ലോകം തളരുമ്പോഴും ഇന്ത്യ വളരുന്നതിന്റെ സൂചന? നിക്ഷേപകരെ ലക്ഷാധിപതികളാക്കി ഇന്ത്യൻ വിപണി
നിക്ഷേപകരെ ഇന്ത്യൻ വിപണി എന്നും അദ്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ആഗോള വിപണി എങ്ങോട്ടു മറിഞ്ഞാലും ഇന്ത്യൻ വിപണിയിൽ നിക്ഷേപകർക്കുള്ള പ്രതീക്ഷ ചെറുതല്ല. ജൂണിൽ ആകെ അസ്ഥിരമായി തുടർന്ന വിപണി കഴിഞ്ഞ 2 ആഴ്ചകളിലായി നേട്ടക്കുതിപ്പു തുടരുകയാണ്. റെക്കോർഡ് നേട്ടം തുടരുന്നതോടൊപ്പം 'അതുക്കും മേലെ' എത്തിക്കഴിഞ്ഞു സെൻസെക്സും നിഫ്റ്റിയും. നിക്ഷേപകർക്ക് ഇക്കാലയളവിൽ മാത്രം 2 ലക്ഷം കോടിയാണ് വിപണിയിൽനിന്നുള്ള നേട്ടം. കുറച്ചു കാലമായി എഴുതിത്തള്ളിയ ഐടി സ്റ്റോക്കുകളുടെ തിരിച്ചു വരവ് വിപണിക്ക് ഗുണം ചെയ്തോ? എങ്ങോട്ടാണ് ഇന്ത്യൻ വിപണിയുടെ ജൈത്രയാത്ര? കഴിഞ്ഞ ഒരു മാസം മാർക്കറ്റിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.
നിക്ഷേപകരെ ഇന്ത്യൻ വിപണി എന്നും അദ്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ആഗോള വിപണി എങ്ങോട്ടു മറിഞ്ഞാലും ഇന്ത്യൻ വിപണിയിൽ നിക്ഷേപകർക്കുള്ള പ്രതീക്ഷ ചെറുതല്ല. ജൂണിൽ ആകെ അസ്ഥിരമായി തുടർന്ന വിപണി കഴിഞ്ഞ 2 ആഴ്ചകളിലായി നേട്ടക്കുതിപ്പു തുടരുകയാണ്. റെക്കോർഡ് നേട്ടം തുടരുന്നതോടൊപ്പം 'അതുക്കും മേലെ' എത്തിക്കഴിഞ്ഞു സെൻസെക്സും നിഫ്റ്റിയും. നിക്ഷേപകർക്ക് ഇക്കാലയളവിൽ മാത്രം 2 ലക്ഷം കോടിയാണ് വിപണിയിൽനിന്നുള്ള നേട്ടം. കുറച്ചു കാലമായി എഴുതിത്തള്ളിയ ഐടി സ്റ്റോക്കുകളുടെ തിരിച്ചു വരവ് വിപണിക്ക് ഗുണം ചെയ്തോ? എങ്ങോട്ടാണ് ഇന്ത്യൻ വിപണിയുടെ ജൈത്രയാത്ര? കഴിഞ്ഞ ഒരു മാസം മാർക്കറ്റിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.
നിക്ഷേപകരെ ഇന്ത്യൻ വിപണി എന്നും അദ്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ആഗോള വിപണി എങ്ങോട്ടു മറിഞ്ഞാലും ഇന്ത്യൻ വിപണിയിൽ നിക്ഷേപകർക്കുള്ള പ്രതീക്ഷ ചെറുതല്ല. ജൂണിൽ ആകെ അസ്ഥിരമായി തുടർന്ന വിപണി കഴിഞ്ഞ 2 ആഴ്ചകളിലായി നേട്ടക്കുതിപ്പു തുടരുകയാണ്. റെക്കോർഡ് നേട്ടം തുടരുന്നതോടൊപ്പം 'അതുക്കും മേലെ' എത്തിക്കഴിഞ്ഞു സെൻസെക്സും നിഫ്റ്റിയും. നിക്ഷേപകർക്ക് ഇക്കാലയളവിൽ മാത്രം 2 ലക്ഷം കോടിയാണ് വിപണിയിൽനിന്നുള്ള നേട്ടം. കുറച്ചു കാലമായി എഴുതിത്തള്ളിയ ഐടി സ്റ്റോക്കുകളുടെ തിരിച്ചു വരവ് വിപണിക്ക് ഗുണം ചെയ്തോ? എങ്ങോട്ടാണ് ഇന്ത്യൻ വിപണിയുടെ ജൈത്രയാത്ര? കഴിഞ്ഞ ഒരു മാസം മാർക്കറ്റിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.
നിക്ഷേപകരെ ഇന്ത്യൻ വിപണി എന്നും അദ്ഭുതപ്പെടുത്തിയിട്ടേയുള്ളൂ. ആഗോള വിപണി എങ്ങോട്ടു മറിഞ്ഞാലും ഇന്ത്യൻ വിപണിയിൽ നിക്ഷേപകർക്കുള്ള പ്രതീക്ഷ ചെറുതല്ല. ജൂണിൽ ആകെ അസ്ഥിരമായി തുടർന്ന വിപണി കഴിഞ്ഞ 2 ആഴ്ചകളിലായി നേട്ടക്കുതിപ്പു തുടരുകയാണ്. റെക്കോർഡ് നേട്ടം തുടരുന്നതോടൊപ്പം 'അതുക്കും മേലെ' എത്തിക്കഴിഞ്ഞു സെൻസെക്സും നിഫ്റ്റിയും.
നിക്ഷേപകർക്ക് ഇക്കാലയളവിൽ മാത്രം 2 ലക്ഷം കോടിയാണ് വിപണിയിൽനിന്നുള്ള നേട്ടം. കുറച്ചു കാലമായി എഴുതിത്തള്ളിയ ഐടി സ്റ്റോക്കുകളുടെ തിരിച്ചു വരവ് വിപണിക്ക് ഗുണം ചെയ്തോ? എങ്ങോട്ടാണ് ഇന്ത്യൻ വിപണിയുടെ ജൈത്രയാത്ര? കഴിഞ്ഞ ഒരു മാസം മാർക്കറ്റിലുണ്ടായ മാറ്റങ്ങൾ എന്തെല്ലാമാണ്? വിശദമായി പരിശോധിക്കാം.
∙ നിക്ഷേപകരുടെ കയ്യിലെത്തിയത് 2 ലക്ഷം കോടി രൂപ
ജൂൺ 16ന് ഇന്ത്യൻ വിപണിയിൽ വ്യാപാരം അവസാനിച്ചപ്പോൾ നിക്ഷേപകരുടെ കൈവശമെത്തിയത് 2 ലക്ഷം കോടി രൂപയാണ്. 2022 ഡിസംബര്‍ ഒന്നിനു ശേഷം വിപണിയിലുണ്ടായ പുതിയ റെക്കോർഡായിരുന്നു ഇത്. നിഫ്റ്റി 137.9 പോയിന്റ് ഉയർന്ന് 18,826ലും സെൻസെക്സ് 466.95 പോയിന്റ് നേട്ടത്തിൽ 63,384.58ലും ആണ് അന്നേദിവസം വ്യാപാരം അവസാനിപ്പിച്ചത്. സർവകാല റെക്കോർഡിൽനിന്ന് വെറും 63 പോയിന്റിന്റെ വ്യത്യാസം മാത്രമേ അപ്പോള്‍ ഉണ്ടായിരുന്നുള്ളൂ.
മുൻപത്തെ റെക്കോർഡ് 2022 ഡിസംബർ ഒന്നിനായിരുന്നു. അന്ന് നിഫ്റ്റി 18,812ലും സെൻസെക്സ് 63,248.19ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. വിദഗ്‍ധരുടെ അഭിപ്രായത്തിൽ, എഫ്‌ടിഎസ്ഇ (ഫിനാൻഷ്യൽ സ്റ്റോക്കിൽ എക്‌സ്ചേഞ്ച്) ഇന്ത്യൻ സ്റ്റോക്കുകളുടെ മൂല്യം വർധിക്കുമെന്ന കണക്കുകൂട്ടലും സ്റ്റോക്ക് റേറ്റിങ് ഏജൻസിയായ മൂഡീസ് രാജ്യത്തെ നിലവിലെ റേറ്റിങ് ‘Baa3’യിൽ നിന്ന് ഉയര്‍ത്തിയേക്കുമെന്ന വാര്‍ത്തയും നിക്ഷേപകർക്ക് പ്രതീക്ഷ നൽകി.
∙ കരുത്തായി വിദേശനിക്ഷേപം
പുതിയ സാമ്പത്തിക വർഷം ജൂൺ 21 വരെ ഇന്ത്യൻ വിപണിയിലേക്കെത്തിയ വിദേശനിക്ഷേപം 73,812 കോടി രൂപയാണ് (899 കോടി ഡോളർ). കഴിഞ്ഞ 2 സാമ്പത്തിക വർഷവും ഇന്ത്യൻ വിപണിയിൽനിന്ന് നിക്ഷേപം വലിയ തോതിൽ പുറത്തേക്കൊഴുകി. 2022ൽ മാത്രം 1,400,10 കോടി രൂപയാണ് രാജ്യത്തെ വിപണിയിൽനിന്ന് ഫോറിൻ പോർട്ട്ഫോളിയോ ഇൻവെസ്റ്റേഴ്സ് (എഫ്‍പിഐ) പിൻവലിച്ചത്. എന്നാൽ മാർച്ച് മാസത്തോടെ ഇന്ത്യയുടെ സാമ്പത്തികരംഗം മെച്ചപ്പെട്ടു തുടങ്ങിയിരുന്നു. പണപ്പെരുപ്പം കുറഞ്ഞതും ലോകരാജ്യങ്ങൾക്കിടയിൽ രാജ്യത്തിന്റെ സമ്പദ്‍വ്യവസ്ഥ പിടിച്ചുനിന്നതും ഗുണം ചെയ്തു.
∙ 19,000 കടന്ന് നിഫ്റ്റി 50
ജൂൺ 28 ആയപ്പോഴേക്കും നിഫ്റ്റി50 പുതിയ സർവകാല റെക്കോർഡ് സ്വന്തമാക്കി. ആദ്യമായി 19,000 ലെവൽ മറികടന്നു. ഇൻട്രാഡെ ട്രേഡിൽ സെൻസെക്സ് 64,000 എന്ന നിലയിലേക്കും എത്തി. 2022 ഡിസംബർ ഒന്നിന് 18,887.6 എന്ന റെക്കോർഡാണ് നിഫ്റ്റി50 മറികടന്നത്. കൂട്ടത്തിൽ മുന്നിലെത്തിയത് നിഫ്റ്റി മെറ്റൽ സൂചികയായിരുന്നു.
നിഫ്റ്റി ബാങ്ക്, നിഫ്റ്റി ഓട്ടോ, നിഫ്റ്റി കൺസ്യൂമർ ഡ്യൂറബിള്‍സ്, നിഫ്റ്റി എഫ്എംസിജി എന്നീ സെക്ടർ സൂചികകളും നേട്ടത്തിനു പിന്തുണ നൽകി. സ്റ്റോക്കുകളിൽ അദാനി എന്റപ്രൈസിന്റെ തിരിച്ചുവരവ് വിപണിയെ കാര്യമായിത്തന്നെ സ്വാധീനിച്ചു. അദാനി പോർട്സും നേട്ടമുണ്ടാക്കി. ഗ്രാസിം ഇന്റസ്ട്രീസ്, ഐഷർ മോട്ടോർസ്, ബജാജ് ഫിനാൻസ് എന്നിവയും നിഫ്റ്റിയുടെ നേട്ടത്തിന് പിന്തുണനൽകി.
∙ ഏഷ്യൻ വിപണികളിൽ ഏഴാമതായി സെൻസെക്സ്
വിദേശ സ്ഥാപനങ്ങളിലെ നിക്ഷേപം രാജ്യത്ത് വൻതോതിൽ എത്തിത്തുടങ്ങിയത് വിപണിയെ കാര്യമായിത്തന്നെ സ്വാധീനിച്ചു. പണമൊഴുക്ക് തുടർന്നതോടെ ജൂൺ 21ന് സെൻസെക്സ് പുതിയ നേട്ടം സ്വന്തമാക്കി. സര്‍വകാല റെക്കോർഡായ 63,588.31ൽ ഇന്ത്യൻ സൂചിക വ്യാപാരം നടത്തി. 2023 ആരംഭിച്ചത് മുതൽ ഇതുവരെ 4% നേട്ടമാണ് സെൻസെക്സിൽ ഉണ്ടായത്.
റെക്കോർഡിലേക്കെത്തിയെങ്കിലും ഏഷ്യൻ വിപണികളിൽ ഏഴാം സ്ഥാനത്താണ് സൂചിക. 29% നേട്ടത്തോടെ ജപ്പാനാണ് (.N225) ഒന്നാം സ്ഥാനം. തയ്‍വാൻ (.TWII) 22% മുന്നേറി രണ്ടാം സ്ഥാനത്തും മൂന്നാം സ്ഥാനത്ത് 15% നേട്ടമെടുപ്പിൽ ദക്ഷിണ കൊറിയയുമാണ് (.KS11). സാമ്പത്തിക പ്രതിസന്ധി രൂക്ഷമായ ശ്രീലങ്കയില്‍ (.CSE) 9% വളർച്ച ഈ വർഷം പ്രകടമായി. നിലവിൽ ശ്രീലങ്കയ്ക്ക് പിന്നിലായി ഏഴാം സ്ഥാനത്താണ് ഇന്ത്യയുടെ (.BSESN) സ്ഥാനം.
∙ നിക്ഷേപകർക്ക് പ്രിയപ്പെട്ട ഇന്ത്യൻ വിപണി
നിക്ഷേപകർക്ക് പ്രിയപ്പെട്ട ഒട്ടേറെ വാർത്തകൾ ഇന്ത്യൻ വിപണിയില്‍ കാത്തിരിക്കുന്നുണ്ടായിരുന്നു. ഏറെ നാളായി കാത്തിരിക്കുന്ന ടാറ്റ ടെക്നോളജീസ് ഐപിഒയ്ക്ക് സെബിയുടെ അനുമതി ലഭിച്ചതോടെ ടാറ്റാ ഓഹരികളും നിക്ഷേകരുടെ ശ്രദ്ധ പിടിച്ചുപറ്റി. അതോടൊപ്പം എച്ച്ഡിഎഫ്‍സി ഇരട്ടകളുടെ ലയന പ്രഖ്യാപനം ചെയര്‍മാൻ ദീപക് പരേഖ് പ്രഖ്യാപിച്ചത് വിപണിയെ സജീവമാക്കി. യുഎസ് മാർക്കറ്റിലും ഇതിന്റെ പ്രതിഫലനമുണ്ടായി. കഴിഞ്ഞ 3 മാസത്തിനിടെ നിഫ്റ്റി 11 ശതമാനമാണ് മുന്നേറിയത്. സെൻസെക്സ് ഇക്കാലയളവിൽ 10 ശതമാനവും നേട്ടമുണ്ടാക്കി. മൺസൂൺ കനത്തതും മാർക്കറ്റിനെ പോസിറ്റീവായി നിർത്തി.
∙ ആഗോളമാര്‍ക്കറ്റിലും പച്ചക്കൊടി
സാമ്പത്തിക ഡേറ്റകൾ ഓരോന്നായി പുറത്തുവന്നതോടെ യുഎസ് വിപണി സജീവമായി തുടങ്ങി. ഇത് ഏഷ്യൻ വിപണികളിലും പ്രതിഫലിച്ചു. എസ്&പി 500 1.14% ഉയർന്ന് 4,378.07 പോയിന്റിലാണ് ജൂൺ അവസാനവാരം വ്യാപാരം അവസാനിപ്പിച്ചത്. ഡൗജോൺസ് സൂചിക 0.62% നേട്ടത്തിൽ 33,925.37ലും നാസ്ഡാക്ക് 1.65% മുന്നേറി 13,555.49ലും വ്യാപാരം അവസാനിപ്പിച്ചു.
ഓഹരികളിൽ മൈക്രോസോഫ്റ്റ്, ആപ്പിൾ, ആമസോണ്‍, ടെസ്‌ല, എൻവിഡിയ മുന്നേറി. നാസ്‍ഡാക്ക് സൂചികയിലെ മുന്നേറ്റവും ഇൻഫോസിസിന്റെ പുതിയ കരാറും ഇന്ത്യൻ ഐടി ഓഹരികളിലെ ഉണര്‍വിനു കാരണമായി.
∙ ലോകത്തിലെ മികച്ച നാലാമത്തെ ഓഹരിവിപണി
അമേരിക്ക, ചൈന, ജപ്പാൻ എന്നീ രാജ്യങ്ങൾ കഴിഞ്ഞാൽ നാലാം സ്ഥാനത്താണ് നിലവിൽ ഇന്ത്യൻ വിപണി. റഷ്യയിൽനിന്ന് ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതി ഗണ്യമായി വർധിച്ചത് ഊർജ പ്രതിസന്ധി മറികടക്കാൻ രാജ്യത്തെ ഒരു പരിധിവരെ സഹായിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങൾ ഊർജ പ്രതിസന്ധിയിൽ മല്ലിടുമ്പോൾ ഇന്ത്യയെ സബന്ധിച്ച് ഇന്ധനക്ഷാമം കുറഞ്ഞത് ഉൽപാദനം വർധിപ്പിച്ചു. ഇത് രാജ്യത്തിന്റെ മൊത്തത്തിലുള്ള വളർച്ചാ നിരക്കിലും ജിഡിപിയിലും പ്രതിഫലിച്ചു.
പണപ്പെരുപ്പം നിയന്ത്രിക്കുന്നതിൽ റിസർവ് ബാങ്കിന്റെ കൃത്യമായ പണനയം വലിയ പങ്കുവഹിച്ചു. നിക്ഷേപകർക്ക് വിപണി അനുകൂലമായതും വിദേശ സ്ഥാപനങ്ങളിൽനിന്ന് നിക്ഷേപം വൻതോതിൽ രാജ്യത്തേക്ക് എത്തിയതും വിപണിക്ക് ഊർജം നൽകി. യുകെയുടെ എഫ്‍ടിഎസ്ഇ പോലും 0.8% മാത്രമാണ് ഈ വർഷം മുന്നേറിയത്.
ഫ്രാൻസിന്റെ സിഎസി 40 2.9%, സ്റ്റോക്സ് യൂറോപ് ഇൻഡക്സ് 2.9% വീതവും നേട്ടമുണ്ടാക്കിയപ്പോൾ ഇന്ത്യൻ സൂചിക നിഫ്റ്റിയും സെൻസെക്സും 10 ശതമാനത്തിലേറെ കുതിച്ചു. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 8.8% താഴെയായിരുന്നു സൂചികകളുടെ നേട്ടം.
∙ തിളങ്ങാൻ ഇന്ത്യ
കഴിഞ്ഞ കുറച്ചു മാസങ്ങളിലായി ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥ ശക്തിപ്പെടുന്നതായാണ് ഓരോ പാദത്തിലും പുറത്തുവിടുന്ന വിവരങ്ങൾ വിരൽചൂണ്ടുന്നത്. രാജ്യാന്തര നാണ്യനിധി രാജ്യത്തിന്റെ ജിഡിപി 5.9% ഉയർത്തി. ഇത് ലോകരാജ്യങ്ങളിലെ വികസനതോതിനെ അപേക്ഷിച്ച് വളരെ മുകളിലാണ്.
ജനസംഖ്യയിൽ 143 കോടിയിലെത്തി, ചൈനയെ മറികടന്നതോടെ പല വൻകിട കമ്പനികളും ഇന്ത്യയെ കണ്ണുവച്ചിരിക്കുകയാണ്. രാജ്യത്ത് ആപ്പിളിന്റെ ആദ്യ റീട്ടെയ്ൽ സ്റ്റോർ തുടങ്ങിയത് ഇതിനൊരുദാഹരണം മാത്രം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനവേളയിലും, ഇന്ത്യയില്‍ നിക്ഷേപിക്കാനുള്ള ആഗ്രഹം വൻകിട കമ്പനികൾ വ്യക്തമാക്കിയിട്ടുണ്ട്. നിലവിൽ രാജ്യത്തെ വിപണി നിക്ഷേപകർക്ക് വലിയ പ്രതീക്ഷയാണ്. ശ്രദ്ധയോടെ നിക്ഷേപിച്ചാൽ ദീര്‍ഘകാലത്തേക്ക് നേട്ടമുണ്ടാക്കാൻ നിക്ഷേപകർക്ക് നിലവിൽ ധാരാളം അവസരവുമുണ്ട്.
English Summary: The Nifty And Sensex Have Reached New Record Highs, Resulting in The Indian Market Turning Investors Into Millionaires.