ഭക്ഷ്യവസ്തുക്കളെ താപപ്രക്രിയയ്ക്കു വിധേയമാക്കി ആഹാരം പാകം ചെയ്യുന്ന രാസശാലയാണു സാക്ഷാൽ അടുക്കള. സ്റ്റൗ കെ‍ാളുത്തി പാചകവാതകം കത്തിക്കുന്നതോടെ അതു പ്രവർത്തനം തുടങ്ങും. പ്രൊപ്പേൻ, ബ്യൂട്ടേൻ എന്ന രണ്ടു മുഖ്യവാതകങ്ങളും മേമ്പൊടിയായി ചില്ലറ രാസവസ്തുക്കളും ചേർന്ന മിശ്രിതമാണു പാചകവാതകം. പാഠപുസ്തകത്തിൽ എഴുതി വച്ചതു പോലെ, വാതകം പരിപൂർണമായ ജ്വലനത്തിനു വിധേയമായാൽ അന്തിമ ഉൽപന്നങ്ങൾ കാർബൺഡയോക്സൈഡും നീരാവിയും മാത്രമാണ്. നിരുപദ്രവകാരികളായി കരുതാവുന്നവയാണ് ഇവ രണ്ടും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഭക്ഷ്യവസ്തുക്കളെ താപപ്രക്രിയയ്ക്കു വിധേയമാക്കി ആഹാരം പാകം ചെയ്യുന്ന രാസശാലയാണു സാക്ഷാൽ അടുക്കള. സ്റ്റൗ കെ‍ാളുത്തി പാചകവാതകം കത്തിക്കുന്നതോടെ അതു പ്രവർത്തനം തുടങ്ങും. 

പ്രൊപ്പേൻ, ബ്യൂട്ടേൻ എന്ന രണ്ടു മുഖ്യവാതകങ്ങളും മേമ്പൊടിയായി ചില്ലറ രാസവസ്തുക്കളും ചേർന്ന മിശ്രിതമാണു പാചകവാതകം. പാഠപുസ്തകത്തിൽ എഴുതി വച്ചതു പോലെ, വാതകം പരിപൂർണമായ ജ്വലനത്തിനു വിധേയമായാൽ അന്തിമ ഉൽപന്നങ്ങൾ കാർബൺഡയോക്സൈഡും നീരാവിയും മാത്രമാണ്. നിരുപദ്രവകാരികളായി കരുതാവുന്നവയാണ് ഇവ രണ്ടും. എന്നാൽ മിക്കപ്പോഴും സംഭവിക്കുന്നത് അപൂർണ ജ്വലനമാണ്. വേണ്ടത്ര ഓക്സിജന്റെ അഭാവത്തിൽ കാർബൺ മുഴുവനായും ഓക്സീകൃതമാകാതെ കാർബൺ മോണോക്സൈഡും ഫോർമാൽഡിഹൈഡും ഉണ്ടാവുന്നു. കാർബൺ മോണോക്സൈഡ് രക്തത്തിലെ ഹീമോഗ്ലോബിനുമായി ചേർന്നു കാർബോക്സി ഹീമോഗ്ലോബിൻ ഉണ്ടാക്കുന്നു. ഇത് ഓക്സിജനെ പിടിച്ചെടുക്കുകയില്ല. ക്ഷീണം, തലവേദന, സംഭ്രാന്തി എന്നീ ലക്ഷണങ്ങൾ തലപെ‍ാക്കുന്നു. തലച്ചോറിന് ആവശ്യത്തിന് ഓക്സിജൻ കിട്ടാത്തതാണു പ്രശ്നം. ഫോർമാൽഡിഹൈ‍ഡ് ചെ‍ാറിയൻ രാസവസ്തുവാണ്. കണ്ണിനും തെ‍ാണ്ടയ്ക്കും ത്വക്കിനും ശ്വാസകോശത്തിനും ശല്യമുണ്ടാക്കുന്നു. 

ADVERTISEMENT

സൂക്ഷിക്കേണ്ട മൂന്നാമത്തെയാൾ നൈട്രജൻ ഡയോക്സൈഡാണ്. പാചകവാതകം നന്നായി കത്തി ചൂടുകൂടുമ്പോൾ വായുവിലെ നൈട്രജനും ഓക്സിജനും ചേർന്നാണ് ഈ മാരക രാസവസ്തുവുണ്ടാകുന്നത്. ഇതു ശ്വസിക്കുമ്പോൾ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നു. വീടിനു പുറത്തെ വായുവിനെക്കാൾ കൂടുതൽ അളവിൽ നൈട്രജൻ ഡയോക്സൈഡ് അടുക്കളയ്ക്ക് അകത്തുണ്ട്. ഇതിനു പുറമെ അടുക്കളയിൽ പാചകത്തിനിടെ 2.5 മൈക്രോണിൽ കുറവു വലുപ്പമുള്ള സൂക്ഷ്മ കണികകളും ഉടലെടുക്കുന്നുണ്ട്. ഇവയും ശ്വാസകോശത്തെ ബാധിക്കും. 

എന്നാൽ ഇതിനെക്കാൾ ഭീകരമായ വിവരങ്ങളാണ് പുത്തൻഗവേഷണങ്ങൾ അടുക്കളയെക്കുറിച്ചു നമ്മോടു പറയുന്നത്. ഗ്യാസ്‌ സ്റ്റൗവിനെ പരീക്ഷണവിധേയമാക്കിയപ്പോൾ, കത്താതിരിക്കുന്ന സമയത്തു ചോരുന്ന വാതകങ്ങളിൽ മാരകമായ ബെൻസീൻ സാന്നിധ്യം കണ്ടെത്തി. അതു കത്തുമ്പോഴോ? നൂറിരട്ടിയായിരുന്നു ബെൻസീൻ. ‌

അതേസമയം, പാകം ചെയ്യുന്ന ഭക്ഷണത്തിൽ നിന്നു ബെൻസീൻ പുറത്തു വരുന്നില്ല. മീനും മാംസവും മറ്റും നല്ല ചൂടിൽ പെ‍ാരിക്കുമ്പോൾ പോലും ബെൻസീൻ ഉണ്ടാകുന്നില്ല. അതിനർഥം, അതിന്റെ സ്രോതസ്സ് സ്റ്റൗ മാത്രമാണ്. 

പ്രതീകാത്മക ചിത്രം.

ആറു കാർബൺ അണുക്കളുടെയും ആറു ഹൈഡ്രജൻ അണുക്കളുടെയും ഒരു സവിശേഷ ചേരുവയാണു ബെൻസീൻ. 1825ൽ മൈക്കൽ ഫാരഡെ പ്രകൃതിവാതകത്തിൽ ഇതിനെ കണ്ടെത്തി. 1865 ൽ ഔഗുസ്റ്റ് കെക്കുളെ ബെൻസീന്റെ രാസരൂപമായി ഒരു പാമ്പ് അതിന്റെ തന്നെ വാലിൽ കടിക്കുന്ന ചിത്രമാണു വരച്ചത്. വ്യവസായ പ്രമുഖനായിട്ടാണു ബെൻസീന്റെ വിളയാട്ടം. മിക്ക രാസവസ്തുക്കളിലുമുണ്ടു സാന്നിധ്യം. പശ, പോളിഷ്, അലക്കുസോപ്പ്, പ്ലാസ്റ്റിക് തുടങ്ങിയവയിലുണ്ട്. ദ്രവാവസ്ഥയിൽ നിറമില്ല; തുറന്ന പാത്രത്തിൽ വച്ചാൽ വായുവിൽ കലരും. 

ADVERTISEMENT

വിഷഭാവം ഇങ്ങനെ: ശരീരകോശങ്ങളുടെ പ്രവർത്തനങ്ങളിൽ ഇടങ്കോലിട്ട് അസ്ഥിമജ്ജയിൽ രക്താണുക്കൾ ഉണ്ടാകുന്നതു തടയുന്നു. അർബുദത്തിനു കാരണമാകുന്ന രാസവസ്തുക്കളുടെ എ ഗ്രൂപ്പിലാണ് ബെൻസീന്റെ സ്ഥാനം. വിളർച്ച, രക്തവാതം എന്നിവയ്ക്കു കാരണമാകുന്നു. ശരീരത്തിന്റെ പ്രതിരോധത്തെ തകർക്കുന്നു. സ്ത്രീകളുടെ ആർത്തവചക്രത്തിന്റെ താളം തെറ്റിക്കുന്നു. കലിഫോർണിയയിലെ 159 വീടുകളിൽ നിന്നുള്ള പാചകവാതക സാംപിളുകൾ പരിശോധിച്ചപ്പോൾ ബെൻസീൻ സാന്നിധ്യം 99% ആയിരുന്നു. സ്റ്റൗ ഉപയോഗിക്കാത്ത സമയത്തു വീടിനകത്ത് 75% ബെൻസീൻ കണ്ടെത്തി. അടുക്കളയിൽ സ്റ്റൗവിനടുത്തു നിന്നു ജോലി ചെയ്യുന്നയാൾക്ക്, പുകവലിക്കുന്നയാളുടെ അടുത്തു നിൽക്കുമ്പോഴുള്ള അളവിൽ ബെൻസീൻ ബാധയേൽക്കുന്നു.   

പാചകവാതകത്തിൽ കേടുവന്ന മുട്ടയുടെ മണമുള്ള മെർകാപ്ടൻ രാസവസ്തു ചേർക്കാറുണ്ട്. വാതകം ചോർന്നാൽ മണത്തറിയാനാണ് ഇത്. എന്നാൽ ബെൻസീനു മണമില്ല. അത് അടുക്കളയിൽ നിന്ന് അകത്തളത്തിലേക്കും കിടപ്പുമുറിയിലേക്കും കടന്നു കയറി തളംകെട്ടി നിൽക്കും. ഒരു കെമിക്കൽ ഫാക്ടറിയിലെ തൊഴിലാളിക്ക് 8 മണിക്കൂർ ജോലിക്കിടെ ശ്വസിക്കുവാൻ അനുവദനീയമായ അളവിലും കൂടുതലാണ് അടുക്കളകളിൽ ഇന്ന് സാധാരണ കലരുന്ന ബെൻസീന്റെ അളവ്. 

ലോകാരോഗ്യ സംഘടനയുടെ നിഗമനത്തിൽ എത്ര ചെറിയ അളവിലും ബെൻസീൻ മാരകമാണ്; സുരക്ഷിതമായ അളവ് എന്നൊന്നില്ല. വിറകും കൽക്കരിയും മണ്ണെണ്ണയുമൊക്കെ കത്തുമ്പോൾ ബെൻസീൻ ഉണ്ടാകുന്നു. 

ഗ്യാസ് സ്റ്റൗവിനു മുകളിൽ വായുനിർമാജനത്തിനു ചിമ്മിനി വയ്ക്കുകയും വാതിലും ജനലും തുറന്നിട്ട് അടുക്കളയിലും വീടിനകത്തും വായുസഞ്ചാരം സുഗമമാക്കുകയും വൈദ്യുത അടുപ്പ് കൂടുതലായി ഉപയോഗിക്കുകയുമാണു പോംവഴി. ന്യൂയോർക്കിൽ പുതിയ വീടുകളിലും കെട്ടിടങ്ങളിലും ബ്യൂട്ടേനും പ്രൊപ്പേനും കലർന്ന പാചകവാതകത്തിന്റെ ഉപയോഗം നിരോധിക്കുന്നതിനായി നിയമനിർമാണം നടക്കുകയാണ്.

ADVERTISEMENT

English Summary: What are All the Pollutants That We are Exposed to When We Breathe in The Kitchen?