109 വർഷം മുൻപ് ജൂലൈ 28ന് ആണ് സെർബിയയ്ക്കെതിരെ ഓസ്ട്രിയ- ഹംഗറി യുദ്ധം പ്രഖ്യാപിച്ചത്. ലോകചരിത്രം അതുവരെ കണ്ട ഏറ്റവും വലിയ യുദ്ധമായി അതു മാറി. നാലു വർഷത്തിലേറെ നീണ്ട ആ യുദ്ധം പാടേ മാറ്റിമറിച്ചത്, യൂറോപ്പിലെ മനുഷ്യജീവിതങ്ങളെയും രാഷ്ട്രഭൂപടങ്ങളെയും അതിർത്തികളെയും മാത്രമായിരുന്നില്ല. വൻശക്തികളുടെ അധികാരകിടമത്സരത്തിലേക്കു കോളനികളും വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ഇന്ത്യയെപ്പോലുള്ള വിദൂരരാജ്യങ്ങളിലും അതിന്റെ ചലനങ്ങളുണ്ടായി.

109 വർഷം മുൻപ് ജൂലൈ 28ന് ആണ് സെർബിയയ്ക്കെതിരെ ഓസ്ട്രിയ- ഹംഗറി യുദ്ധം പ്രഖ്യാപിച്ചത്. ലോകചരിത്രം അതുവരെ കണ്ട ഏറ്റവും വലിയ യുദ്ധമായി അതു മാറി. നാലു വർഷത്തിലേറെ നീണ്ട ആ യുദ്ധം പാടേ മാറ്റിമറിച്ചത്, യൂറോപ്പിലെ മനുഷ്യജീവിതങ്ങളെയും രാഷ്ട്രഭൂപടങ്ങളെയും അതിർത്തികളെയും മാത്രമായിരുന്നില്ല. വൻശക്തികളുടെ അധികാരകിടമത്സരത്തിലേക്കു കോളനികളും വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ഇന്ത്യയെപ്പോലുള്ള വിദൂരരാജ്യങ്ങളിലും അതിന്റെ ചലനങ്ങളുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

109 വർഷം മുൻപ് ജൂലൈ 28ന് ആണ് സെർബിയയ്ക്കെതിരെ ഓസ്ട്രിയ- ഹംഗറി യുദ്ധം പ്രഖ്യാപിച്ചത്. ലോകചരിത്രം അതുവരെ കണ്ട ഏറ്റവും വലിയ യുദ്ധമായി അതു മാറി. നാലു വർഷത്തിലേറെ നീണ്ട ആ യുദ്ധം പാടേ മാറ്റിമറിച്ചത്, യൂറോപ്പിലെ മനുഷ്യജീവിതങ്ങളെയും രാഷ്ട്രഭൂപടങ്ങളെയും അതിർത്തികളെയും മാത്രമായിരുന്നില്ല. വൻശക്തികളുടെ അധികാരകിടമത്സരത്തിലേക്കു കോളനികളും വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ഇന്ത്യയെപ്പോലുള്ള വിദൂരരാജ്യങ്ങളിലും അതിന്റെ ചലനങ്ങളുണ്ടായി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

109 വർഷം മുൻപ് ജൂലൈ 28ന് ആണ് സെർബിയയ്ക്കെതിരെ ഓസ്ട്രിയ- ഹംഗറി യുദ്ധം പ്രഖ്യാപിച്ചത്. ലോകചരിത്രം അതുവരെ കണ്ട ഏറ്റവും വലിയ യുദ്ധമായി അതു മാറി. നാലു വർഷത്തിലേറെ നീണ്ട ആ യുദ്ധം പാടേ മാറ്റിമറിച്ചത്, യൂറോപ്പിലെ മനുഷ്യജീവിതങ്ങളെയും രാഷ്ട്രഭൂപടങ്ങളെയും അതിർത്തികളെയും മാത്രമായിരുന്നില്ല. വൻശക്തികളുടെ അധികാരകിടമത്സരത്തിലേക്കു കോളനികളും വലിച്ചിഴയ്ക്കപ്പെട്ടപ്പോൾ ഇന്ത്യയെപ്പോലുള്ള വിദൂരരാജ്യങ്ങളിലും അതിന്റെ ചലനങ്ങളുണ്ടായി. 1907ലെ പിളർപ്പിനുശേഷം ഇന്ത്യൻ നാഷനൽ കോൺഗ്രസിലെ വിരുദ്ധവിഭാഗങ്ങൾ ലയിച്ചതും മുസ്‌ലിംലീഗും കോൺഗ്രസും അഭിപ്രായവ്യത്യാസങ്ങൾ മറന്ന് ഒന്നിച്ചു പ്രവർത്തിക്കാൻ തീരുമാനിച്ചതും ഹോം റൂൾ പ്രസ്ഥാനം ഉടലെടുത്തതുമൊക്കെ ഒന്നാം ലോകയുദ്ധം സൃഷ്ടിച്ച ആശങ്കകളുടെയും അവഹേളനങ്ങളുടെയും പശ്ചാത്തലത്തിലായിരുന്നു. പിന്നീട് ഇന്ത്യൻ ദേശീയപ്രസ്ഥാനത്തിന്റെ സ്വഭാവം നിർണയിച്ച ഖിലാഫത്ത്-നിസ്സഹകരണ പ്രസ്ഥാനത്തിന്റെ വേരുകൾ നീണ്ടുകിടക്കുന്നതും ഈയൊരു കാലഘട്ടത്തിലാണ്.

 

ADVERTISEMENT

യുദ്ധം തുടങ്ങിയതോടെ ബ്രിട്ടൻ അതുവരെയുള്ള കടുത്ത ഇന്ത്യാവിരുദ്ധ മനോഭാവം മാറ്റി, സൗമനസ്യം കാണിക്കുന്നതായി അഭിനയിക്കാൻ തുടങ്ങി. ഇന്ത്യൻ പട്ടാളക്കാർ യൂറോപ്പിൽ ബ്രിട്ടനുവേണ്ടി പടപൊരുതാൻ തുടങ്ങി. യൂറോപ്പിനെ രക്ഷിക്കാൻ പോരാടിയ ഇന്ത്യയിലെ സംസ്കാരസമ്പന്നരായ പട്ടാളക്കാരെ കഴ്സൺ പ്രഭു പ്രശംസകളാൽ മൂടി. ബ്രിട്ടന്റെ ഈ ‘സുഖിപ്പിക്കൽ’ നയത്തിനെതിരായ അക്കാലത്തെ ഏറ്റവും മികച്ച രാഷ്ട്രീയപ്രസ്താവന നടത്തിയത് സുരേന്ദ്രനാഥ് ബാനർജി ആയിരുന്നു. ധാർമികനിയമങ്ങളും നീതിയും നടപ്പാക്കേണ്ടത് അക്ഷാംശവും രേഖാംശവും അടിസ്ഥാനമാക്കിയല്ല; മറിച്ച്, അതു സാർവലൗകികമായ ഒരു സമീപനമായി മാറേണ്ടതുണ്ട്’ എന്ന് അദ്ദേഹം വൈസ്രോയിയെ ഓർമിപ്പിച്ചത് നിർഭാഗ്യവശാൽ മുഖ്യധാരാചരിത്രത്തിൽ രേഖപ്പെടുത്തപ്പെട്ടില്ല.

തുർക്കികളുടെ തകർച്ചയാണ് ഒന്നാം ലോകയുദ്ധത്തിൽ ഇന്ത്യയെ ഏറ്റവുമധികം ബാധിച്ചത്. ബൾഗേറിയൻ പട്ടാളം കോൺസ്റ്റാന്റിനോപ്പിളിന് 25 മൈൽ അടുത്തു വരെ എത്തിയെന്ന റോയിട്ടേഴ്സ് വാർത്ത കേട്ട ദിവസം, ആ ആഘാതം സഹിക്കാൻ കഴിയാതെ മൗലാന മുഹമ്മദലി ആത്മഹത്യയ്ക്കു ശ്രമിച്ചു. അദ്ദേഹത്തിന്റെ സഹോദരൻ ഷൗക്കത്ത് അലി ബ്രിട്ടിഷ് സിവിൽ സർവീസ് ജോലി ഉപേക്ഷിക്കുകയും പൂർണമായ മതജീവിതത്തിലേക്കു തിരിയുകയും ചെയ്തു. പക്ഷേ, യുദ്ധം തുടങ്ങി കുറച്ചുനാൾ കഴിഞ്ഞപ്പോൾത്തന്നെ അലി സഹോദരങ്ങളെയും അബുൽകലാം ആസാദിനെയും പൊലീസ് അറസ്റ്റ് ചെയ്തു ജയിലിൽ അടച്ചു. ഇക്കാലത്തൊക്കെയും കോൺഗ്രസ് നിർജീവമായിരുന്നു. കപ്പിത്താനില്ലാതെ പെരുംകടലിൽ അകപ്പെട്ട കപ്പൽപോലെ, കോൺഗ്രസ് പ്രമേയങ്ങൾ പാസാക്കുകയും ഒരു തീർഥാടനം പോലെ എല്ലാ വർഷവും മഞ്ഞുകാലത്ത് രാജ്യത്തിന്റെ പലയിടങ്ങളിൽ സമ്മേളനം നടത്തുകയും ചെയ്തു.

ചിത്രീകരണം∙മനോരമ

 

നിരാശനായ ഗോപാലകൃഷ്ണ ഗോഖലെ ദക്ഷിണാഫ്രിക്കയിലേക്കു പോയി. ദക്ഷിണാഫ്രിക്കയിൽ ജനകീയസമരവും സത്യഗ്രഹവും നടത്തി പ്രശസ്തനായ മോഹൻദാസ് കരം ചന്ദ് ഗാന്ധി എന്ന സുഹൃത്തിനെ കാണാനായിരുന്നു ഗോഖലെ പോയത്. ഇന്ത്യൻ ദേശീയപ്രസ്ഥാനത്തെ പുതിയ വഴിത്താരയിലേക്കു നയിക്കാൻ മോഹൻദാസിന്റെ അനന്യമായ സംവേദനരീതികൾക്കും ചിന്തകൾക്കും കഴിയുമെന്നു ഗോഖലെയ്ക്ക് ഉൾവിളിയുണ്ടായി. അതുകൊണ്ടാണ് പ്രമേഹരോഗത്തിന്റെ അവശതകൾക്കിടയിലും അദ്ദേഹം ദക്ഷിണാഫ്രിക്കയിലേക്കു പോയത്. ഗോഖലെയുടെ ആഗ്രഹത്തിനു ഗാന്ധി വഴങ്ങി. യുദ്ധം തുടങ്ങി ഏതാനും ദിവസം കഴിഞ്ഞപ്പോൾ അദ്ദേഹം ദക്ഷിണാഫ്രിക്കയിൽനിന്നു ലണ്ടനിലെത്തി. ഗോഖലെയുടെ നിർദേശപ്രകാരം സരോജിനി നായിഡു ഗാന്ധിജിയെ സന്ദർശിച്ചത് 1914 ഓഗസ്റ്റിലായിരുന്നു.

 

ADVERTISEMENT

പെരുമഴയിൽ നനഞ്ഞു കുതിർന്ന പടിഞ്ഞാറൻ ലണ്ടനിലെ ബേസ്‌വാട്ടർ തെരുവിലെ പഴഞ്ചൻ വീട്ടിൽ ഗാന്ധിജിയെ ആദ്യമായി കണ്ട അനുഭവം സരോജിനി നായിഡു അതീവഹൃദ്യമായി എഴുതിയിട്ടുണ്ട്. കാലത്തെയും ദൂരത്തെയും മറ്റെല്ലാ തടസ്സങ്ങളെയും മറികടന്ന്, മാതൃരാജ്യത്തിലേക്കു ചിറകടിച്ചുപറക്കാൻ അക്ഷമനായ, കൊടുങ്കാറ്റിനെ ഭയക്കാത്ത ഒരു പക്ഷിയെ ആ മനുഷ്യനിൽ കണ്ടു എന്ന് അവരെഴുതി. അദ്ദേഹത്തിന്റെ വരവ് ഇന്ത്യയുടെ ഹൃദയമിളക്കുമെന്നും അവർക്കു തോന്നി. ഒടുവിൽ, 1915 ജനുവരി ഒൻപതിനു ഗാന്ധിജി ബോംബെയിൽ കപ്പലിറങ്ങി. ഐറിഷ് ഹോം റൂൾ ലീഗിന്റെ മാതൃകയിൽ ഇന്ത്യയിലും ഹോംറൂൾ പ്രസ്ഥാനം ആരംഭിച്ചത് യുദ്ധകാലത്തായിരുന്നു. ‘യുദ്ധത്തിനു ശേഷം, ഇന്ത്യയ്ക്കു സ്വയംഭരണം നൽകണം’ എന്ന ആശയമാണ് ആനി ബസന്റും ബാലഗംഗാധര തിലകനും ചേർന്നാരംഭിച്ച ഹോംറൂൾ പ്രസ്ഥാനം മുന്നോട്ടുവച്ചത്. യുദ്ധകാലത്തെ ഏറ്റവും സജീവമായ രാഷ്ട്രീയപ്രസ്ഥാനമായിരുന്നു ഹോം റൂൾ.

 

ഒന്നാം ലോകയുദ്ധം മറ്റൊരു വലിയ മാറ്റത്തിനുകൂടി ഇടയാക്കി. കോൺഗ്രസിന്റെ ലയനം. യുദ്ധമുണ്ടാക്കിയ ആകുലതകളാൽ ഇരുവിഭാഗങ്ങളും ലയിക്കാൻ തീരുമാനിക്കുകയും ദീർഘനാളത്തെ ഇടവേളയ്ക്കുശേഷം, 1916ലെ ലക്നൗ സമ്മേളനത്തിൽ തിലകനും മറ്റു തീവ്രവാദി നേതാക്കളും പങ്കെടുക്കുകയും ചെയ്തു. അധ്യക്ഷനായ അംബികാചരൻ മജുംദാർ നിറമിഴികളോടെ തിലകനെ ആലിംഗനം ചെയ്തു. സൂറത്ത് സമ്മേളനത്തിന്റെ മായാത്ത മുറിവുകളിൽ അവർ പരസ്പരം മരുന്നു വച്ചുകെട്ടി. പിന്നീട് അധികം വൈകാതെ ദേശീയപ്രസ്ഥാനത്തെ അതിന്റെ ജനകീയ പാതയിലേക്കു നയിച്ച ആദ്യസമരം ഗാന്ധിജി ചമ്പാരനിൽ ആരംഭിച്ചു. അതു ഖേഡയിലേക്കും അഹമ്മദാബാദിലേക്കും പടർന്നു.

 

ADVERTISEMENT

അദ്ദേഹത്തിന്റെ കാൽപാടുകൾ പതിച്ച ഇടങ്ങളിലെല്ലാം മനുഷ്യജീവിതം വല്ലാതെ സ്പന്ദിക്കുകയും ബ്രിട്ടിഷുകാരെ അമ്പരപ്പിച്ച് ഇന്ത്യ അതിവേഗം മാറിമറിയുകയും ചെയ്തു. ഒടുവിൽ, ഒന്നാം ലോകയുദ്ധം  അവസാനിക്കുമ്പോഴേക്കും ലോകഭൂപടം മാത്രമല്ല, ഇന്ത്യയുടെ മനസ്സും ഏറെ മാറിക്കഴിഞ്ഞിരുന്നു. ചെമ്മരിയാടുകൾ ഇടയന്റെ സംഗീതത്തിലേക്ക് എന്നപോലെ ഇന്ത്യൻജനത ഗാന്ധിജിയെന്ന പ്രതിഭാസത്തിലേക്കു തിരിച്ചുവരവില്ലാത്തവിധം ഒഴുകിപ്പോയി. യുദ്ധാനന്തര യൂറോപ്പാകട്ടെ യുദ്ധവും സ്പാനിഷ് ഫ്ലൂവും ചേർന്നുണ്ടാക്കിയ കൂട്ടമരണത്തിന്റെ മരവിപ്പിൽ നിശ്ചലമായ ഒരൊറ്റ തെരുവായി മാറി.

 

 

English Summary :Impact of World War First on Indian Nationalism