രൂപയിൽത്തന്നെ പറയാം. അതായത് ഏകദേശം 25 ലക്ഷം കോടി രൂപ. ഈ ഇടപാട് രൂപയിൽത്തന്നെ നടത്തുകയും ചെയ്യാം. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ഇനി മുതൽ പ്രാദേശിക കറൻസിയിൽ നടത്താനാണു തീരുമാനം. ആ തീരുമാനമെടുത്തതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന യുഎഇ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ചരിത്ര തീരുമാനം. വിദേശരാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ ഡോളറിനെ ആശ്രയിക്കുകയെന്ന രീതിയിൽ കുറവു വരുത്താൽ കഴിയുമെന്നതാണ് പുതിയ കരാറിന്റെ ഗുണം.

രൂപയിൽത്തന്നെ പറയാം. അതായത് ഏകദേശം 25 ലക്ഷം കോടി രൂപ. ഈ ഇടപാട് രൂപയിൽത്തന്നെ നടത്തുകയും ചെയ്യാം. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ഇനി മുതൽ പ്രാദേശിക കറൻസിയിൽ നടത്താനാണു തീരുമാനം. ആ തീരുമാനമെടുത്തതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന യുഎഇ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ചരിത്ര തീരുമാനം. വിദേശരാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ ഡോളറിനെ ആശ്രയിക്കുകയെന്ന രീതിയിൽ കുറവു വരുത്താൽ കഴിയുമെന്നതാണ് പുതിയ കരാറിന്റെ ഗുണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

രൂപയിൽത്തന്നെ പറയാം. അതായത് ഏകദേശം 25 ലക്ഷം കോടി രൂപ. ഈ ഇടപാട് രൂപയിൽത്തന്നെ നടത്തുകയും ചെയ്യാം. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ഇനി മുതൽ പ്രാദേശിക കറൻസിയിൽ നടത്താനാണു തീരുമാനം. ആ തീരുമാനമെടുത്തതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന യുഎഇ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ചരിത്ര തീരുമാനം. വിദേശരാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ ഡോളറിനെ ആശ്രയിക്കുകയെന്ന രീതിയിൽ കുറവു വരുത്താൽ കഴിയുമെന്നതാണ് പുതിയ കരാറിന്റെ ഗുണം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

യുഎഇയിലേക്കുള്ള കയറ്റുമതിയിലൂടെ 2022ല്‍ മാത്രം ഇന്ത്യ നേടിയത് 3132 കോടി ഡോളറാണ്. എന്നാൽ ഇനി മുതല്‍ ഈ കണക്ക് ഇന്ത്യൻ രൂപയിൽത്തന്നെ പറയാം. അതായത് ഏകദേശം 25 ലക്ഷം കോടി രൂപ. ഈ ഇടപാട് രൂപയിൽത്തന്നെ നടത്തുകയും ചെയ്യാം. ഇന്ത്യയും യുഎഇയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ ഇനി മുതൽ പ്രാദേശിക കറൻസിയിൽ നടത്താനാണു തീരുമാനം. ആ തീരുമാനമെടുത്തതാകട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയും യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും തമ്മിൽ അബുദാബിയിൽ നടന്ന കൂടിക്കാഴ്ചയിലും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഏകദിന യുഎഇ സന്ദർശനത്തിന്റെ ഭാഗമായിട്ടായിരുന്നു ചരിത്ര തീരുമാനം.

വിദേശരാജ്യങ്ങളുമായുള്ള വ്യാപാര ഇടപാടുകളിൽ ഡോളറിനെ ആശ്രയിക്കുകയെന്ന രീതിയിൽ കുറവു വരുത്താൽ കഴിയുമെന്നതാണ് പുതിയ കരാറിന്റെ ഗുണം. അതോടെ അതതു രാജ്യങ്ങളുടെ സാമ്പത്തിക ക്രയവിക്രയം സുഗമമാകും. വിദഗ‍്ധരുടെ അഭിപ്രായത്തിൽ, ഇന്ത്യയെ സംബന്ധിച്ച് രൂപയ്ക്ക് കൂടുതൽ സ്ഥിരത കൈവരും. ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ് ഇ–റുപ്പിയുടെ വരവ്. പുതിയ കരാറുകളും രൂപയുടെ ‘രാജ്യാന്തരവൽക്കരണ’വും ഇ–റുപ്പിയുമെല്ലാം രാജ്യത്തിന് എങ്ങനെ ഗുണം ചെയ്യും? ഈ സാഹചര്യത്തിൽ ഡോളറിന്റെ ഭാവിയെന്തായിരിക്കും? ലോകരാജ്യങ്ങൾക്കിടയിൽ ആശങ്കയും ആശയക്കുഴപ്പവും തുടരുന്നതിനിടെ ഇക്കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കാം...

2000 രൂപ നോട്ട് (Photo by NOAH SEELAM / AFP)
ADVERTISEMENT

∙ ശക്തി പ്രാപിച്ച രൂപ

റിസർവ് ബാങ്ക് രാജ്യാന്തര തലത്തിൽ ഇന്ത്യൻ രൂപയിൽ വ്യാപാരം നടത്താനായി 2022 ജൂലൈയിലാണ് പുതിയ സംവിധാനം (റുപീ ട്രേഡ് സെറ്റിൽമെന്റ് മെക്കാനിസം) അവതരിപ്പിക്കുന്നത്. റഷ്യ–യുക്രെയ്ൻ പ്രതിസന്ധിയിൽ യൂറോപ്യൻ യൂണിയനും മറ്റു വികസിത രാജ്യങ്ങളും റഷ്യയ്ക്കെതിരെ വ്യാപാര പ്രതിരോധം തീർത്തപ്പോൾ ഇന്ത്യ മാറിനിന്നു. പകരം റഷ്യയുമായി സാമ്പത്തിക ഇടപാടുകൾ ലഘൂകരിക്കാന്‍ രൂപയിൽ വ്യാപാരം നടത്താനും തീരുമാനിച്ചു. താൽക്കാലിക പിന്മാറ്റമായിരുന്നു ലക്ഷ്യമെങ്കിലും ഇന്ത്യൻ രൂപ ശക്തിപ്പെടുത്താനുള്ള ഒരവസരമായി ഇതു മാറുമെന്ന് രാജ്യം പ്രതീക്ഷിച്ചിരുന്നില്ല. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ശ്രീലങ്കയും വിലക്കേർപ്പെടുത്തിയതോടെ റഷ്യയും രൂപയിൽ ഇടപാടുകൾക്കു സമ്മതം മൂളി.

∙ ഒരിക്കൽ രാജാവ്, ഒടുവിൽ വീഴുന്നു ഡോളർ!

ഒരു രാജ്യത്തിന്റെ കറൻസി മൂല്യമെന്നു പറയുന്നത് ആ രാജ്യത്തിന്റെ കൈവശമുള്ള സ്വത്തുക്കളിലാണ്. പ്രത്യേകിച്ചും സ്വര്‍ണശേഖരത്തിൽ. ഏകദേശം 100 വർഷം പിന്നിലേക്കു പോയാൽ ഒന്നാം ലോകമഹായുദ്ധം വരെയും ബ്രിട്ടിഷ് പൗണ്ടിനായിരുന്നു കൂടുതൽ‌ മൂല്യം. എന്നാൽ യുദ്ധാനന്തരം കഥമാറി. യുദ്ധത്തിൽ വലിയ പോറലുകളേല്‍ക്കാത്തതിനാൽ അമേരിക്കയിലേക്കു സ്വർണവും പണവും ഒഴുകിയെത്തി. പതുക്കെപ്പതുക്കെ പൗണ്ടിനു പകരം ഡോളർ ആ സ്ഥാനത്ത് ഇടംപിടിച്ചു.

യുഎസ് ഡോളർ (Photo by Andy JACOBSOHN / AFP)
ADVERTISEMENT

രാജ്യാന്തര കറൻസി കൈമാറ്റത്തിൽ സ്ഥിരത കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് 1944ൽ ബ്രെറ്റൻവുഡ് കരാർ നിലവിൽവന്നത്. അതോടെ രാജ്യങ്ങൾ തമ്മിലുള്ള ഇടപാടുകൾ ഡോളറിലേക്കു മാറി. യുഎസ് നേതൃസ്ഥാനം വഹിച്ചതുകൊണ്ട് സഖ്യരാജ്യങ്ങൾക്ക് പരാതിയും ഉണ്ടായില്ല. 1960കളില്‍, ഓഹരികളോ സ്വർണമോ കൈവശമുണ്ടാകുന്നതിനേക്കാളും മൂല്യം ഡോളറിനായിരുന്നു. സ്വാഭാവികമായും രാജ്യങ്ങൾ ഡോളറിനായി മത്സരിച്ചു. എന്നാൽ എഴുപതുകളോടെ ബ്രെറ്റൻവുഡ് കരാറിന്റെ സ്വാധീനം അവസാനിച്ചു.

ഇക്കാലയളവിലാണ് ഏഷ്യൻ രാജ്യങ്ങള്‍ മെച്ചപ്പെട്ട സാമ്പത്തിക സ്ഥിതി കൈവരിക്കാൻ തുടങ്ങിയത്. ശീതയുദ്ധവും വിയറ്റ്നാം യുദ്ധവും അപ്പോഴേക്കും യുഎസിനെ പിടിച്ചുലച്ചു. 1971ൽ അമേരിക്കൻ പ്രസിഡന്റ് നിക്സൺ, യുഎസ് ഡോളർ സ്വർണമാക്കി മാറ്റുന്നത് നിർത്തലാക്കി. ആഗോള തലത്തിൽ ഡോളറിന്റെ ആവശ്യകതയെ മാത്രം ആശ്രയിച്ചായി പിന്നീട് കറൻസിയുടെ മൂല്യം. ആവശ്യകത വർധിപ്പിക്കാൻ പെട്രോ ഡോളർ എന്ന സംവിധാനവും അമേരിക്ക അവതരിപ്പിച്ചു.

യുഎസ് ഡോളർ (Photo by Asif HASSAN / AFP)

ആഗോളതലത്തിൽ പ്രവർത്തിക്കുന്ന സംഘടനകളായ രാജ്യാന്തര നാണ്യനിധി (ഐഎംഎഫ്), ലോക ബാങ്ക് എന്നിവയും ഡോളറിലാണ് ഇടപാടുകൾ നടത്തിവന്നത്. സംഭാവനകളുടെ മുഖ്യപങ്കും വഹിച്ചിരുന്നത് അമേരിക്കയായിരുന്നു. അതുകൊണ്ടുതന്നെ വികസ്വര രാജ്യങ്ങളും ദരിദ്ര രാഷ്ടങ്ങളും ഡോളറിനെ ആശ്രയിക്കാൻ നിർബന്ധിതരായി. 1990 കളിൽ ലോകത്തെ ഇടപാടുകളിൽ 90 ശതമാനവും ഡോളറിലൂടെയായിരുന്നു. ആവശ്യക്കാരേറിയതോടെ കൂടുതൽ കറന്‍സി വിപണിയിലേക്കെത്തി. കണക്കുകൾ പ്രകാരം യുഎസ് ട്രഷറിയില്‍ സൂക്ഷിച്ചിരിക്കുന്ന നിക്ഷേപത്തേക്കാൾ 80 ശതമാനത്തിലധികം കറന്‍സി വിതരണത്തിലുണ്ട്. ഇത്, പ്രതിസന്ധി ഘട്ടങ്ങളിലെല്ലാം ഡോളറിന്റെ സ്വാധീനം കുറയാതെ നിലനിർത്തുകയും ചെയ്യും.

എന്നാൽ നിലവിൽ സ്ഥിതിഗതികൾ മാറിത്തുടങ്ങി. 2008ല്‍ അമേരിക്കയിലുണ്ടായ സാമ്പത്തിക പ്രതിസന്ധിയും രാജ്യത്തെ സുപ്രധാന ബാങ്കുകൾ തകർന്നതും ഡോളറിന്റെ വിശ്വാസ്യതയെ ചോദ്യം ചെയ്തുതുടങ്ങി. വിവിധ രാജ്യങ്ങൾ പണപ്പെരുപ്പത്തിൽനിന്ന് കരകയറാനായി മറ്റനേകം മാർഗങ്ങളിലേക്ക് ചേക്കേറുന്നതും രാജ്യങ്ങൾ തമ്മിലുള്ള വാണിജ്യ–വ്യാപാര കരാറുകൾ ശക്തിപ്പെടുന്നതും പുതിയ വഴിത്തിരിവായി. കഴിഞ്ഞ നാലു വർഷംകൊണ്ട് ആഗോളതലത്തില്‍ ഡോളറിന്റെ ഉപയോഗത്തില്‍ 20 ശതമാനം കുറവാണ് റിപ്പോർട്ടു ചെയ്തത്. ഐഎംഎഫിന്റെ കണക്കുകളും ഇത് ശരിവയ്ക്കുന്നു.

ഇന്ത്യൻ രൂപ (Photo by INDRANIL MUKHERJEE / AFP)
ADVERTISEMENT

അടുത്ത മൂന്നു വർഷത്തിനുള്ളിൽ 40–45 ശതമാനത്തിന്റെ കുറവ് ഡോളറിന്റെ ഉപയോഗത്തിലുണ്ടാകുമെന്നാണ് കണക്കുകൾ പറയുന്നത്. എണ്ണ കയറ്റുമതിക്കായി റഷ്യ റൂബിളിലാണ് വ്യാപാരം നടത്തുന്നത്. ചൈനീസ് യുവാൻ, ജാപ്പനീസ് യെൻ, സൗദി റിയാൽ, യുഎഇ ദിര്‍ഹം എന്നിവയും നിലവിൽ പല വ്യാപാരാവശ്യങ്ങൾക്കും സ്വീകാര്യമാണ്. ഇന്ത്യ ഇതിനോടകം 44 രാജ്യങ്ങളിൽ രൂപയിൽ വ്യാപാരം നടത്തുന്നുണ്ട്. സൗദി സമ്മതം മൂളിയതോടെ രൂപയുടെ സ്വീകാര്യത പതിന്മടങ്ങാവുമെന്നു സാരം.

∙ ഡോളറിനു പകരം രൂപ വരുമ്പോൾ...

ഒരു രാജ്യം കയറ്റുമതിക്കും ഇറക്കുമതിക്കും വിദേശ കറൻസികളാണ് ഇടപാടിനായി തിരഞ്ഞെടുക്കുന്നത്. ലോകത്തില്‍ റിസർവ് കറൻസിയായി യുഎസ് ഡോളർ ഉപയോഗിക്കുന്നതുകൊണ്ടുതന്നെ ഭൂരിഭാഗം ഇടപാടുകളും ഡോളറിൽ നടത്തിവരുന്നു. ഓരോ രാജ്യത്തെയും കേന്ദ്രബാങ്കുകൾ പ്രധാനമായും വിദേശ ഇടപാടുകൾക്കായി ശേഖരിക്കുന്ന കറൻസിയെയാണ് റിസർവ് കറൻസിയെന്നു വിളിക്കുന്നത്. റിസർവ് കറൻസിയും സ്വർണശേഖരവും ഒരു രാജ്യത്തെ ഫോറിൻ എക്സ്ചേഞ്ച് റിസർവിലാണ് കണക്കാക്കുക. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന രാജ്യത്തെ സംബന്ധിച്ച് ഫോറിൻ എക‍്സ്‍ചേഞ്ച് റിസർവിൽ കുറവുണ്ടായാൽ ഒരു രാജ്യം കടമെടുപ്പിലേക്ക് നീങ്ങുന്നു.

വിദേശ കറൻസികളുടെ വിനിമയ നിരക്ക് പ്രദർശിപ്പിച്ചിരിക്കുന്ന ഡൽഹിയിലെ വ്യാപാരി, 2011ലെ ചിത്രം (Photo by MANAN VATSYAYANA / AFP)

ഇതിനൊരുദാഹരണം പറയാം. യൂറോപ്യന്‍ രാജ്യവുമായി ഇന്ത്യയ്ക്ക് ഒരു വ്യാപാര ഇടപാട് നടത്തണമെങ്കിൽ ഇടപാടു തുക മുഴുവനായും ഡോളറിലേക്ക് മാറ്റേണ്ടി വരും. തുക ലഭിക്കുന്നതോടെ യൂറോപ്യൻ രാജ്യങ്ങൾ അത് യൂറോയിലേക്ക് മാറ്റുന്നു. രണ്ട് രാജ്യത്തും സ്വീകാര്യമായ കറൻസി ഡോളറായതിനാലാണ് ഇത്തരത്തിൽ ഡോളറിൽ വ്യാപാരം നടക്കുന്നത്. ഇതിനു പകരം ഇന്ത്യൻ രൂപയ്ക്ക് സ്വീകാര്യതയുണ്ടായാൽ അതു രാജ്യത്തിന് ഗുണം ചെയ്യും. ഡോളറിനെതിരെ രൂപയുടെ മൂല്യമിടിഞ്ഞാലും വ്യാപാരയിടപാടുകളെ പ്രതികൂലമായി ബാധിക്കാത്ത സാഹചര്യമുണ്ടാകുന്നു. ഇത് രാജ്യത്തിന്റെ കറൻസി റിസർവിനും ഗുണം ചെയ്യും.

∙ എങ്ങനെ രൂപയിൽ ഇടപാടുകൾ നടത്താം?

രൂപയില്‍ ഇടപാടുകൾ നടത്താൻ കമ്പനിക്കോ സ്ഥാപനത്തിനോ വ്യക്തിക്കോ ബന്ധപ്പെട്ട രാജ്യങ്ങളിൽ റുപീ വോസ്ട്രോ അക്കൗണ്ട് വേണമെന്നതു നിർബന്ധമാണ്. (ലാറ്റിൻ വാക്കായ വോസ്ട്രോയുടെ അർഥം ‘നിങ്ങളുടെ’ എന്നാണ്). വിദേശ രാജ്യത്ത് രൂപയിൽ ഇടപാടു നടത്താൻ അവിടെയുള്ള ബാങ്കുകൾ, ഇന്ത്യയിലെ ഏതെങ്കിലും ബാങ്കുമായി സഹകരിച്ചു പ്രവർത്തിക്കുന്നതിനു വേണ്ടി രൂപപ്പെടുത്തുന്ന അക്കൗണ്ടാണിത്. ഇന്ത്യൻ ബാങ്കിന്റെ വിദേശ ഏജന്റ് പോലെ വിദേശത്തെ വോസ്ട്രോ അക്കൗണ്ട് പ്രവർത്തിക്കും.

റഷ്യൻ റൂബിൾ (Photo Credit : alexkich/shutterstock)

ഇന്ത്യയിൽ ആദ്യഘട്ടത്തില്‍ 12 വോസ്ട്രോ അക്കൗണ്ടുകൾക്കാണ് റിസർവ് ബാങ്ക് അനുമതി നൽകിയിരിക്കുന്നത്. ഈ അക്കൗണ്ടുകൾ വഴിയാണ് ഇന്ത്യൻ രൂപയിൽ വിദേശ രാജ്യങ്ങളുമായി വ്യാപാരം നടക്കുക. ലളിതമായി പറഞ്ഞാല്‍, ഇന്ത്യയിലേക്ക് ഇറക്കുമതിയോ കയറ്റുമതിയോ ചെയ്യേണ്ടതുണ്ടെങ്കിൽ വോസ്ട്രോ അക്കൗണ്ട് വഴി ബന്ധപ്പെട്ട വിദേശ രാജ്യം ഇടപാടുകള്‍ പൂർത്തിയാക്കുന്നു. വിദേശ കറൻസി വിനിമയത്തിനും സാമ്പത്തിക ഇടപാടുകൾക്കും ഇത്തരം വോസ്ട്രോ അക്കൗണ്ടുകൾ കൂടിയേ തീരൂ.

∙ സൗദി, റഷ്യ, ശ്രീലങ്ക...

2022 സെപ്റ്റംബർ 19 ന് ഇന്ത്യ, സൗദി അറേബ്യ സ്ട്രാറ്റജിക് പാർട്ട്നർഷിപ് കൗൺസില്‍ യോഗത്തിലാണ് വാണിജ്യ–വ്യവസായ മന്ത്രി പീയുഷ് ഗോയലും സൗദി വാണിജ്യ മന്ത്രി ഡോ. മാജിദ് ബിൻ അബ്ദുല്ല അൽ ഖസബിയും ചേർന്ന് രൂപ–റിയാൽ വ്യാപാരബന്ധം ശക്തിപ്പെടുത്തുന്നതിനെ കുറിച്ച് ചർച്ചകൾ ആരംഭിച്ചത്. 2023 ഏപ്രിൽ മുതൽ ജൂലൈ വരെയുള്ള കാലയളവിൽ മാത്രം സൗദിയിൽനിന്നുള്ള ഇറക്കുമതിയിൽ ഉണ്ടായ വർധന 93% ഉയർന്ന് 1550 കോടി ഡോളറിലെത്തി നിൽക്കുകയാണ്. കയറ്റുമതിയിലും ഇക്കാലയളവില്‍ വർധനയുണ്ടായി. 22% വർധിച്ച് 350 കോടി ഡോളറിലേക്കെത്തി. രൂപ–റിയാൽ ബന്ധം ശക്തിപ്പെടുന്നതോടെ ഡോളറിന് ഇവിടെ സ്ഥാനമില്ലാതാകും.

യുഎഇ ദിർഹം (Photo Credit: Vinnikava Viktoryia/Shutterstock)

റഷ്യ–യുക്രെയ്ൻ യുദ്ധത്തോടെ ലോകരാജ്യങ്ങൾ പലതും റഷ്യയ്ക്കു മേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയതോടെ ഡോളറിൽ ഇടപാടുകൾ നടത്താൻ കഴിയാതെ വന്നു. റഷ്യയിലെ ബാങ്കുകൾക്ക് ഉൾപ്പെടെ വിലക്കേർപ്പെടുത്തിയ സാഹചര്യത്തിലായിരുന്നു ഇത്. ഈ സാഹചര്യത്തിലാണ് ഇന്ത്യയുടെ ‘റുപ്പീ ട്രേഡ് സെറ്റില്‍മെന്റ് മെക്കാനിസം’ പിന്തുടരാൻ റഷ്യ തീരുമാനിക്കുന്നത്. ഇതോടെ കൂടുതൽ രാജ്യങ്ങൾ വോസ്ട്രോ അക്കൗണ്ടുകളാരംഭിക്കാൻ താൽപര്യം പ്രകടിപ്പിച്ചു. എന്നാൽ വോസ്ട്രോ അക്കൗണ്ടാരംഭിക്കാന്‍ ബാങ്കുകളുമായി ധാരണയാവേണ്ടതിനാൽ പദ്ധതി പൂര്‍ത്തിയായിട്ടില്ല.

മൗറീഷ്യസിലും ശ്രീലങ്കയിലും നിലവിൽ ആർബിഐ അംഗീകൃത വോസ്ട്രോ അക്കൗണ്ടുകളുണ്ട്. റഷ്യയുമായി വ്യാപാരം നടത്താനുള്ള സ്പെഷൽ വോസ്ട്രോ അക്കൗണ്ടുകൾ തുടങ്ങാൻ റിസർവ് ബാങ്ക് എച്ച്‍ഡിഎഫ്‍സി ബാങ്കിനും കാനറ ബാങ്കിനും അനുമതി നൽകിയിരുന്നു. യൂകോ ബാങ്ക്, യൂണിയൻ ബാങ്ക്, ഇൻഡസ് ഇൻഡ് ബാങ്ക് എന്നിവയ്ക്കും ആർബിഐ പിന്നാലെ അനുമതി നൽകി. റഷ്യയിൽ പ്രധാനമായും ബെര്‍ ബാങ്ക് (Sber), വിടിബി ബാങ്ക് എന്നിവയാണ് വോസ്ട്രോ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത്.

∙ രൂപയ്ക്ക് പുറമെ ഇ–റുപ്പിയും

ഇന്ത്യൻ രൂപയുടെ ഡിജിറ്റൽ പതിപ്പാണ് ഇ–റുപി. സെൻട്രൽ ബാങ്ക് ഡിജിറ്റൽ കറൻസി (സിബിഡിസി)എന്നും അറിയപ്പെടുന്ന ഈ കറൻസിയെ റിസര്‍വ് ബാങ്ക് തന്നെയാണു നിയന്ത്രിക്കുന്നത്. കൈയ്യിലുള്ള രൂപയ്ക്കു പകരം ഡിജിറ്റൽ രൂപത്തിൽ തത്തുല്യമായ തുക നിങ്ങൾക്കു ലഭിക്കുന്നു. വ്യാപാരാവശ്യത്തിനും നിക്ഷേപത്തിനും രൂപ ഉപയോഗിക്കുന്നതു പോലെത്തന്നെ എല്ലാവിധാവശ്യങ്ങള്‍ക്കും ഇ–റുപി ഉപയോഗിക്കാം. ലോകത്താകമാനമുള്ള ഇന്ത്യക്കാർക്ക് എവിടെ വച്ചും രൂപാനോട്ടുകള്‍ കൈയ്യിലില്ലാതെ വിനിയോഗിക്കാം എന്നതാണു പ്രധാന സവിശേഷത. സുരക്ഷിതമാണെന്നുള്ളതും ഇ–റുപിയെ കൂടുതൽ ആകർഷകമാക്കുന്നു. ഈ വർഷാവസാനം 10 ലക്ഷം ഇടപാടുകൾ ദിവസേന നടപ്പിലാക്കാനുള്ള ഒരുക്കത്തിലാണ് സർക്കാറും സംവിധാനവും. എന്തായാലും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുന്നതോടൊപ്പം ആഗോളതലത്തിലും രൂപയ്ക്കു താരത്തിളക്കം കൈവരുമെന്നു ചുരുക്കം.

English Summary: How India-UAE Currency Deal Internationalises Rupee and Challenges US Dollar Supremacy