ജവാഹർലാൽ നെഹ്റു മുൻകയ്യെടുത്താണ് 1954ൽ ഡൽഹി കേന്ദ്രമായി സാഹിത്യ അക്കാദമി രൂപീകരിച്ചത്. അതിന്റെ ആദ്യത്തെ പ്രസിഡന്റ് പ്രധാനമന്ത്രി എന്നപോലെ സർവാംഗീകാരമുള്ള സാഹിത്യകാരൻകൂടിയായ നെഹ്റു തന്നെ ആയിരുന്നു. അക്കാദമി പ്രസിഡന്റ് സ്ഥാനം എത്ര ഉന്നതമാണ് എന്ന തന്റെ സങ്കൽപം വെളിപ്പെടുത്തിക്കൊണ്ട് അദ്ദേഹം പറഞ്ഞു: സാഹിത്യ അക്കാദമിയുടെ കാര്യത്തിൽ ഇടപെടാൻ ഒരു പ്രധാനമന്ത്രിയെയും ഞാൻ അനുവദിക്കുകയില്ല. പ്രധാനമന്ത്രി എന്നിൽ സ്വാധീനം ചെലുത്താൻ ശ്രമിച്ചാൽ ഞാൻ പ്രതിരോധിക്കും. ഈ സങ്കൽപത്തിലാണ് പിന്നീടു സംസ്ഥാനങ്ങളിൽ അക്കാദമികൾ രൂപംകൊണ്ടത്. 1956ൽ കേരള സാഹിത്യ അക്കാദമി ഉണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പഴയ കഥയൊക്കെ എനിക്കെന്നപോലെ പലർക്കും ഓർമ വരാൻ ഇടയാക്കുന്നത് ഇപ്പോഴത്തെ ചില സംഭവവികാസങ്ങളാണ്. കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ചില പുസ്തകങ്ങളിൽ രണ്ടാം പിണറായി സർക്കാരിന്റെ രണ്ടാം വാർഷികത്തിന്റെ പരസ്യം ചേർത്തതു മറക്കാറായിട്ടില്ല. കഴിഞ്ഞ ദിവസം ഇതാ, സാംസ്കാരിക വകുപ്പിനു കീഴിലുള്ള സ്ഥാപനങ്ങളിലെല്ലാം സർക്കാരിന്റെ നേരിട്ടുള്ള ഇടപെടൽ നിയമമാക്കി ഉത്തരവ് ഇറക്കിയിരിക്കുന്നു.

ADVERTISEMENT

∙ ചില ഉദാഹരണങ്ങൾ: 

1. നിയമസഭാ സമ്മേളനം നടക്കുമ്പോൾ അക്കാദമികളിൽ കമ്മിറ്റി യോഗങ്ങൾ ചേർന്നുകൂടാ.

2. യോഗങ്ങളുടെ തീയതി മുൻകൂട്ടി സർക്കാരിനെ അറിയിക്കണം.

3. അവ അറിയിക്കുന്ന കൂട്ടത്തിൽ ചർച്ചാവിഷയങ്ങളുടെ വിശദാംശങ്ങൾ അറിയിച്ചിരിക്കണം.

ADVERTISEMENT

4. യോഗങ്ങളുടെ മിനിറ്റ്സ് 10 ദിവസത്തിനുള്ളിൽ സർക്കാരിനു കിട്ടിയിരിക്കണം.

5. സർക്കാർ മിനിറ്റ്സിൽ ഭേദഗതി നിർദേശിച്ചാൽ അതു നടപ്പാക്കിയിരിക്കണം.

6. പരിപാടികൾ നിശ്ചയിക്കുന്നത് വകുപ്പു മന്ത്രിയുടെ സൗകര്യം നോക്കിയായിരിക്കണം.

കേരള സാഹിത്യ അക്കാദമി, കേരള സംഗീത നാടക അക്കാദമി, കേരള ചലച്ചിത്ര അക്കാദമി, കേരള ലളിതകലാ അക്കാദമി തുടങ്ങിയ സാംസ്കാരിക സ്ഥാപനങ്ങളുടെ സ്വയംഭരണം (ഓട്ടോണമി) ഇതോടെ ഇല്ലാതാവുകയാണ്. സാംസ്കാരിക വകുപ്പിന്റെ ഉപവകുപ്പുകൾ മാത്രമായി അക്കാദമികൾ തരംതാഴുകയാണ്.

ADVERTISEMENT

നികുതിദായകരമായ ഞാനും നിങ്ങളും ഇപ്പോൾ കുത്തിയിരുന്ന് ആലോചിക്കണം: ഇങ്ങനെ വകുപ്പു മന്ത്രിയുടെ സാന്നിധ്യവും സൗകര്യവും ഉറപ്പാക്കി അദ്ദേഹത്തിന്റെ ഇഷ്ടത്തിനും ഇമ്പത്തിനും അനുസരിച്ചു കാര്യങ്ങൾ നടത്താൻ എന്തിനാണ് അക്കാദമികൾ? അതിനു സാംസ്കാരിക വകുപ്പ് ഉണ്ടല്ലോ.

ഈ കാലത്തുപോലും കേന്ദ്ര അക്കാദമിയുടെ ഭാരവാഹികളെ എഴുത്തുകാർ തിരഞ്ഞെടുക്കുകയാണെന്ന് ഈ സന്ദർഭത്തിൽ നാം ഓർക്കണം. ഇപ്പോഴും അവിടെ പുരസ്കാരവിതരണം നിർവഹിക്കുന്നത് അക്കാദമി പ്രസിഡന്റ് ആണ്. ഈ അളവിൽ കേരളത്തിൽ സർക്കാർദാസ്യം മുഴുത്തത് ഈയിടെയാണ്. അത്ര പഴക്കമില്ലാത്ത ഒരു സംഭവം പറയാം: കേരള സാഹിത്യ അക്കാദമിയിലേക്കു കുറച്ചുപേരെ സർക്കാർ നാമനിർദേശം ചെയ്യും. ഇങ്ങനെ നാമനിർദേശം ചെയ്യപ്പെട്ടവർ വേറെ കുറച്ചുപേരെ നാമനിർദേശം ചെയ്യും.

കേരള സാഹിത്യ അക്കാദമി ഫോട്ടോ ഫഹദ് മുഹമ്മദ് ∙ മനോരമ

ഈ രണ്ടുകൂട്ടരും ചേർന്നതാണ് ജനറൽ കൗൺസിൽ. എൻ.പി. മുഹമ്മദ് പ്രസിഡന്റായ കൊല്ലം അംഗങ്ങൾ ഇന്നയിന്ന ആളുകളെ നാമനിർദേശം ചെയ്യണമെന്ന് സർക്കാരിൽ നിന്ന് ഒരു കടലാസ് വന്നു. അതിൽ അഭിപ്രായം പറയാൻ സർക്കാരിന് അവകാശമില്ലെന്നു സാഹിത്യ അക്കാദമി മറുപടി അയച്ചു. അന്നത്തെ സർക്കാർ അത് അംഗീകരിച്ചു മിണ്ടാതിരുന്നു. അക്കാദമി അംഗങ്ങൾ അവർക്കു ബോധിച്ചവരെ നോമിനേറ്റ് ചെയ്യുകയും ചെയ്തു.

സ്വയം ഭരണാവകാശം നഷ്ടപ്പെട്ട സ്ഥാപനങ്ങളുടെ ഇന്നത്തെ ദുരവസ്ഥയ്ക്കെതിരായി അവയിൽ ഇരിക്കുന്ന നമ്മുടെ കലാകാരന്മാരിൽ എത്ര പേർ സംസാരിക്കും? അത്തരം സ്ഥാനമാനങ്ങളൊന്നും ഇല്ലാത്ത എത്രപേർ ഇതിനെതിരെ പ്രതിഷേധിക്കാൻ ധൈര്യപ്പെടും. കുറ്റകരമായ ഈ മൗനത്തിലേക്കു നമ്മുടെ കലാകാരന്മാരെ തള്ളിവിടുന്ന ഇന്നത്തെ സർക്കാർ ചെയ്യുന്നത് കലാപോഷണം തന്നെയോ? തന്റേടവും ത്രാണിയും ഇല്ലാത്തവരാക്കി നമ്മുടെ കലാകാരന്മാരെ രൂപപ്പെടുത്തുകയാണോ പിണറായി സർക്കാരിന്റെ സാംസ്കാരികനയം?

എന്റെ ഓർമയോടു ക്ഷമിക്കുക: റോമാചക്രവർത്തി എന്ന നിലയിൽ ചരിത്രപ്രസിദ്ധനായ നീറോയുടെ സദസ്യനായിരുന്നു സാഹിത്യപണ്ഡിതൻ പെട്രോണിസ്. ചക്രവർത്തിയുടെ നിലവാരം കുറഞ്ഞ കവിതകളെ വിമർശിക്കാൻ ധൈര്യം കാണിച്ചിരുന്ന പെട്രോണിസിനെപ്പറ്റി അനേകം കഥകളുണ്ട്. അദ്ദേഹത്തെ കണ്ടാലുടനെ ചക്രവർത്തി സ്വന്തം കവിതകൾ വായിച്ചുകേൾപ്പിക്കും. അപ്പോൾ ഛർദി വരാനിടയുണ്ട് എന്നതിനാൽ പെട്രോണിസ് ചായ കുടിക്കാതെയാണ് കൊട്ടാരത്തിൽ ചെന്നിരുന്നതത്രേ!

നിശിതവിമർശനങ്ങൾ സഹിക്കാതെ നീറോ അദ്ദേഹത്തെ തടവിലിട്ടു. അക്കാലത്ത് സ്വന്തം രചനകൾ മെച്ചപ്പെടുത്താൻ ചക്രവർത്തി കിണഞ്ഞു ശ്രമിക്കുകയുണ്ടായി. പിന്നീട് എഴുതിയ ചില കവിതകൾ വായിച്ചുകേൾപ്പിക്കാൻ വിമർശകനെ തടവിൽനിന്നു മോചിപ്പിച്ച് തന്റെ മുൻപിൽ ഹാജരാക്കാൻ ഉത്തരവായി.

പുതിയ കവിതകൾ വായിച്ചു കേൾപ്പിച്ച് നീറോ ചോദിച്ചു: ‘എങ്ങനെയുണ്ട് പെട്രോണിസ്? ഗംഭീരമായിട്ടില്ലേ?‌’ വിനീതവിധേയനായി പെട്രോണിസ് മറുപടി പറഞ്ഞു: ‘തിരുമേനീ, അടിയനെ തടവറയിലേക്കു തന്നെ മടക്കി അയയ്ക്കാൻ ദയവുണ്ടാകണം.’ റോമാ ചക്രവർത്തിയോടാണ് ഈ പറയുന്നതെന്ന് ഓർക്കണം; നീറോ വാഴ്ച കൊണ്ടിരുന്നത് രണ്ടായിരം കൊല്ലം മുൻപാണെന്നും!

കേരള സാഹിത്യ അക്കാദമിയുടെയും കേരള സംഗീതനാടക അക്കാദമിയുടെയും സെക്രട്ടറിയായി പ്രവർത്തിച്ചിരുന്ന ഡോ.പി.വി. കൃഷ്ണൻനായർ ഒരിക്കൽ പറഞ്ഞതാണ് എനിക്ക് ഇപ്പോൾ ഓർമ വരുന്നത്: എഴുത്തുകാർ ഒരേസമയം വിദ്യാഭ്യാസ വകുപ്പിന്റെയും സാംസ്കാരിക വകുപ്പിന്റെയും മിത്രങ്ങളും ശത്രുക്കളുമാണ്. അവർക്കു പ്രവർത്തിക്കാനുള്ള സൗകര്യവും സമ്പത്തും ഒരുക്കിക്കൊടുക്കുന്നിടത്താണ് മൈത്രി. അവരുടെ വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നിടത്താണ് ശത്രുത!

എഴുത്തുകാരുടെ ഉള്ളിൽ എപ്പോഴും എതിരുണ്ട്. ദൈവവിശ്വാസം, മതാനുഷ്ഠാനം, ജാത്യാചാരം, കുടുംബം, സാമൂഹികസ്ഥാപനം, അധികാരസ്ഥാനം തുടങ്ങിയവയെ വിമർശിക്കുന്ന വലുതോ ചെറുതോ ആയ ഒരു ‘റിബൽ’ ഏത് എഴുത്തുകാരന്റെയും എഴുത്തുകാരിയുടെയും ഉള്ളിലുണ്ട്. ഏതു നാട്ടിലും ഏതു ഭാഷയിലും ഏതു കാലത്തും ഇതാണു സ്ഥിതി. ബഷീറിന്റെ കഥാപാത്രം ഉന്നയിക്കുന്ന ‘എതിരുണ്ടോ?’ എന്ന പ്രശ്നം എഴുത്തുകാർ എപ്പോഴും സ്വയം ചോദിക്കുന്ന ചോദ്യമാണ്.

എല്ലാറ്റിന്റെയും വേലിക്കു പുറത്തു നടക്കുന്ന ‘അന്യനെ’യാണ് കലാകാരൻ എന്നു വിളിക്കുന്നത്. ആ സഹജസ്വഭാവം വിലയ്ക്കെടുക്കാൻ പാകത്തിൽ സ്ഥാനമാനങ്ങളും പുരസ്കാരങ്ങളും സൗജന്യങ്ങളുമായി അധികാരവർഗം കാത്തുനിൽപുണ്ട്. അവയിൽ വീഴാതെ സ്വയം കാക്കാനുള്ള ത്രാണിയാണ് കലാകാരന്മാർക്കു വേണ്ടത്. 

ആ സ്വാതന്ത്ര്യത്തിലാണ് കലയുടെ ചൈതന്യം. അതുകൊണ്ടാണ് നമ്മുടെ വൈലോപ്പിള്ളി പറഞ്ഞത്: ‘കലാകാരന്മാർ എന്നും പ്രതിപക്ഷമാണ് ’.

English Summary: What is the purpose of Sahitya Akademis becoming sub-departments of the government without any autonomy?