തീർത്തും ‘അപ്രതീക്ഷിതം’
പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് എതിരായി അപ്രതീക്ഷിത സ്ഥാനാർഥി വരുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞപ്പോൾ പ്രതീക്ഷിക്കാത്ത ആരോ ആണു വരുന്നതെന്നു ജനം കരുതിപ്പോയത് അവരുടെ വിവരക്കേടല്ലാതെ മറ്റൊന്നുമല്ല. സ്ഥാനാർഥിക്കു തീർത്തും അപ്രതീക്ഷിതം ആയിരിക്കുമെന്നേ വാസവൻ ഉദ്ദേശിച്ചുള്ളൂ. അതുതന്നെ സംഭവിച്ചതിനാൽ വാസവന്റെയും പാർട്ടിയുടെയും വിശ്വാസ്യത കൂടിയതേയുള്ളൂ താനും. താൻ തന്നെയായിരിക്കും ഇത്തവണയും എന്ന് ജെയ്ക് സി.തോമസ് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ലെന്നു പറയുന്നു. തങ്ങളുടെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിൽ നിന്നൊരാളെ അടക്കം ചിലരെ വീശിപ്പിടിക്കാൻ സിപിഎം രണ്ടുദിവസം വലയിട്ടു കാത്തിരുന്നതു പൊളിഞ്ഞുപോവുകയായിരുന്നു എന്നൊരു കരക്കമ്പി കേട്ടിരുന്നു. വഴിയിലെങ്ങാനും കണ്ടാൽ പിടിച്ചു സ്ഥാനാർഥിയാക്കിയേക്കുമെന്നു ഭയന്നു നാടുവിട്ടവരും ഒളിവിൽ പോയവരും വരെയുണ്ടത്രേ.

പുതുപ്പള്ളിയിൽ ചാണ്ടി ഉമ്മന് എതിരായി അപ്രതീക്ഷിത സ്ഥാനാർഥി വരുമെന്നു മന്ത്രി വി.എൻ.വാസവൻ പറഞ്ഞപ്പോൾ പ്രതീക്ഷിക്കാത്ത ആരോ ആണു വരുന്നതെന്നു ജനം കരുതിപ്പോയത് അവരുടെ വിവരക്കേടല്ലാതെ മറ്റൊന്നുമല്ല. സ്ഥാനാർഥിക്കു തീർത്തും അപ്രതീക്ഷിതം ആയിരിക്കുമെന്നേ വാസവൻ ഉദ്ദേശിച്ചുള്ളൂ. അതുതന്നെ സംഭവിച്ചതിനാൽ വാസവന്റെയും പാർട്ടിയുടെയും വിശ്വാസ്യത കൂടിയതേയുള്ളൂ താനും. താൻ തന്നെയായിരിക്കും ഇത്തവണയും എന്ന് ജെയ്ക് സി.തോമസ് സ്വപ്നത്തിൽപോലും പ്രതീക്ഷിച്ചിരുന്നില്ലെന്നു പറയുന്നു.
തങ്ങളുടെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസിൽ നിന്നൊരാളെ അടക്കം ചിലരെ വീശിപ്പിടിക്കാൻ സിപിഎം രണ്ടുദിവസം വലയിട്ടു കാത്തിരുന്നതു പൊളിഞ്ഞുപോവുകയായിരുന്നു എന്നൊരു കരക്കമ്പി കേട്ടിരുന്നു. വഴിയിലെങ്ങാനും കണ്ടാൽ പിടിച്ചു സ്ഥാനാർഥിയാക്കിയേക്കുമെന്നു ഭയന്നു നാടുവിട്ടവരും ഒളിവിൽ പോയവരും വരെയുണ്ടത്രേ.
പുറത്തെ അവസ്ഥ മോശമെങ്കിൽ ‘അണ്ടർഗ്രൗണ്ടിൽ’ കഴിയുക എന്നതു പാർട്ടിക്കു യോജിച്ചതാണു താനും. ‘സ്ഥാനാർഥിക്കു വേണ്ടിയുള്ള ഇന്നത്തെ തിരച്ചിൽ മോശം കാലാവസ്ഥ കാരണം നിർത്തിവച്ചു; നാളെ വീണ്ടും തുടരും’ എന്ന മട്ടിൽ ട്രോളുകൾ വന്നു തുടങ്ങിയപ്പോഴാണ് രണ്ടും കൽപിച്ചു ജെയ്ക്കിന്റെ കഴുത്തിൽ പിടിമുറുക്കിയതെന്നു കേൾക്കുന്നു. ഇതിലും പറ്റിയ മറ്റൊരാളില്ല എന്നതുകൊണ്ടാണ് ‘പോയി ജയിക്ക്’ എന്നു പാർട്ടി വീണ്ടും പറഞ്ഞുനോക്കുന്നതെന്നു കരുതണം. ‘പുതുപ്പള്ളിക്ക് ഒരു പുണ്യാളനേ ഉള്ളൂവെന്നും അതു വിശുദ്ധ ഗീവർഗീസ് സഹദായാണെ’ന്നുമുള്ള കടുത്ത പദപ്രയോഗങ്ങൾ പിഴയില്ലാതെ പറഞ്ഞതിലൂടെ പരീക്ഷണത്തിന്റെ ആദ്യഘട്ടം ജെയ്ക് കടന്നുകൂടിയിട്ടുണ്ട്. ‘പുണ്യാളൻ ഒരു മിത്തല്ല’ എന്ന തിരിച്ചറിവുതന്നെ ഈ പരീക്ഷണത്തിൽ ജെയ്ക്കിനു കിട്ടുന്ന അനുഗ്രഹമായിക്കൂടായ്കയില്ല.
തൃക്കാക്കരയിലേതുപോലെ മുഖ്യമന്ത്രിയും മന്ത്രിമാരും പുതുപ്പള്ളിയിൽ തമ്പടിക്കേണ്ട കാര്യമില്ല എന്നു പാർട്ടി തീരുമാനിച്ചിട്ടുണ്ടത്രേ. പി.ടി. തോമസിന്റെ മരണം പുരുഷായുസ്സിൽ കുറച്ചുകൂടി നേരത്തേ ആയതുകൊണ്ടാണ് ‘ഇടതുമുന്നണിക്കു നൂറു സീറ്റു തികയ്ക്കാനുള്ള അസുലഭ അവസരം’ എന്ന് അന്നു പിണറായി പുറത്തുപറഞ്ഞത്. ഉമ്മൻ ചാണ്ടി മടങ്ങിയതു കുറച്ചുകൂടി വൈകിയായതിനാൽ അസുലഭം എന്നു പറയാൻ വയ്യെങ്കിലും ‘അവസരം’ എന്ന് ഉള്ളിൽ തോന്നുന്നുണ്ടാവണം.
∙ കനിവോടെ കുനിയുന്ന ഹൈ ടെൻഷൻ ലൈൻ
സേവനമില്ലാതെ പണം കൊടുത്തതാണ് ആനക്കാര്യമായി പറയുന്നത്. ഇമ്മിണി വലിയ നോക്കൂകൂലി എന്നേയുള്ളൂ എന്നതു തിരിച്ചറിഞ്ഞാണ് കേട്ടമാത്രയിലേ എല്ലാം സുതാര്യമാണെന്നു സിപിഎം തീരുമാനമെടുത്തത്. പാർട്ടിയുടെ എല്ലാ ലോജിക്കും എല്ലാവർക്കും മനസ്സിലായിക്കൊള്ളണമെന്നില്ല. സർക്കാരിനു ദാരിദ്ര്യവും മാവേലി സ്റ്റോറുകൾക്കു ശൂന്യതയും ഓണക്കിറ്റിനു മരീചിക പദവിയും സ്വന്തമായ കാലത്തു പാർട്ടിയിൽ ചിലരെങ്കിലും കുടുംബസമേതം നല്ലനിലയിൽ കഴിയുന്നു എന്നതിൽ പട്ടിണിക്കാരും അച്ചടക്കമുള്ളവരുമായ സഖാക്കൾ മതിമറന്നു സന്തോഷിക്കേണ്ടതാണ്. അതു വൈകാതെ കീഴ്ഘടകങ്ങളിൽ റിപ്പോർട്ട് ചെയ്യും.
വ്യവസായവകുപ്പിന്റെ ഒരു സ്ഥാപനത്തിന് ഓഹരി പങ്കാളിത്തമുള്ള മറ്റൊരു കമ്പനി സർക്കാരിനു താൽപര്യമുണ്ടെന്നു ജനങ്ങൾക്കു സംശയം തോന്നാനിടയുള്ള വേറൊരു സ്വകാര്യ കമ്പനിക്ക് ചെയ്യാത്ത സേവനത്തിന് എല്ലാമാസവും പണം കൊടുത്തുകൊണ്ടിരിക്കുന്നുവെന്ന് ആദായ നികുതിക്കാർ കണ്ടെത്തുന്നു. ആ വാർത്ത കൊടുക്കുന്നവരെ എന്തു ചെയ്യണം ? ശിക്ഷിക്കാൻ വ്യവസ്ഥയില്ല. ശിക്ഷാനിയമം ഭേദഗതി ചെയ്യാമെന്നു വച്ചാൽ അതിനു ചെങ്കോട്ടയിൽ ചെങ്കൊടി ഉയരും വരെ കാത്തിരിക്കണം. കാപ്സ്യൂൾ ആണെങ്കിൽ പാർട്ടിക്കാർപോലും പഴയ പോലെ വിഴുങ്ങുന്നില്ല. അകത്തു പോയാലും മരുന്ന് ഏൽക്കുന്നില്ല.
കാപ്സ്യൂളുകൾ എഴുതാൻ വായന നിർബന്ധമായതുകൊണ്ട്, ആ ജോലിയുള്ളവർക്കു മാത്രം കാര്യങ്ങളുടെ കിടപ്പ് പിടികിട്ടിയിട്ടുണ്ട്. ‘മടിയിൽ കനമുള്ളവനേ വഴിയിൽ ഭയമുള്ളൂ’ എന്നായിരുന്നു സ്വർണക്കടത്തുകാലത്തു നാടെങ്ങും ഉയർന്ന ബാനറും പോസ്റ്ററും. ‘മടിയിൽ കനമുണ്ടെങ്കിലും വഴിയിൽ ഭയമില്ലാത്തവനാണ് ശരിയായ ധീരൻ’ എന്നു തിരുത്താൻ വലിയ ബുദ്ധിമുട്ടൊന്നുമില്ല. ഒന്നേമുക്കാൽച്ചില്വാനം കോടിരൂപ എന്ന നിസ്സാരതുക കൊടുത്തതിനെച്ചൊല്ലി ഇത്ര വലിയ പുക്കാറുണ്ടാക്കണോ? കൊടുത്തതും വാങ്ങിയതും വേണ്ടപ്പെട്ടവർ ആയതിനാൽ ചെലവായാണോ വരവായാണോ പണം കണക്കിൽ കൊള്ളിക്കേണ്ടത് എന്നൊരു കൺഫ്യൂഷൻ ഉണ്ടെന്നതു നേര്. അതു മാറ്റാൻ നാൾവഴിപ്പുസ്തകം ബദ്ധപ്പെട്ടു പഠിക്കുന്നതുകൊണ്ടാണ് ആരെയും വെളിയിൽ കാണാത്തതെന്നു കരുതണം.
ക്ഷമകാട്ടാൻ മാത്യു കുഴൽനാടനു കരുണയുണ്ടാകണം. എത്ര വൈകുന്നോ അത്രയും നല്ലതെന്ന് വി.ഡി.സതീശനും കുഞ്ഞാലിക്കുട്ടിയുമൊക്കെ തിരിച്ചറിയുന്നുണ്ട്. മാത്യുവിന് അനുഭവപരിചയം കുറവായതുകൊണ്ടാണ് ഈ എടുത്തുചാട്ടവും ഉൽക്കവർഷവും. അധികാരംപോലെ നല്ല ‘ധന ആകർഷണ ഭൈരവ യന്ത്രങ്ങൾ’ പ്രപഞ്ചത്തിൽ അപൂർവം. ഓമനിച്ചു വളർത്തിയ ചില വാഴകൾ കണ്ടമാനം ഉയരുകയും ഹൈടെൻഷൻ ലൈൻ വാത്സല്യത്തോടെ താഴ്ന്നുകൊടുക്കുകയും ചെയ്യുമ്പോൾ അവ തമ്മിൽ ചില കൊടുക്കൽ വാങ്ങലുകൾ നടക്കുന്നതുപോലുള്ള സ്വാഭാവിക പ്രക്രിയയേ നടന്നിട്ടുള്ളൂ ഇക്കാര്യത്തിലും.
ഊരാളുങ്കൽ സൊസൈറ്റിക്കു കരാർ നൽകാൻ ടെൻഡർ വേണമെന്നു ശഠിക്കുന്നതുപോലുള്ള വിഡ്ഢിത്തമാണ് ചില കമ്പനികൾക്കു പണം കിട്ടാൻ സേവനം വേണമെന്ന തോന്നലും. അതു തിരിച്ചറിയാത്തവരെ പാർട്ടിയിലെന്നല്ല മുന്നണിയിൽപോലും അടുപ്പിക്കരുത്. കുടുംബാംഗങ്ങളെ വലിച്ചിഴയ്ക്കുന്നതു മഹാപാപമാണെന്നാണ് ഇ.പി.ജയരാജൻ പറഞ്ഞത്. സഖാക്കൾക്കു പാപം പുണ്യം എന്ന വേർതിരിവ് നിഷിദ്ധമാക്കേണ്ടതാണ്. ലാഭം, നഷ്ടം എന്നേ അവർ കാര്യങ്ങളെ കാണാവൂ.
∙ ഇങ്ങനെപോയാൽ എന്തുചെയ്യും ?
സ്ഥിരം ഭക്തർക്കു പുറമേ നിരീശ്വരവാദികളും വിപ്ലവകാരികളുംകൂടി കൂട്ടത്തോടെ കാൽച്ചുവട്ടിൽ വീണാൽ ദൈവങ്ങൾ എന്തുചെയ്യും? കേരളത്തിലെ അവിശ്വാസികളുടെ പശ്ചാത്താപം അരങ്ങു തകർക്കുന്നതിനിടയിലാണ് തമിഴ്നാട്ടിൽനിന്നു കൂടി ഇക്കൂട്ടർ എത്തുന്നത്. അറിയപ്പെടുന്ന നിരീശ്വരവാദിയും വിപ്ലവശിങ്കവുമായ മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്റെ ഭാര്യ ദുർഗ മുപ്പതു പവന്റെ കിരീടമാണ് ഗുരുവായൂരപ്പനു സമർപ്പിച്ചത്. ഇഡിയുടെ പേടി മാറാനാകാനേ വഴിയുള്ളൂ.
മിത്തിന്റെ പേടി മാറാൻ കേരളത്തിൽ സഖാക്കൾ ഗണപതിസേവയുടെ പ്രസാദം അളവുനോക്കാതെ വിഴുങ്ങുന്ന കാലത്താണ് കിരീടവുമായി ദുർഗയുടെ വരവ്. തലശ്ശേരി കോടിയേരിയിലെ ഗണപതി ക്ഷേത്രക്കുളം നവീകരണത്തിന് 64 ലക്ഷം രൂപയാണ് സ്പീക്കർ എ.എൻ.ഷംസീർതന്നെ വാങ്ങി നൽകിയത്. 1254 അമ്പലങ്ങളിൽ വിശേഷാൽ ഗണപതി ഹോമത്തിന് ഉത്തരവിട്ടിട്ടുണ്ട് തിരുവിതാംകൂർ ദേവസ്വം ബോർഡ്. ക്ഷേത്രക്കുളക്കാര്യം വിശദമാക്കി സമൂഹമാധ്യമത്തിൽ ഷംസീറും ഹോമത്തിനു വ്യാപക പ്രചാരം കൊടുക്കാൻ ഉദ്യോഗസ്ഥർക്ക് ഉത്തരവിട്ടു ബോർഡും സമസ്താപരാധം പൊറുക്കണമെന്നു പറയാതെ പറഞ്ഞിട്ടുണ്ട്. പാർട്ടിയോഗങ്ങൾ ഗണപതിഹോമത്തോടെ തുടങ്ങുന്ന കാലം വരുമോ എന്നു കൂടിയേ അറിയാനുള്ളൂ.
നിയമസഭയിലെ ചർച്ചയ്ക്കിടയിൽ സ്പീക്കറുടെ ശാസ്ത്രബോധത്തെ കയ്പമംഗലത്തെ സിപിഐ എംഎൽഎ ഇ.ടി.ടൈസൺ ഒന്നു പുകഴ്ത്തിയപ്പോഴേ ബില്ലിന്റെ വിഷയത്തിലേക്കു മടങ്ങാനായിരുന്നു സ്പീക്കറുടെ ഉപദേശം. ആനയുടെ നിഴൽ കണ്ടാൽ പോലും പേടിക്കുന്ന അവസ്ഥ. കേരളത്തിന്റെ ഔദ്യോഗിക ചിഹ്‌നത്തിലെ ആന പോലും സർക്കാരിനു ഗണപതിയോടുള്ള ആദരത്തിന്റെ സൂചകമാണെന്നു വ്യാഖ്യാനിക്കുന്ന കാലം വന്നുകൂടായ്കയില്ല.
സ്റ്റോപ് പ്രസ്
പുതുപ്പള്ളിയിലെ പ്രചാരണത്തിന് മന്ത്രിമാരുടെ വരവ് അവസാനഘട്ടത്തിൽ മാത്രം.
പുതിയ കണക്കുകൾ വല്ലതും വരാനുണ്ടെങ്കിൽ അതുകൂടി കഴിയട്ടെ.
English Summary : Vimathan Column on Kerala Politics