ദേശീയ തലത്തിലും കേരളത്തിലും എൻസിപി വലിയ പ്രതിസന്ധികൾ നേരിടുന്നു. മഹാരാഷ്ട്രയിലെ പിളർപ്പ് പാർട്ടിയെ ആകെ ബാധിച്ചിരിക്കുന്നു. ദേശീയ അധ്യക്ഷൻ ശരദ് പവാറിനൊപ്പമാണ് കേരളത്തിലെ പാർട്ടിയെങ്കിലും വലിയ ആഭ്യന്തര സംഘർഷമാണ് സംസ്ഥാന ഘടകത്തിൽ ഉള്ളത്. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയെ അംഗീകരിക്കില്ലെന്ന് തീർത്തു പറയുകയാണ് ഈ അഭിമുഖത്തിൽ എൻസിപി എംഎൽഎയും ദേശീയ പ്രവർത്തക സമിതി അംഗവുമായ തോമസ് കെ.തോമസ്. സഹോദരനും മുൻമന്ത്രിയും എൻസിപിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും കുട്ടനാട് എംഎൽഎ ആകുകയും ചെയ്ത തോമസ് കെ.തോമസ്, ചാക്കോ നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സംഘർഷത്തിലാണ്. പാർട്ടിക്ക് അകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം ‘ക്രോസ് ഫയറിൽ’ നടത്തുന്നത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി തോമസ് കെ.തോമസ് എംഎൽഎ സംസാരിക്കുന്നു.

ദേശീയ തലത്തിലും കേരളത്തിലും എൻസിപി വലിയ പ്രതിസന്ധികൾ നേരിടുന്നു. മഹാരാഷ്ട്രയിലെ പിളർപ്പ് പാർട്ടിയെ ആകെ ബാധിച്ചിരിക്കുന്നു. ദേശീയ അധ്യക്ഷൻ ശരദ് പവാറിനൊപ്പമാണ് കേരളത്തിലെ പാർട്ടിയെങ്കിലും വലിയ ആഭ്യന്തര സംഘർഷമാണ് സംസ്ഥാന ഘടകത്തിൽ ഉള്ളത്. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയെ അംഗീകരിക്കില്ലെന്ന് തീർത്തു പറയുകയാണ് ഈ അഭിമുഖത്തിൽ എൻസിപി എംഎൽഎയും ദേശീയ പ്രവർത്തക സമിതി അംഗവുമായ തോമസ് കെ.തോമസ്. സഹോദരനും മുൻമന്ത്രിയും എൻസിപിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും കുട്ടനാട് എംഎൽഎ ആകുകയും ചെയ്ത തോമസ് കെ.തോമസ്, ചാക്കോ നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സംഘർഷത്തിലാണ്. പാർട്ടിക്ക് അകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം ‘ക്രോസ് ഫയറിൽ’ നടത്തുന്നത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി തോമസ് കെ.തോമസ് എംഎൽഎ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ തലത്തിലും കേരളത്തിലും എൻസിപി വലിയ പ്രതിസന്ധികൾ നേരിടുന്നു. മഹാരാഷ്ട്രയിലെ പിളർപ്പ് പാർട്ടിയെ ആകെ ബാധിച്ചിരിക്കുന്നു. ദേശീയ അധ്യക്ഷൻ ശരദ് പവാറിനൊപ്പമാണ് കേരളത്തിലെ പാർട്ടിയെങ്കിലും വലിയ ആഭ്യന്തര സംഘർഷമാണ് സംസ്ഥാന ഘടകത്തിൽ ഉള്ളത്. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയെ അംഗീകരിക്കില്ലെന്ന് തീർത്തു പറയുകയാണ് ഈ അഭിമുഖത്തിൽ എൻസിപി എംഎൽഎയും ദേശീയ പ്രവർത്തക സമിതി അംഗവുമായ തോമസ് കെ.തോമസ്. സഹോദരനും മുൻമന്ത്രിയും എൻസിപിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും കുട്ടനാട് എംഎൽഎ ആകുകയും ചെയ്ത തോമസ് കെ.തോമസ്, ചാക്കോ നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സംഘർഷത്തിലാണ്. പാർട്ടിക്ക് അകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം ‘ക്രോസ് ഫയറിൽ’ നടത്തുന്നത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി തോമസ് കെ.തോമസ് എംഎൽഎ സംസാരിക്കുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദേശീയ തലത്തിലും കേരളത്തിലും എൻസിപി വലിയ പ്രതിസന്ധികൾ നേരിടുന്നു. മഹാരാഷ്ട്രയിലെ പിളർപ്പ് പാർട്ടിയെ ആകെ ബാധിച്ചിരിക്കുന്നു. ദേശീയ അധ്യക്ഷൻ ശരദ് പവാറിനൊപ്പമാണ് കേരളത്തിലെ പാർട്ടിയെങ്കിലും വലിയ ആഭ്യന്തര സംഘർഷമാണ് സംസ്ഥാന ഘടകത്തിൽ ഉള്ളത്. സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോയെ അംഗീകരിക്കില്ലെന്ന് തീർത്തു പറയുകയാണ് ഈ അഭിമുഖത്തിൽ എൻസിപി എംഎൽഎയും ദേശീയ പ്രവർത്തക സമിതി അംഗവുമായ തോമസ് കെ.തോമസ്. 

 

ADVERTISEMENT

സഹോദരനും മുൻമന്ത്രിയും എൻസിപിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായ തോമസ് ചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് സജീവ രാഷ്ട്രീയത്തിൽ പ്രവേശിക്കുകയും കുട്ടനാട് എംഎൽഎ ആകുകയും ചെയ്ത തോമസ് കെ.തോമസ്, ചാക്കോ നയിക്കുന്ന ഔദ്യോഗിക വിഭാഗത്തിനെതിരെ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത സംഘർഷത്തിലാണ്. പാർട്ടിക്ക് അകത്ത് സംഭവിക്കുന്ന കാര്യങ്ങളെക്കുറിച്ച് അവിശ്വസനീയമെന്നു തോന്നിപ്പിക്കുന്ന വെളിപ്പെടുത്തലുകളാണ് അദ്ദേഹം ‘ക്രോസ് ഫയറിൽ’ നടത്തുന്നത്. മലയാള മനോരമ തിരുവനന്തപുരം ചീഫ് ഓഫ് ബ്യൂറോ സുജിത് നായരുമായി തോമസ് കെ.തോമസ് എംഎൽഎ സംസാരിക്കുന്നു. (2023 ഓഗസ്റ്റ് 6നു പ്രസിദ്ധീകരിച്ച അഭിമുഖം)

 

തോമസ് കെ.തോമസ് (Photo by facebook/thomaskuttanad)

∙ ദേശീയ തലത്തിലെ പിളർപ്പ് എന്തു തരത്തിലുള്ള ആശങ്കകളാണ് കേരളത്തിൽ എൻസിപിക്ക് ഉണ്ടാക്കിയിരിക്കുന്നത്? 

 

ഏതു പാർട്ടിയിലും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ എൻസിപിയിൽ അതു നടപ്പില്ല. പറഞ്ഞാൽ ഉടനെ പുറത്താക്കും. ആർക്കും ചോദ്യം ചെയ്യാനും പറ്റില്ല.

ADVERTISEMENT

യഥാർഥത്തിൽ ഇതേക്കുറിച്ചു വ്യക്തമായ അഭിപ്രായം പറയാറായിട്ടില്ല. അജിത് പവാറും മറ്റും നേരത്തേയും പ്രശ്നം ഉണ്ടാക്കുകയും പോകുകയും തിരിച്ചുവരികയും ചെയ്തതാണ്. വലിയ രാഷ്ട്രീയ അനുഭവ പരിചയം ഉള്ളവരാണ് അവരെല്ലാം. എന്താണ് അവരുടെ ലക്ഷ്യമെന്ന് കൃത്യമായി ഇവിടെയിരുന്ന് നിർവചിക്കുക എളുപ്പമല്ല. 

 

∙ അജിത് പവാറിന്റെയും പ്രഫുൽ പട്ടേലിന്റെയും പിന്നാലെ സുപ്രിയ സുലെ കൂടി എൻഡിഎ പക്ഷത്തേക്കു പോകുമോ? 

 

ADVERTISEMENT

എനിക്ക് വളരെ നല്ല ബന്ധമാണ് അജിത് പവാറുമായി ഉള്ളത്. സുപ്രിയാജിയുമായും അതെ. അന്നുമുണ്ട്, ഇന്നുമുണ്ട്. പിളർപ്പിനു ശേഷവും ഞാൻ ഇവരുമായെല്ലാം ആശയവിനിമയം നടത്തി. പ്രഫുൽ പട്ടേലിനെ നേരിട്ടു കണ്ടു. അജിത് പവാറിന്റെ ഒപ്പം പോയ അന്നു രാവിലെ എട്ടുമണിക്കും പ്രഫുൽ പട്ടേലുമായി ഫോണിൽ സംസാരിച്ചതാണ്. ഒരു സൂചനയും തന്നില്ല. പിന്നെ  ടിവിയിൽ കാണുന്നത് അദ്ദേഹം പാർട്ടി വിട്ടെന്നാണ്. ശരിക്കും ഞെട്ടിപ്പോയി. 

അജിത് പവാറും പ്രഫുൽ പട്ടേലും വാർത്താ സമ്മേളനത്തിൽ (PTI Photo/Shashank Parade)

‘ജയിലോ, മന്ത്രിസ്ഥാനമോ’ എന്നു ചോദിച്ചാൽ എന്തു ചെയ്യും എന്നാണ് പിന്നീട് കണ്ടപ്പോൾ എന്നോടു പറഞ്ഞത്. പല സമ്മർദങ്ങൾ വന്നപ്പോൾ അവർക്ക് ഒരു തീരുമാനം എടുക്കേണ്ടി വന്നതായിരിക്കും. ഇതിനു പിന്നിൽ ചില വലിയ രഹസ്യങ്ങളുണ്ട്. അതെല്ലാം വൈകാതെ പുറത്തുവരും. ഒരു കാര്യം വ്യക്തമാണ്. പ്രവചിക്കാൻ കഴിയുന്ന രീതികൾ അല്ല അവരുടേത്. നാളെ എന്തും സംഭവിക്കാം. 

 

∙ പവാറിന്റെ നിലപാടുകളിലും സംശയമുണ്ടോ? 

 

അദ്ദേഹം വളരെ അനുഭവ സമ്പത്ത് ഉള്ള ആളാണ്. വലിയ ജനകീയാടിത്തറ ഉണ്ട്. എന്താണ് മനസ്സിൽ എന്നതു കണ്ടറിയേണ്ടതാണ്. 

 

തോമസ് കെ.തോമസ് (facebook/thomaskuttanad)

∙ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ഒടുവിൽ വിമതപക്ഷത്തിന് ആകുമോ? 

 

കേരളമൊഴിച്ച് എതാണ്ട് എല്ലാ സംസ്ഥാനങ്ങളും അവരുടെ കൂടെപ്പോയല്ലോ. മഹാരാഷ്ട്രയിൽ തന്നെ നാൽപ്പത്തിയഞ്ചോളം എംഎൽഎമാ‍ർ അജിത് പവാറിനൊപ്പമാണെന്നാണ് വിവരം. ദേശീയ പദവി അവർക്കു പോയാൽ കേരളത്തിലെ ഞങ്ങളുടെ നിലപരിതാപകരമാകുമല്ലോ. 

 

ഒരു പരിപാടിക്ക് എന്റെ ഫോട്ടോ വച്ചാൽ ആ ഫോട്ടോ വയ്ക്കുന്നവനെ ചാക്കോ പാർട്ടിയിൽനിന്നു പുറത്താക്കും. ചാക്കോയെ പിന്തുണയ്ക്കാത്തവരാണ് എൻസിപിയിലെ ഭൂരിപക്ഷം പേരും.

∙ കേരളത്തിലെ എംഎൽഎമാരുടെ കാര്യവും പ്രശ്നത്തിലാകില്ലേ? 

 

അതെ. അവർക്കു വേണമെങ്കിൽ ഞങ്ങൾക്കു വിപ്പ് തരാം. ഞാനും എ.കെ.ശശീന്ദ്രനും ഒന്നിച്ചു നിന്നാൽ കുഴപ്പമില്ല. ഇല്ലെങ്കിൽ അയോഗ്യത വരാം. 

തോമസ് കെ.തോമസ് (facebook/thomaskuttanad)

 

∙ വിമതപക്ഷത്തിനൊപ്പം ആരെങ്കിലും ചേരാൻ സാധ്യത ഉണ്ടോ? 

 

ഇപ്പോഴേ പറയാൻ കഴിയില്ല. ആരു വേണമെങ്കിലും എങ്ങോട്ടും ചേരാം. പാർട്ടിയിൽനിന്ന് ഒരു കാരണവുമില്ലാതെ പുറത്താക്കപ്പെട്ട എത്രയോ പേരുണ്ട്. എൻസിപിയിലെ മുൻകാല നേതാക്കളും പ്രവർത്തകരും എല്ലാം ഇപ്പോൾ പാർട്ടിക്കു പുറത്താണ്. ടി.പി.പീതാംബരൻ, എ.കെ.ശശീന്ദ്രൻ, തോമസ് കെ.തോമസ്, മുഹമ്മദ് കുട്ടി എന്നിവരായിരുന്നു ഈ പാർട്ടിയിലെ പ്രധാന നേതാക്കൾ. പീതാംബരൻ മാഷ് ഒഴിച്ച് ഞങ്ങൾ മൂന്നു പേരും മൽസരിക്കുകയും ചെയ്തു. പി.സി.ചാക്കോ അതിനു ശേഷമാണല്ലോ വന്നത്. 40 വർഷമായി ഈ പാർട്ടിയിൽ ഉണ്ടായിരുന്ന ആളല്ലല്ലോ അദ്ദേഹം. 

 

∙ അതിനു ശേഷം എന്താണ് സംഭവിച്ചത്? 

കുട്ടനാട്ടിലെ വെള്ളപ്പൊക്ക പ്രദേശത്ത് തോമസ് കെ.തോമസ് (facebook/thomaskuttanad)

 

പെട്ടെന്ന് പാർട്ടിയിലേക്കു വന്ന്, നേരെ പ്രസിഡന്റായ അദ്ദേഹം ഏകാധിപത്യപരമായ പ്രവർത്തന ശൈലിയാണ് അവലംബിക്കുന്നത്. അതാണ് എല്ലാ പ്രശ്നങ്ങൾക്കും കാരണം. അതുകൊണ്ട് എൻസിപിയിലെ ഒരുപാടു പേർ പാർട്ടിയിൽനിന്നു മാറി നിൽക്കുകയാണ്. ഒന്നു വിളിച്ചാൽ നൂറു കണക്കിനാളുകൾ  ഞങ്ങൾക്കൊപ്പം  വരും. 

 

∙ കേരളത്തിലെ എൻസിപി വിമതപക്ഷത്തിന് ഒപ്പമല്ലല്ലോ. അജിത് പവാറിനും കൂട്ടർക്കുമെതിരെ ഒറ്റക്കെട്ടായി നിൽക്കുകയല്ലേ? 

 

തോമസ് കെ.തോമസ് (facebook/thomaskuttanad)

ഒറ്റക്കെട്ടായി നിൽക്കുകയാണെന്ന് ആരു പറഞ്ഞു? ഇവിടെ അതല്ലല്ലോ സ്ഥിതി. ഒറ്റക്കെട്ടെന്നെല്ലാം ചുമ്മാ വിശേഷിപ്പിക്കുന്നതാണ്. എനിക്കും ശശീന്ദ്രനും തമ്മിൽ പ്രശ്നങ്ങൾ ഒന്നുമില്ല. അതുകൊണ്ട് ഞങ്ങൾ നിയമസഭാംഗങ്ങളെന്ന നിലയിൽ ചേർന്നു നിൽക്കുന്നുണ്ട്. 

 

∙ താങ്കൾ നിർദേശിച്ച ആലപ്പുഴ ജില്ലാ പ്രസിഡന്റിനെ അംഗീകരിക്കാതെ അദ്ദേഹത്തെ പാർട്ടിയിൽനിന്നു പുറത്താക്കുകയാണല്ലോ ചാക്കോ ചെയ്തത്? അതാണോ തർക്കങ്ങൾക്കു കാരണം? 

 

അത് എന്തിനാണെന്ന് ഞങ്ങൾക്ക് അറിയില്ല. എംഎൽഎ എന്ന നിലയിൽ സുഗമമായി എനിക്കു പ്രവർത്തിക്കണമെങ്കിൽ പിന്തുണയ്ക്കുന്ന ഒരു ജില്ലാ പ്രസിഡന്റ് വേണം. ഇക്കാര്യം ഞാൻ ശരദ് പവാറിനെ ധരിപ്പിച്ചു. അവർ അത് അംഗീകരിച്ച ശേഷമാണ്  ചാക്കോയെയും എന്നെയും  വിളിച്ചു വരുത്തിയത്. പവാറും പ്രഫുൽ പട്ടേലും ആ യോഗത്തിൽ പങ്കെടുത്തു. എന്റെ പ്രശ്നങ്ങൾ ഞാൻ ആ യോഗത്തിൽ പറഞ്ഞു. 

 

12 ജനറൽ സെക്രട്ടറിമാരെ വച്ചപ്പോൾ ഞാൻ പറഞ്ഞ ഒരാളെ വച്ചില്ല. എന്തിനേറെപ്പറയണം, 40 സെക്രട്ടറിമാരെ വച്ചപ്പോൾ പോലും ഒരാളെ പരിഗണിച്ചില്ല. 21 ബോർഡ് അംഗങ്ങളിൽ ഒരാൾ ഇല്ല. പിഎസ്‌സി അംഗമായി ഒരു വനിതയെ വച്ചു. അവർ ആരാണെന്നു പോലും എനിക്ക് അറിയില്ല. എൻസിപിയുടെ പിഎസ്‌സി അംഗത്തെ ഞാൻ കണ്ടിട്ടു പോലുമില്ല. നേരെ പാർട്ടിക്കാരിയായി വന്ന്  രണ്ടരലക്ഷം രൂപ ശമ്പളം വാങ്ങുകയാണ്. എൻസിപിക്ക് രണ്ട് എംഎൽഎമാർ ഉള്ളതുകൊണ്ടാണ് ഇതെല്ലാം കിട്ടിയത് എന്ന് ചാക്കോ ഓർക്കേണ്ടേ? 

 

പി.സി.ചാക്കോ (ചിത്രം: മനോരമ)

∙ ചാക്കോയ്ക്ക് എൻസിപിയുമായി ഇഴുകിച്ചേരാ‍ൻ കഴിഞ്ഞിട്ടില്ലേ? 

 

അദ്ദേഹം വലിയ ആളാണെന്നാണ് അദ്ദേഹം കരുതുന്നത്. ഇന്ത്യൻ രാഷ്ട്രപതിയോ പ്രധാനമന്ത്രിയോ ഒക്കെ ആവേണ്ടിയിരുന്ന ആളായിരുന്നു താനെന്ന വിചാരം ഉണ്ടെന്നു തോന്നുന്നു. അങ്ങനെ ഒരു ഉന്നത പദവിയിൽ ഇരിക്കേണ്ട വ്യക്തി ഒരു കൊച്ചു പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റായി പോയതിന്റെ കുഴപ്പമായിരിക്കാം. അതുകൊണ്ട് ഒരുമാതിരി ആളുകളെ ഒന്നും ഉൾക്കൊള്ളാൻ അദ്ദേഹത്തിനു കഴിയില്ല. ഏതു പാർട്ടിയിലും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷേ എൻസിപിയിൽ അതു നടപ്പില്ല. പറഞ്ഞാൽ ഉടനെ പുറത്താക്കും. ആർക്കും ചോദ്യം ചെയ്യാനും പറ്റില്ല. 

 

∙ ഒരു ജനാധിപത്യവും എൻസിപിയിൽ ഇല്ലെന്നാണോ? 

 

എ.കെ.ശശീന്ദ്രൻ (ചിത്രം: മനോരമ)

ഒന്നുമില്ല. തർക്കങ്ങൾ ഉണ്ടായപ്പോൾ ഞങ്ങൾ നാലു പേരെ വച്ച് ഒരു സമിതി ശരദ് പവാർ ഉണ്ടാക്കി. ചാക്കോ, ശശീന്ദ്രൻ, പീതാംബരൻ മാഷ്, പിന്നെ ഞാൻ. ഇന്നു വരെ ആ കമ്മിറ്റി കൂടിയിട്ടില്ല. മാഷിന് ഒരു റോളും ഇപ്പോൾ പാർട്ടിയിൽ ഇല്ല. ഞാനാണ് വലിയ പുള്ളി എന്നു വിചാരിച്ച് ഒരാൾ നിന്നാൽ പിന്നെ ആർക്കു സഹകരിക്കാൻ കഴിയും? 

 

∙ താങ്കൾ പറയുന്നതു പോലെ എല്ലാവരും എതിർക്കുന്ന നേതാവ് ആണെങ്കിൽ പിന്നെ എങ്ങനെ അദ്ദേഹം സംസ്ഥാന പ്രസിഡന്റായി തുടരുന്നു? 

 

പവാർജിയുടെ ബലം ഉളളതുകൊണ്ട് അദ്ദേഹം തുടരുന്നു. ദേശീയ അധ്യക്ഷൻ കൂടെ ഉള്ളപ്പോൾ എന്തിനു പേടിക്കണം. അദ്ദേഹത്തിന് ഇഷ്ടം ഉള്ളതു ചെയ്യാം. ദേശീയ പ്രവർത്തകസമിതി അംഗം എന്ന നിലയിൽ ഞാൻ ചാക്കോയുടെ മുകളിലാണ്. എംഎൽഎയുമാണ്. അതുകൊണ്ടാണ് എന്നെ ഒന്നും ചെയ്യാത്തത്. 

 

താങ്കളുടെ ഡ്രൈവറെ പണം കൊടുത്തു സ്വാധീനിക്കാൻ ശ്രമിച്ചെന്ന ആരോപണം ഉന്നയിച്ചല്ലോ? അത് ആർക്കെതിരെയാണ്? ചാക്കോയ്ക്കെതിരെയാണോ? 

 

അല്ല, ചാക്കോയ്ക്കെതിരെ അല്ല. അദ്ദേഹത്തിന്റെ പിന്തുണയോടെ പെട്ടെന്ന് പാർട്ടിയിലേക്കു വന്നു പദവികളിലേക്ക് ഉയർന്ന ഒരാളെയാണ് സംശയിക്കുന്നത്. ഇതു സംബന്ധിച്ച വ്യക്തമായ വിവരങ്ങൾ ഉണ്ട്. എന്നെ അപകീർത്തിപ്പെടുത്താനും ഒടുവിൽ അപായപ്പെടുത്താനും വരെ ശ്രമം നടത്തി. അയാളെ ആ പദവിയിൽനിന്നു മാറ്റാൻ ഞാൻ ശ്രമിച്ചെന്ന വിരോധം ഒരു കാരണമായിരിക്കാം. ചില വാർത്തകളും കേസുകളും താങ്കളും ശ്രദ്ധിച്ചു കാണുമല്ലോ. ആ ആരോപണങ്ങളെല്ലാം പൊലീസ് അന്വേഷിച്ചു തള്ളി.

 

ശരദ് പവാർ (Photo - Twitter/@PawarSpeaks)

അതിനു ശേഷം എന്റെ മുൻ ഡ്രൈവർ ആയിരുന്ന ആൾക്കു പണം നൽകി ഒരു അപകടം ഉണ്ടാക്കാൻ ശ്രമിച്ച വിവരമാണ് ഒടുവിൽ ഞെട്ടിച്ചത്. കുട്ടനാട്ടിലെ പാടശേഖരത്തിനു മധ്യത്തിലൂടെ ഉള്ള റോഡ് വരെ അതിനായി തിരഞ്ഞെടുത്തു. അതിന്റെ വിവരങ്ങളെല്ലാം എന്റെ പക്കലുണ്ട്. മുഖ്യമന്ത്രിയെ കണ്ട് പരാതി പറഞ്ഞിട്ടുണ്ട്. നടപടികളുമായി മുന്നോട്ടു പോകാനാണ് അദ്ദേഹം പറഞ്ഞത്. പരാതി തയാറാക്കി. ഉടൻ അതു പൊലീസിനു കൈമാറും.  

 

∙ ഗുരുതരമായ ആരോപണമാണല്ലോ താങ്കൾ ഉന്നയിക്കുന്നത്? ഇതിൽ എത്രമാത്രം വാസ്തവം ഉണ്ട്? 

 

ഞാൻ ഇല്ലാതായാൽ ഉപതിരഞ്ഞെടുപ്പ് നടക്കുമല്ലോ. അപ്പോൾ മൽസരിച്ചു വിജയിക്കാം എന്നു വിചാരിച്ചു കാണും. ഞാനും ഇതറിഞ്ഞ് ആകെ തകർന്നു പോയതുകൊണ്ടാണ് പരാതി കൊടുക്കാൻ വൈകിയത്. ഡിജിപിക്കു നൽകാൻ പരാതി തയാറാക്കിയിട്ടുണ്ട്.

 

പി.സി.ചാക്കോ (ചിത്രം: മനോരമ)

∙ കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയിലെ പ്രശ്നങ്ങൾ വളർന്ന് ഈ സ്ഥിതിയിൽ എത്തുമോ? വിശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടല്ലോ? 

 

എനിക്കും അറിയില്ല. ഞാനും ആദ്യമായി കേൾക്കുകയാണ്. വിവരം അറി‍ഞ്ഞ് ഒന്നുരണ്ടു ദിവസത്തേക്ക് എനിക്ക് ഉറങ്ങാൻ കഴിഞ്ഞില്ല. എനിക്കെതിരെ മൂന്നു കളളക്കേസ് ഉണ്ടാക്കി. ആദ്യം അപമാനിക്കാനും ജയിലിൽ അടയ്ക്കാനുമാണ് നോക്കിയത്. പിന്നീടാണ് ഈ നീക്കം. ഡിജിപിക്കു പരാതി നൽകിയ ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താം. നാളെ എന്റെ ജീവിതത്തിൽ എന്തു സംഭവിച്ചാലും അതിനു പിന്നിൽ ഉള്ളവർ ആരാണെന്നു ഞാൻ വേണ്ടപ്പെട്ടവരോടു പറഞ്ഞിട്ടുണ്ട്. 

 

മുഖ്യമന്ത്രി പിണറായി വിജയൻ (ചിത്രം: മനോരമ)

∙ പരാതിയിൽ താങ്കൾ ഉറച്ചു നിൽക്കുമോ? 

 

പരാതി തയാറാണല്ലോ. അതു നൽകേണ്ട താമസമേ ഉള്ളൂ.  

 

∙ ഇതൊക്കെ കേൾക്കുമ്പോൾ തോന്നുന്നത് എൻസിപിയിൽ എല്ലാം കൈവിട്ടു പോയെന്നാണല്ലോ?

 

കൈവിട്ടു പോയിക്കഴിഞ്ഞല്ലോ. ചാക്കോയും ഞാനും കൂടി ജീവിതത്തിൽ ചേരത്തില്ല. ആ സംഭവം ഉദിക്കുന്നേയില്ല. എൻസിപിയിൽ ഉണ്ടെങ്കിലും ഇല്ലെങ്കിലും അതാണ് എന്റെ  തീരുമാനം. അക്കാര്യം ഞാൻ പവാർജിയോടു നേരിട്ടു പറഞ്ഞിട്ടുണ്ട്. ചാക്കോയെ ഞാൻ സംസ്ഥാന പ്രസിഡന്റായി അംഗീകരിക്കില്ലെന്ന് അദ്ദേഹത്തിന്റെ മുഖത്തു നോക്കിയാണ് പറഞ്ഞത്. ആലപ്പുഴ ജില്ലാ പ്രസിഡന്റായി ആരെ വച്ചാലും ചാക്കോയ്ക്കെന്താ ചേതം? അതു സമ്മതിക്കുന്നില്ലെന്നു പറയുമ്പോൾ അയാൾക്ക് അജൻഡ ഉണ്ട്. അജിത് പവാറിനോടോ പ്രഫുൽ പട്ടേലിനോടോ പാർട്ടി വിട്ടു പോകാൻ ആരെങ്കിലും പറഞ്ഞോ? എന്ന് ഇയാൾ എൻസിപിയിൽ വന്നോ, അന്നു മുതൽ പ്രശ്നമാണ്. എന്ന് വെളിയിൽ കളയുന്നോ, അന്നേ രക്ഷപ്പെടൂ. 

 

∙ ദേശീയ തലത്തിൽ ഉള്ള പ്രശ്നത്തിനു കാരണം ചാക്കോ ആണെന്നെല്ലാം ആരോപിക്കുന്നത് കടന്ന കൈയല്ലേ? 

 

സംശയമില്ല. യോഗ്യത ഇല്ലാത്തവർ ഓരോ പദവിയിൽ വരുമ്പോൾ ഉള്ള കുഴപ്പമാണ്.

 

∙ താങ്കളുടെ പാർട്ടിയുടെ സംസ്ഥാന അധ്യക്ഷനെതിരെയാണ് ഇതെല്ലാം പറയുന്നത്. ഒരു അഭിമുഖത്തിന്റെ ഭാഗമായാണ് താങ്കൾ സംസാരിക്കുന്നത്. എന്തും വരട്ടെ എന്ന മനോഭാവത്തിലാണോ? 

 

അദ്ദേഹത്തിനെതിരെയുള്ള എന്റെ നിലപാടിൽ ഒരു രഹസ്യവും ഇല്ല. ഇത് ചാക്കോയ്ക്കെതിരെ എന്നു കരുതേണ്ട. എൻസിപിയിലെ സത്യങ്ങളാണ് ഞാൻ പറയുന്നത്. ഈ പാർട്ടിയെ നശിപ്പിച്ചിട്ട് ഇയാൾക്ക് എന്തു കിട്ടാനാണ്? 

 

∙ എൻസിപിയിൽനിന്നു ചാക്കോ പുറത്തു  പോകണം എന്നാണോ? 

 

എൻസിപിക്ക് ഒരു പുതിയ സംസ്ഥാന പ്രസിഡന്റ് വന്നാൽ എല്ലാ പ്രശ്നവും തീരും. തോമസ് ചാണ്ടിയും പീതാംബരൻ മാഷും ഉഴവൂർ വിജയനും ഷണ്മുഖ ദാസും പ്രസിഡന്റ് ആയിരുന്നല്ലോ. സമാധാനവും സന്തോഷവും അന്നെല്ലാം ഉണ്ടായിരുന്നല്ലോ. ഇയാൾ വന്നപ്പോൾ മുതൽ പ്രശ്നമാണ്. ആലപ്പുഴ ജില്ലാ പ്രസിഡന്റ് നിയമനം അട്ടിമറിച്ച ഒരാൾക്ക് സംസ്ഥാന പ്രസിഡന്റ് ആയിരിക്കാൻ യോഗ്യതയില്ല. 

 

∙ താങ്കൾ എൻസിപി പ്രവർത്തനങ്ങളിൽ സഹകരിക്കുന്നേയില്ലേ? 

 

ഞാൻ കുട്ടനാട്ടിൽ ഒതുങ്ങുകയാണ്. എംഎൽഎ എന്ന നിലയിലുള്ള കടമകൾ പൂർണമായും നിർവഹിക്കും. ഞാൻ എൻസിപിക്കാരനാണ്. എൻസിപിക്കാരനായി തന്നെ തുടരും. എന്റെ സഹോദരൻ തോമസ് ചാണ്ടിക്ക് ഒരു നല്ല പേരുണ്ട്. 

 

∙ എൻസിപിയുടെ സംസ്ഥാന പ്രസിഡന്റിനെക്കുറിച്ചുള്ള വിലയിരുത്തലുകൾ താങ്കൾ തുറന്നു പറ‍ഞ്ഞു. മന്ത്രി എ.കെ.ശശീന്ദ്രന്റെ പ്രവർത്തനമോ? 

 

അദ്ദേഹം അദ്ദേഹത്തിന്റെ കാര്യം നോക്കി മുന്നോട്ടു പോകും. ഒന്നിലും ഇടപെടില്ല. അദ്ദേഹത്തിന്റെ പദവിയും മറ്റും കാത്തുസംരക്ഷിക്കും. തന്ത്രപരമായി നിൽക്കാൻ അദ്ദേഹത്തിന് അറിയാം. 

 

∙ വന്യജീവി ആക്രണവുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾ ഉയർന്നല്ലോ? 

 

ഇത്രയൊക്കെ ചെയ്യാനല്ലേ ഏതു മന്ത്രിക്കും കഴിയൂ. വനം എന്നത് ഒരു മാഫിയ സംഘത്തിന്റെ കൈയിൽ അല്ലേ. എ.കെ.ശശീന്ദ്രനോ തോമസ് കെ.തോമസോ വിചാരിച്ചാൽ ഒന്നും നേരെയാക്കാൻ കഴിയില്ല. 

 

∙ വനം മന്ത്രിസ്ഥാനം രണ്ടരവർഷം കഴിയുമ്പോൾ പങ്കിടാം എന്ന ധാരണ കേന്ദ്രനേതൃത്വം ഇടപെട്ട് ഉണ്ടാക്കിയിട്ടുണ്ടോ? 

 

വ്യക്തമായും ഉണ്ട്. ശരദ് പവാറിന്റെ നിർദേശ പ്രകാരം പ്രഫുൽ പട്ടേൽ വന്ന് അതു മുഖ്യമന്ത്രി പിണറായി വിജയനോടും പറഞ്ഞിട്ടുണ്ട്. രണ്ടര വർഷം ശശീന്ദ്രൻ, രണ്ടരവർഷം തോമസ് കെ.തോമസ് എന്നുതന്നെ പറഞ്ഞു. മുഖ്യമന്ത്രിയെ അക്കാര്യം അറിയിച്ചതായി പ്രഫുൽ പട്ടേൽ തന്നെയാണ് ഞങ്ങളോടു പറഞ്ഞത്. 

 

∙ നവംബറിൽ രണ്ടര വർഷം ആകുമല്ലോ. അതു പാലിക്കപ്പെടുമെന്ന വിശ്വാസത്തിലാണോ? പ്രഫുൽ പട്ടേൽ പാർട്ടിയിൽതന്നെ ഇല്ലല്ലോ?

 

അതു പാലിക്കാനുള്ള ചുമതല അവർക്ക്  ഉള്ളതാണ്. പ്രഫുൽ പട്ടേൽ പാർട്ടിയുടെ ദൂതൻ മാത്രമാണ്. തീരുമാനം എടുത്തത് എൻസിപി പ്രസിഡന്റ് ആണ്. 

 

∙ എ.കെ.ശശീന്ദ്രനും അതു സമ്മതിച്ചതാണോ? 

 

ആണല്ലോ. ശശീന്ദ്രനും ഞാനും സമ്മതിച്ചു ഷേയ്ക്ക് ഹാൻഡ് കൊടുത്തതല്ലേ. അങ്ങനെ  ചെയ്തതും പ്രഫുൽ പട്ടേലിന്റെ മുന്നിൽ വച്ചാണ്. ആദ്യം ആരാകണം എന്ന ചർച്ച വന്നപ്പോൾ സീനിയർ നേതാവായ ശശീന്ദ്രൻ ആയിക്കോട്ടെ എന്നു ഞാൻതന്നെയാണ് പറഞ്ഞത്. രണ്ടര വർഷം കഴിയുമ്പോൾ മാറിത്തരും എന്ന് അയാ‍ൾ അപ്പോൾ പറയുകയും ചെയ്തു. വാക്കു പാലിക്കേണ്ടത് അയാളുടെ ജോലിയാണ്. മന്ത്രി ആകുന്നതും ആകാതിരിക്കുന്നതും വെറെ കാര്യം. രാഷ്ട്രീയത്തിൽ വാക്കു പാലിക്കാൻ എല്ലാവർക്കും ബാധ്യത ഉണ്ട്. ശരദ് പവാർ പറഞ്ഞതാണെങ്കിൽ, മുഖ്യമന്ത്രി കേട്ടതാണെങ്കിൽ അതു നടന്നിരിക്കും. 

 

∙ പക്ഷേ ധാരണ ഇല്ലെന്നാണല്ലോ പി.സി.ചാക്കോ അഭിപ്രായപ്പെട്ടത്? 

 

അന്നു ടി.പി.പീതാംബരനാണല്ലോ പാർട്ടി പ്രസിഡന്റ്. ചാക്കോ അല്ലല്ലോ. അതു പറയാനുള്ള ഒരു അവകാശവും അദ്ദേഹത്തിന് ഇല്ല. ചാക്കോ ഇടയ്ക്ക് ഈ പാർട്ടിയിൽ വന്നു കയറിയ ആളല്ലേ. അദ്ദേഹത്തിന്റെ നിലവാരം നോക്കണ്ടേ? ചുമ്മാ കയറി വന്ന് പാർട്ടിയെ കൈക്കലാക്കുന്ന ഒരു സംവിധാനം ഉണ്ടാക്കിയിട്ട് ഞാൻ പറയുന്നതെല്ലാം കേട്ടോണമെന്നു പറഞ്ഞാൽ എവിടെ നടപ്പാകാൻ! ഇതെന്താ ഫ്യൂഡലിസമോ? ജീവിതകാലം മുഴുവൻ ചാക്കോ ഇതിന്റെ പ്രസിഡന്റ് ആയിരിക്കുമോ. ഒരു സംശയവും വേണ്ട. അത് ഉണ്ടാകില്ല. പി.സി.ചാക്കോയെ വച്ചുകൊണ്ട് എൻസിപി മുന്നോട്ടു പോകില്ല. അത്  അദ്ദേഹത്തോടും പറഞ്ഞു, എല്ലാവരോടും പറഞ്ഞു. പവാർജിയുടെ മുന്നിൽ വച്ചുതന്നെ പറഞ്ഞു 

 

∙ എങ്കിൽപിന്നെ എന്തുകൊണ്ട് അങ്ങനെ വ്യാപകമായ എതിർപ്പ് പാർട്ടികമ്മിറ്റികളിൽ ഉണ്ടാകുന്നില്ല?  

 

തനിക്കു വേണ്ടപ്പെട്ടവരെ ആണല്ലോ അദ്ദേഹം ഭാരവാഹികളാക്കിയതും പാർട്ടി കമ്മിറ്റികളിൽ ഉൾപ്പെടുത്തിയതും. ബാക്കി ഉള്ളവരെല്ലാം പുറത്താണ്. അവരെല്ലാം അകത്തേക്കു വന്നാൽ സ്ഥിതി മാറും. സത്യത്തിന് ജീവനുണ്ട്. എൻസിപിയെ വളർത്തിയതും എൽഡിഎഫിൽനിന്നു പുറത്തായ അവരെ തിരികെ കൊണ്ടുവന്നതും തോമസ് ചാണ്ടിയാണ്. പിണറായി വിജയനുമായുള്ള അദ്ദേഹത്തിന്റെ ബന്ധംകൊണ്ടാണ് അതു നടന്നത്. എന്തെങ്കിലും ആരോപണം അദ്ദേഹത്തിനെതിരെ ഉയർന്നിട്ടുണ്ടോ? 

 

∙ ചുരുക്കത്തിൽ ചാക്കോയെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും എന്ന നിലയിൽ നെടുകെ പിളർന്നു നിൽക്കുകയാണോ എൻസിപി? 

 

ഒരു സംശയവും വേണ്ട. അങ്ങനെത്തന്നെയാണ് നിൽക്കുന്നത്. ചാക്കോയെ പിന്തുണയ്ക്കാത്തവരാണ് ഈ പാർട്ടിയിലെ ഭൂരിപക്ഷം പേരും. 

 

∙ എ.കെ.ശശീന്ദ്രനെ പോലെ ഒരു മുതിർന്ന നേതാവ് പക്ഷേ ചാക്കോയ്ക്ക് ഒപ്പമാണല്ലോ? 

 

അഞ്ചുവർഷം മന്ത്രിസ്ഥാനം കിട്ടുമെന്നു വിചാരിച്ചാണത്. ശശീന്ദ്രന് ഫുൾടേം എന്നു ചാക്കോ പറഞ്ഞല്ലോ. ഈ പാർട്ടിക്ക് രണ്ട് എംഎൽഎമാരെ ഉണ്ടാക്കിയത് അദ്ദേഹമാണോ? കുട്ടനാട്ടിൽനിന്ന് ഞാൻ ജയിച്ചതിൽ എന്തു സംഭാവനയാണ് അദ്ദേഹത്തിന്റേത്? എ.കെ.ശശീന്ദ്രൻ ജയിച്ചതിൽ എന്തു പങ്കാണ് ചാക്കോയ്ക്ക്?  രണ്ടു പേർ ഉള്ളതുകൊണ്ടാണല്ലോ അഞ്ചു വർഷം കിട്ടിയത്. ഒറ്റ  എംഎൽഎ മാത്രം ഉള്ള പാർട്ടികൾക്ക് രണ്ടരവർഷം അല്ലേ എൽഡിഎഫ് നൽകുന്നത്? മന്ത്രിസ്ഥാനവും ബോർഡും കോർപറേഷനും എല്ലാം കിട്ടിക്കഴിഞ്ഞപ്പോൾ ഞാനാണ് പിന്നെ എല്ലാം എന്ന് ചാക്കോ ഓടിവന്നു പറ‍ഞ്ഞാൽ അതു നടക്കില്ല.  

 

∙ ചാക്കോ സംസ്ഥാന പ്രസിഡന്റ് ആയപ്പോൾ മുതൽ താങ്കളുമായി അകൽച്ചയിലാണോ? രമ്യതയിൽ പോയിട്ടേ ഇല്ലേ? അത് എന്തുകൊണ്ടാണ്? നേരത്തേ കാര്യമായ അടുപ്പമില്ലാത്ത രണ്ടുപേർ പെട്ടെന്ന് ഇങ്ങനെ അകലുമോ? 

 

തുടക്കം മുതൽ ഇങ്ങനെയാണ്. തോമസ് ചാണ്ടിയുമായി അയാൾക്ക് എന്തോ അകൽച്ച ഉണ്ടെന്നാണ് കേട്ടത്. അതിന്റെ ബാക്കി ആയിരിക്കും. പ്രസിഡന്റ് ആയിട്ടുള്ള ആദ്യത്തെ പത്ര സമ്മേളനത്തിൽതന്നെ മന്ത്രിസ്ഥാനം വീതം വയ്ക്കാൻ ഒരു ധാരണയും ഇല്ലെന്ന് അയാൾ പ്രഖ്യാപിച്ചു. ഇതു പറയാൻ നിങ്ങളാരാ എന്നു ഞാൻ വിളിച്ചു ചോദിച്ചു. ‘എനിക്ക് അറിയത്തില്ല, ഞാൻ അങ്ങനെ പറഞ്ഞന്നേ ഉള്ളൂ’ എന്നായിരുന്നു മറുപടി. അറിയാത്ത കാര്യം പറയാൻ പറ്റില്ലെന്നു ഞാനും പറഞ്ഞു. അന്നു മുതൽ അകൽച്ചയിലാണ്. ഒരു പരിപാടിക്ക് എന്റെ ഫോട്ടോ വച്ചാൽ ആ ഫോട്ടോ വയ്ക്കുന്നവനെ ചാക്കോ പാർട്ടിയിൽനിന്നു പുറത്താക്കും.  

 

∙ താങ്കൾക്ക് രാഷ്ട്രീയമായ അനുഭവസമ്പത്ത് ഇല്ലെന്നും ബെല്ലും ബ്രേക്കും ഇല്ലെന്നുമാണല്ലോ പാർട്ടിയിലെ എതിരാളികൾ ഉന്നയിക്കുന്നത്?

 

പ്രവർത്തന പരിചയം അല്ലേ താങ്കൾ ഉദ്ദേശിക്കുന്നത്? 1996 മുതൽ തോമസ് ചാണ്ടി സേവന രംഗത്തു വ്യാപൃതനാണ്. 2006 ൽ അദ്ദേഹം രാഷ്ട്രീയത്തിൽ ഇറങ്ങി. അന്നു മുതൽ അദ്ദേഹത്തിനൊപ്പം എല്ലാ കാര്യങ്ങളിലും ഞാനുണ്ട്. കുട്ടനാട് മണ്ഡലത്തിൽ പൊതു, സേവന രംഗത്ത് എന്തെല്ലാം ഞങ്ങൾ ചെയ്യുന്നു എന്ന് എല്ലാവർക്കും അറിയാം. ആളുകളോട് നന്നായി പെരുമാറുക, അവരെ സഹായിക്കുക, ഇതെല്ലാം അല്ലേ പൊതുപ്രവർത്തകൻ ചെയ്യേണ്ടത്. അതു ഞാൻ കൃത്യമായി നിർവഹിക്കുന്നുണ്ട്. 

 

∙ താങ്കൾ നിയമസഭയിൽ പ്രസംഗിക്കാൻ എഴുന്നേൽക്കുന്നതു തന്നെ പിണറായി വിജയനെ പുകഴ്ത്താനാണെന്നു തോന്നിയിട്ടുണ്ട്. അദ്ദേഹമാണോ  താങ്കളുടെ ആരാധ്യ പുരുഷൻ? 

 

തീർച്ചയായും. അതിനു കാരണങ്ങളുമുണ്ട്. കുട്ടനാട് സീറ്റ് ശരിക്കും എൻസിപിയുടെ കൈയിൽനിന്നു പോയതാണ്. സിപിഎം എടുക്കാൻ നോക്കി. പിണറായി വിജയനാണ് അതു തടഞ്ഞത്. അദ്ദേഹം നേരിട്ട് ആലപ്പുഴയിൽ വന്നു. സ്ഥാനാർഥിത്വവുമായി ബന്ധപ്പെട്ട പ്രശ്നം നടക്കുമ്പോൾ ഞാൻ അദ്ദേഹത്തെ ആലുവ ഗെസ്റ്റ് ഹൗസിൽ പോയി കണ്ടു. തോമസ് ചാണ്ടി മരിക്കുന്നതിനു മുൻപ് തന്നെ വന്നു കണ്ട കാര്യമാണ് അദ്ദേഹം എന്നോടു പറഞ്ഞത്. എന്റെ കാര്യം ആ ചർച്ചയിൽ അദ്ദേഹം മുഖ്യമന്ത്രിയോടു പറഞ്ഞിരുന്നു. ആ വാക്ക് പാലിക്കുന്നതിൽ ഒരു സംശയവും വേണ്ടെന്ന് പിണറായി  വ്യക്തമാക്കി. ആ ഞാൻ പിന്നെ ആരെ പേടിക്കാനാണ്?  ഇതൊന്നും തോമസ് ചാണ്ടി എന്നോടു പറഞ്ഞിട്ടില്ല. കുട്ടനാടിനെ പരിപാലിക്കണമെന്നും പിണറായി വിജയന്റെയും ശരദ് പവാറിന്റെയും കൂടെ നിന്നു മാറിപ്പോകരുതെന്നുമാണ് ഈ ലോകത്തിൽനിന്നു പോകും മുൻപ് തോമസ് ചാണ്ടി എന്നോട് പറഞ്ഞത്. അതു ഞാൻ പാലിക്കും.   

 

∙ താങ്കൾ കടുത്ത വിശ്വാസി ആണല്ലോ, ഇടതുപക്ഷം പൊതുവിൽ വിശ്വാസത്തിന് എതിരെന്ന ചർച്ച ഉണ്ടല്ലോ. ആ വൈരുധ്യം വിഷമം ഉണ്ടാക്കുന്നുണ്ടോ? 

 

ഇടതുപക്ഷം വിശ്വാസത്തിന് എതിരാണെങ്കിൽ സിപിഎം മന്ത്രിയായ വീണാ ജോർജിന് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്യാൻ കഴിയുമോ. കോടിയേരി ഉണ്ടായിരുന്നപ്പോൾ അദ്ദേഹത്തിനും ഇപ്പോൾ പിണറായിക്കും വേണ്ടി ഞാൻ പ്രാർഥിക്കാറുണ്ട്. അത് അവരോടു പറയാറുമുണ്ട്. അങ്ങനെ ചെയ്തോളൂ എന്നാണ് ചിരിച്ചുകൊണ്ട് അവർ പറയാറുള്ളത്. വിശ്വാസവുമായി ബന്ധപ്പെട്ട അവരുടെ നിലപാട് സിപിഎമ്മിന്റെ നയത്തിന്റെ ഭാഗമാണ്. പിണറായിക്ക് എന്നെ അറിയാം. എന്നോടു താൽപര്യമുണ്ട്. അതുകൊണ്ട് ആര് എന്തു കളിച്ചാലും ഒന്നും സംഭവിക്കില്ല.

 

English Summary: CrossFire Exclusive Interview with Thomas K Thomas MLA