പണപ്പിരിവിന് നിർബന്ധിച്ചു, ശോഭയെ സുരേന്ദ്രൻ ഒതുക്കും, പിണറായിയെ കണ്ട ശേഷം 'രണ്ടാമൂഴം', ചങ്ക് തുറന്ന് ഭീമന്
ബിജെപി കേരളത്തിൽ നട്ട താമരയുടെ ഇതളുകൾ ഒന്നൊന്നായി കൊഴിയുകയാണ്. രാജ്യത്ത് മറ്റിടങ്ങളിൽ പുതിയ താമരകൾ നാമ്പെടുത്തു വിരിയുമ്പോൾ. ഇവിടെ നേതാക്കൾ ബിജെപി വിടുന്ന തിരക്കിലാണ്. സിനിമ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്നവരും താരങ്ങളുമാണ് ഒന്നിന് പുറകേ ഒന്നായി ബിജെപി കൂടാരംവിട്ട് പുറത്തു കടക്കുന്നത്. കേരള ബിജെപിയിൽ എന്താണ് നടക്കുന്നതെന്നും അവിടെ താൻ അനുഭവിച്ച, സാക്ഷ്യം വഹിച്ച കാഴ്ചകളെ കുറിച്ചും തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സംഭവിക്കുന്ന പാളിച്ചകളെ കുറിച്ചും എങ്ങനെയാണ് രാഷ്ട്രീയത്തിലെ രണ്ടാമൂഴത്തിനായി സിപിഎമ്മിലെത്തിയതെന്നും നടൻ ഭീമൻ രഘു മനോരമ ഓൺലൈൻ പ്രീമിയത്തിനോട് മനസ്സ് തുറക്കുന്നു.
ബിജെപി കേരളത്തിൽ നട്ട താമരയുടെ ഇതളുകൾ ഒന്നൊന്നായി കൊഴിയുകയാണ്. രാജ്യത്ത് മറ്റിടങ്ങളിൽ പുതിയ താമരകൾ നാമ്പെടുത്തു വിരിയുമ്പോൾ. ഇവിടെ നേതാക്കൾ ബിജെപി വിടുന്ന തിരക്കിലാണ്. സിനിമ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്നവരും താരങ്ങളുമാണ് ഒന്നിന് പുറകേ ഒന്നായി ബിജെപി കൂടാരംവിട്ട് പുറത്തു കടക്കുന്നത്. കേരള ബിജെപിയിൽ എന്താണ് നടക്കുന്നതെന്നും അവിടെ താൻ അനുഭവിച്ച, സാക്ഷ്യം വഹിച്ച കാഴ്ചകളെ കുറിച്ചും തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സംഭവിക്കുന്ന പാളിച്ചകളെ കുറിച്ചും എങ്ങനെയാണ് രാഷ്ട്രീയത്തിലെ രണ്ടാമൂഴത്തിനായി സിപിഎമ്മിലെത്തിയതെന്നും നടൻ ഭീമൻ രഘു മനോരമ ഓൺലൈൻ പ്രീമിയത്തിനോട് മനസ്സ് തുറക്കുന്നു.
ബിജെപി കേരളത്തിൽ നട്ട താമരയുടെ ഇതളുകൾ ഒന്നൊന്നായി കൊഴിയുകയാണ്. രാജ്യത്ത് മറ്റിടങ്ങളിൽ പുതിയ താമരകൾ നാമ്പെടുത്തു വിരിയുമ്പോൾ. ഇവിടെ നേതാക്കൾ ബിജെപി വിടുന്ന തിരക്കിലാണ്. സിനിമ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്നവരും താരങ്ങളുമാണ് ഒന്നിന് പുറകേ ഒന്നായി ബിജെപി കൂടാരംവിട്ട് പുറത്തു കടക്കുന്നത്. കേരള ബിജെപിയിൽ എന്താണ് നടക്കുന്നതെന്നും അവിടെ താൻ അനുഭവിച്ച, സാക്ഷ്യം വഹിച്ച കാഴ്ചകളെ കുറിച്ചും തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സംഭവിക്കുന്ന പാളിച്ചകളെ കുറിച്ചും എങ്ങനെയാണ് രാഷ്ട്രീയത്തിലെ രണ്ടാമൂഴത്തിനായി സിപിഎമ്മിലെത്തിയതെന്നും നടൻ ഭീമൻ രഘു മനോരമ ഓൺലൈൻ പ്രീമിയത്തിനോട് മനസ്സ് തുറക്കുന്നു.
ബിജെപി കേരളത്തിൽ നട്ട താമരയുടെ ഇതളുകൾ ഒന്നൊന്നായി കൊഴിയുകയാണ്. രാജ്യത്ത് മറ്റിടങ്ങളിൽ പുതിയ താമരകൾ നാമ്പെടുത്തു വിരിയുമ്പോൾ. ഇവിടെ നേതാക്കൾ ബിജെപി വിടുന്ന തിരക്കിലാണ്. സിനിമാ മേഖലയുമായി ചേർന്ന് പ്രവർത്തിക്കുന്നവരും, താരങ്ങളുമാണ് ഒന്നിന് പുറകേ ഒന്നായി ബിജെപി കൂടാരംവിട്ട് പുറത്തു കടക്കുന്നത്. കേരള ബിജെപിയിൽ എന്താണ് നടക്കുന്നതെന്നും അവിടെ താൻ അനുഭവിച്ച, സാക്ഷ്യം വഹിച്ച കാഴ്ചകളെ കുറിച്ചും തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് സംഭവിക്കുന്ന പാളിച്ചകളെകുറിച്ചും എങ്ങനെയാണ് രാഷ്ട്രീയത്തിലെ രണ്ടാമൂഴത്തിനായി സിപിഎമ്മിലെത്തിയതെന്നും നടൻ ഭീമൻ രഘു മനോരമ ഓൺലൈൻ പ്രീമിയത്തിനോട് മനസ്സ് തുറക്കുന്നു.
∙ രാമസിംഹൻ (അലി അക്ബർ), രാജസേനൻ, ഇപ്പോഴിതാ താങ്കളും. അടുത്തിടെ ബിജെപിയെ ഉപേക്ഷിച്ച് കലാകാരൻമാർ ഇറങ്ങി വരുന്നത് എന്തുകൊണ്ടാണ്?
കേരള ബിജെപിയിൽ, ആ പാർട്ടിയിൽ ആത്മാഭിമാനമുള്ളവർക്ക് ആർക്കും ഇന്ന് പ്രവർത്തിക്കാന്‍ പറ്റില്ല. അതുകൊണ്ടാവണം ഞാനടക്കമുള്ളവരെല്ലാം പാർട്ടി വിട്ടത്. ബിജെപിയിൽ പ്രവർത്തിക്കുന്നവർക്ക് എന്തെങ്കിലും ബഹുമാനമോ, അംഗീകാരമോ, സംരക്ഷണമോ ലഭിക്കുന്നില്ല. അതിനാൽ തന്നെ കേരളത്തിൽ ബിജെപി ഒരിക്കലും മുന്നോട്ട് വരികയുമില്ല. അതിനുള്ള ഉദാഹരണമാണ് പാർട്ടി വിട്ട് കൂടുതൽ ആളുകള്‍ പുറത്തുവരുന്ന അവസ്ഥ ഇപ്പോൾ കേരളത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്.
∙ കലാകാരൻ എന്ന നിലയ്ക്കുള്ള അംഗീകാരം ബിജെപിയിൽ ലഭിച്ചില്ലെന്നാണോ പറയുന്നത്?
ബിജെപിയിൽ ചേർന്ന സമയത്ത് ഞാൻ ആരാണ്? എവിടെ നിന്ന് വന്നയാളാണ്? എന്റെ സാമൂഹിക പ്രതിബദ്ധത ഇതെല്ലാം അവർ അന്വേഷിക്കേണ്ടതായിരുന്നു. പുറത്ത് നിന്നു വരുന്നവരെ സ്വാഗതം ചെയ്ത് അവരെ മുന്നോട്ടു കൊണ്ടുപോകാൻ ബിജെപി സംസ്ഥാന നേതൃത്വത്തിന് അറിയില്ല. ഇതിനെക്കുറിച്ചൊന്നും ഒരു ബോധവുമില്ലാത്തവരാണ് പാർട്ടിയുടെ തലപ്പത്തുള്ളത്. എന്റെ ആത്മാഭിമാനത്തെ ചോദ്യം ചെയ്താൽ പിന്നെ ഞാൻ അവിടെ നിൽക്കില്ല. അത് ഏത് ദൈവം തമ്പുരാനായാലും മാറ്റമുണ്ടാകില്ല.
∙ താങ്കളുടെ ആത്മാഭിമാനത്തെ ചോദ്യം ചെയ്യുന്ന എന്ത് സംഭവമാണുണ്ടായത്? എന്താണ് ബിജെപിയിൽ നടക്കുന്നത്?
കേരള ബിജെപി ഇപ്പോൾ ഒരു കോക്കസിന്റെ കയ്യിലാണ്. അത് മാറിയെങ്കിൽ മാത്രമേ പാർട്ടി മുന്നോട്ട് പോകുകയുള്ളു. തലപ്പത്തുള്ളവർക്ക് ഒരു ധർമബോധവുമില്ല. ഇവരാണ് പാർട്ടിയെ നയിക്കുന്നത്. ബിജെപിക്കുളളിൽ തന്നെ അവരുടെ സ്വപ്നങ്ങൾ തച്ചുടയ്ക്കുന്ന പ്രവർത്തനമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതേസമയം നേതൃത്വത്തിന്റെ കഴിവുകേടുകൾ ചോദ്യം ചെയ്യാൻ തക്ക ധൈര്യമുള്ളവരും അവിടെയില്ല. ഇപ്പോഴത്തെ അവസ്ഥയിൽ നിന്ന് ബിജെപിക്ക് ഒരിക്കലും മോചനം ഉണ്ടാകുമെന്ന് എനിക്ക് തോന്നുന്നില്ല.
കഴിവുള്ള ആളുകൾ പാർട്ടിയിൽ ചെന്നാൽ അവരെ കാലിൽ പിടിച്ച് വലിച്ചിടുക, അംഗീകാരം നൽകാതിരിക്കുക ഇതൊക്കെയാണ് കേരള ബിജെപിയിൽ നടന്നുകൊണ്ടിരിക്കുന്നത്. ഇതെന്തുകൊണ്ടാണെന്ന് മനസ്സിലാകുന്നില്ല.
∙ പത്തനാപുരത്ത് സ്ഥാനാർഥിയായപ്പോൾ പാർട്ടി നേതൃത്വം സഹായിച്ചില്ലെന്ന് താങ്കൾ പറഞ്ഞിരുന്നു, അതിനെ കുറിച്ച് വിശദീകരിക്കാമോ?
പത്തനാപുരത്ത് തിരഞ്ഞെടുപ്പിന് നിന്നപ്പോൾ വിഷമകരമായ സംഭവങ്ങൾ ഏറെയുണ്ടായി. പ്രചാരണ സമയത്ത് ഒരിടത്ത് ചെല്ലുന്നതിന് മുൻപെ അവിടെയുള്ള പ്രാദേശിക നേതാക്കൾ ജനങ്ങളുമായി സ്ഥാനാർഥിയെ കുറിച്ചും, പാർട്ടിയെ കുറിച്ചുമെല്ലാം സംസാരിക്കേണ്ടതുണ്ട്. എന്നാൽ ഇതൊന്നും അവിടെയുണ്ടായില്ല. ഞാൻ ചെന്നാൽ മാത്രമേ അണികൾ വരികയുള്ളു അതായിരുന്നു അവിടത്തെ അവസ്ഥ.
അന്ന് ഗണേശ് കുമാറിനായി, എൽഡിഎഫിന്റെ പ്രചാരണത്തിന് മോഹൻലാൽ അടക്കമുള്ള താരനിര എത്തി. എന്നാൽ, രാഷ്ട്രീയമല്ല മോഹൻലാൻ പ്രസംഗിച്ചത്. അങ്ങനെയൊരു സ്ഥലത്ത് നമുക്കും ആരെങ്കിലും വരണമല്ലോ എന്നാഗ്രഹിച്ചു. ബിജെപിയായിട്ട് ആരെയും അവിടെ എത്തിച്ചില്ല. ഒടുവിൽ ഞാൻ എന്റെ സ്വന്തം നിലയിൽ സുരേഷ് ഗോപിയെ വിളിച്ചു. അദ്ദേഹം വരുമെന്ന് വലിയ വിശ്വാസമുണ്ടായിരുന്നു. പല പ്രാവശ്യം വിളിച്ചിട്ടും ഫോൺ എടുത്തില്ല. ഒടുവിൽ എടുത്തപ്പോൾ നരേന്ദ്ര മോദിയുടെ കൂടെയുള്ള പരിപാടികളെല്ലാം ഫിക്സ് ചെയ്തിരിക്കുകയാണ്, വെരി സോറി എന്നാണ് പറഞ്ഞത്.
∙ കെ. സുരേന്ദ്രൻ അടക്കമുള്ള മുതിർന്ന നേതാക്കളും പിന്തുണയുമായി എത്തിയില്ലേ?
പത്തനാപുരത്ത് കെ.സുരേന്ദ്രൻ വന്നില്ല. എന്നാൽ, കോന്നിയിൽ തിരഞ്ഞെടുപ്പ് സമയത്ത് ഞാൻ സുരേന്ദ്രനെ അങ്ങോട്ട് വിളിച്ച് സഹായം വേണമോ എന്നു ചോദിച്ചു. സുരേന്ദ്രാ ഞാൻ അങ്ങോട്ട് വരാം കോന്നിയിൽ പരിചയക്കാരുണ്ട്, എൻഎസ്എസ് വോട്ടുകൾ പിടിച്ചുതരാം എന്നെല്ലാം അങ്ങോട്ടു പറഞ്ഞു. എന്നാൽ, ഇപ്പോൾ വരേണ്ടെന്നും ആ വോട്ടുകളെല്ലാം കവർ ചെയ്തുവെന്നുമാണ് സുരേന്ദ്രൻ പറഞ്ഞത്. ഇതോടെ എനിക്ക് അവിടെ പോകാനുള്ള താത്പര്യം നഷ്ടമായി.
എന്തുകൊണ്ടാണ് സുരേന്ദ്രൻ ഇങ്ങനെ പറഞ്ഞതെന്ന് ഞാൻ മറ്റുള്ളവരുമായി സംസാരിച്ചപ്പോൾ അവർ പറഞ്ഞത് ‘നിങ്ങളൊരു സിനിമ നടനാണ്. സുരേന്ദ്രനൊപ്പം നിങ്ങളൊരു വേദിയിൽ ഇരിക്കുമ്പോൾ ജനശ്രദ്ധ നിങ്ങളിലേക്കാകും. അത് സുരേന്ദ്രന് നന്നായി അറിയാം. അതാണ് കൂടെ കൂട്ടാതിരുന്നത്’. രാഷ്ട്രീയത്തിൽ ഇങ്ങനെയൊക്കെയാണെന്ന് എനിക്കറിയില്ലായിരുന്നു. ഈ സംഭവങ്ങളൊക്കെ മാനസികമായി വലിയ വിഷമമുണ്ടാക്കി.
∙ ബിജെപിയുടെ പ്രചാരണത്തിലെ പോരായ്മയാണോ പത്തനാപുരത്ത് തോൽവിയിലേക്ക് നയിച്ചത് ?
തിരഞ്ഞെടുപ്പുകൾ നടക്കുമ്പോൾ താഴെത്തട്ടിൽ ഇറങ്ങി പ്രവർത്തിക്കണമെന്ന് പലകുറി ഞാൻ പറഞ്ഞിട്ടുണ്ട്. എന്നാൽ, അപ്പോഴൊക്കെ അവർ പറയുന്നത് ആ രീതിയല്ല ബിജെപിക്കുള്ളത് എന്നാണ്. ഞങ്ങളൊക്കെ കഴിവുള്ളവരാണ്, താഴേത്തട്ടിലിറങ്ങി പ്രവർത്തിക്കാൻ ബുദ്ധിമുട്ടുണ്ടെന്നുമാണ് നേതാക്കൾ പറയുന്നത്.
ജനങ്ങളുടെ ആവശ്യം തിരിച്ചറിയാനും ജയിച്ചാൽ അതൊക്കെ സാധിച്ചു നൽകാൻ കഴിവുള്ളവരെയാണ് അവർക്ക് വേണ്ടത്. എന്നാൽ ഇതിലൊന്നും ഇപ്പോഴത്തെ ബിജെപി നേതാക്കൾക്ക് വലിയ താത്പര്യമില്ല. അവർ എൽഡിഎഫ് പ്രചാരണരീതികൾ കണ്ടുപഠിക്കണം. അവരുടെ പ്രവർത്തനം കണ്ടിട്ടാണ് ഞാൻ സിപിഎമ്മിലേക്ക് ആകൃഷ്ടനായത്. അവിടെ കൃത്യമായ നിലപാടുണ്ട്. അവരുടെ ആശയം കളങ്കമില്ലാത്തതാണ്. വർഷങ്ങൾക്ക് മുന്‍പേ ഞാനത് മനസ്സിലാക്കിയെങ്കിലും ഇപ്പോഴാണ് പാർട്ടിയിൽ ചേരാനുള്ള സമയമൊത്തുവന്നത്.
∙ പത്തനാപുരത്ത് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവശ്യമായ ഫണ്ട് പാർട്ടി നൽകിയിരുന്നോ? കയ്യിൽ നിന്ന് പണമെടുക്കേണ്ട അവസ്ഥയുണ്ടായോ?
പത്തനാപുരത്തെ തിരഞ്ഞെടുപ്പ് ഫണ്ടുമായി എനിക്ക് യാതൊരു ബന്ധവുമുണ്ടായിരുന്നില്ല. അവിടെ എത്തിയപ്പോൾ ചില നേതാക്കൾ പറഞ്ഞതനുസരിച്ച് ബാങ്കിൽ അക്കൗണ്ട് എടുത്തു. അതല്ലാതെ അതിൽ എത്ര കാശ് വന്നെന്നോ അതെങ്ങനെ ചെലവാക്കിയെന്നോ എനിക്കറിയില്ല. ഇത് സംബന്ധിച്ച് ഒരു വിവരവും നേതാക്കളാരും തന്നിട്ടുമില്ല. അതേസമയം വലിയ തരത്തിലുള്ള തിരഞ്ഞെടുപ്പ് പ്രവർത്തനമൊന്നും അവിടെ നടന്നിട്ടുമില്ല.
പത്തനാപുരത്ത് ഒരു സ്ഥാനാർഥി ബാങ്ക് അക്കൗണ്ട് തുറന്നാൽ അതിൽ എന്താണ് സംഭവിക്കുന്നതെന്ന് പറഞ്ഞുതരാൻ അവിടുത്തെ നേതാക്കൾ ബാധ്യസ്ഥരാണ്. എന്നാൽ, അതൊന്നുമുണ്ടായിട്ടില്ല. ഇടയ്ക്ക് എന്നോട് വ്യാപാര സ്ഥാപനങ്ങളിൽ വിളിച്ച് പിരിവ് ചോദിക്കാനും നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. ‘ചേട്ടനൊന്ന് ഫോൺ വിളിച്ചു പറഞ്ഞാൽ മതി ഞങ്ങൾ പോയി പിരിച്ചോളാം’ എന്നാണ് അവർ പറഞ്ഞത്. എന്നാൽ അതിന് താൻ വഴങ്ങിയില്ല. ഇത്തരം കാര്യങ്ങളിൽ എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൂടെയുണ്ടാവില്ലെന്ന് അന്നേ മുന്നറിയിപ്പും നൽകിയിരുന്നു. അവിടെ എന്തെങ്കിലും പണപ്പിരിവ് നടന്നിട്ടുണ്ടോ എന്നും എനിക്കറിയില്ല.
∙ ബിജെപിയിൽ എത്തിയത് എങ്ങനെയാണ്?
ഞാൻ തിരുവനന്തപുരത്തുള്ളപ്പോൾ കുമ്മനം രാജശേഖരനാണ് ബിജെപിയിലേക്ക് എന്നെ ക്ഷണിച്ചത്. സ്ഥാനാർഥിയാക്കാമെന്നുള്ള ക്ഷണം കിട്ടിയതിന് പിന്നാലെ ഇതിനെക്കുറിച്ച് ഡൽഹിയിലുള്ള അഭിഭാഷക സുഹൃത്തുമായി ആലോചിച്ചു. ‘നല്ല കാര്യമല്ലേ’ എന്ന് അദ്ദേഹം പറഞ്ഞതിനെ തുടർന്നാണ് ബിജെപിയിൽ ചേരാനും തിരഞ്ഞെടുപ്പിൽ മത്സരിക്കാനും സമ്മതിച്ചത്. പാർട്ടിയിൽ ചേർന്ന് 10 ദിവസമായപ്പോൾ എനിക്ക് മനസ്സിലായി കേട്ടതു പോലെയല്ല കാര്യങ്ങൾ, ഇവിടെ കാര്യങ്ങൾ വേറെ രീതിയിലാണ് പോകുന്നതെന്ന്.
∙ ഇത്രയൊക്കെ ആയിട്ടും പിന്നെയും വർഷങ്ങളോളം ബിജെപിയിൽ തുടരാൻ കാരണമെന്താണ്?
തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം പല ദിവസവും ബിജെപി ഓഫിസിൽ പോയിരുന്നു. എന്നാൽ ആവിടെ ആരുമുണ്ടായിരുന്നില്ല. ആടുകിടന്നിടത്ത് പൂടപോലും ഇല്ലാത്ത സ്ഥിതി. എന്ന് പോയാലും രാജേഷ് എന്നൊരു പയ്യനുണ്ട് അവിടെ. അവൻ മാത്രമാണ് അവിടെ ഉണ്ടാകാറുള്ളത്. ഞാൻ എപ്പോൾ ചെന്നാലും വേറെ ആരെയും കാണില്ല. എന്തെങ്കിലും ചോദിക്കുമ്പോൾ ‘ഇവിടാരുമില്ല ചേട്ടാ’ എന്നാണ് എന്നോട് രാജേഷ് പറഞ്ഞിരുന്നത്.
ഡൽഹിയിൽ നിന്ന് പല പല ആളുകൾ തിരുവനന്തപുരത്ത് വന്നു പോയി. ആ സമയത്തൊന്നും 'തോറ്റ എംഎൽഎ' എന്ന പരിഗണനപോലും എനിക്ക് നൽകിയില്ല. വരുന്ന വിവരം ഫോണിൽ പോലും അറിയിച്ചില്ല. അങ്ങനെ ഒരു ദിവസം അമിത്ഷാ തിരുവനന്തപുരത്തെത്തി. ട്രിവാൻഡ്രം ക്ലബ്ബിൽ വച്ചായിരുന്നു പരിപാടി. വിളിച്ചില്ലെങ്കിലും അവിടെ കയറിയിട്ടേ കാര്യമുള്ളു എന്നു കരുതി തയാറെടുത്താണ് പോയത്.
എങ്ങനെ കേരള ബിജെപിയെ നന്നാക്കാം, ഈ വിഷയത്തിൽ ഗൃഹപാഠം ചെയ്ത് കുറച്ച് പോയിന്റ്സുമായിട്ടാണ് അന്നവിടെ എത്തിയത്. അത് എന്റെ മാത്രം തോന്നലിൽ തയാറാക്കിയതല്ലായിരുന്നു. ഒട്ടേറെ വലിയ ആളുകളുമായി സംസാരിച്ച ശേഷം തയാറാക്കിയ രേഖയുമായിട്ടാണ് പോയത്. മനസ്സിന്റെ ആഗ്രഹം അവിടെ സംസാരിക്കാന്‍ അവസരം കിട്ടുമെന്നും അമിത്ഷായോട് കാര്യങ്ങൾ വിശദീകരിക്കാമെന്നുമായിരുന്നു. എന്നാൽ അവിടെ ചെന്നപ്പോൾ സംഭവിച്ചത് മറ്റൊന്നായിരുന്നു.
മുൻനിരയിൽ ഇരുപ്പുറപ്പിച്ച ഞാനുൾപ്പെടെയുള്ള ആളുകളെ പരിപാടി ആരംഭിക്കുന്നതിന് തൊട്ടുമുൻപ് എഴുന്നേൽപ്പിച്ച് പിന്നിലാക്കി. എതിർപ്പൊന്നും പറയാതെ അവിടെ നിന്ന് എഴുന്നേറ്റു മാറിയിരുന്നു. എന്നാൽ അപ്പോഴും സംസാരിക്കാൻ കഴിയുമല്ലോ എന്ന പ്രതീക്ഷയായിരുന്നു. എന്നാൽ, നേതാക്കൾ വേണ്ടപ്പെട്ടവർക്കൊക്കെ സമയം നൽകി, തുടർന്ന് അമിത്ഷാ സംസാരിച്ചു. തയാർ ചെയ്ത് കൊണ്ടുപോയ രേഖ മടക്കി പോക്കറ്റിലിട്ട് പൂരം കാണാൻ പോയ പോലെ മടങ്ങേണ്ടി പോരേണ്ടിവന്നു. ചുരുക്കിപ്പറഞ്ഞാൽ കെ.സുരേന്ദ്രന്റെ കീഴിൽ പാർട്ടി വളരും എന്ന വിശ്വാസം നഷ്ടമായിട്ടാണ് ഞാൻ ബിജെപി വിട്ടത്.
∙ ബിജെപിയിൽ ഒരു വിഭാഗത്തെ തഴയുന്നു എന്ന വാദം ശക്തമാണ്. പലപ്പോഴും ശോഭാ സുരേന്ദ്രന്റെ പേരൊക്കെ ഇങ്ങനെ കേൾക്കാറുണ്ട് ?
ശോഭ സുരേന്ദ്രനെയൊക്കെ ഇവർ മനപൂർവ്വം തഴയുന്നതായിട്ടാണ് തോന്നിയിട്ടുള്ളത്. അയൺ ലേഡിയെന്നൊക്കെ പറയുന്നത് പോലെയുള്ള സ്ത്രീയാണ് ശോഭ സുരേന്ദ്രന്‍. തിരഞ്ഞെടുപ്പിൽ അവർ പ്രത്യേക രീതിയിലുള്ള ഒരു സ്ഥാനാർഥിയാണ്. ശോഭയുടെ പ്രസംഗവും രീതിയും കണ്ടാൽ അത് മനസ്സിലാകും. സ്റ്റേജിൽ ഒപ്പമുണ്ടെങ്കിൽ ശോഭയുടെ പ്രസംഗത്തിനിടയിൽ സുരേന്ദ്രന്റെ വാക്കുകളൊന്നും എല്‍ക്കില്ല. അതുകൊണ്ടാവാം അവരെ പുകച്ച് പുറത്തുചാടിക്കാൻ ഇവർ ശ്രമിക്കുന്നത്.
കഴിഞ്ഞ തവണ കഴക്കൂട്ടത്ത് മത്സരിച്ചപ്പോൾ ശോഭയെ പ്രചാരണത്തിനിടെ പോയി കണ്ടിരുന്നു. ശോഭ ജയിക്കും എന്ന് ഞാൻ അവരോട് പറഞ്ഞു. എന്നാൽ അപ്പോഴും മനസ്സിൽ എൽഡിഎഫാകും ജയിക്കുന്നതെന്ന് എനിക്ക് നന്നായിട്ട് അറിയാമായിരുന്നു. ശോഭമാത്രം പാർട്ടിയുടെ തലപ്പത്തേക്ക് വന്നാലും ബിജെപി നന്നാവില്ല. ഇവരെല്ലാം ഒന്നായി നിന്നാൽ മാത്രമേ പാർട്ടിക് എന്തെങ്കിലും പ്രയോജനമുണ്ടാകൂ. എന്നാൽ, ഇനി ഇവരെല്ലാം ഒന്നിച്ചു നിന്നെന്നു കരുതിയാൽ പോലും കേരളത്തിൽ ബിജെപി രക്ഷപ്പെടില്ല.
∙ സുരേഷ് ഗോപി ബിജെപിയുടെ തലപ്പത്ത് വന്നാൽ മാറ്റമുണ്ടാകും എന്ന് കരുതുന്നുണ്ടോ ?
സംസ്ഥാന നേതൃത്വത്തിലേക്ക് വരാൻ സുരേഷ് ഗോപിക്ക് താത്പര്യമില്ല. 2 വർഷം മുൻപ് സുരേഷ് തന്നെ പറഞ്ഞ കാര്യമാണിത്. മോദിയും അമിത്ഷായും എന്ത് പറഞ്ഞാലും കേൾക്കുമെന്നാണ് അദ്ദേഹം പറയുന്നത്. സുരേഷിനെ സംസ്ഥാന നേതൃത്വത്തിൽ കൊണ്ടുവരാൻ കേന്ദ്രമന്ത്രി വി. മുരളീധരനും കെ. സുരേന്ദ്രനും തയാറുമല്ല. സുരേഷ് വന്നാൽ അവരുടെ കയ്യിൽ നിന്ന് പാർട്ടിയുടെ പിടിവിട്ട് പോകും. മന്ത്രിയാകും എന്നു കരുതി എത്രനാളായി സുരേഷ് ഗോപി ഉടുപ്പും തയ്പ്പിച്ച് നടക്കുന്നു. ഇപ്പോൾ സുരേഷ് ഗോപിയെ മന്ത്രിയാക്കണോ അതോ ലോക്സഭയിലേക്ക് മത്സരിപ്പിക്കാൻ വേണ്ടി പ്രവർത്തിപ്പിക്കണമോ എന്നത് ബിജെപിക്ക് മുന്നിലുള്ള വലിയ ചോദ്യമല്ലേ.
∙ ബിജെപിയിൽ ഇനിയും അസംതൃപ്തരായ കലാകാരൻമാരുണ്ടോ? അടുത്തിടെ നടൻ കൃഷ്ണകുമാർ അതൃപ്തി പ്രകടിപ്പിച്ചതായി വാർത്തകളുണ്ടായിരുന്നു.
ബിജെപിയിൽ ഇനിയും അസംതൃപ്തരുണ്ട്. എന്നാൽ കൃഷ്ണകുമാർ അഭിപ്രായങ്ങൾ മാറ്റി മാറ്റി പറയുന്നയാളാണ്. രണ്ട് സൈഡിലും നിൽക്കും. ബിജെപി വിടുമെന്നൊന്നും അദ്ദേഹം പറഞ്ഞിട്ടില്ല.
∙ 2016ന് ശേഷം പിന്നീട് തിരഞ്ഞെടുപ്പുകളിൽ ബിജെപിക്ക് വേണ്ടി പ്രചാരണത്തിന് പോയിട്ടില്ലേ?
ഇല്ല. ബിജെപിക്ക് വേണ്ടി എവിടെയും പ്രചാരണത്തിന് പോയിട്ടില്ല. പക്ഷേ ഇനിയങ്ങനെയായിരിക്കില്ല. അടുത്ത തിരഞ്ഞെടുപ്പിൽ സിപിഎമ്മിനായി പ്രചാരണത്തിനിറങ്ങും. അതൊരു വരവായിരിക്കും.
∙ ദേശീയ നേതൃത്വത്തിൽ ആകൃഷ്ടനായി മുൻപ് ബിജെപിയിൽ ചേർന്ന താങ്കൾ ഇപ്പോൾ മോദി സർക്കാരിനെ എങ്ങനെയാണ് കാണുന്നത് ?
എന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റമുണ്ടായി. മണിപ്പുരിലെ സംഭവങ്ങളിൽ പ്രധാനമന്ത്രി അവിടേക്ക് തിരിഞ്ഞ് നോക്കിയില്ലെന്ന ആക്ഷേപം ഉയർന്നില്ലേ. അതുപോലെ തന്നെയാണ് ഇപ്പോൾ ഉയർന്നു വരുന്ന വിഷയമായ ഏകീകൃത സിവിൽ കോഡ്. ഭരണത്തിലേറി 9 വർഷമായിട്ടും എങ്ങനെ ഏകീകൃത സിവിൽ കോഡ് നടപ്പാക്കണം എന്നതിൽ ഒരു വ്യക്തതയും ബിജെപിക്കില്ല. ഇതിൽ പല കള്ളക്കളികളും ഉണ്ട്. ഏകീകൃത സിവിൽ കോഡ് നടപ്പിലായാൽ അത് ആദ്യം ദോഷകരമായി ബാധിക്കുക ഹിന്ദുക്കളെയും ആദിവാസി വിഭാഗങ്ങളെയുമായിരിക്കും. പിന്നീട് മാത്രമേ മറ്റു സമുദായങ്ങളെ ബാധിക്കുകയുള്ളു.
∙ എന്തുകൊണ്ട് ബിജെപി വിട്ടു എന്ന് താങ്കൾ വ്യക്തമാക്കി, എന്തുകൊണ്ട് സിപിഎം തിരഞ്ഞെടുത്തു എന്ന് പറയാമോ?
ഇപ്പോഴും എനിക്ക് സിപിഎം അംഗത്വം ലഭിച്ചിട്ടുണ്ടോ എന്ന കാര്യത്തിൽ എനിക്ക് വ്യക്തതയില്ല. അതൊക്കെ തീരുമാനിക്കേണ്ടത് പാർട്ടിയാണ്. സിപിഎം അംഗത്വം നൽകാൻ ഭീമൻ രഘു യോഗ്യനാണോ എന്നവർ തീരുമാനിക്കട്ടെ.
∙ ബിജെപി വിട്ട് സിപിഎമ്മിലേക്ക്, എകെജി സെന്ററിലേക്ക് വന്നപ്പോഴുള്ള അനുഭവം?
അന്ന് എകെജി സെന്ററിലേക്ക് പറഞ്ഞതിലും വൈകിയാണ് എത്തിച്ചേരാനായത്. ട്രാഫിക് ബ്ലോക്കായിരുന്നു കാരണം. കാത്തുനിന്നിട്ടും എന്നെ കാണാതായതോടെ വിളിച്ച പത്രക്കാരോട് ഞാൻ സുരേന്ദ്രനെ പോലെ ഹെലികോപ്ടറിലല്ല, കാർ ഓടിച്ചാണ് വരുന്നതെന്നാണ് മറുപടി നൽകിയത്. എകെജി സെന്ററിൽ മികച്ച സ്വീകരണമാണ് ലഭിച്ചത്. ഇനിയുള്ള കാലം സിപിഎമ്മിനൊപ്പമാണെന്ന് ഉറപ്പ് നൽകിയാണ് മടങ്ങിയത്.
∙ ബിജെപിയിൽ പ്രവർത്തിച്ചിരുന്ന ഒരാൾക്ക് ഒരു ദിവസം വെറുതെ എകെജി സെന്ററിൽ കയറി ചെല്ലാനാവുമോ? എന്തെങ്കിലും ചർച്ച നടന്നിരുന്നോ?
എകെജി സെന്ററിലെത്തുന്നതിന് തലേദിവസം മുഖ്യമന്ത്രിയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കണ്ടു. പാർട്ടിയിൽ ചേരാനുള്ള ആഗ്രഹം തുറന്നുപറഞ്ഞു. ആലോചിക്കാമെന്ന് അദ്ദേഹം മറുപടി നൽകി. രാവിലെ എത്തിയ ഞാനുമായി അരമണിക്കൂറോളം അദ്ദേഹം സംസാരിച്ചു. തലസ്ഥാനത്തെ ചിത്രാഞ്ജലി സ്റ്റുഡിയോ ഹൈദരാബാദിലെ പോലെ ഫിലിം സിറ്റിയാക്കണമെന്ന എന്റെ ആഗ്രഹം തുറന്ന് പറഞ്ഞു. അത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ച് ആലോചനയുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ഭാവിയിൽ ടൂറിസവുമായി ചേർത്ത് വികസിപ്പിക്കാൻ പറ്റിയ ഒരു പദ്ധതിയാവും ഇത്.
മുഖ്യമന്ത്രിയെ കണ്ടതിന് പിന്നാലെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി.ജോയ് എംഎൽഎയെ വിളിച്ചിരുന്നു. ഇതിന് മുൻപേ കണ്ണൂരിൽ വച്ച് ഗോവിന്ദൻ മാസ്റ്ററോട് പാർട്ടിയിൽ ചേരാനുള്ള ആഗ്രഹം പറഞ്ഞിരുന്നു. ‘ആ പോരെ പോരെ’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. കോളജ് പഠനകാലത്ത് എസ്എഫ്ഐയുമായിട്ടായിരുന്നു ആഭിമുഖ്യം.
∙ കോൺഗ്രസിൽ പ്രവർത്തിച്ചിട്ടുണ്ട് എന്ന് കേൾക്കുന്നത് ശരിയാണോ ?
ഞാൻ കോൺഗ്രസ്സുകാരനല്ല. ബിജെപിക്കാരനായിരുന്നു ഇപ്പോൾ സിപിഎമ്മിൽ ചേർന്നു എന്നതാണ് ശരി. സിപിഎമ്മിൽ ചേർന്നതിന് പിന്നാലെയാണ് ബിജെപി നേതാക്കൾ താൻ കോൺഗ്രസിൽ നിന്നാണ് സിപിഎമ്മിലേക്ക് പോയതെന്ന പ്രചാരണം അഴിച്ചുവിടുന്നത്. ബിജെപി സ്ഥാനാർഥിയായി നിന്ന തന്നെക്കുറിച്ച് ഇപ്രകാരം പ്രചാരണം നടത്തുന്നത് ആ പാർട്ടിയിലെ തന്നെ അണികളിൽ എന്ത് ആശയക്കുഴപ്പമാണ് ഉണ്ടാക്കുക എന്നു പോലും അവർ തിരിച്ചറിയുന്നില്ല.
∙ ഇപ്പോൾ സിപിഎമ്മിലെത്തിയ അവസരത്തിൽ പിണറായി സർക്കാരിനെ എങ്ങനെ വിലയിരുത്തുന്നു ?
എന്തുകൊണ്ടാണ് പിണറായി സർക്കാർ രണ്ടാമതും അധികാരത്തിൽവന്നു എന്നത് നാം മനസ്സിലാക്കണം. അത് കോവിഡ് കാലത്ത് കിറ്റ് നൽകിയതു കൊണ്ടുമാത്രമല്ല. ജനങ്ങളുടെ ആവശ്യം അവരുടെ ജാതിയും സമുദായവും നോക്കാതെ കണ്ടറിഞ്ഞു നൽകാൻ പിണറായിക്ക് കഴിഞ്ഞു. അവരെ സഹായിക്കണമെന്ന നീതിബോധത്തോടെ സർക്കാർ പ്രവർത്തിച്ചു. അതുകൊണ്ടാണ് വീണ്ടും ഭരണം ലഭിച്ചത്. മുഖ്യമന്ത്രി എന്തെല്ലാം കാര്യങ്ങളാണ് ചെയ്തത്. കാര്യങ്ങളെല്ലാം തുറന്ന് പറയുന്ന മനുഷ്യനാണ് പിണറായി. പറയേണ്ടത് പറയേണ്ട സ്ഥലത്ത് പറയും.
∙ ആദ്യമേ സിപിഎമ്മിൽ ചേരേണ്ടതായിരുന്നു എന്ന് തോന്നുന്നുണ്ടോ ?
സിനിമയിൽ ശ്രീനിവാസന്‍ പറയുന്നതു പോലെ ‘എല്ലാത്തിനും അതിന്റേതായ സമയമുണ്ട്’. അത് പോലെയാണ് എന്റെ സിപിഎം പ്രവേശനവും.
∙ ബിജെപി വിട്ട് വന്നതുകൊണ്ടാണ്, അല്ലെങ്കിൽ ഭീമൻ രഘുവിന് ഇത്രയും ഒരു അംഗീകാരം സിപിഎമ്മിൽ കിട്ടില്ലായിരുന്നു എന്ന് കരുതുന്നവരുണ്ടാകുമോ?
അങ്ങനെയൊന്നുമില്ല, ബിജെപി വിട്ട് വന്നതിനാലല്ല എനിക്ക് അംഗീകാരം ലഭിച്ചത്. ഞാനൊരു കലാകാരനാണ്. കലാകാരൻമാരെ ബഹുമാനിക്കുന്ന, അംഗീകരിക്കുന്ന പാർട്ടിയാണ് സിപിഎം.
English Summary: Film Star Bheeman Raghu Has Left BJP And Joined CPM. What Were The Reasons for Doing So? Exclusive interview