യുഎസ് യുദ്ധവിമാനത്തിലും ‘കയറിയ’ ചൈന; ഇനി ‘ഗാലിയം തന്ത്രം’; ചെറുതാകില്ല ‘ചിപ് യുദ്ധം’
ചൈനയ്ക്കും യുഎസിനും ഇടയിലെ സംഘർഷം കൂടുതൽ ശക്തമാകുമ്പോള്‍ എരിതീയിൽ എണ്ണയെന്ന പോലെയാണു പുതിയ നീക്കങ്ങൾ. ചിപ് നിർമാണം ഉൾപ്പെടെയുള്ള സാങ്കേതിക രംഗങ്ങളിൽ അതിനിർണായകമായ ദുര്‍ലഭ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവരികയാണു ചൈന. ഉയര്‍ന്ന പ്രവർത്തന ശേഷിയുള്ള (പ്രോസസിങ് പവർ) ചിപ്പുകള്‍ തങ്ങള്‍ക്കു ലഭിക്കാതിരിക്കാന്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് തിരിച്ചടിയായാണ് ഈ നീക്കം. ഇത് ലോകത്തെ എങ്ങനെ ബാധിക്കും? ഇതിനെ പ്രതിരോധിക്കാൻ യുഎസ് നടപ്പാക്കുന്ന നടപടികൾ എങ്ങനെയെല്ലാമാകും ഫലം ചെയ്യുക?
ചൈനയ്ക്കും യുഎസിനും ഇടയിലെ സംഘർഷം കൂടുതൽ ശക്തമാകുമ്പോള്‍ എരിതീയിൽ എണ്ണയെന്ന പോലെയാണു പുതിയ നീക്കങ്ങൾ. ചിപ് നിർമാണം ഉൾപ്പെടെയുള്ള സാങ്കേതിക രംഗങ്ങളിൽ അതിനിർണായകമായ ദുര്‍ലഭ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവരികയാണു ചൈന. ഉയര്‍ന്ന പ്രവർത്തന ശേഷിയുള്ള (പ്രോസസിങ് പവർ) ചിപ്പുകള്‍ തങ്ങള്‍ക്കു ലഭിക്കാതിരിക്കാന്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് തിരിച്ചടിയായാണ് ഈ നീക്കം. ഇത് ലോകത്തെ എങ്ങനെ ബാധിക്കും? ഇതിനെ പ്രതിരോധിക്കാൻ യുഎസ് നടപ്പാക്കുന്ന നടപടികൾ എങ്ങനെയെല്ലാമാകും ഫലം ചെയ്യുക?
ചൈനയ്ക്കും യുഎസിനും ഇടയിലെ സംഘർഷം കൂടുതൽ ശക്തമാകുമ്പോള്‍ എരിതീയിൽ എണ്ണയെന്ന പോലെയാണു പുതിയ നീക്കങ്ങൾ. ചിപ് നിർമാണം ഉൾപ്പെടെയുള്ള സാങ്കേതിക രംഗങ്ങളിൽ അതിനിർണായകമായ ദുര്‍ലഭ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവരികയാണു ചൈന. ഉയര്‍ന്ന പ്രവർത്തന ശേഷിയുള്ള (പ്രോസസിങ് പവർ) ചിപ്പുകള്‍ തങ്ങള്‍ക്കു ലഭിക്കാതിരിക്കാന്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് തിരിച്ചടിയായാണ് ഈ നീക്കം. ഇത് ലോകത്തെ എങ്ങനെ ബാധിക്കും? ഇതിനെ പ്രതിരോധിക്കാൻ യുഎസ് നടപ്പാക്കുന്ന നടപടികൾ എങ്ങനെയെല്ലാമാകും ഫലം ചെയ്യുക?
ചൈനയ്ക്കും യുഎസിനും ഇടയിലെ സംഘർഷം കൂടുതൽ ശക്തമാകുമ്പോള്‍ എരിതീയിൽ എണ്ണയെന്ന പോലെയാണു പുതിയ നീക്കങ്ങൾ. ചിപ് നിർമാണം ഉൾപ്പെടെയുള്ള സാങ്കേതിക രംഗങ്ങളിൽ അതിനിർണായകമായ ദുര്‍ലഭ ധാതുക്കളുടെ കയറ്റുമതിക്ക് നിയന്ത്രണം കൊണ്ടുവരികയാണു ചൈന. ഉയര്‍ന്ന പ്രവർത്തന ശേഷിയുള്ള (പ്രോസസിങ് പവർ) ചിപ്പുകള്‍ തങ്ങള്‍ക്കു ലഭിക്കാതിരിക്കാന്‍ യുഎസ് ഏര്‍പ്പെടുത്തിയ ഉപരോധത്തിന് തിരിച്ചടിയായാണ് ഈ നീക്കം. ഇത് ലോകത്തെ എങ്ങനെ ബാധിക്കും? ഇതിനെ പ്രതിരോധിക്കാൻ യുഎസ് നടപ്പാക്കുന്ന നടപടികൾ എങ്ങനെയെല്ലാമാകും ഫലം ചെയ്യുക?
ചൈനയ്ക്കും യുഎസിനും ഇടയില്‍ പുകയുന്ന വ്യാപാര സംഘര്‍ഷം, പുതിയ തലങ്ങളിലേക്കും പടരുന്നതിന്റ വ്യക്തമായ സൂചനകളാണ് എല്ലാ മേഖലകളിലും ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമായാണ്, കംപ്യൂട്ടര്‍ ചിപ് നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഗാലിയം, ജര്‍മേനിയം എന്നീ ധാതുക്കളുടെ കയറ്റുമതിയിൽ 2023 ഓഗസ്റ്റ് ഒന്നു മുതല്‍ ചൈന നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. എന്നാൽ വിലക്കില്ല, കയറ്റുമതിക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതേയുള്ളൂ എന്ന് വിശദീകരണമുണ്ടെങ്കിലും ഈ നടപടിയിലൂടെ യുഎസിനെ സമ്മര്‍ദ്ദത്തിലാക്കുകയാണ് ചൈനയുടെ ലക്ഷ്യമെന്ന് വ്യക്തം.
കോവിഡ് ലോക്ഡൗണിനെ തുടർന്ന് ലോകത്ത് രൂക്ഷമായിരുന്ന സെമികണ്ടക്ടർ ക്ഷാമത്തിൽനിന്ന് മാറ്റം വന്നുതുടങ്ങുന്നതിനിടെയാണ് ചൈനയുടെ പുതിയ നീക്കം. ഇതിന്റെ പരിണിതഫലം ലോക്ഡൗൺ കാലത്തെ ക്ഷാമത്തിനും അപ്പുറമായിരിക്കുമെന്നാണു കരുതപ്പെടുന്നത്. യുഎസും ചൈനയും പരസ്പരം ഏർപ്പെടുത്തുന്ന ഈ ഉപരോധങ്ങൾ, ലോകത്തിന്റെ സാമ്പത്തിക സുസ്ഥിരതയെ എങ്ങനെ ബാധിക്കുമെന്നും വരുംനാളുകളിൽ കണ്ടറിയേണ്ടിവരും.
∙ ചൈന, ദുർലഭ ധാതുക്കളുടെ കലവറ
തന്ത്രപ്രധാനവും വ്യാപകവുമായ ഉപയോഗങ്ങളുള്ള മൂലകങ്ങളാണ് ഗാലിയവും ജർമേനിയവും. ഇവയുടെയും മറ്റ് പല ദുർലഭ ധാതുക്കളുടെയും (റെയര്‍ എര്‍ത്ത്സ്) 95% ശേഖരവും ചൈനയിലാണുള്ളത്. ആധുനിക സാങ്കേതിക ഉപകരണങ്ങളുടെ നിർമാണത്തിൽ ഒഴിച്ചു കൂടാനാവാത്തതും പകരം വയ്ക്കാനില്ലാത്തതുമായ അടിസ്ഥാന വസ്തുക്കൾക്കൂടിയാണ് ഈ ധാതുക്കൾ. സ്മാര്‍ട് ഫോണും കംപ്യൂട്ടറും ടിവിയും കാറും എന്നുവേണ്ട എംഅര്‍ഐ സ്കാനിങ് മെഷീൻ ഉള്‍പ്പടെയുള്ള ആശുപത്രി ഉപകരണങ്ങളെയും മിസൈൽ സംവിധാനങ്ങളെയും യുദ്ധവിമാനങ്ങളുടെ ഘടകങ്ങളെ വരെയും പ്രവര്‍ത്തിപ്പിക്കുന്നത് ഇത്തരം ചില ധാതുക്കളും കാന്തങ്ങളുമാണ്.
യുഎസും പാശ്ചാത്യ ലോകവും ചൈനയിൽനിന്ന് ഈ ധാതുക്കൾ തുച്ഛമായ വിലയ്ക്ക് വാങ്ങി സങ്കീര്‍ണങ്ങളായ ഉപകരണങ്ങള്‍ നിര്‍മിച്ചു. ഇതിന്റെകൂടി ഫലമായി അവർ സാങ്കേതികമായി മുന്നേറുകയും ലോകത്തെ വൻ ശക്തികളായി മാറുകയും ചെയ്തു. എന്നാൽ ഇനി അത് തുടരാൻ അനുവദിക്കില്ലെന്നാണ് ചൈന വ്യക്തമാക്കുന്നത്. നിലവിൽ ഏർപ്പെടുത്താനൊരുങ്ങുന്ന ഈ കയറ്റുമതി നിരോധനം വളരെ അലോചിച്ചെടുത്ത തീരുമാനവും തിരിച്ചടികളുടെ തുടക്കമാണെന്നുമാണ് ചൈനയുടെ മുൻ വാണിജ്യ മന്ത്രി പ്രസ്താവിച്ചത്.
∙ ചൈനയ്ക്കെതിരെ ആഗോളനീക്കം
ചൈന സംസ്കരിച്ച് നൽകുന്ന ദുര്‍ലഭമായ ഈ ലോഹങ്ങൾ ഉപയോഗിച്ച് യുഎസും സഖ്യകക്ഷികളും നിർമിക്കുന്ന ഉന്നത പ്രോസസിങ് ശേഷിയുള്ള ചിപ്പുകളും അവയുടെ നിർമാണ വിദ്യയും ചൈനയ്ക്ക് ലഭിക്കാതിരിക്കാൻ ആഗോളതലത്തിൽ നീക്കങ്ങള്‍ ശക്തമാണ്. ഇതാണ് ധാതുക്കളുടെ കയറ്റുമതി നിരോധനത്തിലേക്ക് പോകാൻ ചൈനയെ പ്രേരിപ്പിച്ചത്. എന്നാൽ, തങ്ങളെ മറികടന്ന് ലോകമേധാവിത്തത്തിന് ശ്രമിക്കുന്ന ചൈനയുടെ നീക്കങ്ങൾക്കാണ് ചിപ് നിരോധനത്തിലൂടെ യുഎസ് തടയിടാൻ ശ്രമിക്കുന്നത്.
സാങ്കേതിക, സാമ്പത്തിക രംഗങ്ങളിൽ ചൈന തങ്ങളെ കടത്തിവെട്ടുന്നത് തടയാനാണ് യുഎസിന്റെ ശ്രമം. നിര്‍മിത ബുദ്ധിയുടെ കാര്യനിര്‍വഹണശേഷിയില്‍ അടുത്തകാലത്തുണ്ടായ കുതിച്ചുചാട്ടം ഉപയോഗപ്പെടുത്തി ചൈന വൻശക്തിയായിമാറുമെന്ന് യുഎസ് ഭയക്കുന്നുണ്ട്. പുത്തന്‍ സൈനിക ഉപകരണങ്ങളും നവീന സാങ്കേതികവിദ്യകളും വികസിപ്പിക്കാനുള്ള ചൈനയുടെ ഗവേഷണങ്ങൾ തങ്ങൾക്ക് ഭീഷണിയായി മാറിയേക്കുമെന്നും യുഎസ് കരുതുന്നു.
എന്നാൽ മറുഭാഗത്ത്, സ്വന്തം നിലയ്ക്ക് സെമികണ്ടക്ടറുകൾ ഗവേഷണത്തിലൂടെ വികസിപ്പിച്ചു വരുമ്പോഴേക്കും ദശാബ്ദങ്ങൾതന്നെ കടന്നു പോയിക്കഴിഞ്ഞിട്ടുണ്ടാവും എന്ന വസ്തുത ചൈനയുടെ ഉറക്കം കെടുത്തുന്നു. യുഎസിന്റെ നിലപാടിൽ അയവു വരുന്നതും പ്രതീക്ഷിച്ച് കാത്തിരുന്നാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സാങ്കേതിക വിടവ് വലുതായിത്തീരും. ചൈനയുടെ വളർച്ച താഴെപ്പോകും. അവരുടെ പ്രഖ്യാപിത നിലപാടുകൾക്കും പ്രതീക്ഷകൾക്കും അത് ഒത്തുപോകില്ല. പ്രശ്നത്തിനു സൈനിക നടപടിയാണു ചൈന സ്വീകരിക്കുന്നതെങ്കിൽ അത് വലിയ വിപത്തിനിടയാക്കുമെന്ന ആശങ്കയും ശക്തമാണ്.
∙ കമ്പനികളെയും പൗരൻമാരെയും വിലക്കി യുഎസ്
സങ്കീര്‍ണ പ്രോസസിങ് ശേഷിയുളള ചിപ്പുകളും അനുബന്ധ സാങ്കേതിക വിദ്യകളും ചൈനയ്ക്ക് കൈമാറരുതെന്ന് ചിപ് നിര്‍മാതാക്കളായ എൻവിഡിയ, എഎംഡി കമ്പിനികളോട് യുഎസ് ആവശ്യപ്പെട്ടിരുന്നു. മാത്രമല്ല യുഎസ് പൗരന്മാരോ ഗ്രീൻകാർഡ് ഉള്ളവരോ ചൈനയുടെ ചിപ് നിർമാണ ശ്രമങ്ങളുമായി ഒരു തരത്തിലും സഹകരിക്കുന്നതിനും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.
ചാറ്റ് ജിപിടിക്കു വേണ്ട പ്രോസസറുകള്‍ നിര്‍മിച്ച കമ്പനിയാണ് എൻവിഡിയ. പ്രവര്‍ത്തന മികവ് കുറഞ്ഞ എഐ ചിപ്പുകളുണ്ടാക്കി ചൈനയ്ക്ക് നല്‍കി ബിസിനസ് നിലനിര്‍ത്താന്‍ എൻവിഡിയ ശ്രമിച്ചെങ്കിലും അതിനും യുഎസ് ഗവണ്‍മെന്റ് തടയിട്ടു. എൻവിഡിയ എഐ പ്രോസസറിനായി ടിക് ടോകിന്റെ മാതൃസ്ഥാപനമായ ബൈറ്റ്ഡാന്‍സ് ഉള്‍പ്പെടെയുള്ള ഒട്ടേറെ ചൈനീസ് കമ്പനികളാണ് കാത്തുകെട്ടി കിടക്കുന്നത്.
∙ പെട്ടെന്നുണ്ടായ കാരണം
കംപ്യൂട്ടർ ചിപ്പുകള്‍ നിര്‍മിക്കുന്ന ലിത്തോഗ്രഫി യന്ത്രം ചൈനയ്ക്കു നല്‍കുന്നതില്‍നിന്ന് ഡച്ച് കമ്പനിയെ യുഎസ് തടഞ്ഞതാണ് പെട്ടെന്നുള്ള പ്രകോപനത്തിന് കാരണമായത്. ചിപ് നിർമാണത്തേക്കാൾ അതിസങ്കീര്‍ണമാണ് ലിത്തോഗ്രഫി യന്ത്രത്തിന്റെ നിര്‍മാണം. നീണ്ട വർഷങ്ങളുടെ ഗവേഷണം വേണം അവ രൂപപ്പെടുത്തിയെടുക്കാൻ. എഎസ്എംഎല്‍ എന്ന ഡച്ച് കമ്പനിയാണ് ലിത്തോഗ്രഫി യന്ത്രം നിർമിക്കുന്നതില്‍ അഗ്രഗണ്യര്‍. എഎസ്എംഎല്ലില്‍ നിന്ന് യന്ത്രഘടകങ്ങൾ വാങ്ങി ഇന്റല്‍, ടിഎസ്എം, ക്വാല്‍കോം, മൈക്രോണ്‍, എൻവിഡിയ, തുടങ്ങിയ കമ്പനികള്‍ ഉന്നത ശേഷിയുള്ള ചിപ്പുകള്‍ വ്യാവസായിക അടിസ്ഥാനത്തില്‍ നിര്‍മിക്കുന്നുണ്ട്.
∙ യുഎസ് യുദ്ധവിമാനത്തിലും ചൈനീസ് സാന്നിധ്യം!
ദുർലഭ ധാതുക്കളുടെ വിതരണം നിർത്തിക്കളയുമെന്ന് ചൈന ഭീഷണിമുഴക്കുന്നത് ഇതാദ്യമല്ല. ജപ്പാനുമായി സെൻകാക്കു ദ്വീപനെച്ചൊല്ലിയുണ്ടായ തർക്കത്തെ തുർന്ന് അവയുടെ കയറ്റുമതിയിൽ ചൈന നിയന്ത്രണങ്ങൾ കൊണ്ടുവന്നു. യുഎസിന്റെ നേതൃത്വത്തിൽ ജപ്പാനും യൂറോപ്യൻ രാജ്യങ്ങളും ലോക വ്യാപാര സംഘടനയെ (ഡബ്ല്യുടിഒ) സമീപിച്ചു. വാദപ്രതിവാദങ്ങൾക്ക് ഒടുവിൽ 2014ൽ ഡബ്ല്യുടിഒ നിയന്ത്രണം നിയമപരമല്ലെന്ന് വിധിച്ചു.
ദുർലഭ ധാതുക്കളുടെ ശേഖരം ചൈനയുടെ മാത്രം കൈപ്പിടിയിൽ ഒതുങ്ങുന്നതിന്റെ അപകടത്തെക്കുറിച്ച് ലോകത്തിന് ആദ്യമായി ബോധ്യപ്പെട്ട സന്ദർഭമായിരുന്നു അത്. യുഎസിന്റെ യുദ്ധവിമാനമായ എഫ്–35ൽ ഓരോന്നിലും ചൈനയിൽനിന്ന് ഇറക്കുമതി ചെയ്യുന്ന 417 കിലോ ദുർലഭ ലോഹങ്ങൾ ഉപയോഗിക്കുന്നുവെന്ന കണ്ടെത്തൽ വിവാദമായതിനെ തുടർന്ന് വിമാനങ്ങളുടെ നിർമാണത്തിന് കാലതാമസം വന്നു.
∙ യുഎസിനെ ആശങ്കപ്പെടുത്തുന്ന ചൈനയുടെ കുത്തക
ദുര്‍ലഭമായ ഈ ലോഹങ്ങളുടെ ഖനികള്‍ ചൈനയ്ക്ക് വേണ്ടതിലധികമുണ്ട്. ഉല്‍പാദനച്ചെലവും ഖനനം വരുത്തുന്ന പരിസ്ഥിതിനാശവുമെല്ലാം യുഎസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങളെ ദുർലഭ ധാതുക്കൾ സംസ്കരിച്ചെടുക്കാനുള്ള വൈദഗ്ധ്യം നേടുന്നതില്‍നിന്ന് പിന്തിരിച്ചപ്പോള്‍ ചൈന നിരന്തര ശ്രദ്ധയോടെ മുന്നേറി. 1985 ആയപ്പോഴേക്കും അവയുടെ ഉൽപാദന വിതരണ ശൃംഖല മുഴുവനും ചൈനയുടെ നിയന്ത്രണത്തിലായി.
ആധുനിക ചൈനയുടെ ശിൽപിയായ ഡെങ് സിയാവോപിങ് 1987ല്‍ തന്നെ റെയര്‍ എര്‍ത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞിരുന്നു. മധ്യ പൗരസ്ത്യ ദേശത്തിനു കരുത്തായി എണ്ണ ഉണ്ടെങ്കില്‍ ചൈനയ്ക്ക് ദുർലഭ ധാതു ശേഖരമുണ്ടല്ലോ എന്ന് പ്രവചന സ്വരത്തോടെ അദ്ദേഹം പറഞ്ഞിരുന്നു. അവ ചൂഷണം ചെയ്ത് നേട്ടമുണ്ടാക്കാനുള്ള മാർഗങ്ങൾ നടപ്പാക്കി. ഇന്ന്, ചൈനയില്‍ റെയർ എർത്ത് പ്രോസസിങ്ങും മെറ്റലര്‍ജിയും പഠിപ്പിക്കുന്ന 39 സർവകലാശാലകൾ ഉണ്ടെങ്കില്‍ യുഎസിൽ ആകെയുള്ളത് സമീപകാലത്ത് രൂപംകൊണ്ട ചില സ്റ്റാർട്ടപ്പുകൾ മാത്രമാണ്.
∙ എന്താണ് ഈ കുഞ്ഞൻ? അടുത്തറിയാം ചിപ്പുകളെ
ചിപ്, മൈക്രോചിപ്, കംപ്യൂട്ടർ ചിപ്, ഇന്റഗ്രേറ്റഡ് സര്‍ക്യൂട്ട് അഥവാ ഐസി എന്നെല്ലാം അറിയപ്പെടുന്നത് ഒരു സിലിക്കോണ്‍ പാളിക്കുള്ളില്‍ ഉള്‍ച്ചേര്‍ത്തിരിക്കുന്ന അനേകം ഇലട്രോണിക് സർക്യൂട്ടുകളുടെ ഒരു കൂട്ടത്തെയാണ്. ഒരു കൈവിരല്‍ നഖത്തിന്റെ വലിപ്പുള്ള ചിപ്പില്‍ കോടിക്കണക്കിന് ട്രാൻസിസ്റ്ററുകൾ അടങ്ങിയിരിക്കുന്നു. ചിപ്പുകളെ തരംതിരിക്കുന്നത് നാനോമീറ്ററിലാണ്. ഒരു മീറ്ററിന്റെ നൂറുകോടിയില്‍ ഒന്നാണ് ഒരു നാനോമീറ്റര്‍. ഒരു ചുവന്ന രക്താണുവിന് 7000 നാനോമീറ്ററും ഒരു വൈറസിന് 14 നാനോമീറ്ററും വലിപ്പമുണ്ടാകും! എന്ന് പറയുമ്പോൾ നാനോ മീറ്ററിന്റെ സൂക്ഷ്മ സ്വഭാവം വ്യക്തമാല്ലോ.
ചിപ്പുകളുടെ വലുപ്പം കുറയുന്നതിന് അനുസരിച്ച് പ്രവർത്തന ശേഷി വര്‍ധിക്കുന്നു. 10 നാനോമീറ്റര്‍ ചിപ്പുകളാണ് ഇപ്പോള്‍ വ്യാപകമായി പ്രചാരത്തിലുള്ളത്. നിലവിലുള്ളതില്‍ ഏറ്റവും ശക്തിയേറിയ 2 നാനോമീറ്റര്‍ ചിപ്പിന്റെ നിര്‍മാണവിദ്യ ഐബിഎം വികസിപ്പിച്ചത് രണ്ടുമാസങ്ങള്‍ക്കു മുൻപാണ്. ഈ ചിപ്പില്‍ 5000 കോടി ട്രാൻസിസ്റ്ററുകൾ ഒരു നഖത്തിന്റെയത്രയുള്ള സിലിക്കോണ്‍ തുണ്ടിൽ ഒതുക്കിവച്ചിരിക്കുന്നു.
ചൈന, സൗത്ത് കൊറിയ, ജപ്പാന്‍, തയ്‍വാന്‍, യുഎസ് എന്നിവയാണ് പ്രധാനപ്പെട്ട 5 ചിപ് നിര്‍മാണ രാജ്യങ്ങള്‍. വന്‍ തുകയ്ക്ക് ചിപ്പുകള്‍ ഏറ്റവുമധികം ഇറക്കുമതി ചെയ്യുന്ന രാജ്യംകൂടിയാണ് ചൈന. എല്ലാ ചിപ്പുകളും ഒരു പോലയല്ല എന്നതാണ് ഇതിനു കാരണം. ചൈനയും ജപ്പാനും നിര്‍മിക്കുന്നത് വാഹനങ്ങളിലും വീട്ടുപകരണങ്ങളിലും ഉപയോഗിക്കുന്നതരം ലളിതമായ ചിപ്പുകളാണ്. യുഎസ് ആകട്ടെ നിര്‍മിത ബുദ്ധിപോലെയുള്ള അതിസങ്കീര്‍ണ പ്രവൃത്തികള്‍ ചെയ്യാന്‍ പ്രാപ്തിയുള്ള പ്രോസസറുകളുടെ നിര്‍മാണത്തില്‍ എതിരില്ലാത്ത മേധാവിത്തം പുലര്‍ത്തുന്നു.
∙ അപൂര്‍വ ഗാലിയവും ജർമേനിയവും
ലോകത്തെ ആകെ ഗാലിയം (അറ്റോമിക സംഖ്യ 31) ഉൽപാദനത്തിന്റ 80% ചൈനയിലാണ്. വെള്ളിയുടെ നിറമുള്ള ഗാലിയം കൈവെള്ളയിലെടുത്താല്‍ ഉരുകും. പ്രകൃതിയില്‍ സ്വതന്ത്രാവസ്ഥയില്‍ ലഭ്യമല്ലാത്ത ഈ ലോഹം അലൂമിനിയത്തിന്റെ അയിരില്‍നിന്നാണ് വേര്‍തിരിച്ചെടുക്കുന്നത്. ആദിത്യ ബിർള ഗ്രൂപ്പിന് കീഴിലുള്ള ഹിൻഡാൽകോ കമ്പനിയും പൊതുമേഖലാ സ്ഥാപനമായ നാൽകോയും മുൻപ് നാമമാത്രമായി ഗാലിയം ഉൽപാദിപ്പിച്ചിരുന്നു.
ലഭ്യത വളരെ കുറവായ മൂലകമാണ് ജര്‍മേനിയം (അറ്റോമിക സംഖ്യ 32). 60% ഉല്‍പാദനവും ചൈനയുടെ കൈവശം. സിങ്കിന്റെ അയിരില്‍നിന്നും കല്‍ക്കരി കത്തുമ്പോഴുണ്ടാകുന്ന ഉപോൽപന്നങ്ങളില്‍നിന്നും വേര്‍തിരിച്ചെടുക്കുന്നു. മുൻപ് സെമികണ്ടക്ടര്‍ നിര്‍മാണത്തില്‍ വ്യാപകമായി ഉപയോഗിച്ചിരുന്നെങ്കിലും ഇപ്പോള്‍ ഫൈബര്‍ ഒപ്റ്റിക്സ്, ഇന്‍ഫ്രാറെഡ്, സോളര്‍ സെല്ലുകള്‍ എന്നീ മേഖലകളിലാണ് ജര്‍മേനിയംകൊണ്ടുള്ള പ്രയോജനം.
English Summary: China to Restrict Export of Rare Earth Metals: How it Affects the Chip Industry?