ആനയ്‌ക്ക് അതിന്റെ ശക്തി അറിയില്ലെന്നു പറയാറുണ്ട്. അതു ശരിയായതുകൊണ്ടാണല്ലോ ആനക്കാരൻ വടി കൊണ്ട് അടിക്കുകയും തോട്ടിയിട്ടു തൊലിയിൽ വലിക്കുകയും പിച്ചാത്തി കൊണ്ടു കുത്തുക പോലും ചെയ്താലും അത് അയാൾക്കെതിരെ തിരിയാത്തത്.

ആനയ്‌ക്ക് അതിന്റെ ശക്തി അറിയില്ലെന്നു പറയാറുണ്ട്. അതു ശരിയായതുകൊണ്ടാണല്ലോ ആനക്കാരൻ വടി കൊണ്ട് അടിക്കുകയും തോട്ടിയിട്ടു തൊലിയിൽ വലിക്കുകയും പിച്ചാത്തി കൊണ്ടു കുത്തുക പോലും ചെയ്താലും അത് അയാൾക്കെതിരെ തിരിയാത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആനയ്‌ക്ക് അതിന്റെ ശക്തി അറിയില്ലെന്നു പറയാറുണ്ട്. അതു ശരിയായതുകൊണ്ടാണല്ലോ ആനക്കാരൻ വടി കൊണ്ട് അടിക്കുകയും തോട്ടിയിട്ടു തൊലിയിൽ വലിക്കുകയും പിച്ചാത്തി കൊണ്ടു കുത്തുക പോലും ചെയ്താലും അത് അയാൾക്കെതിരെ തിരിയാത്തത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ആനയ്‌ക്ക് അതിന്റെ ശക്തി അറിയില്ലെന്നു പറയാറുണ്ട്. അതു ശരിയായതുകൊണ്ടാണല്ലോ ആനക്കാരൻ വടി കൊണ്ട് അടിക്കുകയും തോട്ടിയിട്ടു തൊലിയിൽ വലിക്കുകയും പിച്ചാത്തി കൊണ്ടു കുത്തുക പോലും ചെയ്താലും അത് അയാൾക്കെതിരെ തിരിയാത്തത്. ആന ചെറുതായി തൊഴിക്കുകയോ തുമ്പിക്കൈ കൊണ്ട് പതുക്കെ വീശിയടിക്കുകയോ ചെയ്താൽ മനുഷ്യന്റെ കഥ കഴിഞ്ഞതു തന്നെ.

 

representative image (Photo Credit: Gamespot/Shutterstock)
ADVERTISEMENT

കൊച്ച് ആനക്കുട്ടിയായിരിക്കുമ്പോൾ ചെറിയ കയറിട്ടു മരത്തിൽ അതിനെ കെട്ടും. അത് രക്ഷപെടാൻ വലിച്ചുനോക്കും. എത്ര വലിച്ചാലും കയർ പൊട്ടില്ല. കുട്ടിയാനയ്ക്കു മോചനം കിട്ടുകയുമില്ല. ഈ ഓർമ്മ അതിന്റെ മനസ്സിൽ തങ്ങി നിൽക്കും. എത്ര വലുതായാലും തന്റെ ശക്തി ഗണ്യമായി വർദ്ധിച്ചത് തിരിച്ചറിയുകയുമില്ല. കെട്ടിയിട്ട വടമോ ചങ്ങലയോ വലിച്ചു പൊട്ടിക്കാൻ സാധാരണഗതിയിൽ ശ്രമിക്കുകയുമില്ല. താൻ അങ്ങനെയൊരു ശ്രമത്തിൽ പരാജയപ്പെടുമെന്ന മുൻവിധി മനസ്സിൽ നിൽക്കും.

 

representative image (Photo Credit: DELBO ANDREA /Shutterstock)

ഇത് ആനയുടെ മാത്രം കാര്യമല്ല. മനുഷ്യമനസ്സും പലപ്പോഴും ഇതുപോലെ പ്രവർത്തിച്ചുകളയും. ഞെരുക്കുന്ന സാഹചര്യത്തിൽ പലതും ചെയ്യാൻ അശക്തനാകുന്നയാൾ പിന്നീട് സ്വതന്ത്രസാഹചര്യത്തിലും തന്റെ കഴിവു പ്രയോഗിക്കാൻ ശ്രമിക്കാതെ പോകാം. എന്തിനു ശ്രമിക്കണം? ഞാൻ വിജയിക്കാൻ പോകുന്നില്ല എന്ന നിസ്സഹായതയുടെ നിഷേധചിന്ത. ഈ രീതിയെ  മനഃശാസ്ത്രജ്ഞർ ‘പഠിച്ചുറച്ച നിസ്സഹായത’ (learned helplessness) എന്നു വിളിക്കാറുണ്ട്. ഇതെപ്പറ്റി അറിവുള്ളവർക്ക് ഈ നിസ്സഹായതയെ മറികടന്ന് കർമ്മശേഷി മുഴുവൻ പ്രകടിപ്പിക്കാൻ സാധിക്കും. അല്ലാത്തവർ സ്വയം നിർമ്മിച്ച തറവടയിൽ പാർക്കും.

 

representative image (Photo Credit : Pictrider /shutterstock)
ADVERTISEMENT

എൻജിനീയറിങ് കോളജിലെ  എന്റെ ഒരു സഹപാഠി  ബിരുദം നേടി എൻജിനീയറായി ജോലി തുടങ്ങി. ശമ്പളദിവസം സ്നേഹനിധിയായ അച്ഛൻ തുക മുഴുവൻ സദുദ്ദേശത്തോടെ വാങ്ങിവയ്ക്കും. മകൻ ആവശ്യം വിശദീകരിച്ചതിനു ശേഷം അതു ന്യായമാണെന്നു ബോധ്യപ്പെട്ടാൽ, അത്യാവശ്യം തുക മാത്രം മകനു നൽകും. ബാക്കി തുക മകന്റെ പേരിൽ ബാങ്കിൽ കൃത്യമായി നിക്ഷേപിക്കും. 

 

representative image (Photo Credit : Black Salmon/shutterstock)

അച്ഛനറിയാതെ ബാങ്കിൽ നിന്നു പണമെടുത്തുകൂടാ എന്ന കർശനനിയമവും മകൻ പാലിച്ചു പോന്നു. മകൻ വിവാഹം കഴിച്ച് ഒരു കുട്ടിയുമായിക്കഴിഞ്ഞും ഈ രീതി തുടർന്നു. മകൻ വളർന്ന് പണം സ്വയം കൈകാര്യം ചെയ്യാൻ ‍ശേഷി ആർജ്ജിച്ചുകഴിഞ്ഞെന്ന് മകനോ അച്ഛനോ തിരിച്ചറിഞ്ഞില്ല. എത്ര അസ്വാഭാവികമായ സാഹചര്യം! ബാല്യത്തിൽ പഠിച്ചുറച്ച നിസ്സഹായതയിൽ നിന്ന് വർഷങ്ങൾ കഴിഞ്ഞിട്ടും മുക്തി നേടാത്ത മകൻ. മോചനം നല്കാത്ത അച്ഛൻ.

 

ADVERTISEMENT

ടീനേജിലെത്തുമ്പോഴെങ്കിലും പണം കൈകാര്യം ചെയ്യാൻ പരിശീലിപ്പിക്കാത്ത രക്ഷിതാക്കൾ കുട്ടികളെ ദുർബലരാക്കുകയാണു ചെയ്യുന്നത്. പണം ചെലവാക്കുന്നതിൽ മാത്രമല്ല, സ്വയം തീരുമാനമെടുക്കേണ്ട കാര്യങ്ങളെല്ലാം കുട്ടികളെക്കൊണ്ട് യഥാകാലം ചെയ്യിച്ചു ശീലിപ്പിക്കുക തന്നെ വേണം. എക്കാലത്തും എന്റെ ചിറകിനടിയിൽ കുട്ടികൾ കഴിയട്ടെ, എല്ലാം ഞാൻ ചെയ്തുകൊള്ളാം എന്നു കരുതിയാൽ, മുതിർന്നവരായിക്കഴിഞ്ഞും  അവർ ഉത്തരവാദിത്വങ്ങൾ കാര്യക്ഷമമായി നിർവഹിക്കാനാകാത്തവരായിപ്പോകും. നിസ്സഹായതയുെട തടവറയുണ്ടാക്കുന്നവരായി കുട്ടികളെ മാറ്റിക്കളയരുത്. അവർ മാറുകയുമരുത്.

representative image (Photo Credit : GoodStudio /shutterstock)

 

അമേരിക്കൻ മനഃശാസ്ത്രജ്ഞൻ മാർട്ടിൻ സെലിഗ്മൻ നായ്ക്കളിലും മനുഷ്യരിലും പലവിധ പരീക്ഷണങ്ങൾ നടത്തി, ഇത്തരം നിസ്സഹായതയെക്കുറിച്ച് പ്രയോജനകരമായ പലതും കണ്ടെത്തിയിരുന്നു. 

 

അതിരു കടന്ന നിസ്സഹായത മനുഷ്യരെ വിഷാദഭാവത്തിലെത്തിക്കാൻ സാധ്യതയേറെ. പഴയ ദുരനുഭവങ്ങൾ ചുമന്നുകൊണ്ടുനടന്ന് ഇന്നത്തെ ജീവിതം വിഷാദപൂർണമാക്കിക്കൂടാ. ഞാൻ മോശമായ പഴയ സാഹചര്യങ്ങളെ അതിജീവിച്ചു വളർന്ന് ഇന്ന് ശക്തനായിക്കഴിഞ്ഞെന്നു തിരിച്ചറിഞ്ഞ്  ആത്മവിശ്വാസത്തോടെ പ്രശ്നങ്ങളെ നേരിട്ടാൽ വിജയം സുനിശ്ചിതം. 

‘നിസ്സഹായതയെന്ന് ഒന്നില്ല. പ്രയത്നം ഉപക്ഷിച്ചുകളയുന്നതിന്റെ മറ്റൊരു പേരാണത്’ എന്ന് അമേരിക്കൻ മാധ്യമപ്രവർത്തകൻ ജഫേഴ്സൺ സ്മിത്ത്.

 

വിഷാദഭാവം മാത്രമല്ല, മറ്റു ചില സ്വഭാവവൈകല്യങ്ങളുമുണ്ടാകാം.  ആരോടെങ്കിലും സഹായം ആവശ്യപ്പെടാൻ സങ്കോചം, സ്വാഭിമാനക്കുറവ്, ആവേശത്തോടെ ഒരു കാര്യവും ചെയ്യാൻ താല്പര്യമില്ലാത്ത അവസ്ഥ, സ്ഥിരപരിശ്രമത്തോടു വെറുപ്പ്, നൈരാശ്യം മുതലായവ. ഇന്നത്തെ ഞാൻ പഴയ ഞാനല്ല എന്നു സ്വയം ചിന്തിച്ച് ഉന്മേഷത്തോടും ഉത്സാഹത്തോടും പ്രവർത്തിക്കുകയാണ്, തടവറയിൽ നിഷ്ക്രിയനായി കിടക്കുകയല്ല വേണ്ടത്. പുതിയ സാഹചര്യത്തോട് സന്തോഷത്തോടെ  ഇഴുകിച്ചേരുകയാണ് ഏവരും ചെയ്യേണ്ടത്. സാഹചര്യങ്ങൾ നമുക്കു വേണ്ടി മാറിത്തരുമെന്നു പ്രതീക്ഷിച്ചുകൂടാ.

 

അമിതഭാരമുള്ള ചിലർ ഭാരം കുറയ്ക്കാൻ ഏതെങ്കിലുമൊരു വഴി നോക്കി വിജയിക്കാതിരുന്നാൽ, ഇനി എനിക്കു ഒരു തരത്തിലും ഭാരം കുറയ്ക്കാൻ കഴിയില്ലെന്നു നിസ്സഹായതയോടെ തീരുമാനിച്ച്, അതിനുള്ള എല്ലാ ശ്രമങ്ങളും ഉപേക്ഷിക്കും. ആരു പറഞ്ഞാലും പുതിയൊരു രീതി പരീക്ഷിക്കുകയേയില്ല. ഒരു പക്ഷേ, ഭാരം കുറയ്ക്കാൻ മറ്റൊരു വഴിയുണ്ടായിരിക്കാം എന്നു കരുതി, ശ്രമം തുടങ്ങുന്നതാണ് യുക്തിപൂർവമായ സമീപനം. ഇതുപോലെയാണ് ‘ഒരിക്കലും എനിക്കു പുകവലി നിർത്താൻ കഴിയില്ല’  എന്ന് ഉറപ്പിച്ചു പറയുന്നതും.

 

ദൗർഭാഗ്യവശാൽ ഒരിക്കൽ വഴി തെറ്റിപ്പോയ മകൻ ഒര‍ിക്കലും നന്നാവില്ല,  ആ മേലാവിൽ നിന്ന് ഒരിക്കലും സഹായം ലഭിക്കില്ല, എനിക്കിനി ഈ പരീക്ഷ ജയിക്കാൻ കഴിയുകയേയില്ല തുടങ്ങിയ സമീപനങ്ങൾ വിജയികളുടേതല്ല. തൊട്ടു മുന്നിൽ കാണാത്ത സാധ്യതകളുണ്ടായിരിക്കാമെന്ന് ചിന്തിച്ചു പ്രയത്നിക്കുകയാണു വേണ്ടത്. തുടക്കത്തിലേ നെല്ലിപ്പലക കണ്ടുകഴിഞ്ഞു എന്നു വിചാരിച്ചുകൂടാ.

 

പഴയ ദൗർബല്യങ്ങളിൽ നിന്നു മോചനം കിട്ടിയതു തിരിച്ചറിയാതെ, നിസ്സഹായതയുടെ തടവറ സ്വയം രചിച്ച് ജീവിതത്തിന്റെ മാറ്റു കുറയ്ക്കാതിരിക്കാം. ശുഭാപ്തിവിശ്വാസത്തോടെ കഴിവുകൾ മുഴുവനും വിനിയോഗിച്ച് കർമ്മനിരതരാകാം.

English Summary: Ulkazhcha Column: Don't Make Your Own Prisons