യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി ആ സംഘടനയിൽ പടഹധ്വനികൾ മുഴങ്ങുമ്പോൾ മുഖാമുഖം നിൽക്കുന്നത് രണ്ടു യുവ നേതാക്കളാണ്: കോൺഗ്രസ് എ വിഭാഗത്തിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ വിഭാഗത്തിന്റെ അബിൻ വർക്കി കോടിയാട്ടും. ഇരുവരും ചാനൽ ചർച്ചകളിലൂടെ സുപരിചിതരും നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുമാണ്. അടുത്ത സുഹൃത്തുക്കളായ രണ്ടു പേരും എൻഎസ്‍യുവിൽ ഒരേ പദവിയും വഹിച്ചിരുന്നു. അംഗത്വ വിതരണവും കൂടെ വോട്ടെടുപ്പും തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇരുവർക്കും വേണ്ടിയുള്ള സന്നാഹങ്ങൾ രണ്ടു വിഭാഗങ്ങളും രണ്ടും കൽപ്പിച്ച് ആരംഭിച്ചു കഴിഞ്ഞു. മികച്ച രണ്ടു മുഖങ്ങളെ അവതരിപ്പിക്കാനായി എന്നത് ഇരുവിഭാഗത്തിന്റെയു പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു. നാളെയുടെ വാഗ്ദാനങ്ങളായി കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കി കോടിയാട്ടും മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി സംസാരിച്ചു. രാഹുലും അബിനും ‘ക്രോസ് ഫയറിൽ’.

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി ആ സംഘടനയിൽ പടഹധ്വനികൾ മുഴങ്ങുമ്പോൾ മുഖാമുഖം നിൽക്കുന്നത് രണ്ടു യുവ നേതാക്കളാണ്: കോൺഗ്രസ് എ വിഭാഗത്തിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ വിഭാഗത്തിന്റെ അബിൻ വർക്കി കോടിയാട്ടും. ഇരുവരും ചാനൽ ചർച്ചകളിലൂടെ സുപരിചിതരും നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുമാണ്. അടുത്ത സുഹൃത്തുക്കളായ രണ്ടു പേരും എൻഎസ്‍യുവിൽ ഒരേ പദവിയും വഹിച്ചിരുന്നു. അംഗത്വ വിതരണവും കൂടെ വോട്ടെടുപ്പും തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇരുവർക്കും വേണ്ടിയുള്ള സന്നാഹങ്ങൾ രണ്ടു വിഭാഗങ്ങളും രണ്ടും കൽപ്പിച്ച് ആരംഭിച്ചു കഴിഞ്ഞു. മികച്ച രണ്ടു മുഖങ്ങളെ അവതരിപ്പിക്കാനായി എന്നത് ഇരുവിഭാഗത്തിന്റെയു പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു. നാളെയുടെ വാഗ്ദാനങ്ങളായി കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കി കോടിയാട്ടും മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി സംസാരിച്ചു. രാഹുലും അബിനും ‘ക്രോസ് ഫയറിൽ’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി ആ സംഘടനയിൽ പടഹധ്വനികൾ മുഴങ്ങുമ്പോൾ മുഖാമുഖം നിൽക്കുന്നത് രണ്ടു യുവ നേതാക്കളാണ്: കോൺഗ്രസ് എ വിഭാഗത്തിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ വിഭാഗത്തിന്റെ അബിൻ വർക്കി കോടിയാട്ടും. ഇരുവരും ചാനൽ ചർച്ചകളിലൂടെ സുപരിചിതരും നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുമാണ്. അടുത്ത സുഹൃത്തുക്കളായ രണ്ടു പേരും എൻഎസ്‍യുവിൽ ഒരേ പദവിയും വഹിച്ചിരുന്നു. അംഗത്വ വിതരണവും കൂടെ വോട്ടെടുപ്പും തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇരുവർക്കും വേണ്ടിയുള്ള സന്നാഹങ്ങൾ രണ്ടു വിഭാഗങ്ങളും രണ്ടും കൽപ്പിച്ച് ആരംഭിച്ചു കഴിഞ്ഞു. മികച്ച രണ്ടു മുഖങ്ങളെ അവതരിപ്പിക്കാനായി എന്നത് ഇരുവിഭാഗത്തിന്റെയു പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു. നാളെയുടെ വാഗ്ദാനങ്ങളായി കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കി കോടിയാട്ടും മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി സംസാരിച്ചു. രാഹുലും അബിനും ‘ക്രോസ് ഫയറിൽ’.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിനായി ആ സംഘടനയിൽ പടഹധ്വനികൾ മുഴങ്ങുമ്പോൾ മുഖാമുഖം നിൽക്കുന്നത് രണ്ടു യുവ നേതാക്കളാണ്: കോൺഗ്രസ് എ വിഭാഗത്തിന്റെ രാഹുൽ മാങ്കൂട്ടത്തിലും ഐ വിഭാഗത്തിന്റെ അബിൻ വർക്കി കോടിയാട്ടും. ഇരുവരും ചാനൽ ചർച്ചകളിലൂടെ സുപരിചിതരും നിലവിൽ യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന ജനറൽ സെക്രട്ടറിമാരുമാണ്. അടുത്ത സുഹൃത്തുക്കളായ രണ്ടു പേരും എൻഎസ്‍യുവിൽ ഒരേ പദവിയും വഹിച്ചിരുന്നു. അംഗത്വ വിതരണവും കൂടെ വോട്ടെടുപ്പും തുടങ്ങാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഇരുവർക്കും വേണ്ടിയുള്ള സന്നാഹങ്ങൾ രണ്ടു വിഭാഗങ്ങളും രണ്ടും കൽപ്പിച്ച് ആരംഭിച്ചു കഴിഞ്ഞു. മികച്ച രണ്ടു മുഖങ്ങളെ  അവതരിപ്പിക്കാനായി എന്നത് ഇരുവിഭാഗത്തിന്റെയു പ്രതീക്ഷ വർധിപ്പിക്കുകയും ചെയ്യുന്നു. നാളെയുടെ വാഗ്ദാനങ്ങളായി കോൺഗ്രസ് നേതൃത്വം വിലയിരുത്തുന്ന രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കി കോടിയാട്ടും മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരുമായി സംസാരിച്ചു. രാഹുലും അബിനും ‘ക്രോസ് ഫയറിൽ’. 

അബിൻ എതിരാളിയല്ല: രാഹുൽ മാങ്കൂട്ടത്തിൽ

രാഹുൽ മാങ്കൂട്ടത്തിൽ (ചിത്രം –RahulMamkootathil/Facebook)
ADVERTISEMENT

∙ യൂത്ത് കോ‍ൺഗ്രസ് തിരഞ്ഞെടുപ്പിൽ താങ്കൾ കോൺഗ്രസിലെ എ ഗ്രൂപ്പിന്റെ സ്ഥാനാർഥിയാണോ?

യൂത്ത് കോൺഗ്രസിലെയോ കോൺഗ്രസിലെ ഏതെങ്കിലും രണ്ടു വിഭാഗങ്ങളുടെയോ മൽസരമായി ഇതിനെ ചുരുക്കരുത്. കേരളത്തിലും കേന്ദ്രത്തിലും അധികാരം ഉപയോഗിച്ച് എന്തും ചെയ്യാൻ ശ്രമിക്കുന്ന ഭരണകൂടങ്ങളാണ് ഉള്ളത്. അതിനെതിരെ പ്രതികരിക്കാൻ ആഗ്രഹിക്കുന്ന രാഷ്ട്രീയേതര വിഭാഗങ്ങൾ വളരെ പ്രബലമാണ്. അതിലെ ചെറുപ്പക്കാരെ യൂത്ത് കോൺഗ്രസിന്റെ ഭാഗമാക്കണമെന്ന ആഗ്രഹമാണ് രാഹുൽ ഗാന്ധിക്ക്. ആ യുവജന മുന്നേറ്റമാകും ഇനി കാണാൻ പോകുക. അതേസമയം തിരഞ്ഞെടുപ്പ് നടക്കുമ്പോൾ രണ്ടു പക്ഷം ഉണ്ടാകും. പ്രസ്ഥാനത്തെ നയിക്കാൻ കഴിവുള്ള ഒരു സംഘം ചെറുപ്പക്കാർ മൽസരിക്കുന്നു. കേരളത്തിന്റെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി സാറുമായി മുതിർന്ന നേതാക്കൾ നടത്തിയ ചർച്ചക്കൊടുവിലാണ് എന്നോട് മൽസരിക്കാൻ ആവശ്യപ്പെടുന്നത്. ഒപ്പം തന്നെ  കേരളത്തിലെ മുഴുവൻ യൂത്ത് കോൺഗ്രസ് പ്രവർത്തകരെയും പ്രതിനിധാനം ചെയ്യാൻ ഞാൻ ആഗ്രഹിക്കുന്നു. 

∙ ഉമ്മൻ ചാണ്ടിയുമായി ആലോചിച്ച ശേഷമാണ് സ്ഥാനാർഥിത്വം പ്രഖ്യാപിച്ചത് എന്നു താങ്കൾ പറയുമ്പോൾ തന്നെ ആ തീരുമാനത്തിനായി മാരത്തൺ ചർച്ചകൾ വേണ്ടി വന്നു. താങ്കൾക്കൊപ്പം അവസാനം വരെ പരിഗണിക്കപ്പെട്ട രണ്ടുപേർ ഒടുവിൽ തഴയപ്പെട്ടു. അവരുടെ ഭാഗത്തു നിന്ന് അതൃപ്തി ഉണ്ടാകുമെന്ന ആശങ്ക ഉണ്ടോ? 

ഞാൻ ബന്ധപ്പെട്ടു നിൽക്കുന്ന ഒരു വിഭാഗത്തിൽ നിന്ന് ഈ പ്രസ്ഥാനത്തെ നയിക്കാൻ പറ്റിയ ഒന്നാമത്തെ ആൾ ഞാനാണെന്നോ ഞാൻ മാത്രമാണെന്നോ ഉള്ള അവകാശവാദം എനിക്കില്ല. സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമായി മുന്നോട്ടു വന്ന ഒരുപാട് പേർ ഇതിനു യോഗ്യരാണ്. അതിൽ നിന്ന് തയാറാക്കപ്പെട്ട ചുരുക്കപ്പട്ടികയിൽ ‍ഞാനും ഉണ്ടായി. ഞങ്ങളെ  വിശ്വാസത്തിലെടുത്ത് ഒടുവിൽ ഒരു തീരുമാനം പറയുമ്പോൾ ഒപ്പം പരിഗണിക്കപ്പെട്ടവരും അതു പോസിറ്റീവ് ആയാണ് എടുത്തത്. അങ്ങനെ ഒരു സഹകരണം അവരിൽ നിന്ന് എനിക്ക് ലഭിക്കുന്നുമുണ്ട്. എന്നേക്കാൾ ആവേശത്തോടെ അവർ രംഗത്തുണ്ട്. 

ഉമ്മന്‍ ചാണ്ടി (ഫയൽ ചിത്രം)
ADVERTISEMENT

∙ നിലവിലുള്ള പ്രസിഡന്റായ ഷാഫി പറമ്പിൽ താങ്കളെ ഏറ്റവും സ്വാധീനിക്കുന്ന യുവനേതാവാണോ?

ഷാഫി മാത്രമല്ല എന്നെ സ്വാധീനിക്കുന്നത്. കോൺഗ്രസ് പാർട്ടിയിൽ വളരെ ശക്തമായ രണ്ടാം നിരയുണ്ട്. അവർക്കെല്ലാം ഓരോ തരത്തിലുള്ള സവിശേഷതകളുണ്ട്. പ്രസംഗത്തിലും ചാനൽ ചർച്ചകളിലും എല്ലാം എന്നെ സ്വാധീനിച്ച പലരുണ്ട്. ഷാഫി പറമ്പിൽ എനിക്കു സഹോദരതുല്യനാണ്. അതേസമയം തന്നെ എല്ലാ യുവജന നേതാക്കളുമായും നല്ല ബന്ധം എനിക്കുണ്ട്. അവരുമായെല്ലാം ദൈനംദിനബന്ധം വച്ചുപുലർത്തുന്ന ആളുമാണ് ഞാൻ. 

∙ ചാനൽ ചർച്ചകളിലെ മുഖം എന്ന നിലയിലാണ് താങ്കൾ പലപ്പോഴും  അവതരിപ്പിക്കപ്പെടുന്നത്. ഗ്രൗണ്ടിൽ വലിയ ബന്ധം ഇല്ലെന്ന വിമർശനം ഇതിൽ അടങ്ങിയിട്ടുണ്ട്. എന്താണ് വാസ്തവം?

ആ പ്രചാരണം എവിടെ നിന്നാണ് വരുന്നത് എന്ന് എനിക്ക് അറിയില്ല. ഏതെങ്കിലും ഒരു കമ്മിറ്റിയിൽ അങ്ങനെ ഒരു വാചകം ഇതുവരെ ഉയർന്നിട്ടില്ല. സിപിഎമ്മിന്റെ ഹാൻഡിലുകളിൽ നിന്നാണ് അതു കേട്ടിട്ടുളളത്. ഇന്നത്തെ കാലത്ത് രാഷ്ട്രീയവും നിലപാടും ‌ഏറ്റവും ശക്തമായി പ്രചരിപ്പിക്കാൻ ഉള്ള ഒരു മാർഗം തന്നെയാണ് ചാനൽ ചർച്ചകൾ. നിലപാട് ശക്തമായി അവിടെ പറഞ്ഞതിന്റെ പേരിൽ കലാപാഹ്വാനത്തിന് കേസെടുക്കപ്പെട്ട ഒരാൾ കൂടിയാണ് ഞാൻ. പതിനേഴാമത്തെ വയസ്സിൽ യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് പദവിയിലാണ് എന്റെ യൂത്ത് കോൺഗ്രസിലെ തുടക്കം. താഴെത്തട്ടിൽ ബന്ധമില്ലാത്ത ഒരാൾക്കും യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ആകാൻ കഴിയില്ല. പത്തനംതിട്ട കാതോലിക്കേറ്റ് കോളജിൽ യൂണിറ്റ് ഭാരവാഹിയായി. നീണ്ട കാലത്തിനുശേഷം കെഎസ്‍യു അവിടെ ജയിക്കുമ്പോൾ ആകെ പോൾ ചെയ്ത വോട്ടിന്റെ 80% വാങ്ങി ജയിച്ച യൂണിവേഴ്സിറ്റി യൂണിയൻ കൗൺസിലറാകാനുള്ള ഭാഗ്യം ഉണ്ടായി. കെഎസ്‍യുവിന്റെ അസംബ്ലി ചുമതല വന്നു, ദീർഘകാലം ജില്ലാ സെക്രട്ടറി ആയി. കെഎസ്‍യു ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി, എൻഎസ്‍യു ദേശീയ സെക്രട്ടറി എന്നീ പദവികളിലെത്തി. യൂണിറ്റ് കമ്മിറ്റി തൊട്ട് ദേശീയ കമ്മിറ്റി വരെ പ്രവർത്തിക്കാനുള്ള അവസരം എനിക്ക് ഉണ്ടായി. താഴെത്തട്ടിൽ നിന്ന് പ്രവർത്തിച്ചു വരുന്ന ഒരാൾക്കല്ലേ പടിപടിയായുളള എല്ലാ ഘടകങ്ങളിലും പ്രവർത്തിക്കാൻ കഴിയൂ. പതിനെട്ടാം വയസ്സിൽ ജയിലിൽ പോയി. മൂന്നുതവണ ജയിൽവാസം അനുഭവിച്ചു. മറിച്ചുള്ള പ്രചാരണങ്ങൾ ഒട്ടും വസ്തുതാപരമല്ല. 

ഷാഫി പറമ്പിൽ, കെ.എം.അഭിജിത്, ടി.സിദ്ദിഖ്, പി.സി വിഷ്ണുനാഥ് എന്നിവർക്കൊപ്പം രാഹുൽ മാങ്കൂട്ടത്തിൽ (രാഹുൽ മാങ്കൂട്ടത്തിൽ (ചിത്രം –RahulMamkootathil/Facebook)
ADVERTISEMENT

∙ എന്തുകൊണ്ട് താങ്കൾ തിരഞ്ഞെടുക്കപ്പെടണം? എന്തു മാറ്റമാണ് വരുത്താൻ ആഗ്രഹിക്കുന്നത്? 

നിലവിലുളള കമ്മിറ്റി മാതൃകാപരമായ ചില പരിശ്രമങ്ങൾ തുടങ്ങിവച്ചിട്ടുണ്ട്. സന്നദ്ധസേവന രംഗത്ത് ഇന്ന് യൂത്ത് കോ‍ൺഗ്രസ് ശക്തമായി ഇടപെടുന്നു. കോവിഡ് കാലത്താണ് ഇതു കൂടുതലായി ആരംഭിച്ചത്. പരസ്പരം കണക്ടഡ് ആകാൻ പറ്റാത്ത ലോക്ഡൗൻ കാലത്താണ് ഞങ്ങൾ ഒരുമിച്ചു പ്രവർത്തിച്ചു തുടങ്ങുന്നത്. ഡിവൈഎഫ്ഐയും മറ്റും സർക്കാർ സ്പോൺസേർഡ് പരിപാടിക്കു മുന്നിൽ പോയി കൊടികെട്ടുന്നതു പോലെയല്ല ഞങ്ങൾ പ്രവർത്തിച്ചത്. അധികാരമോ പണമോ ഇല്ലാതെ ഞങ്ങൾ തന്നെ സ്വരൂപിച്ച പണവുമായാണ് പതിനായിരത്തിൽ അധികം മൊബൈൽ ഫോണും പ്രവാസികളെ കൊണ്ടുവരാനായി അഞ്ഞൂറിൽ അധികം എയർടിക്കറ്റുകളും നൽകിയത്. യൂത്ത് കെയർ കേരളമാകെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി. ആ പ്രവർത്തനങ്ങളെ കൂടുതൽ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. യൂണിറ്റ് കമ്മിറ്റികളെ ശക്തമാക്കാൻ ആരംഭിച്ച പ്രവർത്തനം ഏറ്റെടുക്കും. നാട്ടിലെ എല്ലാ പ്രശ്നങ്ങളിലും സജീവമായി ഇടപെടുന്ന കമ്മിറ്റിയായി യൂണിറ്റുകളെ മാറ്റും. മിനിറ്റു വച്ച് കൊള്ളരുതായ്മ നടത്തുന്ന സർക്കാരുകളാണ് കേരളവും കേന്ദ്രവും ഭരിക്കുന്നത്. അവർക്കെതിരെ  സമരാവേശത്തിന്റെ ശക്തി തെല്ലും ചോർന്നു പോകാതെ യൂത്ത് കോൺഗ്രസിനെ കൂടുതൽ ശക്തമായ സമരസംഘടനയാക്കി മാറ്റും. തികഞ്ഞ ആത്മവിശ്വാസം എനിക്കുണ്ട്. 

∙ ഗ്രൂപ്പ് യോഗങ്ങൾ വ്യാപകമായി ചേരുന്നു. കേരളത്തിൽ വീണ്ടും ഗ്രൂപ്പ് പോര് ശക്തമാകാൻ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കാരണമാകുമോ? 

ഈ തിരഞ്ഞെടുപ്പിൽ ഒരുപാട് നല്ല സ്ഥാനാർഥികൾ ഉണ്ട്. അവരുമായി ബന്ധപ്പെട്ടു നിൽക്കുന്ന നേതാക്കളും യൂത്ത് കോൺഗ്രസിന്റെ ശൃംഖലയും ഉണ്ട്. തിരഞ്ഞെടുപ്പിൽ വിജയിക്കാൻ അവരെല്ലാം നോക്കും. അതിനായി ഒരുമിച്ചു കൂടുകയും ആലോചിക്കുകയും ചെയ്യും. അതു സ്വാഭാവികമാണ്. അതിനെ ഗ്രൂപ്പ് എന്ന നിലയിൽ കാണേണ്ടതില്ല. എതിർപാനലിൽ ഉള്ളവർ എല്ലാം മോശക്കാർ ആണെന്നും അവരെ ഉന്മൂലനം ചെയ്യണമെന്നും ആരും ആഗ്രഹിക്കില്ല. സ്നേഹം ഉളളവർ പരസ്പരം ബന്ധപ്പെട്ടു നിൽക്കുന്നത് പോസിറ്റീവ് ആയാണ് കാണുന്നത്. തിരഞ്ഞെടുപ്പിൽ അപ്പുറത്തുള്ളവരെ തകർത്തു കളയാം എന്നു ഞങ്ങളാരും വിചാരിക്കാറുമില്ല പരസ്യ പ്രസ്താവനകൾ നടത്തി അലങ്കോലമാക്കാനും തുനിയില്ല. ഇതുമായി ബന്ധപ്പെട്ട ചർച്ചകളും കൂട്ടായ്മകളും ഏതെങ്കിലും തരത്തിൽ പാർട്ടിയെ ശക്തിപ്പെടുത്തുമെന്നേ ഞങ്ങൾ കരുതുന്നുള്ളൂ. 

∙ജില്ലകളിലും രണ്ടു വിഭാഗങ്ങളെ പിന്തുണയ്ക്കുന്നവരുടെ ഏറ്റുമുട്ടൽ തന്നെയാണോ നടക്കുന്നത്? 

ഞാൻ തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ആരാധകനാണ്. സംഘടനയിൽ മുന്നോട്ടു വരേണ്ടത് തിരഞ്ഞെടുപ്പുകളിലൂടെയാണ്. എസ്എഫ്ഐയിലും ഡിവൈഎഫ്ഐയിലും വലിയ ജനാധിപത്യം പറയാറുണ്ട്. പക്ഷേ കേന്ദ്രീകൃത ജനാധിപത്യത്തിന്റെ ഭാഗമായി മുകളിൽ നിന്നു വയ്ക്കുന്ന പാനൽ അംഗീകരിക്കപ്പെടുന്നതല്ലേ അവരുടെ ജനാധിപത്യം? എവിടെ എങ്കിലും അട്ടിമറിക്ക് ആരെങ്കിലും തുനിഞ്ഞാൽ നാളെ അവരുടെ കഥ തീർന്നു. ഇവിടെ ഒരു ഗ്രൂപ്പുമായും ബന്ധം ഇല്ലാത്ത, എന്നാൽ നാട്ടിലെ യുവജനങ്ങളുടെ പ്രശ്നങ്ങളിൽ ഇടപെടുന്ന ആർക്കും തിരഞ്ഞെടുപ്പിലൂടെ യൂത്ത് കോൺഗ്രസ് ഭാരവാഹിയാകാം. രണ്ടു സ്ഥാനാർഥികളെ പിന്തുണയ്ക്കുന്നവരുടെ മൽസരമായി ഇതിനെ ഞാൻ ചുരുക്കിക്കാണുന്നില്ല. മൽസരിക്കുന്ന ഓരോരുത്തരും മികച്ചയാളുകളാണ്. അതുപോലെ തന്നെ താഴെത്തട്ടിലെ പിന്തുണ ഉണ്ടെങ്കിലേ നമുക്ക് സംസ്ഥാന പ്രസിഡന്റും ആകാൻ കഴിയൂ. ആ തിരഞ്ഞെടുപ്പ് രീതിയുടെ സവിശേഷതയും മനോഹാരിതയും കൊണ്ടു തന്നെയാണല്ലോ ‘മലയാള മനോരമ’ പോലെ ഒരു പത്രം ഞങ്ങളെ രണ്ടുപേരെയും ആ പ്രാധാന്യത്തോടെ ജനങ്ങൾക്കു  മുന്നിൽ അവതരിപ്പിച്ചത്. 

രാഹുൽ മാങ്കൂട്ടത്തിൽ (ചിത്രം –RahulMamkootathil/Facebook)

∙ പണത്തിന്റെ വലിയ ഒഴുക്ക് തന്നെ ഉണ്ടാകുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് നടപടിക്രമങ്ങൾ. പണം കൊണ്ടു പിടിച്ചെടുക്കാൻ കഴിയുന്ന തിരഞ്ഞെടുപ്പ് എന്ന  ഈ രീതി പ്രോത്സാഹിപ്പിക്കപ്പെടാവുന്നതാണോ? 

മെംബർഷിപ്പ് ഫീസ് 50 രൂപ മാത്രമാണ്. അതു തീരുമാനിച്ചത് അഖിലേന്ത്യാ കമ്മിറ്റിയുമാണ്. പക്ഷേ പ്രവർത്തകരുമായി ഒരു ബന്ധവും ഇല്ലാത്ത ഒരാൾ കുറേയേറെ പണവുമായി വന്നെന്നു കരുതി അയാൾക്ക് എവിടെയും യൂത്ത് കോൺഗ്രസ് ഭാരവാഹി ആകാൻ കഴിയില്ല. അങ്ങനെ സംഘടന പിടിച്ചെടുക്കാനും കഴിയില്ല. ബിസിനസുകാരിൽ പലർക്കും രാഷ്ട്രീയ താൽപര്യം ഉണ്ടല്ലോ. എന്നു കരുതി അവർക്ക് ഇതു പിടിച്ചെടുക്കാൻ കഴിയുമോ? താഴെത്തട്ടു മുതൽ ബന്ധമുള്ള ഒരാൾക്കു മാത്രമേ ഈ സംഘടനയിൽ മുന്നോട്ടു വരാൻ കഴിയൂ. 132 മണ്ഡലം സമ്മേളനങ്ങളിലാണ് ഞാൻ പങ്കെടുത്തത്. തിരഞ്ഞെടുപ്പിനു നിൽക്കുമ്പോൾ എനിക്കു വലിയ പ്രതീക്ഷ പകരുന്ന  ഒരു കാര്യം ആ പ്രവർത്തക ബന്ധമാണ്. 

∙എതിരാളിയായ അബിൻ വർക്കി സുഹൃത്തു കൂടിയാണല്ലോ. എന്താണ് അദ്ദേഹത്തെക്കുറിച്ചു  പറയാനുള്ളത്? 

എതിരാളി എന്ന പ്രയോഗം തന്നെ ഞാൻ അംഗീകരിക്കുന്നില്ല. പ്രസിഡന്റ് സ്ഥാനത്തേക്കു മൽസരിക്കുന്ന 12 പേരും എനിക്കു പ്രിയങ്കരരായ സഹപ്രവർത്തകരാണ്. ഞങ്ങളെല്ലാം ഒരുമിച്ചു പ്രവർത്തിച്ചവരാണ്. എൻഎസ്‍യുവിൽ ഒരുമിച്ച് ഉണ്ടായിരുന്നവരാണ് ഞങ്ങൾ രണ്ടുപേരും. വളരെ ആഴത്തിലുള്ള സൗഹൃദം ഞങ്ങൾക്കിടയിൽ ഉണ്ട്. ഞങ്ങളെല്ലാം തന്നെ ഒന്നിച്ചു യാത്ര ചെയ്തവരും സിനിമ കണ്ടിട്ടുളളവരും സമരം ചെയ്തവരുമാണ്. ഞങ്ങൾക്കിടയിലെ സൗഹാർദപരമായ മൽസരമാണ് ഇത്. പരസ്പരമുള്ള മൽസരത്തെക്കുറിച്ച് ഒരു നെഗറ്റീവ് വാർത്ത പോലും ഇതുവരെ വന്നില്ലല്ലോ. 

∙കേരളത്തിലും കേന്ദ്രത്തിലും തിരിച്ചു വരാൻ കോൺഗ്രസ് എന്തു ചെയ്യണം? 

ഈ തിരഞ്ഞെടുപ്പിൽ പരമാവധി ചെറുപ്പക്കാരെ രാഷ്ട്രീയ പ്രക്രിയയുടെ ഭാഗമാക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്. അതു കോൺഗ്രസിനും പ്രയോജനകരമാകും. കോൺഗ്രസിന്റെ തിരിച്ചുവരവ് എന്തുകൊണ്ടാണ് ഏറ്റവും ചർച്ച ചെയ്യപ്പെടുന്നത്? കാരണം കോൺഗ്രസ് തിരിച്ചുവരണമെന്നാണ് ഈ പാർട്ടിയുടെ ശക്തരായ വിമർശകർ പോലും ആഗ്രഹിക്കുന്നത്. കോൺഗ്രസ് പരാജയപ്പെടുമ്പോൾ എന്താണ് സംഭവിക്കുന്നതെന്ന് ഇന്നു രാജ്യം കണ്ടുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടു തന്നെ ഞങ്ങൾക്കെല്ലാം വലിയ ഉത്തരവാദിത്തമുണ്ട്. പ്രതീക്ഷയ്ക്കൊത്ത് ഉയരാതിരിക്കുമ്പോൾ എതിർവികാരം ഭരണപക്ഷത്തോടു മാത്രമല്ല, പ്രതിപക്ഷത്തോടും ഉണ്ടാകാം. ജനം എല്ലാം വീക്ഷിക്കുന്നുണ്ട് എന്ന ശ്രദ്ധയോടെയും‌ കൂടുതൽ ജാഗ്രതയോടെയും ‌നേതാക്കളും പ്രവർത്തകരും മുന്നോട്ടു പോയാൽ വലിയ മാറ്റം ഉണ്ടാകും. 

കെസ്‍യുവിൽ നിന്നാണല്ലോ യൂത്ത് കോൺഗ്രസിൽ എത്തിയത്. എസ്എഫ്ഐ എത്തിച്ചേർന്നിരിക്കുന്ന അവസ്ഥയെക്കുറിച്ച് എന്താണ് പറയാനുള്ളത്? 

കെഎസ്‍യു ഞങ്ങൾക്കെല്ലാം ഒരു വികാരമാണ്. ആ സംഘടനയുടെ അധ്യക്ഷസ്ഥാനത്തേക്ക് ഒരിക്കൽ പരിഗണിക്കപ്പെട്ട ശേഷം അവസരം  നഷ്ടപ്പെട്ടു പോയ ഒരാളാണ് ഞാൻ. കെഎസ്‍യുവിൽ പ്രവർത്തിക്കാനുള്ള പ്രായപരിധി കഴിഞ്ഞപ്പോൾ ‘എന്റെ മേൽവിലാസമാണ് നഷ്ടമായത്’ എന്നു ഫെയ്സ്ബുക്കിൽ വികാരപരമായി കുറിച്ചിട്ടുണ്ട്. കേരളത്തിലെ ഒരു‌പാട് സഹപ്രവർത്തകരുടെ ഫോണിൽ എന്റെ നമ്പർ സേവ് ചെയ്തിരിക്കുന്നത് ‘രാഹുൽ കെഎസ്‍യു’ എന്നുമാണ്. അക്കാലത്തെ അനുഭവം വച്ചു കൂടി പറയട്ടെ, എസ്എഫ്ഐ ഇന്ന് എത്തിച്ചേർന്ന അവസ്ഥയല്ല ഇത്. പണ്ടും ഇങ്ങനെ തന്നെയാണ്. എസ്എഫ്ഐയുടെ നേതാക്കൾ ക്യാംപസിലേക്കു വരുമ്പോൾ കുട്ടികൾ ഭയക്കാറാണ് പതിവ്. അത് ആ സംഘടനയുടെ ശക്തിയല്ല, ദൗർബല്യമാണ്. ഇന്ന് പ്രശ്നങ്ങൾ കൂടുതലായി പുറത്തേക്കു വന്നു തുടങ്ങി. അവർ കൂടുതലായി തുറന്നു കാട്ടപ്പെടുന്നു. എസ്എഫ്ഐ ഇപ്പോഴാണ് ജീർണിച്ചത് എന്ന അഭിപ്രായം എനിക്കില്ല. അവർ പണ്ടേ ജീർണിച്ചതാണ്.

രാഹുൽ എന്നും കൂട്ടുകാരൻ: അബിൻ വർക്കി കോടിയാട്ട്

അബിൻ വർക്കി കോടിയാട്ട് (ചിത്രം – AbinVarkey/Facebook)

∙ താങ്കൾ കോൺഗ്രസിലെ ഐ ഗ്രൂപ്പിന്റെ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് സ്ഥാനാർഥി ആണോ? 

അല്ല. എല്ലാവരുടെയും അനുഗ്രഹാശിസ്സുകളോടെയാണ് ഞാൻ പ്രസിഡന്റ് സ്ഥാനാർഥിയായി മൽസരിക്കുന്നത്. അതിൽ ഗ്രൂപ്പ് വേർതിരിവ് ഒന്നുമില്ല. എല്ലാവരുടെയും വോട്ട് ലഭിച്ചാലേ ജയിക്കാൻ സാധിക്കൂ. 

∙ പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും താങ്കളെ പിന്തുണയ്ക്കുമെന്ന പ്രചാരണം നേരത്തെ ഉണ്ടായി. പക്ഷേ ഒരു സ്ഥാനാർഥിയേയും പിന്തുണയ്ക്കുന്നില്ല എന്നാണല്ലോ അവർ ഇപ്പോൾ പറയുന്നത്? 

നേരത്തെ ഉണ്ടായിരുന്ന ഗ്രൂപ്പ് താൽപര്യങ്ങൾക്ക് അപ്പുറം കോൺഗ്രസിനെ ശരിയായ വഴിക്കു നയിക്കാനാണ് പ്രതിപക്ഷ നേതാവും കെപിസിസി പ്രസിഡന്റും ശ്രമിക്കുന്നത്. അതുകൊണ്ട് ഏതെങ്കിലും ഒരു പ്രത്യേക ഗ്രൂപ്പിന്റെ ഭാഗമാകുന്നത് അവരെ സംബന്ധിച്ച് അനുചിതമാണ്. പക്ഷേ അവർ രണ്ടു പേരുടെയും, എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രമേശ് ചെന്നിത്തല തുടങ്ങിയവരുടേയും പിന്തുണ ഞാൻ അഭ്യർഥിക്കുകയും അത് അവർ വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. അതിന്റെ കൂടി അടിസ്ഥാനത്തിലാണ് ഞാൻ സ്ഥാനാർഥിയായത്. എന്നാൽ പരസ്യമായി ഒരു ഗ്രൂപ്പ് നിലപാട് എടുക്കാൻ കഴിയില്ലെന്ന ബോധ്യം അവർക്കുമുണ്ട്, ഞങ്ങൾക്കും ഉണ്ട്. 

താങ്കൾ പറഞ്ഞ പേരുകളെല്ലാം തന്നെ പഴയ ഐ വിഭാഗം നേതാക്കളുടേതാണ്. ഐ ഗ്രൂപ്പിന്റെ പുനരേകീകരണത്തിന് താങ്കളുടെ സ്ഥാനാർഥിത്വം വഴിവയ്ക്കുമോ? 

ഈ പറഞ്ഞവർ കൂടാതെ പരമ്പരാഗത ഗ്രൂപ്പ് എന്നു പറയാവുന്ന എ വിഭാഗത്തിലെ നേതാക്കളടക്കം പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഐ ഗ്രൂപ്പിന്റെ അല്ല, പൊതു സ്ഥാനാർഥി ആയാണ് ഞാൻ മൽസരിക്കുന്നത്. 

എന്തുകൊണ്ടാണ് താങ്കൾ പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെടേണ്ടത്? എന്താണ് താങ്കൾ മുന്നോട്ടുവയ്ക്കുന്നത്? 

മാറുന്ന കാലത്തിന‌നുസരിച്ച് സംഘടനയെ ചലിപ്പിക്കാനും നയിക്കാനും ശ്രമിക്കും. നേരത്തെ തലമുറ മാറ്റം എന്നു പറഞ്ഞാൽ വർഷങ്ങൾ എടുക്കും. എന്നാൽ ഇന്നു മാസങ്ങളുടെ വ്യത്യാസമേ ഉള്ളൂ. ആ വേഗത്തിനനുസരിച്ച് യുവജന സംഘടനാ പ്രവർത്തനത്തിലും മാറ്റം വേണം. അതിനു നേതൃത്വം നൽകാൻ സാധിക്കുമെന്ന ഉറച്ച വിശ്വാസമുണ്ട്. മുഴുവൻസമയ പ്രസിഡന്റായി 24X7 എന്ന രീതിയിൽ കേരളത്തിലെമ്പാടും പ്രവർത്തിക്കാൻ ശ്രമിക്കും. നേരത്തെ കെഎസ്‌‍യുവിന്റെയും യൂത്ത് കോൺഗ്രസിന്റെയും ഭാരവാഹിയായി ഞാന്‍ പ്രവർത്തിച്ചപ്പോഴും അങ്ങനെ തന്നെ ആയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്കു വന്നാൽ സംഘടനയെ ആകെ തന്നെ ചലിപ്പിക്കാൻ ശ്രമിക്കും. യുവാക്കളെ ഈ സംഘടനയിലേക്ക് ആകർഷിക്കാൻ കഴിയുന്ന പുതിയ നയസമീപനങ്ങൾ സ്വീകരിക്കും. ഞാൻ പ്രസിഡന്റ് ആയാൽ വെയിലും മഴയും കൊണ്ട് യൂത്ത് കോൺഗ്രസിന്റെ കമ്മിറ്റി കൂടേണ്ടി വരില്ല. കെപിസിസി ഓഫിസിൽ കമ്മിറ്റി കൂടാനായി സമയം കാത്തു നിൽക്കേണ്ടി വരില്ല. യൂത്ത് കോൺഗ്രസിന് ഒരു ആസ്ഥാനം നിർമ്മിക്കാനായി ഡീൻ കുര്യാക്കാസ് തുടങ്ങിവച്ച ദൗത്യം പൂ‍ർത്തിയാക്കും. 

രമേശ് ചെന്നിത്തല (ഫയൽ ചിത്രം)

∙ പണത്തിന്റെ വലിയ ഒഴുക്ക് തന്നെ ഉണ്ടാകുന്ന തരത്തിലാണ് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ. നോമിനേഷനും അംഗത്വം എടുക്കാനും പണമാണ് ഒരു ഘടകം. ഈ രീതി പ്രോത്സാഹിക്കപ്പെടാവുന്നതാണോ? 

യൂത്ത് കോൺഗ്രസിന്റെയും കെഎസ്‍യുവിന്റെയും സംഘടനാ തിരഞ്ഞെടുപ്പ് രീതി പുതിയ രീതിയിൽ ആക്കിയ ശേഷം അംഗത്വത്തിന് കൃത്യമായി ഫീസ് വാങ്ങിക്കുന്നുണ്ട്. കഴിഞ്ഞ തവണ ഫിസിക്കൽ മെംബർഷിപ്പിന് 125 രൂപയായിരുന്നു. അതിൽ നിന്ന് 50 രൂപയിലേക്ക് ഇത്തവണ കുറഞ്ഞു. 

∙ പക്ഷേ അന്ന് രണ്ടുതരം അംഗത്വം ഉണ്ടായിരുന്നില്ലേ? 

അന്ന് ഓൺലൈൻ അംഗത്വത്തിന് 75 രൂപയും ഫിസിക്കലിന് 125 രൂപയും ആയിരുന്നു. ഇന്ന് 50 രൂപയുടെ ഒറ്റ മെംബർഷിപ്പേ ഉളളൂ. ഈ ഫണ്ട്  അഖിലേന്ത്യാ യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ പ്രത്യേക അക്കൗണ്ടിലേക്കാണ് പോകുന്നത്. അത് യൂത്ത് കോൺഗ്രസിന്റെ പ്രവർത്തനങ്ങൾക്കു തന്നെയാണ് വിനിയോഗിക്കപ്പെടുന്നത്. സംസ്ഥാനഘടകങ്ങൾക്കും ഫണ്ടിന്റെ ചെറിയ വിഹിതം കിട്ടിയേക്കാം. . 

∙ 50 രൂപ അടച്ച് അംഗമായാൽ അതിന്റെ കൂടെത്തന്നെയാണ് വോട്ടു ചെയ്യലും. സ്വാഭാവികമായും പണം മുടക്കി കൂടുതൽ പേരെ അംഗങ്ങളാക്കി അങ്ങനെ വോട്ടു തട്ടാനുള്ള ശ്രമം എല്ലാവരും നടത്തില്ലേ? 

ഞങ്ങളുടേതു തുറന്ന അംഗത്വമെടുക്കൽ രീതിയാണ്. യൂത്ത് കോൺഗ്രസിൽ അംഗമാകാൻ ആഗ്രഹിക്കുന്ന ആർക്കും ഇതിൽ അംഗമാകാം. മറ്റു സംഘടനകൾ ചെയ്യുന്നതു പോലെ പാ‍ർട്ടിക്കൂറ് പരിശോധന ഞങ്ങൾ നടത്തുന്നില്ല. ബക്കറ്റ് പിരിവുകൾക്കും മുതിരാറില്ല. 50 രൂപ വച്ച് ഫീസ് ഈടാക്കുന്നത് പ്രവർത്തന ഫണ്ട് സമാഹരണം കൂടി ലക്ഷ്യമിട്ടാണ്. കൂടുതൽ പേർ അംഗങ്ങളാകുമ്പോൾ അത് സംഘടനയെ സാമ്പത്തികമായി ശക്തിപ്പെടുത്താനേ കാരണമാകൂ. 

∙ യൂത്ത് കോൺഗ്രസിന്റെ പേരിൽ ഗ്രൂപ്പ് യോഗങ്ങൾ വ്യാപകമായി ചേരുന്നു. കേരളത്തിൽ വീണ്ടും ഗ്രൂപ്പ് പോര് ശക്തമാകാൻ യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പ് കാരണമാകുമോ? 

മുഖ്യമായും രണ്ടു സ്ഥാനാർഥികൾ ഏറ്റുമുട്ടുമ്പോൾ അവരെ കേന്ദ്രീകരിച്ച് രണ്ടു വിഭാഗങ്ങൾ ഉണ്ടാകുകയും അവർ മുന്നൊരുക്കങ്ങൾ നടത്തുകയും ചെയ്യും. അതു സ്വാഭാവികമാണ്. പക്ഷേ അതിനെ പഴയ ഗ്രൂപ്പ് പ്രവർത്തനവുമായി താരതമ്യം ചെയ്യരുത്. കാരണം നേരത്തെ പാർട്ടി പ്രവർത്തനം നിലച്ച് ഗ്രൂപ്പ് പ്രവർത്തനം മാത്രമായി മാറിയ സ്ഥിതി ഉണ്ടായി. ഇപ്പോൾ ഗ്രൂപ്പ് യോഗം ചേരുന്നതു തന്നെ വാർത്തയായി മാറിയില്ലേ. പണ്ട് അതിൽ എന്തെങ്കിലും പുതുമ ഉണ്ടായിരുന്നോ? കോൺഗ്രസിൽ പഴയ ഗ്രൂപ്പ് തീവ്രത ഇല്ലാതായി. അതേസമയം ഒരു മൽസരം നടക്കുമ്പോൾ കൂടിച്ചേരലുകൾ ഉണ്ടാകും. പരസ്യമായി വലിയ ഗ്രൂപ്പ് യോഗങ്ങൾ വിളിക്കുന്നതിലേക്ക് കാര്യങ്ങൾ നീങ്ങിയാൽ  ആത്മപരിശോധനയും വേണം. 

രാഹുൽ ഗാന്ധിക്കൊപ്പം അബിൻ വർക്കി (ചിത്രം – AbinVarkey/Facebook)

∙ നിങ്ങൾ രണ്ടു പേരെയും പിന്തുണയ്ക്കുന്നവരുടെ മൽസരം തന്നെയാണോ ജില്ലകളിലും നടക്കുന്നത്? 

ജില്ലകളിൽ പ്രാദേശികമായ മൽസരവും ഉണ്ട്, അതിനൊപ്പം ഞങ്ങളെ രണ്ടു പേരെയും പിന്തുണയ്ക്കുന്നവരുടെ മൽസരവും ഉണ്ട്. വ്യത്യസ്തമായ സാഹചര്യമാണ് ഓരോ ജില്ലകളിലും.

∙ ചാനൽ ചർച്ചകളിൽ കോൺഗ്രസിനെ പ്രതിരോധിക്കാനായി എത്തുന്നവരിൽ ഒരാളാണല്ലോ താങ്കൾ. തിരിച്ചുവരാൻ കോൺഗ്രസ് എന്തു ചെയ്യണമെന്നാണ് പുതിയ തലമുറയുടെ പ്രതിനിധി എന്ന നിലയിൽ തോന്നുന്നത്? 

മാറുന്ന കാലഘട്ടത്തിന് അനുസരിച്ച് പ്രസ്ഥാനത്തെ മാറ്റാനും നവീകരിക്കാനും കഴിയണം. യുവജനങ്ങൾ പോസിറ്റീവ് പൊളിറ്റിക്സിലാണ് കൂടുതലും വിശ്വസിക്കുന്നത്. കേരളവും ഇന്ത്യയും എങ്ങനെ മുന്നേറും എന്നാണ് അവർ ചിന്തിക്കുന്നത്. ആ വിഭാഗത്തെ അഭിസംബോധന ചെയ്യാൻ കഴിയണം. ഏറ്റെടുക്കുന്ന വിഷയങ്ങൾ മുറുകെപ്പിടിച്ച് ഫലപ്രാപ്തി വരെ സമരമുഖങ്ങളിൽ തുടരാൻ കഴിയണം. ഓരോ ദിവസവും പുതിയ പുതിയ വിഷയങ്ങൾ വരുന്നതിന്റെ പ്രശ്നം ഇപ്പോഴുണ്ട്. പുന:സംഘടന കൃത്യമായ ഇടവേളകളിൽ നടത്താൻ കഴിയണം. ഇപ്പോഴത്തേതു പോലെ ഒരു നീണ്ട പ്രക്രിയയായി അതു ‌മാറിപ്പോകരുത്. പാർട്ടിയിൽ പത്തും പതിനഞ്ചും കൊല്ലം ഒരേ പദവിയിൽ ഒരേ ആളുകൾ തന്നെ തുടരുമ്പോൾ അയാൾക്ക് മടുപ്പ് ഉണ്ടാകും, കാത്തുനിൽക്കുന്നവർ നിരാശരുമാകും. പാർട്ടിയിൽ നിരന്തരമായ ആഭ്യന്തര ഓഡിറ്റ് വേണം. പാർട്ടിയുടെയും പോഷകസംഘടനകളുടെയും അവസ്ഥ അതിൽ നിന്നു മനസ്സിലാക്കി ആവശ്യമായ മാറ്റത്തിന് നേതൃത്വവും തയാറാകണം. 

∙ എതിരാളിയായ രാഹുൽ മാങ്കൂട്ടത്തിൽ താങ്കളുടെ സുഹൃത്ത് കൂടിയാണല്ലോ. എന്താണ് അദ്ദേഹത്തെക്കുറിച്ചു പറയാനുള്ളത്?

രാഹു‍ൽ എന്റെ വളരെ അടുത്ത സുഹൃത്ത് തന്നെയാണ്. നാമനിർദേശ പത്രിക കൊടുക്കുന്നതിനു മുൻപും ശേഷവും എല്ലാം സംസാരിക്കുന്ന സുഹൃത്ത്. എൻഎസ്‍യുവിൽ ഞങ്ങൾ ഒട്ടേറെക്കാലം ഒരുമിച്ച് ഉണ്ടായി. തമിഴ്നാടിന്റെ ചുമതലയും രണ്ടാൾക്കും ഉണ്ടായി. രാഹുലുമായുള്ള മൽസരം സംഘടനാതിരഞ്ഞെടുപ്പിന്റെ ഭാഗമായ മൽസരം മാത്രമാണ്. മറ്റു രീതിയിൽ ഉള്ള ഒരു പ്രശ്നവും ഞങ്ങൾക്കിടയിൽ ഇല്ല. വൈരാഗ്യബുദ്ധിയോടെ ഉള്ള മൽസരമല്ല, പകരം ആരോഗ്യകരമായ മൽസരമാണ് നടക്കുന്നത്.

കെപിസിസി പ്രസിഡന്റ് കെ.സുധാകരനൊപ്പം അബിൻ വർക്കി (ചിത്രം – AbinVarkey/Facebook)

ഒരുക്കങ്ങൾ ആയല്ലോ. ആത്മവിശ്വാസത്തിലാണോ? 

നല്ല ആത്മവിശ്വാസം ഉണ്ട്. സഹപ്രവർത്തകരുടെ ഭാഗത്തു നിന്നുള്ള വലിയ പിന്തുണയാണ് അതിന്റെ കാരണം. യൂത്ത് കോൺഗ്രസിന്റെ മണ്ഡലം പ്രസിഡന്റ് ആയി തുടങ്ങിയ എനിക്ക് ഗ്രൗണ്ടിൽ ഉണ്ടാകേണ്ട മാറ്റങ്ങളെ കൂടി പ്രതിനിധീകരിക്കാൻ കഴിയും എന്ന വിശ്വാസം അവർക്കെല്ലാം ഉണ്ട്. സംഘടനാ തിരഞ്ഞെടുപ്പിന്റെ ചരിത്രം എടുത്താൽ ചില ജില്ലകൾ നിർണായകമാണ്. ഞാൻ ഒരു പൊതുസ്ഥാനാർഥിയായി ഉയർന്നു വരണമെന്ന് ഏറ്റവും കൂടുതൽ ആഗ്രഹം പ്രകടമായത് കോട്ടയവും കോഴിക്കോടും പത്തനംതിട്ടയും മലപ്പുറവും പോലെ ഉളള ജില്ലകളിലാണ്. ചെറിയ വിജയമല്ല, വലിയ വിജയം തന്നെ ലഭിക്കും.     

∙ കെഎസ്‍യുവിൽ കൂടിയാണല്ലോ യൂത്ത് കോൺഗ്രസിൽ എത്തിയത്. എസ്എഫ്ഐ പെട്ടുപോയിരിക്കുന്ന അവസ്ഥ, കേസുകളെക്കുറിച്ച് എന്താണ് പറയാനുളളത്?

രാഷ്ട്രീയ തീവ്രവാദമാണ് എന്നും എസ്എഫ്ഐയുടെ മുഖമുദ്ര. ഏഴു വർഷമായി ഭരണത്തിന്റെ തണലിൽ ഇരുന്ന് സമരം ചെയ്യാൻ അവർ മറന്നു പോയി. എങ്ങനെ പണം ഉണ്ടാക്കാം എന്നതാണ് അവരുടെ ചിന്ത. അതിന് ഏത് അധാർമികമായ പ്രവൃത്തിയും ചെയ്യും. ക്യാംപസുകൾ പരിശോധിച്ചാൽ മയക്കുമരുന്ന് ലോബിയുമായി ആർക്കാണ് ബന്ധം എന്നു മനസ്സിലാകും. ഒരു വിദ്യാഭ്യാസ മേഖലയിൽ എന്താണോ സംഭവിക്കാൻ പാടില്ലാത്തത്, അതെല്ലാമാണ് അവർ ഇപ്പോൾ ചെയ്യുന്നത്. അതുകൊണ്ട് എന്തായി? കേരളത്തിൽ നിന്ന് വിദ്യാർഥികൾ വൻതോതിൽ പുറത്തേക്കു പോകുന്നു. വിദേശത്തേക്കു പോകുന്ന ഓരോ വിമാനത്തിലും പുറത്ത് കരിയർ ലക്ഷ്യമാക്കി പോകുന്ന വിദ്യാർഥികൾ ഉണ്ടാകും. വിദ്യാഭ്യാസ സുരക്ഷിതത്വം കേരളത്തിൽ ഇല്ലെന്നു തോന്നിയാൽ അതല്ലേ മാർഗമുള്ളൂ. വ്യാജന്മാർ വിലസുമ്പോൾ കഷ്ടപ്പെട്ട് പഠിക്കുന്ന നമുക്ക് എന്തു വില എന്നു വിദ്യാർഥികൾക്കു തോന്നില്ലേ? യൂത്ത് കോൺഗ്രസ് അഭിസംബോധന ചെയ്യാൻ ആഗ്രഹിക്കുന്ന ഒരു പ്രധാന വിഷയവും അതു തന്നെയാണ്.

 

English Summary: Cross-Fire Interview with Youth Congress Leaders Rahul Mamkootathil and Abin Varkey Kodiyattu