സൂക്ഷിച്ചില്ലേൽ വിവരം അറിയും
∙ എന്റെയൊക്കെ ഡേറ്റ കിട്ടിയിട്ട് അവർക്കെന്തു കാര്യം? ∙ മടിയിൽ കനമുള്ളവർ മാത്രം ഡേറ്റ കൊടുക്കുമ്പോൾ പേടിച്ചാൽ പോരേ? ∙ ഗൂഗിളിന്റെ കയ്യിൽ എല്ലാ ഡേറ്റയും ഇല്ലേ, ഇനിയെന്തു പോകാൻ? വിവരസുരക്ഷയെക്കുറിച്ചു പറയുമ്പോൾ ഒട്ടേറെപ്പേർ പൊതുവായി ചോദിക്കുന്ന മൂന്നു ചോദ്യങ്ങളാണിവ. ഒരു കൂട്ടർ അജ്ഞതകൊണ്ടും മറ്റൊരു കൂട്ടർ വെറുമൊരു വാദത്തിനും ഉന്നയിക്കുന്നതാണിത്. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രമുഖ ധനകാര്യസ്ഥാപനമായ ഇന്ത്യ ബുൾസിന്റെ ഉടമസ്ഥതയിലുള്ള ‘ധനി’ ലോൺ ആപ് വഴി നടന്ന വൻതട്ടിപ്പ്.
∙ എന്റെയൊക്കെ ഡേറ്റ കിട്ടിയിട്ട് അവർക്കെന്തു കാര്യം? ∙ മടിയിൽ കനമുള്ളവർ മാത്രം ഡേറ്റ കൊടുക്കുമ്പോൾ പേടിച്ചാൽ പോരേ? ∙ ഗൂഗിളിന്റെ കയ്യിൽ എല്ലാ ഡേറ്റയും ഇല്ലേ, ഇനിയെന്തു പോകാൻ? വിവരസുരക്ഷയെക്കുറിച്ചു പറയുമ്പോൾ ഒട്ടേറെപ്പേർ പൊതുവായി ചോദിക്കുന്ന മൂന്നു ചോദ്യങ്ങളാണിവ. ഒരു കൂട്ടർ അജ്ഞതകൊണ്ടും മറ്റൊരു കൂട്ടർ വെറുമൊരു വാദത്തിനും ഉന്നയിക്കുന്നതാണിത്. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രമുഖ ധനകാര്യസ്ഥാപനമായ ഇന്ത്യ ബുൾസിന്റെ ഉടമസ്ഥതയിലുള്ള ‘ധനി’ ലോൺ ആപ് വഴി നടന്ന വൻതട്ടിപ്പ്.
∙ എന്റെയൊക്കെ ഡേറ്റ കിട്ടിയിട്ട് അവർക്കെന്തു കാര്യം? ∙ മടിയിൽ കനമുള്ളവർ മാത്രം ഡേറ്റ കൊടുക്കുമ്പോൾ പേടിച്ചാൽ പോരേ? ∙ ഗൂഗിളിന്റെ കയ്യിൽ എല്ലാ ഡേറ്റയും ഇല്ലേ, ഇനിയെന്തു പോകാൻ? വിവരസുരക്ഷയെക്കുറിച്ചു പറയുമ്പോൾ ഒട്ടേറെപ്പേർ പൊതുവായി ചോദിക്കുന്ന മൂന്നു ചോദ്യങ്ങളാണിവ. ഒരു കൂട്ടർ അജ്ഞതകൊണ്ടും മറ്റൊരു കൂട്ടർ വെറുമൊരു വാദത്തിനും ഉന്നയിക്കുന്നതാണിത്. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രമുഖ ധനകാര്യസ്ഥാപനമായ ഇന്ത്യ ബുൾസിന്റെ ഉടമസ്ഥതയിലുള്ള ‘ധനി’ ലോൺ ആപ് വഴി നടന്ന വൻതട്ടിപ്പ്.
∙ എന്റെയൊക്കെ ഡേറ്റ കിട്ടിയിട്ട് അവർക്കെന്തു കാര്യം?
∙ മടിയിൽ കനമുള്ളവർ മാത്രം ഡേറ്റ കൊടുക്കുമ്പോൾ പേടിച്ചാൽ പോരേ?
∙ ഗൂഗിളിന്റെ കയ്യിൽ എല്ലാ ഡേറ്റയും ഇല്ലേ, ഇനിയെന്തു പോകാൻ?
വിവരസുരക്ഷയെക്കുറിച്ചു പറയുമ്പോൾ ഒട്ടേറെപ്പേർ പൊതുവായി ചോദിക്കുന്ന മൂന്നു ചോദ്യങ്ങളാണിവ. ഒരു കൂട്ടർ അജ്ഞതകൊണ്ടും മറ്റൊരു കൂട്ടർ വെറുമൊരു വാദത്തിനും ഉന്നയിക്കുന്നതാണിത്. ഈ ചോദ്യങ്ങൾക്കുള്ള മറുപടിയാണ് കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ പ്രമുഖ ധനകാര്യസ്ഥാപനമായ ഇന്ത്യ ബുൾസിന്റെ ഉടമസ്ഥതയിലുള്ള ‘ധനി’ ലോൺ ആപ് വഴി നടന്ന വൻതട്ടിപ്പ്.
നടി സണ്ണി ലിയോണിയെപ്പോലെയുള്ള പ്രമുഖരടക്കമാണ് ഇതിന് ഇരയായത്. പലരും സ്വന്തം ക്രെഡിറ്റ് റിപ്പോർട്ട് നോക്കിയപ്പോഴാണ് അവരുടെ പേരിൽ തിരിച്ചടവു മുടങ്ങിക്കിടക്കുന്ന ചില അജ്ഞാത വായ്പകൾ ശ്രദ്ധയിൽപ്പെട്ടത്. മറ്റു ചിലർക്ക് അവരെടുക്കാത്ത വായ്പയുടെ പേരിൽ റിക്കവറി ഏജന്റുമാരിൽനിന്നു നോട്ടിസും ലഭിച്ചുതുടങ്ങി. തിരിച്ചടവു മുടങ്ങിയതിന്റെ പേരിൽ പലരുടെയും ക്രെഡിറ്റ് സ്കോറും വല്ലാതെ കുറഞ്ഞു. വെറും 2000 രൂപയുടെ വ്യാജവായ്പയുടെ പേരിലാണ് സണ്ണി ലിയോണിയുടെ ക്രെഡിറ്റ് സ്കോർ ഇടിഞ്ഞത്.
തങ്ങളുടെ പേരിൽ ആരു വായ്പയെടുത്തുവെന്ന് ആശങ്കപ്പെട്ടവർക്ക് ഒടുവിൽ ‘ധനി’ മറുപടി നൽകി: ‘നിങ്ങളുടെ പാൻ കാർഡും തിരിച്ചറിയൽ വിവരങ്ങളും ഉപയോഗിച്ചു തട്ടിപ്പുകാർ വായ്പയെടുത്തിരിക്കുന്നു’. പാൻ പോലെയുള്ള സ്വകാര്യവിവരങ്ങൾ പുറത്തുപോയാൽ എന്താണു കുഴപ്പമെന്നു ചോദിക്കുന്നവർക്ക് ഇതിലും നല്ല മറുപടിയില്ല. തുണിക്കടയിൽപോലും ഫോൺ നമ്പർ, പേര് അടക്കമുള്ള വിവരങ്ങൾ നൽകേണ്ടിവരുന്ന ഇക്കാലത്ത് വിവരസുരക്ഷ പരമപ്രധാനമാണ്.
∙ സർക്കാർതന്നെ പറഞ്ഞത്
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ ആധാർ സേവാകേന്ദ്രത്തിൽ കൂട്ടിക്കൊണ്ടുപോയി വിരലടയാളം പതിപ്പിച്ച് നമ്പർ മാറ്റി ആധാർ സ്വന്തമാക്കുന്ന തട്ടിപ്പു നടക്കുന്നുണ്ടെന്നു കേന്ദ്ര പരോക്ഷ നികുതി ബോർഡ് തന്നെയാണ് കഴിഞ്ഞ ദിവസം ഔദ്യോഗിക വാർത്താക്കുറിപ്പിലൂടെ സ്ഥിരീകരിച്ചത്. ആധാറുമായി ബന്ധിപ്പിച്ച ഫോൺ നമ്പർ മാറ്റുന്നതോടെ വ്യക്തി പോലുമറിയാതെ അതിന്റെ നിയന്ത്രണം മറ്റൊരാളുടെ കയ്യിലാകും.
കാർഡ് തന്റെ കയ്യിൽ തന്നെയാണല്ലോ എന്ന ധൈര്യത്തിൽ വ്യക്തി മടങ്ങുകയും ചെയ്യും. ആധാറുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറുപയോഗിച്ച് അതു നിയന്ത്രിക്കാമെന്ന് അവർ അറിയണമെന്നുപോലുമില്ല. ആധാർ ഒതന്റിക്കേഷൻ എസ്എംഎസുകൾ പുതിയ ഡമ്മി നമ്പറിലേക്കു പോകുന്നതിനാൽ എന്തുസംഭവിച്ചാലും ഉടമ അറിയുകയുമില്ല.
ഒടിപി/ബയോമെട്രിക് ഒതന്റിക്കേഷൻ വേണ്ടാത്ത സന്ദർഭങ്ങളിൽ (ഉദാ: ഹോട്ടലിൽ മുറിയെടുക്കുമ്പോൾ) ഒരു ക്രിമിനലിനു നിങ്ങളുടെ ആധാർ പോലെയുള്ള തിരിച്ചറിയൽ രേഖയിലെ പേരും നമ്പറും വച്ച് വ്യാജരേഖയുണ്ടാക്കി ഉപയോഗിക്കാനാവും. ഒരേയാളിന്റെ ചിത്രം ഉപയോഗിച്ച് പല പേരുകളിൽ ആധാറെടുത്ത് കടലാസ് കമ്പനികളിൽ വ്യാജ ജിഎസ്ടി റജിസ്ട്രേഷൻ നേടിയെന്നും കേന്ദ്രം കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇനി നികുതിവെട്ടിപ്പ് അന്വേഷിച്ച് ഏജൻസികൾ എത്തിയാൽതന്നെ, പിടിയിലാകുന്നതോ ഒന്നുമറിയാത്ത സാധാരണക്കാരും.
∙ ശർമയുടെ വെല്ലുവിളി
കോവിൻ വിവരങ്ങൾ ടെലിഗ്രാമിലൂടെ പരസ്യമായപ്പോൾ പലരും സേർച് ചെയ്തത് ആധാർ മുൻ മേധാവിയും കോവിന്റെ സൂത്രധാരനുമായ ആർ.എസ്.ശർമയുടെ ആധാർ നമ്പറായിരുന്നു. ആ നമ്പറിൽ കോവിൻ റജിസ്ട്രേഷൻ എടുത്തതാകട്ടെ മേഘാലയിലുള്ള ഒരു വ്യക്തിയും.ശർമയുടെ ആധാർ നമ്പർ പൊതുവിടത്തിൽ വന്നതിനു പിന്നിലൊരു കഥയുണ്ട്.
2018 ജൂലൈ 28ന് ശർമ തന്റെ ആധാർ നമ്പർ ട്വിറ്ററിൽ പോസ്റ്റ് ചെയ്തു. ‘ഇതാ എന്റെ ആധാർ നമ്പർ, എനിക്കെന്തെങ്കിലും ദോഷമുണ്ടാക്കാനാവുമെങ്കിൽ കാണിക്കൂ’ എന്നായിരുന്നു വെല്ലുവിളി.
ആധാർ നമ്പർ പ്രസിദ്ധീകരിച്ചതിനു പിന്നാലെ ശർമയുടെ മൊബൈൽ നമ്പറുകൾ, ജിമെയിൽ വിലാസം, യാഹൂ വിലാസം, വീട്ടുവിലാസം, ജനനത്തീയതി, ഫ്രീക്വന്റ് ഫ്ലയർ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പറുകൾ, വാട്സാപ് പ്രൊഫൈൽ ചിത്രം എന്നിവ പലരും കണ്ടെത്തി ശർമയുടെ ട്വീറ്റിനു മറുപടിയായി നൽകി.
ശർമ ഉപയോഗിക്കുന്നത് ഐഫോൺ ആണെന്നു കണ്ടെത്തിയ സൈബർ സുരക്ഷാ വിദഗ്ധർ അദ്ദേഹത്തിന്റെ യുപിഐ ഐഡിയിലേക്കു പണവുമയച്ചു. ആരോ ഒരാൾ വൺപ്ലസ് 6 മൊബൈൽ ഫോൺ കാഷ് ഓൺ ഡെലിവറിയായി അദ്ദേഹത്തിന്റെ വിലാസത്തിൽ ബുക്ക് ചെയ്തു. ഇത്രയൊക്കെയായിട്ടും തനിക്ക് എന്തെങ്കിലും ദോഷമുണ്ടായോ എന്നായിരുന്നു ശർമയുടെ ചോദ്യം.
സംഗതി വിവാദമാകുമെന്നുറപ്പായോടെ ആധാർ നമ്പർ സമൂഹമാധ്യമങ്ങളിൽ പരസ്യപ്പെടുത്തുന്നതിനെതിരെ യുഐഡിഎഐ രംഗത്തെത്തുകയായിരുന്നു. ഒരു വ്യക്തിയുടെ ഏതാനും ചില വിവരശകലങ്ങൾ ലഭിച്ചാൽ ഇന്റർനെറ്റ് കാലത്ത് അതുപയോഗിച്ച് അയാളെക്കുറിച്ചുള്ള സമഗ്രവിവരങ്ങൾ പലവഴിക്കു തപ്പിയെടുക്കാൻ തട്ടിപ്പുകാർക്കു കഴിയും. ബ്ലാക്മെയിലിങ് മുതൽ ആൾമാറാട്ടം വരെയാകും ഇതിന്റെ അനന്തരഫലം.
∙ വയസ്സായത് പുറത്തു പറയേണ്ട - ചർച്ചയിലെ പ്രസക്ത ഭാഗങ്ങൾ
ഒരു വ്യക്തിയുടെ കുടുംബം, ആസ്തി, സാമ്പത്തികനില, ഭക്ഷണരീതി, വാഹനം, ഷോപ്പിങ് രീതി, രാഷ്ട്രീയം, മതം, യാത്രകൾ എന്നിവ മനസ്സിലാക്കാനുള്ള ഏറ്റവും മികച്ച മാർഗമാണ് അയാളുടെ സമൂഹമാധ്യമ അക്കൗണ്ട്.
സ്വകാര്യതയോർത്ത് ഫെയ്സ്ബുക്കിൽ മറച്ചുവയ്ക്കുന്ന ജനനത്തീയതി പോലും ഒരാൾക്ക് ഊഹിച്ചെടുക്കാൻ കഴിയും. ഉദാഹരണത്തിന് ‘ഈ മാസം എനിക്ക് 40 തികഞ്ഞു’ എന്നൊരാൾ പോസ്റ്റ് ചെയ്തുവെന്നു കരുതുക. പോസ്റ്റ് ചെയ്യുന്നതു പിറന്നാൾ ദിനത്തിൽ തന്നെയല്ലെങ്കിലും ആ ഒരു മാസത്തെ 30 തീയതികൾ മാറിമാറി നോക്കിയാൽ ഒരുപക്ഷേ ജനനത്തീയതി കിട്ടും. ഓൺലൈൻ ഇടപാടുകളിൽ ജനനത്തീയതി നിർണായക ഡേറ്റയാണ്.
കുടുംബത്തിന്റെ ചിത്രങ്ങൾ സ്ഥിരമായി പോസ്റ്റ് ചെയ്യുന്ന ഒരു വ്യക്തിയെ അയാളെ നന്നായി അറിയാവുന്ന ഒരാളായി തട്ടിപ്പുകാരനു സമീപിക്കാം. ‘മകൻ സ്റ്റീഫൻ ജോലി വിട്ടോ?’, ‘മൂത്തമകന്റെ കുടുംബം യുഎസിൽനിന്നു വന്നപ്പോൾ കണ്ടിരുന്നു’ എന്നൊക്കെ പറഞ്ഞാൽ ആരാണു വിശ്വസിക്കാത്തത്. ബാങ്കിൽനിന്നെന്ന മട്ടിൽ ആധാർ, പാൻ, ബാങ്ക് അക്കൗണ്ട് നമ്പർ, ക്രെഡിറ്റ് കാർഡ് നമ്പർ എല്ലാം ഇങ്ങോട്ടു പറഞ്ഞാൽ വിശ്വസിക്കാത്തവരുണ്ടോ?
∙ വേസ്റ്റ് ബിന്നിൽ വരെ ഡേറ്റ
നമ്മൾ നിസ്സാരമായി കാണുന്ന വേസ്റ്റ് ബിൻവരെ ഒരു വിവരഖനിയാണ്. സുപ്രധാന സ്ഥാപനങ്ങളിലെ ചവറ്റുകുട്ടയിൽനിന്നു വിവരങ്ങൾ ചോർത്തിയെടുക്കുന്ന സംഘങ്ങൾ പണ്ടേയുണ്ട്. അതുകൊണ്ട് പല സ്ഥാപനങ്ങളും പേപ്പർ ഷ്രെഡർ മെഷീൻ നിർബന്ധമാക്കിയിട്ടുണ്ട്. എല്ലാ കടലാസുകളും ആവശ്യം കഴിഞ്ഞാൽ അതിലിട്ടു കീറിമുറിച്ചു നശിപ്പിക്കണം. പണ്ടൊക്കെ എടിഎമ്മിൽനിന്നു പണം പിൻവലിച്ചശേഷം വരുന്ന പ്രിന്റ് ഔട്ടിൽ പൂർണമായ അക്കൗണ്ട് നമ്പറും ബാലൻസും കാണിച്ചിരുന്നു. ഇതു ഭാഗികമായി മറച്ചതും ദുരുപയോഗ സാധ്യത മുന്നിൽക്കണ്ടാണ്.
∙പ്രിയമേറി മ്യൂൾ അക്കൗണ്ട്
ഡേറ്റ കച്ചവടമേഖലയിൽ ഇന്ന് ഏറെ ഡിമാൻഡ് ബാങ്ക് അക്കൗണ്ടുകൾക്കാണ്. സൈബർ തട്ടിപ്പു നടത്തുന്നവർക്കു പണം സ്വീകരിക്കാനും താൽക്കാലികമായി സൂക്ഷിക്കാനും മറ്റുള്ളവരുടെ പേരിലുള്ള ‘മ്യൂൾ അക്കൗണ്ടു’കളാണ് പഥ്യം. അക്കൗണ്ടുകൾ പ്രവർത്തിപ്പിക്കാനായി ഡമ്മി മൊബൈൽ നമ്പറുകളും ലഭിക്കും. പലരിൽ നിന്നു തട്ടിയെടുക്കുന്ന രേഖകളും വിവരങ്ങളുമുപയോഗിച്ചാണ് ഇത്തരം അക്കൗണ്ട് തുടങ്ങുന്നത്.
∙ ചെയ്യേണ്ടതും ചെയ്യരുതാത്തതും
∙ സമൂഹമാധ്യമങ്ങളിൽ ആധാർ, ഡ്രൈവിങ് ലൈസൻസ്, ഡെബിറ്റ്/ക്രെഡിറ്റ് കാർഡ്, പാസ്‍പോർട്ട്, ബോർഡിങ് പാസ് തുടങ്ങിയ രേഖകളുടെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യരുത്.
∙ ഡെബിറ്റ്/ക്രെഡിറ്റ് കാർഡ് നിങ്ങളുടെ മുന്നിൽവച്ചു മാത്രമേ സ്വൈപ്/ടാപ് ചെയ്യാൻ അനുവദിക്കാവൂ. അനധികൃത സൈറ്റുകളിൽ സ്വകാര്യവിവരങ്ങൾ നൽകരുത്.
∙ വ്യക്തിവിവരങ്ങളടങ്ങിയ ഫോട്ടോസ്റ്റാറ്റ് കോപ്പികൾ, ബില്ലുകൾ, ഇ–കൊമേഴ്സ് ഡെലിവറി ബോക്സിലെ വിലാസമുള്ള ഭാഗം തുടങ്ങിയവ ഉപയോഗശേഷം നശിപ്പിക്കുക.
∙ 2–ഫാക്ടർ ഓതന്റിക്കേഷനുള്ള സൈറ്റുകളിലെല്ലാം അതുപയോഗിക്കുക. പാസ്‍വേഡുകൾ ചോർന്നാലും അക്കൗണ്ട് സുരക്ഷിതമായിരിക്കും.
∙ ജനനത്തീയതി, ഫോൺ നമ്പർ, ഇമെയിൽ ഐഡി തുടങ്ങിയവ സമൂഹമാധ്യമങ്ങളിൽ മറച്ചുവയ്ക്കുക.
English Summary: Why data privacy is so important- Explained