വരുന്നു, നല്ലവരെ ദ്രോഹിക്കാത്ത മരുന്ന്
നമ്മുടെ ശരീരത്തിന്റെയുള്ളിൽ സ്വാഭാവികമായി വസിക്കുന്ന ബാക്ടീരിയ, ഫംഗസ്, വൈറസുകൾ തുടങ്ങിയ എല്ലാ ‘നല്ല’ സൂക്ഷ്മജീവികളുടെയും ശേഖരത്തെ മൈക്രോബയോം എന്നു പറയാം. മനുഷ്യശരീരത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നതിൽ പങ്കു വഹിക്കുന്നതിനാൽ ഇതിനെ ഒരു ‘അവയവം’ എന്നു പോലും ശാസ്ത്രജ്ഞർ വിശേഷിപ്പിക്കാറുണ്ട്.

മൈക്രോബയോം ഘടനയിലെ മാറ്റങ്ങൾ മനുഷ്യന്റെ ആരോഗ്യത്തിനു പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നു കണ്ടെത്തിയിട്ടുണ്ട്. ഓരോ വ്യക്തിയിലും സജീവമായ മൈക്രോബയോമുകൾ വ്യത്യാസപ്പെട്ടിരിക്കും. വിരലടയാളം പോലെ ഓരോരുത്തർക്കും സവിശേഷമായ മൈക്രോബയോമുകൾ ഉണ്ടാകും. രോഗങ്ങളെയും രോഗാവസ്‌ഥകളെയും ഒരു പരിധിവരെ ഒരു വ്യക്തിയുടെ മൈക്രോബയോം പരിശോധിച്ചാൽ കണ്ടെത്താനാകുമെന്ന നിലയിലേക്കു ശാസ്ത്ര ഗവേഷണം പുരോഗമിച്ചു കൊണ്ടിരിക്കുന്നു.
ഇപ്പോൾ ലഭ്യമായ പല ആന്റിബയോട്ടിക്കുകളുടെയും പ്രധാന പോരായ്മ അതു രോഗം പരത്തുന്നവയ്ക്കൊപ്പം നമുക്കു ഗുണമുള്ള ബാക്ടീരിയകളെയും നശിപ്പിക്കുമെന്നതാണ്. മൈക്രോബയോമിലുള്ള നല്ല ബാക്ടീരിയകളെ നശിപ്പിക്കാതെ പുതിയ ആന്റിബയോട്ടിക്കുകൾ വികസിപ്പിക്കുന്നതു ശാസ്ത്രലോകത്തിന് ഒരു വെല്ലുവിളിയാണ്.
എന്നാൽ, ശാസ്ത്രജ്ഞർ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് ഇക്കാര്യത്തിൽ പുരോഗതി നേടിയിരിക്കുന്നു. കഴിഞ്ഞ മേയിൽ അമേരിക്കയിലെ മാസച്യുസിറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ഗവേഷകർ, മസ്തിഷ്കജ്വരം, ന്യുമോണിയ ഉൾപ്പെടെയുള്ള ഗുരുതരമായ അണുബാധകളിലേക്കു നയിച്ചേക്കാവുന്ന അസിനെറ്റോബാക്ടർ ബൗമാനി എന്ന ബാക്ടീരിയയെ നശിപ്പിക്കാൻ കഴിയുന്ന ആന്റിബയോട്ടിക് കണ്ടെത്തി. എഐ ആൽഗരിതം മുഖേന നടത്തിയ ഈ പഠനം ‘നേച്ചർ കെമിക്കൽ ബയോളജി’ എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സാധാരണഗതിയിൽ പരീക്ഷണശാലകളിൽ ഈ പരീക്ഷണത്തിനു വർഷങ്ങളോളമെടുക്കും. എന്നാൽ, പുതിയ ആൽഗരിതം വഴി ഏതാനും മണിക്കൂറുകൾക്കുള്ളിൽ 6,680 ആന്റിബയോട്ടിക് സംയുക്തങ്ങൾ വിശകലനം ചെയ്യാൻ ശാസ്ത്രജ്ഞർക്കു സാധിച്ചു.
ഇവയിൽനിന്ന് 240 എണ്ണം ലാബിൽ പരീക്ഷിച്ചു. ഏറ്റവും മികച്ചതെന്നു കരുതുന്ന 9 ആന്റിബയോട്ടിക്കുകൾ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞശേഷം ഏറ്റവും മികച്ച ഒരെണ്ണം തിരഞ്ഞെടുത്തു. ഇതു നല്ല ബാക്ടീരിയകളെ നശിപ്പിക്കുന്നില്ലെന്നു മാത്രമല്ല, രോഗം പരത്തുന്ന ബാക്ടീരിയകളുടെ മരുന്നിനെ പ്രതിരോധിക്കാനുള്ള കഴിവിനെ ചെറുക്കുകയും ചെയ്യുന്നു. ഭാവിയിലെ ഔഷധഗവേഷണത്തിന് ഇതു നാഴികക്കല്ലാണ്. കൂടാതെ, എഐ മുഖേനയുള്ള ഗവേഷണം കൂടുതൽ ഫലപ്രാപ്തിയുള്ള മരുന്നുകളുടെ കണ്ടെത്തലുകൾക്കു വേഗം കൂട്ടും എന്നും പ്രത്യാശിക്കാം.
∙ കാക്കത്തൊള്ളായിരം ബാക്ടീരിയകൾ
കുട്ടിക്കാലത്ത് എണ്ണി തിട്ടപ്പെടുത്താൻ പറ്റാത്ത എന്തിനെയും ‘കാക്കത്തൊള്ളായിരം’ എന്നു പറയുമായിരുന്നു. നമ്മുടെ ശരീരത്തിലെ ബാക്ടീരിയകളുടെ എണ്ണം ചോദിച്ചാലും ഇതേ ഉത്തരം പറയേണ്ടി വരും. ഈ ബാക്ടീരിയകളൊക്കെ സുഖക്കേട് വരുത്തുന്നതല്ലേ എന്നൊരു ചിന്തവരാം. അസുഖങ്ങൾക്കു കാരണമാകുന്ന ഇ കോളി, സാൽമൊണെല്ല, സ്റ്റെഫൈലോകോക്കസ് ഓറിയസ് തുടങ്ങിയ ബാക്ടീരിയകളെക്കുറിച്ചു സ്കൂളിൽ നമ്മൾ പഠിച്ചിട്ടുണ്ട്.
ഇവ കൂടാതെ, കോടിക്കണക്കിനു ബാക്ടീരിയകൾ നമ്മളുടെ തൊലിയിലും വൻകുടലിനുള്ളിലും ശരീരത്തിന്റെ മറ്റു ഭാഗങ്ങളിലും ഉണ്ടാവും. നല്ല ആരോഗ്യത്തോടെ ജീവിക്കാൻ ഇവ അത്യന്താപേക്ഷിതമാണ്.
അന്നനാളത്തിലെ നല്ല ബാക്ടീരിയകളാണ് ലാക്ടോബാസിലസ് അസിഡോഫിലസ്. ഇവയാണ് ശരിയായ അമ്ലത കാത്തുസൂക്ഷിക്കുന്നത്. കൂടാതെ മോശം ബാക്ടീരിയകളുടെ വർധന തടയുന്നതും ഇവതന്നെ. ആഹാരം വിഘടിപ്പിക്കാനും ശരീരത്തിൽ പോഷകം ആഗിരണം ചെയ്യാനും സഹായിക്കുന്ന ബാക്ടീരിയകളാണ് ബിഫിഡോബാക്ടീരിയം ലോംഗം. ഇത്തരത്തിൽ പല ചുമതലകൾ വഹിക്കുന്ന ഒട്ടേറെ ഗുണപ്രദമായ ബാക്ടീരിയകൾ ശരീരത്തിലുണ്ട്.
ഇവയുടെ എണ്ണം മനുഷ്യകോശങ്ങളുടെ എണ്ണത്തെക്കാൾ കൂടുതലാണ്.
ഇസ്രയേലിലെ വീസ്മാൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിലെ ഗവേഷകരുടെ അഭിപ്രായപ്രകാരം മുപ്പതു വയസ്സും 70 കിലോ തൂക്കവും 170 സെന്റിമീറ്റർ പൊക്കവുമുള്ള പുരുഷന്റെ ശരീരത്തിൽ ഏകദേശം മൂന്നു ലക്ഷം കോടി മനുഷ്യകോശങ്ങളും 3.9 ലക്ഷം കോടി ബാക്ടീരിയകളും ഉണ്ടായിരിക്കും. അതായത്, ബാക്ടീരിയയുടെ എണ്ണം മനുഷ്യകോശങ്ങളുടെ എണ്ണത്തെക്കാൾ 1.3 മടങ്ങാണ്. ഇപ്പോഴത്തെ ജനസംഖ്യ 800 കോടിയായി കണക്കാക്കിയാൽ, ഇതിന്റെ ഏകദേശം 4,000 മടങ്ങ് ബാക്ടീരിയകൾ മനുഷ്യശരീരത്തിലുണ്ട്.
English Summary: New Innovations in Pharmaceutical Industries