ഈ ‘വിപ്ലവം’ പാർട്ടിക്ക് അലർജി, നേതാക്കളെ പോരിന് വിളിച്ച് ‘ചെമ്പട’; ഗോവിന്ദന്റെ ചൂണ്ടുവിരലിൽ നിൽക്കുമോ ആലപ്പുഴ?
‘‘സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ആലപ്പുഴ ജില്ലയിൽ സിപിഎമ്മിനെ തകർക്കാനുള്ള ശ്രമങ്ങളുടെ കേന്ദ്രം കായംകുളമാണ്. ഇതിനു പിന്നിലുള്ള ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാർട്ടിയെ ഒറ്റാൻ ആരെയും അനുവദിക്കില്ല. ആർക്കെങ്കിലും അതിൽ ബന്ധമുണ്ടെങ്കിൽ അവർ പാർട്ടിയിൽ തുടരില്ല’’ – ഒരാഴ്ച മുൻപ് പാർട്ടി ജില്ലാ സെക്രട്ടറി പൊതുയോഗത്തിൽ പ്രസംഗിച്ചതാണ്. പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എംഎൽഎയെ വരെ ശിക്ഷിച്ച് ദിവസങ്ങൾക്കു ശേഷമാണ് ഈ പ്രസംഗം. ശിക്ഷ കൊണ്ടു വിഭാഗീയത ഇല്ലാതായില്ല എന്നാണ് അതിലെ സൂചന. കായംകുളത്തെ പാർട്ടിയിലെ രണ്ടു വിഭാഗങ്ങൾ ഫെയ്സ്ബുക് വഴി ഏറെക്കാലമായി നടത്തുന്ന പോരിനെപ്പറ്റിയാണ് ജില്ലാ സെക്രട്ടറി പറഞ്ഞത്. സംസ്ഥാന സെക്രട്ടറി നേരിട്ടു വന്നു നടപടിയെടുത്തു മുന്നറിയിപ്പു നൽകിയിട്ടും ആ ഫെയ്സ്ബുക് പേജുകൾ അടങ്ങിയിട്ടില്ല.

‘‘സമൂഹ മാധ്യമങ്ങൾ ഉപയോഗിച്ച് ആലപ്പുഴ ജില്ലയിൽ സിപിഎമ്മിനെ തകർക്കാനുള്ള ശ്രമങ്ങളുടെ കേന്ദ്രം കായംകുളമാണ്. ഇതിനു പിന്നിലുള്ള ചിലരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പാർട്ടിയെ ഒറ്റാൻ ആരെയും അനുവദിക്കില്ല. ആർക്കെങ്കിലും അതിൽ ബന്ധമുണ്ടെങ്കിൽ അവർ പാർട്ടിയിൽ തുടരില്ല’’ – ഒരാഴ്ച മുൻപ് പാർട്ടി ജില്ലാ സെക്രട്ടറി പൊതുയോഗത്തിൽ പ്രസംഗിച്ചതാണ്. പാർട്ടിയിലെ വിഭാഗീയതയുടെ പേരിൽ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ എംഎൽഎയെ വരെ ശിക്ഷിച്ച് ദിവസങ്ങൾക്കു ശേഷമാണ് ഈ പ്രസംഗം. ശിക്ഷ കൊണ്ടു വിഭാഗീയത ഇല്ലാതായില്ല എന്നാണ് അതിലെ സൂചന.
കായംകുളത്തെ പാർട്ടിയിലെ രണ്ടു വിഭാഗങ്ങൾ ഫെയ്സ്ബുക് വഴി ഏറെക്കാലമായി നടത്തുന്ന പോരിനെപ്പറ്റിയാണ് ജില്ലാ സെക്രട്ടറി ആർ. നാസർ പറഞ്ഞത്. സംസ്ഥാന സെക്രട്ടറി നേരിട്ടു വന്നു നടപടിയെടുത്തു മുന്നറിയിപ്പു നൽകിയിട്ടും ആ ഫെയ്സ്ബുക് പേജുകൾ അടങ്ങിയിട്ടില്ല. ജില്ലാ സെക്രട്ടറിയുടെ മുന്നറിയിപ്പിനെ പരാമർശിച്ച്, ഒരു വാശി പോലെ എഴുത്ത് പിന്നെയും വന്നു. നേതൃത്വം വടിയെടുത്താലൊന്നും തീരാത്ത പ്രശ്നങ്ങൾ പാർട്ടിയിൽ ഇനിയുമുണ്ടെന്നു തന്നെ അർഥം. പക്ഷേ, ഹെഡ്മാസ്റ്ററുടെ കാർക്കശ്യത്തോടെ വടിയുമായി നിൽക്കുന്ന എം.വി.ഗോവിന്ദന്റെ കണ്ണിൽ പെടാതെ വിമർശകർ തൽക്കാലം അടങ്ങിയിട്ടുണ്ടെന്നു മാത്രം. കമ്യൂണിസ്റ്റു പാർട്ടിയുടെ ഈറ്റില്ലമാണ് ആലപ്പുഴ. ഈറ്റില്ലത്തിൽ പിറവി മുതൽ തുടങ്ങിയതാണ് വിഭാഗീയത. വിഭാഗീയത ഇല്ലാതാക്കാനുള്ള ശ്രമങ്ങൾക്കും പിറവിയോളം പ്രായം. എന്നിട്ടും ആലപ്പുഴയിലെ വിഭാഗീയത മായ്ക്കാൻ സിപിഎമ്മിന് കഴിയാത്തത് എന്തു കൊണ്ടാകും.
∙ വെട്ടിനിരത്തൽ സമരമുറ തുടങ്ങിയത് ആലപ്പുഴയിൽ, ഇപ്പോൾ വെട്ടിനിരത്തുന്നത് എതിരാളികളെ
വി.എസ്. അച്യുതാനന്ദന്റെ വെട്ടിനിരത്തൽ സമരമുറ ഓർമയില്ലേ. കാർഷിക സമരത്തിന്റെ ഭാഗമായാണ് വെട്ടിനിരത്തൽ തുടങ്ങിയത്. ആ സമരമുറ പാർട്ടി ഉപേക്ഷിച്ചു. പക്ഷേ സഖാക്കൾ ഉപേക്ഷിച്ചില്ല. പാർട്ടിയിലെ തന്നെ എതിരാളികളെ നിരത്താനാണ് വെട്ട്. വേണമെങ്കിൽ കടുംവെട്ടിനിരത്തൽ എന്നു പറയാം. കഴിഞ്ഞ പാർട്ടി സമ്മേളന കാലത്താണ് ഇപ്പോഴത്തെ രൂപത്തിലുള്ള വിഭാഗീയത സജീവമായത്. ജില്ലാ സെക്രട്ടറിയെ അനുകൂലിക്കുന്നവരും മന്ത്രി സജി ചെറിയാനെ അനുകൂലിക്കുന്നവരുമാണ് ചേരിതിരിഞ്ഞത്.
ബ്രാഞ്ച്, ലോക്കൽ തലം മുതൽ തന്നെ കമ്മിറ്റികൾ പിടിച്ചെടുക്കലും ചിലരെ ‘സ്കെച്ച്’ ചെയ്ത് ഒഴിവാക്കലുമൊക്കെയുണ്ടായി. കയ്യാങ്കളി വരെയെത്തിയ സമ്മേളനങ്ങളുമുണ്ട്. ഏരിയ സമ്മേളനങ്ങളായപ്പോൾ പക്ഷം പിടിച്ചുള്ള മത്സരം കുറേക്കൂടി ശക്തമായി. ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട്, തകഴി സമ്മേളനങ്ങളിൽ വ്യക്തമായ വിഭാഗീയതയുണ്ടായെന്ന പരാതികൾ എകെജി സെന്ററിലേക്കു പ്രവഹിച്ചു. തോൽപിക്കേണ്ടവരെ പട്ടിക തയാറാക്കി ‘െവട്ടി’യെന്നും ബാങ്ക് വായ്പയും ജോലിയുമൊക്കെ വാഗ്ദാനം ചെയ്തു ചിലരെ സ്വാധീനിച്ചെന്ന, അതുവരെയില്ലാത്ത ആരോപണങ്ങൾ തിരുവനന്തപുരത്തെത്തിയ പല പരാതികളിലും ഉണ്ടായിരുന്നു.
കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തിനും ബോധ്യപ്പെട്ടതിന്റെ തെളിവാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.കെ.ബിജുവിനെയും ടി.പി.രാമകൃഷ്ണനെയും അന്വേഷണ കമ്മിഷനായി നിയോഗിച്ചത്. കമ്മിഷൻ പല തവണ ആലപ്പുഴയിലെത്തി മൊഴിയെടുക്കലും തെളിവെടുപ്പുമൊക്കെ നടത്തി. മുൻപും സമ്മേളനങ്ങളിൽ ‘സാധാരണ’ വിഭാഗീയതകൾ ഉണ്ടാവുകയും നടപടികൾ ഉണ്ടാവുകയുമൊക്കെ ചെയ്തിട്ടുണ്ട്. എന്നാൽ ഇത്തവണ ഈ ഘട്ടത്തിലെത്തിയപ്പോൾ കാര്യങ്ങൾ മറ്റു ചില വിഷയങ്ങളിലേക്കും പടരുന്ന സംഭവങ്ങൾ ഉണ്ടായി.
∙ ലഹരികടത്തിന് തിരിച്ചടി പീഡനം, അശ്ലീല വീഡിയോ പരിശോധിക്കാൻ കൂട്ടായ്മ
സജി ചെറിയാൻ അനുകൂലിയും ഏരിയ കമ്മിറ്റിയംഗവും നഗരസഭാ സ്ഥിരംസമിതി അധ്യക്ഷനുമായ എ. ഷാനവാസിന്റെ ലോറിയിൽനിന്ന് നിരോധിച്ച ലഹരിവസ്തുക്കൾ പിടികൂടിയത് ആയിരുന്നു ആദ്യത്തേത്. ജില്ലാ സെക്രട്ടറിയെ അനുകൂലിക്കുന്നവർക്ക് ഉന്മേഷം നൽകിയ സംഭവമായിരുന്നു അത്. പക്ഷേ, ഷാനവാസ് ലോറി വാടകയ്ക്കു കൊടുത്തിരുന്നെന്നും ലഹരിക്കടത്തിൽ ഉത്തരവാദിത്തമില്ലെന്നും മറുപക്ഷം വാദിച്ചു. എങ്കിലും നടപടിയുണ്ടായി. 6 മാസത്തേക്കു സസ്പെൻഷൻ. കാരണം വാഹനം വാങ്ങിയ വിവരം പാർട്ടിയെ അറിയിച്ചില്ല.
ഇതിനുള്ള തിരിച്ചടി പോലെ നാസർ പക്ഷത്തിനു നേരെ എത്തിയത് ലൈംഗികാരോപണമാണ്; മറ്റൊരു ഏരിയ കമ്മിറ്റിയംഗമായ എ.പി.സോണയ്ക്കെതിരെ. മുപ്പതിലേറെ സ്ത്രീകളുടെ നഗ്നവിഡിയോ ഫോണിൽ സൂക്ഷിച്ചു എന്നായിരുന്നു അത്. വിഡിയോകൾ ജില്ലാ കമ്മിറ്റി ഓഫിസിൽ വച്ചു നേതാക്കൾ ഒന്നിച്ചിരുന്നു ‘പരിശോധിച്ച’ത‌് വിവാദമായെങ്കിലും സോണയെ പാർട്ടിയിൽനിന്നു പുറത്താക്കി. ഒരു സസ്പെൻഷനും ഒരു പുറത്താക്കലും എന്ന നിലയിൽ രണ്ടു പക്ഷത്തും നേരിയ ക്ഷീണം.
∙ കുട്ടനാട്ടുകാർ പാർട്ടി വിട്ടു, അതോടെ നേതൃത്വം ഇളകി
പിന്നാലെ സജി ചെറിയാൻ അനുകൂലികൾക്ക് മറ്റൊരു ആയുധം കിട്ടി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിപിൻ സി.ബാബുവിനെതിരെ ഭാര്യ ഉന്നയിച്ച ഗാർഹിക പീഡന, പരസ്ത്രീബന്ധ ആരോപണങ്ങളായിരുന്നു അത്. ബിപിനും പാർട്ടിയിൽനിന്നു സസ്പെൻഷനിലായി. ഇതിനൊക്കെയിടയിൽ കുട്ടനാട്ടിൽ വലിയൊരു പ്രതിഷേധം വളരുന്നുണ്ടായിരുന്നു. നേതൃത്വത്തോടു കലഹിച്ച് മുന്നൂറോളം അംഗങ്ങൾ പാർട്ടി വിടുന്നതായി കത്തു നൽകി. കൂട്ടത്തിൽ പാർട്ടിയുടെ പ്രധാന ഘടകങ്ങളിൽ ഉള്ളവരും തദ്ദേശ ജനപ്രതിനിധികളും ബഹുജന സംഘടനാ ഭാരവാഹികളുമൊക്കെയുണ്ട്. ഈ പ്രശ്നവും സംസ്ഥാന നേതൃത്വത്തിനു മുന്നിലെത്തിയതോടെ അന്വേഷണവും പരാതി കേൾക്കലുമുണ്ടായി. ‘പോകുന്നെങ്കിൽ പോകട്ടെ’ എന്ന നിലപാട് പാടില്ലെന്നും അഭിപ്രായ വ്യത്യാസം പറയുന്നവരെയും ഉൾക്കൊള്ളണമെന്നും സംസ്ഥാന നേതൃത്വം നിലപാടെടുത്തു.
പിന്നാലെ സമ്മേളന വിഭാഗീയതയ്ക്കെതിരായ നടപടി വന്നപ്പോൾ അതിൽ രണ്ടു പക്ഷത്തിനുമുള്ള അടികൾ ഉണ്ടായിരുന്നു. ജില്ലാ സെക്രട്ടേറിയറ്റ് അംഗങ്ങളായ പി.പി.ചിത്തരഞ്ജൻ എംഎൽഎയെയും എം.സത്യപാലനെയും ജില്ലാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. ജില്ലാ കമ്മിറ്റിയംഗങ്ങൾ ഉൾപ്പെടെ രണ്ടു പക്ഷത്തുമുള്ളവർക്കു താക്കീതു ലഭിച്ചു. മൂന്ന് ഏരിയ കമ്മിറ്റികളും (ആലപ്പുഴ സൗത്ത്, ആലപ്പുഴ നോർത്ത്, ഹരിപ്പാട്) ഏതാനും ലോക്കൽ കമ്മിറ്റികളും പിരിച്ചുവിട്ടു.
‘പാർട്ടി രീതികൾ അനുസരിക്കുന്നില്ലെങ്കിൽ പുറത്തു പോകാം’; സോറി, ആരും പോയില്ല
വിഭാഗീയതയ്ക്കെതിരെ അങ്ങേയറ്റത്തെ മുന്നറിയിപ്പായാണ് സംസ്ഥാന നേതൃത്വം ഇങ്ങനെ കൂട്ടനടപടിയെടുത്തത്. പാർട്ടി രീതികൾ അനുസരിക്കുന്നില്ലെങ്കിൽ പുറത്തേക്കാണു വഴിയെന്ന് നടപടികൾ വിശദീകരിക്കാനെത്തിയ എം.വി. ഗോവിന്ദൻ ജില്ലാ കമ്മിറ്റി ഓഫിസിലെ ഹാളിന്റെ വാതിൽ ചൂണ്ടിത്തന്നെ പറഞ്ഞു. ഞങ്ങളുടെ പേരിൽ ഗ്രൂപ്പില്ല, ആ പേരു പറഞ്ഞ് ആരും നടക്കേണ്ട, പാർട്ടി പ്രവർത്തകരായി നിന്നാൽ മതി എന്നു സജി ചെറിയാനും ആർ.നാസറും യോഗത്തിൽ പറഞ്ഞതോടെ പോര് ഏറെക്കുറെ ശമിച്ചതാണ്.
വ്യാജ സർട്ടിഫിക്കറ്റ് വിവാദം വന്നതോടെ കായംകുളത്തെ ഫെയ്സ്ബുക് യുദ്ധം വീണ്ടും മുറുകി. കായംകുളത്തിന്റെ വിപ്ലവം, ചെമ്പട കായംകുളം എന്നീ പേജുകൾ തമ്മിലാണിത്. നേരത്തെ തന്നെ ‘ചെമ്പട കായംകുളം’ പേജിൽ നിഖിൽ തോമസിന്റേതു വ്യാജ സർട്ടിഫിക്കറ്റാണെന്ന സൂചന വന്നെങ്കിലും അന്നത് ആരും ശ്രദ്ധിച്ചിരുന്നില്ല. എസ്എഫ്ഐ ജില്ലാ സമ്മേളനത്തിൽ വിഷയം ചർച്ചയായതോടെയാണ് വാർത്തകളിൽ നിറഞ്ഞത്. സജി ചെറിയാൻ പക്ഷത്തെ സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരള സർവകലാശാല സിൻഡിക്കറ്റ് അംഗവുമായ കെ.എച്ച്. ബാബുജാനാണ് നിഖിലിനെ സഹായിച്ചത് എന്ന ആരോപണവും ഉയർന്നു. എന്നാൽ, ആരോപണം ഇതുവരെ പാർട്ടി ചർച്ച ചെയ്തിട്ടില്ല.
∙ ‘ലഘുലേഖയിൽ നിന്ന് സമൂഹ മാധ്യമങ്ങളിലേക്ക് വളർന്ന പുരോഗമന പ്രസ്ഥാനം’
പൊതുവേ വിപ്ലവും ചെമ്പട എന്നൊക്കെ കേട്ടാൽ സിപിഎമ്മുകാർക്ക് രോമാഞ്ചം വരേണ്ടതാണ്. എന്നാൽ ഇപ്പോൾ ഈ രണ്ടു പേരുകൾ കേൾക്കുന്നത് പാർട്ടി നേതാക്കൾക്ക് അലർജിയാണെന്നു മാത്രം. നിഖിലിന്റെ സുഹൃത്തായ എസ്എഫ്ഐ മുൻ ഏരിയ സെക്രട്ടറി അബിൻ രാജും വ്യാജ സർട്ടിഫിക്കറ്റ് കേസിൽ പിടിയിലായതോടെ ചെമ്പട പേജിന് ആവേശമായി. വീണ്ടും നീണ്ട പോസ്റ്റുകൾ വന്നു. സമൂഹ മാധ്യമങ്ങളിലൂടെ പാർട്ടിയെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കായംകുളം ഏരിയ കമ്മിറ്റി നേതൃത്വം പ്രസ്താവന നടത്തിയെങ്കിലും ഒട്ടും ശമനമുണ്ടായിരുന്നില്ല. പുതിയ വിവാദങ്ങൾക്കു ശേഷം പൊലീസിൽ പരാതി നൽകിയിട്ടും യുദ്ധം അവസാനിച്ച മട്ടില്ല.
ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തിനു ശേഷവും ‘കായംകുളത്തിന്റെ വിപ്ലവം’ അദ്ദേഹത്തെ അനുകൂലിക്കുന്നവരെ രൂക്ഷമായി വിമർശിച്ചെഴുതി. അതേ യോഗത്തിൽ എം.സ്വരാജ് പ്രസംഗിച്ചതും ചൂണ്ടിക്കാട്ടിയായിരുന്നു ആക്രമണം. കൂട്ട നടപടിയോടെ ജില്ലാ തലത്തിലും മറ്റു പ്രദേശങ്ങളിലും വിഭാഗീയ നീക്കങ്ങൾ കുറഞ്ഞെങ്കിലും കായംകുളത്ത് എല്ലാറ്റിനെയും വെല്ലുവിളിച്ചു ചിലരുണ്ട് എന്നത് പാർട്ടിക്കു പുതിയ തലവേദനയായേക്കാം.
English Sumamry: Even After the Party State Leadership's Intervention, Factionalism In the Alapuzha CPM Continues.