ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നായി പ്രതിപക്ഷത്തെ ആരും എണ്ണുന്നില്ല എന്നത് അദ്ഭുതകരമാണ്. പ്രതിപക്ഷമില്ലാത്ത ജനാധിപത്യം പണിതീരാത്ത വീടാണ്. നിയമനിർമാണസഭയിൽ ഭരണകൂടത്തിന്റെ അനീതികളെ ചോദ്യം ചെയ്യാനും ജനത്തിനുവേണ്ടി വാദിക്കാനുമുള്ള പൂർണ ഉത്തരവാദിത്തം പ്രതിപക്ഷത്തിനാണ്. പക്ഷേ, പ്രതിപക്ഷമായിരിക്കുക എന്ന അതിപ്രധാന ഉത്തരവാദിത്തം പാർട്ടികളിൽ വന്നുചേരുന്നത് ഒരുവിധത്തിൽ പറഞ്ഞാൽ വിധിവൈപരീത്യത്താലാണ്; ഭരണപക്ഷമാകാനുള്ള അവരുടെ ശ്രമം പരാജയപ്പെടുമ്പോൾ.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

എന്നാൽ അത്, പരമ്പരാഗത ജനാധിപത്യത്തിലെ, തലയെണ്ണി വിജയിയെ തീരുമാനിക്കുന്ന യാന്ത്രികമെങ്കിലും അനിവാര്യമായ നടപടിക്രമത്തിൽ എഴുതിച്ചേർത്തിട്ടുള്ളതുമാണ്. ആരും സ്വമനസ്സാലേ പ്രതിപക്ഷമായതായി കേട്ടിട്ടില്ല. എല്ലാവരുടെയും ആവശ്യം ഭരണപക്ഷമാകുകയാണ്. അതുകൊണ്ട് പ്രതിപക്ഷം എന്ന അവസ്ഥയിൽ ഇച്ഛാഭംഗത്തിന്റെ ഒരംശം അലിഞ്ഞുചേരുന്നുണ്ടെങ്കിൽ അദ്ഭുതപ്പെടേണ്ട. ഒരുപക്ഷേ, ആ വികാരം പ്രതിപക്ഷങ്ങളെ കൂടുതൽ ഊർജസ്വലരാക്കുന്നുണ്ടാവാം. എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഈ ദ്വന്ദ്വ വ്യക്തിത്വത്തിനു വിധേയരാണ്. കാരണം, അവരെല്ലാം അടിസ്ഥാനപരമായി ഭരണവർഗങ്ങൾ തന്നെയാണ്; ഊഴം മാറിവരുന്നുവെന്നു മാത്രം. ജനങ്ങളെ പ്രജകളായി കാണുന്ന സ്വഭാവം എല്ലാവരും ഒരുപോലെ പങ്കുവയ്ക്കുന്നു; അതതു സമയത്തു ഭരിക്കുന്നവരിൽ അതു കൂടുതൽ ശക്തമാണെന്നു മാത്രം. 

ADVERTISEMENT

ഈയിടെ പ്രതിപക്ഷത്തെ 26 പാർട്ടികൾ ചേർന്നു ഭരണകക്ഷിയായ ബിജെപിയെ 2024ലെ പൊതുതിരഞ്ഞെടുപ്പിൽ നേരിടാൻ ഒരു സഖ്യം രൂപീകരിക്കുകയുണ്ടായി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അഭിപ്രായവ്യത്യാസമുണ്ടെങ്കിലും ‘ഇന്ത്യ’ എന്നാണ് സഖ്യത്തിന്റെ പേര്. വ്യത്യസ്ത രാഷ്ട്രീയ താൽപര്യങ്ങളുടെ ഇത്തരം കൂട്ടായ്മകളെ മഴവിൽകൂട്ടായ്മ എന്നു വിളിക്കുന്നത് മഴവിൽനിറങ്ങളെപ്പോലെയുള്ള വ്യത്യസ്തതകൾക്കൊണ്ടു തന്നെയാണ്. പക്ഷേ, ഒരു രാഷ്ട്രത്തിന്റെ ഭരണം നിർവഹിക്കാൻ ആഗ്രഹിക്കുന്ന കൂട്ടായ്മയ്ക്കു മഴവിൽ എന്ന പേര് ഉചിതമാണോ? കാരണം, മഴവില്ലിന്റെ അടിസ്ഥാനസ്വഭാവം അതൊരു മായയാണ് എന്നതാണ്. അടുക്കുംതോറും അകന്നുപോകുന്നു. താമസിയാതെ മാഞ്ഞുപോകുകയും ചെയ്യുന്നു.

കേന്ദ്രത്തിലെ കൂട്ടുകക്ഷിഭരണങ്ങളുടെ ചരിത്രത്തിലേക്കു തിരിഞ്ഞുനോക്കിയാൽ അതിന്റെ 1977 മുതൽ ’99 വരെയുള്ള ഘട്ടം ദുർഘടമായിരുന്നുവെന്നു കാണാം. ആ കാലയളവിൽ, 80–89ലെ ഇന്ദിരാഗാന്ധി, രാജീവ് ഗാന്ധി സർക്കാരുകളെയും 91–96ലെ നരസിംഹ റാവു സർക്കാരിനെയും മാറ്റിനിർത്തിയാൽ, ഏഴു കൂട്ടുകക്ഷി സർക്കാരുകൾ കാലാവധി പൂർത്തിയാക്കാതെ നിലംപതിച്ചു: ജനതാ പാർട്ടി– മൊറാർജി ദേശായ്: 2 വർഷം 4 മാസം,  ജനതാ പാർട്ടി (സെക്കുലർ) – ചരൺ സിങ്: ഏകദേശം 6 മാസം, ജനതാദൾ – വി.പി.സിങ്: ഏകദേശം ഒരു വർഷം, സമാജ്‌വാദി ജനതാപാർട്ടി – ചന്ദ്രശേഖർ‍: 7 മാസം, ജനതാദൾ – ദേവെഗൗഡ: 10 മാസം, ജനതാദൾ – ഗുജ്റാൾ: 11 മാസം, എൻഡിഎ – വാജ്പേയി: ഒരു വർഷം 7 മാസം. ഇതിനിടയിൽ 16 ദിവസം മാത്രം നീണ്ടുനിന്ന ഒരു ബിജെപി – വാജ്പേയി സർക്കാരുമുണ്ട്. 

ബെംഗളൂരുവിൽ നടന്ന പ്രതിപക്ഷ കക്ഷി സമ്മേളനത്തിൽനിന്ന് ((Photo: ANI)
ADVERTISEMENT

പിന്നീട് 1999–2004ലെ എൻഡിഎ – വാജ്പേയി സർക്കാർ, 2004–09ലെയും 2009–14ലെയും യുപിഎ –മൻമോഹൻ സിങ് സർ‍ക്കാരുകൾ എന്നിവ കാലാവധി പൂർത്തിയാക്കി. അതുപോലെതന്നെ 2014–19ലെ എൻഡിഎ – നരേന്ദ്ര മോദി സർക്കാരും. കൂട്ടുകക്ഷി സർക്കാരുകളുടെ വിജയകരമായ നിലനിൽപ് ഇന്ത്യൻ രാഷ്ട്രീയത്തിലെ പുതിയ യാഥാർഥ്യങ്ങളെയാണ് പ്രതിഫലിപ്പിക്കുന്നത് എന്നു കരുതണം; ഒരു പാർട്ടിക്ക് ഒറ്റയ്ക്ക് ഇന്ത്യ ഭരിക്കാൻ സാധിക്കുന്ന കാലം കഴിഞ്ഞുവെന്നും. 

കൂട്ടുകക്ഷി സമ്പ്രദായത്തിന്റെ സംഘാടനതന്ത്രങ്ങളെപ്പറ്റിയും അന്തർ–സഖ്യ അധികാരസ്ഥാപന മാർഗങ്ങളെപ്പറ്റിയും പാർട്ടികൾ കൂടുതൽ വിജ്ഞാനം നേടിയിട്ടുണ്ട്. 2014 വരെ നിലവിലിരുന്ന, ഘടകകക്ഷികളുടെ അഭിപ്രായ വൈവിധ്യങ്ങളെ ഏകോപിപ്പിച്ച് മുന്നോട്ടുപോകുന്ന സഖ്യശൈലി അവസാനിച്ചു. അതിന്റെ സ്ഥാനത്ത് ഒറ്റപ്പാർട്ടിയുടെ ഇച്ഛാശക്തിക്കും ലക്ഷ്യങ്ങൾക്കും മേൽക്കൈയുള്ള സംവിധാനം നിലവിൽവന്നു. അതെന്തായാലും, കൂട്ടുകക്ഷി സമ്പ്രദായം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഏകദേശം വേരുപിടിച്ചുകഴിഞ്ഞ ഒരു പശ്ചാത്തലത്തിലാണ് ‘ഇന്ത്യ’ എന്ന പുതിയ കൂട്ടുകെട്ട് രംഗപ്രവേശം ചെയ്യുന്നത്. ആ പശ്ചാത്തലം അതിനൊരു നേട്ടമായിത്തീരേണ്ടതാണ്. അതേസമയം, ഇന്ത്യയിൽ ഇന്നും ഒരു ഭൂരിപക്ഷമായി നിലനിൽക്കുന്ന ജനാധിപത്യവിശ്വാസികളുടെ വമ്പിച്ച പ്രതീക്ഷകളുടെ ഭാരമാണ് ‘ഇന്ത്യ’ വഹിക്കുന്നത്. അതിന്റെ ദൗത്യം നിസ്സാരമല്ല; ചരിത്രപ്രാധാന്യമുള്ളതാണ്. 

ADVERTISEMENT

ഒരിക്കൽ പരാജയപ്പെട്ട കൂട്ടുകക്ഷി ഭരണങ്ങളുടെ ചരിത്രം ഒരു സാധാരണ പൗരന്റെ രാഷ്ട്രീയ പ്രത്യാശകളുടെ വെളിച്ചത്തിൽ പരിശോധിക്കുമ്പോൾ തോന്നുന്ന ചില കാര്യങ്ങളുണ്ട്: ആ കൂട്ടായ്മകളിൽ തനിക്കുമപ്പുറത്ത് രാഷ്ട്രത്തെ പ്രതിഷ്ഠിക്കാനുള്ള നിസ്വാർഥതയും ത്യാഗസന്നദ്ധതയുമുള്ള നേതാക്കൾ ഒരുപക്ഷേ, കുറവായിരുന്നു. അധികാരം തേടുന്നതിന്റെ പിന്നിൽ ഘടകകക്ഷികളുടെ അത്യാഗ്രഹങ്ങളാണ് രാഷ്ട്രത്തോടുള്ള കൂറിനെക്കാളേറെ പ്രവർത്തിച്ചത് എന്നു സംശയിക്കണം. പല നേതാക്കളും ജാതി–മത–വർഗ താൽപര്യങ്ങളുടെ ഉൽപന്നങ്ങളും സേവകരുമായിരുന്നു. പലതരം വിഭാഗീയതകളുടെ പ്രതിനിധികളായിരുന്നു. പലർക്കും ഇന്ത്യയുടെ ആകമാന സ്വരൂപത്തിന്മേൽ കണ്ണയയ്ക്കാനോ ആ തിരിച്ചറിവോടെയും വിദൂരവീക്ഷണത്തോടെയും ജനങ്ങളുടെ പ്രശ്നങ്ങളെ സമീപിക്കാനോ ഉള്ള പക്വതയും ഹൃദയവിശാലതയും ഇല്ലാതെപോയി.

കൂട്ടുകക്ഷി സമ്പ്രദായം ഇന്ത്യയുടെ ഫെഡറൽ, ബഹുസ്വര സ്വഭാവത്തിന്റെ യഥാർഥ പ്രതിനിധിയാണ്. പക്ഷേ, അധികാരം പങ്കിടലിനപ്പുറത്ത് ഇന്ത്യയെന്ന ആശയത്തിന് ജീവനുതുല്യമായ വിലകൽപിക്കാനുള്ള അർപ്പണബോധം അതിലെ പങ്കാളികൾക്ക് ഉണ്ടായെങ്കിലേ ജനങ്ങൾക്കു  നന്മ വരികയുള്ളൂ എന്നു ചരിത്രം വ്യക്തമാക്കുന്നു. ‘ഇന്ത്യ’ എന്ന മഴവിൽ സഖ്യം അങ്ങനെയൊന്നായിത്തീരട്ടെ എന്ന് ആശംസിക്കാം.്

English Summary: Paul Zacharia Writes on the Opposition Alliance - INDIA - and its Importance in Today's Time