കനപ്പെട്ട പ്രയോജനം പ്രതീക്ഷിക്കാതെ, വെറുതേ എന്തെങ്കിലും ചെയ്യുന്ന രീതി മോദി സർക്കാരിനും ബിജെപിക്കുമില്ല. പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക്സഭാ ഹാളിൽ 888 പേർക്കായി ഇരിപ്പിടമുണ്ടാക്കിയത് ഭാവിയിലെ ആവശ്യങ്ങൾ കണക്കിലെടുത്തെന്നാണ് ഒൗദ്യോഗിക വാക്ക്. ഇപ്പോൾ 543 പേരുടേതാണ് ലോക്സഭ. അവിടെ 345 പേർക്കുകൂടി ഇടമുണ്ടാക്കുമ്പോൾ സഭയെ വലുതാക്കാൻ പോകുന്നുവെന്ന് ഊഹിക്കാം; അതിലൂടെ നമ്മുടെ ജനാധിപത്യം കൂടുതൽ വലുതാകുമെന്ന് ആഗ്രഹിക്കാം. എപ്പോഴാണ് ഇതു സംഭവിക്കുകയെന്നു സർക്കാരോ പാർട്ടിയോ പറഞ്ഞിട്ടില്ല.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ADVERTISEMENT

∙ പല രാഷ്ട്രീയപാർട്ടികളും ആശങ്കയിൽ 

ആഭ്യന്തര സർജിക്കൽ‍ സ്ട്രൈക്കുകളും നമുക്കു പരിചിതമാണ്. ചെയ്യാൻ ഉദ്ദേശിക്കുന്നത് ബിജെപിയായതുകൊണ്ട് പല രാഷ്ട്രീയപാർട്ടികളും ആശങ്കപ്പെട്ടു തുടങ്ങിയിരിക്കുന്നു. ബിആർഎസും ഡിഎംകെയും ഉൾപ്പെടെയുള്ള പ്രാദേശിക പാർട്ടികളും ദേശീയപദവിയും പ്രാദേശികശേഷിയുമുള്ള സിപിഎമ്മുമൊക്കെയാണ് ആശങ്കയുള്ളവർ. അതായത്, ദക്ഷിണേന്ത്യൻ ശക്തികൾ. 

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ ലോക്സഭാ സീറ്റെണ്ണം കൂട്ടുകയും തങ്ങളോടു താൽപര്യമില്ലാത്ത ദക്ഷിണേന്ത്യയ്ക്കുമേൽ പരോക്ഷമായി ആധിപത്യം കൂടുതൽ ഉറപ്പിക്കുകയുമാണ് ബിജെപിയുടെ ഗൂഢലക്ഷ്യമെന്നാണ് തെക്കരുടെ വാദം; ജനസംഖ്യാ നിയന്ത്രണം മര്യാദയ്ക്കു നടപ്പാക്കിയ സംസ്ഥാനങ്ങൾ ശിക്ഷിക്കപ്പെടാവുന്ന സ്ഥിതിയാണെന്നും. എല്ലാം നിയമപരമായി മാത്രമേ ചെയ്യൂ എന്നാണ് ബിജെപിയുടെ മറുപടി.

∙ ‘സെൻസസ് കഴിഞ്ഞാൽ മണ്ഡലങ്ങൾ പുനഃക്രമീകരിക്കണം’

ADVERTISEMENT

നിയമവും ഭരണഘടനയും പറയുമ്പോൾ, പത്തു വർഷത്തിലൊരിക്കലുള്ള സെൻസസ് കഴിഞ്ഞ് ലോക്സഭയുടെയും നിയമസഭകളുടെയും മണ്ഡലങ്ങൾ പുനഃക്രമീകരിക്കണമെന്നാണ് വ്യവസ്ഥ. ജനസംഖ്യയാണ് പുനഃക്രമീകരണത്തിന്റെ അടിസ്ഥാനം. രണ്ടുവിധമാണ് പുനഃക്രമീകരണം: മണ്ഡലത്തിന്റെ അതിരുകൾ മാറ്റിവരയ്ക്കാം; മണ്ഡലങ്ങളുടെ എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം. 1961ലെയും 1971ലെയും സെൻസസിന്റെ അടിസ്ഥാനത്തിൽ ലോക്സഭാ മണ്ഡലങ്ങളുടെ എണ്ണം പുനഃക്രമീകരിച്ചു. അങ്ങനെയാണ് ഇപ്പോഴത്തെ 543 വരെ എത്തിയത്. 

∙ പുനഃക്രമീകരണം മരവിപ്പിക്കൽ

പുതിയ പാർലമെന്റ് മന്ദിരത്തിലെ ലോക് സഭാ ഹാൾ. (Photo by PIB)

അടിയന്തരാവസ്ഥയുടെ വിശേഷപ്പെട്ട കാലത്ത്, 1976ൽ ആണ് ഭരണഘടനയുടെ 42ാം ഭേദഗതി പാർലമെന്റ് പാസാക്കുന്നത്. കോൺഗ്രസിലെ കയ്യടിപ്പടയ്ക്ക് ആശയങ്ങളുടെ തമ്പുരാനായിരുന്ന സഞ്ജയ് ഗാന്ധിയുടെ സംഭാവനകളും ഉൾപ്പെടുന്നതായിരുന്നു 42ാം ഭേദഗതിയിലെ നിർദേശങ്ങളുടെ വലിയ പട്ടിക. ലോക്സഭാ മണ്ഡലങ്ങളുടെ പുനഃക്രമീകരണം 25 വർഷത്തേക്കു മരവിപ്പിച്ച്, 2001ലെ സെൻസസ് കഴിയുംവരെ മാറ്റിവയ്ക്കാമെന്നതായിരുന്നു പട്ടികയിലെ പാസായ നിർദേശങ്ങളിലൊന്ന്. ജനസംഖ്യാ നിയന്ത്രണ നടപടികൾ പുരോഗമിക്കുന്നതിനിടെ പുനഃക്രമീകരണം വേണ്ടെന്ന കാരണം പറഞ്ഞു.

ജനസംഖ്യയിൽ‍ കുറവുള്ള തെക്കൻ സംസ്ഥാനങ്ങൾക്കു പുനഃക്രമീകരണം നഷ്ടമാകുമെന്നും വടക്ക് – തെക്ക് രാഷ്ട്രീയ അകലം വർധിക്കുമെന്നും കാര്യങ്ങൾ മൊത്തത്തിൽ കോൺഗ്രസിനു നഷ്ടമുണ്ടാക്കുമെന്നും വിലയിരുത്തലുണ്ടായി. അങ്ങനെ ഇന്ദിരയുടെ കാലത്തുണ്ടായ പുനഃക്രമീകരണം മരവിപ്പിക്കൽ പുനഃപരിശോധിക്കാൻ റാവു സർക്കാർ ഭരണഘടനാ ഭേദഗതി ബിൽ രാജ്യസഭയിൽ പാസാക്കിയെങ്കിലും ലോക്സഭയുടെ പരിഗണനയിലിരിക്കെ പിൻവലിച്ചു. 

ADVERTISEMENT

ഐക്യമുന്നണി സർക്കാർ‍ 1996ൽ കൊണ്ടുവന്ന ബിൽ 1998ൽ സർക്കാരിനൊപ്പം ഇല്ലാതായി. പുനഃക്രമീകരണം വീണ്ടും 25 വർഷത്തേക്കുകൂടി മരവിപ്പിക്കാൻ 2001ലെ 84ാം ഭരണഘടനാ ഭേദഗതിയിലൂടെ വാജ്പേയി സർക്കാർ തീരുമാനിച്ചു. അതായത്, 2026 വരെ. കൃത്യമായിപ്പറഞ്ഞാൽ, 2026നു ശേഷമുള്ള സെൻസസ് കണക്കുകൾ വരുന്നതുവരെ. അന്നും പുറത്തുപറഞ്ഞ കാരണം ജനസംഖ്യാ നിയന്ത്രണ പരിശ്രമങ്ങളാണ്. 

∙ നഷ്ടം കേരളത്തിനും തമിഴ്നാടിനുമൊക്കെ

പുതിയ പാർലമെന്റ് മന്ദിരത്തിന്റെ ആകാശ ദൃശ്യം. (Photo by Twitter / @ANI)

സംസ്ഥാനങ്ങളിലെ ആളെണ്ണം നോക്കി മണ്ഡലങ്ങളുടെ എണ്ണം പരിഷ്കരിച്ചാൽ ജനസംഖ്യാ നിയന്ത്രണം മര്യാദയ്ക്കു നടപ്പാക്കിയ കേരളത്തിനും തമിഴ്നാടിനുമൊക്കെ നഷ്ടവും യുപിക്കും ബിഹാറിനുമൊക്കെ നേട്ടവുമെന്നതായിരുന്നു അന്നത്തെ പ്രശ്നം. ഇപ്പോഴും പ്രശ്നത്തിൽ മാറ്റമില്ല. ചില പണ്ഡിതർ പറയുന്ന കണക്കനുസരിച്ച്, ആളെണ്ണ ആനുപാതം ഏറക്കുറെ പാലിച്ച് മണ്ഡലങ്ങളുടെ എണ്ണം പുതുതായി തിട്ടപ്പെടുത്തുമ്പോൾ കേരളത്തിലേത് 20 ആയി തുടരും, യുപിയിലേത് 80ൽനിന്ന് 143 ആകും. 

2026നു ശേഷമുള്ള സെൻസസിലെ കണക്കുകളുടെ അടിസ്ഥാനത്തിലെന്നു 2001ൽ തീരുമാനിച്ചപ്പോൾ ഉദ്ദേശിച്ചത് 2031ലെ സെൻസസിനു ശേഷമെന്നാണ്. 2021ലെ സെൻസസ് ഇതുവരെ നടന്നിട്ടില്ല. അതുകൊണ്ടുതന്നെ, പത്തു വർ‍ഷത്തിലൊരിക്കൽ സെൻസസ് എന്ന രീതിവച്ച് 2031ന് ഇപ്പോൾ പവിത്രതയില്ല. എന്നു നടക്കുമെന്ന് ഇപ്പോൾ ആർക്കും വ്യക്തതയില്ലാത്ത സെൻസസുകൾ‍ക്കായി കാത്തുനിൽ‍ക്കാതെ, ഇപ്പോൾ‍ കയ്യിലുള്ള ജനക്കണക്കിന്റെ അടിസ്ഥാനത്തിൽ പുനഃക്രമീകരണം നടത്താനുള്ള ഭരണഘടനാ ഭേദഗതിക്കു ബിജെപി ശ്രമിക്കുമെന്ന സംശയമാണ് ലോക്സഭാ ഹാളിലെ അധിക ഇരിപ്പിടങ്ങൾ‍ പലരിലും ഉയർത്തുന്നത്.

∙ പുനഃക്രമീകരണത്തിന് അടിസ്ഥാനം ജനസംഖ്യ 

പ്രതീകാത്മക ചിത്രം (Photo - istockphoto/Dmytro Varavin)

ഏതു പാർട്ടിയുടെ ഭരണത്തിലും മണ്ഡല പുനഃക്രമീകരണത്തിനു ജനസംഖ്യ അടിസ്ഥാനമാക്കാതെ മാർഗമില്ല. ധനകാര്യ കമ്മിഷൻ സംസ്ഥാനങ്ങൾക്കുള്ള വിഹിതം നിശ്ചയിക്കുമ്പോൾ, വർഷങ്ങളായി ജനസംഖ്യ നിയന്ത്രിച്ചു ജീവിക്കുന്ന കേരളമുൾപ്പെടെയുള്ള സംസ്ഥാനങ്ങൾ‍ക്കു നഷ്ടവും അനിയന്ത്രിതർക്കു നേട്ടവുമുണ്ടാകുന്നു. അതേ പ്രശ്നമാണ് മണ്ഡലങ്ങളുടെ കാര്യത്തിലും സംഭവിക്കാവുന്നത്. എന്നാൽ, പുനഃക്രമീകരണത്തിനു ജനസംഖ്യ മാനദണ്ഡമാക്കിയാൽ മാത്രമേ എല്ലാവരുടെയും വോട്ടിന് ഒരേ മൂല്യമെന്ന തത്വം പാലിക്കപ്പെടുകയുള്ളൂ. 

പുനഃക്രമീകരണം മരവിപ്പിച്ചു നിർത്തുകയെന്നതു പ്രശ്നപരിഹാരമല്ല, ഒഴിഞ്ഞുമാറലാണ്. അതാണ് സംഭവിച്ചുപോന്നത്. തങ്ങൾ അങ്ങനെയല്ലെന്ന് അവകാശപ്പെട്ട് ബിജെപിക്കു മുന്നോട്ടുവരാം. ജനസംഖ്യാ വളർച്ച പരിവാറിനും പാർട്ടിക്കും ആശയപ്പോരിനുള്ള ആയുധമാണ്. എന്നാൽ, പുനഃക്രമീകരണത്തിൽ തങ്ങൾക്കു സ്വാധീനമുള്ള സംസ്ഥാനങ്ങളിൽ ജനസംഖ്യയെ ബിജെപി മുതലാക്കുമെന്നും അതിലൂടെ അധികബലത്തിനു ശ്രമിക്കുമെന്നുമാണ് പ്രാദേശിക പാർട്ടികളുടെ ഭയം. ജമ്മു കശ്മീരിലെ നിയമസഭാ മണ്ഡല പുനഃക്രമീകരണമാണ് ഭയകാരണമാകുന്ന ഏറ്റവും പുതിയ ഉദാഹരണം. 

∙ ഹിന്ദിക്കാരും അല്ലാത്തവരും തമ്മിലുള്ള അധികാരപ്പോര്

വടക്കരും തെക്കരും തമ്മിലുള്ളതെന്നു മാത്രമല്ല, ഹിന്ദിക്കാരും അല്ലാത്തവരും തമ്മിലുള്ളതെന്നൊരു വ്യാഖ്യാനവും അധികാരപ്പോരിനുണ്ട്. ഭാഷാ അടിസ്ഥാനത്തിലുള്ള സംസ്ഥാന പുനഃസംഘടനയുടെ റിപ്പോർട്ട് വന്നപ്പോൾ, 1955ൽ ഇങ്ങനെയൊരു പോരിനെക്കുറിച്ച് അംബേദ്കർ മുന്നറിയിപ്പു നൽകിയതാണ്. ന്യൂഡൽഹിക്കു പുറമേ, ഹൈദരാബാദിനെയും രാജ്യതലസ്ഥാനമാക്കിയാൽ ഹിന്ദിക്കാരുടെ മേധാവിത്തമെന്ന തെക്കരുടെ തോന്നൽ ഇല്ലാതാവുമെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. 

ഹൈദരാബാദിൽ തലസ്ഥാനത്തിനു വേണ്ടത്ര കെട്ടിടങ്ങളുണ്ട്, ഒരു പാർലമെന്റ് മന്ദിരംകൂടി പണിതാൽ‍ മതിയെന്നും അദ്ദേഹം വാദിച്ചു. പാർലമെന്റിന്റെ പുതിയ മന്ദിരവും ഡൽഹിയിൽത്തന്നെയാണ്. അധിക ഇരിപ്പിടങ്ങൾ ആർക്കുള്ളതെന്നാണ് വ്യക്തമാകേണ്ടത്.

English Summary: 888 Seats in Lok Sabha Hall; Southern States and Many Political Parties are Worried. Will There be a Constituency Realignment Soon?