‘‘പിണറായിക്ക് ഒപ്പംകൂടി ഗോവിന്ദന്റെ സ്വഭാവവും മാറി; വീണ്ടും ഭരണത്തിലേറ്റിയവർ അനുഭവിക്കട്ടെ; സിപിഎമ്മിന്റേത് കടുംവെട്ട്’’
കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുഎസ് യാത്രയിലാണ്. ലോക കേരളസഭയടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ യാത്ര. ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹം കേരളത്തിൽ ഇല്ലാത്ത സമയത്തുതന്നെയാണ് പൊലീസിന്റെയും വിജിലൻസിന്റെയും ഭാഗത്തുനിന്ന് സുപ്രധാന നീക്കങ്ങളുണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തെ രണ്ട് പ്രമുഖ നേതാക്കൾക്കെതിരെ കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു അവർ. ഒരാൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പിന്നൊരാൾ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും. 2018ലെ പ്രളയത്തിനുശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശൻ നടപ്പാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവ അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന് വിജിലൻസ് ഡയറക്ടർ നൽകിയ നിർദേശം.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുഎസ് യാത്രയിലാണ്. ലോക കേരളസഭയടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ യാത്ര. ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹം കേരളത്തിൽ ഇല്ലാത്ത സമയത്തുതന്നെയാണ് പൊലീസിന്റെയും വിജിലൻസിന്റെയും ഭാഗത്തുനിന്ന് സുപ്രധാന നീക്കങ്ങളുണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തെ രണ്ട് പ്രമുഖ നേതാക്കൾക്കെതിരെ കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു അവർ. ഒരാൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പിന്നൊരാൾ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും. 2018ലെ പ്രളയത്തിനുശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശൻ നടപ്പാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവ അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന് വിജിലൻസ് ഡയറക്ടർ നൽകിയ നിർദേശം.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുഎസ് യാത്രയിലാണ്. ലോക കേരളസഭയടക്കമുള്ള പരിപാടികളിൽ പങ്കെടുക്കാനാണ് അദ്ദേഹത്തിന്റെ യാത്ര. ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹം കേരളത്തിൽ ഇല്ലാത്ത സമയത്തുതന്നെയാണ് പൊലീസിന്റെയും വിജിലൻസിന്റെയും ഭാഗത്തുനിന്ന് സുപ്രധാന നീക്കങ്ങളുണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തെ രണ്ട് പ്രമുഖ നേതാക്കൾക്കെതിരെ കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു അവർ. ഒരാൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പിന്നൊരാൾ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും. 2018ലെ പ്രളയത്തിനുശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശൻ നടപ്പാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവ അന്വേഷിക്കാനാണ് അന്വേഷണ സംഘത്തിന് വിജിലൻസ് ഡയറക്ടർ നൽകിയ നിർദേശം.
കേരള മുഖ്യമന്ത്രി പിണറായി വിജയൻ യുഎസ് യാത്രയിലാണ്. ആഭ്യന്തരമന്ത്രി കൂടിയായ അദ്ദേഹം കേരളത്തിൽ ഇല്ലാത്ത സമയത്തുതന്നെയാണ് പൊലീസിന്റെയും വിജിലൻസിന്റെയും ഭാഗത്തുനിന്ന് സുപ്രധാന നീക്കങ്ങളുണ്ടായിരിക്കുന്നത്. പ്രതിപക്ഷത്തെ രണ്ട് പ്രമുഖ നേതാക്കൾക്കെതിരെ കേസുമായി മുന്നോട്ട് പോകാൻ തീരുമാനിച്ചിരിക്കുന്നു അവർ. ഒരാൾ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പിന്നൊരാൾ കെപിസിസി അധ്യക്ഷൻ കെ. സുധാകരനും.
പ്രളയത്തിനുശേഷം പറവൂർ മണ്ഡലത്തിൽ വി.ഡി.സതീശൻ നടപ്പാക്കിയ ‘പുനർജനി’ പുനരധിവാസ പദ്ധതിയുമായി ബന്ധപ്പെട്ട വിദേശയാത്ര, പണപ്പിരിവ്, പണത്തിന്റെ വിനിയോഗം എന്നിവയാണ് അന്വേഷിക്കുന്നത്. മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണ് സുധാകരനെതിരെ ക്രൈംബ്രാഞ്ച് കേസ്. സുധാകരന്റെ സാന്നിധ്യത്തിൽ പണം കൈമാറിയെന്ന ഒരു പരാതിയാണു കേസിനാധാരം.
സർക്കാരിനെയോ വിമർശിച്ചാൽ പൊലീസ് സംവിധാനം ഉപയോഗിച്ച് അവരെ നിശബ്ദരാക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നതെന്ന വാദം അതീവ ശക്തമാണ്. പൊലീസിനെയും വിജിലൻസിനെയും കയറൂരി വിടുന്നത് ആരാണ്? സംസ്ഥാനത്തെ ക്രമസമാധാന പാലനത്തിൽ മൂല്യച്യുതി സംഭവിച്ചോ? ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് ബി. കെമാൽ പാഷ വിലയിരുത്തുന്നു.
? മുഖ്യമന്ത്രി വിദേശയാത്രയിൽ ആയിരിക്കെ പ്രതിപക്ഷ നേതാവിനെതിരെയും പ്രതിപക്ഷ പാർട്ടിയുടെ അധ്യക്ഷനെതിരെയും പൊലീസ് കേസ് റജിസ്റ്റർ ചെയ്തതിൽ അപാകതയുണ്ടെന്ന് വിമർശനം ഉയരുന്നുണ്ടല്ലോ. പൊലീസിന്റെ നടപടിയിൽ അസ്വാഭാവികതയുണ്ടോ.
∙ പണ്ടൊന്നും പരസ്യമായി പൊലീസിനെ ഉപയോഗിച്ച് ഇതുപോലെ ചെയ്യില്ല. ഇപ്പോൾ ഇതെല്ലാം കാണുമ്പോള്‍ ആലോചിക്കേണ്ടത്, ഇവർ എന്തിനും തുനിഞ്ഞിറങ്ങിയിരിക്കുകയാണ് എന്നാണ്. നമ്മൾ സാധാരണ റബർ മരങ്ങൾ ടാപ്പ് ചെയ്ത് തീരുമ്പോൾ കടുംവെട്ട് നടത്തും. സിപിഎം ഇപ്പോൾ നടത്തിക്കൊണ്ടിരിക്കുന്നത് കടുംവെട്ടാണ്. അതാണല്ലോ സിപിഎം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദൻ സർക്കാരിനെ ആര് വിമർശിച്ചാലും, എസ്എഫ്ഐയെ ആര് വിമർശിച്ചാലും അവരെ കൈകാര്യം ചെയ്യുമെന്നു പറഞ്ഞത്. ഭരിക്കുന്ന പാർട്ടിക്ക് ഇതുപോലൊരു സെക്രട്ടറിയുണ്ടെങ്കിൽ അതു നൽകുന്ന സന്ദേശം എന്താണ്? നിങ്ങൾ എന്ത് തോന്ന്യവാസം വേണമെങ്കിലും കാണിച്ചോ എന്നല്ലേ.
? വർഷങ്ങൾ മുൻപുള്ള സംഭവങ്ങൾ പൊടിതട്ടിയെടുത്ത് അടുത്തടുത്ത ദിവസങ്ങളിലായി വി.ഡി. സതീശനെതിരെയും, കെ. സുധാകരനെതിരെയും കേസ് റജിസ്റ്റർ ചെയ്യുന്നു. എന്താവും ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്.
പൊലീസിനെ ഇപ്പോൾ ഉപയോഗിക്കുന്നത് രാഷ്ട്രീയ എതിരാളികളെ അമർച്ച ചെയ്യുവാനുള്ള സംവിധാനമായിട്ടാണ്. പൊലീസിനെ ഉപയോഗിച്ചാണ് എതിർപ്പുകളെ ഇപ്പോൾ അടിച്ചമർത്തുന്നത്. പൊലീസെന്ന് പറയുന്നത് അവരുടെ രാഷ്ട്രീയ യജമാനൻമാരെ പ്രീതിപ്പെടുത്താനായി എന്തും ചെയ്യുന്ന രീതിയിലേക്ക് അധഃപതിച്ചുപോയി. പാർട്ടി നേതാക്കളുടെ ചൊൽപ്പടിക്ക് നിൽക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചാണ് ഇതു സാധ്യമാക്കുന്നത്.
? പ്രതിപക്ഷം ദുർബലമാകുന്നുണ്ടോ. അതാണോ എന്തും ചെയ്യാമെന്ന ധൈര്യം സർക്കാരിന് നൽകുന്നത്.
എത്രമാത്രം അഴിമതിയാണ് നടന്നത്. എന്നിട്ടും ജനം എന്തിനാണ് ഇവരെ വീണ്ടും വിജയിപ്പിച്ചത്. കാരണം ഇവിടെ മറ്റൊരു വഴിയില്ല. എതിർപക്ഷത്തുള്ളവർ തമ്മിൽ എപ്പോഴും അടിയാണ്. അവിടെ ആര് മുഖ്യമന്ത്രിയാകണം, പ്രധാന സ്ഥാനം പിടിക്കണം എന്ന പേരിൽ തമ്മിലടിയാണ്. ഇപ്പോഴും യഥാർഥത്തിൽ സിപിഎം അധഃപതിച്ചു പോയെങ്കിലും അത് അവസരമാക്കാനോ, മുതലെടുക്കാനോ ഉള്ള കഴിവ് പ്രതിപക്ഷ പാർട്ടികൾക്ക് ഇല്ല. അതു വലിയ പ്രശ്നമാണ്.
? ഫാഷിസ്റ്റ് വിരുദ്ധർ എന്നു സ്വയം വിശേഷിപ്പിക്കുന്ന ഇടതുപക്ഷം പൊലീസിനെ ഉപയോഗിച്ച് വിമർശകരെ നിശ്ശബ്ദരാക്കാൻ ശ്രമിക്കുന്നുവെന്ന് പറയാനാവുമോ.
യാഥാർഥത്തിൽ ഇവർ കാണിക്കുന്നതാണ് ഫാഷിസം. ഇതിനെ പൊളിറ്റിക്കല്‍ ഫാഷിസം എന്നു വേണമെങ്കിൽ വിശേഷിപ്പിക്കാം. അടിച്ചമർത്തലാണിത്. ജനാധിപത്യത്തിന്റെ നാലാമത്തെ തൂണായാണ് മാധ്യമങ്ങളെ വിശേഷിപ്പിക്കുന്നത്. സമൂഹ മാധ്യമങ്ങളേക്കാളും പ്രാധാന്യം മാധ്യമങ്ങൾക്കാണ്. പക്ഷേ ആ തൂണിന് ബലക്ഷയം സംഭവിച്ചാൽ നാട് തകരും. ഇവർക്ക് വേണ്ടത് അതാണ്. ഇതിനെയാണ് ഫാഷിസം എന്ന് പറയുന്നത്. ഇടതുപക്ഷ പാർട്ടിയിൽനിന്ന് പ്രതീക്ഷിക്കാവുന്ന കാര്യങ്ങളല്ല ഇപ്പോൾ കണ്ടുകൊണ്ടിരിക്കുന്നത്. വിമർശിക്കാനുള്ള അവകാശമാണ് ജനാധിപത്യത്തിലെ ഏറ്റവും വലിയ അവകാശം. അതിലൂടെ മാത്രമേ നൂതനമായ ആശയങ്ങൾ ഉണ്ടാവുകയുള്ളു.
? വിമർശിക്കുന്നവർക്കെതിരെ സൈബർ ആക്രണങ്ങൾ പതിവായിരിക്കുന്ന അവസ്ഥയാണ്...
ഇപ്പോൾ സിപിഎം എന്നുപറയുന്നത് ഒരു യഥാർഥ ഇടതുപക്ഷ പ്രസ്ഥാനമല്ല. അതു മാറി. അതിപ്പോൾ ഒരു വലിയ ബിസിനസായി കൊണ്ടു നടക്കുകയാണ്. സൈബർ സഖാക്കള്‍ എന്നൊരു വിഭാഗം തന്നെയുണ്ട്. കാശു കൊടുത്തു വച്ചിരിക്കുകയാണ്. സൈബർ സഖാക്കൾ ഉണർന്ന് പ്രവർത്തിക്കണമെന്നാണ് പറയുന്നത്. അത് ഓരോരുത്തരെ ഒതുക്കാൻ വേണ്ടിയാണ്.
? ഒന്നാം പിണറായി സർക്കാരിൽനിന്ന് രണ്ടാം പിണറായി സർക്കാരിലേക്കെത്തുമ്പോൾ എങ്ങനെ വിലയിരുത്തുന്നു.
ഇപ്പോൾ എന്ത് അഴിമതി ആരോപണം വന്നാലും മുഖ്യമന്ത്രി മിണ്ടില്ല. കേന്ദ്രത്തിൽനിന്ന് കണ്ടു പഠിച്ച രീതിയാണിത്. കാരണം ആരോപണങ്ങളെ നേരിടാൻ അറിയില്ല, നട്ടെല്ലില്ല. അതു തന്നെയാണ് ഇവിടെയും ചെയ്യുന്നത്. ഇവിടെ പിണറായി വാ തുറക്കുന്നുണ്ടോ? അഴിമതി ആരോപണം വരുമ്പോൾ അദ്ദേഹം വാ തുറക്കുന്നില്ലല്ലോ. കുറേക്കാലത്ത് എല്ലാവരെയും കളിപ്പിക്കാം. പക്ഷേ എല്ലാക്കാലത്തും എല്ലാവരെയും വഞ്ചിക്കാനാവില്ല. ഇനി കാര്യങ്ങൾ ജനങ്ങളറിയും. അത് അവരിലേക്ക് എത്താതിരിക്കാനുള്ള മാർഗമാണ് ഇപ്പോൾ നടക്കുന്നത്.
? ചുറ്റും ഉപദേശകരെ നിർത്തി ഭരിച്ച ഒന്നാം പിണറായി മന്ത്രിസഭയായിരുന്നു ഭേദം എന്ന് തോന്നുന്നുണ്ടോ.
അക്ഷരാഭ്യാസം ഇല്ലാത്തയാളിന് എന്തെങ്കിലും പറഞ്ഞു കൊടുക്കാനാണ് ഉപദേശകർ. അതും കൂടി ഇല്ലാതായ അവസ്ഥയാണ് ഇപ്പോൾ. മുഖ്യമന്ത്രിയുടെ ധാരണ അദ്ദേഹത്തിന് എല്ലാം അറിയാമെന്നാണ്. കൊണ്ടുനടക്കാൻ ചുറ്റിലും ആളുകളുമുണ്ട്. അമേരിക്കയിലെ ടൈം സ്‌ക്വയറിൽ ഞാൻ പോയിട്ടുണ്ട്. സാധാരണ അവിടെ നഗ്ന നൃത്തം വരെ നടക്കുന്ന ഇടമാണ്. ദിവസവും സാധാരണ ഗതിയിൽ രണ്ടു മൂന്നു ലക്ഷം ആളുകളെങ്കിലും ഒത്തുകൂടും. അത്ര തിരക്കാണ്. മുഖ്യമന്ത്രിയുടെ സമ്മേളനം കണ്ടില്ലേ. എത്ര പേരുണ്ട്? അഞ്ഞൂറിൽ താഴെ മാത്രമാണല്ലോ എത്തിയത്. ഇതിനാണ് ഇവിടെനിന്നും നമ്മുടെയൊക്കെ ചെലവിൽ പോയത്.
അവിടുത്തെ ചെലവെല്ലാം അവർ നോക്കുമെന്നാണ് പറയുന്നത്. കാരണം പിരിവ് നടത്തിയല്ലോ. ഇതുപോലെ നഗ്നമായ അധികാര ദുർവിനിയോഗം ആര് നടത്തും. എം.വി.ഗോവിന്ദൻ ഒരു അധ്യാപകനായിരുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. ഇത്തരത്തിൽ പറയുന്നത്, എന്തും ചെയ്യാനായി കീഴ്ഘടകങ്ങൾക്കും വിദ്യാര്‍ഥികള്‍ക്കുമുള്ള സന്ദേശമല്ലേ. ഗോവിന്ദൻ ഇങ്ങനെയൊന്നും പറയുന്നത് ഞാൻ മുന്‍പ് കണ്ടിട്ടില്ല. ഇപ്പോൾ പിണറായി വിജയന്റെ കൂടെക്കൂടി അദ്ദേഹത്തിന്റെ സ്വഭാവം മാറി.
? വ്യാജരേഖയുണ്ടാക്കി ജോലിതട്ടിയെടുക്കാൻ ശ്രമിച്ചതടക്കമുള്ള കേസിൽ കെ.വിദ്യയെ ഇനിയും കണ്ടെത്താൻ പൊലീസിനായില്ലെന്നു പറഞ്ഞാൽ വിശ്വസിക്കാനാവുമോ.
വിദ്യയെ കാണത്തില്ലല്ലോ! വിദ്യയെ കണ്ടെത്താൻ കഴിയില്ല, കാരണം വിദ്യ ഒളിവിലാണ്.
? വിവാഹം കഴിച്ചിട്ടില്ല, അതിനാൽ അറസ്റ്റ് ചെയ്യരുത് എന്ന കെ.വിദ്യയുടെ കോടതിയിലെ അപേക്ഷ മുൻ ന്യായാധിപനെന്ന രീതിയിൽ എങ്ങനെ കാണുന്നു.
‘‘ഞാൻ വിവാഹം കഴിച്ചിട്ടില്ല, ഞാൻ മൂന്നാലു പേരെ കൊന്നു, എന്നെ വെറുതെ വിടണം’’. വിദ്യയുടെ കാര്യത്തിൽ മറുപടി ഇതാണ്. ഞാൻ ഉള്ളപ്പോഴൊക്കെ ഇതുപോലെ ഒന്ന് കേട്ടിട്ടില്ല. എങ്കിൽ ശരിയാക്കിക്കൊടുത്തേനെ.
? വിമർശനത്തിന്റെ വഴിയടയ്ക്കാനുള്ള സർക്കാർ ശ്രമത്തിന്റെ ഭാഗമായാണ് ലോകായുക്ത നിയമ ഭേദഗതി ബില്ലിനെ കണക്കാക്കുന്നത്. എന്നാൽ ഇത് സാധാരണ ജനത്തിന്റെ അവകാശങ്ങൾ ഇല്ലാതാക്കിയില്ലേ.
നവാബ് രാജേന്ദ്രൻ എന്നു കേട്ടിട്ടില്ലേ. അഴിമതിക്കെതിരെ നിയമസംവിധാനത്തെ കൂട്ടുപിടിച്ച് പോരാടിയ ആളാണ്. ഇപ്പോൾ അതുപോലെ മിണ്ടാനൊക്കുമോ ? സെക്‌ഷൻ 19 ഭേദഗതി ചെയ്തതോടു കൂടി ലോകായുക്തയുടെ പല്ലും നഖവുമെല്ലാം പറിച്ചു കളഞ്ഞു. കേന്ദ്രത്തിലിരിക്കുന്നവർക്കും ഇതു വേണം, കാരണം അവിടെ ഇതിന്റെ അപ്പുറമാണ് ചെയ്തുകൊണ്ടിരിക്കുന്നത്.
? ആറ്റിങ്ങലിൽ പിങ്ക് പൊലീസ് കുട്ടിയോട് അതിക്രമം കാട്ടിയ സംഭവത്തിൽ കോടതിയിലാണ് കുട്ടിക്ക് നീതി ലഭ്യമായത്? സാധാരണക്കാരന് എല്ലായ്പ്പോഴും ഇതു സാധ്യമാണോ.
ഇവരൊക്കെ ചേർന്നല്ലേ ഇവരെ രണ്ടാമതും ഭരണത്തിൽ കൊണ്ടുവന്നത്. അനുഭവിക്കട്ടെ. ഒരു കിറ്റും വാങ്ങി വോട്ട് കൊടുത്തില്ലേ. വീണ്ടും ഇതുപോലെ എന്തെങ്കിലും കണ്ടുപിടിക്കും. അപ്പോൾ ഇവരുടെ വീഴ്ചകളൊക്കെ ജനം മറക്കും. അത് ഇവർക്കറിയാം.
? സർക്കാരിനെ വിമർശിച്ചാൽ എതിർചേരിയിലാക്കി സൈബറിടങ്ങളിൽ ആക്രമിക്കുന്നത് പതിവാണ്? അങ്ങേയ്ക്ക് ഇതുപോലെ എന്തെങ്കിലും അനുഭവമുണ്ടോ.
ശമ്പളം കൊടുത്ത് ആളുകളെ വച്ചിരിക്കുകയാണ്. എന്നെ മുൻപ് ചീത്ത പറയാനായി ദുബായിൽനിന്ന് കോളുകൾ വരുമായിരുന്നു. ഞാൻ അത് കാര്യമാക്കിയില്ല. അതിനാൽ ഇപ്പോൾ എന്നെ വിളിക്കാറില്ല.
? പൊലീസിനെ ഉപയോഗിച്ച് എതിരാളികളെ അടിച്ചമർത്തുന്നത് ചൈനയുടെയോ ഉത്തര കൊറിയയുടെയോ രീതികളുമായി സാമ്യമുള്ളതല്ലേ.
ഉത്തരകൊറിയയെന്ന് പറയാം. ചൈന ആ അവസ്ഥയിൽനിന്നെല്ലാം വളരെ മാറി. അവിടെ വിവരമുള്ളവരൊക്കെ കുറേയുണ്ടായി, കാര്യങ്ങളിൽ അൽപം അയവുണ്ട്. പക്ഷേ ഉത്തരകൊറിയയുമായി താരതമ്യപ്പെടുത്താം.
? ഇപ്പോഴത്തെ അവസ്ഥ തുടരുകയാണെങ്കിൽ എത്രനാൾ ഇതുപോലെ പ്രതികരിക്കാൻ കഴിയും എന്ന് ചിന്തിച്ചിട്ടുണ്ടോ.
എന്നാണ് എന്നെ കേസിൽപ്പെടുത്തുന്നതെന്ന് എനിക്കറിയില്ല, എന്ത് കേസെടുത്താലും എന്റെ നാവടക്കാനാകില്ല. എനിക്കതൊന്നും പ്രശ്നമല്ല.
English Summary: Interview with Justice. B. Kemal Pasha, Retired Judge of the High Court of Kerala.