‘നന്ദിനി’യുടേത് കടന്നുകയറ്റം, അത് പോസ്റ്റിട്ട് ആഘോഷിച്ചതും മലയാളികൾ: മന്ത്രി ചിഞ്ചുറാണി
മിൽമയ്ക്കു ഭീഷണിയായി കേരളത്തിലേക്കുള്ള ‘നന്ദിനി’യുടെ കടന്നു വരവിന്റെ ചർച്ചകൾ ചൂടു പിടിച്ചപ്പോൾ സംസ്ഥാനത്ത് പല കോണുകളിൽനിന്നും സമ്മിശ്ര പ്രതികരണമാണ് ഉയർന്നു വന്നത്. സർക്കാരും മിൽമയും നന്ദിനിയുമായി ചർച്ച നടത്തിയെങ്കിലും പിൻമാറാൻ നന്ദിനി ഒരുക്കമായിരുന്നില്ല. ഇതിനിടയിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമെല്ലാം നന്ദിനി പുതിയ ഔട്ട്ലറ്റുകളും തുറന്നു. മില്‍മയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു നന്ദിനിയുടെ നീക്കം. ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ നന്ദിനിയുടെ കൂടുതൽ ഔട്ട്‌ലറ്റുകൾ ഇനി ഉണ്ടാവില്ലെന്ന വാർത്തകളാണു പുറത്തു വരുന്നത്.
മിൽമയ്ക്കു ഭീഷണിയായി കേരളത്തിലേക്കുള്ള ‘നന്ദിനി’യുടെ കടന്നു വരവിന്റെ ചർച്ചകൾ ചൂടു പിടിച്ചപ്പോൾ സംസ്ഥാനത്ത് പല കോണുകളിൽനിന്നും സമ്മിശ്ര പ്രതികരണമാണ് ഉയർന്നു വന്നത്. സർക്കാരും മിൽമയും നന്ദിനിയുമായി ചർച്ച നടത്തിയെങ്കിലും പിൻമാറാൻ നന്ദിനി ഒരുക്കമായിരുന്നില്ല. ഇതിനിടയിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമെല്ലാം നന്ദിനി പുതിയ ഔട്ട്ലറ്റുകളും തുറന്നു. മില്‍മയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു നന്ദിനിയുടെ നീക്കം. ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ നന്ദിനിയുടെ കൂടുതൽ ഔട്ട്‌ലറ്റുകൾ ഇനി ഉണ്ടാവില്ലെന്ന വാർത്തകളാണു പുറത്തു വരുന്നത്.
മിൽമയ്ക്കു ഭീഷണിയായി കേരളത്തിലേക്കുള്ള ‘നന്ദിനി’യുടെ കടന്നു വരവിന്റെ ചർച്ചകൾ ചൂടു പിടിച്ചപ്പോൾ സംസ്ഥാനത്ത് പല കോണുകളിൽനിന്നും സമ്മിശ്ര പ്രതികരണമാണ് ഉയർന്നു വന്നത്. സർക്കാരും മിൽമയും നന്ദിനിയുമായി ചർച്ച നടത്തിയെങ്കിലും പിൻമാറാൻ നന്ദിനി ഒരുക്കമായിരുന്നില്ല. ഇതിനിടയിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമെല്ലാം നന്ദിനി പുതിയ ഔട്ട്ലറ്റുകളും തുറന്നു. മില്‍മയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു നന്ദിനിയുടെ നീക്കം. ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ നന്ദിനിയുടെ കൂടുതൽ ഔട്ട്‌ലറ്റുകൾ ഇനി ഉണ്ടാവില്ലെന്ന വാർത്തകളാണു പുറത്തു വരുന്നത്.
മിൽമയ്ക്കു ഭീഷണിയായി കേരളത്തിലേക്കുള്ള ‘നന്ദിനി’യുടെ കടന്നു വരവിന്റെ ചർച്ചകൾ ചൂടു പിടിച്ചപ്പോൾ സംസ്ഥാനത്ത് പല കോണുകളിൽനിന്നും സമ്മിശ്ര പ്രതികരണമാണ് ഉയർന്നു വന്നത്. സർക്കാരും മിൽമയും നന്ദിനിയുമായി ചർച്ച നടത്തിയെങ്കിലും പിൻമാറാൻ നന്ദിനി ഒരുക്കമായിരുന്നില്ല. ഇതിനിടയിൽ കൊച്ചിയിലും മഞ്ചേരിയിലും തിരൂരിലും പന്തളത്തുമെല്ലാം നന്ദിനി പുതിയ ഔട്ട്ലറ്റുകളും തുറന്നു. മില്‍മയുടെ ശക്തമായ എതിര്‍പ്പ് അവഗണിച്ചായിരുന്നു നന്ദിനിയുടെ നീക്കം.
ചർച്ചകൾക്കും തർക്കങ്ങൾക്കുമൊടുവിൽ നന്ദിനിയുടെ കൂടുതൽ ഒൗട്ട്‌ലറ്റുകൾ ഇനി ഉണ്ടാവില്ലെന്ന വാർത്തകളാണു പുറത്തു വരുന്നത്. നന്ദിനി–മിൽമ പോരിൽ സർക്കാരിന്റെ നയം വ്യക്തമാക്കുകയാണ് സംസ്ഥാന മൃഗസംരക്ഷണ–ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. കാലി വളർത്തൽ, ക്ഷീരവികസനം തുടങ്ങി കേരളത്തിലെ പുതിയ മൃഗശാലയെപ്പറ്റിയും മന്ത്രി സംസാരിക്കുന്നു. ജെ.ചിഞ്ചുറാണി മനോരമ ഒാൺലൈന്‍ പ്രീമിയത്തിന് നൽകിയ അഭിമുഖം.
∙ കേരളത്തിലെ വിപണി പിടിച്ചെടുക്കാൻ എത്തുന്ന നന്ദിനിയെ ഒറ്റയ്ക്ക് നേരിടാൻ മിൽമയ്ക്ക് കഴിയുമോ? കേരള സർക്കാരിന്റെ പിന്തുണ മിൽമയ്ക്ക് ഉണ്ടാകുമോ?
സംസ്ഥാന സർക്കാരിന്റെ പരിധിയിലുള്ള സ്ഥാപനമാണ് മിൽമ. അക്കാരണത്താൽതന്നെ മിൽമയെ സഹായിക്കാനുള്ള ഒരു വലിയ ഉദ്യമമാണ് ഇപ്പോൾ സർക്കാർ ഏറ്റെടുത്തിരിക്കുന്നത്. കർണാടകയുടെ പാലാണ് നന്ദിനി. സഹകരണതത്വമനുസരിച്ച് മറ്റൊരു സംസ്ഥാനത്ത് ഇത്ര വിപുലമായി പ്രവർത്തിക്കാൻ ഒരുങ്ങുന്ന നന്ദിനിയുടെ പ്രവൃത്തിതന്നെ വിരുദ്ധതയാണ്. സഹകരണ തത്വപ്രകാരം ഇരുകൂട്ടരും തമ്മിൽ ശരിയായ ധാരണയിൽ എത്തിയതിനു ശേഷം മാത്രമേ ഒരു കടന്നുകയറ്റം അനുവദിക്കാൻ സാധിക്കുകയുള്ളൂ. എന്നാൽ ഇവിടെ അതല്ല സംഭവിച്ചത്.
വിഷയത്തിൽ ചർച്ച ആരംഭിക്കാനുള്ള ശ്രമമാണ് സർക്കാരിന്റെ ഭാഗത്തുനിന്ന് നടന്നുവരുന്നത്. ഇതിൽ പ്രധാനപ്പെട്ട വിഷയം, വ്യക്തമായ ധാരണയോടെ അല്ലാതെ ഇനി പുതിയ സ്ഥാപനങ്ങൾ ഒന്നും തന്നെ തുറക്കുന്നില്ല എന്ന തരത്തിൽ നന്ദിനിയുടെ സിഇഒയുടെ അറിയിപ്പ് സംസ്ഥാന സർക്കാരിന് രേഖാമൂലം ലഭിച്ചിട്ടുണ്ട്. കർണാടക സർക്കാരിന് സെക്രട്ടറി മുഖേന കത്ത് നൽകിയിരുന്നു. നിലവിൽ വിഷയം താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്.
∙ നിലവിലുള്ളവയെ കൂടാതെ നന്ദിനിയുടെ ഔട്ട്‌ലറ്റുകൾ ഇനിയും കൂടുതലായി വന്നാൽ അവയെ എങ്ങനെ നേരിടാനാണ് സർക്കാർ ശ്രമിക്കുന്നത്?
നന്ദിനിയുടെ ഔട്ട്‌ലറ്റ് വർധന നടപ്പിലാക്കുക സാധ്യമല്ല. കേരളത്തിലേക്കുള്ള നന്ദിനിയുടെ കടന്നുവരവ് സംബന്ധിച്ച് നാഷനൽ ഡയറി ഡവലപ്മെന്റ് ബോർഡിനും കത്ത് നൽകിയിരുന്നു. അവരാണ് സഹകരണ തത്വങ്ങൾ അനുസരിച്ച് ഇക്കാര്യങ്ങൾ നിയന്ത്രിക്കുന്നത്. കർണാടകയിലെ നന്ദിനിയെപ്പോലെ കേരളത്തിലെ മിൽമയും സഹകരണ തത്വങ്ങളെ അടിസ്ഥാനമാക്കിയാണു മുന്നോട്ടു പോകുന്നത്.
അമുൽ കർണാടകയിലേക്ക് എത്തിയ സമയത്ത് കർണാടകക്കാർ അതിനെ എതിർത്തു. എന്നാൽ കേരളത്തിൽ മിൽമയ്ക്കെതിരെ നന്ദിനിയുടെ വിഷയം വന്നപ്പോൾ മലയാളികൾ സമൂഹമാധ്യമങ്ങളിൽ നന്ദിനിയെ സ്വാഗതം ചെയ്തുകൊണ്ടുള്ള പോസ്റ്റുകൾ ഇട്ട് ആഘോഷിക്കുകയാണ് ചെയ്തത്.
∙ മിൽമയുടെ ജനപ്രീതിക്ക് ഇടിവ് പറ്റിയോ എന്നൊരു ആശങ്ക ഇത്തരം ജനകീയ പ്രതികരണങ്ങളിൽ തെളിയുന്നുണ്ടോ? ഈയൊരു ചിന്താഗതിയെ എങ്ങനെ കാണുന്നു?
കേരളത്തിലെ ഏറ്റവും സാധാരണക്കാരായ വിഭാഗമാണ് ക്ഷീരകർഷകർ. അവരെ സഹായിക്കാനുള്ള ഉദ്യമമാണ് സംസ്ഥാന സർക്കാരും മിൽമയും ഏറ്റെടുത്തിരിക്കുന്നത്. അവർക്ക് കൃത്യമായ സബ്സിഡികൾ നൽകുക, പാലിന്റെ വില വർധന എന്നിവയെല്ലാം കർഷകർക്ക് യഥാസമയം ലഭ്യമാക്കുന്നത് സംസ്ഥാന സർക്കാരും മിൽമയുമാണ്. ക്ഷീരകർഷകരെ പൂർണ്ണമായും സംരക്ഷിക്കുമെന്ന ഉറപ്പാണ് ഞങ്ങൾക്ക് നൽകുവാനുള്ളത്. ഉൽപാദിപ്പിക്കുന്ന പശുവിൻപാൽ മിൽമയിൽ എത്തിക്കുന്ന ദൗത്യമാണ് ക്ഷീരകർഷകർ നിർവഹിക്കുന്നത്.
കർണാടകയിൽ അമുൽ എത്തിയപ്പോൾ കർഷകർ അല്ല സർക്കാർ ആണ് ശക്തമായ എതിർപ്പുമായി മുന്നോട്ട് എത്തിയത്. അതുപോലെ ഈ ഗവണ്മെന്റും മിൽമയും നന്ദിനിയുടെ നടപടിയെ ശക്തമായി എതിർക്കുകയാണ്. കേരളത്തിന്റെ ബ്രാൻഡായി പ്രവർത്തിക്കുന്ന മിൽമ കൂടൂതൽ ജനകീയമാക്കാനുള്ള ശ്രമങ്ങളിലാണ്. ഇതിന്റെയൊക്കെ ഭാഗമായി സ്കൂളുകളിലുമുൾപ്പെടെ മിൽമയുടെ പാർലറുകൾ ആരംഭിക്കാനുള്ള ശ്രമങ്ങളും നടന്നു വരികയാണ്. മാറ്റങ്ങൾ സംഭവിക്കുമ്പോൾ ജനങ്ങളുടെ ആശങ്കകളും ഒഴിയും.
∙ കർണാടകയിൽ മിൽമ, പാൽ സംഭരിക്കുന്നു എന്ന ഒരു വാർത്ത പ്രചരിച്ചിരുന്നു. ഇത്തരത്തിലൊരു നീക്കമുണ്ടായാൽ അവിടെയുള്ള കർഷകർക്കാണ് നേട്ടം ലഭിക്കുക. വാർത്ത സത്യമാണോ?
ആ വാർത്ത സത്യമല്ല. പക്ഷേ കേരളത്തിലേക്കുള്ള നന്ദിനിയുടെ കടന്നുകയറ്റത്തെ ശക്തമായി സംസ്ഥാന സർക്കാരും മിൽമയും എതിർക്കുകയാണ്. അക്കാര്യത്തിൽ മാത്രമാണ് പ്രാഥമിക ശ്രദ്ധ. പ്രചരിക്കുന്ന തരത്തിലേക്കുള്ള നടപടികളിലേക്കൊന്നും നീങ്ങിയിട്ടില്ല.
∙ നന്ദിനി കുറഞ്ഞ നിരക്കാണ് കേരളത്തിൽ പാൽ വിലയായി നിശ്ചയിച്ചിരിക്കുന്നത്. ഇതിലും കൂടുതൽ ഓഫറുകൾ വരുംകാലയളവിൽ അവർ നൽകിയാൽ ഇതിനെ എങ്ങനെ നേരിടും?
നന്ദിനി ഇത്തരത്തിലുള്ള നീക്കങ്ങൾ നടത്തിയാൽ ഫലപ്രദമായ നടപടികളിലൂടെ അതിനെ നേരിടാൻ തന്നെയാണ് ഉദ്ദേശിക്കുന്നത്. ഭരണം മാറിയ കർണാടകയിൽ കോൺഗ്രസ് നേതൃത്വമാണ് ഇപ്പോൾ ഉള്ളത്. നന്ദിനിയുടെ വിഷയത്തിലും ആ മാറ്റം ഞങ്ങൾ പ്രതീക്ഷിക്കുന്നു. ആ മാറ്റത്തിന്റെ പ്രതിഫലനം ആയിരിക്കാം കൂടുതൽ പുതിയ ഔട്ട്‌ലറ്റുകൾ സംബന്ധിച്ച് സിഇഒ വഴി നന്ദിനിയിൽനിന്ന് ലഭിച്ച അറിയിപ്പ് എന്നാണ് വിശ്വാസം.
∙ ആധുനിക കൃഷി രീതികളിലേക്കുള്ള യുവാക്കളുടെ കടന്നുവരവ് ഇപ്പോൾ ഏറെ പ്രതീക്ഷ നൽകുന്നുണ്ട്. ഇതിന്റെ ഭാഗമായി കാലിവളർത്തൽ മേഖലയിൽ കൂടുതൽ പുതിയ സ്കീമുകൾ എന്തെങ്കിലും സർക്കാർ നൽകുന്നുണ്ടോ?
തീർച്ചയായും. രാഷ്ട്രീയ ഗോകുൽ മിഷൻ വഴി യുവാക്കൾക്ക് ഫാമുകൾ തുടങ്ങാൻ ലോൺ നൽകുന്നുണ്ട്. പകുതി സബ്സിഡി വഴിയുള്ള സ്കീമുകളാണിവ. ആട് വളർത്തലിന് 25 ലക്ഷം വരെ കൊടുക്കുന്ന സ്കീമുകളും നിലവിലുണ്ട്. ഇതിൽ പകുതിയോളം തുക സബ്സിഡിയായി ബാങ്കിലേക്ക് വരികയാണ്. കൂടാതെ കോഴി, പന്നി വളർത്തൽ എന്നിവയ്ക്കും പ്രത്യേകം സഹായങ്ങൾ നൽകിവരുന്നു. ഓൺലൈൻ ആപ്ലിക്കേഷൻ സംവിധാനങ്ങളിലൂടെ അപേക്ഷ സ്വീകരിച്ചാണ് ഗുണഭോക്താക്കളിലേക്ക് എത്തുന്നത്.
∙ കാലി വളർത്തൽ മേഖലകളിൽ ഏറെ വെല്ലുവിളി നേരിട്ടുകൊണ്ടിരുന്ന പശുക്കളുടെ ചർമ മുഴ പോലുള്ള രോഗങ്ങളൊക്കെ നിയന്ത്രണവിധേയമായിട്ടുണ്ടോ?
ചർമമുഴയെ നേരിടാൻ കേരളത്തിൽ ഒട്ടാകെയുള്ള പശുക്കൾക്കും മറ്റ് മൃഗങ്ങൾക്കും സമ്പൂർണ വാക്സിനേഷൻ നൽകി വരികയാണ്. ആവശ്യമുള്ള വാക്സീൻ ലഭ്യമാണ്.
∙ ക്ഷീര കർഷകർക്കുള്ള ഇൻഷുറൻസ് നിർത്തിയല്ലോ. ഇതു പുനരാരംഭിക്കാൻ നടപടിയുണ്ടോ?
ക്ഷീര മേഖലയിലെ കർഷകർക്കുള്ള ഇൻഷുറൻസ് പദ്ധതി, പശുവിന് സമഗ്ര ഇൻഷുറൻസ് ലഭ്യമാക്കുന്ന പദ്ധതിക്ക് വേണ്ടിയുള്ള നടപടികൾ തുടങ്ങിയവയ്ക്ക് കേന്ദ്ര സർക്കാരിലേക്ക് സമ്മർദ്ദം ചെലുത്തിയിട്ടുണ്ട്. മൂന്നുമാസത്തിനുള്ളിൽ തന്നെ സമഗ്ര ഇൻഷുറൻസ് പദ്ധതി നിലവിൽ കൊണ്ടുവരാനാകും. ക്ഷീരകർഷകർക്കുള്ള ഇൻഷുറൻസ് ഇടക്കാലത്ത് നിന്നുപോയ സാഹചര്യം ഉണ്ടായിരുന്നു. മറ്റ് ഇൻഷുറൻസുകളുടെ ആധിക്യത്താലാണ് ഇത് കുറച്ചുനാളത്തേക്ക് നിർത്തി വയ്ക്കേണ്ടിവന്നത്. എന്നാൽ വീണ്ടും അത് പുനഃക്രമീകരിച്ച് പുതിയ പദ്ധതിയായി ക്ഷീരകർഷകരിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.
∙ തിരുവനന്തപുരം മൃഗശാലയുമായി ബന്ധപ്പെട്ട ഏറെ വാർത്തകൾ ഈയിടെ വന്നിരുന്നു. മൃഗശാലയുടെ പ്രവർത്തനത്തിൽ മന്ത്രി തൃപ്തയാണോ?
മൃഗശാലയിൽ പോരായ്മകൾ ഉണ്ടായിരുന്നു. അവയൊക്കെ പരിഹരിക്കുന്നതിന്റെ നടപടികളുടെ ഭാഗമായാണ് സിംഹങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ മൃഗങ്ങളെ ഇവിടേക്ക് എത്തിച്ചത്. കൂടുതൽ പുതിയ മൃഗങ്ങളെ ലഭ്യമാകുന്നതിന് വിദേശ മൃഗശാലകളിൽ നിന്ന് അനുമതി ലഭിക്കുന്നതിനുള്ള കത്തുകളും ഇതിനകം നൽകിയിട്ടുണ്ട്. ഒരുമാസത്തിനകം ഇനിയും കുറച്ച് മൃഗങ്ങൾ കൂടി എത്തിച്ചേരും.
∙ പുതിയ ഒരു മൃഗശാലയെ കുറിച്ചുള്ള വാർത്തകൾ കേട്ടിരുന്നു. അതിനെക്കുറിച്ച് പറയാമോ?
പുതിയ ഒരു വലിയ മൃഗശാല എന്നുള്ളതല്ല വാസ്തവം. തൃശൂരിൽ നമുക്കൊരു മൃഗശാല ഉണ്ട്. എന്നാൽ അവിടെ സ്ഥലപരിമിതിയുണ്ട്. കൂടുതൽ സ്ഥലം വേണ്ടി വരുമെന്നതിനാൽ മൃഗശാല മാറ്റം ചെയ്യപ്പെടേണ്ടി വരുമെന്ന നിർദേശം നൽകിയത് കേന്ദ്ര മൃഗശാല അതോറിറ്റിയാണ്. ഇതിന്റെ തുടർനടപടികൾക്കായി കൂടുതൽ സ്ഥലസൗകര്യമുള്ളയിടം കണ്ടെത്തുന്നതിന് വനംവകുപ്പിനെ ഏൽപിച്ചിരിക്കുകയാണ്. ബയോളജിക്കൽ പാർക്ക് അടക്കമുള്ള സൗകര്യങ്ങളുമായി പുത്തൂർ മൃഗശാല സജീവമാകുന്നുണ്ട്. തൃശൂർ മൃഗശാലയിലെ മൃഗങ്ങളെ അടക്കം പുത്തൂരിലേക്ക് മാറ്റാനുള്ള ശ്രമങ്ങളാണ് നടന്നു വരുന്നത്.
∙ മൃഗങ്ങൾക്ക് അടിയന്തര ചികിത്സയ്ക്ക് രാത്രിയിലും സൗകര്യം ഒരുക്കുമെന്നു പറഞ്ഞിരുന്നല്ലോ?
രാത്രികാലങ്ങളിൽ ഉൾപ്പെടെ മൃഗങ്ങളുടെ അടിയന്തര ആവശ്യങ്ങൾക്ക് വേഗത്തിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിൽ ഡോക്ടറുടെ സേവനമുള്ള രാത്രികാല വാഹനം 152 ബ്ലോക്കുകളിലും ഉടൻ ആരംഭിക്കും വാഹനത്തിൽ ഡ്രൈവർ കം അറ്റൻഡർ സേവനവും ലഭ്യമാണ്. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകൾ വഴി ഇവരുടെ നിയമനം നടത്തി വരികയാണ്. വാഹനങ്ങൾക്ക് വേണ്ടി 14 കോടി രൂപയാണ് വകയിരുത്തിയിട്ടുള്ളത്. പദ്ധതിക്ക് അംഗീകാരം ലഭിച്ചുകഴിഞ്ഞു. ആദ്യഘട്ടം എന്ന നിലയിൽ 29 ബ്ലോക്കുകളിൽ വാഹനം നൽകി കഴിഞ്ഞു. കേന്ദ്ര ഗവൺമെന്റിന്റെ നാലരകോടി രൂപയും ഇതിനായി ലഭ്യമാക്കി. കേരളത്തിൽ പശു, ആട്, കോഴി വളർത്തൽ ഗ്രാമങ്ങൾ സൃഷ്ടിച്ചെടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
English Summary: 'In Kerala, Malayalees welcome Nandini Through Social Media Posts'- An Exclusive Interview with Minister Chinchu Rani