പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ഹിന്ദുമത നേതാക്കളുടെ ‘ധർമസംവാദം’ സംഘടിപ്പിച്ചും ശംഖുനാദം മുഴക്കി തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയും മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി കമൽനാഥ് ശ്രമിച്ചത് കോൺഗ്രസിന്റെ പ്രതിഛായ മാറ്റാനാണ്; ഹൈന്ദവ വിരുദ്ധ പാർട്ടിയെന്ന ആരോപണം ചെറുക്കാനും.

പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ഹിന്ദുമത നേതാക്കളുടെ ‘ധർമസംവാദം’ സംഘടിപ്പിച്ചും ശംഖുനാദം മുഴക്കി തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയും മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി കമൽനാഥ് ശ്രമിച്ചത് കോൺഗ്രസിന്റെ പ്രതിഛായ മാറ്റാനാണ്; ഹൈന്ദവ വിരുദ്ധ പാർട്ടിയെന്ന ആരോപണം ചെറുക്കാനും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ഹിന്ദുമത നേതാക്കളുടെ ‘ധർമസംവാദം’ സംഘടിപ്പിച്ചും ശംഖുനാദം മുഴക്കി തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയും മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി കമൽനാഥ് ശ്രമിച്ചത് കോൺഗ്രസിന്റെ പ്രതിഛായ മാറ്റാനാണ്; ഹൈന്ദവ വിരുദ്ധ പാർട്ടിയെന്ന ആരോപണം ചെറുക്കാനും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

പ്രദേശ് കോൺഗ്രസ് കമ്മിറ്റി ആസ്ഥാനത്ത് ഹിന്ദുമത നേതാക്കളുടെ ‘ധർമസംവാദം’ സംഘടിപ്പിച്ചും ശംഖുനാദം മുഴക്കി തിരഞ്ഞെടുപ്പു പ്രചാരണം തുടങ്ങിയും മധ്യപ്രദേശിൽ മുൻ മുഖ്യമന്ത്രി കമൽനാഥ് ശ്രമിച്ചത് കോൺഗ്രസിന്റെ പ്രതിഛായ മാറ്റാനാണ്; ഹൈന്ദവ വിരുദ്ധ പാർട്ടിയെന്ന ആരോപണം ചെറുക്കാനും. കഴിഞ്ഞ മാസം ദേശീയ രാമായണ ഉത്സവം സംഘടിപ്പിച്ച ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേലും മതാധിഷ്ഠിത രാഷ്ട്രീയംകൊണ്ടുതന്നെ ബിജെപിയെ ചെറുക്കാമെന്നു കരുതുന്നു. 

 

കമൽനാഥ് ( Photo Credit : Kamal Nath / facebook)
ADVERTISEMENT

ചിന്ത്‌വാഡയിലെ സെമരിയ ഗ്രാമത്തിൽ 101 അടി ഉയരമുള്ള ഹനുമാൻ പ്രതിമ താൻ സ്ഥാപിച്ചെന്നതു കമൽനാഥിന്റെ പ്രസംഗങ്ങളിലെ അഭിമാനവാചകമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും വോട്ടുപിടിച്ച ബജ്റങ് സേന കഴിഞ്ഞമാസം ഭോപാലിൽവച്ച് കോൺഗ്രസിൽ ലയിച്ചു. ഹിന്ദുത്വം ബിജെപിയുടെ കുത്തകയാണോയെന്നാണ് കമൽനാഥിന്റെ ചോദ്യം. ശ്രീരാമൻ വനവാസത്തിന്റെ പതിനാലിൽ 10 വർഷവും ഇപ്പോഴത്തെ ഛത്തീസ്ഗഡിലുൾപ്പെട്ട പ്രദേശങ്ങളിലാണ് കഴിഞ്ഞതെന്ന കാരണത്താലാണ് ‘രാമ വനാഗമൻ പാത’യെന്ന തീർഥാടന ടൂറിസം പദ്ധതി ഭൂപേഷ് ബാഗേൽ തുടങ്ങിയത്. 

 

representative image (Photo Credit : PRASANNAPIX/shutterstock)

ബിജെപിയുടെ ഹിന്ദുത്വമാണോ അതോ കോൺഗ്രസിന്റെ പ്രതിരോധ ഹിന്ദുത്വമാണോ മെച്ചപ്പെട്ടതെന്ന് മധ്യപ്രദേശിലെയും ഛത്തീസ്ഗഡിലെയും ജനം തീരുമാനിക്കും. ആര് എന്തൊക്കെ പറഞ്ഞാലും, കോൺഗ്രസിന്റെ ഹിന്ദുത്വംകൊണ്ടു ഛത്തീസ്ഗഡിലെ ജനത്തിനു കുറച്ചൊരു ഗുണമുണ്ടായിട്ടുണ്ട്. ബിജെപിയുടെ ഉത്തരേന്ത്യയിലെ സമരമൃഗമായ പശുവിന്റെ ചാണകം വാങ്ങിയ വകയിൽ ഛത്തീസ്ഗഡ് സർക്കാർ ജനത്തിന് ഇതുവരെ നൽ‍കിയിരിക്കുന്നത് 250 കോടി രൂപയാണ്. 

 

ADVERTISEMENT

2020 ജൂലൈ 20ന് ആണ് ഛത്തീസ്ഗഡ് സർക്കാർ ചാണകം വാങ്ങാൻ തുടങ്ങിയത്. മൂന്നു വർഷത്തിനിടെ കിലോയ്ക്ക് രണ്ടു രൂപ നിരക്കിൽ 1.24 കോടി ക്വിന്റൽ ചാണകം വാങ്ങി. നിതി ആയോഗിന്റെ കഴിഞ്ഞ മാർച്ചിലെ കണക്കനുസരിച്ച് 30 ലക്ഷം ടണ്ണാണ് ഇന്ത്യയിലെ പ്രതിദിന ചാണക ഉൽപാദനം. ഇന്ത്യയിലെ ഓരോ പശുവും ദിവസം ശരാശരി 10–12 കിലോ ചാണകമാണ് നൽകുന്നത്. ഛത്തീസ്ഗഡിലെ നാടൻ പശുക്കൾ താരതമ്യേന കൂടുതൽ ചാണകം നൽകുന്നവരാണ്. 

representative image (Photo Credit : Robingrafie/shutterstock)

 

ചാണകം വാങ്ങൽ രാഷ്ട്രീയ പദ്ധതിയാണെന്ന് പശുപോലും തലയാട്ടി സമ്മതിക്കും. പശു പവിത്രമൃഗമാണെന്നൊക്കെ ബിജെപിക്കാർ പറയുമെങ്കിലും അതിന്റെ ചാണകത്തെപ്പോലും വിലമതിക്കുന്നത് തങ്ങളാണെന്നു പ്രഖ്യാപിക്കുകയാണ് ബാഗേൽ സർക്കാർ ചെയ്തത്. ഇപ്പോൾ, ഛത്തീസ്ഗഡ് മാതൃകയിൽ ചാണകപദ്ധതി നടപ്പാക്കാനാണ് മധ്യപ്രദേശിലെ ബിജെപി സർക്കാരിന്റെ ആലോചന. 

 

ADVERTISEMENT

പശുവുള്ള ഏതാണ്ട് മൂന്നു ലക്ഷം പേരാണ് സർക്കാരിനു ദിവസവും ചാണകം നൽകുന്നത്. അതു ശേഖരിക്കാൻ പ്രാദേശിക കേന്ദ്രങ്ങളുണ്ട്. ഈ ചാണകശേഖരം സ്ത്രീകളുടെ സ്വാശ്രയസംഘങ്ങൾ വെർമി കംപോസ്റ്റാക്കും. ഒരു കിലോ വെർമി കംപോസ്റ്റ് ഉണ്ടാക്കാൻ രണ്ടരക്കിലോ ചാണകം വേണം. അപ്പോൾ, 5 രൂപ വിലയുള്ള ചാണകംകൊണ്ടുണ്ടാക്കുന്ന വെർമി കംപോസ്റ്റിനു കിലോയ്ക്ക് 10 രൂപ. ലാഭത്തിന്റെ ഒരു വിഹിതം സ്വാശ്രയസംഘത്തിന്, ഒരു വിഹിതം സംഭരണകേന്ദ്രത്തിന്. ചാണകം വിറ്റാൽ പശുവിന്റെ തീറ്റയ്ക്കുള്ള പണമൊക്കുമെന്നാണ് ഉടമകളുടെ കണക്ക്. 

കർണാടക മുഖ്യമന്ത്രിയായി സിദ്ധരാമയ്യ അധികാരമേൽക്കുന്നു. (ചിത്രം: വിഷ്ണു വി.നായർ ∙ മനോരമ)

 

കർഷകർക്ക് ഏക്കർ അടിസ്ഥാനത്തിലാണ് സർക്കാർ വായ്പ നൽകുന്നത്. അതത്രയും പണമല്ല. വായ്പയുടെ ഭാഗമായി, ഏക്കറിന് 90 കിലോ എന്ന തോതിൽ വെർമി കംപോസ്റ്റാണ് നൽകുക. അതിലൂടെ പാടത്തെ രാസവള ഉപയോഗവും കുറയും. രാസവളം ഉപയോഗിച്ചുപയോഗിച്ച് മണ്ണിന്റെ കടുപ്പം കൂടിയിട്ടുണ്ട്. എത്രയും കൂടുതൽ‍ ജൈവവളം ഉപയോഗിക്കുന്നുവോ അത്ര കണ്ടു മണ്ണിന്റെ കടുപ്പം കുറയുമെന്നും വിളവു മെച്ചപ്പെടുമെന്നുമുള്ള പാഠത്തിൽ കർഷകർക്കും തർക്കമില്ല. 

 

അപ്പോൾ, ചാണകപദ്ധതിയിൽ പശു വളർത്തുകാരും സംഭരണകേന്ദ്ര ജീവനക്കാരും സ്വാശ്രയസംഘക്കാരും കർഷകരും സന്തുഷ്ടരാണ്. ഗ്രാമങ്ങളിലെ പശുക്കളുടെ ചാണകത്തിനു നഗരങ്ങളിലെ പശുക്കളുടേതിനെക്കാൾ ഗുണമുള്ളതുകൊണ്ട് ഗ്രാമങ്ങളിലുണ്ടാക്കുന്ന കംപോസ്റ്റിനോടാണ് കർഷകർക്കു പ്രിയം. 

 

ചാണക പദ്ധതി തുടങ്ങിയപ്പോൾ മദ്യത്തിനു സെസ് ഏർപ്പെടുത്തിയാണ് സംഭരണകേന്ദ്രങ്ങളെ സർക്കാർ സഹായിച്ചത്. ഇപ്പോൾ, പദ്ധതിക്കു ചെലവാകുന്നതിന്റെ 60% പണവും മുടക്കാൻ തക്ക സാമ്പത്തിക ആരോഗ്യമായിരിക്കുന്നു സംഭരണകേന്ദ്രങ്ങൾക്ക്. ചാണകത്തിന്റെ വില 15 ദിവസത്തിലൊരിക്കൽ വിൽപനക്കാരുടെ അക്കൗണ്ടിലെത്തും. 

 

ചാണക സമ്പദ്‌വ്യവസ്ഥയിലെ ഒരിനം മാത്രമാണ് വെർമി കംപോസ്റ്റ്. പെയിന്റ് ഉൽപാദനത്തിനും ചത്തീസ്ഗഡിൽ ചാണകം ഉപയോഗിക്കുന്നു. ജയ്പുരിലെ കുമരപ്പ നാഷനൽ ഹാൻഡ്മെയ്ഡ് പേപ്പർ ഇൻസ്റ്റിറ്റ്യൂട്ടിൽ വികസിപ്പിച്ച വിദ്യയാണ് ചാണകപ്പെയിന്റ്. നാൽപതു ശതമാനം ചാണക പൾപ്പും ബാക്കി രാസവസ്തുക്കളും ചേർത്തു നിർമിക്കുന്ന പെയിന്റിനു ലീറ്ററിന് 225 രൂപയാണു വില. ഇപ്പോൾ 44 ഉൽപാദന യൂണിറ്റുകളുണ്ട് ഛത്തീസ്ഗഡിൽ. 

 

സർക്കാർ കെട്ടിടങ്ങൾക്കും സ്കൂളുകൾക്കും ഈ പെയിന്റ് പൂശണമെന്നാണ് നിർദേശം. ചുമരുകൾക്കു കുളിർമ, ചുമരുകൾക്കുള്ളിൽ കഴിയുന്നവർക്ക് അണുശല്യത്തിൽനിന്നു സംരക്ഷണം തുടങ്ങിയ സംശയകരമായ ഗുണങ്ങൾ ഈ പെയിന്റിന് ആരോപിക്കപ്പെടുന്നുണ്ട്. 

 

തീവ്ര, മൃദു സമീപനങ്ങളുടെ മത്സരത്തിൽ ചില സൽഫലങ്ങളുമുണ്ടാകുമെന്നാണ് ഛത്തീസ്ഗഡിലെ ചാണകപദ്ധതി നൽകുന്ന പാഠം. എന്നാൽ, അങ്ങനെ ഒതുങ്ങുന്നതല്ല ഛത്തീസ്ഗഡിലെയും മധ്യപ്രദേശിലെയും കോൺഗ്രസിന്റെ പോരാട്ടശൈലി. ഹിന്ദുത്വംകൊണ്ടുതന്നെ ബിജെപിയെ നേരിടണമെന്ന് കഴിഞ്ഞ വർഷം കോൺഗ്രസിന്റെ ഉദയ്പുർ ചിന്തൻ ശിബിരത്തിൽ വാദിച്ചവരാണ് കമൽനാഥും ബാഗേലും. 

 

അവർ അതേ വഴിക്കു പോകുമ്പോൾ, കർണാടകയിൽ കഴിഞ്ഞ ബിജെപി ഭരണത്തിലെ അരുതായ്മകളെ തിരുത്തുന്ന തിരക്കിലാണ് സിദ്ധരാമയ്യ സർ‍ക്കാർ. ഓരോ സംസ്ഥാനത്തിനും യോജിച്ച നയം സ്വീകരിക്കുന്നുവെന്നു ന്യായീകരിക്കാം. എന്നാൽ, പ്രതിരോധ ഹിന്ദുത്വവുമായി കോൺഗ്രസിന് എത്ര ദൂരം പോകാനാവും? കമൽനാഥിനോടും ബാഗേലിനോടും ചോദിച്ചിട്ട് ഡൽഹിയിലെ നേതാക്കളാണ് ഉത്തരം പറയേണ്ടത്.

 

English Summary: How Cow Protection Schemes Are Rooted in Politics