ബിജെപി ദേശീയ നിർവാഹകസമിതി അംഗവും കോൺഗ്രസിന്റെ മുൻ കേന്ദ്രമന്ത്രിയും ചേർന്ന് ഇടതു സർക്കാരിന്റെ ഏറ്റവും ബൃഹത്തായ വികസനപദ്ധതിയുടെ രൂപരേഖ തയാറാക്കുന്നതുകണ്ട് തരിച്ചിരിക്കുകയാണ് സിപിഎമ്മുകാർ. വികസനത്തിൽ രാഷ്ട്രീയം കലർത്തേണ്ടെന്നു പലരും ഉദ്ബോധിപ്പിക്കാറുണ്ടെങ്കിലും ഇങ്ങനെ നടപ്പാക്കാൻ നോക്കുന്നത് ആദ്യമായിട്ടാകും!

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മെട്രോമാൻ ഇ.ശ്രീധരൻ എൽഡിഎഫ് സർക്കാരിന്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി കെ.വി.തോമസ് വഴി സിൽവർലൈനിനു പകരം മുന്നോട്ടുവച്ച അർധ അതിവേഗപാതാ പദ്ധതിയാണു വിഷയം. ശ്രീധരന്റെ പൊന്നാനിയിലെ വസതിയിലെത്തി കെ.വി.തോമസ് ചർച്ച നടത്തിയതോടെയാണ് പദ്ധതി വാർത്തകളിൽ നിറഞ്ഞത്. ഒരുപിടി ചോദ്യങ്ങളും ഈ നീക്കം ഉയർത്തി. 

ADVERTISEMENT

∙ ശ്രീധരൻ– തോമസ് ചർച്ചയിൽ നടന്നത്

കെ.കരുണാകരന്റെയും ഉമ്മൻ ചാണ്ടിയുടെയും വികസനനയങ്ങളുടെ ആരാധകനെന്നു പറയുന്നുണ്ടെങ്കിലും സിൽവർലൈൻ നടക്കുമോ എന്നതിൽ കെ.വി.തോമസ് സംശയാലുവായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ ഡൽഹി ദൗത്യം ഏൽപിച്ചതോടെ റെയിൽവേ ഉന്നതരോട്  പ്രതിവിധി തേടിയപ്പോൾ ഇ.ശ്രീധരനെ മുന്നിൽ നിർത്താൻ ഉപദേശം കിട്ടി. ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചയിൽ ഇക്കാര്യം ശ്രദ്ധയിൽപെടുത്തി. പിണറായിയുടെ അനുവാദത്തോടെയാണ് തോമസ് പൊന്നാനിക്കു തിരിച്ചത്. 

ഇ.ശ്രീധരൻ ∙ ചിത്രം മനോരമ

പുതിയ റെയിൽ പദ്ധതി സംബന്ധിച്ചു മുഖ്യമന്ത്രിക്കു ശ്രീധരൻ റിപ്പോർട്ട് നൽകി എന്ന വാർത്തയാണ് പിന്നീടു വന്നതെങ്കിലും അതു കെ.വി.തോമസിനു ശ്രീധരൻ കൈമാറിയ രണ്ടു പേജ് കുറിപ്പു മാത്രമായിരുന്നു. മുഖ്യമന്ത്രിക്കു തോമസ് അതു കൈമാറുകയാണ് ചെയ്തത്. 

നിലവിൽ തിരുവനന്തപുരം മുതൽ കാസർകോട് വരെ ട്രെയിനുകൾ എടുക്കുന്ന സമയവും വേഗവും ശ്രീധരൻ അതിൽ പരാമർശിച്ചു. പരശുറാം എക്സ്പ്രസിന്റെ വേഗം മണിക്കൂറിൽ 45 കിലോമീറ്റർ മാത്രം. പുതിയ വന്ദേഭാരതിന് അദ്ദേഹം കണ്ടെത്തിയ വേഗം 73.5 കിലോമീറ്റർ, തിരുവനന്തപുരം– കാസർകോട് സമയം എട്ടു മണിക്കൂർ, പരശുറാമിന് 13 മണിക്കൂർ. പരിഹാരം സിൽവർലൈൻ അല്ല. ആ പദ്ധതിയെ ‘പരിസ്ഥിതി ദുരന്തം’ എന്നാണ് അദ്ദേഹം കുറിപ്പിൽ വിശേഷിപ്പിക്കുന്നത്.

ADVERTISEMENT

സാങ്കേതികപിഴവു നിറഞ്ഞതും സാമൂഹികാംഗീകാരം ആർജിക്കാത്തതും റെയിൽവേ മന്ത്രാലയത്തിന്റെ അനുമതി കിട്ടാൻ സാധ്യതയില്ലാത്തതുമായ പദ്ധതി ഉപേക്ഷിക്കാതെ മാർഗമില്ല. ഭൂമി ഏറ്റെടുക്കൽ അഞ്ചിലൊന്നായി കുറച്ച് തൂണുകളിലും തുരങ്കകളിലുമായുള്ള പുതിയ പാതയ്ക്കു സാധ്യതയുണ്ട്. ആദ്യം കണ്ണൂർ വരെ, പിന്നീട് മംഗളൂരു വരെ നീട്ടാം. 

കെ.വി.തോമസും പിണറായി വിജയനും ∙ ചിത്രം മനോരമ

സിൽവർലൈൻ വിഭാവനം ചെയ്യുന്നതിൽ പൊളിഞ്ഞുപോയ കെ–റെയിൽ കോർപറേഷനെ ഏൽപിച്ചിട്ടു കാര്യമില്ല. റെയിൽവേ തന്നെയോ ഡിഎംആർസിയോ ഏറ്റെടുക്കണം. നേരത്തെ സമാനപാതകൾ നിർമിച്ചു പരിചയമുള്ളതിനാൽ ഡിഎംആർസിക്ക് 12 മാസംകൊണ്ടു വിശദപദ്ധതി റിപ്പോർട്ട്(ഡിപിആർ) നൽകാൻ സാധിക്കുമെന്നും അദ്ദേഹം കുറിപ്പിൽ ചൂണ്ടിക്കാട്ടി. 

പഴയതു മാറി പുതിയതു വരാൻ 

ഇ.ശ്രീധരന്റെ നിർദേശങ്ങൾ മുഖ്യമന്ത്രി വായിച്ചതിനപ്പുറം കാര്യമായൊന്നും സംഭവിച്ചിട്ടില്ല. സിപിഎമ്മിലോ എൽഡിഎഫിലോ പദ്ധതി  ചർച്ച ചെയ്തിട്ടില്ല. തോമസ് തന്നെ മുൻകയ്യെടുത്ത് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിയെയും   സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനെയും വിശദാംശങ്ങൾ ധരിപ്പിച്ചു. ആലോചിക്കട്ടെ എന്ന മറുപടിയാണ് അവരിൽനിന്നു ലഭിച്ചത്. 

ADVERTISEMENT

ശ്രീധരന്റെയും തോമസിന്റെയും പദ്ധതിയിലെ പങ്കാളിത്തത്തിൽ വ്യക്തതവരുത്തി മാത്രമേ സിപിഎമ്മിനു മുന്നോട്ടുപോകാൻ സാധിക്കൂ. കൊട്ടിഘോഷിച്ച സിൽവർലൈൻ തിരിച്ചടിച്ചതുകൊണ്ട് പ്രായോഗികമായ പദ്ധതി ജനങ്ങൾക്കു മുന്നിൽവച്ച് മാനം കാക്കണണമെന്നുണ്ട്. ശ്രീധരന്റെ ബന്ധങ്ങൾ കേന്ദ്രാനുമതിക്കു സഹായകരമാകുമെന്നും കരുതിയേക്കാം.

പരീക്ഷണമാണേലും ഓടിയേക്കാം: പരീക്ഷണ ഓട്ടത്തിന്റെ ഭാഗമായി തിരുവനന്തപുരത്തുനിന്നും കണ്ണൂരിൽ പോയി മടങ്ങുന്ന വന്ദേഭാരത് ട്രെയിൻ എറണാകുളം സെൻട്രൽ സ്റ്റേഷൻ പിന്നിടുമ്പോൾ പാളത്തിന് കുറുകെയുള്ള റാംപ് കുറുകെ കടക്കുന്നവർ. ട്രെയിന്റെ പിൻഭാഗമാണ് ചിത്രത്തിൽ കാണുന്നത്. ചിത്രം : ജോസ്കുട്ടി പനയ്ക്കൽ ∙ മനോരമ

പക്ഷേ, വലിയൊരു കടമ്പയുണ്ട്. സിൽവർലൈൻ പദ്ധതി ആദ്യം കേന്ദ്ര റെയിൽവേ ബോർഡ് നിരാകരിച്ചാലേ ബദൽ സമർപ്പിക്കാനാകൂ. സംശയങ്ങൾ ഉന്നയിച്ചത് അല്ലാതെ ‘നോ’ ഇതുവരെ കേന്ദ്രം പറഞ്ഞിട്ടില്ല. പദ്ധതിയിൽനിന്നു സ്വയം പിൻവാങ്ങുന്നതായി കേന്ദ്രത്തെ അറിയിക്കുകയാണു പോംവഴി.

സിൽവർലൈൻ നടപ്പാക്കുമെന്ന് ഇപ്പോഴും ഇടയ്ക്കിടെ ആവർത്തിക്കുന്ന സർക്കാരിന് അതിൽ ജാള്യമുണ്ടാകും. അപ്പോൾ കേന്ദ്രത്തെ സ്വാധീനിച്ച് സിൽവർലൈനിന് ആദ്യം കേന്ദ്രാനുമതി നിഷേധിക്കുകയാണു വഴി. പുതിയ പദ്ധതിക്കുവേണ്ടി മുന്നിട്ടിറങ്ങുന്ന കെ.വി.തോമസിനു പഴയപദ്ധതി മടക്കിക്കെട്ടാനുള്ള പരിശ്രമം ആദ്യം ആരംഭിക്കണമെന്നു ചുരുക്കം.

തോമസ്– ശ്രീധരൻ– സിപിഎം ബന്ധങ്ങളെ സംശയത്തോടെ വീക്ഷിക്കുന്ന കോൺഗ്രസ് പുതിയപദ്ധതി സംബന്ധിച്ചു നിലപാടെടുത്തിട്ടില്ല. ശ്രീധരന്റെ രണ്ടുപേജ് കുറിപ്പിന്റെ പേരിൽ അതിന്റെ ആവശ്യമില്ലെന്നു പാർട്ടി കരുതുന്നു. കേരളത്തിൽ നിന്ന് പാർട്ടിയുടെ ദേശീയ നിർവാഹകസമിതിയിലുള്ള നാല് അംഗങ്ങളി‍ൽ ഒരാളായ ശ്രീധരന്റെ നിർദേശത്തെ തള്ളാനാവാതെയും പിണറായി വിജയന്റെ ഉദ്യമത്തെ അംഗീകരിക്കാനാവാതെയും ത്രിശങ്കുവിലാണ് ബിജെപി. 

കുറിപ്പിൽ ഇ.ശ്രീധരൻ ഏറ്റവും ഊന്നൽ നൽകിയ പോയിന്റ് മറ്റൊന്നല്ല:  പദ്ധതി യാഥാർഥ്യമാകണമെങ്കിൽ ആദ്യം ജനാഭിപ്രായം അനുകൂലമാക്കണം’. ഈ അനുകൂലമാക്കൽ ആരു നടത്തിയെടുക്കും എന്ന ചോദ്യം ബാക്കി.

English Summary: Metroman Sreedharan's Proposal for High-Speed Rail Instead of the Silver Line Project and its Political Impact