടായിരുന്നു. ചോദ്യങ്ങൾ തയാറാക്കിയാണു പോയത്. കൈലിമുണ്ടുടുത്ത് അദ്ദേഹം ഞങ്ങൾക്കു മുന്നിലിരുന്ന് ചോദ്യങ്ങൾക്കെല്ലാം ക്ഷമയോടെ ഉത്തരം നൽകി. ആ മൊഴിയെടുക്കൽ വാർത്തയായത് മാസങ്ങൾക്കു ശേഷം ഹൈക്കോടതിയിൽ എജി അക്കാര്യം പറയുമ്പോൾ മാത്രമാണ്.

ഉമ്മൻ ചാണ്ടി (ഫയൽ ചിത്രം)

തെളിവുകളുടെ അടിസ്ഥാനത്തിൽ ഞാൻ നൽകിയ പ്രാഥമിക റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫിസിലെ ഒരു സ്റ്റാഫിനെ പുറത്താക്കുകയും ഗൺമാനെ സസ്പെൻഡ് ചെയ്യുകയും ചെയ്തത്. അതിലും ഒരു എതിർപ്പോ ഇടപെടലോ ഭരണപക്ഷത്തുനിന്നുണ്ടായില്ല. 

? പക്ഷേ, മുഖ്യമന്ത്രി ഗൾഫിൽപോയി ഭരണമികവിനുള്ള പുരസ്കാരം വാങ്ങി മടങ്ങിയെത്തിയ ദിനം തന്നെ അദ്ദേഹത്തിന്റെ ഓഫിസിലെ സ്റ്റാഫിനെ അറസ്റ്റ് ചെയ്തതു വലിയ വിവാദമായല്ലോ? ആഭ്യന്തര വകുപ്പിന്റെ അറിവോടെയായിരുന്നോ അത്.

∙ അന്വേഷണത്തിൽ വ്യക്തമായ തെളിവു ലഭിച്ചാൽ അറസ്റ്റ് വൈകാൻ പാടില്ലെന്നാണു നിയമം. അറസ്റ്റ് ചെയ്യാൻ തീരുമാനിച്ചതോടെ അതിന് ആഭ്യന്തരമന്ത്രിയിൽനിന്ന് അനുമതി വാങ്ങണമോ എന്നതൊരു സമസ്യയായി മുന്നിലുണ്ടായിരുന്നു. നിയമപരമായി ആവശ്യമില്ല. പക്ഷേ, ചില പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന നടപടിയാണല്ലോ? ആഭ്യന്തരമന്ത്രിയായിരുന്ന തിരുവഞ്ചൂർ രാധാകൃഷ്ണനുമായി നേരത്തേ അടുപ്പമുണ്ട്. മന്ത്രിയെന്ന നിലയിലും നല്ല ബന്ധമായിരുന്നു. പക്ഷേ, അനുമതി ചോദിച്ചിട്ടു തന്നില്ലെങ്കിൽ അതും പ്രശ്നമാണ്. അതു ഞങ്ങളുടെ പരാജയമാകും. അതുകൊണ്ട് ആരുടെയും അനുമതി വാങ്ങാതെ അന്വേഷണ സംഘത്തിന്റെ മാത്രം തീരുമാനപ്രകാരമായിരുന്നു ആ അറസ്റ്റ്. മുഖ്യമന്ത്രി മടങ്ങിവരുന്ന ദിവസമാണെന്ന് ഓർത്തു ചെയ്തതല്ലെങ്കിലും അതു വലിയ വിവാദമായി. അന്നു രാത്രി തിരുവഞ്ചൂർ വിളിച്ചു. അദ്ദേഹത്തിന്റെ വാക്കുകളിൽ നീരസം പ്രകടമായിരുന്നു. ‘ബുദ്ധിമുട്ടാണെങ്കിൽ ഒഴിഞ്ഞേക്കാം’ എന്നു ഞാൻ പറഞ്ഞു. അങ്ങനെയൊന്നും ചിന്തിക്കേണ്ട കാര്യം പോലുമില്ലെന്നായിരുന്നു മറുപടി. 

തിരുവഞ്ചൂർ രാധാകൃഷ്ണൻ (ഫയൽ ചിത്രം)

? ശബരിമലയിലെ പൊലീസ് നടപടി പാളിയെന്ന വിമർശനമെന്തുകൊണ്ടാണ്.

യുവതീപ്രവേശവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയെത്തുടർന്നുണ്ടായ പ്രശ്നങ്ങളിൽ ഭക്തർക്കു ബുദ്ധിമുട്ടുണ്ടായപ്പോഴാണ് ഹൈക്കോടതി രണ്ടു മുൻ ജഡ്ജിമാരെയും ഡിജിപിയായിരുന്ന എന്നെയും ഉൾപ്പെടുത്തി നിരീക്ഷണസമിതി രൂപീകരിച്ചത്. പക്ഷേ, അതിക്രമം ഏതു ഭാഗത്തു നിന്നുണ്ടായാലും അതു തടയാനുള്ള ഉത്തരവിടാൻ സമിതിക്കു ഹൈക്കോടതി അധികാരം നൽകിയതിൽ സർക്കാരും പൊലീസും എതിരായിരുന്നു. ഞാൻ ആദ്യം ചെയ്തതു പൊലീസ് ഡിജിപി ലോക്നാഥ് ബെഹ്റയെ കണ്ടു ചർച്ച നടത്തുകയായിരുന്നു. യുവതീപ്രവേശം നടപ്പാക്കാനെത്തുന്നവർക്കു പ്രത്യേക സംരക്ഷണം നൽകുന്നതു ശരിയല്ലെന്നും ഭക്തർക്കു പൊതുവായ സംരക്ഷണം മതിയെന്നുമുള്ള നിലപാടു ഞാൻ വ്യക്തമാക്കി. എന്നാൽ, മലകയറാനെത്തുന്ന യുവതികൾക്കു പ്രത്യേക പൊലീസ് സംരക്ഷണം നൽകിയില്ലെങ്കിൽ അതു കോടതിയലക്ഷ്യമാകുമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. അതു ശരിയല്ലെന്നു ഞാൻ പറഞ്ഞു.

യുവതീപ്രവേശത്തിനായി ശ്രമിക്കുന്നവരുടെയും എതിർക്കുന്നവരുടെയും ഇടയിൽ പൊലീസ് ഏറെ ബുദ്ധിമുട്ടുന്ന സാഹചര്യമായിരുന്നു ശബരിമലയിൽ. പക്ഷേ, അതിന്റെ പേരിലുള്ള നിയന്ത്രണങ്ങളും ക്രമീകരണങ്ങളും ഭക്തരെ ബുദ്ധിമുട്ടിക്കുന്നതായി. സന്നിധാനം നിറയെ പൊലീസ് ആയിരുന്നു. ഒളിപ്പോരാളികളെ നേരിടാനെന്ന പോലെയായിരുന്നു വിന്യാസം. പല നടപടികളും പ്രകോപനപരവുമായി. ഭക്തരുടെ വാഹനങ്ങൾ നിലയ്ക്കൽ വരെ മാത്രമേ അനുവദിക്കൂ എന്നിരിക്കെ യുവതീപ്രവേശം നടപ്പാക്കാനായി തമിഴ്നാട്ടിൽ നിന്നെത്തിയ മനീതി സംഘത്തിന്റെ വാഹനം നിലയ്ക്കൽ കടന്നുപോകാൻ പൊലീസ് അനുവദിച്ചതടക്കമുള്ള കാര്യങ്ങൾ പ്രശ്നം വഷളാക്കുന്നതായിരുന്നു. അതോടെ നിരീക്ഷണസമിതിക്കു കർശനമായി ഇടപെടേണ്ടി വന്നു. പൊലീസ് നടപടികളിലുള്ള എന്റെ അഭിപ്രായം മുഖ്യമന്ത്രിയെ കണ്ടപ്പോഴും അറിയിച്ചു. പക്ഷേ, പൊലീസ് സംവിധാനത്തിൽനിന്ന് അദ്ദേഹത്തിനു ലഭിച്ച റിപ്പോർട്ട് വ്യത്യസ്തമായിരിക്കാം.

ശബരിമല (ഫയൽ ചിത്രം)

പക്ഷേ, എല്ലാ രാഷ്ട്രീയ അജൻഡകളും അരങ്ങേറിയ ശബരിമലയിൽ പൊലീസിനു തെറ്റി. രണ്ടു യുവതികളെ ഒളിച്ചുകടത്തിയാൽ നടപ്പാകുന്നതല്ല കോടതിവിധിയും ലിംഗസമത്വവും. നിയമപാലനത്തിന്റെ അന്തസ്സുള്ള വഴിയല്ല, കുറുക്കുവഴി തേടുന്ന കുരുട്ടുബുദ്ധിയാണ് അവർ സ്വീകരിച്ചത്. ശബരിമലയിൽ പ്രതിഷേധിച്ചവരെ മതഭ്രാന്തർ എന്നാണു ഹൈക്കോടതിക്കു നൽകിയ റിപ്പോർട്ടിൽ പൊലീസ് വിശേഷിപ്പിച്ചത്. അടിസ്ഥാന കാഴ്ചപ്പാട് പിഴയ്ക്കുമ്പോഴാണ് യുവതീപ്രവേശത്തെ എതിർക്കുന്നവരെല്ലാം മതഭ്രാന്തരും ഹൈക്കോടതി നിയോഗിച്ച സമിതി ക്രമസമാധാനപാലനത്തിനു ഭീഷണിയുമായി മാറുന്നത്.

English Summary: Interview with Former DGP A. Hemachandran IPS