ചൈനയ്ക്ക് പണികൊടുക്കാൻ ടാറ്റയും; ഇനി ‘മെയ്ഡ് ഇൻ ഇന്ത്യ’ ഐഫോൺ; കയ്യടക്കുമോ ലോകവിപണി?
ലോകജനസംഖ്യയിൽ ഇന്ത്യ ഒന്നാമതെത്തിയത് വലിയ ചലനമുണ്ടാക്കിയ വാർത്തയായിരുന്നു. ദശാബ്ദങ്ങളായി ആ സ്ഥാനം കയ്യടക്കി വച്ച ചൈനയെ മറികടന്ന ഇന്ത്യയെത്തേടി വലിയ സംരംഭങ്ങളും എത്തിതുടങ്ങി. അക്കൂട്ടത്തിൽ ആപ്പിളുമുണ്ട്. ഒരുകാലത്ത് ചൈനയുടെ കുത്തകയായിരുന്ന ഐഫോൺ നിർമാണം ഇന്ത്യൻ വിപണിയെ നോട്ടമിട്ടിരിക്കുകയാണ്. കർണാടകയിലും ചെന്നൈയിലുമായി രണ്ട് ഐഫോൺ നിർമാതാക്കളുടെ നേതൃത്വത്തിലാണ് ഫോണിന്റെ അസംബ്ലിങ് നടക്കുന്നത്. നിർമാണം സ്ഥിരമായി ആരംഭിച്ചില്ലെങ്കിലും ഇന്ത്യൻ വിപണിയെ അതിനായി സജ്ജമാക്കാനുള്ള നീക്കം തകൃതിയായി നടക്കുന്നുണ്ട്.

പ്രമുഖ ഐഫോൺ നിർമാതാക്കളായ ഫോക‍്സ‍്കോണും വിസ്ട്രോണും ഇന്ത്യൻ വിപണിയിൽ മത്സരിക്കുമ്പോൾ കർണാടകയിലെ വിസ്ട്രോണ്‍ ഫാക്ടറി ഏറ്റെടുക്കാനൊരുങ്ങുകയാണ് ഇന്ത്യയുടെ സ്വന്തം ടാറ്റ ഗ്രൂപ്പ്. ഇന്ത്യൻ വിപണിയിൽ നിർമാണമാരംഭിക്കുന്നതോടെ മറ്റ് ആഗോളസംരംഭകർക്കും ഇതൊരു പ്രചോദനമായേക്കും. എന്തുകൊണ്ടാണ് ടാറ്റയുടെ ഭാഗത്തുനിന്ന് ഇത്തരമൊരു നീക്കം? എന്തായിരിക്കും ഐഫോണിനെ ഇത്രയും ജനകീയമാക്കുന്നത്? ഐഫോൺ നിർമാണത്തിലുൾപ്പെടെ ചൈനയ്ക്ക് ബദലായി മാറാനുള്ള സാഹചര്യമാണോ നിലവിൽ ഇന്ത്യയിലുള്ളത്? വിശദമായി പരിശോധിക്കാം.
∙ റെക്കോർഡിട്ട് കയറ്റുമതി
2022 ഡിസംബറിൽ രാജ്യത്ത് 20 ലക്ഷം ഐ ഫോൺ കയറ്റുമതിയാണ് റിപ്പോർട്ട് ചെയ്തത്. മുൻപത്തെ സാമ്പത്തിക പാദത്തേക്കാളും 18 ശതമാനം വർധനയുണ്ടായി. ഇതില്‍ ഐ ഫോൺ 14 സീരീസ് 59 ശതമാനവും ഐഫോൺ 13 സീരീസ് 32 ശതമാനവുമായിരുന്നു. 2022 ഡിസംബർ മാസത്തില്‍ മാത്രം വിറ്റഴിച്ച ഐ ഫോണിന്റെ എണ്ണത്തിലും പുതിയ റെക്കോർഡായിരുന്നു. ഒരു മാസം 10 ലക്ഷം ഐ ഫോൺ കയറ്റുമതി!
2022ൽ പ്രീമിയം സെഗ്മെന്റ് ഫോണുകളിൽ ആപ്പിൾ തന്നെ മുന്നിലെത്തി. ഇതിന് ഇന്ത്യൻ വിപണിതന്നെയായിരുന്നു അനുകൂല ഘടകം. 2022ലെ കണക്കെടുത്താൽ ടിം കുക്കിന്റെ നേതൃത്വത്തിലുള്ള കമ്പനിയുടെ വളർച്ച 16% ആയിരുന്നു. പ്രീമിയം സെഗ്മെന്റിലും (30,000 രൂപയ്ക്ക് മുകളിൽ) അൾട്രാ– പ്രീമിയം സെഗ്മെന്റിലും (45,000 രൂപയ്ക്ക് മുകളില്‍) ആപ്പിൾതന്നെ വിപണി കയ്യടക്കി.
∙ ആപ്പിളിന്റെ ‘മെയ‍്ക്ക് ഇൻ ഇന്ത്യ’
ഇന്ത്യൻ വിപണിയിലും കയറ്റുമതിയിലും ആപ്പിൾ കമ്പനി പ്രോത്സാഹിപ്പിച്ച ഇന്ത്യയുടെ സ്വപ്ന പദ്ധതി മെയ‍്ക്ക് ഇൻ ഇന്ത്യ ക്യാംപെയ്ൻ വിപണിയിൽ ഗുണം ചെയ്തെന്നു പറയാം. ഫെസ്റ്റിവ് സീസണിൽ നൽകിയ പരസ്യങ്ങളും ഓഫറുകളും വിൽപന വർധിപ്പിച്ചു. നിലവിൽ ഇന്ത്യയിൽ ഐഫോണിന്റെ 12,13,14,14+ സീരീസുകളാണ് അസംബ്ലിങ്ങ് നടത്തുന്നത്. വിപണി വിദഗ‍്ധരുടെ അഭിപ്രായമനുസരിച്ച് ഭാവിയിൽ ഐ ഫോണ്‍ കയറ്റുമതിയടെ 40–45% ഇന്ത്യൻ വിപണിയിൽ നിന്നാണ് ലക്ഷ്യമിടുന്നത്. നിർമാണത്തിൽ ഉടന്‍ തന്നെ 10–15 ശതമാനം വിപണി ഐ ഫോണുകൾ കയ്യടക്കുമെന്നും സൂചിപ്പിക്കുന്നു.
∙ ടിം കുക്കിന്റെ ഇന്ത്യാ സന്ദർശനം
2016ലാണ് അവസാനമായി, ആപ്പിള്‍ കമ്പനിയുടെ സ്വന്തം നായകൻ ടിം കുക്ക് ഇന്ത്യയിലേക്കു വന്നത്. ഏഴ് വർഷത്തെ കാത്തിരിപ്പിനു ശേഷം പക്ഷേ ഇന്ത്യയിലേക്കുള്ള വരവ് ആപ്പിളിന്റെ രണ്ട് റീട്ടെയ്ൽ സ്റ്റോറുമായിട്ടായിരുന്നു. മുംബൈയിലും ഡൽഹിയിലും അതിനൂതനമായ ഐഫോൺ ഷോറൂമാണ് ആപ്പിൾ കമ്പനി ആരംഭിച്ചത്. 2017 തൊട്ടാണ് ഇന്ത്യയിൽ ഐ ഫോണുകൾ നിർമാണമാരംഭിച്ചതെങ്കിലും റീട്ടെയ്ൽ ഷോറൂമിനായി 7 വർഷം കാത്തിരിക്കേണ്ടി വന്നു.
2022ൽ ഐഫോൺ 14ന്റെ നിർമാണം അസംബ്ലിങ്ങിനു പുറമെ മൊത്തത്തിലായി തന്നെ ഏറ്റെടുക്കേണ്ടിവന്നു. ചൈനയിൽ കോവിഡ് നിയന്ത്രണം കടുപ്പിച്ചതോടെ ഐഫോൺ പ്ലാന്റുകൾ അടച്ചിടേണ്ടി വന്നതാണ് ഇന്ത്യയിൽനിന്ന് ഉൽപാദനം ആരംഭിക്കാൻ കാരണമായത്. ഇതോടെ 2022ൽ ലോകവിപണിയിലെ ആകെ ഫോണുകളിൽ 3.5% ഫോണുകളും ഇന്ത്യയിൽനിന്നായിരുന്നു. 2025 ഓടെ ഐഫോണ്‍ നിർമാണത്തിന്റെ 25% ഇന്ത്യയിൽ നിന്നാക്കാനാണ് കമ്പനിയുടെ നീക്കം.
∙ ടാറ്റ എന്തിന് ഐഫോൺ ഫാക്ടറി വാങ്ങുന്നു?
2021ൽ ഇന്ത്യയിലെ ഐഫോൺ ഉപഭോക്താക്കളുടെ എണ്ണം 12 ശതമാനമായിരുന്നത് 2022 ആയപ്പോഴേക്കും 25 ശതമാനത്തിലെത്തി. രാജ്യത്തെ ഐഫോൺ നിർമാണത്തിലും വർധന ഇക്കാലത്ത് ഇരട്ടിയിലധികമായി. 2021നെ അപേക്ഷിച്ച് 2022ൽ രാജ്യത്തെ ഐഫോൺ നിർമാണം 65 ശതമാനമായി വർധിച്ചു. ഇന്ത്യയിലെ അതിവേഗത്തില്‍ വളരുന്ന 10 ഇലക്ട്രോണിക് മാനുഫാക്ചറിങ് സർവീസ് കമ്പനികളിൽ മുന്നിലാണ് ഐഫോൺ നിർമാതാക്കളായ ഫോക‍്സ്‍കോണും വിസ‍്ട്രണും.
ഇന്ത്യൻ വിപണിയിലേക്കെത്തുമ്പോൾ പ്രതീക്ഷ കുറവായിരുന്നെങ്കിലും ഐഫോണിന്റെ ജനകീയത രണ്ടു കമ്പനികൾക്കും രാജ്യത്ത് ഡിമാൻഡ് വർധിപ്പിച്ചു. അടുത്തിടെ 5 കോടി ഡോളറിന്റെ പദ്ധതിയാണ് ഇന്ത്യയിലെ ബിസിനസ് വിപുലീകരണത്തിനായി ഫോക‍്സ്‍കോൺ നീക്കിവച്ചത്. ഫോക‍്സ്‍കോൺ ചെയർമാൻ യങ് ലിയു 2023 ജൂണില്‍ ഇന്ത്യ സന്ദർശിക്കുകയും രാഷ്ട്രീയ നേതാക്കളെ കണ്ട് ചർച്ചകൾ നടത്തുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് വിസ്‍ട്രൺ കർണ്ണാടകയിലെ ഐഫോൺ നിർമാണ ഫാക്ടറി ടാറ്റ ഗ്രൂപ്പിന് കൈമാറാൻ ഒരുങ്ങുന്നത്. കൈമാറ്റം നടക്കുന്നതോടെ ഉപ്പു തൊട്ട് സോഫ്റ്റ‍്‍വെയർ കമ്പനി വരെ സ്വന്തമായുള്ള ടാറ്റ ഗ്രൂപ്പിന് ഇനി ഐഫോൺ നിർമാണവും ഏറ്റെടുക്കേണ്ടി വരും.
ഇന്ത്യയിലെ സ്മാർട്ട്ഫോൺ കയറ്റുമതിയിൽ 37 ശതമാനത്തിന്റെ വർധനയാണ് ഉണ്ടായിരിക്കുന്നത്. 2022ൽ മെയ‍്ക്ക് ഇൻ ഇന്ത്യ ക്യാംപെയ്ൻ പ്രകാരം റെക്കോർഡ് നേട്ടം കൈവരിക്കാൻ രാജ്യത്തിനു സാധിച്ചു. ഇതോടെ കേന്ദ്ര സർക്കാർ 660 കോടി ഡോളറിന്റെ പദ്ധതിയാണ് സ്മാർട്ട്ഫോൺ നിർമാണത്തിനും കയറ്റുമതിക്കും വേണ്ടി മാറ്റിവച്ചത്. ഈയൊരു തുടക്കമാണ് ആപ്പിളിനെയും ഇന്ത്യൻ വിപണിയിലേക്ക് അടുപ്പിച്ചത്. ചൈനയ്ക്കുമേൽ സമ്മർദം ചെലുത്തി കാര്യങ്ങൾ നേടാനുള്ള അപ്രായോഗികതയും കാര്യങ്ങൾ എളുപ്പമാക്കി. ഈ സാഹചര്യത്തിൽ ടാറ്റയ്ക്ക് അനുകൂലമാണ് നിലവിൽ രാജ്യത്തെ സ്മാർട്‌ഫോൺ വിപണി.
രാജ്യത്തെ സ്മാർട്ഫോൺ വിപണിയിൽ 2022 വരെ ഒപ്പോ ആണ് മുന്നിട്ടു നിൽക്കുന്നത്. 22% വിപണി വിഹിതവുമായി ഒന്നാം സ്ഥാനത്ത് തുടരുമ്പോൾ തൊട്ടു പിന്നിൽ സാംസങ്ങാണ്. 2022 ഡിസംബറിൽ സാംസങ് മുന്നിലേക്കു വന്നപ്പോൾ ഒപ്പോയുടെ കയറ്റുമതിയിൽ 31% ഇടിവ് റിപ്പോർട്ടു ചെയ്തു. ബേസിക് മോഡലുകളിലെ ജനപ്രീതിയില്ലായ്മ കമ്പനിയെ സാരമായിത്തന്നെ ബാധിച്ചു. ദക്ഷിണ കൊറിയൻ കമ്പനിയായ സാംസങ് ഇതിനിടെ വിലക്കുറവിൽ നല്ല ഫീച്ചറുകളുമായി അവതരിച്ചത് മറ്റു കമ്പനികൾക്ക് തിരിച്ചടിയായി. അങ്ങനെ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്മാർട്ഫോൺ വിപണിയിലേക്കുള്ള അരങ്ങേറ്റത്തിനൊരുങ്ങുകയാണ് ടെക് ഭീമനായ ടാറ്റയും.
∙ ചൈനയിൽ ഐഫോണിന് എന്തു സംഭവിക്കുന്നു?
കോവിഡ് ലോക‍്ഡൗണിൽ വലഞ്ഞ ചൈനയിൽ തൊഴിലാളികളുടെ സമരവും ഫാക്ടറി അടച്ചിടലും ഐഫോൺ വിപണിക്കു തിരിച്ചടിയായി. 2019ൽ കുത്തനെ ഇടിഞ്ഞ നിർമാണവും വിൽപനയും 2022ൽ ചൈനീസ് വിപണി തിരിച്ചുപിടിച്ചു. എങ്കിലും വീണ്ടും നിയന്ത്രണം വന്നതോടെ ഐഫോൺ 14ന്റെ ഉൽപാദനത്തെയും വിതരണത്തെയും ഇതു ബാധിച്ചു. ഇതോടെ ചൈനീസ് വിപണിക്ക് പകരക്കാരനായി ഇന്ത്യയ്ക്ക് നറുക്കുവീണു. വിപണി സജീവമാക്കുന്നതിനായി സാക്ഷാൽ ടിം കുക്ക് നേരിട്ട് ഇന്ത്യയിലെത്തുകയും ചെയ്തു. കഴിഞ്ഞ വർഷം ഇന്ത്യൻ വിപണിയിൽ ഒന്നരകോടിയിലേറെ സ്മാർട്ട് ഫോണുകളാണ് വിറ്റു പോയത്. ഇതിൽ ഐ ഫോണുകളുടെ എണ്ണം 70 ലക്ഷത്തോളമാണ്. ഇന്ത്യയിൽ ഈ കാലയളവിൽ നിർമ്മിച്ചത് 65 ലക്ഷം ഐ ഫോണുകളാണ്. വിദഗ്‍ധരുടെ കണക്കുകൂട്ടലിൽ അടുത്ത 10 മുതൽ 15 വർഷം കൊണ്ട് ഇന്ത്യയിൽ സ്മാർട്ട് ഫോൺ വിപണി 3 കോടിയിലേക്കെത്തും.
ചൈനയിലെ ഭരണം ഒരു രാഷ്ട്രീയ പാർട്ടിക്കു കീഴിലാണെന്നത് വലിയ കമ്പനികളെ സംബന്ധിച്ച് ആശ്വാസകരമാണ്. ഇന്ത്യയിലേക്കു വന്നാൽ 28 സംസ്ഥാനങ്ങളിലെ വ്യത്യസ്‌ത രാഷ്ട്രീയ അന്തരീക്ഷം വലിയ ഫാക്ടറികൾ സുഗമമായി നടത്തിക്കാൻ കഴിയാത്ത സാഹചര്യം സൃഷ്ടിക്കും. ഇതോടൊപ്പം വളരെ പെട്ടെന്ന് ചൈനീസ് മാർക്കറ്റുകളിൽനിന്നുള്ള പിന്മാറ്റം കമ്പനിക്ക് ഭാവിയിൽ ഗുണം ചെയ്യില്ല. ചൈനയിലെ ഷെങ്ഷൗവിലെ ഐഫോൺ സിറ്റിയിലെ നിർമാണ മികവ് ഇന്ത്യൻ വിപണിയിൽ ലഭ്യമാകാത്തതും ആപ്പിളിനെ പ്രതിസന്ധിയിലാക്കുന്നുണ്ട്. മൂന്നു ലക്ഷത്തിലധികം വരുന്ന ജീവനക്കാരാണ് ഇവിടെ ലോകമെമ്പാടും ഐഫോണുകൾ എത്തിക്കാനായി ദിനരാത്രം ജോലിയെടുക്കുന്നത്. ഇത്രയും പേരുടെ വരുമാനമാർഗം നിലയ്ക്കുന്നതും കമ്പനിക്കെതിരെ ജനരോഷം ശക്തിപ്പെടാൻ കാരണമാകും.
∙ ഫോക്സ്കോൺ പിന്മാറി; അടിതെറ്റി വേദാന്ത ഗ്രൂപ്പ്
ഇന്ത്യൻ വിപണിയിൽ ഐഫോൺ സ്ഥാനമുറപ്പിച്ചതിനു പിന്നാലെ, തയ‍്‍വാൻ കമ്പനിയായ ഫോക‍്സ്‍കോൺ പുതിയ നിക്ഷേപ സാധ്യതകൾ അന്വേഷിച്ചിരുന്നു. ഒടുവിൽ ഇന്ത്യൻ കമ്പനിയായ വേദാന്ത ഗ്രൂപ്പുമായി പുതിയ കരാറുണ്ടാക്കി. രാജ്യത്തെ ആദ്യ ചിപ് നിർമാണ ഫാക്ടറിക്കായിരുന്നു1950 കോടി ഡോളറിന്റെ കരാർ. 2022 ൽ കരാറുമായി മുന്നോട്ടു പോകുമെന്നും കമ്പനി അറിയിച്ചു. എന്നാൽ ജൂലൈ 11ന്, കരാറുമായി മുന്നോട്ടേക്കില്ലെന്ന് ഫോക‍്സ്‍കോൺ അറിയിച്ചു. വാർത്ത പുറത്തു വന്നതോടെ വേദാന്ത ഗ്രൂപ്പിന്റെ ഓഹരിവില മൂന്നു ശതമാനം താഴേക്കു പോയി. 282.25 രൂപയിൽ വ്യാപാരം നടന്ന ഓഹരിയുടെ വില 275 വരെ താഴ്ന്നു. രാജ്യത്തെ പ്രമുഖ മെറ്റൽ മൈനിങ് കമ്പനിയാണ് വേദാന്ത ഗ്രൂപ്.
ഗുജറാത്തിൽ സെമികണ്ടക്ടർ പ്ലാന്റ് ആരംഭിക്കാനായിരുന്നു ഹോൻഹായ് (ഫോക‍്സ്‍കോൺ എന്നാണ് തയ‍്‍വാനിൽ അറിയപ്പെടുന്നത്) കമ്പനിയുമായി വേദാന്തയുടെ നീക്കം. പെട്ടെന്നുള്ള പിന്മാറ്റത്തിനു കാരണം വ്യക്തമല്ലെങ്കിലും വിസ്ട്രൺ ഫാക്ടറി ടാറ്റ ഗ്രൂപ് ഏറ്റെടുത്തത് ഫോക‍്സ്‍കോൺ നിസ്സാരമായി കാണുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ഐഫോൺ അടക്കിവാണ വിപണി കൈവിട്ടു പോകാതെ നോക്കേണ്ടത് കമ്പനിയുടെ നിലനിൽപ്പിന് അനിവാര്യമാണ്. ടാറ്റയ്ക്ക് മത്സരിക്കാൻ തയ‍്‍വാൻ കമ്പനിയും ഇനി രംഗത്തുണ്ടാകുമെന്നു സാരം.
English Summary: Tata Group to Become First Indian iphone Maker: What to Expect