ജനങ്ങളുടെ 'ഗാർഡ് ഓഫ് ഓണർ' മതി; വേട്ടയാടൽ പ്രതിഫലിച്ചു, ഇത് പ്രായശ്ചിത്തം; വിഎസിനോട് കരുതൽ; 'പുതുപ്പള്ളി' പിന്നീട്
ഉമ്മൻചാണ്ടിയോടുള്ള സ്നേഹാതിരേകം കേരളം പ്രകടിപ്പിച്ചപ്പോൾ കുടുബാംഗങ്ങൾക്കു വേണ്ടി അത് ഏറ്റുവാങ്ങാൻ മുന്നിൽനിന്നത് ചാണ്ടി ഉമ്മനാണ്. സഹോദരങ്ങളായ മറിയയയോടും അച്ചുവിനോടും അമ്മ മറിയാമ്മയോടും ഒപ്പം തൊഴുകൈകളോടെ ചാണ്ടി, തന്റെ പിതാവിനെ അതിരറ്റു സ്നേഹിച്ച കേരള ജനതയോട് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടി അന്ത്യനിദ്ര കൊളളുന്ന കല്ലറയിലേക്ക് ഇപ്പോഴും ജനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അവിടെയും ചാണ്ടി ഉമ്മനെ അവർക്കു കാണാം. കേരളജനത പ്രകടിപ്പിച്ച ആ സ്നേഹത്തെക്കുറിച്ച് ചാണ്ടി സംസാരിക്കുന്നു. ഉമ്മൻ ചാണ്ടിക്കു നേരിടേണ്ടി വന്ന വേട്ടയാടലുകളും ചികിത്സാ വിവാദവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ഈ സംഭാഷണത്തിൽ കടന്നു വരുന്നുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെൽ ചെയർമാൻ കൂടിയായ ചാണ്ടി മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
ഉമ്മൻചാണ്ടിയോടുള്ള സ്നേഹാതിരേകം കേരളം പ്രകടിപ്പിച്ചപ്പോൾ കുടുബാംഗങ്ങൾക്കു വേണ്ടി അത് ഏറ്റുവാങ്ങാൻ മുന്നിൽനിന്നത് ചാണ്ടി ഉമ്മനാണ്. സഹോദരങ്ങളായ മറിയയയോടും അച്ചുവിനോടും അമ്മ മറിയാമ്മയോടും ഒപ്പം തൊഴുകൈകളോടെ ചാണ്ടി, തന്റെ പിതാവിനെ അതിരറ്റു സ്നേഹിച്ച കേരള ജനതയോട് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടി അന്ത്യനിദ്ര കൊളളുന്ന കല്ലറയിലേക്ക് ഇപ്പോഴും ജനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അവിടെയും ചാണ്ടി ഉമ്മനെ അവർക്കു കാണാം. കേരളജനത പ്രകടിപ്പിച്ച ആ സ്നേഹത്തെക്കുറിച്ച് ചാണ്ടി സംസാരിക്കുന്നു. ഉമ്മൻ ചാണ്ടിക്കു നേരിടേണ്ടി വന്ന വേട്ടയാടലുകളും ചികിത്സാ വിവാദവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ഈ സംഭാഷണത്തിൽ കടന്നു വരുന്നുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെൽ ചെയർമാൻ കൂടിയായ ചാണ്ടി മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
ഉമ്മൻചാണ്ടിയോടുള്ള സ്നേഹാതിരേകം കേരളം പ്രകടിപ്പിച്ചപ്പോൾ കുടുബാംഗങ്ങൾക്കു വേണ്ടി അത് ഏറ്റുവാങ്ങാൻ മുന്നിൽനിന്നത് ചാണ്ടി ഉമ്മനാണ്. സഹോദരങ്ങളായ മറിയയയോടും അച്ചുവിനോടും അമ്മ മറിയാമ്മയോടും ഒപ്പം തൊഴുകൈകളോടെ ചാണ്ടി, തന്റെ പിതാവിനെ അതിരറ്റു സ്നേഹിച്ച കേരള ജനതയോട് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടി അന്ത്യനിദ്ര കൊളളുന്ന കല്ലറയിലേക്ക് ഇപ്പോഴും ജനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അവിടെയും ചാണ്ടി ഉമ്മനെ അവർക്കു കാണാം. കേരളജനത പ്രകടിപ്പിച്ച ആ സ്നേഹത്തെക്കുറിച്ച് ചാണ്ടി സംസാരിക്കുന്നു. ഉമ്മൻ ചാണ്ടിക്കു നേരിടേണ്ടി വന്ന വേട്ടയാടലുകളും ചികിത്സാ വിവാദവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ഈ സംഭാഷണത്തിൽ കടന്നു വരുന്നുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെൽ ചെയർമാൻ കൂടിയായ ചാണ്ടി മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു.
ഉമ്മൻചാണ്ടിയോടുള്ള സ്നേഹാതിരേകം കേരളം പ്രകടിപ്പിച്ചപ്പോൾ കുടുബാംഗങ്ങൾക്കു വേണ്ടി അത് ഏറ്റുവാങ്ങാൻ മുന്നിൽനിന്നത് ചാണ്ടി ഉമ്മനാണ്. സഹോദരങ്ങളായ മറിയയയോടും അച്ചുവിനോടും അമ്മ മറിയാമ്മയോടും ഒപ്പം തൊഴുകൈകളോടെ ചാണ്ടി, തന്റെ പിതാവിനെ അതിരറ്റു സ്നേഹിച്ച കേരള ജനതയോട് നന്ദി പറഞ്ഞുകൊണ്ടേയിരുന്നു. പുതുപ്പള്ളി സെന്റ് ജോർജ് പള്ളിയിൽ ഉമ്മൻചാണ്ടി അന്ത്യനിദ്ര കൊളളുന്ന കല്ലറയിലേക്ക് ഇപ്പോഴും ജനങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്. അവിടെയും ചാണ്ടി ഉമ്മനെ അവർക്കു കാണാം. കേരളജനത പ്രകടിപ്പിച്ച ആ സ്നേഹത്തെക്കുറിച്ച് ചാണ്ടി സംസാരിക്കുന്നു. ഉമ്മൻ ചാണ്ടിക്കു നേരിടേണ്ടി വന്ന വേട്ടയാടലുകളും ചികിത്സാ വിവാദവും പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പും ഈ സംഭാഷണത്തിൽ കടന്നു വരുന്നുണ്ട്. യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെൽ ചെയർമാൻ കൂടിയായ ചാണ്ടി മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ സംസാരിക്കുന്നു. (പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിക്കുന്നതിനു മുന്‍പ്, 2023 ജൂലൈ 23ന് പ്രസിദ്ധീകരിച്ചത്)
∙ കേരളം ഇതുവരെ ദർശിച്ചിട്ടില്ലാത്ത സ്നേഹവായ്പാണ് ഉമ്മൻ ചാണ്ടിയുടെ വിലാപയാത്രയിൽ പ്രതിഫലിച്ചത്. അതിൽ ഉടനീളം കൂടെ ഉണ്ടായിരുന്നയാൾ എന്ന നിലയിൽ ആ യാത്രയെക്കുറിച്ചു പറഞ്ഞു തുടങ്ങാം...
അദ്ദേഹത്തിന്റെ പിതാവ് മരിച്ച വേളയിൽ അപ്പ ചെയ്ത കാര്യങ്ങൾ ഞാൻ കണ്ടിരുന്നു. അതു മാത്രമേ ഞാനും ചെയ്തിട്ടുള്ളൂ. വല്യപ്പച്ചന്റെ ഭൗതിക ശരീരത്തിന് അടുത്തുനിന്ന് എല്ലാവരെയും അപ്പ സ്വീകരിച്ചു. സംസ്കാരം കഴിയുന്നതു വരെ ഉറങ്ങിയില്ല. സ്വന്തം പിതാവിനെ സ്നേഹിച്ച അപ്പയാണ് എന്റെ മാതൃക. എന്റെ പിതാവിന് രോഗം വന്നപ്പോൾ അതു ഭേദമാകാൻ കേരളം മുഴുവൻ പ്രാർഥിച്ചു. അതു വിഫലമായി എന്ന വലിയ ദുഃഖം ഞങ്ങൾക്കുണ്ട്. ആ വേദന ജനങ്ങൾക്കും ഉണ്ട്. അപ്പയെ കേരളം വല്ലാതെ സ്നേഹിച്ചിരുന്നു. തിരിച്ച് അദ്ദേഹവും. ആ പരസ്പര സ്നേഹമാണ് അന്ത്യയാത്രയിൽ കണ്ടത്.
∙ തിരുവനന്തപുരത്തുനിന്നു യാത്ര തിരിക്കുമ്പോൾതന്നെ വഴിനീളെ ജനം കാത്തിരിക്കുമെന്നു താങ്കൾ അടക്കമുള്ളവർക്ക് അറിയാം. സമാനതകളില്ലാത്ത ഈ പ്രതികരണം പ്രതീക്ഷിച്ചിരുന്നോ?
എന്നെ സംബന്ധിച്ച് ഒട്ടും അപ്രതീക്ഷിതമല്ല. കേരളത്തിലെ ജനങ്ങൾ അദ്ദേഹത്തെ അത്രമാത്രം സ്നേഹിക്കുന്നുവെന്ന കാര്യം എനിക്കു ബോധ്യമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് സമയത്ത് അപ്പയ്ക്കായി ഞാനും വർഷങ്ങളായി വീടു കയറാറുണ്ട്. വീടുകളിൽ എനിക്കു ലഭിച്ചു വന്ന സ്വീകരണമാണ് മനസ്സിൽ. കുടുംബത്തിലെ അംഗത്തെ പോലെയാണ് അവരെല്ലാം എന്നെ വരവേറ്റത്. അത് എനിക്കു കിട്ടിയ അംഗീകാരമല്ല, പിതാവിനുളളതാണ്. 24 മണിക്കൂറും ജനങ്ങൾക്കായി പ്രവർത്തിച്ച കേരളത്തിന്റെ മുൻമുഖ്യമന്ത്രിയോട് അതിലും കൂടുതൽ സമയം കാത്തുനിന്ന് ജനങ്ങൾ അവരുടെ സ്നേഹാദരം പ്രകടിപ്പിച്ചു.
∙ അപ്പയെ നഷ്ടപ്പെട്ട മകന്റെ സങ്കടം ഒരിടത്ത്, മറ്റുള്ളവരുടെ വലിയ സ്നേഹപ്രകടനത്തിനു നന്ദി പറയേണ്ട ബാധ്യതയും. രണ്ടും ഒരുമിച്ചു വന്നപ്പോഴത്തെ വികാര വിചാരങ്ങൾ എന്തായിരുന്നു?
ജനങ്ങളുടെ സ്നേഹവായ്പിലൂടെ ആശ്വാസം കണ്ടെത്താൻ സാധിച്ചെന്നു പറയാം. അപ്പ പോയി എന്നു മനസ്സിലായപ്പോൾ ആദ്യം ഒരു ധൈര്യം ഉണ്ടായെങ്കിലും പിന്നീട് ചോർന്നുപോയി. ഇനി ഒരിക്കലും അദ്ദേഹം കൂടെ ഉണ്ടാകില്ല, കാണാൻ പറ്റില്ല എന്ന വിഷമമായി അതു മാറി. ആളുകളുമായി ഇടപെട്ടപ്പോൾ ആ വിഷമത്തിന്റെ കാഠിന്യം കുറഞ്ഞു. പലരും കരഞ്ഞുകൊണ്ടാണ് അദ്ദേഹത്തെ യാത്ര അയച്ചത്. ഒരുപാടു പേരുടെ മുഖങ്ങളിൽ ചാരിതാർഥ്യവും കണ്ടു. അത് അദ്ദേഹത്തെ ഒരിക്കൽ കൂടി കാണാനായല്ലോ എന്ന വികാരമായിരുന്നു. ഒറ്റക്കാഴ്ച്ചയിലൂടെ അവർ അദ്ദേഹത്തെ മനസ്സിൽ കുടിയിരുത്തി. ജനങ്ങളോട് അദ്ദേഹം കാട്ടിയ സ്നേഹം പതിന്മടങ്ങായി അവർ തിരിച്ചു നൽകി.
∙ വൻ ജനപ്രവാഹത്തിന് ഇടയിൽ സമ്മിശ്ര വികാരങ്ങളോടെ എങ്ങനെയാണ് മൂന്നുദിവസം പിടിച്ചു നിന്നത്? അപ്പ തന്നെയായിരുന്നോ ശക്തി?
വളരെ കുറച്ചു ഭക്ഷണമേ കഴിക്കാൻ സാധിച്ചിരുന്നുള്ളൂ. തിരുനക്കര മൈതാനത്തു വന്നപ്പോൾ ചെറിയ പ്രയാസം ഉണ്ടായി. ചെക്ക് ചെയ്തപ്പോൾ ബിപി ലോ ആയിരുന്നു. ഭക്ഷണം വേണ്ടതു പോലെ കഴിക്കാൻ പറ്റാത്തതുകൊണ്ട്. പിന്നെ അതു ശരിയായി. ആളുകളുടെ സ്നേഹം എന്തും അതിജീവിക്കാനുള്ള ഊർജം നൽകുന്നതായി.
∙ യാത്രയിൽ ഏറ്റവും ഉള്ളിൽ തട്ടിയ ഒന്നോ രണ്ടോ കാര്യങ്ങൾ പങ്കുവയ്ക്കാമോ?
തിരുവനന്തപുരത്തുകാരുടെ സ്നേഹമാണ് ആദ്യം ഹൃദയത്തെ സ്പർശിച്ചത്. തലസ്ഥാന ജില്ലയ്ക്കുവേണ്ടി ഒരു പാട് നല്ല കാര്യങ്ങൾ ചെയ്ത മുൻ മുഖ്യമന്ത്രിയായിരുന്നല്ലോ അദ്ദേഹം. നഗരം വിടും മുൻപ് ഒരു കാഴ്ച കണ്ടു. സോമാറ്റോയുടെ യൂണിഫോം ധരിച്ച ഒരാൾ പട്ടം മുതൽ വണ്ടിയുടെ കൂടെ ഓടുകയോ നടക്കുകയോ ചെയ്യുകയാണ്. കുറേ ദൂരം കണ്ടതോടെ ‘ബസിൽ കയറി കാണുന്നുണ്ടോ’ എന്നു ഞാൻ ചോദിച്ചു. വേണ്ടെന്നായിരുന്നു മറുപടി. അപ്പയെ മരിച്ച നിലയിൽ കാണേണ്ട എന്ന് ഒരുപക്ഷേ കരുതിക്കാണും. ബസിനൊപ്പം സഞ്ചരിക്കുക തന്റെ കടമയാണെന്ന രീതിയിലാണ് അദ്ദേഹം പെരുമാറിയത്. നാലഞ്ചു കിലോമീറ്ററെങ്കിലും ബസിനൊപ്പം അദ്ദേഹം തുടർന്നു. അതുപോലെ ഒരു അച്ഛനും മകനും ബസിനൊപ്പം ഓടിക്കയറിയതിന്റെ വിഡിയോ പുറത്തു വന്നല്ലോ. രണ്ടുപേർക്കും നേരത്തേ അദ്ദേഹത്തെ നേരിട്ടു പരിചയമുണ്ടോ എന്ന് എനിക്കറിയില്ല.
∙ ഇതുപോലെ മനുഷ്യരെ ചേർത്തു പിടിക്കുന്ന എന്ത് ഇന്ദ്രജാലമാണ് ഉമ്മൻചാണ്ടിയുടെ കൈവശം ഉണ്ടായത്? മകൻ എന്ന നിലയിൽ താങ്കൾ എന്താണ് കരുതുന്നത്?
അത് എനിക്കും അറിയില്ല. ഇന്നും അദ്ദേഹത്തിന്റെ കല്ലറയ്ക്ക് അരികെ കുറേ സമയം ഉണ്ടായി. ഏതാണ്ട് രാത്രിയായ സമയത്തും 25–30 പേർ അവിടെ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം രാത്രി 11 മണിക്ക് ഒരു കുടുംബത്തെ ഞാൻ കണ്ടു. മെഴുകുതിരി കത്തിക്കാനായി അവർ കൊട്ടാരക്കയിൽനിന്ന് ബൈക്കോടിച്ച് വന്നതാണ്. പാലക്കാട്ടും തിരുവനന്തപുരത്തുനിന്നും രണ്ടു കുടുംബങ്ങളെ കണ്ടു. കഠിനംകുളത്തുനിന്ന് അൻപതോളം ആളുകൾ ബസു പിടിച്ചു വന്നു. എല്ലാ വിഭാഗങ്ങളിലും പെട്ട ധാരാളം പേർ ഇപ്പോഴും അദ്ദേഹത്തോടുള്ള സ്നേഹം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. മകൻ എന്ന നിലയിൽ എനിക്കു പറയാൻ വാക്കുകളില്ല. ഇത്രയും ജനങ്ങൾ സ്നേഹിച്ച മറ്റൊരാൾ ലോകത്ത് ഉണ്ടാകില്ലെന്നു തോന്നിപ്പോകുന്നു.
∙ ഇത്രയേറെ സമയം ലഭിച്ചിട്ടും, സർക്കാരും പാർട്ടിയും എല്ലാ ശ്രമവും നടത്തിയിട്ടും അദ്ദേഹത്തെ കാണാൻ കഴിയാതെ മടങ്ങിയവരും ഉണ്ടാകില്ലേ?
അങ്ങനെ ഉണ്ടായിട്ടുണ്ട്. ദർബാർ ഹാളിനു പുറത്തു കാത്തു നിന്ന ശേഷം എത്രയോ പേർ മടങ്ങി. കെപിസിസിയിൽ രാത്രി വൈകി ആയതുകൊണ്ട് ഒരുവിധം എല്ലാവർക്കും കാണാനായി. പിന്നീട് രാത്രി വീട്ടിൽ കൊണ്ടു വന്നപ്പോൾ നാലു മണിവരെ ആളുകൾ വന്നുകൊണ്ടിരുന്നു. വഴിയിൽ കാത്തുനിന്ന എല്ലാവർക്കും അദ്ദേഹത്തെ കാണിക്കുന്നത് അപ്രായോഗികമായിരുന്നു. ബസിൽ കയറാൻ അനുവദിച്ചാൽ പത്തു ദിവസം കഴിഞ്ഞാലും വിലാപയാത്ര തീരില്ലായിരുന്നു.
∙ ആന്റണി പൊട്ടിക്കരഞ്ഞപ്പോൾ താങ്കളും കൂടെ കരയുന്നതു കണ്ടു. മുതിർന്ന നേതാക്കൾക്കു പോലും അവരുടെ സങ്കടം നിയന്ത്രിക്കാൻ കഴിഞ്ഞില്ലല്ലോ?
അവർ തമ്മിലുള്ള ബന്ധം അങ്ങനെയാണല്ലോ. ഇന്നത്തെ തലമുറയ്ക്ക് ഒരുപക്ഷേ അതേപടി മനസ്സിലാകണമെന്നില്ല. രാഷ്ട്രീയത്തിൽ അഭിപ്രായ വ്യത്യാസങ്ങളെല്ലാം ഉണ്ടായേക്കാം. അതിന് അപ്പുറമായ ആത്മബന്ധം അവരെല്ലാം കാത്തു സൂക്ഷിച്ചിരുന്നു. എ.കെ.ആന്റണിയും വയലാർ രവിയും വി.എം.സുധീരനും അപ്പയെ അത്രമേൽ സ്നേഹിച്ചവരാണ്. അവരെയും അപ്പ അതുപോലെ കരുതിയിരുന്നു. അപ്പയുടെ അത്തരം രീതികൾ ഓർക്കുമ്പോൾ പെട്ടെന്ന് ഒരു കാര്യം മനസ്സിൽ വരും.
എപിജെ അബ്ദുൽ കലാമിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ പോയപ്പോൾ ഞാനും ഉണ്ടായിരുന്നു. പ്രതിപക്ഷ നേതാവായ വിഎസ് അച്യുതാനന്ദനും കേരളത്തിന്റെ സംഘത്തിൽ ഉണ്ടായി. ഇടയ്ക്കു വച്ച് വിഎസിനെ കാണാനില്ല. അപ്പ അദ്ദേഹത്തെ അന്വേഷിച്ചു നടക്കുന്നതാണ് പിന്നീട് ഞാൻ കണ്ടത്. മകനായ എന്നെ അന്വേഷിക്കുന്നതു പോലെത്തന്നെ വിഎസിനെയും തിരക്കി നടന്നു. അത്രയ്ക്കു കരുതൽ അദ്ദേഹത്തിന് വിഎസിനോടും ഉണ്ടായിരുന്നു. ഞാൻ ശരിക്കും അദ്ഭുതപ്പെട്ടുപോയി. എല്ലാവരെയും ഒരേ പോലെ കാണാനുള്ള മനസ്സ് അപ്പയ്ക്ക് ഉണ്ടായിരുന്നു.
∙ പുതുപ്പള്ളിക്കാർക്ക് ആ വിയോഗം ഉൾക്കൊള്ളാൻ കഴിയുന്നുണ്ടോ?
അവരെ സംബന്ധിച്ച് അതു പ്രയാസം തന്നെയാണ്. അണമുറിയാതെ അവർ കല്ലറയിൽ വന്നു പ്രാർഥിക്കുന്നുണ്ട്. പ്രാർഥനയിലൂടെ അദ്ദേഹവുമായുളള ബന്ധം നിലനിർത്തുന്നതു പോലെയാണ് എനിക്കു തോന്നുന്നത്. അവർക്ക് അദ്ദേഹത്തെ മറക്കാൻ കഴിയില്ല.
∙ ജനങ്ങൾക്കിടയിൽ എപ്പോഴും ചെലവഴിക്കാൻ ഇഷ്ടപ്പെട്ടിരുന്ന ഉമ്മൻചാണ്ടിയെ കുടുബാംഗങ്ങൾക്കു വേണ്ടതു പോലെ കിട്ടാതെ വന്നിട്ടുണ്ടാകുമല്ലോ. അപ്പോഴെല്ലാം അദ്ദേഹത്തിന്റെ ഈ തിരക്കിൽ സങ്കടപ്പെട്ടിട്ടുണ്ടോ?
ഒരു പിതാവ് ചെയ്യേണ്ട കാര്യങ്ങൾക്കെല്ലാം അദ്ദേഹത്തെ കിട്ടാത്തതിന്റെ പ്രയാസം ഞങ്ങൾക്കെല്ലാം ഉണ്ടായിട്ടുണ്ട്. അതേസമയം ആളുകളുടെ സ്നേഹം നമുക്കു ലഭിക്കുന്നത് പിതാവ് അവർക്കു ചെയ്ത നന്മകൊണ്ടുമാണ്. ഒരു നാണയത്തിന്റെ രണ്ടു വശങ്ങൾ പോലെ അതിനെ കണ്ടാൽ മതിയാകും. സങ്കടവും സന്തോഷവും അതിൽ കലർന്നിട്ടുണ്ട്. ഞങ്ങളോട് അധികം സംസാരിക്കാത്ത ആളായതുകൊണ്ട് അപ്പയുടെ സ്നേഹം മനസ്സിലാക്കുന്നത് എളുപ്പമായിരുന്നില്ല.
∙ സോളർ കേസിന്റെ പേരിൽ വേട്ടയാടപ്പെട്ട നേതാവിനോടുള്ള ഐക്യദാർഢ്യ പ്രകടനം കൂടിയായി ഈ വിലാപയാത്രയെ വിശകലനം ചെയ്യുന്നവരുണ്ടല്ലോ?
തീർച്ചയായും ഉണ്ട്. ജനങ്ങൾ അദ്ദേഹത്തെ വിലയിരുത്തി നൽകിയ മാർക്കാണ് ആ വിലാപയാത്രയിൽ കണ്ടത്. എല്ലാ പാർട്ടികളിലും പെട്ടവർ അദ്ദേഹത്തെ കാണാനെത്തി. മുഷ്ടി ചുരുട്ടി അന്ത്യാഭിവാദ്യം അർപ്പിച്ച എത്രയോ പേരെ കണ്ടു. ഒടുവിലത്തെ വിവാദവും അതിൽ അദ്ദേഹത്തിന്റെ പങ്കും ജനങ്ങൾ കൃത്യമായി വിലയിരുത്തി.
∙ ഇടതുപക്ഷം നിർലോഭമായ സ്നേഹാദരവാണ് അദ്ദേഹത്തോടു പ്രകടിപ്പിച്ചത്. ചിലർ പരസ്യമായി മാപ്പുപറഞ്ഞു. സിപിഎം മുഖപത്രം പേജുകൾ മാറ്റിവച്ചു. ഇതെല്ലാം താങ്കളുടെ കണ്ണിൽ പ്രായശ്ചിത്തമാണോ?
അതെല്ലാം കാണുകയോ വായിക്കുകയോ ചെയ്യാൻ കഴിഞ്ഞില്ല. അങ്ങനെ ചെയ്തിട്ടുണ്ടെങ്കിൽ അതു പ്രായശ്ചിത്തമായിരിക്കാം.
∙ എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും കണ്ണു തുറപ്പിക്കേണ്ടതാണ് ഉമ്മൻചാണ്ടിക്കു കിട്ടിയ സ്നേഹം എന്ന് അഭിപ്രായപ്പെടുന്നവരുമില്ലേ?
ജനങ്ങളോട് എങ്ങനെ പെരുമാറുന്നോ അതേ രീതിയിൽ ജനം തിരിച്ചും പെരുമാറും. അതിന്റെ എറ്റവും വലിയ തെളിവാണ് കഴിഞ്ഞ ദിവസങ്ങളിൽ കേരളം കണ്ടത്. എല്ലാവർക്കും അത് ഒരു പ്രചോദനമാണ്, പാഠമായി കാണുന്നില്ല. തനിക്കും ഇങ്ങനെ ആയിത്തീരാൻ കഴിഞ്ഞെങ്കിൽ എന്ന ചിന്ത അത് എല്ലാ പൊതുപ്രവർത്തകർക്കും നൽകും.
∙ ജനങ്ങൾ നൽകുന്ന ഈ ബഹുമതി മതി എന്നതു കൊണ്ടാണോ സർക്കാരിന്റെ ഔദ്യോഗിക ബഹുമതികൾ സംസ്കാര വേളയിൽ വേണ്ടെന്നു വച്ചത്?
അത് അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നു. അമ്മയോടാണ് പങ്കുവച്ചിരുന്നത്. സർക്കാർ ബഹുമതികൾക്കും പകരം ജനങ്ങൾ ഗാർഡ് ഓഫ് ഓണർ നൽകി അദ്ദേഹത്തെ യാത്രയച്ചു.
∙ തന്നെ വേട്ടയാടുന്നതിനു കൂട്ടുനിന്ന ഭരണകൂടത്തിന്റെ ബഹുമതി വേണ്ടെന്ന തീരുമാനമായിരുന്നോ ഉമ്മൻചാണ്ടി എടുത്തത്, അതോ ഔദ്യോഗിക അംഗീകാരങ്ങളോട് പൊതുവിൽ വിമുഖത കാണിക്കുന്ന രീതിയുടെ ഭാഗമാണോ?
അതെക്കുറിച്ച് ഒരു വ്യക്തമായ അഭിപ്രായം പറയാൻ എനിക്കു കഴിയില്ല. എന്തുകൊണ്ട് ആ തീരുമാനം എന്നു ചോദിച്ചാൽ അറിയില്ല. പഴയ വേട്ടയാടലാണോ, പുതിയ വേട്ടയാടലാണോ, അതോ പൊതുവായ രീതിയുടെ ഭാഗമാണോ? വ്യക്തമല്ല. അപ്പയ്ക്ക് എല്ലാത്തിലും അപ്പയുടേതായ രീതിയുണ്ട്. മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം കോട്ടയത്തോ പുതുപ്പള്ളിയിലോ എസ്കോർട്ട് വാഹനം ഉപയോഗിക്കാറില്ല. അത് ഒരു വേട്ടയാടലിന്റെയും ഭാഗമല്ലല്ലോ. പക്ഷേ ഇവിടെ അങ്ങനെയൊരു വികാരം അദ്ദേഹത്തിന് ഉണ്ടായിക്കാണാം. തന്റെ മരണം മുൻകൂട്ടി ദർശിച്ചപ്പോൾ അങ്ങനെ ഒരു ആദരവ് വേണ്ട എന്നു തീരുമാനിച്ചതിനു പിന്നിൽ ഈ സാഹചര്യങ്ങൾ അദ്ദേഹം കണക്കിലെടുത്തിട്ടുണ്ടാകാം.
∙ അദ്ദേഹത്തിന്റെ ചികിത്സ ചില പരസ്യവിവാദങ്ങളിൽ പെട്ടു. വിമർശനങ്ങൾ വല്ലാതെ വേദനിപ്പിച്ചോ?
അത് അടഞ്ഞ അധ്യായമാണ്. അതിനെയും അദ്ദേഹം അദ്ദേഹത്തിന്റേതായ രീതിയിൽ കൈകാര്യം ചെയ്തിട്ടുണ്ട്.
∙ നേരത്തേ നൽകിയ ചികിത്സ ഫലം ചെയ്തു, ഇപ്പോൾ വിഫലമായി എന്ന് താങ്കൾ കഴിഞ്ഞ ദിവസം പ്രതികരിച്ചു. എന്താണ് ആ താരതമ്യത്തിലൂടെ ഉദ്ദേശിച്ചത്?
രണ്ടു തവണ ചികിത്സ ഫലിച്ചു. ഇത്തവണ പക്ഷേ ഫലിച്ചില്ല. ഞാൻ അത്രയേ പറയുന്നുള്ളൂ. അവിടെ നിർത്തുന്നു.
∙ പുതുപ്പള്ളിയിൽ പാതി തുടങ്ങിയ വീട് പൂർത്തീകരിക്കാൻ ശ്രമിക്കുമോ?
അപ്പ ഉള്ളപ്പോൾ മുന്നോട്ടു പോകാൻ കഴിയാത്ത ഒരു കാര്യം ഇനി എങ്ങനെ മുന്നോട്ടു കൊണ്ടു പോകാൻ കഴിയുമെന്ന് ആലോചിക്കണം. പാർട്ടിയോട് കൂടി ചർച്ച ചെയ്തു വേണ്ടതു ചെയ്യും.
∙ ഉമ്മൻചാണ്ടിക്ക് ഉചിത സ്മാരകം വേണമെന്ന ചർച്ച വൈകാതെ ഉയരുമല്ലോ? ഏതു നിലയ്ക്കുള്ള, അല്ലെങ്കിൽ ഏതു വിഭാഗക്കാരെ പ്രതിനിധീകരിക്കുന്നതാകണം സ്മാരകം എന്നാണ് കുടുംബത്തിന്റെ ആഗ്രഹം?
പാവപ്പെട്ടവരിൽ പാവപ്പെട്ടവരെ ജീവിതകാലം മുഴുവൻ സഹായിച്ച ഒരാൾക്കു ചേരുന്ന സ്മാരകം ആയിരിക്കണം.
∙ പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് ഒരു യാഥാർഥ്യമാകുകയാണ്. സ്വാഭാവികമായും ഉയരാൻ ഇടയുള്ള ആദ്യത്തെ പേര് കോൺഗ്രസിൽ സജീവമായ താങ്കളുടേതാകില്ലേ?
ഈ ഘട്ടത്തിൽ അക്കാര്യം ആലോചിക്കാനോ സംസാരിക്കാനോ താൽപര്യപ്പെടുന്നില്ല.
∙പാർട്ടി പറഞ്ഞാലോ?
എന്റെ അപ്പ ഞങ്ങളെ വിട്ടു പോയതേയുള്ളൂ. ആദ്യത്തെ ചടങ്ങുകൾ പോലും കഴിഞ്ഞിട്ടില്ല. അത്തരം കാര്യങ്ങളെക്കുറിച്ച് ചിന്തിക്കാനുള്ള അവസരമല്ല ഇത്.
∙ അപ്പയെ അനുകരിക്കുക എത്രകണ്ട് എളുപ്പമാണ്? അതാകില്ലേ താങ്കളുടെ മുന്നിലെ ഏറ്റവും വലിയ വെല്ലുവിളിയും?
സൂര്യനും ചന്ദ്രനും തമ്മിൽ വല്ല താരതമ്യവും ഉണ്ടോ? സൂര്യന്റെ പ്രഭയിലാണ് ചന്ദ്രൻ നിൽക്കുന്നത്. ചന്ദ്രന് ഒരിക്കലും സൂര്യനാകാൻ കഴിയില്ല.
English Summary: Cross-Fire Exclusive Interview with Youth Congress Leader Chandy Oommen