ഒറ്റനിറത്തിലുള്ള ഷർട്ട്, മടക്കിക്കുത്തിയ മുണ്ട്, തലയിലൊരു ചുറ്റിക്കെട്ട് – ചുമട്ടുതൊഴിലാളി എന്നു കേൾക്കുമ്പോൾ ശരാശരി മലയാളിയുടെ മനസ്സിൽ വരുന്ന ചിത്രം ഇതായിരിക്കും. നോക്കുകൂലി മുതൽ ‘കൈകാര്യംചെയ്യൽ’ വരെയുള്ള സീനുകൾ ഓരോന്നായി മനസ്സിൽ നിറയുകയും ചെയ്യും. ഈ രൂപവും ഭാവവും പഴങ്കഥയാകാൻ അധികകാലം വേണ്ടിവരില്ലെന്ന് ഉറപ്പാക്കുകയാണ് തൊഴിൽവകുപ്പിനു കീഴിലെ രണ്ടു സ്ഥാപനങ്ങൾ. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ആണ് അതിൽ ആദ്യത്തേത്. സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) ആണ് മറ്റൊന്ന്.

ഒറ്റനിറത്തിലുള്ള ഷർട്ട്, മടക്കിക്കുത്തിയ മുണ്ട്, തലയിലൊരു ചുറ്റിക്കെട്ട് – ചുമട്ടുതൊഴിലാളി എന്നു കേൾക്കുമ്പോൾ ശരാശരി മലയാളിയുടെ മനസ്സിൽ വരുന്ന ചിത്രം ഇതായിരിക്കും. നോക്കുകൂലി മുതൽ ‘കൈകാര്യംചെയ്യൽ’ വരെയുള്ള സീനുകൾ ഓരോന്നായി മനസ്സിൽ നിറയുകയും ചെയ്യും. ഈ രൂപവും ഭാവവും പഴങ്കഥയാകാൻ അധികകാലം വേണ്ടിവരില്ലെന്ന് ഉറപ്പാക്കുകയാണ് തൊഴിൽവകുപ്പിനു കീഴിലെ രണ്ടു സ്ഥാപനങ്ങൾ. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ആണ് അതിൽ ആദ്യത്തേത്. സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) ആണ് മറ്റൊന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റനിറത്തിലുള്ള ഷർട്ട്, മടക്കിക്കുത്തിയ മുണ്ട്, തലയിലൊരു ചുറ്റിക്കെട്ട് – ചുമട്ടുതൊഴിലാളി എന്നു കേൾക്കുമ്പോൾ ശരാശരി മലയാളിയുടെ മനസ്സിൽ വരുന്ന ചിത്രം ഇതായിരിക്കും. നോക്കുകൂലി മുതൽ ‘കൈകാര്യംചെയ്യൽ’ വരെയുള്ള സീനുകൾ ഓരോന്നായി മനസ്സിൽ നിറയുകയും ചെയ്യും. ഈ രൂപവും ഭാവവും പഴങ്കഥയാകാൻ അധികകാലം വേണ്ടിവരില്ലെന്ന് ഉറപ്പാക്കുകയാണ് തൊഴിൽവകുപ്പിനു കീഴിലെ രണ്ടു സ്ഥാപനങ്ങൾ. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ആണ് അതിൽ ആദ്യത്തേത്. സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) ആണ് മറ്റൊന്ന്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഒറ്റനിറത്തിലുള്ള ഷർട്ട്, മടക്കിക്കുത്തിയ മുണ്ട്, തലയിലൊരു ചുറ്റിക്കെട്ട് – ചുമട്ടുതൊഴിലാളി എന്നു കേൾക്കുമ്പോൾ ശരാശരി മലയാളിയുടെ മനസ്സിൽ വരുന്ന ചിത്രം ഇതായിരിക്കും. നോക്കുകൂലി മുതൽ ‘കൈകാര്യംചെയ്യൽ’ വരെയുള്ള സീനുകൾ ഓരോന്നായി മനസ്സിൽ നിറയുകയും ചെയ്യും. ഈ രൂപവും ഭാവവും പഴങ്കഥയാകാൻ അധികകാലം വേണ്ടിവരില്ലെന്ന് ഉറപ്പാക്കുകയാണ് തൊഴിൽവകുപ്പിനു കീഴിലെ രണ്ടു സ്ഥാപനങ്ങൾ. സംസ്ഥാന ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് ആണ് അതിൽ ആദ്യത്തേത്. സ്വയംഭരണ സ്ഥാപനമായ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലേബർ ആൻഡ് എംപ്ലോയ്മെന്റ് (കിലെ) ആണ് മറ്റൊന്ന്.

പെരുമാറ്റരീതിയിലെ തിരുത്തലിൽ തുടങ്ങി, ആരോഗ്യസുരക്ഷാ അവബോധം നേടി, പുത്തൻ യന്ത്രസാമഗ്രികളിൽ പരിശീലനം നേടി ലൈസൻസും യൂണിഫോമുമായി പുറത്തിറങ്ങുന്ന ‘നവശക്തി’ പദ്ധതിയാണ് ക്ഷേമനിധി ബോർഡ് നടപ്പാക്കുന്നത്. സ്വഭാവരൂപീകരണത്തിൽ തുടങ്ങി യന്ത്രങ്ങളിലെ പരിശീലനം പൂർത്തിയാക്കി ‘സ്കിൽ ഇന്ത്യ’ നൽകുന്ന സർട്ടിഫിക്കറ്റുമായി പുറത്തുവരുന്ന പദ്ധതി കിലെയും നടപ്പാക്കുന്നു.

ADVERTISEMENT

മാറുന്ന കാലത്തിനനുസരിച്ച് ചുമട്ടുതൊഴിൽ മേഖലയെ പുതുക്കിയെടുക്കണമെന്ന കോടതികളുടെയും സർക്കാരിന്റെയും തൊഴിലാളികളുടെ തന്നെയും താൽപര്യം പതിയെ നടപ്പായിത്തുടങ്ങുകയാണെന്ന് ഈ രണ്ടു സ്ഥാപനങ്ങളും പറയുന്നു. മാറ്റങ്ങൾക്ക് പിൻബലമേകുന്ന നിയമഭേദഗതി കൂടി വരുമെന്നാണു പ്രതീക്ഷ.

ചുമട്ടുതൊഴിലാളികൾക്കായി കിലെ സംഘടിപ്പിച്ച ക്ലാസ്സിൽ നിന്ന് (ചിത്രം: കിലെ)

∙ കട്ട ഇറക്കും പോലെ മുട്ട ഇറക്കാൻ പോയാൽ എങ്ങനെയിരിക്കും! 

അരിക്കടയിലെ ചാക്ക് അട്ടിയിടുന്നതു പോലെ ഐടി സ്ഥാപനത്തിലെ പെട്ടി കൊണ്ടിട്ടാലോ? വിദഗ്ധ പരിശീലനം ലഭിച്ചവർ മാത്രമേ കൈകാര്യം ചെയ്യാവൂ എന്നു നിഷ്കർഷിക്കുന്ന സാധനങ്ങൾ ഇറക്കാൻ ചുമട്ടുതൊഴിലാളികളെ സജ്ജരാക്കുന്നതാണ് ബോർ‍ഡിന്റെയും കിലെയുടെയും പരിശീലനം. ബോർഡ് കൂടുതൽ ദിവസങ്ങളെടുത്ത് വിശദമായ പരിശീലനം നൽകുന്നു. കിലെ ആകട്ടെ, മൂന്നു ദിവസത്തെ പരിശീലനത്തിനു ശേഷം സ്കിൽ സർട്ടിഫിക്കറ്റ് കൂടി നൽകുന്നു.

രാജ്യത്താകെ സാധുതയുള്ള സർട്ടിഫക്കറ്റ് നൽകുന്ന ഇത്തരമൊരു പരിശീലനം ഇതാദ്യമായാണ് ഒരു സർക്കാർ സ്ഥാപനം നടത്തുന്നതെന്ന് കിലെ പറയുന്നു. തൊഴിൽ നൈപുണ്യം കൂട്ടുക മാത്രമല്ല, പണം കൊടുത്ത് സേവനം ആവശ്യപ്പെടുന്ന സ്ഥാപനത്തോടും തൊഴിലുടമയോടുമുള്ള ബന്ധം എങ്ങനെ ഊഷ്മളമാക്കാമെന്നും പഠിപ്പിച്ചെടുക്കുന്നതാണ് രണ്ടു പദ്ധതികളും.

ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ക്ലാസ്.
ADVERTISEMENT

∙ അങ്ങനെ തുടങ്ങി...

തിരുവനന്തപുരം, കൊച്ചി കിൻഫ്ര ഇൻഡസ്ട്രിയൽ പാർക്കുകളിൽ സാധനസാമഗ്രികളുടെ കയറ്റിറക്ക് ജോലികളിൽ ചുമട്ടുതൊഴിലാളികളുണ്ട്. വിലയേറിയ യന്ത്രഭാഗങ്ങൾ, അതീവജാഗ്രതയോടെ കൈകാര്യം ചെയ്യേണ്ട അസംസ്കൃത വസ്തുക്കളും ഉൽപന്നങ്ങളും പായ്ക്ക് ചെയ്യുന്നതിനുള്ള വസ്തുക്കളും... എല്ലാം കൈകാര്യം ചെയ്യാൻ ചുമട്ടുതൊഴിലാളികൾക്ക് കഴിയുന്നുണ്ടെങ്കിലും വിദഗ്ധ പരിശീലനം ലഭിക്കുന്നതു നല്ലതല്ലേ എന്ന് കിൻഫ്രയിൽനിന്നുയർന്ന നി‍ർദേശമാണ് പരിശീലനത്തിനു തുടക്കമിടാൻ ‘പെട്ടെന്നുണ്ടായ കാരണം’.

പുതിയ സാങ്കേതികവിദ്യകൾ വ്യാപകമാകുന്നതോടെ ചുമട്ടുതൊഴിലാളികൾ അപ്രസക്തരാകുമെന്ന ചർച്ച ഒരുവശത്ത്. ചുമട്ടുതൊഴിലാളികളെ ആധുനികവൽക്കരിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണെന്ന, മന്ത്രിമാർ ഉൾപ്പെടെയുള്ളവരുടെ നിരീക്ഷണം മറ്റൊരു വശത്ത്. ചുമട്ടുതൊഴിലാളികളുടെ കഴിവുകൾ പരിപോഷിപ്പിക്കുക (ഹെഡ്‌ലോഡേഴ്സ് സ്കിൽ അപ്ഡേഷൻ) എന്ന മട്ടിൽ കിലെയിൽ ചർച്ച നടക്കുന്നതും ഇതേ സമയത്തു തന്നെയാണ്. തൊഴിലാളികൾക്കു പരിശീലനം നൽകാമോ എന്ന് അഭ്യർഥന വന്നതോടെ ട്രെയ്നിങ് മൊഡ്യൂൾ തയാറാക്കി. 

ബോർഡ് ആകട്ടെ, നേരത്തേ തന്നെ മുന്നൊരുക്കം നടത്തിയിരുന്ന പരിശീലന പരിപാടി നടപ്പാക്കിത്തുടങ്ങുകയായിരുന്നു. ബോർഡിന്റെ മൂന്നുഘട്ടങ്ങളിലായുള്ള നവശക്തി പരിശീലന പരിപാടിയുടെ ആദ്യഭാഗത്തിനും അവസാനഭാഗത്തിനും വിദഗ്ധ സംഘങ്ങളിൽനിന്ന് കരാർ ക്ഷണിച്ചു. രണ്ടാം ഘട്ടമായി ഫാക്ടറീസ് ആൻഡ് ബോയിലേഴ്സിന്റെ ‘സുരക്ഷാരഥം’ പദ്ധതി കൂടി ഉൾപ്പെടുത്തി. തൊഴിലാളികൾക്ക് സ്വഭാവരൂപീകരണ ക്ലാസ് മുതൽ യന്ത്രങ്ങളിലുള്ള പരിശീലനം വരെ നൽകി ലൈസൻസ് കൂടി എടുപ്പിച്ച് നൽകുന്നതാണ് നവശക്തി. ബോർഡ് രൂപകൽപന ചെയ്ത പൊതുവായ യൂണിഫോമും നൽകും. പരിശീലനം ലഭിച്ചവരിൽ ആദ്യ സംഘത്തെ ഐഎസ്ആർഒയിൽ ജോലികൾക്ക് നിയോഗിച്ചു കഴിഞ്ഞു.  

കൂടുതൽ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്ന സാധനങ്ങൾ കയറ്റിയിറക്കുന്നതുമായി ബന്ധപ്പെട്ട് ചുമട്ടുതൊഴിലാളികൾക്കായി ഏർപ്പെടുത്തിയ പരിശീലനം (ചിത്രം: കിലെ)
ADVERTISEMENT

∙ തൊഴിൽ വൈദഗ്ധ്യം ഇല്ലെന്നോ?

‘വൈദഗ്ധ്യം’ ആവശ്യമുള്ള ജോലികൾ ചെയ്യണമെന്ന് അതില്ലാത്ത ചുമട്ടുതൊഴിലാളികൾ വാശി പിടിക്കുന്നു എന്നത് പല സ്ഥാപനങ്ങളുടെയും പരാതിയാണ്. പലപ്പോഴും ജോലി നിഷേധിക്കപ്പെടുന്നു എന്നു തൊഴിലാളികളും പരാതിപ്പെടുന്നു. ഇതു മറികടക്കാൻ പരിശീലനം തൊഴിലാളികളെ സജ്ജരാക്കുമെന്ന് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് കരുതുന്നു. സോഫ്റ്റ് സ്കിൽ ട്രെയിനിങ്, തിയറി, ഡ്രൈവിങ് എന്നിങ്ങനെ 3 ഘട്ടങ്ങളിലായാണ് പരിശീലനം.

തൊഴിൽപരിശീലനമെന്ന പോലെ ആരോഗ്യ, തൊഴിൽസുരക്ഷാ ബോധവൽക്കരണവും പദ്ധതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. എറണാകുളം തൃക്കാക്കരയിലാണ് പൈലറ്റ് പ്രോജക്ട് നടപ്പാക്കിയത്. രണ്ടാംഘട്ടം തിരുവനന്തപുരത്ത്. ഫോർക്ക് ലിഫ്റ്റ്, മിനി ക്രെയിൻ, ട്രെയിലർ എന്നിവയിൽ പരിശീലനം നൽകി. കപ്പലിൽനിന്നും ഉയരം കൂടിയ ട്രക്കുകളിൽനിന്നും ചരക്കിറക്കാനുള്ള വൈദഗ്ധ്യം അങ്ങനെ ഉറപ്പാക്കുന്നു. 147 പേർ ആദ്യ ബാച്ചിൽ പൂർത്തിയാക്കി. ഫാക്ടറീസ് ആൻഡ് ബോയിലേഴ്സ് വകുപ്പിന്റെ മൊബൈൽ ക്ലാസ് റൂം എത്തിച്ചാണ് സുരക്ഷാപാഠങ്ങൾ അവതരിപ്പിച്ചത്. പരിശീലനത്തിന് റജിസ്റ്റർ ചെയ്തവർക്കെല്ലാം ഈ ക്ലാസ് നൽകാൻ മാത്രം അഞ്ചുദിവസമെടുത്തു. 

ലോജിസ്റ്റിക്സ് അനുബന്ധ പരിശീലനമെന്ന നിലയിൽ കേന്ദ്ര ഏജൻസിയായ നാഷനൽ സ്കിൽ ഡവലപ്മെന്റ് കോർപറേഷൻ (സ്കിൽ ഇന്ത്യ) ഉദ്യോഗസ്ഥർ പരിശീലനം നേരിട്ടു വിലയിരുത്തി സർട്ടിഫിക്കറ്റ് നൽകുന്നതാണ് കിലെ പദ്ധതിയുടെ സവിശേഷത. തിരുവനന്തപുരത്തെ പരിശീലനം പൂർത്തിയായി. അടുത്തത് എറണാകുളം ജില്ലയിലാണ്. ക്ലാസുകൾക്കൊപ്പം അതതു ജില്ലയിലെ പ്രധാന വെയർ ഹൗസിൽ എത്തിച്ചാണ് പ്രായോഗിക പരിശീലനം നൽകുന്നത്.  ക്യുആർ കോഡ് വഴി സ്ഥാപനമുടമയ്ക്ക് ആവശ്യമെങ്കിൽ സർട്ടിഫിക്കറ്റിന്റെ സാധുത പരിശോധിക്കാം.

കയറ്റിറക്ക് യന്ത്രങ്ങൾ ഉപയോഗിക്കുന്നതിനായി സംഘടിപ്പിച്ച ക്ലാസ് ശ്രദ്ധിക്കുന്നവര്‍ (ചിത്രം: കിലെ)

∙ യന്ത്രങ്ങളോടു സംസാരിക്കണം

ഓരോ ജില്ലയിലും തിരഞ്ഞെടുത്ത ശരാശരി 50 തൊഴിലാളികൾക്കാണ് കിലെ പരിശീലനം നൽകുന്നത്. ‘പാക്കേഴ്സ് ആൻഡ് മൂവേഴ്സ്’ മാതൃകയിൽ പരിശീലനം പൂർത്തിയായവരുടെ ക്ലസ്റ്റർ രൂപീകരിക്കും. എല്ലാ ജില്ലകളിലും ക്ലസ്റ്ററുകൾ രൂപീകരിക്കുന്നതോടെ വിദഗ്ധരായ 1000 തൊഴിലാളികളുടെ സംസ്ഥാനതല ശൃംഖല നിലവിൽ‍ വരും. ആദ്യ ക്ലസ്റ്ററുകളിലെ അംഗങ്ങളുടെ സേവനം കൂടി പ്രയോജനപ്പെടുത്തി പരിശീലനത്തിന്റെ അടുത്ത ഘട്ടങ്ങളിലേക്കു കടക്കും. 

യന്ത്രസഹായത്തോടെയും അല്ലാതെയും ലോഡ് ഇറക്കി പഠിക്കുന്നതാണ് നവശക്തി പരിശീലനത്തിന്റെ‌ പ്രധാനഘട്ടം. അതിനു സൗകര്യമുള്ള കൊച്ചിയിലെ സ്ഥാപനത്തിലായിരുന്നു പരിശീലനം. എല്ലാവർക്കും പരിശീലനം നൽകാൻ 60 ദിവസമെടുത്തു. കയറ്റിറക്കുയന്ത്രങ്ങൾ പ്രവർത്തിപ്പിക്കാൻ മോട്ടർ വാഹനവകുപ്പിന്റെ ലൈസൻസ് വേണമെന്നതിനാൽ അതിന് തൊഴിലാളികളെ പങ്കെടുപ്പിക്കുന്നതാണ് അടുത്ത ഘട്ടം.

ഇതോടെ, വൈദഗ്ധ്യം ആവശ്യമുള്ള കയറ്റിറക്കു ജോലികൾ ചെയ്യാൻ തൊഴിലാളികൾ പ്രാപ്തരായെന്നാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ വിലയിരുത്തൽ. യന്ത്രസഹായവും വൈദഗധ്യവും ഇല്ലാത്തതു കൊണ്ട് ജോലികളിൽ നിന്ന് ഒഴിവാക്കപ്പെടുന്നതിന് ഇതോടെ അവസാനമാകുമെന്നാണ് പ്രതീക്ഷ. പരിശീലനം പൂർത്തിയാക്കിയ 10 പേരെ ഐഎസ്ആർഒയിലെ ജോലികൾക്ക് നിയോഗിച്ചത് അതിന് ഉദാഹരണമാണെന്നും ബോ‍ർഡ് ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടുന്നു.

∙ മാറും, മട്ടും ഭാവവും...

നോക്കുകൂലി പോലുള്ള പ്രശ്നങ്ങൾ തൊഴിലാളികളുടെ പ്രതിഛായയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ചുള്ള ചർച്ച ബോർഡിന്റെ പരിശീലനത്തിന്റെ ഭാഗമാണ്. അതിവേഗം മാറുന്ന വിപണിയാവശ്യങ്ങളും തൊഴിൽസ്വഭാവവും തിരിച്ചറിയാതിരിക്കുന്നത് ചുമട്ടുതൊഴിലിന്റെ സാധ്യതകൾ ഇല്ലാതാക്കുമെന്ന ആശങ്ക ക്ലാസുകളിൽ ഉയരുന്നു. പെരുമാറ്റതീരിയിലെ മാറ്റം തൊഴിലിലും തൊഴിലാളികളുടെ ശാരീരിക – മാനസിക ആരോഗ്യത്തിലും കൊണ്ടുവരുന്ന മാറ്റങ്ങൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ക്ലാസുകളിൽ ചർച്ചയ്ക്കു വരുന്നു.

തൊഴിൽമേഖല സുരക്ഷിതവും ജനസൗഹൃദവുമാക്കുന്നതിനാണ് തൊഴിലാളികളുടെ കൂട്ടായ്മ പ്രയോജനപ്പെടുത്തേണ്ടതെന്ന് ക്ലാസുകളിൽ ഓർമിപ്പിക്കുന്നു. സമൂഹവും തൊഴിലാളിയും എന്ന വിഷയത്തിലെ ക്ലാസ് കിലെ പരിശീലനത്തിന്റെ ഭാഗമാണ്. തൊഴിൽ സ്ഥാപനമുണ്ടെങ്കിലേ തൊഴിലാളിയുള്ളൂ എന്ന ആശയം പരിപാടിയിൽ ചർച്ച ചെയ്യുന്നു. സമൂഹവുമായി ചേർന്നുപോകാനുള്ള വഴികൾ വിശദീകരിക്കുന്നു. ലുങ്കിയും ഷർട്ടും എന്ന പൊതുവേഷത്തിനു പകരം മറ്റേത് സംഘടിത, സ്ഥാപനാധിഷ്ഠിത തൊഴിലാളികൾക്കുമുള്ളതു പോലൊരു വേഷം വേണമെന്ന കാര്യവും ചർച്ച ചെയ്യുന്നു. അതിനുള്ള ആശയങ്ങൾ അവതരിപ്പിക്കുന്നു. തൊഴിലാളികളുടെ നിലപാട് ആരായുന്നു.

∙ അരി മുതൽ ആസിഡ് വരെ

ഓരോ മേഖലയിലെയും തൊഴിലുകൾ വ്യത്യാസപ്പെട്ടിരിക്കുന്നതിനാൽ അതനുസരിച്ചാണ് പരിശീലനം രൂപകൽപന ചെയ്തിരിക്കുന്നത്. കാക്കനാട്ടെ തൊഴിലാളിയുടെ വൈദഗ്ധ്യമല്ല, കോഴിക്കോട്ടുള്ളവർക്കു വേണ്ടത്. പെരിഷബ്ൾ ഗുഡ്സ്, നോർമൽ ഗുഡ്സ്, ബൾക്ക് കാർഗോ, ഓട്ടമോട്ടീവ് ഗുഡ്സ്, അപകട സാധ്യതയുള്ള വസ്തുക്കൾ തുടങ്ങി വിവിധതരം സാധനങ്ങൾ കൈകാര്യം ചെയ്യാനുള്ള വൈദഗ്ധ്യം നൽകുന്നു. രാസവസ്തുക്കൾ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം നൽകന്നു. അരി മുതൽ ആശുപത്രി സാധനങ്ങൾ വരെ എങ്ങനെ ഇറക്കണമെന്ന് പഠിക്കുമെന്നു ചുരുക്കം. 

∙ മുണ്ടു മടക്കിക്കുത്തേണ്ട!

പരിശീലനം പൂർത്തിയാക്കിയവർക്ക് യൂണിഫോം നൽകുന്നതോടെയാണ് നവശക്തി പരിശീലനം പൂർത്തിയാകുക. ചാരനിറത്തിലുള്ള ഹാഫ് സ്ലീവ് ഷർട്ടും ട്രാക്സ്യൂട്ട് പാന്റ്സുമാണ് നൽകിയത്. ഷർട്ടിൽ ബോർഡിന്റെ ലോഗോ ഉണ്ട്. തൊഴിലാളി സംഘടനാ വ്യത്യാസമില്ലാതെ എല്ലാവർക്കും ഒരേ യൂണിഫോം ആണ് ബോർഡ് നിർദേശിക്കുന്നതും നൽകുന്നതും. ദേശീയ, രാജ്യാന്തര യൂണിഫോമുകൾ പരിശോധിച്ച ശേഷമാണ് നിറവും മറ്റും തീരുമാനിച്ചത്.

പുതിയ സ്പോർട്സ് ജഴ്സികൾ പോലെ ചൂടും വിയർപ്പും പ്രശ്നമാകാത്തവയാണ് ബോർഡ് നൽകുന്ന യൂണിഫോമുകൾ. കേരളത്തിലെ ചുമട്ടുതൊഴിലാളികളുടെ ‘തിരിച്ചറിയൽ അടയാള’മായ വിവിധ നിറത്തിലുള്ള ഷർട്ടുകളും മുണ്ടുകളും തലയിൽക്കെട്ടും മാറാൻ പൊതുവേ വൈമനസ്യമുണ്ടാകാമെന്നാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെയും നിഗമനം. എങ്കിലും കിൻഫ്ര, വിമാനത്താവളങ്ങൾ തുടങ്ങിയ പ്രത്യേക തൊഴിലിടങ്ങളിൽ പൊതുയൂണിഫോം ഉപയോഗിക്കുന്നതിൽ തെറ്റില്ലെന്നാണ് സിഐടിയു നിലപാട്.

തൊഴിലിടങ്ങളില്‍ ശ്രദ്ധവയ്‌ക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങളെപ്പറ്റി സംഘടിപ്പിച്ച ക്ലാസ് (ചിത്രം: ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ്)

ഐഎൻടിയുസി പക്ഷേ, ഇക്കാര്യത്തിൽ വ്യക്തമായ നിലപാടെടുത്തിട്ടില്ല. പൊതുവേഷം സ്വീകരിക്കുമ്പോഴുള്ള ‘കളർ’ പ്രശ്നം മറികടക്കാൻ കൈമുട്ടിനു മുകളിലായി, ഷർട്ട് സ്ലീവിനു മീതെ അതാതു യൂണിയനുകളുടെ ബാൻഡ് (ബൈസപ് ബാൻഡ്) ആകാമെന്ന നിർദേശം ഉയർന്നിട്ടുണ്ട്. പ്രായം, വിദ്യാഭ്യാസം, ജോലിയിലെ മിടുക്ക് എന്നിവ നോക്കിയാണ് പരിശീലനത്തിനു തൊഴിലാളികളെ തിരഞ്ഞെടുക്കുന്നതെന്ന് കിലെ പറയുന്നു.

∙ നടക്കുന്ന കാര്യമാണോ?

ചുമട്ടുതൊഴിലാളി രംഗത്ത് സർക്കാർ നടപ്പാക്കാനുദ്ദേശിക്കുന്ന പരിഷ്കാരങ്ങൾക്ക് നിയമപരമായ പിന്തുണ ഉറപ്പാക്കിയാൽ മാത്രമേ അവ പൂർണമായ അർഥത്തിൽ നടപ്പാക്കാൻ കഴിയൂ. തൊഴിൽസുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം പുതിയ കാലത്തേക്കു ചുവടുവയ്ക്കാനായി നിലവിലെ ചുമട്ടുതൊഴിലാളി ചട്ടങ്ങളിൽ ഭേദഗതി വേണമെന്നാണ് ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡിന്റെ നിലപാട്. ബോർഡ് സമർപ്പിച്ച ഭേദഗതി നിർദേശം തൊഴിൽ വകുപ്പിന്റെ അംഗീകാരത്തിനു ശേഷം നിയമവകുപ്പിന്റെ പരിഗണനയിലാണ്.

ചുമട്ടുതൊഴിലാളി ആക്ട്, റൂൾ, സ്കീം എന്നിവയിൽ ഭേദഗതി വരുത്തണം. തൊഴിലാളി സംഘടനകളുമായും തൊഴിലുടമകളുമായും വിവിധ ഘട്ടങ്ങളിൽ ചർച്ച നടത്തി. മന്ത്രി വി.ശിവൻകുട്ടി മുൻകയ്യെടുത്ത് ബോർഡും തൊഴിൽവകുപ്പും ചേർന്ന് മൂന്നു തവണ വിശദമായ ചർച്ച നടത്തുകയും ചെയ്തു. തൊഴിൽസുരക്ഷ, യൂണിഫോം, തിരിച്ചറിയിൽ കാർഡ്, പെരുമാറ്റം, അമിതകൂലി, നോക്കുകൂലി തുടങ്ങിയവയെല്ലാം സ്പർശിക്കുന്ന ഭേദഗതി നിർദേശമാണ് സർക്കാരിന്റെ മുൻപിലുള്ളത്.

ഭേദഗതി ബിൽ ആയി അവതരിപ്പിക്കപ്പെടന്നതോടെ പുതിയ തൊഴിൽസംസ്കാരത്തിനു തുടക്കം കുറിക്കുമെന്നാണ് ബോർഡിന്റെയും സർക്കാരിന്റെയും പ്രതീക്ഷ. പദ്ധതിക്കു തുടർച്ചയുണ്ടാകണമെന്നും പൈലറ്റ് പദ്ധതി കൊണ്ട് എല്ലാം അവസാനിക്കരുതെന്നും തൊഴിലാളികളും പറയുന്നു.

സാധനങ്ങളുടെ കയറ്റിറക്കുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ച പരിശീലനം (ചിത്രം–കിലെ)

∙ മാറുന്ന (മാറ്റുന്ന) പ്രതിഛായ

നോക്കുകൂലിയും കയ്യാങ്കളിയുമുൾപ്പെടെയുള്ള പ്രവണതകൾ ചുമട്ടുതൊഴിലാളി സമൂഹത്തെക്കുറിച്ചുള്ള കാഴ്ചപ്പാട് മോശമാക്കിയതായി തൊഴിലാളികൾക്കിടയിൽ തന്നെ ധാരണയുണ്ട്. എങ്കിലും ചിലപ്പോഴെങ്കിലും കോടതികളും തൊഴിലുടമകളും നടത്തുന്ന അഭിപ്രായപ്രകടനങ്ങൾ അതിരുകടന്നതാണെന്ന് അവർ പറയുന്നു. കടുത്ത വിമർശനം ഉയർന്ന സമയങ്ങളിൽ പൊതുജനമധ്യത്തിൽ നിലപാട് വിശദീകരിക്കുന്ന പരിപാടികൾ സംഘടിപ്പിച്ചാണ് ചില സംഘടനകൾ അവരുടെ ഭാഗം വിശദീകരിച്ചത്.

സിഐടിയുവിന്റെ ‘ആത്മാഭിമാന സദസ്സ്’ ഇതിന് ഉദാഹരണമാണ്. സന്നദ്ധ സേവന പ്രവർത്തനങ്ങൾക്ക് സ്വന്തമായി ‘റെഡ് ബ്രിഗേഡ്’ രൂപീകരിക്കാൻ ഒരുങ്ങുകയാണ് സിഐടിയു. ഇപ്പോൾ തന്നെ, നടത്തുന്ന സേവന പ്രവർത്തനങ്ങൾക്ക് ഏകോപനം ഉണ്ടാക്കുകയും അതുവഴി തൊഴിലാളികളുടെ സ്വഭാവരൂപീകരണത്തിൽ ഗുണപരമായ മാറ്റമുണ്ടാക്കുകയുമാണ് ലക്ഷ്യം. ഇതിനു മുന്നോടിയായി ഐഎംഎയുടെ സഹകരണത്തോടെ പ്രഥമശുശ്രൂഷാ പരിശീലനവും പ്രകൃതി ദുരന്തനിവാരണ പരിശീലനവും നൽകിക്കഴിഞ്ഞു. ഐഎൻടിയുസിയും സമാനശ്രമങ്ങളുമായി മുന്നോട്ടുപോകുകയാണ്. 

തൊഴിലാളികൾക്ക് സ്വഭാവരൂപീകരണവുമായി ബന്ധപ്പെട്ട് നൽകിയ ക്ലാസ്സിൽ നിന്ന് (ചിത്രം: കിലെ)

∙ ‘‘വന്നുകൊണ്ടിരിക്കുന്നത് സമഗ്രമാറ്റം’’

‘‘ചുമട്ടുതൊഴിൽ മേഖലയിൽ മാറ്റമുണ്ടാക്കാനുള്ള ശ്രമങ്ങൾ വലിയ തോതിൽ വിജയിച്ചുവരികയാണ്. ഈയടുത്ത കാലത്തൊന്നും ഒരിടത്തും അനാവശ്യ സമരങ്ങൾ മൂലം കയറ്റിറക്ക് തടസ്സപ്പെട്ടിട്ടില്ല. മോശം പ്രവണതകൾക്കെതിരെ കർശന നടപടിയാണ് സംഘടനകളും സർക്കാരും സ്വീകരിക്കുന്നത്. ലേബർ ഓഫിസുകളിൽ കൂലിപ്പട്ടിക പ്രദർശിപ്പിച്ചതും ലംഘിക്കുന്നവർക്കെതിരെ നടപടിയെടുക്കുന്നതും വലിയ മാറ്റമാണ്. ചുമട്ടുതൊഴിലാളിക്കും അഭിമാനമുണ്ട്. കൂട്ടത്തിൽ ഒരാളോ ഏതാനും പേരോ ചെയ്യുന്ന കാര്യങ്ങൾക്ക് ഒരു തൊഴിലാളി സമൂഹത്തെയാകെ അധിക്ഷേപിക്കുന്നതു ശരിയല്ല. കോവിഡ് കാലത്ത് സൗജന്യനിരക്കിൽ സർക്കാർ, സ്വകാര്യ ഗോഡൗണുകളിൽ ജോലി ചെയ്ത് അവശ്യസാധന വിതരണം ഉറപ്പാക്കിയവരാണ് അവർ. അപകടമോ അനിഷ്ട സംഭവമോ നടക്കുമ്പോൾ ആദ്യം ഇടപെടുന്നതും ചുമട്ടുതൊഴിലാളികളാണ്. ഇപ്പോൾ വരുന്ന തൊഴിലാളികളെല്ലാം അഭ്യസ്തവിദ്യരാണ്. ആ മാറ്റം തൊഴിൽമേഖലയിലും പ്രകടമാകും’’ – കേരള ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോർഡ് അധ്യക്ഷൻ ആർ.രാമചന്ദ്രൻ പറഞ്ഞു. 

 

English Summary: Changes in The Employment Sector of Headload Workers