രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യൻ റെയിൽവേ വഹിക്കുന്ന സ്ഥാനം ചെറുതല്ല. ഇത് മനസ്സിലാക്കിത്തന്നെയാണ് കേന്ദ്ര സർക്കാർ 2023ലെ ബജറ്റിൽ റെയിൽവേയ്ക്ക് റെക്കോർഡ് മൂലധനം പ്രഖ്യാപിച്ചത്. 2022–23 സാമ്പത്തിക വർഷം 1.4 ലക്ഷം കോടി ആയിരുന്നത് ഇത്തവണ 2.4 ലക്ഷം കോടി രൂപയിലേക്കാണ് ഉയർന്നത്. 14 ലക്ഷത്തിലധികം ജീവനക്കാരുള്ള ഇന്ത്യൻ റെയിൽവേ, ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നാണ്. 67,850 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന റെയിൽ ശൃംഖലയുടെ ഭാഗമായി കുറേയധികം അനുബന്ധ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മികച്ച ചില കമ്പനികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യൻ റെയിൽവേ വഹിക്കുന്ന സ്ഥാനം ചെറുതല്ല. ഇത് മനസ്സിലാക്കിത്തന്നെയാണ് കേന്ദ്ര സർക്കാർ 2023ലെ ബജറ്റിൽ റെയിൽവേയ്ക്ക് റെക്കോർഡ് മൂലധനം പ്രഖ്യാപിച്ചത്. 2022–23 സാമ്പത്തിക വർഷം 1.4 ലക്ഷം കോടി ആയിരുന്നത് ഇത്തവണ 2.4 ലക്ഷം കോടി രൂപയിലേക്കാണ് ഉയർന്നത്. 14 ലക്ഷത്തിലധികം ജീവനക്കാരുള്ള ഇന്ത്യൻ റെയിൽവേ, ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നാണ്. 67,850 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന റെയിൽ ശൃംഖലയുടെ ഭാഗമായി കുറേയധികം അനുബന്ധ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മികച്ച ചില കമ്പനികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യൻ റെയിൽവേ വഹിക്കുന്ന സ്ഥാനം ചെറുതല്ല. ഇത് മനസ്സിലാക്കിത്തന്നെയാണ് കേന്ദ്ര സർക്കാർ 2023ലെ ബജറ്റിൽ റെയിൽവേയ്ക്ക് റെക്കോർഡ് മൂലധനം പ്രഖ്യാപിച്ചത്. 2022–23 സാമ്പത്തിക വർഷം 1.4 ലക്ഷം കോടി ആയിരുന്നത് ഇത്തവണ 2.4 ലക്ഷം കോടി രൂപയിലേക്കാണ് ഉയർന്നത്. 14 ലക്ഷത്തിലധികം ജീവനക്കാരുള്ള ഇന്ത്യൻ റെയിൽവേ, ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നാണ്. 67,850 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന റെയിൽ ശൃംഖലയുടെ ഭാഗമായി കുറേയധികം അനുബന്ധ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മികച്ച ചില കമ്പനികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി മെച്ചപ്പെടുത്തുന്നതിൽ ഇന്ത്യൻ റെയിൽവേ വഹിക്കുന്ന സ്ഥാനം ചെറുതല്ല. ഇത് മനസ്സിലാക്കിത്തന്നെയാണ് കേന്ദ്ര സർക്കാർ 2023ലെ ബജറ്റിൽ റെയിൽവേയ്ക്ക് റെക്കോർഡ് മൂലധനം പ്രഖ്യാപിച്ചത്. 2022–23 സാമ്പത്തിക വർഷം 1.4 ലക്ഷം കോടി ആയിരുന്നത് ഇത്തവണ 2.4 ലക്ഷം കോടി രൂപയിലേക്കാണ് ഉയർന്നത്. 

14 ലക്ഷത്തിലധികം ജീവനക്കാരുള്ള ഇന്ത്യൻ റെയിൽവേ, ലോകത്തിലെ തന്നെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നാണ്. 67,850 കിലോമീറ്ററിലധികം വ്യാപിച്ചു കിടക്കുന്ന റെയിൽ ശൃംഖലയുടെ ഭാഗമായി കുറേയധികം അനുബന്ധ കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ മികച്ച ചില കമ്പനികൾ ഓഹരിവിപണിയിൽ ലിസ്റ്റ് ചെയ്തിട്ടുമുണ്ട്. വന്ദേഭാരത് ട്രെയിനിന്റെ വരവും മറ്റ് അടിസ്ഥാനസൗകര്യ വികസനവും റെയിൽവേയുടെ മുഖച്ഛായ മാറ്റുന്നതോടൊപ്പം ഈ കമ്പനികളിലെ നിക്ഷേപ സാധ്യതയും വർധിപ്പിക്കുന്നുണ്ട്. ഈ സാഹചര്യത്തിൽ, നേട്ടമുണ്ടാക്കിയ മികച്ച റെയിൽവേ ഓഹരികളെ പരിചയപ്പെടാം. ഒപ്പം നിക്ഷേപകർ അറിഞ്ഞിരിക്കേണ്ട റെയിൽവേ സ്റ്റോക്കുകളെയും അടുത്തറിയാം...

ADVERTISEMENT

∙ എല്ലാമെല്ലാമായ ഐആർസിടിസി

1999ൽ ആണ് റെയിൽവേയുമായി ബന്ധപ്പെട്ട സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി ഐആർസിടിസി രൂപീകൃതമാകുന്നത്. രാജ്യത്തെ മിനിരത്ന വിഭാഗത്തില്‍ ഉൾപ്പെടുന്ന കമ്പനികളിലൊന്നാണ് ഐആർസിടിസി. റെയിൽവേ മന്ത്രാലയത്തിനു കീഴിലുള്ള ഈ കമ്പനി റെയിൽവേ സ്റ്റേഷനുകളിലെയും റെയിൽവേയുടെയും ഹോസ്പിറ്റാലിറ്റി സേവനത്തിലാണ് പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ടിക്കറ്റ് ബുക്ക് ചെയ്യാൻ ഉപയോഗിക്കുന്ന അപ്ലിക്കേഷനും ഹോട്ടൽ, ടൂർ പാക്കേജുകൾ എന്നിവയും ഐആർസിടിസിയുടെ ചുമതലയിലാണ് പ്രവർത്തിക്കുന്നത്. 

645 കോടി രൂപ സമാഹരിക്കുകയെന്ന ലക്ഷ്യവുമായി 2019 സെപ്റ്റംബറിലാണ് കമ്പനിയുടെ ഐപിഒ വിപണിയിലേക്ക് എത്തുന്നത്. ഒരു ഓഹരിക്ക് 315 – 320 രൂപ നിരക്കിലായിരുന്നു പ്രൈസ് ബാൻഡ്. 111.91% അധികം സബ്സ്ക്രൈബ് ചെയ്യപ്പെട്ട ഐപിഒ, നിക്ഷേപകർക്ക് നാലു വർഷം കൊണ്ട് നൽകിയത് 287% റിട്ടേൺ. ജൂലൈ 14ന് വ്യാപാരം അവസാനിപ്പിക്കുമ്പോൾ കമ്പനിയുടെ വിപണി മൂല്യം 49,828 കോടി രൂപയാണ്. 52 ആഴ്ചയിലെ താഴ്ന്ന നിരക്കായ 557 രൂപയിൽനിന്ന് കഴിഞ്ഞദിവസം സ്റ്റോക്ക് വ്യാപാരം അവസാനിപ്പിച്ചത് 622.85 രൂപയിലാണ്.

റെയിൽവേയുടെ വികസനം ഏറ്റവും കൂടുതലായി പ്രതിഫലിക്കുന്നത് ഓഹരികളിലാണ്. വന്ദേഭാരത് സജീവമായതോടെ റെയിൽവേ ഓഹരികളിലെല്ലാം മുന്നേറ്റമുണ്ടായത് ഇക്കാരണം കൊണ്ടാണ്.

കഴിഞ്ഞ 2 വർഷമായി സ്റ്റോക്ക് ലാഭമെടുപ്പ് തുടരുകയാണ്. നിലവിൽ കമ്പനിക്ക് ബാധ്യതകളില്ല. കഴിഞ്ഞ 2 പാദത്തിലായി വരുമാനവും ലാഭവും തുടരുന്നു. വിദേശ നിക്ഷേപകർ സ്റ്റോക്കിൽ നിക്ഷേപം തുടരുന്നതും ഗുണകരമായി കാണാം. കഴിഞ്ഞ 3 മാസം 10.66% നേട്ടം നൽകിയ ഓഹരി നിലവിൽ കാര്യമായ ചലനമുണ്ടാക്കാതെയാണ് വ്യാപാരം നടത്തുന്നത്.

ADVERTISEMENT

‌∙ റെയിൽവേയുടെ സ്വന്തം ഫിനാൻസ് കോര്‍പ്പറേഷൻ

റെയില്‍വേ മന്ത്രാലയത്തിനു കീഴിലുള്ള വളരെ ശക്തമായ അടിത്തറയുള്ള ഒരു സ്റ്റോക്കാണ് ഇന്ത്യൻ റെയിൽവേ ഫിനാൻസ് കോർപറേഷൻ (IRFC). പുറത്തുനിന്നുള്ള കടമെടുപ്പ് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് റെയില്‍വേയുടെ വികസന പ്രവര്‍ത്തനങ്ങൾക്കായി ഐആർഎഫ്‌സി തുടക്കം കുറിച്ചത്. റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL), കൊങ്കൺ റെയിൽവേ കോർപറേഷൻ ലിമിറ്റഡ്, റെയിൽ ലാൻഡ് ആൻഡ് ഡവലപ്മെന്റ് അതോറിറ്റി, റെയിൽടെൽ കോർപറേഷൻ ഓഫ് ഇന്ത്യ, പിപാവാവ് റെയിൽവേ കോർപറേഷൻ എന്നീ സ്ഥാപനങ്ങള്‍ക്ക് കീഴിലുള്ള വികസന പ്രവർത്തനങ്ങൾക്കായാണ് ഐആർഎഫ്‍സി പ്രധാനമായും ഫണ്ടിങ് ലഭ്യമാക്കുന്നത്. 

(Image Create : Manorama Online)

1986ൽ ആരംഭിച്ച സ്ഥാപനത്തിന്റെ പ്രാഥമിക ലക്ഷ്യം 1,04,369 കോടി രൂപ സമാഹരിക്കുകയായിരുന്നു. റെയില്‍വേയ്ക്ക് കീഴിലുള്ള മറ്റേതൊരു സ്ഥാപനത്തേക്കാളും മുകളിലായിരുന്നു ഈ ഒരു ലക്ഷ്യം. എന്നാൽ ഏറെ വൈകാതെ തന്നെ ഈ ലക്ഷ്യത്തിലേക്ക് സ്ഥാപനം എത്തുകയും ചെയ്തു. 2022ൽ വരുമാനം 28.71% വർധിച്ച് 20,299 കോടി രൂപയിലെത്തി. ഇക്കാലളവിൽ മൊത്ത ലാഭം 6090 കോടി രൂപയായിരുന്നു.  

2021 ജനുവരിയിലാണ് പൊതുവിപണിയിലേക്ക് ഓഹരിയെത്തുന്നത്. 25–26 രൂപ നിരക്കിലുള്ള ഓഹരിയിലൂടെ 4633.38 കോടി രൂപ സമാഹരിക്കുകയായിരുന്നു ലക്ഷ്യം. കഴിഞ്ഞ 2 വർഷത്തെ നിക്ഷേപകന്റെ ലാഭം 39.87 ശതമാനവും  ഒരു വർഷമായി സ്റ്റോക്ക് കൈവശമുള്ള നിക്ഷേപകർക്കുള്ള ലാഭം 66.17% ആണ്. ജൂലൈ 14ന് വ്യാപാരം അവസാനിച്ചപ്പോൾ വിപണി മൂല്യം 42,537 കോടി രൂപയിലെത്തി നിൽക്കുകയാണ്. 53 ആഴ്ചയിലെ താഴ്ന്ന നിരക്കായ 19.9 രൂപയിൽനിന്ന് നിലവിൽ 32.55 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിൽ നിഫ്റ്റി നേട്ടമെടുപ്പു തുടരുമ്പോഴും സ്റ്റോക്കിൽ ചലനമൊന്നും ഉണ്ടായിട്ടില്ല. എങ്കിലും ദീർഘകാലത്തേക്ക് കൈവശം വയ്ക്കാൻ ഇഷ്ടപ്പെടുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ഓഹരിയായി വിദഗ്‍ധർ ഐആർഎഫ്‍സിയെ നിർദ്ദേശിക്കാറുണ്ട്. 

ADVERTISEMENT

∙ അടിസ്ഥാനസൗകര്യ വികസനം റെയിൽ വികാസിലൂടെ

റെയിൽവേയുടെ അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങള്‍ മാത്രം ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സർക്കാരിന്റെ തന്നെ മറ്റൊരു സ്ഥാപനമാണ് റെയിൽ വികാസ് നിഗം ലിമിറ്റഡ് (RVNL). 2002ൽ ആണ് സ്ഥാപനത്തിന്റെ തുടക്കം. റെയിൽവേ ട്രാക്കുകൾ, വൈദ്യുതവൽക്കരണം, പ്രധാന പാലങ്ങൾ, നിർമാണ കേന്ദ്രങ്ങൾ എന്നിവയെല്ലാം പ്രവർത്തനങ്ങൾ ആര്‍വിഎൻഎലിന് കീഴിലാണ് നടപ്പാക്കുന്നത്. ഇതുകൂടാതെ മെട്രോ റെയിൽ പദ്ധതികളും സ്ഥാപനം ഏറ്റെടുത്ത് പൂർത്തിയാക്കുന്നു. 

2019ൽ 17–19 രൂപ നിരക്കിലാണ് റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ ഓഹരി ഐപിഒയ്ക്കായി എത്തുന്നത്. 25,750 കോടി രൂപ വിപണി മൂലധനമുള്ള കമ്പനിയുടെ ഒരു ഓഹരി നിലവിൽ 119.5 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ 3 വർഷത്തെ ഓഹരി വിലയിലുണ്ടായ മുന്നേറ്റം 530.53% ആണ്. കഴിഞ്ഞ 2 വർഷത്തിൽ 285.38 ശതമാനവും ഒരു വർഷത്തില്‍ മാത്രം 300.97 ശതമാനവും നേട്ടം ഓഹരി നിക്ഷേപകന് നൽകി. 

ജൂൺ 7ന് പുറത്തുവന്ന ഏറ്റവും പുതിയ കണക്കുപ്രകാരം റെയില്‍ വികാസ് നിഗം ലിമിറ്റഡിന്റെ നികുതി കഴിഞ്ഞുള്ള ലാഭം 1420.55 കോടിയാണ്. കഴിഞ്ഞ 3 വർഷത്തെ സിഎജിആർ (കോമ്പൗണ്ട് ആന്വൽ ഗ്രോത്ത് റെയ്റ്റ്) 23.2 ശതമാനത്തിലെത്തി. 52 ആഴ്ചയിലെ താഴ്ന്ന ഓഹരി നിരക്കായ 30.25 രൂപയിൽ നിന്ന് നിലവിൽ 309.59% ഉയർച്ച നേടിക്കഴിഞ്ഞു.

∙ കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ

ഏറിയ പങ്കും സർക്കാറിന്റെ കൈവശമുള്ള റെയിൽവേയുടെ മറ്റൊരു സ്ഥാപനമാണ് കണ്ടെയ്നർ കോർപറേഷൻ ഓഫ് ഇന്ത്യ. റെയിൽവേ സംവിധാനത്തിൽ കണ്ടെയ്നർ ട്രാന്‍സ്‍പോർട്ടിന്റെ ചുമതല ഈ സ്ഥാപനത്തിനാണ്. പോര്‍ട്ട് നിയന്ത്രണം, എയർ കാർഗോ പോലുള്ള ഗതാഗത നീക്കങ്ങളും നിയന്ത്രിക്കുന്നത് കണ്ടെയ്നർ കോർപറേഷനാണ്. 1988ൽ സ്ഥാപിതമായെങ്കിലും 1989ൽ ആണ് പ്രവർത്തനമാരംഭിക്കുന്നത്. റെയില്‍വേയുടെ കീഴിലുള്ള 7 കണ്ടെയ്നർ ഡിപ്പോകൾ സ്ഥാപനത്തിന് കൈമാറിക്കൊണ്ടാണ് പ്രവർത്തനത്തിനു തുടക്കമിട്ടത്. 

(Image credit: concorindia.co.in/ConcorGallery.asp)

ജൂലൈ 14ന് വിപണിയാരംഭിച്ചപ്പോൾ 678.5 രൂപയാണ് കമ്പനിയുടെ ഒരു ഓഹരിയുടെ വില. നിലവിൽ 41,968 കോടി വിപണിമൂല്യമുള്ള കമ്പനിക്ക് ബാധ്യകള്‍ കുറവാണ്. കഴിഞ്ഞ 2 സാമ്പത്തിക പാദത്തിലായി വരുമാനം വർധിക്കുന്നതും വാർഷിക ലാഭം മെച്ചപ്പെടുന്നതും കമ്പനിക്ക് ഗുണകരമാണ്. വിവിധ ബ്രോക്കറേജുകൾ കമ്പനിയുടെ ഓഹരി വില 710 രൂപ ടാർജറ്റ് ആയി നിർദേശിച്ചിട്ടുണ്ട്. 

∙ ടെലികമ്യൂണിക്കേഷനിൽ റെയിൽടെൽ

റെയില്‍വേ സ്റ്റേഷനിൽ എത്തിയാൽ നിങ്ങള്‍ക്ക് ഫ്രീ വൈഫൈ ലഭിക്കാറില്ലേ? ഗൂഗിളുമായി കൈകോർത്ത് റെയില്‍വേ മന്ത്രാലയം ആരംഭിച്ച ഒരു പദ്ധതിയായിരുന്നു ഇത്.  2016ൽ മുംബൈ റെയില്‍വേ സ്റ്റേഷനില്‍ ആരംഭിച്ച പദ്ധതി പിന്നീട് മറ്റ് സ്റ്റേഷനുകളിലേക്കും വ്യാപിപ്പിച്ചു. ഈ പദ്ധതികൾക്കൊക്കെ നേതൃത്വം നൽകിയത് റെയിൽടെല്‍ ആണ്.

ഇന്ത്യൻ റെയിൽവേ സർവീസ് ഓഫി എൻജിനീയേഴ്സ്(ഐആർഎസ്‌ഇ) സംഘടിപ്പിച്ച രാജ്യാന്തര പ്രദർശനത്തിലെ റെയിൽ ടെൽ ഇന്ത്യയുടെ സ്റ്റാൾ. (Photo Credit: railtelindia.com/media-center)

2021ൽ ഐപിഒയിലൂടെ വിപണിയിലേക്കെത്തിയ ഓഹരി നിലവിൽ 138.7 രൂപയ്ക്കാണ് വ്യാപാരം നടത്തുന്നത്. ബുള്ളിഷായി തുടരുന്ന സ്റ്റോക്ക് കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് നിൽകിയത് 40.55% റിട്ടേൺ ആണ്. 4228 കോടി മാർക്കറ്റ് മൂല്യമുള്ള കമ്പനി വലിയ കരാറുകളും ഏറ്റെടുത്തു നടത്താറുണ്ട്. ഈ വർഷം എസ്ബിഐയുമായി 253 കോടിയുടെ കരാറിൽ റെയിൽടെൽ ഏര്‍പ്പെട്ടതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

∙ റെക്കോർഡിൽ ടൈറ്റഗർ റെയിൽ സിസ്റ്റംസ്

സ്വകാര്യ മേഖലയിൽ പ്രവർത്തിക്കുന്ന റെയിൽവേ സ്റ്റോക്കുകളിൽ പ്രധാനിയാണ് ടൈറ്റഗർ റെയിൽ സിസ്റ്റംസ്. മുൻപ് ടൈറ്റഗർ വാഗൺസ് എന്നറിയപ്പെട്ട ഈ സ്റ്റോക്ക്, വാഗണുകളുടെ നിർമാണത്തിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.

(Photo Credit: titagarh.in)

നിലവിൽ 491.45 രൂപ വിലയുള്ള സ്റ്റോക്ക് കഴിഞ്ഞ 3 വർഷത്തിൽ നിക്ഷേപകനു നൽകിയ ലാഭം 1072.67% ആണ്. കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം സ്റ്റോക്ക് മൂല്യം 302.58% ഉയർന്നു. റെക്കോർഡ് വരുമാനവുമായാണ് കമ്പനി ഓരോ വർഷവും മുന്നോട്ടു പോകുന്നത്. 2023ലെ വരുമാനം 2779 കോടി രൂപയിലേക്കെത്തിയപ്പോൾ മൊത്ത ലാഭം 138 കോടി രൂപയാണ്. 

∙ ഇനിയുമുണ്ട് വമ്പന്മാർ

റെയിൽവേയുടെ വികസനം ഏറ്റവും കൂടുതലായി പ്രതിഫലിക്കുക ഈ സ്റ്റോക്കുകളിലൂടെയാണ്. വന്ദേഭാരത് സജീവമായതോടെ റെയിൽവേ ഓഹരികളിലെല്ലാം മുന്നേറ്റമുണ്ടായത് ഇക്കാരണം കൊണ്ടാണ്. റെയിൽവേയുമായി ബന്ധപ്പെട്ട മറ്റു ചില ഓഹരികൾ ഇനിയുമുണ്ട്.

ട്രെയിൻ ബോഗി വൃത്തിയാക്കുന്ന ജീവനക്കാരൻ : (Photo by: AFP / Dibyangshu SARKAR)

ഭാരത് ഏർത്ത് മൂവേർസ് ലിമിറ്റഡ്, ടെക്സ്മാകോ റെയിൽ ആൻഡ് എൻജീനിയറിങ്, ഇര്‍കോൺ ഇന്റർനാഷനൽ, ജൂപ്പിറ്റർ വാഗൺസ്, ഓറിയന്റൽ റെയില്‍ ഇൻഫ്രാസ്ട്രക്ച്ചർ, ഭാരത് ഹെവി ഇലക്ട്രിക്കൽസ്, കെ ആൻഡ് ആർ റെയിൽ എൻജിനീയറിങ്, സിമംകോ, കാളിന്ദീ റെയിൽ നിർമാണ്‍, എആർഎസ്എസ് ഇൻഫ്രാസ്ട്രക്ചർ പ്രൊജക്ട് എന്നിവയും ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവയാണ്. റെയിൽവേയിൽ കൂടുതൽ വികസനം സാധ്യമാകുന്നതോടെ നിക്ഷേപകർക്ക് നല്ലൊരു ഓപ്ഷനാണ് ഈ വിഭാഗത്തിലെ ഓഹരികൾ. 

English Summary: Let's Get to Know The Indian Railway ‘Stocks’ That Investors Should Know