‘ഞങ്ങൾ ഡോക്ടർമാർക്കും മാനസികസമ്മർദ്ദമുണ്ട്’; 22കാരനും ബൈപാസ്, ജിം ആണോ നടപ്പാണോ നല്ലത്?
16000 പേരെ ഹൃദ്രോഗത്തിൽ നിന്നു രക്ഷിച്ച പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതം മൂലം മരിച്ചതെന്തു കൊണ്ട്? അതും തന്റെ 41–ാം വയസിൽ. രോഗികളെയും ഡോക്ടർമാരെയും മാത്രമല്ല ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചതാണ് ഡോ. ഗൗരവ് ഗാന്ധിയുടെ ആകസ്മിക മരണം. തന്റെ മുന്നിലെ രോഗികളുടെ ഹൃദയത്തിന്റെ താളം തെറ്റൽ തൊട്ടറിയുമ്പോൾ ഡോക്ടർ തന്റെ ഹൃദയത്തിന്റെ താളപ്പിഴ ശ്രദ്ധിക്കാൻ മറന്നോ? ചിട്ടയായ ജീവിതം ഹൃദ്രോഗ സാധ്യത കുറയ്ക്കും; ഡോക്ടർമാരുടെ ഈ വാക്കുകളിലല്ലേ ജനങ്ങളുടെ ജീവന്റെ വിശ്വാസം. എന്നിട്ടും അദ്ദേഹത്തിന് ഹൃദയാഘാതത്തെ അതിജീവിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാവും?
16000 പേരെ ഹൃദ്രോഗത്തിൽ നിന്നു രക്ഷിച്ച പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതം മൂലം മരിച്ചതെന്തു കൊണ്ട്? അതും തന്റെ 41–ാം വയസിൽ. രോഗികളെയും ഡോക്ടർമാരെയും മാത്രമല്ല ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചതാണ് ഡോ. ഗൗരവ് ഗാന്ധിയുടെ ആകസ്മിക മരണം. തന്റെ മുന്നിലെ രോഗികളുടെ ഹൃദയത്തിന്റെ താളം തെറ്റൽ തൊട്ടറിയുമ്പോൾ ഡോക്ടർ തന്റെ ഹൃദയത്തിന്റെ താളപ്പിഴ ശ്രദ്ധിക്കാൻ മറന്നോ? ചിട്ടയായ ജീവിതം ഹൃദ്രോഗ സാധ്യത കുറയ്ക്കും; ഡോക്ടർമാരുടെ ഈ വാക്കുകളിലല്ലേ ജനങ്ങളുടെ ജീവന്റെ വിശ്വാസം. എന്നിട്ടും അദ്ദേഹത്തിന് ഹൃദയാഘാതത്തെ അതിജീവിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാവും?
16000 പേരെ ഹൃദ്രോഗത്തിൽ നിന്നു രക്ഷിച്ച പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതം മൂലം മരിച്ചതെന്തു കൊണ്ട്? അതും തന്റെ 41–ാം വയസിൽ. രോഗികളെയും ഡോക്ടർമാരെയും മാത്രമല്ല ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചതാണ് ഡോ. ഗൗരവ് ഗാന്ധിയുടെ ആകസ്മിക മരണം. തന്റെ മുന്നിലെ രോഗികളുടെ ഹൃദയത്തിന്റെ താളം തെറ്റൽ തൊട്ടറിയുമ്പോൾ ഡോക്ടർ തന്റെ ഹൃദയത്തിന്റെ താളപ്പിഴ ശ്രദ്ധിക്കാൻ മറന്നോ? ചിട്ടയായ ജീവിതം ഹൃദ്രോഗ സാധ്യത കുറയ്ക്കും; ഡോക്ടർമാരുടെ ഈ വാക്കുകളിലല്ലേ ജനങ്ങളുടെ ജീവന്റെ വിശ്വാസം. എന്നിട്ടും അദ്ദേഹത്തിന് ഹൃദയാഘാതത്തെ അതിജീവിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാവും?
16000 പേരെ ഹൃദ്രോഗത്തിൽ നിന്നു രക്ഷിച്ച പ്രമുഖ ഹൃദ്രോഗ വിദഗ്ധൻ ഡോ. ഗൗരവ് ഗാന്ധി ഹൃദയാഘാതം മൂലം മരിച്ചതെന്തു കൊണ്ട്? അതും തന്റെ 41–ാം വയസിൽ. രോഗികളെയും ഡോക്ടർമാരെയും മാത്രമല്ല ശാസ്ത്രലോകത്തെ തന്നെ ഞെട്ടിച്ചതാണ് ഡോ. ഗൗരവ് ഗാന്ധിയുടെ ആകസ്മിക മരണം. തന്റെ മുന്നിലെ രോഗികളുടെ ഹൃദയത്തിന്റെ താളം തെറ്റൽ തൊട്ടറിയുമ്പോൾ ഡോക്ടർ തന്റെ ഹൃദയത്തിന്റെ താളപ്പിഴ ശ്രദ്ധിക്കാൻ മറന്നോ? ചിട്ടയായ ജീവിതം ഹൃദ്രോഗ സാധ്യത കുറയ്ക്കും; ഡോക്ടർമാരുടെ ഈ വാക്കുകളിലല്ലേ ജനങ്ങളുടെ ജീവന്റെ വിശ്വാസം.
എന്നിട്ടും അദ്ദേഹത്തിന് ഹൃദയാഘാതത്തെ അതിജീവിക്കാൻ കഴിയാതെ പോയത് എന്തുകൊണ്ടാവും? രോഗികളെ പരിശോധിച്ച ശേഷം വീട്ടിലെത്തി ഉറങ്ങി കിടക്കവേയാണ് ഡോക്ടറെ മരണം കൂട്ടിക്കൊണ്ടുപോയത്. അടുത്തിടെ ജിമ്മിൽ വ്യായാമം ചെയ്യുന്നവരടക്കം കുഴഞ്ഞുവീണ് മരിക്കുന്ന അവസ്ഥയുണ്ട്. കോവിഡിന് ശേഷമാണ് കുഴഞ്ഞുവീണുള്ള മരണം കൂടിയതെന്ന് അഭിപ്രായം വ്യാപകമായി പ്രചരിക്കപ്പെടുന്നു. എന്താണ് ഇക്കാര്യങ്ങളിലെ വാസ്തവം? എന്തൊക്കെ മുൻകരുതലുകളാണ് നാം സ്വീകരിക്കേണ്ടത്? ഹൃദയം മാറ്റിവയ്ക്കലടക്കമുള്ള ശസ്ത്രക്രിയകൾക്ക് നേതൃത്വം നൽകിയ, കോട്ടയം മെഡിക്കൽ കോളജ് സൂപ്രണ്ട് കൂടിയായ പ്രശസ്ത ഹൃദ്രോഗ വിദഗ്ധൻ ഡോ. ടി.കെ. ജയകുമാർ മനോരമ ഓൺലൈൻ പ്രീമിയത്തോട് സംസാരിക്കുന്നു.
? ഹൃദയാരോഗ്യത്തിന് വേണ്ട മുൻകരുതലുകൾ ഒരു ഡോക്ടറെ സംബന്ധിച്ച് കൃത്യമായി അറിയാവുന്ന കാര്യമാണ്, എന്നിട്ടും 16,000 ഹൃദയ ശസ്ത്രക്രിയകൾ നടത്തിയ ഡോക്ടർ അടുത്തിടെ ഹൃദയാഘാതം മൂലം മരിച്ചു. എന്തുകൊണ്ടായിരിക്കാം ഇങ്ങനെയൊരു അവസ്ഥയുണ്ടായത്.
∙ ഒരു ഡോക്ടറുടെ ജോലി 24 മണിക്കൂറാണ്. ഒരു ഹൃദയാരോഗ്യ വിദഗ്ധനെ സംബന്ധിച്ചിടത്തോളം ഉത്തരവാദിത്തങ്ങൾ കൂടുതലാണ്. പകലും രാത്രിയും ജാഗ്രതയോടെ കഴിയേണ്ടിവരും. ശസ്ത്രക്രിയാ സമയത്ത് സംഭവിക്കുന്ന ചെറിയ കാര്യങ്ങൾ പോലും രോഗിയുടെ മരണത്തിലേക്ക് എത്തിക്കാം. അതിനാൽ തന്നെ ഡോക്ടറെ സംബന്ധിച്ചിടത്തോളം സ്ട്രെസ് കൂടുതലാണ്. മണിക്കൂറുകൾ എടുത്താവും ഹൃദയ ശസ്ത്രക്രിയകൾ പൂർത്തിയാക്കുക. പാശ്ചാത്യ രാജ്യങ്ങളെടുത്ത് പരിശോധിച്ചാൽ ഒരു സീനിയർ ഹൃദയാരോഗ്യ വിദഗ്ധൻ ചെയ്യുന്നത് ഒരാഴ്ച രണ്ടോ മൂന്നോ കേസുകളാവും. പക്ഷേ ഇവിടെ കോട്ടയം മെഡിക്കൽ കോളേജ് എടുത്താൽ എനിക്ക് 1,500 രോഗികൾ കാത്തിരിക്കുന്നു. ആ രോഗികളിൽ പലരും വെയിറ്റിംഗ് ലിസ്റ്റിൽ നിൽക്കവേ തന്നെ മരിക്കുന്ന അവസ്ഥയുണ്ട്. അവരിലേക്ക് എത്തിപ്പെടാനാകുന്നില്ല. അതിനാൽ തന്നെ കൂടുതൽ പേരിലേക്ക് സേവനം എത്തിക്കുന്നതിന് വേണ്ടിയുള്ള പ്രയത്നം നമ്മുടെ ഭാഗത്ത് നിന്നു തന്നെയുണ്ടാവും. അതുകൊണ്ട് ഓവർടൈം ജോലി ചെയ്യേണ്ടി വരുന്നു, രാത്രിയും ജോലി ചെയ്യേണ്ടി വരുന്നു. പറയുമ്പോൾ ഹെൽത്തി ലൈഫ്സ്റ്റൽ എന്ന് പറയുകയും പ്രവർത്തിയിൽ അത് പറ്റാതാവുകയും ചെയ്യേണ്ടി വരുന്നു.
? അടുത്തിടെയായി പെട്ടെന്ന് കുഴഞ്ഞു വീണുള്ള മരണങ്ങൾ കൂടുന്നു, കൂടുതലും ചെറുപ്പക്കാരായ ആളുകളിൽ. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.
∙ കോവിഡ് കഴിഞ്ഞ ശേഷം ഹൃദയസംബന്ധമായ അസുഖങ്ങളുമായി വരുന്നവരുടെ എണ്ണം വല്ലാതെ കൂടിയിട്ടുണ്ട്. ഹാർട്ട് അറ്റാക്ക് വരുന്ന കേസുകളുടെ എണ്ണവും കൂടിയിട്ടുണ്ട്. പ്രത്യേകിച്ച് ചെറുപ്പക്കാരായ രോഗികളുടെ എണ്ണം വർധിച്ചു. 22 ഉം 24 ഉം വയസുള്ളവർക്ക് വരെ ബൈപാസ് സർജറി ചെയ്യേണ്ടി വരുന്നു. ചെറുപ്പക്കാരായ ആളുകൾക്ക് ഹൃദയത്തിൽ ബ്ളോക്കുണ്ടാവുന്ന അവസ്ഥ ഗണ്യമായി കൂടിയിട്ടുണ്ട്.
? ഇത്തരം രോഗികൾ മുന്‍പ് കോവിഡ് വന്നിട്ടുള്ളവരാണോ? എന്തുകൊണ്ടാണ് അവരിൽ ബ്ളോക്ക് ഉണ്ടാവുന്നതെന്ന് കണ്ടെത്തിയിട്ടുണ്ടോ.
∙ മിക്കവാറും കോവിഡ് വന്നവരാണ്. ശാസ്ത്രീയമായ പഠനങ്ങളിൽ ചില കണ്ടെത്തലുകൾ ഉണ്ടായിട്ടുണ്ട്. കോവിഡാനന്തര സമയത്ത് രക്തക്കുഴലുകളിൽ രക്തം കട്ടപിടിക്കുകയും പ്ലേറ്റ്ലറ്റുകളുടെ പ്രവർത്തനത്തെ ബാധിക്കുകയും ചെയ്യുന്ന കേസുകൾ കണ്ടുവരുന്നുണ്ട്. രക്തം കട്ടപിടിക്കുന്നത് കൊണ്ടുതന്നെ ഹൃദയത്തിൽ ബ്ളോക്ക് വരാൻ സാധ്യതയുണ്ട്. കോവിഡ് സമയത്ത് വീടുകളിൽ വച്ചുണ്ടായ സഡൻ ഡെത്തുകളുണ്ടായ കേസുകളിലെ പോസ്റ്റുമോർട്ടത്തിലും ഹാർട്ട് അറ്റാക്ക് ഉണ്ടായതായി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ അവസ്ഥ ദീര്‍ഘകാലത്തുണ്ടാക്കുന്ന രോഗങ്ങളെ കുറിച്ചുള്ള പഠനഫലങ്ങൾ ഇനിയും വരാനിരിക്കുന്നതേ ഉള്ളു.
? ഹാർട്ട് അറ്റാക്ക് മൂലം മരിക്കുമ്പോൾ സഡൻ അറ്റാക്ക്, സൈലന്റ് അറ്റാക്ക് എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. എന്താണ് ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം
ഹാർട്ട് അറ്റാക്ക് എന്ന് പറയുന്നത് ഹൃദയത്തിലേക്കുള്ള രക്തക്കുഴലിൽ ഒരു തടസം വന്നിട്ട് രക്തയോട്ടം പൂർണമായും നിലയ്ക്കുകയും ഹൃദയപേശികൾ തകരാറിലാവുകയും ചെയ്യുന്ന അവസ്ഥയാണ്. ഇത് പെട്ടെന്ന് സംഭവിക്കാം. ഒരു ലക്ഷണവും കാണിക്കാതെ പെട്ടെന്നുണ്ടാവാം. അറ്റാക്കുകൾ മിക്കവാറും പെട്ടെന്നാണ് വരുന്നത്. വേദനയുണ്ടായി 15–20 മിനിറ്റോളം നീണ്ടു നിൽക്കുന്ന അവസ്ഥയാണത്. സാധാരണ നെഞ്ചുവേദന, അമിതമായ വിയർപ്പ്, ബോധക്കേട് എന്നിവയുണ്ടാക്കും. ചിലപ്പോൾ മരണം വരെ സംഭവിക്കാം. എന്നാൽ ചിലർക്ക് ഈ സമയത്ത് വേദനയടക്കമുള്ള ലക്ഷണങ്ങൾ ഉണ്ടാക്കുന്നില്ല. അവർ ഇതിനെ കുറിച്ച് അറിയാതിരിക്കും. പ്രധാനമായും പ്രമേഹ രോഗികൾക്ക് ഇങ്ങനെ സംഭവിക്കാറുണ്ട്. പിന്നീട് എന്നെങ്കിലും പരിശോധന നടത്തുമ്പോഴാണ് മുൻപ് അറ്റാക്ക് വന്നതിനെ കുറിച്ച് അറിയാനാകുന്നത്. ചെറിയ ലക്ഷണങ്ങളെ ഗ്യാസ് സംബന്ധമായ പ്രശ്നങ്ങളെന്ന് കരുതി അവഗണിക്കുന്നവരിലും പിന്നീട് പരിശോധന നടത്തുമ്പോഴാണ് ഹൃദയസംബന്ധമായ പ്രശ്നമായിരുന്നു എന്ന് അറിയാനാവുക. ഇതിനെയൊക്കെയാണ് സൈലൻറ് അറ്റാക്ക് ഗണത്തിൽ പെടുത്താനാവുന്നത്. സഡൻ കാർഡിയാക് അറസ്റ്റും അറ്റാക്കും തമ്മിൽ വ്യത്യാസമുണ്ട്. ഇതിൽ സഡൻ കാർഡിയാക് അറസ്റ്റ്, അറ്റാക്ക് മൂലവും മറ്റു ചില കാരണങ്ങളാലും ഉണ്ടാവാം.
? സൈലന്റ് അറ്റാക്ക് വന്നാൽ അത് ഇസിജിയിലൂടെ കണ്ടെത്താനാവില്ലെന്ന് പറയുന്നത് ശരിയാണോ
സൈലന്റ് അറ്റാക്ക് ശരിക്കും നമ്മൾ അറിയുന്നതേയില്ലല്ലോ. പിന്നീട് എപ്പോഴെങ്കിലും പരിശോധന നടത്തുമ്പോഴാണ് മുൻപ് അറ്റാക്ക് വന്നതിന്റെ തെളിവുകൾ കാണാനാവുക. എക്കോ ടെസ്റ്റ് നടത്തുമ്പോഴും വ്യതിയാനങ്ങൾ കാണാനാവും.
? 30 വയസ്സു കഴിഞ്ഞയാൾ ഹൃദയത്തെ കാത്തുരക്ഷിക്കാൻ എന്തൊക്കെ ടെസ്റ്റുകൾ നടത്തണം
സാധാരണ നാൽപ്പത് വയസു കഴിഞ്ഞ ശേഷമാണ് കൃത്യമായ പരിശോധനകൾ എല്ലാവരും നടത്തണം എന്ന് പറയാറുള്ളത്. പ്രധാനമായും ബിപി (ബ്ലഡ് പ്രഷർ) സ്ഥിരമായി നോക്കേണ്ടതാണ്. ഹൈപ്പർ ടെൻഷൻ (രക്താതിസമ്മർദ്ദം) കൃത്യമായി അറിയാതെ പോകുന്നതാണ് ഹൃദയാഘാതം, സ്ട്രോക്ക്, കിഡ്നി സംബന്ധമായ അസുഖങ്ങളൊക്കെ പിന്നീട് വരാൻ കാരണമാവുന്നത്. ബിപി വരുന്നവരിൽ പ്രത്യേകിച്ച് ലക്ഷണങ്ങളൊന്നും ഉണ്ടാവില്ല, അതിനാൽ കൃത്യമായി പരിശോധിക്കുക മാത്രമാണ് വഴി. രണ്ടാമതായി ഷുഗർ ടെസ്റ്റ് നടത്തണം. പിന്നെയുള്ളത് കൊളസ്ട്രോൾ; അതും കൃത്യമായ ഇടവേളകളിൽ പരിശോധിക്കേണ്ടത് ആവശ്യമാണ്. ഈ പരിശോധനകളിൽ പ്രശ്നം കണ്ടാൽ ഹൃദയസംബന്ധമായ കൂടുതൽ പരിശോധനകൾ നടത്തണം.
? ഇതിൽ ബിപി, പ്രമേഹം, കൊളസ്ട്രോൾ ഇത് ഇപ്പോൾ തന്നെ കേരളത്തിൽ നല്ലൊരു ശതമാനം ആളുകൾക്കുണ്ട്. അപ്പോൾ പിന്നീട് അവർക്ക് ഹൃദയാരോഗ്യം എങ്ങനെയൊക്കെ പരിശോധിക്കാനാവും.
ഇസിജി, എക്കോ, ട്രെഡ്മിൽ ടെസ്റ്റ് (ടി.എം.ടി) എന്നിവയാണ് പിന്നീടുള്ള പരിശോധനകൾ. ഇതിൽ ട്രഡ്മിൽ പരിശോധനയിലൂടെ (ടി.എം.ടി) മാത്രമേ കൃത്യമായി ബ്ളോക്കുണ്ടങ്കിൽ അറിയാനാവുകയുള്ളു.
? ജിം നേഷ്യത്തിൽ പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിക്കുന്ന സംഭവങ്ങൾ അടുത്തിടെയായി റിപ്പോർട്ട് ചെയ്യപ്പെടുന്നു. ഏറ്റവും നല്ല വ്യായാമം ഏതാണ്.
∙ അത്തരം കേസുകൾ സംഭവിക്കാറുണ്ട്. വ്യായാമം ഏത് വേണമെന്ന് ഓരോരുത്തരുമാണ് തീരുമാനിക്കേണ്ടത്. അവരുടെ ശാരീരിക അവസ്ഥയ്ക്ക് അനുയോജ്യമായ വ്യായാമം സ്വീകരിക്കണമെന്ന് മാത്രം. സ്ഥിരമായി വ്യായാമം ചെയ്യുക എന്നതാണ് പ്രധാനം. മുപ്പത് മിനിറ്റ് വീതം ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും വ്യായാമം വേണം. വ്യായാമം ഏത് വേണം എന്നത് നമ്മുടെ സൗകര്യം അനുസരിച്ച് കെട്ടിടത്തിന് അകത്തോ പുറത്തോ ചെയ്യുന്നതാവാം. കുട്ടികൾക്ക് കളിക്കാൻ പുറത്തുപോകാം, ജിമ്മിൽ പോകാം, അല്ലെങ്കിൽ നീന്താൻ പോകുന്നതൊക്കെ മികച്ച വ്യായാമമാണ്. മുതിർന്നവർക്ക് നടത്തം, യോഗ എന്നിവ അനുയോജ്യമാണ്. ഇതിൽ ഏത് വേണമെന്നത് ഓരോരുത്തരും അവരുടെ ശാരീരിക അവസ്ഥ കണക്കിലെടുത്താണ് തീരുമാനിക്കേണ്ടത്.
? അമിതമായി വണ്ണമുള്ളവർക്ക് മാത്രമാണോ ഹൃദയാഘാതം വരാൻ സാധ്യത കൂടുതൽ
ഹാർട്ട് അറ്റാക്ക് ആർക്ക് വേണമെങ്കിലും വരാം. വരാനുള്ള സാധ്യത കൂട്ടുന്ന ഘടകങ്ങളിൽ പ്രധാനപ്പെട്ട ഒരെണ്ണമാണ് അമിതവണ്ണം. പ്രമേഹം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം, ഉറക്കമില്ലാത്ത ജോലികൾ, മാനസിക സമ്മർദ്ദം. ഇവയെല്ലാം സാധ്യത വർധിപ്പിക്കുന്നു. എന്നാൽ ഇവ നിയന്ത്രിച്ചാൽ ഹൃദയാഘാതം വരാൻ സാധ്യതയുള്ള ആളുകളിൽ പോലും അപകടം ഒഴിവാക്കാനാവും.
? അമിതമായി വിയർക്കുന്നവർ, ചെറിയ നെഞ്ചുവേദനയുണ്ടാവുമ്പോൾ അത് ഗ്യാസ് ആണെന്ന് കരുതി സ്വയം ചികിത്സിക്കുന്നവർ, അവരോട് എന്താണ് പറയാനുള്ളത്
നെഞ്ച് വേദന വരിക, വിയർക്കുക, ഓക്കാനം വരിക, സ്ഥിരം നടക്കുന്നയാൾക്ക് ഒരു ദിവസം നടക്കുമ്പോൾ നെഞ്ചിലൊരു പിടിത്തമുണ്ടാവുക... ഇത്തരമൊരു ലക്ഷണമുണ്ടെങ്കിൽ എത്രയും വേഗം ചികിത്സ തേടുകയാണ് ചെയ്യേണ്ടത്. ഒരു ബുദ്ധിമുട്ടുണ്ടെങ്കിൽ ഡോക്ടറെ കാണുകയാണ് വേണ്ടത്. സ്വയം ചികിത്സ നന്നല്ല.
? നാട്ടിൽ ലഹരിയുടെ വ്യാപനം വളരെ വലുതാണ്. മദ്യപാനവും പുകവലിയും പോലെ ലഹരിയുടെ ഉപയോഗം ഹൃദയാരോഗ്യത്തിന് എത്രത്തോളം ഭീഷണിയാണ്.
∙ ഹൃദയത്തെ മാത്രമല്ല ശരീരത്തിലെ എല്ലാ അവയവങ്ങൾക്കും ലഹരി ദോഷകരമാണ്. ഇപ്പോൾ കണ്ടുവരുന്ന ഏറ്റവും വലിയ പ്രശ്നം ലഹരി ശരീരത്തിൽ കുത്തി വയ്ക്കുന്നവരിലാണ്. ഇവർക്ക് വാൽവ് ഇൻഫക്ഷൻ വളരെ കൂടുതലായി കണ്ടുവരുന്നുണ്ട്. ശരീരത്തിൽ ലഹരികുത്തിവയ്ക്കുന്ന ഭാഗത്തെ രക്തക്കുഴലുകളിലും ഇൻഫക്ഷൻ കണ്ടുവരുന്നുണ്ട്. ഇതെല്ലാം മാരകമായ അസുഖങ്ങളായി മാറാം. അടുത്തിടെ ഇത്തരം കേസുകൾ വരുന്നുണ്ട്.
? 22കാരന് ബൈപാസ് സർജറി നടത്തേണ്ടി വരുന്നത് എന്തുകൊണ്ടാണ്? മാറിയ ആഹാര ശീലങ്ങളാണോ കാരണം
∙ നമ്മൾ അമ്മയുടെ ഉദരത്തിലുള്ള സമയത്ത് തന്നെ കുഞ്ഞിന് ഹൃദയാരോഗ്യത്തെ ബാധിക്കുന്ന സ്ട്രെസ് ഉണ്ടാവാം. അമിതമായ ആഹാരം, വ്യായാമം ഇല്ലായ്മ, സ്ട്രെസ് ഇവയെല്ലാം പിന്നീട് ഹൃദയസംബന്ധമായ പ്രശ്നങ്ങളിലേക്ക് എത്തിക്കാം. കുട്ടികൾക്ക് അമിത ഭക്ഷണം നൽകുന്നതും ദോഷകരമാണ്. ഹൃദയാഘാതം എന്ന് പറയുന്നത് 86 ശതമാനവും തടയാനാവുന്നതാണ്. കൃത്യമായ ആരോഗ്യശീലങ്ങൾ പിന്തുടരുന്ന വ്യക്തിക്ക് ഇത് സാധ്യമാണ്.
? ഇപ്പോഴത്തെ സംഭവത്തിൽ സഹപ്രവർത്തകരായ ഡോക്ടേഴ്സിന് നൽകാനുള്ള സന്ദേശം എന്താണ്
∙ നമുക്കൊരു വർക്ക് ലൈഫ് ബാലൻസ് വേണം. ഞാൻ എപ്പോഴും ആലോചിക്കുന്നത് മിലിട്ടറിക്കാരെ കുറിച്ചാണ്. അവർക്ക് അവിടെ അതിർത്തിയിൽ മുന്നണി പോരാളികളായി യുദ്ധം ചെയ്യേണ്ടി വരും. അത് അങ്ങേയറ്റം റിസ്കാണ്. എന്നാൽ നാടിന് വേണ്ടി അത് ചെയ്യേണ്ടി വരും. ഹെൽത്ത് സെക്ടറിലിൽ വലിയൊരു വിടവുണ്ട്. സമൂഹത്തിന്റെ ആവശ്യവും ലഭ്യമായ റിസോഴ്സും തമ്മിലുള്ള വിടവാണത്. അവിടെ എന്ത് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് ഡോക്ടേഴ്സ് തന്നെയാണ്. നമ്മൾ ഒന്നും ചെയ്യാതിരുന്നാൽ അത് സമൂഹത്തിന് ഉണ്ടാക്കുന്ന നഷ്ടം വലുതാണ്.
? കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയസംബന്ധമായ ചികിത്സയിൽ പുതിയ നേട്ടങ്ങൾ എന്തെല്ലാമാണ്
∙ ഹൃദയ ചികിത്സയെ സംബന്ധിച്ചിടത്തോളം ലോകോത്തരമായ എല്ലാ ശസ്ത്രക്രിയകളും, അവയവം മാറ്റിവയ്ക്കലടക്കം ഇവിടെ നടത്തുന്നുണ്ട്. പുതിയ ബ്ളോക്ക് നിർമ്മാണം ഉടൻ പൂർത്തിയാവും. ഇതോടെ കൂടുതൽ തിയറ്ററുകളും കിടക്കകളും സജ്ജമാകും. ഒരു വർഷത്തിനകത്ത് നിർമ്മാണ പ്രവർത്തികൾ പൂർത്തിയാവും. ഇതോടെ കൂടുതൽ രോഗികള്‍ക്ക് കോട്ടയം മെഡിക്കൽ കോളേജിൽ നിന്നും സേവനം നൽകാൻ കഴിയും.
English Summary: Dr. TK Jayakumar talks about the sudden increase in heart diseases