ബംഗ്ലാദേശ് ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്ന തമിം ഇഖ്ബാൽ ഖാൻ വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും ബംഗ്ലാ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുമ്പോൾ അത് ആരാധകർക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ (വേദി: ചിറ്റഗോങ്) 17 റൺസിന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഓപ്പണർകൂടിയായ നായകൻ വ്യാഴാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചത്. മൽസരത്തിൽ തമിം നേടിയത് വെറും 13 റൺസ് മാത്രവും. വിരമിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും കാരണങ്ങൾ പലതുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.

ബംഗ്ലാദേശ് ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്ന തമിം ഇഖ്ബാൽ ഖാൻ വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും ബംഗ്ലാ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുമ്പോൾ അത് ആരാധകർക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ (വേദി: ചിറ്റഗോങ്) 17 റൺസിന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഓപ്പണർകൂടിയായ നായകൻ വ്യാഴാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചത്. മൽസരത്തിൽ തമിം നേടിയത് വെറും 13 റൺസ് മാത്രവും. വിരമിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും കാരണങ്ങൾ പലതുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗ്ലാദേശ് ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്ന തമിം ഇഖ്ബാൽ ഖാൻ വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും ബംഗ്ലാ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുമ്പോൾ അത് ആരാധകർക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ (വേദി: ചിറ്റഗോങ്) 17 റൺസിന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഓപ്പണർകൂടിയായ നായകൻ വ്യാഴാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചത്. മൽസരത്തിൽ തമിം നേടിയത് വെറും 13 റൺസ് മാത്രവും. വിരമിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും കാരണങ്ങൾ പലതുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബംഗ്ലദേശ് ഏകദിന ടീമിന്റെ ക്യാപ്റ്റനായിരുന്ന തമിം ഇഖ്ബാൽ ഖാൻ വിരമിക്കൽ തീരുമാനം പിൻവലിച്ച് വീണ്ടും ബംഗ്ലാ ക്രിക്കറ്റ് ടീമിന്റെ ഭാഗമാകുമ്പോൾ അത് ആരാധകർക്ക് പകരുന്ന ആത്മവിശ്വാസം ചെറുതല്ല. അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ (വേദി: ചിറ്റഗോങ്) 17 റൺസിന് പരാജയപ്പെട്ടതിനു പിന്നാലെയാണ് ഓപ്പണർകൂടിയായ നായകൻ വ്യാഴാഴ്ച വിരമിക്കൽ പ്രഖ്യാപിച്ചത്. മൽസരത്തിൽ തമിം നേടിയത് വെറും 13 റൺസ് മാത്രവും. വിരമിക്കാനുള്ള തീരുമാനം പെട്ടെന്ന് എടുത്തതല്ലെന്നും കാരണങ്ങൾ പലതുണ്ടെന്നും അദ്ദേഹം പത്രസമ്മേളനത്തിൽ പറയുകയുണ്ടായി.

 

ബംഗ്ലാദേശ് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ തമീം ഇക്ബാൽ (Photo by MUNIR UZ ZAMAN/AFP)
ADVERTISEMENT

ബംഗ്ലദേശ് ക്രിക്കറ്റിലെ ഇതിഹാസതാരങ്ങളിലൊരാളായ തമീം അപ്രതീക്ഷിത രാജി പ്രഖ്യാപിക്കുമ്പോൾ പ്രായം 34 വയസ്സ്. 16 വർഷമായി ടീമിലെ അവിഭാജ്യഘടകം. തോൽവിയുടെയും മോശം പ്രകടനത്തിന്റെയും പശ്ചാത്തലത്തിലുള്ള നായകന്റെ രാജി പ്രഖ്യാപനം ആരാധകരെ ഞെട്ടിച്ചു കളഞ്ഞു. ഇന്ത്യയിൽ നടക്കാനിരിക്കുന്ന ലോകകപ്പിന് ആഴ്ചകൾ മാത്രം ബാക്കി നിൽക്കെയായിരുന്നു തമീമിന്റെ രാജി. ഇതോടെയാണ് ബംഗ്ലദേശ് പ്രധാനമന്ത്രിയുടെ ഇടപെടൽ ഉണ്ടായത്. പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു പിന്നാലെ തമിം ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപനം പിൻവലിച്ചു. ബംഗ്ലദേശ് മുൻ ക്യാപ്റ്റനും എംപിയുമായ മഷ്റഫെ മൊർത്താസയ്ക്കൊപ്പമാണ് തമീം ഇഖ്ബാലും ഭാര്യയും ഷെയ്ഖ് ഹസീനയെ വസതിയിൽ സന്ദർശിച്ചത്. പ്രധാനമന്ത്രി പിന്തുണ പ്രഖ്യാപിച്ചതോടെ താൻ വിരമിക്കുന്നില്ലെന്നും ഉടൻ തന്നെ ടീമിന്റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിക്കുകയായിരുന്നു.

 

രാജ്യാന്തരക്രിക്കറ്റിൽനിന്നുള്ള നായകന്റെ രാജിയും തുടർന്ന് രാഷ്ട്രത്തലവന്റെ ഇടപെടലിലൂടെ രാജി പിൻവലിക്കലും ക്രിക്കറ്റ് ലോകം നേരത്തെ കണ്ടതാണ്. ആ തിരിച്ചുവരവിൽ ലോകകപ്പ് തന്നെ സ്വന്തമാക്കിയായിരുന്നു വിജയം ആഘോഷിച്ചത്. പാക്കിസ്ഥാൻ ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്കുതന്നെ ഉയർത്തിയ സാക്ഷാൽ ഇമ്രാൻ ഖാനാണ് പഴയ കഥാനായകൻ. 1987 ലോകകപ്പിന് പിന്നാലെ താൻ വിരമിക്കുകയാണെന്ന് പ്രഖ്യാപിച്ചാണ് ഇമ്രാൻ ലോകമെമ്പാടുമുള്ള ആരാധകരെ നിരാശരാക്കിയത്. എന്നാൽ ആ തീരുമാനത്തിൽനിന്ന് പിൻവാങ്ങണമെന്ന് അഭ്യർഥിച്ചത് അന്നത്തെ പാക്ക് പ്രസിഡന്റാണ്. അഞ്ച് വർഷങ്ങൾക്കുശേഷം ലോകകപ്പ് ഉയർത്തിയാണ് ഇമ്രാൻ ഖാനും പാക്ക് പടയും ആ തിരിച്ചുവരവ് ആഘോഷിച്ചത്.

ഇമ്രാൻ ഖാൻ. (ഫയൽ ചിത്രം)

 

ADVERTISEMENT

∙ ഇമ്രാന്റെ വിരമിക്കൽ, സിയയുടെ അഭ്യർഥന

ഇമ്രാൻ ഖാൻ. (REUTERS/Saiyna Bashir/File Photo)

 

താൻ വിരമിക്കുകയാണെന്ന് ഇമ്രാൻ ഖാൻ ആദ്യം ലോകത്തെ അറിയിക്കുന്നത് 1986ലാണ്. അന്ന് ഫൈസലാബാദിൽവച്ച് നടന്ന ടെസ്റ്റ് മൽസരത്തിൽ വെസ്റ്റ് ഇൻഡീസിനെ 186 റൺസിന് മുട്ടുകുത്തിച്ച പാക്ക് പടയ്ക്ക് വലിയ സ്വീകരണമാണ് സ്വന്തം നാട്ടിൽ ലഭിച്ചത്. പാക്കിസ്ഥാൻ പ്രസിഡന്റ് ജനറൽ സിയ ഉൾ ഹഖും പ്രധാനമന്ത്രി മുഹമ്മദ് ഖാൻ ജുനെജോയും അഭിനന്ദനങ്ങൾക്കൊണ്ടുമൂടി. മൽസരത്തിൽ ക്യാപ്റ്റൻ ഇമ്രാന്റെ 10 വിക്കറ്റ് പ്രകടനവും മികച്ച ബാറ്റിങ്ങും ടീമിനെ ജയത്തിലേക്ക് നയിക്കുന്നതിൽ പ്രധാന പങ്കുവഹിച്ചു.

2002 ൽ ലാഹോറിൽ സംഘടിപ്പിച്ച ചടങ്ങിൽ പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് ചെയർമാൻ താഖിർ സിയ 1992 ലെ വേൾഡ് കപ്പ് വിജയത്തിന് ഇമ്രാൻ ഖാന് പുരസ്കാരം കൈമാറുന്നു. (Photo by ALI ARIF / AFP)

 

ADVERTISEMENT

പരമ്പരയിലെ ആദ്യ മൽസരം നേടിയതോടെ പാക്കിസ്ഥാന് ആത്മവിശ്വാസം ഏറി. ഇതോടെ താമസിയാതെ താൻ രാജ്യാന്തരക്രിക്കറ്റിൽനിന്ന് വിരമിക്കുകയാണെന്ന് അദ്ദേഹം സൂചിപ്പിച്ചു. ‘ഏറ്റവും മികച്ച ഫോമിൽ നിൽക്കുമ്പോൾ വേണം ഒരു താരം വിരമിക്കേണ്ടത്’. 1983നും 1985നും ഇടയ്ക്ക് പരുക്കുമൂലം ഇമ്രാന് ഏതാണ്ട് 25 ടെസ്റ്റ് മൽസരങ്ങളോളം നഷ്ടപ്പെട്ടിരുന്നു. ഇതാണ് വിരമിക്കലിനെപ്പറ്റി ചിന്തിക്കാൻ ഇമ്രാനെ പ്രേരിപ്പിച്ചതായി കരുതുന്നത്. 1986–87ലെ പാക്കിസ്ഥാന്റെ ഇന്ത്യൻ പര്യടനം അവസാനിച്ചപ്പോൾ താൻ ലോകകപ്പോടെ രാജ്യാന്തരക്രിക്കറ്റിൽനിന്ന് വിരമിക്കുമെന്ന് അദ്ദേഹം ഉറപ്പിച്ചുപറഞ്ഞു. അന്ന് ഏകദിന പരമ്പരയിൽ 4–1നും ടെസ്റ്റിൽ 1–0നും ഇന്ത്യയെ നാണംകെടുത്തി നിർത്തിയതിൽ പ്രധാന പങ്കുവഹിച്ചത് ഇമ്രാന്റെ ക്യാപ്റ്റൻസിയാണ്.

 

ജംഷദ്പൂരിലാണ് പര്യടനത്തിലെ അവസാന മൽസരം നടന്നത്. അന്ന് അവിടെ നടത്തിയ പത്രസമ്മേളനത്തിൽ താൻ വിരമിക്കൽ തീരുമാനത്തിൽ ഉറച്ചുനിൽക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു; ‘‘എന്റെ മികച്ച പ്രകടനങ്ങളുടെ കാലത്ത് ഇതുതന്നെയാണ് കളി നിർത്താൻ പറ്റിയ സമയം. എനിക്ക് കാലം സമ്മാനിച്ച ഏറ്റവും മികച്ച സീസണാണ് ഇത്. അതുകൊണ്ട് ഗുഡ്ബൈ പറയേണ്ട സമയം. ജാവേദ് മിയാൻദാദിനെപ്പോലുള്ള പ്രഗൽഭരും പരിചയസമ്പന്നരും ടീമിലുണ്ട്. ഇവരിൽ ആർക്കും ടീമിനെ നയിക്കാനാവും’’ – ഇമ്രാൻ വികാരഭരിതനായി പറഞ്ഞു. 1987ൽ ഇന്ത്യയും പാക്കിസ്ഥാനും സംയുക്തമായി ആതിഥ്യമരുളുന്ന ലോകകപ്പിനു ശേഷമാവും താൻ ക്രിക്കറ്റിനോട് വിടപറയുക എന്നും അദ്ദേഹം അന്നേ പറഞ്ഞിരുന്നു. 

 

പാകിസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയിൽ പ്രസംഗിക്കുന്ന ഇമ്രാൻ ഖാൻ. (Photo by ARIF ALI / AFP)

1987 ലോകകപ്പിൽ ഏറ്റവും സാധ്യത കൽപിച്ചിരുന്ന ടീമുകളായിരുന്നു ആതിഥേയരായ ഇന്ത്യയും പാക്കിസ്ഥാനും. ടൂർണമെന്റിന്റെ പ്രാഥമിക ഘടത്തിൽ മികച്ച ഫോമിൽ മുന്നേറിയ ഇന്ത്യയും മോശമല്ലാത്ത പ്രകടനം നടത്തിയ പാക്കിസ്ഥാനും സെമി വരെ കയറിക്കൂടിയതുമാണ്. എന്നാൽ അപ്രതീക്ഷിതമായി ലാഹോറിൽ നടന്ന സെമിയിൽ ഓസ്ട്രേലിയയോട് തോറ്റ് പാക്കിസ്ഥാൻ പുറത്തായി. പിറ്റേന്ന് കൽക്കട്ട ഈഡൻ ഗാർഡൻസിൽ ഇന്ത്യയും അടിയറവു പറഞ്ഞു, ഇംഗ്ലണ്ടിനോട്. ഇനി ക്രിക്കറ്റിലേക്ക് ഇല്ലെന്നു പറഞ്ഞ ഇമ്രാന് ലാഹോറിൽവച്ച് ഗാലറി യാത്രയയപ്പ് നൽകുകയും ചെയ്തു.

 

എന്നാൽ ശക്‌തമായ ജനകീയ ആവശ്യത്തെത്തുടർന്ന് ക്രിക്കറ്റിലേക്ക് മടങ്ങിവരികയായിരുന്നു ഇമ്രാൻ ഖാൻ എന്ന പടക്കുതിര. ഇമ്രാന്റെ തിരിച്ചുവരവ് ആവശ്യപ്പെട്ടവരിൽ അന്നത്തെ പ്രസിഡന്റ് ജനറൽ സിയാ ഉൾ ഹഖും ഉൾപ്പെടും. 1988ലാണ് ഇമ്രാൻ ഖാൻ ക്രിക്കറ്റിലേക്ക് തിരിച്ചുവരണമെന്ന് പ്രസിഡന്റ് ജന. സിയ ആവശ്യപ്പെട്ടത്. സിയയുടെ നിർബന്ധത്തോടെ താൻ വീണ്ടും ടീമിനൊപ്പം ചേരുമെന്ന് 1988 ജനുവരി 18ന് അദ്ദേഹം അറിയിച്ചു. തിരിച്ചുവരവ് വെറുതെയായില്ല. 1988ൽ വെസ്റ്റ് ഇൻഡീസിനെതിരെ നടന്ന ടെസ്റ്റ് പരമ്പരയിൽ 23 വിക്കറ്റുകൾ സ്വന്തമാക്കി അദ്ദേഹം തന്നെയായിരുന്നു മാൻ ഓഫ് ദ് സീരീസ്. തിരിച്ചുവരവ് ഗംഭീരമാക്കി ഇമ്രാൻ ലോക ക്രിക്കറ്റിലെ എണ്ണം പറഞ്ഞ കളിക്കാരിൽ ഒരാളാണെന്ന് വീണ്ടും തെളിയിച്ചു.

ഇസ്ലാമാബാദ് ഹൈക്കോടതിയിലേക്ക് കമാന്‍ഡോകളുടെ അകമ്പടിയോടെ വരുന്ന ഇമ്രാൻ ഖാൻ. (Photo by Aamir QURESHI / AFP)

 

തിരിച്ചുവരവിൽ (1988–92) 18 ടെസ്റ്റുകളും 73 ഏകദിന മൽസരങ്ങളിലും കളിച്ചു. 1992ൽ ഓസ്‌ട്രേലിയയിലും ന്യൂസിലൻഡിലുമായി നടന്ന 5–ാമത് ലോകകപ്പ് ടൂർണമെന്റിൽ കിരീടം ഉയർത്തിയാണ് അദ്ദേഹം തന്റെ ജൈത്രയാത്ര അവസാനിപ്പിച്ചത്. കളിക്കാർക്കിടയിലെ പടലപ്പിണക്കവും ഗ്രൂപ്പിസവും കൊണ്ട് പാക്ക് ടീം അന്ന് അത്ര ശക്‌തവുമായിരുന്നില്ല. ഇമ്രാനാവട്ടെ കടുത്ത തോൾ വേദനയുടെ പിടിയിലും. എന്നാൽ ഇമ്രാന്റെ മികച്ച നായകത്വവും ഓൾ റൗണ്ട് പ്രകടനവും ടീമിനെ ഫൈനലിലേക്കും തുടർന്ന് കിരീടത്തിലേക്കും അടുപ്പിക്കുകയായിരുന്നു.

 

ലോകകപ്പ് നേടുമ്പോൾ നായകന്റെ പ്രായം നാൽപ്പതിനോടടുത്തിരുന്നു. കിരീടനേട്ടത്തോടെ ക്രിക്കറ്റിൽനിന്ന് വിരമിച്ചു എന്ന അപൂർവനേട്ടവും സ്വന്തം പേരിൽ കുറിക്കാൻ ഇമ്രാനായി. ക്രിക്കറ്റ് ലോകകപ്പ് ഏറ്റുവാങ്ങിയ ഏറ്റവും പ്രായംകൂടിയ ക്യാപ്‌റ്റൻ എന്ന ബഹുമതി ഇന്നും ഇമ്രാന്റെ പേരിലാണ്. നാൽപ്പതാം വയസിൽ ഫുട്‌ബോൾ ലോകകപ്പ് ഏറ്റുവാങ്ങിയ നായകനുണ്ട്– ഇറ്റലിയുടെ ദിനോ സോഫ്. 1982ലായിരുന്നു അത്. ഏതാണ്ട് ഇതേ പ്രായത്തിൽ ക്രിക്കറ്റ് ലോകകപ്പ് ഏറ്റുവാങ്ങി ഇമ്രാൻ ഖാൻ നിയാസിയും കായികചരിത്രത്തിന്റെ ഭാഗമായി. 

 

 

∙ പന്തിൽ കൃത്രിമം, സിയയുടെ മുന്നിൽ

 

സിയ ഉൾ ഹഖിന്റെ സാന്നിധ്യത്തിൽ ഇമ്രാൻ ഖാൻ പന്തിൽ കൃത്രിമം കാട്ടിയതിനും കാലം സാക്ഷിയായ ചരിത്രമുണ്ട്. ശത്രുവിനെ അവരുടെ പാളയത്തിൽ തന്നെ ഇല്ലാതാക്കുക, അതും സ്വന്തം രാജാവിന്റെ സാന്നിധ്യത്തിൽ - ഏതൊരു പടത്തലവന്റെയും ജീവിത ലക്ഷ്യം അതുതന്നെ. മുൻ പാക്കിസ്‌ഥാൻ നായകനും ഓൾ റൗണ്ടറുമായ ഇമ്രാൻ ഖാനും ഇതേ മോഹിച്ചുള്ളൂ. 1986-87ലെ ഇന്ത്യാ- പാക്ക് ടെസ്‌റ്റ് പരമ്പരയിലെ ജയ്‌പൂരിൽ നടന്ന മൂന്നാം ടെസ്‌റ്റ് നേരിൽ കാണാൻ വരുന്നത് അന്നത്തെ പാക്കിസ്‌ഥാൻ പ്രസിഡന്റ് സിയാ ഉൾ ഹഖും. യുദ്ധതന്ത്രം മാറ്റിയായാലും വേണ്ടില്ല, ഇന്ത്യയെ എങ്ങനെയും അവരുടെ മണ്ണിൽ പരാജയപ്പെടുത്തി വീരനായകന്റെ പരിവേഷമണിയാൻ ഇമ്രാനു കലശലായ മോഹം.

 

സിയായുടെ മുൻപിൽ എങ്ങനെയും ‘ഷൈൻ’ ചെയ്യണം. ഇതിന് ഇമ്രാൻ പന്തിന്റെ ഒരു ഭാഗത്തു വാസലിൻ പുരട്ടുകയും ‘സീം’ എടുത്തുകളയാൻ കോളയുടെ കുപ്പിയുടെ അടപ്പ് ഉപയോഗിക്കുകയും ചെയ്‌തതായി അന്ന് ഇമ്രാനേ‌ാടൊപ്പം കളിച്ച യൂനിസ് അഹമ്മദ് ഏഴു വർഷങ്ങൾക്കുശേഷം വെളിപ്പെടുത്തിയതു ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചു. യൂനിസിന്റെ വാദം ഇമ്രാൻ നിഷേധിച്ചെങ്കിലും പിന്നീട് ഒരു ജീവചരിത്രക്കുറിപ്പിൽ ഇമ്രാൻ കുറ്റസമ്മതം നടത്തി തലയൂരുകയായിരുന്നു. കൃത്രിമം കാട്ടുക ബോളർമാർക്കിടയിൽ സാധാരണമാണെന്നു പറഞ്ഞ് ഇമ്രാൻ അന്നു തടിതപ്പുകയും ചെയ്‌തു.

 

∙ ഇമ്രാൻ ഖാൻ: ക്രിക്കറ്റിലെ ഓൾ റൗണ്ടർ

 

ലോകം കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാൾ ഇമ്രാൻ അഹമ്മദ് ഖാൻ നിയാസി എന്ന ഇമ്രാൻ ഖാൻ. 1952ൽ ലഹോറിൽ ജനനം. 1971ൽ 18–ാം വയസ്സിൽ രാജ്യാന്തര കരിയറിനു തുടക്കമിട്ടു. 88 ടെസ്റ്റുകളിൽനിന്നായി 3807 റൺസും 362 വിക്കറ്റുകളും 175 ഏകദിനങ്ങളിൽനിന്നായി 3709 റൺസും 182 വിക്കറ്റുകളും നേടി. തുടർച്ചയായി അഞ്ചു ലോകകപ്പുകളിൽ കളിക്കുകയും (1975–92) അവസാന മൂന്ന് ടൂർണമെന്റുകളിൽ പാക്കിസ്‌ഥാന്റെ നായകനാവുകയും ചെയ്‌ത ഇമ്രാൻ ഖാൻ തന്റെ അവസാന ലോകകപ്പിൽ കിരീടം ഏറ്റുവാങ്ങി ചരിത്രം കുറിച്ചാണ് കരിയറിനോട് വിടചൊല്ലിയത്.

 

ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച ഓൾ റൗണ്ടർമാരിലൊരാളാണ് ഇമ്രാൻ ഖാൻ. 1980കളിൽ മിന്നിത്തിളങ്ങിയ ഏതാനും ഓൾറൗണ്ടർമാരുണ്ടായിരുന്നു– ഇന്ത്യയുടെ കപിൽദേവ്, ഇംഗ്ലണ്ടിന്റെ ഇയാൻ ബോതം, ന്യൂസിലൻഡിന്റെ റിച്ചർഡ് ഹാഡ്‌ലി, പിന്നെ ഇമ്രാനും. ഒരു കാലത്ത് പാക്ക് ക്രിക്കറ്റിന്റെ എല്ലാമായിരുന്നു ഇമ്രാൻ. രാജ്യാന്തര ക്രിക്കറ്റിൽ 1971ൽ ആരംഭിച്ച ഇമ്രാൻ യുഗം 1992ലാണ് അവസാനിച്ചത്. 

 

∙ ഇമ്രാൻ ഖാൻ: പാക്ക് രാഷ്ട്രീയത്തിലെ പടക്കുതിര

 

ക്രിക്കറ്റില്‍നിന്നു വിരമിച്ചശേഷം, സാമൂഹികപ്രവർത്തങ്ങളിൽ ഏർപ്പെട്ട ഇമ്രാൻ ഖാൻ 1996ൽ പാക്ക് രാഷ്‌ട്രീയത്തിലേക്ക് ചുവടുവച്ചു. നീതിക്കുവേണ്ടിയുള്ള പ്രസ്‌ഥാനം എന്നർഥംവരുന്ന തെഹ്‌രീക്കെ ഇൻസാഫ് പാർട്ടി സ്‌ഥാപിച്ച് അതിന്റെ ചെയർമാനായി. തുടർന്ന് 1997ലെ പൊതുതിരഞ്ഞെടുപ്പിൽ ഇമ്രാൻ ഭാഗ്യം പരീക്ഷിച്ചെങ്കിലും പാർലമെന്റിൽ (നാഷണൽ അസംബ്ലി) കാലുകുത്താനായില്ല. അന്ന് മത്സരിച്ച മൂന്ന് മണ്ഡലങ്ങളിലും ഇമ്രാൻ ക്ലീൻ ബോൾഡ്. 1999ൽ ജന. പർവേശ് മുഷറഫ് പട്ടാള അട്ടിമറിയിലൂടെ അധികാരത്തിലേറിയപ്പോൾ ഇമ്രാൻ അദ്ദേഹത്തെ പിന്തുണച്ചിരുന്നു.

 

അഴിമതി തുടച്ചുനീക്കാൻ മുഷറഫ് നിലപാടെടുക്കും എന്ന കണക്കുകൂട്ടലിലായിരുന്നു അത്. 2002ൽ മൂന്ന് മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും രണ്ടിടത്ത് പരാജയമായിരുന്നു ഫലം. എന്നാൽ പഞ്ചാബ് പ്രവിശ്യയിലെ മിയാൻവാലി മണ്ഡലത്തിലെ ആരാധകർ ഇമ്രാനെ കൈവിട്ടില്ല. ആറായിരത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഇമ്രാൻ പാർലമെന്റിലെത്തിയത്. 2013ൽ നാലു മണ്ഡലങ്ങളിൽ മൽസരിച്ച ഇമ്രാൻ മൂന്നിലും വിജയിച്ചു. തുടർന്ന് 2018ൽ പാക്കിസ്ഥാൻ പ്രധാനമന്ത്രിയായി. മൂന്നു വർഷവും ഏഴു മാസവുമാണ് അധികാരത്തിലിരുന്നത്. പാക്കിസ്ഥാനിൽ ഒരു പ്രധാനമന്ത്രിയും കാലാവധി തികച്ചിട്ടില്ലെന്ന ചരിത്രം ഇമ്രാനിലൂടെയും ആവർത്തിച്ചു. 2022 ഏപ്രിൽ 10ന് അവിശ്വാസപ്രമേയത്തിലൂടെ അധികാരത്തിൽനിന്ന് പുറത്തായി.

 

English Summary : 'Second Innings' in Career; Comparison with Imran Khan And Tamim Iqbal