പത്തു കൊല്ലം കാണാതിരുന്ന സുഹൃത്തിനെ ഇന്നു കാണുമ്പോൾ ഒട്ടും വിഷമമില്ലാതെ നമ്മൾ തിരിച്ചറിയും. എന്നല്ല, നേരിട്ടോ ചിത്രത്തിലോ കണ്ട ആയിരക്കണക്കിനു മുഖങ്ങൾ നിഷ്പ്രയാസം തിരിച്ചറിയുന്നവരാണ് നാമെല്ലാം. അവർ നേരിട്ട് ഇടപഴകിയവരാകണമെന്നില്ല. രാഷ്ട്രത്തലവന്മാർ, രാഷ്ട്രീയനേതാക്കൾ, സിനിമാതാരങ്ങൾ, സ്പോട്സ് വിജയികൾ, സൗന്ദര്യറാണിമാർ, കൊലപാതകികളടക്കമുള്ള വൻ ക്രിമിനലുകൾ, ഭീകരർ എന്നു തുടങ്ങി ഒരിക്കൽപ്പോലും അടുത്തുകണ്ടിട്ടില്ലാത്തവരുടെ മുഖങ്ങൾപോലും ഓർമ്മയുടെ ശേഖരത്തിൽ നാം ഒളിപ്പിച്ചിരിക്കുന്നു.

പത്തു കൊല്ലം കാണാതിരുന്ന സുഹൃത്തിനെ ഇന്നു കാണുമ്പോൾ ഒട്ടും വിഷമമില്ലാതെ നമ്മൾ തിരിച്ചറിയും. എന്നല്ല, നേരിട്ടോ ചിത്രത്തിലോ കണ്ട ആയിരക്കണക്കിനു മുഖങ്ങൾ നിഷ്പ്രയാസം തിരിച്ചറിയുന്നവരാണ് നാമെല്ലാം. അവർ നേരിട്ട് ഇടപഴകിയവരാകണമെന്നില്ല. രാഷ്ട്രത്തലവന്മാർ, രാഷ്ട്രീയനേതാക്കൾ, സിനിമാതാരങ്ങൾ, സ്പോട്സ് വിജയികൾ, സൗന്ദര്യറാണിമാർ, കൊലപാതകികളടക്കമുള്ള വൻ ക്രിമിനലുകൾ, ഭീകരർ എന്നു തുടങ്ങി ഒരിക്കൽപ്പോലും അടുത്തുകണ്ടിട്ടില്ലാത്തവരുടെ മുഖങ്ങൾപോലും ഓർമ്മയുടെ ശേഖരത്തിൽ നാം ഒളിപ്പിച്ചിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തു കൊല്ലം കാണാതിരുന്ന സുഹൃത്തിനെ ഇന്നു കാണുമ്പോൾ ഒട്ടും വിഷമമില്ലാതെ നമ്മൾ തിരിച്ചറിയും. എന്നല്ല, നേരിട്ടോ ചിത്രത്തിലോ കണ്ട ആയിരക്കണക്കിനു മുഖങ്ങൾ നിഷ്പ്രയാസം തിരിച്ചറിയുന്നവരാണ് നാമെല്ലാം. അവർ നേരിട്ട് ഇടപഴകിയവരാകണമെന്നില്ല. രാഷ്ട്രത്തലവന്മാർ, രാഷ്ട്രീയനേതാക്കൾ, സിനിമാതാരങ്ങൾ, സ്പോട്സ് വിജയികൾ, സൗന്ദര്യറാണിമാർ, കൊലപാതകികളടക്കമുള്ള വൻ ക്രിമിനലുകൾ, ഭീകരർ എന്നു തുടങ്ങി ഒരിക്കൽപ്പോലും അടുത്തുകണ്ടിട്ടില്ലാത്തവരുടെ മുഖങ്ങൾപോലും ഓർമ്മയുടെ ശേഖരത്തിൽ നാം ഒളിപ്പിച്ചിരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പത്തു കൊല്ലം കാണാതിരുന്ന സുഹൃത്തിനെ ഇന്നു കാണുമ്പോൾ ഒട്ടും വിഷമമില്ലാതെ നമ്മൾ തിരിച്ചറിയും. എന്നല്ല, നേരിട്ടോ ചിത്രത്തിലോ കണ്ട ആയിരക്കണക്കിനു മുഖങ്ങൾ നിഷ്പ്രയാസം തിരിച്ചറിയുന്നവരാണ് നാമെല്ലാം. അവർ നേരിട്ട് ഇടപഴകിയവരാകണമെന്നില്ല. രാഷ്ട്രത്തലവന്മാർ, രാഷ്ട്രീയനേതാക്കൾ, സിനിമാതാരങ്ങൾ, സ്പോട്സ് വിജയികൾ, സൗന്ദര്യറാണിമാർ, കൊലപാതകികളടക്കമുള്ള വൻ ക്രിമിനലുകൾ, ഭീകരർ എന്നു തുടങ്ങി ഒരിക്കൽപ്പോലും അടുത്തുകണ്ടിട്ടില്ലാത്തവരുടെ മുഖങ്ങൾപോലും ഓർമ്മയുടെ ശേഖരത്തിൽ നാം ഒളിപ്പിച്ചിരിക്കുന്നു.  ആവശ്യമുള്ളപ്പോൾ പെട്ടെന്ന് അവ പുറത്തുവരുന്നു

ഇതിലെ വിസ്മയം ഗ്രഹിക്കണമെങ്കിൽ ഒരു കാര്യംകൂടി ഓർക്കണം. ഉദ്ദേശം 10 x 8 ചതുരത്തിൽ ഒതുങ്ങുന്ന വലിപ്പമേ മനുഷ്യമുഖത്തിനുള്ളൂ. നെറ്റി, കണ്ണ്, പുരികം, മൂക്ക്, ചുണ്ട്, കവിൾ, താടി, ചെവി എന്നിവയുടെയെല്ലാം രൂപവും ആപേക്ഷികസ്ഥാനങ്ങളും ഏവരിലും ഏതാണ്ട് ഒരുപോലെ തന്നെ. എന്നിട്ടും തിരിച്ചറിയലിൽ ഏവരും അസാമാന്യപാടവം കാട്ടുന്നു. ജരാനരകൾ ബാധിച്ചും പല്ലുകൊഴിഞ്ഞും മറ്റും രൂപമാറ്റം വന്നാൽപ്പോലും തെല്ലുനേരം മുഖത്തുനോക്കി ഓർമ്മച്ചെപ്പിലെ പഴയ മുഖം മനസ്സിൽക്കണ്ട് ആളെ തിരിച്ചറിയുന്നു.

ADVERTISEMENT

മനുഷ്യരുടെ ബാഹ്യരുപത്തെക്കുറിച്ചാണ് ഇപ്പറഞ്ഞത്. ഇതുപോലെ ഉള്ളും ചിന്തയും സ്വഭാവവും പെരുമാറ്റവും മറ്റും അനന്തവ്യത്യസ്തതകൾ പുലർത്തുന്നു. ബഹുജനം പലവിധം എന്ന മൊഴിയുണ്ട്. സമാനമായ അർത്ഥം പകരുന്ന ചൊല്ലുകളാണ് ‘ഭിന്നരുചിർ ഹി ലോകാഃ’, ‘Different strokes for different folks’ എന്നിവ. ഈ ആശയം മനസ്സിൽ വച്ചാകണം ഓരോരുത്തരോടും നാം സംസാരിക്കുന്നതും പെരുമാറുന്നതും. ഭാര്യയോടു പറയുന്ന ഭാഷ അപ്പൂപ്പനോടു പറയാമോ? പേരക്കുട്ടിയെ തലോടുംപോലെ പൊലീസ് ഇൻസ്പെക്റ്ററെ തലോടാമോ? 

സ്വഭാവസവിശേഷതകൾ മനസ്സിൽവച്ച് പല ഭാവനാശാലികളും മനുഷ്യരെ തരംതിരിച്ച് വിവിധമൃഗങ്ങളും ഇതരജീവികളും ആയി താരതമ്യം ചെയ്തിട്ടുണ്ട്. ഓരോ തരക്കാരുടെയും പൊതുശീലങ്ങൾ സൂചിപ്പിക്കുന്ന വിഭജനം. അവയൊന്നും തീർത്തും ശരിയല്ലെങ്കിലും, പലതും ചിന്തയ്ക്കും നമ്മുടെ പെരുമാറ്റരീതിയുടെ നിർണയത്തിനും സഹായകമാണ്.

പ്രതീകാത്മക ചിത്രം ∙ മനോരമ

ചിലതു കാണുക.

ആന: എന്തു ചെയ്യാൻ തുടങ്ങിയാലും അപായസാധ്യതകൾ സൂചിപ്പിച്ച് വഴി മുടക്കി, തടഞ്ഞു നിൽക്കും. പുൽക്കൂട്ടിലെ നായെപ്പോലെ താൻ തിന്നുകയുമില്ല0, അന്യരെയൊട്ടു തിന്നാൻ അനുവദിക്കുകയുമില്ല എന്ന മട്ടിൽ ചിലപ്പോൾ പെരുമാറിയെന്നും ഇരിക്കും.

ADVERTISEMENT

ഉറുമ്പ്: എപ്പോഴും പ്രവർത്തനനിരതരായിരിക്കും. വന്നേക്കാവുന്ന പ്രയാസങ്ങൾ മുൻകൂട്ടിക്കണ്ട്  മുൻകരുതലോടെ പ്രവർത്തിക്കും. വിശ്വസിക്കാം. കടിച്ചാലും വലിയ കടിയായിരിക്കില്ല.

ഒച്ച്: ഒരു കാര്യവും വേഗം ചെയ്യില്ല. അന്യരുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടേയിരിക്കും. അവരുടെ പ്രവർത്തനഫലം സ്വീകരിച്ച്, തുടർജോലികൾ ചെയ്യേണ്ടവരെ നിരന്തരം കുഴയ്ക്കും.

ഓന്ത്: അഭിപ്രായസ്ഥിരത തീണ്ടിയിട്ടുപോലും ഇല്ലാത്തവർ. അവരുടെ വാക്കു വിശ്വസിച്ചുകൂടാ. മാറ്റിപ്പറയാൻ ഉളുപ്പില്ലാത്തവർ. ‘അഭിപ്രായമല്ലാതെ മറ്റെന്താ മാറ്റാൻ കഴിയുക?’ എന്നു ചിന്തിക്കുന്നവർ

കരടി: ശക്തി, ക്രൂരത എന്നിവയാണു മുഖമുദ്ര. ഇവരുടെ കൈയിൽപ്പെട്ടുപോയാൽ രക്ഷപെടുക അസാധ്യം. ഏറെ സഹിക്കേണ്ടിവരും

ADVERTISEMENT

കഴുത: എത്ര ഭാരം വേണമെങ്കിലും ചുമക്കും. സ്വന്തം പുറത്ത് അന്യർ ഭാരം കയറ്റിവച്ചു മുതലെടുക്കുന്നതു തിരിച്ചറിയില്ല.

പ്രതീകാത്മക ചിത്രം (By ilbusca/iStock)

കിനാവള്ളി: നീരാളി, ഒക്ടോപസ് എന്നും പേരുകളുള്ള ഈ ജീവി അതിന്റെ എട്ടു ഭുജങ്ങളുംകൊണ്ട് ഇരയെ പിടികൂടി കഥ കഴിക്കും. പിടി വിടില്ല. നീരാളിപ്പിടിത്തം പ്രസിദ്ധം.

കുരങ്ങ്: എത്ര ഗൗരവമുള്ള സന്ദർഭത്തിലും വഷളൻ കമന്റുമായെത്തി‌ ശ്രദ്ധ തിരിച്ചുവിടും. സ്വന്തം ജോലി ചെയ്യില്ല. നമ്മുടെ ജോലിസമയത്ത്  ഇവരെ അടുപ്പിച്ചുകൂടാ.

കുറുക്കൻ: കൗശലക്കാരൻ. ഏതു രീതിയിലും അന്യരെ കബളിപ്പിക്കുകയാണ് ജീവിതലക്ഷ്യം

കോവർകഴുത (mule): കടുംപിടിത്തക്കാർ. എത്ര യുക്തിപൂർവം പറഞ്ഞു ബോധ്യപ്പെടുത്താൻ ശ്രമിച്ചാലും ഒരിഞ്ചുപോലും മാറില്ല. പിടിവാശിയുടെയും നിർബന്ധബുദ്ധിയുടെയും ആൾരൂപങ്ങൾ. പണ്ട് ഞങ്ങളിങ്ങനെയാണ് ചെയ്യാറ്. അതു പരിഷ്കരിക്കാൻ നിങ്ങളാര് എന്ന മട്ട്

ചിലന്തി: വല വിരിച്ച്  ഇരയ്ക്കായി മൂലയിൽ പമ്മിയിരിക്കും.  ഇര ചെറുതെങ്കിൽ ഉടൻ വന്ന് നീരൂറ്റി കുടിക്കും. വലിയ ഇരയെങ്കിൽ കണ്ടില്ലെന്നു നടിക്കും. വലയിലൂടെ കടത്തിവിടും. താഴെയുള്ളവരെ ചവിട്ടുകയും മുകളിലുള്ളവരുടെ കാലിൽ മുത്തുകയും ചെയ്യും.

ഞണ്ട്: കൂട്ടുകാരിലാരെങ്കിലും ഉയർന്നുപോകുന്നതു കണ്ടാൽ, ഉടൻ മറ്റു കൂട്ടുകാരെക്കൂട്ടി ഉയരുന്നയാളിന്റെ കാലിൽപ്പിടിച്ചൂ വലിച്ച് താഴ്ത്തും. ‘നീ മാത്രം ഇപ്പോൾ അങ്ങനെ പൊങ്ങണ്ട’ എന്നു മനസ്സിൽപ്പറയും

‍ഡോൾഫിൻ: അന്യരുമായി വേഗം ഇണങ്ങും. ഊർജ്ജം, ഉത്സാഹം, സഹകരണം, സഹതാപം, പുതുചിന്ത എന്നീ സവിശേഷതകൾ.

തത്ത: ഉടുത്തൊരുങ്ങി നിൽക്കും. എവിടെയും അലങ്കാരമായിരിക്കണമെന്നു വാശി. പണിയൊന്നും ചെയ്യില്ല.

തവള: ഒരേ ‘ക്രോം ക്രോം’ വിളി തന്നെ തുടരും. പുതിയ രാഗമേയില്ല. പരീക്ഷിച്ചു തോറ്റവയാണെങ്കിലും പഴയ രീതികൾ തുടർന്നേ പറ്റൂ എന്നു വാശി പിടിക്കും.

തേനീച്ച: ഉറുമ്പിന്റെ സഹോദരസ്ഥാനത്താണ്. തളരാത്ത പരിശ്രമി. എപ്പോഴും ബിസിയായിരിക്കും. മടിയെന്നത് അടുത്തുകൂടി പോകില്ല.

നായ്: ജാഗ്രതയുടെ പര്യായം. പരിസരത്ത്  ഇല അനങ്ങിയാൽപ്പോലും അറിയും. കുറും നന്ദിയും ഏറും. വിശ്വസിക്കാൻ പറ്റിയവർ.

പാമ്പ് : സാധാരണ നേരങ്ങളിൽ പത്തി താഴ്ത്തി ഒളിഞ്ഞിരിക്കും. അസൂയപ്പെട്ട്, തരം കിട്ടുമ്പോൾ പിന്നിൽ നിന്നു കൊത്തും. ഇല്ലെങ്കിലും തരം നോക്കി വിഷം ചീറ്റും. അപകടകാരികൾ. ഒഴിവാക്കണം.

മയിൽ: സൗന്ദര്യത്തിൽ മദിച്ചു നിൽക്കും. കാൽക്കാശിന്റെ പണി ചെയ്യില്ല. പക്ഷേ പ്രവർത്തിക്കുന്ന സ്ഥാപനം വിജയിക്കുമ്പോൾ വീഡിയോ ക്യാമറയ്ക്കു നിൽക്കാനും അനുമോദനം വാങ്ങാനും മുൻനിരയിൽ കാണും. മധുരവാക്കു ചൊരിഞ്ഞ് മേലധികാരിയോട് ഒട്ടിനിൽക്കും. മറ്റുള്ളവരെ പുച്ഛത്തോടെ മാത്രമേ നോക്കൂ.

മൂങ്ങ: ബുദ്ധിയും വിവേകവുമുണ്ട്. പക്ഷേ മൗനിബാബ ആയിരിക്കും. പകൽവെളിച്ചത്തിൽ വരാൻ താൽപര്യമേയില്ല. മുടങ്ങാതെ തത്ത്വശാസ്ത്രം പറയും. ഒരിക്കലും പ്രയോഗിക്കാതെ കഴിവുകളെല്ലാം നിഷ്പ്രയോജനമാക്കും.

മുതല: ഏറ്റവും ശക്തിയോടെ കടിക്കുന്ന ജീവി. പല്ലിൽ കൊരുത്താൽ അതിനു പോലും വിടുവിക്കാൻ കഴിയില്ല. സൂക്ഷിക്കണം. തരം പോലെ കള്ളക്കണ്ണീർ വാർത്ത്, സ്നേഹം കവർന്നെടുത്ത്,  വലയിലാക്കാനും മടിക്കില്ല.

സിംഹം: ആരെയും ഭയപ്പെടുത്തി നിർത്തും. താൻ പറയുന്നതിന് അപ്പുറം ഒന്നുമില്ല. ഏവരും അനുസരിച്ചുകൊള്ളണം. താനാണു പരമാധികാരി എന്ന മട്ട്.

പ്രതീകാത്മക ചിത്രം (By Zocha_K/iStock)

പല തരക്കാരെപ്പറ്റിയും നാം പറഞ്ഞു.  ഓരോരുത്തരും ഏതു വിഭാഗത്തോട് അടുത്തുനിൽക്കുന്നുവെന്ന് വിലയിരുത്തി വേണം പെരുമാറുക. തെങ്ങിനും കവുങ്ങിനും തളപ്പൊന്നല്ല എന്നു പഴമക്കാർ പറയും. (ഒരേ തളപ്പുകൊണ്ട് രണ്ടിലും കയറുന്നവരുണ്ടെന്നതു മറ്റൊരു കാര്യം).

നമ്മൾ സ്വയം വിലയിരുത്തുകയും വേണം. ഏതെല്ലാം വിഭാഗങ്ങളോട് അടുത്തുനിൽക്കുന്നെന്ന് വസ്തുനിഷ്ഠമായി കാണാൻ കഴിയണം. ഇത്രയൊക്കെ വിഭാഗങ്ങളായി വേർപെടുത്തി അല്ലെങ്കിൽപ്പോലും നമ്മളെ മറ്റുള്ളവർ വിലയിരുത്തുന്നുണ്ടെന്നതു മറക്കരുത്. സ്വന്തം പോരായ്മകൾ തിരിച്ചറിഞ്ഞ്, അംഗീകരിച്ച് പരിഹരിക്കാൻ സന്മനസ്സുണ്ടാവണം.

‘മനുഷ്യനെ കാട്ടിൽ നിന്നു പുറത്തെടുക്കാമെങ്കിലും, കാടിനെ മനുഷ്യനിൽ നിന്നു പുറത്തെടുക്കാൻ കഴിയില്ല’ എന്നു പ്രശസ്ത ഗ്രന്ഥകാരനും ന്യൂറോസയന്റിസ്റ്റും ആയ അഭിജിത് നാസ്കർ. പക്ഷേ അതു ശരിയല്ലെന്നു തെളിയിക്കാനാവട്ടെ നമ്മുടെ ശ്രമം. ഉള്ളിൽ കാടുണ്ടെങ്കിൽ അതിനെ പുറത്തെടുത്തു കളയാം.

ദൗർബല്യങ്ങൾ സ്വയം തിരുത്തന്നവരുടെ വ്യക്തിബന്ധങ്ങൾ മെച്ചപ്പെടും. ഞാനാണ് ഏറ്റവും നല്ലയാൾ, എന്റെ യുക്തിയാണു കുറ്റമറ്റത് എന്ന ചിന്തകൾക്ക് അടിമയായാൽ, നേടാനാവുന്നവ പലതും കൈവിട്ടുപോകും. അതിനു വഴി നൽകാതിരിക്കാം. 

 

English Summary: Ulkazhcha Colum - Self Correction is the Best Quality