കോപ്പിയടി അല്ല ഓപ്പൺ ബുക്ക് പരീക്ഷ!
പുസ്തകം തുറന്നുവച്ചുള്ള പരീക്ഷയോ! അതു കോപ്പിയടിയല്ലേ? പിന്നെ പരീക്ഷയെന്തിന്?’ ‘ഓപ്പൺ ബുക്ക് പരീക്ഷ’ എന്നു കേൾക്കുമ്പോൾ അതെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്ത ബഹുഭൂരിപക്ഷം പേരുടെയും മനസ്സിലൂടെ കടന്നുപോകുന്ന ചോദ്യങ്ങളാകും ഇത്. നമ്മുടെ പരമ്പരാഗത പരീക്ഷാ സങ്കൽപങ്ങൾക്ക് എതിരാണത് എന്നതുതന്നെ കാരണം. 2014ൽ ആരംഭിച്ച കേരള സാങ്കേതിക സർവകലാശാലയുടെ ആദ്യ ബിടെക് പാഠ്യപദ്ധതിയിൽ ഡിസൈൻ ആൻഡ് എൻജിനീയറിങ് കോഴ്സിനാണ് കേരളത്തിൽ സർവകലാശാലാതലത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷാസമ്പ്രദായം ഏർപ്പെടുത്തുന്നത്.

പുസ്തകം തുറന്നുവച്ചുള്ള പരീക്ഷയോ! അതു കോപ്പിയടിയല്ലേ? പിന്നെ പരീക്ഷയെന്തിന്?’ ‘ഓപ്പൺ ബുക്ക് പരീക്ഷ’ എന്നു കേൾക്കുമ്പോൾ അതെക്കുറിച്ചു വ്യക്തമായ ധാരണയില്ലാത്ത ബഹുഭൂരിപക്ഷം പേരുടെയും മനസ്സിലൂടെ കടന്നുപോകുന്ന ചോദ്യങ്ങളാകും ഇത്. നമ്മുടെ പരമ്പരാഗത പരീക്ഷാ സങ്കൽപങ്ങൾക്ക് എതിരാണത് എന്നതുതന്നെ കാരണം.
2014ൽ ആരംഭിച്ച കേരള സാങ്കേതിക സർവകലാശാലയുടെ ആദ്യ ബിടെക് പാഠ്യപദ്ധതിയിൽ ഡിസൈൻ ആൻഡ് എൻജിനീയറിങ് കോഴ്സിനാണ് കേരളത്തിൽ സർവകലാശാലാതലത്തിൽ ആദ്യമായി ഓപ്പൺ ബുക്ക് പരീക്ഷാസമ്പ്രദായം ഏർപ്പെടുത്തുന്നത്. പക്ഷേ, 2019ൽ പാഠ്യപദ്ധതി പരിഷ്കരിച്ചപ്പോൾ അത് എന്തുകൊണ്ടോ ഒഴിവാക്കുകയായിരുന്നു. ഈ സമ്പ്രദായം എല്ലാ സർവകലാശാലകളിലും നടപ്പാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ.ബിന്ദു ഈയിടെ പ്രഖ്യാപിച്ചത് ഏറെ സ്വാഗതാർഹമാണ്. ഇതാണു ലോകമെങ്ങും അംഗീകരിക്കപ്പെട്ടിട്ടുള്ള ശരിയായ പരീക്ഷാരീതി.
∙ എളുപ്പമല്ല പരീക്ഷ
ഒരു കോഴ്സിന് ഒടുവിൽ എക്സാമിനറുടെ മേൽനോട്ടത്തിൽ കർശന നിയന്ത്രണങ്ങളോടെ രണ്ടോ മൂന്നോ മണിക്കൂർ നീളുന്ന പരീക്ഷ എന്നതാണ് ഇവിടെ പരമ്പരാഗത രീതി. വിദ്യാർഥിയുടെ ഓർമശക്തിയും കാണാതെ പഠിക്കാനുള്ള കഴിവുമാണ് പ്രധാനമായും പരീക്ഷിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പാഠപുസ്തകങ്ങൾ തുറന്നുവച്ചുള്ള പരീക്ഷയെഴുത്ത് എന്നു കേൾക്കുമ്പോൾ എളുപ്പമാണെന്നു തോന്നും. പക്ഷേ, വാസ്തവമതല്ല.
‘ബ്ലൂംസ് ടാക്സോണമി’ എന്ന പഠന സിദ്ധാന്തമാണു പൊതുവേ ലോകമെങ്ങും ഉന്നതവിദ്യാഭ്യാസരംഗത്ത് അംഗീകരിക്കപ്പെട്ടിട്ടുള്ളത്. ഇതു പ്രകാരം ഒരു പരീക്ഷയിൽ അളക്കേണ്ടത് 6 കാര്യങ്ങളാണ്. ഓർമ (Memory), മനസ്സിലാക്കൽ (Understand), പ്രയോഗിക്കൽ (Apply), വിശകലനം ചെയ്യൽ (Analyse), വിലയിരുത്തൽ (Evaluation), ക്രിയാത്മകത (Create) എന്നിവയാണത്. നിലവിലുള്ള നമ്മുടെ പരീക്ഷാസമ്പ്രദായത്തിൽ പ്രധാനമായും നടക്കുന്നത് കാണാപ്പാഠം പഠിച്ചതിന്റെ ഓർമ പരിശോധിക്കലാണ്. പരമാവധി പ്രയോഗസാധ്യതവരെ വിലയിരുത്തപ്പെട്ടേക്കാം. പക്ഷേ, അതിനപ്പുറം പഠനത്തിന്റെ യഥാർഥ ഗുണനിലവാരം പരീക്ഷിക്കപ്പെടുന്നില്ല. അവിടെയാണ് ബ്ലൂംസ് ടാക്സോണമി അടിസ്ഥാനമാക്കിയുള്ള ഓപ്പൺ ബുക്ക് പരീക്ഷയുടെ പ്രസക്തി.
∙യഥാർഥ വിലയിരുത്തൽ
ഓപ്പൺ ബുക്ക് പരീക്ഷയിൽ കാണാതെ പഠിക്കുന്നതിൽ ഒരു കാര്യവുമില്ല, മനസ്സിലാക്കി പഠിച്ചാൽ മതിയാകും. ആ മനസ്സിലാക്കലിന്റെ ആഴമളക്കലാണ് പരീക്ഷ. അതിനനുസരിച്ചാവും ചോദ്യങ്ങളും. ചോദ്യങ്ങൾക്ക് ഉത്തരം എഴുതാൻ ഏതു പുസ്തകവും തുറന്നു നോക്കാം. പക്ഷേ, അതിൽനിന്നു നോക്കിയെഴുതാവുന്ന വിധത്തിലുള്ള ചോദ്യങ്ങളാവില്ല. പുസ്തകങ്ങളിലെ വിവരങ്ങൾ ആശ്രയിച്ചു ചിന്തിച്ചും വിശകലനം ചെയ്തും വിലയിരുത്തിയും പ്രായോഗികതലത്തിൽ ഉത്തരങ്ങൾ മെനഞ്ഞെടുക്കേണ്ടി വരുന്ന തരത്തിലാണത്. ഒരേ ചോദ്യത്തിന് ഓരോ പരീക്ഷാർഥിക്കും വ്യത്യസ്തമായ രീതിയിൽ ഉത്തരങ്ങൾ അവതരിപ്പിക്കാനുള്ള സാധ്യതയുമുണ്ട്. പരസ്പരം നോക്കിയെഴുതാൻ പോലും സാധ്യതയില്ലെന്നർഥം.
പലയിടത്തും വീട്ടിലിരുന്നുതന്നെ രണ്ടു ദിവസമെടുത്ത് എഴുതാവുന്ന ഓപ്പൺ ബുക്ക് പരീക്ഷാ സമ്പ്രദായം (ടേക്ക് ഹോം എക്സാമിനേഷൻ) പോലുമുണ്ട്. പഠിച്ചതിന്റെ അടിസ്ഥാനത്തിൽ ഒരു പ്രോജക്ട് തയാറാക്കി അതു വിലയിരുത്തുന്ന പരീക്ഷാരീതിയുണ്ട്. ഈയിടെ ഗോവ ഐഐടിയിൽ വിദ്യാർഥികൾതന്നെ ചോദ്യങ്ങൾ തയാറാക്കേണ്ടതും പരീക്ഷയുടെ ഭാഗമായിരുന്നു. ചോദ്യങ്ങൾ തയാറാക്കുന്നതിന് 60% മാർക്കും അതിന് ഉത്തരം എഴുതുന്നതിന് 40% മാർക്കും! ഇത്തരത്തിൽ യഥാർഥ പഠനത്തിന്റെ പൊരുളും പ്രായോഗിക ജ്ഞാനവും അളക്കുന്ന പരീക്ഷാരീതികളാണ് ആവശ്യം. കാണാതെ പഠിച്ച് ഓർമ പരീക്ഷിക്കുന്നതിന്റെ സമ്മർദമില്ല. അറിവിനൊപ്പം ബുദ്ധിശക്തിയും നൈപുണ്യവുമെല്ലാം വിലയിരുത്തപ്പെടുകയും ചെയ്യും.
∙വെല്ലുവിളി അധ്യാപകർക്കും
ഇത്തരം പരീക്ഷകളുടെ ചോദ്യങ്ങൾ ലളിതമായിരിക്കില്ല. അത്തരം ചോദ്യക്കടലാസ് തയാറാക്കുന്നതിനും മൂല്യനിർണയം നടത്തുന്നതിനും പ്രത്യേക വൈഭവം വേണം. മൂല്യനിർണയത്തിന് ഉത്തരസൂചിക പോലും അപ്രസക്തമാണ്. പഠനരീതിതന്നെ അതിനനുസരിച്ചു മാറുകയും വേണം. പരീക്ഷയോടടുപ്പിച്ച് ഒരുമിച്ചു പഠിച്ചതുകൊണ്ട് വിജയിക്കാനാകില്ല. നിരന്തര പഠനം വേണം.
അധ്യാപകരുടെ അധ്യയനരീതിയും മാറേണ്ടി വരും. നിരന്തരം നവീകരിക്കുകയേ മാർഗമുള്ളൂ. വിദ്യാർഥിക്കു മാത്രമല്ല ഈ പരീക്ഷാ സമ്പ്രദായം വെല്ലുവിളിയെന്നു ചുരുക്കം. ഇങ്ങനെയുള്ള സമ്പ്രദായത്തിലൂടെ മാത്രമേ ഉന്നതവിദ്യാഭ്യാസ മേഖല ഉന്നത നിലവാരത്തിലേക്കു മുന്നേറുകയുള്ളൂ. അതു നമ്മുടെ വിദ്യാഭ്യാസമേഖലയിൽ യഥാർഥ വിപ്ലവം സൃഷ്ടിക്കുന്നതാകും.
(കേരള സാങ്കേതിക സർവകലാശാലാ മുൻ വൈസ് ചാൻസലറാണ് ലേഖകൻ)
English Summary: Why an Open-Book Examination is Better than a Closed-Book Exam