‘‘എനിക്കു നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്, ഒന്നിനും നേരമില്ല’’ എന്നു പരാതിപ്പെടുന്നവരേറെ. അത്രയൊന്നുമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ മേൽ കുതിരകയറിയെന്നുമിരിക്കും. മിക്കപ്പോഴും പരാതിയിൽ കാര്യമില്ലെന്നതാണു വാസ്തവം. അവർക്കു നടത്താവുന്ന ഒരു ചെറുപരീക്ഷണമുണ്ട്. ചെയ്തുതീർക്കാനുള്ള പത്ത് കാര്യങ്ങൾ എഴുതുക. പ്രയാസത്തിന്റെ ക്രമത്തിൽ അവയെ അടുക്കുക. ഏറ്റവും പ്രയാസമുള്ളത് ആദ്യം വരണം. കൂടുതൽ പ്രയാസമുള്ളവ ആദ്യമാദ്യമാകട്ടെ.

‘‘എനിക്കു നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്, ഒന്നിനും നേരമില്ല’’ എന്നു പരാതിപ്പെടുന്നവരേറെ. അത്രയൊന്നുമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ മേൽ കുതിരകയറിയെന്നുമിരിക്കും. മിക്കപ്പോഴും പരാതിയിൽ കാര്യമില്ലെന്നതാണു വാസ്തവം. അവർക്കു നടത്താവുന്ന ഒരു ചെറുപരീക്ഷണമുണ്ട്. ചെയ്തുതീർക്കാനുള്ള പത്ത് കാര്യങ്ങൾ എഴുതുക. പ്രയാസത്തിന്റെ ക്രമത്തിൽ അവയെ അടുക്കുക. ഏറ്റവും പ്രയാസമുള്ളത് ആദ്യം വരണം. കൂടുതൽ പ്രയാസമുള്ളവ ആദ്യമാദ്യമാകട്ടെ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

‘‘എനിക്കു നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്, ഒന്നിനും നേരമില്ല’’ എന്നു പരാതിപ്പെടുന്നവരേറെ. അത്രയൊന്നുമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ മേൽ കുതിരകയറിയെന്നുമിരിക്കും. മിക്കപ്പോഴും പരാതിയിൽ കാര്യമില്ലെന്നതാണു വാസ്തവം. അവർക്കു നടത്താവുന്ന ഒരു ചെറുപരീക്ഷണമുണ്ട്. ചെയ്തുതീർക്കാനുള്ള പത്ത് കാര്യങ്ങൾ എഴുതുക. പ്രയാസത്തിന്റെ ക്രമത്തിൽ അവയെ അടുക്കുക. ഏറ്റവും പ്രയാസമുള്ളത് ആദ്യം വരണം. കൂടുതൽ പ്രയാസമുള്ളവ ആദ്യമാദ്യമാകട്ടെ.

Want to gain access to all premium stories?

Activate your premium subscription today

  • icon1
    Premium Stories
  • icon3
    Ad Lite Experience
  • icon3
    UnlimitedAccess
  • icon4
    E-PaperAccess

‘എനിക്കു നൂറുകൂട്ടം കാര്യങ്ങൾ ചെയ്യാനുണ്ട്, ഒന്നിനും നേരമില്ല’ എന്നു പരാതിപ്പെടുന്നവരേറെ. അത്രയൊന്നുമില്ലെന്ന് ആരെങ്കിലും പറഞ്ഞാൽ അവരുടെ മേൽ കുതിരകയറിയെന്നുമിരിക്കും. മിക്കപ്പോഴും ഈ പരാതിയിൽ കാര്യമില്ലെന്നതാണു വാസ്തവം. അവർക്കു നടത്താവുന്ന ചെറുപരീക്ഷണമുണ്ട്. ചെയ്തുതീർക്കാനുള്ള 10 കാര്യങ്ങൾ എഴുതുക. പ്രയാസത്തിന്റെ ക്രമത്തിൽ അവയെ അടുക്കുക. ഏറ്റവും പ്രയാസമുള്ളത് ആദ്യം വരണം. കൂടുതൽ പ്രയാസമുള്ളവ ആദ്യമാദ്യമാകട്ടെ. എന്നിട്ട് ഏറ്റവും പ്രയാസ‌മുള്ളതു മാത്രം ആദ്യം ചെയ്യുക. മറ്റൊന്നിലും ആ നേരത്തു ശ്രദ്ധിക്കരുത്. അടുത്തത് രണ്ടാമത്തെ കാര്യം. അങ്ങനെ ആദ്യദിവസം നാലു കാര്യങ്ങൾ മാത്രമാണ് ചെയ്തുതീർക്കാൻ കഴിഞ്ഞതെന്ന് ഇരിക്കട്ടെ. അന്നു പുതിയ മൂന്നു കാര്യവും ഉണ്ടായേക്കാം. അങ്ങനെയുള്ള ആകെ 9 കാര്യങ്ങൾ അടുക്കി പിറ്റേന്ന് ഓരോന്നായി ചെയ്യുക. താരതമ്യ‌േന പ്രയാസം കുറഞ്ഞവയാകയാൽ അന്ന് ആറോ ഏഴോ കാര്യങ്ങൾ ചെയ്യാൻ കഴിഞ്ഞേക്കാം. മൂന്നോ നാലോ ദിവസത്തിനകം കുടിശ്ശിക മുഴുവൻ തീർന്ന് അന്നന്നുണ്ടാകുന്ന കാര്യങ്ങൾ മാത്രമായി മാറും.

ഒരു കാര്യം ചെയ്യുമ്പോൾ അതിൽ മാത്രം ശ്രദ്ധിക്കുക. ഏകാഗ്രത കാര്യക്ഷമത മെച്ചപ്പെടുത്തും. ഇനി, ഒരേ ദിവസം ചെയ്തുതീർക്കേണ്ട  കാര്യങ്ങളാണെങ്കിലും അവ ആദ്യം പ്രയാസമേറിയത് എന്ന ക്രമത്തിൽ ചെയ്യുന്നതാണ് നല്ലത്. സാധാരണഗതിയിൽ  ഏറ്റവും എളുപ്പമുള്ളതിൽ കയറിപ്പിടിക്കാനാവും ആരും ശ്രമിക്കുക. പ്രയാസമുള്ള കാര്യങ്ങൾ കുടിശ്ശികയായി തുടരും. ഒന്നും തീരുന്നില്ല, ഒന്നിനും നേരമില്ല എന്ന പരാതി എന്നും പറയുകയും ചെയ്യും. 

(Representative image by Aleksey Boyko/Shutterstock)
ADVERTISEMENT

മേൽസൂചിപ്പിച്ചത് ഫലപ്രദമായ മാനേജ്മെന്റ് തത്വമാണ്. ചിട്ടയുടെ  ബാലപാഠമാണ്. മനസ്സുവച്ചാൽ ആർക്കും നടപ്പാക്കാവുന്നതുമാണ്. ചെയ്തുതീർക്കാൻ പലതുമുണ്ടെങ്കിൽ, ഏറ്റവും എളുപ്പമുള്ളത് ആദ്യം ചെയ്യാനാണ് മനുഷ്യപ്രവണത. അതാണ് പ്രയാസമുള്ളവയെ തള്ളിത്തള്ളി കൊണ്ടുപോയി, അവ ചെയ്യാതെ പരാതികൾക്കു വഴി നൽകുന്നത്. സർക്കാർ ഓഫീസുകളിലെ ചുവപ്പുനാട ഇതിന്റെ ഉത്തമദൃഷ്ടാന്തമാണ്.

ഓഫീസിലോ അതുപോലുള്ള സ്ഥലങ്ങളിലോ ജോലി ചെയ്യുന്നവരുടെ ചിട്ട തുടങ്ങുന്നത് ഒരു മിനിറ്റു പോലും വൈകാതെ ജോലിസ്ഥലത്ത് എത്തുന്നതിലത്രേ. തെല്ലു നേരത്തേ എത്തുന്നത് അഭികാമ്യം. എല്ലാം ക്ഷമയോടെ സാവധാനം തുടങ്ങാൻ ഇതുവഴി കഴിയും. ഓടിപ്പിടച്ച് 15 മിനിറ്റ് വൈകിയെത്തി, അതിനു മുട്ടുന്യായങ്ങൾ പറയുന്നവർ ചിട്ടയില്ലാത്ത പ്രവർത്തനശൈലിക്കു തുടക്കമിടുന്നു. പരാതികൾ കേൾക്കാനും ജോലി വലിയ ഭാരമായി തോന്നാനും ഇതു‌‌ വഴിവയ്ക്കുകയും ചെയ്യുന്നു.

ADVERTISEMENT

ബാഹ്യപ്രേരണ കൂടാതെ സ്വയം പാലിക്കുന്ന അച്ചടക്കം ഉയർച്ചയ്ക്കും വിജയത്തിനും വഴിവയ്ക്കും. മടിയും അമിതവികാരവും തനിയെ നിയന്ത്രിക്കുന്നതിനുള്ള കഴിവാണ് അച്ചടക്കം. മാറ്റിവയ്ക്കുന്ന പ്രവണത ഉപേക്ഷിച്ച് കൃത്യസമയത്ത് കാര്യങ്ങൾ ചെയ്തുതീർക്കുന്നത് അന്യർ ആദരിക്കും. ലഭ്യമായ സമയത്ത് പരമാവധി കാര്യങ്ങൾ ചെയ്തുതീർക്കാൻ ചിട്ട സഹായിക്കും. ആവശ്യമില്ലാത്ത സാധനങ്ങൾ കണ്ടു ഭ്രമിച്ച്, ചെലവു നിയന്ത്രിക്കാനാവാതെ കടക്കെണിയിൽ കുരുങ്ങുന്നവർ പൊതുവേ ചിട്ടയില്ലാത്തവരായിരിക്കും. പ്രധാനവും അപ്രധാനവുമായ കാര്യങ്ങൾ വേർതിരിച്ചുകണ്ട്, വിവേകത്തോടെ മുൻഗണന നൽകി ഓരോന്നും ചെയ്യുന്ന ശീലം പ്രവർത്തനക്ഷമത മെച്ചപ്പെടുത്തും. നേരമില്ലെന്ന പരാതി ഏറെയുണ്ടാവില്ല.

(Representative image by Prostock-studio/shutterstock)

ക്ഷമയും അനുകമ്പയും വിവേകത്തോടെയുള്ള ആശയവിനിമയവും വ്യക്തിബന്ധങ്ങൾ ഉറപ്പിക്കാൻ സഹായിക്കും. കുത്തഴിഞ്ഞ ജീവിതം നയിച്ച് മദ്യത്തിനും മയക്കുമരുന്നിനും അടിമയാകുന്നവർ ഒന്നിലും ചിട്ടയില്ലത്തവരാണ്. അപ്പപ്പോൾ തോന്നുന്നതു പോലെ താൽക്കാലിക സൗകര്യം മാത്രം നോക്കി പ്രവർത്തിക്കുന്നവർ. പണം കൈകാര്യം ചെയ്യുന്നതിൽ അച്ചടക്കം പാലിക്കില്ല. എല്ലാം കളഞ്ഞുകുളിച്ച് ജീവിതം ദുരിതപൂർണമാക്കാറുണ്ട്.

ADVERTISEMENT

ഏതു പ്രവൃത്തിയിലും ആഗ്രഹം, ചിന്ത, പ്രവൃത്തി എന്ന ക്രമം സാധാരണമാണ്. അച്ചടക്കമില്ലാത്തവർക്ക് ചിന്തയെ നിയന്ത്രിക്കാനാവില്ല. ആഗ്രഹനിവൃത്തിക്കായി ഏത് അധർമ്മവും ചെയ്യാൻ മടിയില്ലാതായിത്തീരുന്നവർ ചുരുക്കമായെങ്കിലും ഉണ്ടല്ലോ. ചിട്ടയില്ലാത്തയാൾക്ക് സ്വദൗർബല്യം തിരിച്ചറിഞ്ഞ് യുക്തിപൂർവം പ്രയത്നിച്ച് ചിട്ടയിലേക്കു വരാൻ സാധിക്കും. പക്ഷേ അതിനു സന്നദ്ധത വേണമെന്നു മാത്രം. ലക്ഷ്യബോധം കൈവരുന്നതോടെ ബാക്കിയെല്ലാം നേർവഴിയിലാകും.വിവിധമേഖലകളിൽ അസാമാന്യവിജയം നേടിയ ബഹുമുഖ പ്രതിഭയായിരുന്നു ബഞ്ചമിൻ ഫ്രാങ്ക്ലിൻ (1706–1790). സ്വയം നിയന്ത്രണത്തിന്റെ പ്രാധാന്യത്തെപ്പറ്റി  അദ്ദേഹം ആവർത്തിച്ചു പറഞ്ഞിരുന്നു: ‘വികാരമാണ് നിങ്ങളെ ഓടിച്ചുകൊണ്ടുപോകുന്ന കുതിരയെങ്കിൽ, യുക്തിബോധം ക‌ടിഞ്ഞാണാകട്ടെ’. ഐതിഹാസിക കലാകാരനായ ലിയണാഡോ ഡാവിഞ്ചി പറഞ്ഞിട്ടുണ്ട്: ‘തന്റെ തന്നെ യജമാനനാകാനുള്ള ശേഷിയാണ് വിജയത്തിന്റെ മാറ്റു നിശ്ചയിക്കുന്നത്. തന്റെ മേൽ ആധിപത്യം സ്ഥാപിക്കാൻ കഴിവില്ലാത്തയാൾക്ക് മറ്റുള്ളവരുടെ മേൽ തെല്ലുപോലും ആധിപത്യം സ്ഥാപിക്കാൻ കഴിയില്ല’. ‘തന്റെ തന്നെ യജമാനനാകാൻ കഴിയാത്തയാൾ സ്വതന്ത്രനല്ല’ എന്നു യവനദാർശനികൻ എപ്പിക്റ്റീറ്റസും ഉറച്ചു വിശ്വസിച്ചിരുന്നു.

(Representative image by Rawpixel.com/Shutterstock)

പ്രശസ്ത എഴുത്തുകാരി ജെ.കെ.റൗളിങ്ങിന്റെ ആദ്യ കൈയെഴുത്തുപ്രതി 12 പ്രസാധകർ തിരസ്കരിച്ചിട്ടും മനസ്സു മടുക്കാതെ പുതിയൊരു പ്രസാധകനു നൽകിയപ്പോൾ വിജയിച്ചു. തുടർന്ന് ലോകത്തെ ഏറ്റവും കൂടുതൽ കോപ്പികൾ വിൽക്കാൻ കഴിഞ്ഞ എഴുത്തുകാരിൽ ഒരാളായി അവർ വളർന്നു. ആവർത്തിച്ച തിരസ്കാരത്തിനു മുൻപിൽ മനസ്സു മടുക്കാതെ സ്വയം നിയന്ത്രിച്ച്, ക്ഷമയോടെ മുന്നേറാൻ കഴിഞ്ഞതിൽ അച്ചടക്കത്തിന്റെ വലിയ സന്ദേശമുണ്ട്. കാര്യങ്ങൾ സശ്രദ്ധം ആസൂത്രണം ചെയ്ത്, എല്ലാം വൃത്തിയായി ഒരുക്കി, സമയനിഷ്ഠ പാലിച്ച്, കാര്യക്ഷമമായി ചെയ്യാൻ ആഗ്രഹിക്കുന്നവർക്കു സ്വയം പറഞ്ഞുറയ്ക്കാവുന്ന നിർദ്ദേശമുണ്ട്: ‘Be Organised’.

വിശേഷണങ്ങൾ ആവശ്യമില്ലാത്ത ഗാന്ധിജി, എക്കാലത്തെയും വലിയ നീന്തൽതാരമായ മൈക്കൽ ഫെൽപ്സ്, ലോകത്തെ ഏറ്റവും വലിയ നിക്ഷേപകരിലും ധനികരിലും ഒരാളായ വാറൻ ബഫറ്റ്, കണ്ടുപിടിത്തങ്ങളുടെ ചക്രവർത്തിയായ തോമസ് ആൽ‌വ എഡിസൻ, നിസ്തുല ആധ്യാത്മിക തേജസ്സായിരുന്ന സ്വാമി വിവേകാനന്ദൻ മുതലായവരുടെ ജീവിതകഥ പഠിച്ചാൽ, അവരുടെ മഹാവിജയങ്ങൾക്കു പിന്നിലുള്ള സ്വയം നിയന്ത്രണവും ചിട്ടയും വ്യക്തമാകും.

 

English Summary : Ulkazhcha Column: Let's Get Organised

Show comments