ലോൺ ആപ് ചതിയിൽ കാമുകിക്കൊപ്പം യുവാവിന്റെ സ്വകാര്യ ചിത്രങ്ങളും; ‘വില പറയുന്നത് അന്തസ്സിന്’
‘‘യുഎസിൽ ജോലി ചെയ്യുന്ന മലയാളി ഡോക്ടറുടെ ഭാര്യ. ഡോക്ടർക്ക് കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും പ്രതിമാസ വരുമാനം ഉണ്ട്. എങ്കിലും കൂടുതൽ പണം സമ്പാദിക്കുന്നതിനായി ഭാര്യ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തീരുമാനിച്ചു. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാം എന്ന പരസ്യത്തിലാണു ആവർ ആകര്‍ഷിതയായത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ അയച്ചുകിട്ടിയ ലിങ്കുകൾ വഴി യുട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ പണം വന്നു തുടങ്ങി. കൂടുതൽ പ്രതിഫലം കിട്ടണമെങ്കിൽ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾ പ്രേരിപ്പിച്ചു. അവർക്ക് നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതു വിശ്വസിച്ച യുവതി ലക്ഷങ്ങൾ അയച്ചുകൊടുത്തു. ഒടുവിൽ 35 ലക്ഷം നഷ്ടമായപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്.’’ കേരളത്തിൽ ദിനംപ്രതി നടക്കുന്ന നൂറുകണക്കിനു സൈബർ തട്ടിപ്പുകളിലെ ഒരു സംഭവം മാത്രമാണ് ഇത്. ലോകത്തെവിടെയും മലയാളികൾ ഉണ്ടെന്ന് പലപ്പോഴും അഭിമാനത്തോടെ പറയുന്നവരാണ് നമ്മൾ. എന്നാൽ
‘‘യുഎസിൽ ജോലി ചെയ്യുന്ന മലയാളി ഡോക്ടറുടെ ഭാര്യ. ഡോക്ടർക്ക് കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും പ്രതിമാസ വരുമാനം ഉണ്ട്. എങ്കിലും കൂടുതൽ പണം സമ്പാദിക്കുന്നതിനായി ഭാര്യ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തീരുമാനിച്ചു. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാം എന്ന പരസ്യത്തിലാണു ആവർ ആകര്‍ഷിതയായത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ അയച്ചുകിട്ടിയ ലിങ്കുകൾ വഴി യുട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ പണം വന്നു തുടങ്ങി. കൂടുതൽ പ്രതിഫലം കിട്ടണമെങ്കിൽ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾ പ്രേരിപ്പിച്ചു. അവർക്ക് നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതു വിശ്വസിച്ച യുവതി ലക്ഷങ്ങൾ അയച്ചുകൊടുത്തു. ഒടുവിൽ 35 ലക്ഷം നഷ്ടമായപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്.’’ കേരളത്തിൽ ദിനംപ്രതി നടക്കുന്ന നൂറുകണക്കിനു സൈബർ തട്ടിപ്പുകളിലെ ഒരു സംഭവം മാത്രമാണ് ഇത്. ലോകത്തെവിടെയും മലയാളികൾ ഉണ്ടെന്ന് പലപ്പോഴും അഭിമാനത്തോടെ പറയുന്നവരാണ് നമ്മൾ. എന്നാൽ
‘‘യുഎസിൽ ജോലി ചെയ്യുന്ന മലയാളി ഡോക്ടറുടെ ഭാര്യ. ഡോക്ടർക്ക് കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും പ്രതിമാസ വരുമാനം ഉണ്ട്. എങ്കിലും കൂടുതൽ പണം സമ്പാദിക്കുന്നതിനായി ഭാര്യ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തീരുമാനിച്ചു. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാം എന്ന പരസ്യത്തിലാണു ആവർ ആകര്‍ഷിതയായത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ അയച്ചുകിട്ടിയ ലിങ്കുകൾ വഴി യുട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ പണം വന്നു തുടങ്ങി. കൂടുതൽ പ്രതിഫലം കിട്ടണമെങ്കിൽ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾ പ്രേരിപ്പിച്ചു. അവർക്ക് നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതു വിശ്വസിച്ച യുവതി ലക്ഷങ്ങൾ അയച്ചുകൊടുത്തു. ഒടുവിൽ 35 ലക്ഷം നഷ്ടമായപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്.’’ കേരളത്തിൽ ദിനംപ്രതി നടക്കുന്ന നൂറുകണക്കിനു സൈബർ തട്ടിപ്പുകളിലെ ഒരു സംഭവം മാത്രമാണ് ഇത്. ലോകത്തെവിടെയും മലയാളികൾ ഉണ്ടെന്ന് പലപ്പോഴും അഭിമാനത്തോടെ പറയുന്നവരാണ് നമ്മൾ. എന്നാൽ
‘‘യുഎസിൽ ജോലി ചെയ്യുന്ന മലയാളി ഡോക്ടറുടെ ഭാര്യ. ഡോക്ടർക്ക് കുറഞ്ഞത് 20 ലക്ഷം രൂപയെങ്കിലും പ്രതിമാസ വരുമാനം ഉണ്ട്. എങ്കിലും കൂടുതൽ പണം സമ്പാദിക്കുന്നതിനായി ഭാര്യ വീട്ടിലിരുന്ന് ജോലി ചെയ്യാൻ തീരുമാനിച്ചു. യുട്യൂബ് സബ്സ്ക്രിപ്ഷൻ വഴി വരുമാനം നേടാം എന്ന പരസ്യത്തിലാണു ആവർ ആകര്‍ഷിതയായത്. ടെലിഗ്രാം ഗ്രൂപ്പിലൂടെ അയച്ചുകിട്ടിയ ലിങ്കുകൾ വഴി യുട്യൂബ് സൈറ്റുകൾ സബ്സ്ക്രൈബ് ചെയ്തതോടെ യുവതിയുടെ അക്കൗണ്ടിൽ പണം വന്നു തുടങ്ങി. കൂടുതൽ പ്രതിഫലം കിട്ടണമെങ്കിൽ ക്രിപ്റ്റോ ട്രേഡിങ്ങിൽ പണം നിക്ഷേപിക്കാൻ ടെലിഗ്രാം ഗ്രൂപ്പിലെ അംഗങ്ങൾ പ്രേരിപ്പിച്ചു. അവർക്ക് നാലിരട്ടി പണം അക്കൗണ്ടിൽ വന്നതായി വ്യാജ സന്ദേശങ്ങൾ ഗ്രൂപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു. ഇതു വിശ്വസിച്ച യുവതി ലക്ഷങ്ങൾ അയച്ചുകൊടുത്തു. ഒടുവിൽ 35 ലക്ഷം നഷ്ടമായപ്പോഴാണ് തട്ടിപ്പാണെന്നു മനസ്സിലായത്.’’
കേരളത്തിൽ ദിനംപ്രതി നടക്കുന്ന നൂറുകണക്കിനു സൈബർ തട്ടിപ്പുകളിലെ ഒരു സംഭവം മാത്രമാണ് ഇത്. ലോകത്തെവിടെയും മലയാളികൾ ഉണ്ടെന്ന് പലപ്പോഴും അഭിമാനത്തോടെ പറയുന്നവരാണ് നമ്മൾ. എന്നാൽ ചിലപ്പോഴൊക്കെ അത് അറംപറ്റി പോകാറുമുണ്ട്. ലോകത്തെവിടെ എന്തുതരം തട്ടിപ്പു നടന്നാലും അതിൽ ഒരു മലയാളിയെങ്കിലും കുടുങ്ങിയിരിക്കും എന്നു പറയുന്നത് ഒട്ടും അതിശയോക്തിയാകില്ല. ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ടു ചെയ്ത നിർമിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്–എഐ) തട്ടിപ്പ് റിപ്പോർട്ട് ചെയ്തതും കേരളത്തിലാണ്. കോഴിക്കോട് പാലാഴി സ്വദേശിക്കാണ് എഐ തട്ടിപ്പു വഴി പണം നഷ്ടമാണ്.
എന്തുകൊണ്ടാണ് ഇത്തരം സൈബർ തട്ടിപ്പുകളിൽ മലയാളി പെട്ടെന്നു കുടുങ്ങുന്നത്? മലയാളികളെ കേന്ദ്രീകരിച്ചുതന്നെ ഇത്തരം തട്ടിപ്പ് ശൃംഖലകളുണ്ടോ? അതോ ഈ തട്ടിപ്പുകൾക്കു പിന്നിൽ മലയാളികൾ തന്നെയാണോ? ഒട്ടും സുരക്ഷിതമല്ലാതായി മാറുന്ന നമ്മുടെ സൈബറിടങ്ങളിൽ എങ്ങനെ ജാഗ്രതയോടെ നീങ്ങണം? ‘മനോരമ ഓൺലൈനി’ൽ വിശദമായി സംസാരിക്കുകയാണ്, കേരളത്തിലെ സൈബർ കേസുകൾക്ക് സാങ്കേതിക സഹായം നൽകുന്ന പൊലീസ് വിഭാഗമായ സൈബർ ഓപറേഷൻസിലെ എസ്‌പി ഹരിശങ്കർ ഐപിഎസ്...
∙ ഇന്ത്യയിൽ ആദ്യമായി റിപ്പോർട്ട് ചെയ്ത കോഴിക്കോട്ടെ എഐ തട്ടിപ്പ് കേസിന്റെ അന്വേഷണ പുരോഗതി എന്താണ്?
സംഭവത്തിൽ മഹാരാഷ്ട്ര കേന്ദ്രീകരിച്ച് അന്വേഷണം നടക്കുകയാണ്. പരാതി ലഭിച്ചതിന്റെ ആദ്യ ദിവസംതന്നെ നഷ്ടമായ പണം കണ്ടെത്തി ബ്ലോക്ക് ചെയ്തിരുന്നു. മഹാരാഷ്ട്രയിലെ രത്നാകർ ബാങ്കിലാണ് പണം കണ്ടെത്തിയത്. ഗോവയിലേക്ക് ഉൾപ്പെടെ അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇവിടെനിന്നു ലഭിക്കുന്ന വിവരങ്ങൾ അനുസരിച്ചാകും തുടർനടപടികൾ.
∙ തട്ടിപ്പിന്റെ രീതി കണ്ടെത്തിയോ?
‘ഡീപ് ഫെയ്ക് ടെക്നോളജി’ ഉപയോഗിച്ച് സുഹൃത്തിന്റെ രൂപവും ശബ്ദവും വ്യാജമായി തയാറാക്കി വിഡിയോ കോൾ വിളിച്ച് വിശ്വസിപ്പിച്ചാണ് പണം തട്ടിയത്. വളരെ ഉയർന്ന സാങ്കേതിവിദ്യ ഉപയോഗിച്ചൊന്നുമല്ല തട്ടിപ്പ് നടത്തിയിരിക്കുന്നത്. സൗജന്യ സോഫ്റ്റ്‌വെയറുകൾ ഉപയോഗിച്ച് 2ഡി ചിത്രം ഉപയോഗിച്ചാണ് തട്ടിപ്പ് നടന്നിരിക്കുന്നത്. ഡീപ് ഫെയ്ക്, ഫെയ്സ് സ്വാപ് തുടങ്ങിയ ഒട്ടേറെ ഓപ്പൺ സോഴ്സ് ഫ്രീ ടൂളുകൾ ഉണ്ട്. പ്രതിയെ പിടിച്ചെങ്കിൽ മാത്രമേ ഏതു ടൂളാണ് ഉപയോഗിച്ചതെന്നു കൃത്യമായി മനസ്സിലാക്കാൻ സാധിക്കൂ.
പരാതിക്കാരൻ പറഞ്ഞതിൽനിന്നു മനസ്സിലാകുന്നത്, മുഖത്തോടു ഫോൺ ചേർത്തു പിടിച്ചാണ് സംസാരിച്ചതെന്നാണ്. മാത്രവുമല്ല, വിഡിയോ കോളിനു ദൈർഘ്യവും വളരെ കുറവായിരുന്നു. ഇംഗ്ലിഷിലാണ് തട്ടിപ്പുകാരൻ സംസാരിച്ചത്, വിഡിയോയുടെ പശ്ചാത്തലം അവ്യക്തമായിരുന്നു. ഇത്രയും കാര്യങ്ങളിൽനിന്നു നമുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഇത് ഒരു 2ഡി വ്യാജ ചിത്രമാണ്, 3ഡി അല്ല എന്നാണ്. വ്യാജ ചിത്രം നിർമിക്കാൻ ഇപ്പോൾ വളരെ എളുപ്പമാണ്. ഒരാൾ സംസാരിക്കുന്ന വിഡിയോ ലഭിച്ചാൽ, അതിൽ അയാൾ ഓരോ വാക്കും എങ്ങനെയാണ് ഉച്ചരിക്കുന്നതെന്ന് നോക്കും, അതിനനുസൃതമായി മുഖത്തെ ചലനങ്ങൾ എങ്ങനെയാണെന്നു മനസ്സിലാക്കി അതിനനുസരിച്ച് നമ്മൾ സംസാരിക്കുമ്പോൾ അദ്ദേഹത്തിന്റെ മുഖചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. ഇതിനാണ് ജനറേറ്റിവ് എഐ എന്നു പറയുന്നത്.
ഓരോ അക്ഷരങ്ങൾക്കും അനുസരിച്ചുള്ള മുഖചലനം കൃത്യമായി മനസ്സിലാക്കി സോഫ്റ്റ്‌വെയറിലേക്കു നൽകും. ഉദാഹരണത്തിന് ‘അ’ എന്നു പറയുമ്പോഴുള്ള മുഖചലനം, ‘അദ്ഭുതം’ എന്നു പറയുമ്പോൾ അ, ദ്, ഭു, തം എന്നിങ്ങനെ ഓരോന്നിന്റെയും സൂക്ഷ്മമായ മുഖചലനം പകർത്തിയെടുക്കപ്പെടും. പുതിയ വാക്കുകൾ പറയുമ്പോൾ അതനുസരിച്ചുള്ള മുഖചലനങ്ങളും സോഫ്റ്റ്‌വെയർ നിർമിക്കും. തട്ടിപ്പു നടത്തുമ്പോൾ ‘അലമാര’ എന്ന വാക്ക് ഉപയോഗിച്ചാൽ ‘അദ്ഭുതം’ എന്ന വാക്കിൽനിന്നു വേർതിരിച്ച് എടുത്ത ‘അ’ എന്ന അക്ഷരത്തിന്റെ മുഖചലനം നിര്‍മിക്കപ്പെടും. സാങ്കേതികമായി ഒരുപാട് ജോലികൾ ആവശ്യമായ പ്രക്രിയ ആണിത്. മുഖത്തിന്റെ ഓരോ ഭാഗങ്ങളെയും ആയിരത്തിലധികം സൂക്ഷ്മ ഭാഗങ്ങളായി വേർതിരിച്ച്, അതിൽ വരുന്ന ഓരോ ചലനങ്ങളും മനസ്സിലാക്കി, ചെറിയ ശബ്ദങ്ങളുമായി ബന്ധിപ്പിച്ചാണ് ഇതു ചെയ്യുന്നത്.
ഇപ്പോൾ ആനിമേഷൻ മേഖല നിലനിൽക്കുന്നതുതന്നെ ജനറേറ്റിവ് എഐയുടെ പിന്തുണയോടെയാണ്. ത്രിമാന (3D) ചിത്രങ്ങൾ തയാറാക്കണമെങ്കിൽ വളരെ സങ്കീർണമായ ടൂളുകൾ ആവശ്യമാണ്. മൈക്രോസോഫ്റ്റിന്റെയും ഗൂഗിളിന്റെയും ഒക്കെ വളരെ വിലയേറിയ സോഫ്‌റ്റ്‌വെയറുകൾ ഉണ്ട്. എന്നാൽ കോഴിക്കോട്ടെ തട്ടിപ്പ് നടന്നിരിക്കുന്നത് സൗജന്യമായി കിട്ടുന്ന സോഫ്റ്റ്‌വെയർ ഉപയോഗിച്ചാണ്. 2ഡി ചിത്രങ്ങളാണ് ഇതുപയോഗിച്ചു നിർമിക്കുന്നത്. എവിടെനിന്നെങ്കിലും ലഭിച്ച പാസ്പോർട്ട് സൈസ് ചിത്രം, അല്ലെങ്കിൽ സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കുന്ന ഏതെങ്കിലും ഫോട്ടോ ആയിരിക്കും തട്ടിപ്പുകാരൻ എടുക്കുക. ഇതുപയോഗിച്ച് പശ്ചാത്തലം അവ്യക്തമാക്കി (blur) ചുണ്ടിന്റെ ചലനങ്ങൾ സൃഷ്ടിക്കാൻ സാധിക്കും. അതു ത്രീഡി അല്ല, 2ഡിയാണ്. അതുകൊണ്ടാണ് മുഖം ചേർത്തുപിടിച്ച് സംസാരിക്കുന്നത്. മാത്രമല്ല, ഇംഗ്ലിഷ് ഭാഷ മാത്രമേ ഇത്തരം ടൂളുകൾ ഉപയോഗിച്ച് സംസാരിക്കാൻ സാധിക്കൂ. പ്രാദേശിക ഭാഷകളിലുള്ള ടൂളുകളൊന്നും ലഭ്യമല്ല.
∙ തട്ടിപ്പുകാർ എങ്ങനെയാണ് ഇരകളെ കണ്ടെത്തുന്നത്? അതിനു പ്രത്യേത രീതിയുണ്ടോ?
കൂടുതലും ഉപരി മധ്യവർഗക്കാരാണ് (Upper Middle Class) ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നത്. അത്യാവശ്യം പണം കൈവശമുള്ളർ, ഇംഗ്ലിഷ് സംസാരിക്കുന്നവരെ ഒക്കെയാണ് തട്ടിപ്പുകാർ നോട്ടപ്പുള്ളികളാക്കുന്നത്. ‘സോഷ്യൽ മീഡിയ എൻജിനീയറിങ്ങാ’ണ് ഇത്തരം തട്ടിപ്പുകൾക്ക് ആധാരം. ഉപരി മധ്യവർഗക്കാരായ ആളുകളെ സമൂഹമാധ്യമത്തിൽ കണ്ടെത്തുകയാണ് ആദ്യപടി. റിട്ട.പ്രഫസർമാർ, വിദേശരാജ്യങ്ങളിൽനിന്നു തിരിച്ചെത്തിയവർ തുടങ്ങിയ ആളുകളെയാണ് തിരഞ്ഞെടുക്കുന്നത്. ഹാക്ക് ചെയ്യാതെ നേരിട്ട് പബ്ലിക്ക് പ്രഫൈലുകളിലേക്കാണ് കയറുന്നത്. തുടർന്ന് അവരുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകൾ നിരീക്ഷിക്കും.
പങ്കുവച്ച ചിത്രങ്ങൾ ഉപയോഗിച്ച് വ്യാജ വിഡിയോ നിർമിച്ചെടുക്കുന്നു. അതിനുശേഷം അവരുടെ മറ്റു സുഹൃത്തുക്കളെക്കുറിച്ച് ആഴത്തിൽ പഠിക്കും. അവർ എത്രനാളായി സുഹൃത്തുക്കളാണ്, ഒരുമിച്ചുള്ള ചിത്രങ്ങളുണ്ടോ, പൊതുവായ മറ്റു സുഹൃത്തുക്കളുണ്ടോ എന്നിങ്ങനെയെല്ലാം പഠിക്കും. വിശ്വാസം പിടിച്ചുപറ്റാൻ എന്തു സംസാരിക്കാം എന്നുള്ള കാര്യവും മനഃപാഠമാക്കും. വിഡിയോ സന്ദേശത്തിന് ദൈർഘ്യം വളരെ കുറവായിരിക്കും, 15 സെക്കൻഡിൽ കൂടില്ല. വാട്‌സാപ് വഴി സന്ദേശമയച്ച ശേഷം വിശ്വസിപ്പിക്കാൻ വേണ്ടി മാത്രമായിരിക്കും വിഡിയോ കോൾ. എന്തെങ്കിലും അടിയന്തരഘട്ടത്തിൽ നിൽക്കുകയാണെന്നു പറയുകയാണു രീതി. വിമാനത്തിൽ കയറാൻ നിൽക്കുകയാണെന്നു പറഞ്ഞാണ് കോഴിക്കോട് സ്വദേശിയെ തട്ടിപ്പിനിരയാക്കിയത്.
∙ ഇത്തരത്തില്‍ തട്ടിപ്പു നടത്തുന്നവർക്ക് ഒരു സ്ഥിരം പാറ്റേണ്‍ ഉണ്ടെന്നു പറയാനാകുമോ?
അങ്ങനെ പറയാൻ സാധിക്കില്ല. കോഴിക്കോട്ട് സംഭവിച്ച എഐ തട്ടിപ്പു രീതി ഒരു വിജയകരമായ രീതിയാകുമെന്ന് കരുതുന്നില്ല. ഒന്നാമത്തെ കാര്യം, പ്രാദേശിക ഭാഷകളിലുള്ള ടൂളുകൾ ലഭ്യമല്ല എന്നതാണ്. 2ഡി ടൂളുകൾ ഒന്നുംതന്നെ അത്ര കൃത്യതയുള്ളതല്ല. പെട്ടെന്നുതന്നെ തട്ടിപ്പ് മനസ്സിലാകാനുള്ള സാധ്യത കൂടുതലാണ്. 3ഡി ടൂളുകൾക്ക് ഉയർന്ന വിലയാണ്. അത്രയും തുക മുടക്കി ആളുകളെ പറ്റിക്കാൻ തട്ടിപ്പുകാർ തയാറാകില്ല. കോഴിക്കോട്ടെ സംഭവം ഒരു ‘ടെസ്റ്റ് ഡോസ്’ ആകാനാണ് സാധ്യത. അതു വിജയിക്കുകയും ചെയ്തു.
∙ ഇത്തരം തട്ടിപ്പുകൾക്കു പിന്നിൽ മലയാളികളുള്ളതായി സൂചനയുണ്ടോ? ശൃഖലകളായിട്ടാണോ അതോ ഒറ്റയ്ക്കുള്ള തട്ടിപ്പുകളാണോ കൂടുതൽ?
ഇപ്പോൾ റിപ്പോർട്ട് ചെയ്ത തട്ടിപ്പുകളെല്ലാം പുറത്തുനിന്നാണ്. കോഴിക്കോട്ടെ സംഭവം മഹാരാഷ്ട്ര കേന്ദ്രീകരിച്ചാണ് നടന്നത്. ഒരു തട്ടിപ്പ് ശൃംഖലയാണ് ഇതിനു പിന്നില്ലെന്നും എനിക്ക് തോന്നുന്നില്ല. ഇന്ത്യയിലെ 85 ശതമാനം സൈബർ കുറ്റകൃത്യങ്ങളും നടക്കുന്നത് മൂന്നു സ്ഥലങ്ങളിലാണ്. സൂറത്ത് (ഗുജറാത്ത്), ജംതാര (ജാർഖണ്ഡ‍്), ഭരത്പുർ (രാജസ്ഥാൻ). ശൃംഖലയായിട്ടും ഒറ്റയ്ക്കും തട്ടിപ്പ് നടക്കുന്നുണ്ട്. പലസ്ഥലങ്ങളിൽനിന്നും വളരെ വേഗം പണം പിൻവലിക്കുന്നതിനാണ് തട്ടിപ്പുകാർ ഒരു ശൃംഖലയായി പ്രവർത്തിക്കുന്നത്.
ഇന്ത്യയിലെ ഭൂരിപക്ഷം ഒടിപി തട്ടിപ്പുകളും ജംതാര എന്ന സ്ഥലത്തുനിന്നാണ്. ഒടിപി തട്ടിപ്പുകൾക്ക് ഒരു മുടക്കുമുതലുമില്ല. ഒടിപി കൈക്കലാക്കിയാൽ ഉടൻ പണം പിൻവലിച്ച് വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ്. ഇപ്പോൾ നടക്കുന്ന തട്ടിപ്പുകളിലെല്ലാം പണം ക്രിപ്റ്റോ കറൻസിലേക്ക് മാറ്റുകയാണ്. ആ പണം എവിടേക്കു പോയെന്നു കണ്ടെത്താൻ വളരെ ബുദ്ധിമുട്ടാണ്. തിരുവനന്തപുരം, കോഴിക്കോട്, കോട്ടയം ഉൾപ്പെടെയുള്ള ജില്ലകളിൽ ഇതു സംബന്ധിച്ച കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ട്. പക്ഷേ കേരളത്തിലെ കേസുകളിൽ ഇതുവരെ ആരെയും പിടികൂടിയിട്ടില്ല.
∙ എഐ ഉൾപ്പെടെയുള്ളവ സൈബർ തട്ടിപ്പിലെ പുതിയ വെല്ലുവിളിയാണ്. സൈബർ തട്ടിപ്പിലെ മറ്റു രീതികൾ എന്തെല്ലാമാണ്?
കേരളത്തിൽ ഏറ്റുവമധികം റിപ്പോർട്ടു ചെയ്യുന്നത് ‘ഇൻവെസ്റ്റ്മെന്റ് തട്ടിപ്പുകൾ’ ആണ്. വീട്ടിലിരുന്നുകൊണ്ടുതന്നെ പണമുണ്ടാക്കാം എന്ന വാഗ്ദാനവുമായാണ് തട്ടിപ്പുകാർ വരുന്നത്. വാട്‌സാപ്പിൽ അല്ലെങ്കിൽ ടെലഗ്രാമിൽ ഇത്തരം സന്ദേശങ്ങൾ അയയ്ക്കും. ലിങ്കിൽ ക്ലിക്ക് ചെയാൽ എത്തുന്നത് ഒരു ടെലഗ്രാം ഗ്രൂപ്പിലാകും. ഒരുപാട് അംഗങ്ങളുണ്ടാകും ഗ്രൂപ്പിൽ. അതിൽ തനിക്ക് ജോലി ചെയ്ത് ലക്ഷങ്ങൾ കിട്ടിയെന്ന തരത്തിലുള്ള സന്ദേശങ്ങളും ഉണ്ടാകും. ഇവരെല്ലാം തട്ടിപ്പിന്റെ ഭാഗമായി പ്രവർത്തിക്കുന്നവർ തന്നെയാകും. ജോലിയുടെ ഭാഗമാകാനുള്ള ലിങ്കിൽ ക്ലിക്ക് ചെയ്താൽ ഇമെയിൽ ഐഡി, അക്കൗണ്ട് വിവരങ്ങൾ ഉൾപ്പെടെയുള്ളവ ഉപയോഗിച്ച് റജിസ്റ്റർ ചെയ്യാന്‍ ആവശ്യപ്പെടും.
റജിസ്റ്റർ ചെയ്താൽ ഉടൻ പത്തു യുട്യൂബ് വിഡിയോകൾ അയച്ചുതന്നിട്ട് ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും ആവശ്യപ്പെടും. അതു നമ്മൾ ചെയ്താൽ അക്കൗണ്ടിൽ 1000 രൂപ ക്രെഡിറ്റ് ആകും. വീണ്ടും ഒരു തവണ കൂടി ഇത് ആവർത്തിക്കും. രണ്ടായിരം രൂപ അക്കൗണ്ടിലായി കഴിയുമ്പോൾ നമ്മൾ ഏറെക്കുറെ അവരുടെ വലയിലായിട്ടുണ്ടാകും. ഇനി വിഡിയോകൾ ലഭിക്കണമെങ്കിലും പണം മുടക്കണം എന്ന സന്ദേശമെത്തും. ആദ്യ ഗഡുവായി പതിനായിരം രൂപ നൽകിയാൽ മതിയെന്നും പറയും.
പണം നൽകിയാൽ വിഡിയോകൾ ലഭിക്കും. ലൈക്കും സബ്സ്ക്രൈബും ചെയ്താൽ സ്കോർ പതിനായിരത്തിൽനിന്ന് 20,000 ആകും. എന്നാൽ ഒരു ലക്ഷം ആയെങ്കിൽ മാത്രമേ പണം പിൻവലിക്കാൻ സാധിക്കൂ എന്ന സന്ദേശം വരും. ഇതോടെ നമ്മൾ വീണ്ടും പണം നൽകും. ഒരു ലക്ഷം ആകുമ്പോൾ അഞ്ച് ലക്ഷത്തിന്റെ സ്കീമിലേക്ക് പോകുന്നോ എന്ന സന്ദേശം വരും. ചില ‘ഭാഗ്യവാന്മാർ’ വീണ്ടും നൽകും. പക്ഷേ സ്കോർ 15 ലക്ഷം ആയാലും പണം പിൻവലിക്കാനാകില്ല. കയ്യിൽനിന്ന് അഞ്ച് ആറ് ലക്ഷമെങ്കിലും പോയിട്ടുണ്ടാകും. ഇതാണ് ഈ തട്ടിപ്പിന്റെ രീതി. വർക്ക് ഫ്രം ഹോം ചെയ്യുന്നതിന് അങ്ങോട്ട് പണം നൽകണമെന്ന് പറഞ്ഞാൽ തന്നെ അതു തട്ടിപ്പാണെന്ന് ആളുകൾ മനസ്സിലാക്കണം.
∙ പണംതട്ടി ‘കൊല്ലുന്ന’ സെക്സ്റ്റോർഷൻ
മറ്റൊന്നു സെക്സ്റ്റോർഷൻ (Sextortion) ആണ്. വ്യാജ ലൈംഗിക വിഡിയോ നിർമിച്ച് ഭീഷണിപ്പെടുത്തി പണം തട്ടുകയാണ് ഇവരുടെ രീതി. ഒരു വിഡിയോ കോൾ വരുന്നു. കോൾ സ്വീകരിച്ചാൽ മറുവശത്ത് വിവസ്ത്രയായ ഒരു സ്ത്രീയാണ് ഉണ്ടാകുക. നമ്മൾ പ്രതികരിക്കുന്നതിനു മുൻപുതന്നെ ഇതിന്റെ സ്ക്രീൻഷോട്ട് അവർ കൈക്കലാക്കിയിട്ടുണ്ടാകും. പിന്നീട് ഇതു സമൂഹമാധ്യമങ്ങൾ വഴി പ്രചരിപ്പിക്കും എന്നു ഭീഷണിപ്പെടുത്തി പണം തട്ടും. കേരളത്തിൽ ഇത്തരം നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇങ്ങനെ ഒരു കെണിയിൽപ്പെട്ട തിരുവനന്തപുരം സ്വദേശിയായ റിട്ട. മേജർ ആത്മഹത്യ ചെയ്യുക വരെയുണ്ടായി. ഒരു ഉന്നത കുടുംബത്തിൽപ്പെട്ട വ്യക്തിയാണ്. ലക്ഷക്കണക്കിനു രൂപയാണ് ഇദ്ദേഹത്തില്‍നിന്നു തട്ടിപ്പുകാർ കൈക്കലാക്കിയത്. ഒടുവിൽ മറ്റു മാർഗമില്ലാതെ ജീവനൊടുക്കുകയായിരുന്നു.
ഫോൺ മിററിങ്, ലോൺ ആപ്പുകൾ തുടങ്ങിയ മാർഗങ്ങളിലൂടെയും അനേകം തട്ടിപ്പുകൾ നടക്കുന്നുണ്ട്. റിമോട്ട് ഡെസ്‌ക്ടോപ് ആപ്പുകൾ പ്ലേസ്റ്റോറിൽ ഉൾപ്പെടെ ലഭ്യമാണ്. ഇതു വളരെ ഉപകാരപ്രദമായ ആപ്പാണ്. എന്നാൽ തട്ടിപ്പുകാർ ഇതിനെ മറ്റൊരു രീതിയിലാണ് ഉപയോഗിക്കുന്നത്. ഗൂഗിളിൽ ഉൾപ്പെടെ ജോലിക്കായി തിരയുന്നവർക്കു മുന്നിൽ ഒരുപാട് ഫോൺ നമ്പറുകൾ വരാറുണ്ട്. ഇതിൽ പലതും വ്യാജ നമ്പറുകളായിരിക്കും. ഇതിലേക്ക് വിളിച്ചാൽ ഒരു വെബ്സൈറ്റിന്റെ ലിങ്ക് നൽകുകയും റജിസ്ട്രേഷൻ ഫീസായി വെറും നൂറു രൂപ അടയ്ക്കാൻ ആവശ്യപ്പെടുകയും ചെയ്യും. എന്നാൽ ലിങ്കിൽ ക്ലിക്ക് ചെയ്യുന്നതോടെ റിമോട്ട് ഡെസ്‌ക്ടോപ് ആപ്പാണ് ഡൗൺലോഡാകുന്നത്. തുടർന്ന് 100 രൂപ അടയ്ക്കുമ്പോൾ നമ്മുടെ പാസ്‌വേഡ് ഉൾപ്പെടെയുള്ള അക്കൗണ്ട് വിവരങ്ങളും അവർ സ്വന്തമാക്കുന്നു. ഇതോടെ നമ്മുടെ അക്കൗണ്ടിൽനിന്ന് അവർ പണം പിൻവലിക്കും.
യാതൊരു ഈടുമില്ലാതെ വായ്‌പ നൽകാം എന്ന വാഗ്ദാനവുമായാണ് ലോൺ ആപ്പുകൾ സമീപിക്കുന്നത്. ബാങ്കുകളുടേതു പോലെ സങ്കീർണമായ നടപടിക്രമങ്ങൾ ഇല്ലാതെ പണം അക്കൗണ്ടിലെത്തുകയും ചെയ്യും. എന്നാൽ ആപ് ഡൗൺലോഡ് ആകുന്നതിന്റെ കൂടെത്തന്നെ നമ്മുടെ സ്വകാര്യ വിവരങ്ങൾ അവർ സ്വന്തമാക്കുന്നുണ്ട്. പണം തിരിച്ചടച്ചില്ലെങ്കിൽ ഇതുവച്ച് ഭീഷണിപ്പെടുത്തുകയാണ് അവരുടെ രീതി. നമ്മൾ തട്ടിപ്പുകാരനാണെന്ന രീതിയിൽ സുഹൃത്തുക്കൾക്കും ബന്ധുക്കൾക്കുമെല്ലാം സന്ദേശമെത്തും. അടുത്തിടെ ബെംഗളൂരുവിൽ ഇത്തരത്തിൽ തട്ടിപ്പിനിരയായ 22 വയസ്സുള്ള യുവാവ് ആത്മഹത്യ ചെയ്തു. വായ്പയെടുത്ത പണം തിരിച്ചുനൽകാതിരുന്നതിനെ തുടർന്നു കാമുകിയുമൊത്തുള്ള യുവാവിന്റെ സ്വകാര്യ ചിത്രങ്ങൾ പുറത്തുവിടുകയാണ് ലോൺ ആപ്പുകാർ ചെയ്തത്. ബാങ്കുകാർ ചെയ്യുന്നതു പോലെ വസ്തു ജപ്തി ചെയ്യുകയല്ല അവർ ചെയ്യുന്നത്. നമ്മുടെ അന്തസ്സിനാണ് അവർ വില പറയുന്നത്.
∙ ഉന്നതപഠനം നടത്തിയിട്ടും ജോലി കിട്ടാത്ത യുവാക്കൾ കൂടുന്നതാണോ തട്ടിപ്പുകാർക്ക് വളമാകുന്നത്? എന്തുകൊണ്ടാണ് ഇത്രയേറെ മലയാളികൾ തട്ടിപ്പിനിരയാകുന്നത്?
എന്തു ജോലിയുണ്ടെങ്കിലും കൂടുതൽ പണം സമ്പാദിക്കാൻ മലയാളി എന്തും െചയ്യും എന്നതാണു സത്യം. യുഎസിൽ ജോലി ചെയ്യുന്ന ഡോക്ടറുടെ ഭാര്യ തട്ടിപ്പിന് ഇരയായത് (തുടക്കത്തിൽ പറഞ്ഞ സംഭവം) അങ്ങനെയാണ്. പണമുള്ളയാൾ, ജോലിയുള്ള ആൾ, ജോലിയില്ലാത്ത ആൾ എന്നിങ്ങനെ വേർതിരിവില്ല. എന്തു തട്ടിപ്പു നടന്നാലും അതിൽ ആദ്യം പോയി വീഴുന്നത് മലയാളിയായിരിക്കും. ചിട്ടി തട്ടിപ്പ്, ബ്ലേഡ് തട്ടിപ്പ് എല്ലാത്തിലും കൊണ്ടുപോയി കാശ് ഇടും. നിയമാനുസൃതമായി പോകാനുള്ള ത്വര മലയാളികൾക്ക് കുറവാണ്. എവിടെങ്കിലും പത്തു ശതമാനം കൂടുതൽ പലിശ കിട്ടുമെന്ന് കേട്ടാൽ അവിടെ നമ്മൾ പണം കൊണ്ടിടും. അവസാനം മുഴുവൻ പണവും നഷ്ടമാകുമ്പോൾ പൊലീസ് സ്റ്റേഷനിലേക്കു വരും.
∙ സൈബർ തട്ടിപ്പുകൾ തടയാൻ എന്താണു മാർഗം?
എഐ സാങ്കേതികവിദ്യതന്നെ സൈബർ തട്ടിപ്പുകൾ തടയാൻ ഉപയോഗിക്കാൻ സാധിക്കും. മൊബൈൽ ഫോണുകളിൽ വരുന്ന വോയ്സ് കോളുകൾ വ്യാജമാണോ അല്ലയോ എന്നു പരിശോധിക്കാനുള്ള ടൂളുകൾ നിർമിക്കാം. വിഡിയോ കോളിൽ വരുന്ന ഇമേജുകൾ 2ഡി ആണോ 3ഡി ആണോ എന്നു പരിശോധിക്കാനും സാധിക്കും. ഇത്തരം കാര്യങ്ങൾ വികസിപ്പിച്ചാൽ ഒരുപരിധി വരെ എഐ തട്ടിപ്പുകൾക്ക് ഉൾപ്പെടെ തടയിടാം.
∙ എഐ തട്ടിപ്പ് ഉൾപ്പെടെയുള്ള വെല്ലുവിളികളെ നേരിടാൻ സൈബർ പൊലീസിൽ പരിഷ്കാരങ്ങൾ വരുത്തുമോ?
എഐ തൽക്കാലം ഒരു വെല്ലുവിളിയല്ല, ഒരു കേസ് മാത്രമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. എഐ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക പരിശീലനം ആവശ്യമില്ല. അതു മറ്റൊരു തട്ടിപ്പു രീതി എന്നുമാത്രമേയുള്ളൂ. അന്വേഷണ രീതികളെല്ലാം സമാനമാണ്. സൈബർ കേസുകൾ കൈകാര്യം ചെയ്യാൻ പ്രത്യേക സൈബർ ഡിവിഷൻ ആരംഭിക്കുന്നത് ആലോചനയിലാണ്. അതിന്റെ ഭാഗമായാണ് സൈബർ ഓപറേഷൻസ് എസ്‌പി ഉൾപ്പെടെയുള്ള തസ്തിക ആരംഭിച്ചത്.
ഓരോ ജില്ലകളിലെയും സൈബർ പൊലീസ് തന്നെയാണ് ഇപ്പോൾ കേസുകൾ അന്വേഷിക്കുന്നത്. അതിന് ആവശ്യമായ സാങ്കേതിക സഹായം നൽകുകയാണ് ഞങ്ങൾ ചെയ്യുന്നത്. പുതിയ തട്ടിപ്പു രീതികളെക്കുറിച്ച് പഠിക്കുക, അതു തടയുന്നതിനുള്ള പരിശീലനം നൽകുക എന്നതും ഞങ്ങളുടെ ജോലിയാണ്. നിലവിൽ പതിനഞ്ചിൽ താഴെ പേരാണ് ഇവിടെയുള്ളത്. ക്രൈംബ്രാഞ്ച് പോലെ പ്രത്യേക സൈബർ ഡിവിഷനായി മാറിക്കഴിഞ്ഞാൽ പ്രവർത്തനം കൂടുതൽ മെച്ചപ്പെടും. രണ്ടു മാസത്തിനുള്ളിൽ സർക്കാർ ഇതു സംബന്ധിച്ച് തീരുമാനമെടുക്കുമെന്നാണ് കരുതുന്നത്.
English Summary: Cyber Crimes are Changing and How We Can Prevent it?- SP (Cyber Operations) Harishankar Speaks