കോട്ടയം കറുകച്ചാലിലെ കുടുംബവീട്ടിലാണ് അച്ഛനും അച്ഛന്റെ അമ്മയും വർഷങ്ങളോളം താമസിച്ചിരുന്നത്. അന്നു വീട് രണ്ടു ഭാഗമായിട്ടായിരുന്നു. ഓടിട്ട അടുക്കളയും മൂന്നു കിടപ്പുമുറികളും, അടുക്കളയിൽനിന്നു കിടപ്പുമുറിയിലേക്കുള്ള ഒരു ഇടനാഴിയും. കുറെ വർഷങ്ങൾ കഴിഞ്ഞ് ഇടനാഴി പൊളിച്ചുമാറ്റി അവിടെ ആസ്ബസ്റ്റോസ് ഷീറ്റിട്ട് അത് ഊണുമുറിയാക്കി. ആസ്ബസ്റ്റോസ് കൊണ്ട് തന്നെയാണു തട്ടും തറച്ചത്. ആയിടയ്ക്കാണ് തട്ടിൽ ‘മരപ്പട്ടി’ താമസമാക്കുന്നത്. എന്തോ അപകടം സംഭവിച്ച് അത് ആസ്ബസ്റ്റോസ് തട്ടിന്റെ ഇടയിൽ കിടന്നു ചത്തു. ഒടുവിൽ അച്ഛൻ ആസ്ബസ്റ്റോസ് പൊളിച്ചു മരപ്പട്ടിയെ പുറത്തെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കോട്ടയം കറുകച്ചാലിലെ കുടുംബവീട്ടിലാണ് അച്ഛനും അച്ഛന്റെ അമ്മയും വർഷങ്ങളോളം താമസിച്ചിരുന്നത്. അന്നു വീട് രണ്ടു ഭാഗമായിട്ടായിരുന്നു. ഓടിട്ട അടുക്കളയും മൂന്നു കിടപ്പുമുറികളും, അടുക്കളയിൽനിന്നു കിടപ്പുമുറിയിലേക്കുള്ള ഒരു ഇടനാഴിയും. കുറെ വർഷങ്ങൾ കഴിഞ്ഞ് ഇടനാഴി പൊളിച്ചുമാറ്റി അവിടെ ആസ്ബസ്റ്റോസ് ഷീറ്റിട്ട് അത് ഊണുമുറിയാക്കി.

ആസ്ബസ്റ്റോസ് കൊണ്ട് തന്നെയാണു തട്ടും തറച്ചത്. ആയിടയ്ക്കാണ് തട്ടിൽ ‘മരപ്പട്ടി’ താമസമാക്കുന്നത്. എന്തോ അപകടം സംഭവിച്ച് അത് ആസ്ബസ്റ്റോസ് തട്ടിന്റെ ഇടയിൽ കിടന്നു ചത്തു. ഒടുവിൽ അച്ഛൻ ആസ്ബസ്റ്റോസ് പൊളിച്ചു മരപ്പട്ടിയെ പുറത്തെടുത്തു. വിദേശത്തു താമസമാക്കിയശേഷമാണ് ഒരിക്കലും ആസ്ബസ്റ്റോസ് സുരക്ഷാ മുൻകരുതലുകളില്ലാതെ പൊളിക്കരുതെന്നു ഞാൻ മനസ്സിലാക്കിയത്. മാരകമായ പല അസുഖങ്ങൾക്കും ആസ്ബസ്റ്റോസ് കാരണമാകാം. ഇത് 70ൽപരം രാജ്യങ്ങളിൽ നിരോധിച്ചിട്ടുണ്ട്.

ADVERTISEMENT

യൂറോപ്പിലെ പല  രാജ്യങ്ങളും ഓസ്‌ട്രേലിയയുമൊക്കെ ഇതിൽ ഉൾപ്പെടുന്നു. യുഎസ്, മെക്സിക്കോ തുടങ്ങിയ രാജ്യങ്ങളിലും ആസ്ബസ്റ്റോസ് ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയിൽ ഇതു നിരോധിച്ചിട്ടില്ല.   കഴിഞ്ഞയാഴ്ച ബ്രിട്ടനിൽ, ആസ്ബസ്റ്റോസ് കാരണം 392 പേർ മരിച്ചതുമായി ബന്ധപ്പെട്ട കുറ്റത്തിന് സിമന്റ് കമ്പനി ഉടമയായ സ്വിസ് കോടീശ്വരൻ സ്റ്റീഫൻ ഷ്മിധെയ്‌നിയെ 12 വർഷത്തെ തടവിനു ശിക്ഷിച്ചു.      

Representative Image by Lex20 / iStock

ആസ്ബസ്റ്റോസിന്റെ രാസഘടന നോക്കാം. സിലിക്കൺ മൂലകവും ഓക്‌സിജനും ചെറിയ തോതിൽ മഗ്നീഷ്യവും അലുമിനിയവും അടങ്ങിയതാണ് ആസ്ബസ്റ്റോസ്. പൊതുവായി ഇവ 2 തരത്തിലുണ്ട്; ക്രിസോറ്റൈലും ആംഫിബോളും. നമ്മൾ സാധാരണയായി മേൽക്കൂരയ്ക്ക് ഉപയോഗിക്കുന്ന ആസ്ബസ്റ്റോസ് ക്രിസോറ്റൈലാണ്. .

ADVERTISEMENT

രാസപ്രവർത്തനങ്ങൾ കുറച്ചുമാത്രം നടക്കുന്നതും വളരെ ഉറപ്പുള്ളതുമാണ് ക്രിസോറ്റൈൽ ആസ്ബസ്റ്റോസ്. പെട്ടെന്നു തീ പിടിക്കില്ലെന്നുള്ളതും പൊട്ടില്ലെന്നുള്ളതും കാരണം ഒരിക്കൽ മേൽക്കൂരയിൽ ഇട്ടാൽ വളരെ വർഷങ്ങളോളം അറ്റകുറ്റപ്പണി ചെയ്യേണ്ട ആവശ്യമില്ല.

∙ അപകടങ്ങൾ എന്തൊക്കെ ?

ADVERTISEMENT

ആസ്ബസ്റ്റോസ് മാരകമായ കാൻസറിനു കാരണമാകുമെന്ന് 1930കളിൽ കണ്ടെത്തിയിരുന്നു. ഇന്റർനാഷനൽ ഏജൻസി ഫോർ റിസർച് ‘കാർസിനോജൻ’ (കാൻസറിനു കാരണമായ) വിഭാഗത്തിലാണ് ആസ്ബസ്റ്റോസിനെ  ഉൾപ്പെടുത്തിയിരിക്കുന്നത്. ലോകാരോഗ്യ സംഘടന പറയുന്നത് ‘ ആസ്ബസ്റ്റോസുമായി ബന്ധപ്പെട്ട രോഗങ്ങൾ ഇല്ലാതാക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാർഗം എല്ലാത്തരം ആസ്ബസ്റ്റോസും ഉപയോഗിക്കുന്നത് നിർത്തുക എന്നതാണ്’.

Representative Image by Roman Chekhovskoy / iStock

മേൽക്കൂരയിലെ ആസ്ബസ്റ്റോസ് കാലക്രമേണ ദ്രവിക്കുമ്പോൾ ഇതിന്റെ പൊടി അന്തരീക്ഷത്തിൽ കലർന്നു ശ്വാസകോശത്തിൽ എത്താനുള്ള സാധ്യത കൂടുതലാണ്. ആസ്ബസ്റ്റോസ് മേൽക്കൂരയുള്ള വീടുകൾ പൊളിക്കുമ്പോൾ വളരെയധികം ശ്രദ്ധിക്കണം. കൃത്യമായ ആരോഗ്യ സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെ ആസ്ബസ്റ്റോസ് പൊളിക്കുകയോ മുറിക്കുകയോ പൊട്ടിക്കുകയോ ചെയ്യരുത്. പഴയ ആസ്ബസ്റ്റോസ് ഷീറ്റുകളിൽ തൊടുകപോലും ചെയ്യരുത്.

മുംബൈ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് പ്രസിദ്ധീകരിച്ച ഗവേഷണ പ്രബന്ധം അനുസരിച്ച്, ആസ്ബസ്റ്റോസുമായുള്ള ഇന്ത്യൻ ജനതയുടെ സമാനതകളില്ലാത്ത സമ്പർക്കം വരുംവർഷങ്ങളിൽ 60 ലക്ഷത്തിലധികം പേർക്ക് അസുഖങ്ങൾ ഉണ്ടാക്കുന്നതിലേക്കും നയിച്ചേക്കും. ഇതിൽ ആറു ലക്ഷത്തിലധികം കാൻസർ കേസുകളും ഉൾപ്പെടുന്നു.

English Summary: Precautions to be taken while dealing with asbestos sheets

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT