ഫോൺ ചോർത്തൽ, മാന്ദ്യം, ട്രെയിൻ-ബോട്ടപകടം..; ഒന്നും തിരിച്ചടിച്ചില്ല, ഗ്രീസ് വീണ്ടും വലത്തോട്ട്; ഇളകി ഇടത് അടിത്തറ
ഗ്രീസിലെ പൊതുതിരഞ്ഞെടുപ്പിന് പത്തു ദിവസങ്ങൾക്കു മുൻപാണ് അഭയാർഥികളുമായി ഇറ്റലിയിലേക്കു പോയ ഒരു മീൻപിടിത്ത ബോട്ട് ഗ്രീക്ക് തീരത്തിനടുത്തു മുങ്ങുന്നതും ഒട്ടേറെ പേർ മരിക്കുന്നതും. ഇവരെ രക്ഷിക്കാമായിരുന്നിട്ടും ഗ്രീക്ക് കോസ്റ്റ് ഗാർഡ് അതിനു ശ്രമിച്ചില്ല എന്നതുൾപ്പെടെ ആരോപണങ്ങൾ ഉയർന്നു. സർക്കാരിനെതിരെ ഏതൻസിൽ വലിയ പ്രക്ഷോഭമുണ്ടായി. ഈ സംഭവം ഭരണകക്ഷിയായ ന്യൂ ഡമോക്രസിക്ക് തിരിച്ചടിയാകുമെന്ന് കരുതിയവർ ഏറെ. എന്നാൽ ജൂണ്‍ 25 ന് തിരഞ്ഞെടുപ്പ് നടന്നു; ഫലം വന്നപ്പോൾ 40 ശതമാനത്തിലധികം വോട്ടുമായി കിരിയാക്കോസ് മിത്‌സൊതാകിസ് നേതൃത്വം നൽകുന്ന ‘സെന്റർ–റൈറ്റ്’ യാഥാസ്ഥിതിക ‘ന്യൂ ഡമോക്രസി’ അധികാരത്തിലെത്തി. മിത്‌സൊതാകിസ് രണ്ടാം തവണയും പ്രധാനമന്ത്രിയായി.
ഗ്രീസിലെ പൊതുതിരഞ്ഞെടുപ്പിന് പത്തു ദിവസങ്ങൾക്കു മുൻപാണ് അഭയാർഥികളുമായി ഇറ്റലിയിലേക്കു പോയ ഒരു മീൻപിടിത്ത ബോട്ട് ഗ്രീക്ക് തീരത്തിനടുത്തു മുങ്ങുന്നതും ഒട്ടേറെ പേർ മരിക്കുന്നതും. ഇവരെ രക്ഷിക്കാമായിരുന്നിട്ടും ഗ്രീക്ക് കോസ്റ്റ് ഗാർഡ് അതിനു ശ്രമിച്ചില്ല എന്നതുൾപ്പെടെ ആരോപണങ്ങൾ ഉയർന്നു. സർക്കാരിനെതിരെ ഏതൻസിൽ വലിയ പ്രക്ഷോഭമുണ്ടായി. ഈ സംഭവം ഭരണകക്ഷിയായ ന്യൂ ഡമോക്രസിക്ക് തിരിച്ചടിയാകുമെന്ന് കരുതിയവർ ഏറെ. എന്നാൽ ജൂണ്‍ 25 ന് തിരഞ്ഞെടുപ്പ് നടന്നു; ഫലം വന്നപ്പോൾ 40 ശതമാനത്തിലധികം വോട്ടുമായി കിരിയാക്കോസ് മിത്‌സൊതാകിസ് നേതൃത്വം നൽകുന്ന ‘സെന്റർ–റൈറ്റ്’ യാഥാസ്ഥിതിക ‘ന്യൂ ഡമോക്രസി’ അധികാരത്തിലെത്തി. മിത്‌സൊതാകിസ് രണ്ടാം തവണയും പ്രധാനമന്ത്രിയായി.
ഗ്രീസിലെ പൊതുതിരഞ്ഞെടുപ്പിന് പത്തു ദിവസങ്ങൾക്കു മുൻപാണ് അഭയാർഥികളുമായി ഇറ്റലിയിലേക്കു പോയ ഒരു മീൻപിടിത്ത ബോട്ട് ഗ്രീക്ക് തീരത്തിനടുത്തു മുങ്ങുന്നതും ഒട്ടേറെ പേർ മരിക്കുന്നതും. ഇവരെ രക്ഷിക്കാമായിരുന്നിട്ടും ഗ്രീക്ക് കോസ്റ്റ് ഗാർഡ് അതിനു ശ്രമിച്ചില്ല എന്നതുൾപ്പെടെ ആരോപണങ്ങൾ ഉയർന്നു. സർക്കാരിനെതിരെ ഏതൻസിൽ വലിയ പ്രക്ഷോഭമുണ്ടായി. ഈ സംഭവം ഭരണകക്ഷിയായ ന്യൂ ഡമോക്രസിക്ക് തിരിച്ചടിയാകുമെന്ന് കരുതിയവർ ഏറെ. എന്നാൽ ജൂണ്‍ 25 ന് തിരഞ്ഞെടുപ്പ് നടന്നു; ഫലം വന്നപ്പോൾ 40 ശതമാനത്തിലധികം വോട്ടുമായി കിരിയാക്കോസ് മിത്‌സൊതാകിസ് നേതൃത്വം നൽകുന്ന ‘സെന്റർ–റൈറ്റ്’ യാഥാസ്ഥിതിക ‘ന്യൂ ഡമോക്രസി’ അധികാരത്തിലെത്തി. മിത്‌സൊതാകിസ് രണ്ടാം തവണയും പ്രധാനമന്ത്രിയായി.
ഗ്രീസിലെ പൊതുതിരഞ്ഞെടുപ്പിന് പത്തു ദിവസങ്ങൾക്കു മുൻപാണ് അഭയാർഥികളുമായി ഇറ്റലിയിലേക്കു പോയ ഒരു മീൻപിടിത്ത ബോട്ട് ഗ്രീക്ക് തീരത്തിനടുത്തു മുങ്ങുന്നതും ഒട്ടേറെ പേർ മരിക്കുന്നതും. ഇവരെ രക്ഷിക്കാമായിരുന്നിട്ടും ഗ്രീക്ക് കോസ്റ്റ് ഗാർഡ് അതിനു ശ്രമിച്ചില്ല എന്നതുൾപ്പെടെ ആരോപണങ്ങൾ ഉയർന്നു. സർക്കാരിനെതിരെ ഏതൻസിൽ വലിയ പ്രക്ഷോഭമുണ്ടായി. ഈ സംഭവം ഭരണകക്ഷിയായ ന്യൂ ഡമോക്രസിക്ക് തിരിച്ചടിയാകുമെന്ന് കരുതിയവർ ഏറെ. എന്നാൽ ജൂണ്‍ 25 ന് തിരഞ്ഞെടുപ്പ് നടന്നു; ഫലം വന്നപ്പോൾ 40 ശതമാനത്തിലധികം വോട്ടുമായി കിരിയാക്കോസ് മിത്‌സൊതാകിസ് നേതൃത്വം നൽകുന്ന ‘സെന്റർ–റൈറ്റ്’ യാഥാസ്ഥിതിക ‘ന്യൂ ഡമോക്രസി’ അധികാരത്തിലെത്തി. മിത്‌സൊതാകിസ് രണ്ടാം തവണയും പ്രധാനമന്ത്രിയായി.
യൂറോപ്പ്, പ്രത്യേകിച്ച് പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾ കുറേക്കാലമായി വലതുപക്ഷത്തേക്കു തിരിഞ്ഞിട്ട്. ആ ട്രെൻഡ് തുടരുന്നു എന്നതു കൂടിയാണ് ഗ്രീസിലെ തിരഞ്ഞെടുപ്പ് തെളിയിക്കുന്നത്. മറ്റൊരു യൂറോപ്യൻ രാജ്യമായ ഇറ്റലിയിലും വലതുപക്ഷ സർക്കാർ അധികാരത്തിലേറിയിട്ട് അധികമായിട്ടില്ല. അഭയാർഥി പ്രശ്നം അടക്കം വലതുപക്ഷ രാഷ്ട്രീയത്തിന് വളക്കൂറുള്ള മണ്ണാണ് ഇപ്പോൾ ഈ രാജ്യങ്ങളിലേത്. ഇടതുപാർട്ടികൾക്ക് ശക്തമായ അടിത്തറയുള്ള ഗ്രീസ് എങ്ങനെയാണ് വീണ്ടും വലതുപക്ഷത്തേക്ക് തിരിഞ്ഞത്? അഭയാർഥികള്‍ പോലുള്ള മനുഷ്യാവകാശ പ്രശ്നങ്ങളിൽനിന്ന് ജനം മുഖംതിരിച്ചു തുടങ്ങിയോ? യൂറോപ്പ് പുറംലോകത്തിനു നേർക്ക് വാതിൽ കൊട്ടിയടയ്ക്കുകയാണോ?
∙ എന്തായിരുന്നു ഗ്രീസിലെ പ്രധാന വിഷയങ്ങൾ?
സാമ്പത്തിക സുസ്ഥിരത, ജീവിതച്ചെലവ് ഈ രണ്ടു വിഷയങ്ങളായിരുന്നു ഇത്തവണത്തെ തിരഞ്ഞെടുപ്പ് ഫലത്തെ നിശ്ചയിച്ചത് എന്നു പറയാം. അതിനിടയിലാണ് അഭയാർഥി വിഷയം അടക്കമുള്ളവയും ചർച്ചയിൽ വന്നത്. എന്നാൽ ഭൂരിഭാഗം ജനങ്ങളും ഗ്രീസുമായി ബന്ധപ്പെട്ട് സമ്പദ്‍മേഖലയിലെ പ്രശ്നങ്ങൾക്കാണു പ്രാധാന്യം നൽകിയത്. മിത്‌സൊതാകിസിന്റെ ആദ്യവട്ട ഭരണത്തിൻ കീഴിൽ രാജ്യം സാമ്പത്തിക പ്രതിസന്ധിയിൽനിന്ന് കരകയറിത്തുടങ്ങി എന്ന് ജനങ്ങൾക്ക് തോന്നിത്തുടങ്ങി എന്നതായിരുന്നു ഇതിനു പ്രധാന കാരണം.
‘‘ഞങ്ങൾ വലിയ കാര്യങ്ങളാണ് ലക്ഷ്യമിട്ടിട്ടുള്ളത്. അത് ഗ്രീസിനെ അടിമുടി മാറ്റു’’മെന്ന് തന്റെ പ്രസംഗത്തിൽ മിത്‌സൊതാകിസ് വ്യക്തമാക്കി. വലിയ തോതിലുള്ള സാമ്പത്തിക പരിഷ്കരണങ്ങള്‍ക്ക് താൻ തുടക്കം കുറിക്കാൻ പോവുകയാണെന്നും അതിനുള്ള പിന്തുണയാണ് ഇത്തവണ വോട്ടർമാരിൽനിന്ന് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതനുസരിച്ച് വിവിധ മേഖലകളിൽ വലിയ തോതിലുള്ള സാമ്പത്തിക അഴിച്ചുപണികളായിരിക്കും ഗ്രീസിനെ കാത്തിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ. 2008ൽ ഏറ്റവുമാദ്യം മുട്ടിവിളിച്ചതും ഏറ്റവും കാലം നീണ്ടുനിന്നതുമായ മാന്ദ്യത്തിൽനിന്ന് ഗ്രീസ് കരകയറുമോ എന്നതിന്റെ ഉത്തരം കൂടിയായിരിക്കും ഈ നടപടികൾ.
∙ തീവ്രവലതു പാർട്ടികളുടെ കുതിപ്പ് കണ്ട തിരഞ്ഞെടുപ്പ്
അഞ്ചാഴ്ചയ്ക്കിടെ രണ്ടാമത്തെ തിരഞ്ഞെടുപ്പായിരുന്നു ഇക്കഴിഞ്ഞ ഞായറാഴ്ച, ജൂൺ 25ന്, ഗ്രീസിൽ നടന്നത്. മേയിൽ നടന്ന തിരഞ്ഞെടുപ്പിലും ന്യൂ ഡമോക്രസി പാർട്ടിയാണ് മുന്നിൽ വന്നതെങ്കിലും സർക്കാർ രൂപീകരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചിരുന്നില്ല. തുടർന്നാണ് ഈ മാസമൊടുവിൽ വീണ്ടും തിരഞ്ഞെടുപ്പ് നടന്നത്. 300 സീറ്റുകളുള്ളതിൽ 158 സീറ്റുകളിലെങ്കിലും വിജയിച്ചാൽ മാത്രമേ ഉറപ്പുള്ള സർക്കാരിന് രൂപം നൽകാൻ മിത്‍സൊതാകിസിന് കഴിയുമായിരുന്നുള്ളൂ.
40 ശതമാനത്തിനു മേൽ വോട്ടാണ് ന്യൂ ഡമോക്രസി പാർട്ടി ഇത്തവണ നേടിയത്. പ്രധാന പ്രതിപക്ഷമായ ഇടതുപാർട്ടി സിരിസയ്ക്ക് 17 ശതമാനം വോട്ടു മാത്രമേ നേടാനായുള്ളൂ. എട്ടു പാർട്ടികളാണ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നത്. സോഷ്യൽ ഡമോക്രാറ്റിക് പാർട്ടിയായ പസോക് 11.9 ശതമാനം വോട്ടോടെ മൂന്നാമതും കമ്യൂണിസ്റ്റ് പാർട്ടിയായ കെകെഇ 7.6 ശതമാനം വോട്ടോടെ നാലാമതുമെത്തി.
എന്നാൽ ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ഏറ്റവും അദ്ഭുതപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നത് മൂന്ന് തീവ്ര–വലതു പാർട്ടികൾ പാർലമെന്റിലേക്ക് വിജയിച്ചു എന്നതാണ്. മൂന്നു ശതമാനത്തിനു മേൽ വോട്ടു നേടണം പാർലമെന്റിലേക്ക് അംഗീകാരം ലഭിക്കാൻ. അങ്ങനെ മൂന്ന് തീവ്രവലതു പാർട്ടികൾ ഇത്തവണ വിജയിച്ചു. നിയോ–നാത്‌സി ആശയങ്ങൾ പിന്തുടരുന്ന, കുടിയേറ്റ വിരുദ്ധത മുഖമുദ്രയാക്കിയ ഗോൾഡൻ ഡോൺ പാർട്ടിയുടെ പിന്തുണയുണ്ടായിരുന്ന സ്പാർട്ടൻസ് എന്ന പാർട്ടിയാണ് ഇതിൽ പ്രമുഖം.
ഒരു ഫാഷിസ്റ്റ് വിരുദ്ധ റാപ്പറെ കൊലപ്പടുത്തിയതും നിരവധി കുടിയേറ്റക്കാരുടെ കൊലപാതകത്തിനു കാരണമായതും ചൂണ്ടിക്കാട്ടി ഗോൾഡൻ ഡോൺ പാർട്ടി നേതാക്കള്‍ 2013ൽ അറസ്റ്റിലായിരുന്നു. അന്ന് 18 സീറ്റുണ്ടായിരുന്നു ഗ്രീസിലെ ഈ മൂന്നാമത്തെ വലിയ രാഷ്ട്രീയ പാർട്ടിക്ക്. പൂർണമായും നാത്‌സി ആശയങ്ങൾ പിന്തുടര്‍ന്നിരുന്ന ഈ പാർട്ടി പിന്നീട് ഇല്ലാതായി. ഗോൾഡൻ ഡോണിന്റെ വക്താവായിരുന്ന ഇലിയാസ് കാസിദിയാറിസ് ആണ് സ്പാർട്ടൻസിനു നേതൃത്വം നൽകുന്നത്. തിരഞ്ഞെടുപ്പിന് മൂന്നാഴ്ച മുമ്പാണ് ഈ പാർട്ടി രൂപീകരിക്കപ്പെട്ടത്.
കാസിദിയാറിസ് ഈ പാർട്ടിക്ക് രൂപം നൽകുമ്പോൾ ജയിലിലാണ്. 2013ൽ അറസ്റ്റിലായെങ്കിലും 2020–ലാണ് ഈ കേസിൽ വിധി വരുന്നത്. 13 വർഷം തടവ് ശിക്ഷ അനുഭവിക്കുകയാണ് കാസിദിയാറിസ് ഇപ്പോൾ. മറ്റൊരു അതിതീവ്ര വലതുപാർട്ടിയായ ഗ്രീക്ക് സൊല്യൂഷൻ, അബോർഷൻ വിരുദ്ധ, തീവ്രമത, യാഥാസ്ഥിതിക പാർട്ടിയായ നികി എന്നിവയും ഇത്തവണ വിജയിച്ചിട്ടുണ്ട്. ഈ മൂന്നു പാർട്ടികൾക്കുമായി 30 സീറ്റിനു മേൽ ലഭിച്ചതുകൊണ്ട് പാർലമെന്റിൽ പ്രത്യേക ബ്ലോക്ക് ആയി പ്രവർത്തിക്കും.
∙ എന്താണ് മിത്‍സൊതാകിസിനെ വിജയിപ്പിച്ചത്?
സാമ്പത്തിക കോളിളക്കങ്ങള്‍ക്കിടയിലും രാജ്യത്തെ പിടിച്ചു നിർത്തി എന്നതുതന്നെയാണ് മിത്‍സൊതാകിസിന്റെ വിജയത്തിനു കാരണമായത്. അത് കോവിഡ് കാലത്തായാലും യൂറോപ്പ് പൊതുവെ നേരിടുന്ന ഊർജ പ്രതിസന്ധിയുടെ സമയത്തായാലും ഗ്രീസിന്റെ സമ്പദ്‍വ്യവസ്ഥയ്ക്ക് വലിയ തട്ടുകേട് കൂടാതെ മുന്നോട്ടു കൊണ്ടുപോകാൻ 2019ൽ അധികാരത്തിൽ വന്ന അദ്ദേഹത്തിന്റെ സർക്കാരിന് സാധിച്ചു. കൂടുതല്‍ നികുതി ഇളവ്, മൂന്നു ശതമാനം വാർഷിക വളർച്ച, തൊഴിലില്ലായ്മ ഇല്ലാതാക്കൽ, സാമ്പത്തികകരംഗം കൂടുതൽ ശക്തിപ്പെടുത്തൽ തുടങ്ങിയ കാര്യങ്ങളായിരുന്നു മിത്‍സൊതാകിസും പാർട്ടിയും മുന്നോട്ടുവച്ചത്. ഇത് ഗ്രീക്ക് ജനത അംഗീകരിച്ചു എന്നതിന്റെ തെളിവാണ് ഇത്തവണത്തെ വിജയം എന്നാണ് മേഖലയിലെ വിദഗ്ധർ പറയുന്നത്.
∙ ആരാണ് മിത്‍സൊതാകിസ്?
ഗ്രീസിലെ പ്രധാനപ്പെട്ട രാഷ്ട്രീയ കുടുംബങ്ങളിലൊന്നാണ് മിത്‍സൊതാകിസിന്റേത്. പിതാവ് കോൺസ്റ്റാന്റിനോസ് മിത്‍സൊതാകിസ് 1990 മുതൽ 1993 വരെ ഗ്രീക്ക് പ്രധാനമന്ത്രിയായിരുന്നു. മിത്‍സൊതാകിസ് ആദ്യമായി പ്രധാനമന്ത്രിയാകുന്നത്. കോവിഡ്‌കാലത്ത് നടത്തിയ പ്രവർത്തനങ്ങളും സാമ്പത്തിക മേഖലയെ പിടിച്ചു നിർത്താനുള്ള ശ്രമങ്ങളുമാണ് അദ്ദേഹത്തെ പ്രശസ്തനാക്കിയത്. ഒപ്പം, മാറ്റത്തിന് മടിപിടിച്ചു നിന്ന ഗ്രീസിലെ പൊതുഭരണ മേഖലയെ പൂർണമായും ഡിജിറ്റൈസ് ചെയ്ത് ആധുനികവത്ക്കരിക്കുകയും ചെയ്തു.
ഗ്രീസ് അകപ്പെട്ടിരുന്ന സാമ്പത്തിക കെണിയിൽനിന്ന് കരകയറിത്തുടങ്ങിയത് 2019ൽ മിത്‍സൊതാകിസ് അധികാരത്തിൽ വന്നതോടെയാണ് എന്നാണ് പറയപ്പെടുന്നത്. സാമ്പത്തിക മേഖലയെ വീണ്ടെടുക്കുന്നതിനായി നീണ്ട പത്തു വർഷത്തോളം നടപ്പാക്കിയ പരിഷ്കരണ പരിപാടികൾ ഫലം കണ്ടു തുടങ്ങിയത് അപ്പോഴാണ്, അതിന്റെ ഫലം കൊയ്യുകയാണ് മിത്‍സൊതാകിസ് ചെയ്തത് എന്നും വാദങ്ങളുണ്ട്. എന്തായാലും ഈ നടപടികൾ വഴി പുരോഗമനാത്മകമായ ഒരു മുന്നേറ്റം സാധ്യമാകാതെ വരികയും അത് വലതുപക്ഷവത്കരണത്തിലേക്ക് നീളുകയുമായിരുന്നു എന്ന് അതുവരെ അധികാരത്തിൽ മുഖ്യപങ്കുവഹിച്ച ഇടതുപാർട്ടികളുടെ പ്രശ്നമായും ചൂണ്ടിക്കാട്ടാറുണ്ട്. ആ അവസരം കൃത്യമായി വിനിയോഗിച്ചതാണ് ന്യൂ ഡമോക്രസി പാർട്ടിയെ വീണ്ടും അധികാരത്തിലെത്തിച്ചത്.
വിവിധ ധനകാര്യ ഏജൻസികൾക്കും മറ്റും നൽകാനുണ്ടായിരുന്ന ഭീമമായ കടം മിത്‍സൊതാകിസ് അടച്ചുതീർത്തു തുടങ്ങി എന്നതും ജനങ്ങൾ പ്രധാനമായി കണ്ടു. ഹാർവാഡ്, സ്റ്റാൻഫഡ് സർവകലാശാലകളിൽനിന്നാണ് മിത്‍സൊതാകിസ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ധനകാര്യ വിദഗ്ധൻ എന്ന നിലയിൽ ജോലി ചെയ്തതിനു ശേഷം ഗ്രീക്ക് രാഷ്ട്രീയത്തില്‍, പിതാവിന്റെ പാത പിന്തുടരുകയായിരുന്നു. 2015 ലെ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷമായ സിരിസയാണ് അധികാരത്തിൽ വന്നത്. ഇതോടെയാണ് 2016 മുതൽ ന്യൂ ഡമോക്രസി പാർട്ടിയുടെ പ്രസിഡന്റാകുന്നത്. തുടർന്ന് 2019 ൽ അധികാരം പിടിച്ചു.
∙ ഗ്രീസ് നേരിട്ട ആ വലിയ സാമ്പത്തിക തകർച്ച
2007–08ൽ ലോകം മുഴുവൻ ആഞ്ഞടിച്ച സാമ്പത്തിക മാന്ദ്യത്തിന്റെ തുടക്കം കണ്ട രാജ്യങ്ങളിലൊന്നായിരുന്നു ഗ്രീസ്. ഇതിനെ നേരിടാൻ ഗ്രീസ് സ്വീകരിച്ച പരിഷ്കരണ, ചെലവുകുറയ്ക്കൽ നടപടികളാകട്ടെ, ആ രാജ്യത്തെ വലിയ പ്രതിസന്ധികളിലെത്തിക്കുകയും ചെയ്തു. ഗ്രീക്ക് ജനത വലിയ തോതിൽ കഷ്ടപ്പാടനുഭവിച്ച സമയം കൂടിയായിരുന്നു അത്. വിദ്യാസമ്പന്നർ നാടുവിട്ടു, നികുതി വർധിച്ചു, പൊതുമേഖലയിലുള്ള ചെലവ് വെട്ടിക്കുറച്ചു തുടങ്ങി അനേകം കാര്യങ്ങളാണ് സംഭവിച്ചത്. 20,000 പേർക്കാണ് ഈ സമയത്ത് വീടില്ലാതായത്. ഏതൻസിലെ 20 ശതമാനം കടകളും അടച്ചുപൂട്ടി. 20 ശതമാനം ആളുകൾക്കും ഭക്ഷണത്തിനുള്ള പണം പോലുമില്ലെന്നായിരുന്നു അക്കാലത്തെ റിപ്പോർട്ടുകൾ.
കലാപവും രാജ്യവ്യാപക പ്രതിഷേധവുമെല്ലാം ഗ്രീസ് ഈ സമയത്തു നേരിട്ടിട്ടുണ്ട്. 2017 വരെയുള്ള സമയത്ത് ഏറ്റവും വലിയ കടക്കെണി പേറുന്ന രാജ്യങ്ങളിലൊന്നായി ഗ്രീസ് മാറി. ‘സെന്റർ ലെഫ്റ്റ്’ പാർട്ടി പസോക്കിന്റെ നേതാവായ ജോർജ് പാപൻഡ്ര്യൂ ആയിരുന്നു 2009 മുതൽ പ്രധാനമന്ത്രി. പ്രതിസന്ധി മൂർച്ഛിച്ചതോടെ 2011 ൽ അദ്ദേഹം രാജിവച്ചു. 43 ശതമാനം വോട്ടോടെ 2009 ൽ അദ്ദേഹം ഭരണത്തിൽ വന്നെങ്കിൽ 2012ൽ നടന്ന ഒരു സർവെയിലെ കണ്ടെത്തൽ ഇങ്ങനെയായിരുന്നു– പസോക് പാർട്ടിയുടെ പിന്തുണ എട്ടു ശതമാനമായി കുറഞ്ഞു. ന്യൂ ഡമോക്രസി (31%), ഡമോക്രാറ്റിക് ലെഫ്റ്റ് (18), തീവ്ര ഇടതു പാർട്ടിയായ കെകെഇ (12.5), ഇടതുവിപ്ലവ പാർട്ടി സിരിസ (12) എന്നിവയ്ക്കു പിന്നിൽ അഞ്ചാം സ്ഥാനത്തായി പസോക്.
അതുവരെയുണ്ടായിരുന്ന ഇരുപാർട്ടി സമ്പ്രദായത്തിനു (സെന്റർ റൈറ്റായ ന്യൂ ഡമോക്രസി, സെന്റർ ലെഫ്റ്റായ പസോക്) പകരം പുതിയ രാഷ്ട്രീയ പാർട്ടികൾ ഉദയം കൊള്ളുന്നത് ഈ സമയത്താണ്. ന്യൂ ഡമോക്രസിയുടെ പ്രധാന എതിരാളിയായി സിരിസ വളർന്നുവന്നു. മൂന്നു വർഷത്തിനുള്ളിൽ നാലു ശതമാനം വോട്ടുവിഹിതം 27 ശതമാനമായി വർധിച്ചു. 2015ൽ 36 ശതമാനം വോട്ടു നേടി സിരിസ അധികാരത്തിലെത്തി. പാര്‍ട്ടി ചെയർമാൻ കൂടിയായ അലക്സി സിപ്രാസ് പ്രധാനമന്ത്രിയായി. എന്നാൽ 2019 ൽ മിത്‍സൊതാകിസ് പ്രധാനമന്ത്രി സ്ഥാനത്തെത്തി. സിരിസയുടെ വോട്ടാകട്ടെ, 17.8 ശതമാനമായി വീണ്ടും കുറഞ്ഞു. 40 ശതമാനം വോട്ടാണ് 2019ൽ ന്യൂ ഡമോക്രസി നേടിയത്. ഇത്തവണയും അവർ ഈ വോട്ടുവിഹിതം നിലനിർത്തി.
∙ ലോകം കണ്ണടച്ച ആ ദുരന്തം
ഗ്രീക്ക് തീരത്ത് ജൂൺ 14നുണ്ടായ ബോട്ടപകടത്തിൽ മരിച്ചത് ഔദ്യോഗിക കണക്കിൽ 85 പേരാണെങ്കിലും 500 പേരോളം മരിച്ചിട്ടുണ്ട് എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്. കുടിയേറ്റക്കാരുമായി വന്ന മീൻപിടുത്ത ബോട്ട് ഗ്രീസിന്റെ മെഡിറ്ററേനിയൻ തീരത്തിനു സമീപം മുങ്ങുകയായിരുന്നു. 700–ലധികം ആളുകൾ ബോട്ടിലുണ്ടായിരുന്നു എന്നും എന്നാൽ നൂറോളം പേരെ മാത്രമേ രക്ഷിക്കാൻ സാധിച്ചുള്ളൂ എന്നുമായിരുന്നു റിപ്പോർട്ടുകൾ പറയുന്നത്. 82 പേരുടെ മൃതദേഹങ്ങൾ മാത്രമേ കിട്ടിയുള്ളു എന്നതുകൊണ്ടാണ് ഇത്ര കുറവാണു മരണമെന്ന് പറയുന്നതെന്നും ആക്ഷേപമുയർന്നിരുന്നു.
ഗ്രീക്ക് സർക്കാരിനും കോസ്റ്റ് ഗാർഡിനും എതിരെയായിരുന്നു വിമർശനം മുഴുവൻ. കുടിയേറ്റക്കാരുമായി വന്ന ബോട്ട് തീരത്തിനു സമീപം കേടായത് ഗ്രീക്ക് കോസ്റ്റ് ഗാർഡ് കാണുകയും അവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നു. എന്നാൽ ആ ബോട്ടിനെ മുങ്ങാൻ വിട്ടുകൊടുക്കുകയായിരുന്നു എന്നും രക്ഷാശ്രമങ്ങൾ പോലും ഊർജിതമായി നടത്തിയില്ല എന്നുമായിരുന്നു വിമർശനങ്ങൾ. പാക്കിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ലിബിയ, സിറിയ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള അഭയാർഥികളുമായി ലിബിയയിൽനിന്ന് ഇറ്റലിയിലേക്ക് പോവുകയായിരുന്നു ഈ ബോട്ട്. അന്ന് ഏതൻസിൽ വലിയ പ്രക്ഷോഭവും സർക്കാരിനെതിരെ നടന്നിരുന്നു.
എന്നാൽ കുടിയേറ്റക്കാർക്കുണ്ടായ ഈ അപകടം മിത്‍സൊതാകിസിന്റെ പാർട്ടിക്ക് വോട്ടു ചെയ്യുന്നതിൽനിന്ന് വോട്ടർമാരെ പിന്തിരിപ്പിച്ചില്ല എന്നാണ് വോട്ടിങ് നില തെളിയിക്കുന്നത്. കർശനമായ അനധികൃത കുടിയേറ്റ വിരുദ്ധ നിയമം വേണമെന്ന പക്ഷക്കാരനാണ് മിത്‍സൊതാകിസ്. താന്‍ വിജയിച്ചാൽ ഗ്രീസ്–തുർക്കി അതിർത്തിയിൽ 35 കിമീ വേലി കെട്ടി കുടിയേറ്റം തടയുമെന്നായിരുന്നു അദ്ദേഹം തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വാഗ്ദാനം ചെയ്തിരുന്ന ഒരു കാര്യം. സൈനികശക്തിയും അയൽരാജ്യവുമായ തുർക്കി, ഗ്രീക്കിന്റെ അതിർത്തി വരെ ചോദ്യം ചെയ്യുന്നതിനായി കുടിയേറ്റത്തെ ഉപയോഗിക്കുന്നു എന്നതുകൊണ്ടുതന്നെ ഇക്കാര്യത്തിൽ ശക്തമായ നിലപാട് സ്വീകരിക്കാൻ ഗ്രീസിലെ എല്ലാ രാഷ്ട്രീയ പാർട്ടികളും തയാറാകുന്നുവെന്നാണ് വിദഗ്ധരെ ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്യുന്നത്.
പ്രതിപക്ഷമായ സിരിസയുടേ നേതാവ് അലക്സിസ് സിപ്രാസ് പോലും കുടിയേറ്റ വിഷയത്തിൽ കാര്യമായ വ്യത്യസ്ത അഭിപ്രായം പ്രകടിപ്പിക്കാൻ തയാറായില്ല. ഗ്രീസിലെ അഭയാർഥി ക്യാംപുകൾ സംബന്ധിച്ച് മനുഷ്യാവകാശ സംഘടനകൾ നേരത്തേ തന്നെ പരാതിപ്പെട്ടിരുന്നു. രാജ്യാന്തര ഏജൻസികളും ഗ്രീക്ക് സർക്കാരുകളെ വിമർശിച്ചിട്ടുണ്ട്. എന്നാൽ വലിയ തോതിൽ അഭയാർഥി പ്രവാഹം നേരിടുന്ന രാജ്യമാണ് തങ്ങൾ എന്നാണ് ഗ്രീസ് ചൂണ്ടിക്കാട്ടുന്നത്. 2015 ൽ പത്തു ലക്ഷത്തോളം പേരാണ് ഗ്രീസ് വഴി യൂറോപ്പിലേക്ക് കുടിയേറിയത് എന്നാണു കണക്ക്.
∙ ഫോൺ ചോർത്തൽ, ട്രെയിൻ അപകടം
ഇതു മാത്രമായിരുന്നില്ല, മറ്റു വിവാദ വിഷയങ്ങളും ന്യൂ ഡമോക്രസി പാർട്ടിക്ക് വോട്ടു ചെയ്യുന്നതിൽനിന്ന് ജനങ്ങളെ തടഞ്ഞില്ല എന്നു കാണാം. അതിലൊന്നായിരുന്നു രാഷ്ട്രീയ എതിരാളികളുടെയും മാധ്യമപ്രവർത്തകരുടെയും ഫോൺ ചോർത്തൽ സംഭവം. 2022ലാണ് പസോക് നേതാവ് നികോസ് ആൻഡ്രുലാകിസ് തന്റെ ഫോൺ ഇസ്രയേൽ ചാര സോഫ്റ്റ്‍വെയർ ആയ ‘പ്രിഡേറ്റർ’ ഉപയോഗിച്ച് ചോർത്താൻ ശ്രമിച്ചു എന്നാരോപിച്ചത്. തുടർന്ന് മാധ്യമ പ്രവർത്തകരുടെയടക്കം ഫോൺ ചോർത്തിയെന്ന് ഗ്രീക്ക് ഇന്റലിജൻസ് സർവീസ് തലവൻ ഒരു പാർലമെന്ററി സമിതി മുൻപാകെ സമ്മതിച്ചു.
തുടർന്നു പുറത്തുവന്ന ഒരു റിപ്പോർട്ടു പ്രകാരം, സംഭവത്തിൽ കുറ്റക്കാരെന്ന് കണ്ടെത്തിയവരിൽ ഒരാൾ മിത്‍സൊതാകിസിന്റെ മരുമകൻ ദിമിത്രിയാദിസ് ആയിരുന്നു. പ്രിഡേറ്റർ കമ്പനിയുടെ ഉടമയുമായി ദിമിത്രിയാദിസിനുള്ള അടുത്ത ബന്ധമാണ് പുറത്തുവന്നത്. താൻ വഹിച്ചിരുന്ന പദവികൾ ദിമിത്രിയാദിസ് രാജി വച്ചു. തുടർന്നും മിത്‍സൊതാകിസിനെതിരെ ഈ വിഷയത്തിൽ അന്വേഷണ ആവശ്യമുയരുകയും 2023 ജനുവരിയിൽ അവിശ്വാസ പ്രമേയം വരികയും ചെയ്തു. എന്നാൽ ഇതിനെയെല്ലാം അദ്ദേഹം അതിജീവിച്ചു.
മറ്റൊരു വിഷയമായിരുന്നു 2023 ഫെബ്രുവരിയിൽ നടന്ന ട്രെയിൻ അപകടം. യാത്രാ തീവണ്ടിയും ചരക്കു തീവണ്ടിയും കൂട്ടിയിടിച്ച് 57 പേരാണ് മരിച്ചത്. വിദ്യാർഥികളടക്കമുള്ള യുവാക്കളായിരുന്നു മരിച്ചവരിൽ കൂടുതലും. വലിയ പ്രതിഷേധമാണ് മിത്‍സൊതാകിസ് സർക്കാരിനെതിരെ അന്ന് ഉയർന്നത്. തുടർന്ന് സംഭവത്തിൽ അദ്ദേഹം പൊതുമാപ്പ് പറയുകയും രാജ്യത്തെ ട്രെയിൻ ഗതാഗത സംവിധാനം ആധുനികവൽക്കരിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് ഉറപ്പു നൽകുകയും ചെയ്തു. ഇതിനൊക്കെ പിന്നാലെയായിരുന്നു മേയിലും, വിജയികളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് ജൂണിലും തിരഞ്ഞെടുപ്പുകൾ നടന്നത്.
English Summary: Greece Election and Kyriakos Mitsotakis's Party's Landslide Victory Points to a Resurgence of the Far Right