സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികദിനത്തിൽ ഒരു ശതാബ്ദിയുടെ കാര്യം പറഞ്ഞു തുടങ്ങാം. 100 വർഷംമുൻപ് 1923 ഓഗസ്റ്റിൽ ബോംബെ ലെജിസ്‌ലേറ്റിവ് കൗൺസിൽ പാസാക്കിയ ഒരു പ്രമേയത്തിന്റെ ശതാബ്ദി. സർക്കാർ സ്കൂളുകൾ, പൊതു കിണറുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ, പൊതു പണം ഉപയോഗിച്ചു നിർമ്മിച്ച ധർമ്മശാലകൾ, കോടതികൾ, ഡിസ്പെൻസറികൾ തുടങ്ങിയവ ജാതി പരിഗണനയില്ലാതെ, എല്ലാവർക്കും കയറാവുന്ന ഇടങ്ങളാകണമെന്നാണ് സാമൂഹിക പരിഷ്കർത്താവ് സീതാറാം കേശവ് ബോലെ കൊണ്ടുവന്ന ആ പ്രമേയത്തിൽ പറഞ്ഞത്. ദലിതരെ എവിടെയും വിലക്കരുതെന്നു ചുരുക്കം.

സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികദിനത്തിൽ ഒരു ശതാബ്ദിയുടെ കാര്യം പറഞ്ഞു തുടങ്ങാം. 100 വർഷംമുൻപ് 1923 ഓഗസ്റ്റിൽ ബോംബെ ലെജിസ്‌ലേറ്റിവ് കൗൺസിൽ പാസാക്കിയ ഒരു പ്രമേയത്തിന്റെ ശതാബ്ദി. സർക്കാർ സ്കൂളുകൾ, പൊതു കിണറുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ, പൊതു പണം ഉപയോഗിച്ചു നിർമ്മിച്ച ധർമ്മശാലകൾ, കോടതികൾ, ഡിസ്പെൻസറികൾ തുടങ്ങിയവ ജാതി പരിഗണനയില്ലാതെ, എല്ലാവർക്കും കയറാവുന്ന ഇടങ്ങളാകണമെന്നാണ് സാമൂഹിക പരിഷ്കർത്താവ് സീതാറാം കേശവ് ബോലെ കൊണ്ടുവന്ന ആ പ്രമേയത്തിൽ പറഞ്ഞത്. ദലിതരെ എവിടെയും വിലക്കരുതെന്നു ചുരുക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യത്തിന്റെ 76ാം വാർഷികദിനത്തിൽ ഒരു ശതാബ്ദിയുടെ കാര്യം പറഞ്ഞു തുടങ്ങാം. 100 വർഷംമുൻപ് 1923 ഓഗസ്റ്റിൽ ബോംബെ ലെജിസ്‌ലേറ്റിവ് കൗൺസിൽ പാസാക്കിയ ഒരു പ്രമേയത്തിന്റെ ശതാബ്ദി. സർക്കാർ സ്കൂളുകൾ, പൊതു കിണറുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ, പൊതു പണം ഉപയോഗിച്ചു നിർമ്മിച്ച ധർമ്മശാലകൾ, കോടതികൾ, ഡിസ്പെൻസറികൾ തുടങ്ങിയവ ജാതി പരിഗണനയില്ലാതെ, എല്ലാവർക്കും കയറാവുന്ന ഇടങ്ങളാകണമെന്നാണ് സാമൂഹിക പരിഷ്കർത്താവ് സീതാറാം കേശവ് ബോലെ കൊണ്ടുവന്ന ആ പ്രമേയത്തിൽ പറഞ്ഞത്. ദലിതരെ എവിടെയും വിലക്കരുതെന്നു ചുരുക്കം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യത്തിന്റെ 76–ാം വാർഷികദിനത്തിൽ ഒരു ശതാബ്ദിയുടെ കാര്യം പറഞ്ഞു തുടങ്ങാം. 100 വർഷംമുൻപ് 1923 ഓഗസ്റ്റിൽ ബോംബെ ലെജിസ്‌ലേറ്റിവ് കൗൺസിൽ പാസാക്കിയ ഒരു പ്രമേയത്തിന്റെ ശതാബ്ദി. സർക്കാർ സ്കൂളുകൾ, പൊതു കിണറുകൾ ഉൾപ്പെടെയുള്ള പൊതുസ്ഥലങ്ങൾ, പൊതു പണം ഉപയോഗിച്ചു നിർമ്മിച്ച ധർമ്മശാലകൾ, കോടതികൾ, ഡിസ്പെൻസറികൾ തുടങ്ങിയവ ജാതി പരിഗണനയില്ലാതെ, എല്ലാവർക്കും കയറാവുന്ന ഇടങ്ങളാകണമെന്നാണ് സാമൂഹിക പരിഷ്കർത്താവ്  സീതാറാം കേശവ് ബോലെ  കൊണ്ടുവന്ന ആ പ്രമേയത്തിൽ പറഞ്ഞത്. ദലിതരെ എവിടെയും വിലക്കരുതെന്നു ചുരുക്കം.

 

ADVERTISEMENT

പാസാക്കപ്പെട്ട പ്രമേയം അംഗീകരിച്ചുള്ള നടപടികൾക്കു ബോംബെ സർക്കാർ തയാറായെങ്കിലും നാട്ടുനടപ്പിൽ മാറ്റം വന്നില്ല. ഇപ്പോൾ മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലുള്ള മഹദ് പട്ടണത്തിൽ ദലിത് രാഷ്ട്രീയ നേതാവ് രാമചന്ദ്ര ബാബാജി മൊറെ മുൻകൈയെടുത്തു സംഘടിപ്പിച്ചതും ബി.ആർ.അംബേദ്കറുടെ സാന്നിധ്യത്താൽകൂടി സവിശേഷവുമായ ‘മഹദ് സത്യഗ്രഹ’ത്തിന്റെ പശ്ചാത്തലം അതായിരുന്നു . അതിന്റെ രണ്ടാം ദിവസമാണ്, 1927 മാർച്ച് 20ന്, സമീപത്തെ ചാവദാർ ടാങ്കിൽനിന്ന് അംബേദ്കർ കൈക്കുമ്പിളിൽ െവള്ളമെടുത്തു കുടിച്ചത്. മറ്റുള്ളവരും അതുതന്നെ ചെയ്തു.

 

അങ്ങനെ ‘അശുദ്ധമായ’ ടാങ്ക് 180 കുടം ഗോമൂത്രംകൊണ്ടാണ് മേൽജാതിക്കാർ ‘ശുദ്ധീകരിച്ച’തെന്നു ചരിത്രം. അതിന്റെ തലേവർഷമാണ് പൊതുസ്ഥലങ്ങളിലെ വിലക്കിനെതിരെ മദ്രാസ് ലെജിസ്‌ലേറ്റിവ് കൗൺസിലിൽ  ആർ.വീരയ്യൻ എന്ന ദലിതൻ കൊണ്ടുവന്ന നിയമഭേദഗതി പാസാകുന്നത്. ഏതാനും തലമുറകൾ കടന്നുപോയി. കഴിഞ്ഞ ദിവസം തിരുനൽവേലിയിൽ എയ്ഡഡ് സ്കൂളിലെ 12ാം ക്ലാസിലെ ദലിത് വിദ്യാർഥിയെ സഹപാഠികൾ ആയുധങ്ങൾകൊണ്ട് ആക്രമിച്ചു. അവന്റെ പെങ്ങളെയും ഉപദ്രവിച്ചു. സംഭവത്തെക്കുറിച്ച് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ പറഞ്ഞു: എത്രത്തോളം ജാതീയ വിഷം വിദ്യാർഥികളുടെ മനസിൽ കടന്നുകൂടിയിരിക്കുന്നുവെന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. 

 

ADVERTISEMENT

കഴിഞ്ഞ മാസങ്ങളിൽവിവിധ മാധ്യമങ്ങളിൽവന്ന ഏതാനും വാർത്തകൾക്കൂടി പറയാം.

 

ജൂലൈ 24: മധ്യപ്രദേശിലെ ശിവ്പുരിയിൽ പഹാഡി ഗ്രാമത്തിലെ ദലിത് വനിതയായ സർപഞ്ചിനെ മൂന്നു പുരുഷൻമാർ ചെരിപ്പുകൊണ്ട് അടിച്ചു.

ജൂലൈ 13: ഗുജറാത്തിലെ സുരേന്ദ്രനഗർ ജില്ലയിൽ സമസ്തിയാല ഗ്രാമത്തിൽ 15–20 മേൽജാതിക്കാർ ചേർന്ന് രണ്ടു ദലിതരെ അടിച്ചുകൊന്നു.

ADVERTISEMENT

ജൂലൈ 10: യുപിയിലെ സോനാബാദ് ജില്ലയിൽ വൈദ്യുതി വകുപ്പിലെ ഉദ്യോഗസ്ഥന്റെ ഷൂസ് ദലിതനെക്കൊണ്ടു നക്കിച്ചു. 

ജൂൺ 22: തമിഴ്നാട്ടിലെ വങ്കൈവയലിൽ ദലിതർ ഉപയോഗിക്കുന്ന ടാങ്കിലെ വെള്ളത്തിൽ മലം കലർത്തിയതിനെക്കുറിച്ച് അന്വേഷിക്കാൻ ഹൈക്കോടതി കമ്മിഷനെ നിയോഗിച്ചു. 

ജൂൺ 19: യുപിയിലെ ഇറ്റ ജില്ലയിൽ ദലിത് യുവാവിന്റെ സ്വകാര്യഭാഗം മേൽജാതിക്കാർ വെട്ടിമുറിച്ചു. തന്റെ കൃഷിയിടത്തിലെ ബാബൂൽ വൃക്ഷം വെട്ടുന്നത് ചോദ്യം ചെയ്തതായിരുന്നു കാരണം.

ജൂൺ 7: ഗുജറാത്തിലെ കകോഷി ഗ്രാമത്തിൽ‍ കിരിത് വങ്കർ എന്ന ദലിതന്റെ വിരൽ മേൽജാതിക്കാർ വാളുകൊണ്ട് മുറിച്ചുമാറ്റി. അക്രമികൾ ക്രിക്കറ്റ് കളിക്കുമ്പോൾ ബോൾ കിരിത്തിന്റെ മകൻ എടുത്തുവത്രേ.

രാജ്യത്ത് ദലിതർക്ക് എതിരെ നടക്കുന്ന അക്രമണങ്ങളിൽ പ്രതിഷേധിച്ച് അഹമ്മദാബാദിൽ നടന്ന പ്രതിഷേധ റാലിയിൽ നിന്നുള്ള ദൃശ്യം. (Photo by SAM PANTHAKY / AFP)

ജൂൺ 7: മധ്യപ്രദേശിലെ ഛത്തർപൂരിൽ ദലിത് യുവാവിന്റെ വിവാഹഘോഷയാത്രയെ മേൽജാതിക്കാർ ആക്രമിച്ചു. 

വരൻ കുതിരപ്പുറത്തു യാത്ര ചെയ്തു എന്നതായിരുന്നു പ്രകോപനം.

ജൂൺ 2: ഗുജറാത്തിലെ ബനസ്കന്ത ജില്ലയിൽ ജിഗാർ ഷെഖാലിയ എന്ന ദലിത് യുവാവിനെ മേൽജാതിക്കാർ ആക്രമിച്ചു പരുക്കേൽപിച്ചു. ജിഗാർ മേൽത്തരം വസ്ത്രം ധരിച്ചതും സൺഗ്ളാസ് വച്ചതുമായിരുന്നു കാരണം. 

കർണാടകയിലെ റണെബെന്നൂർ താലൂക്കിൽ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ദലിത് സ്ത്രീക്കെതിരെ ആക്രമണം, ബിഹാറിലെ ഒൗറംഗാബാദിൽ പാട്ടുകൾവച്ച് ഹോളി ആഘോഷിച്ചതിന് ദലിത് കുട്ടികൾക്കു പൊലീസിന്റെ മർദനം, യുപിയിലൊരു വിദ്യാലയത്തിൽ പൊതു ബക്കറ്റിൽനിന്ന് വെള്ളമെടുത്തതിനു ദലിത് കുട്ടിക്ക് അധ്യാപകന്റെ പീഡനം, മീററ്റിലെ ബ്രഹ്മപുരിയിൽ ദലിത് യുവാവിനു ചെരിപ്പുകൾക്കൊണ്ടുള്ള അടി – എടുത്തെഴുതാനാണെങ്കിൽ ഈ വർഷത്തെ മാത്രം ദലിത് പീഡനങ്ങളുടെ പട്ടികയ്ക്കും വിശദാംശങ്ങൾക്കും പത്രത്തിന്റെ ഏതാനും പേജുകൾ മതിയാവില്ല. 

 

എല്ലാവർക്കും തുല്യത ഉറപ്പുനൽകുന്ന 14ാം വകുപ്പു മുതലങ്ങോട്ട്  ദലിതർക്കെതിരെയുള്ള പീഡനവും വിവേചനവും തടയുന്നതിന് 10 വകുപ്പുകളെങ്കിലും നമ്മുടെ ഭരണഘടനയിലുണ്ട്. അവയുടെ പ്രയോഗത്തിനായി നിയമങ്ങളുമുണ്ട്. രാജ്യത്ത് പാർലമെന്റ് വളപ്പുൾപ്പെടെ പലയിടത്തും കൈയിൽ ഭരണഘടനയുമായി നിൽക്കുന്ന അംബേദ്കർ പ്രതിമ പല ഓർമപ്പെടുത്തലുകൾ നൽകുന്നു. ദലിതരും മനുഷ്യരാണെന്ന് അംഗീകരിക്കാൻ മനസ്സില്ലാത്തവർ ധാരാളമുണ്ടെന്നതിന് ഉന്നത ജുഡീഷ്യറിയിലും സർക്കാരിലെ ഉയർന്ന പദവികളിലുമുള്ള പരിമിത പ്രാതിനിധ്യം, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സാഹചര്യങ്ങൾ തുടങ്ങിയവയും തെളിവാണ്. ഉന്നത പഠന കേന്ദ്രങ്ങളിൽ ദലിത്, ഗോത്രവർഗ വിദ്യാർഥികൾ നേരിടുന്ന വേർതിരിവു പഠിച്ച തൊറാട്ട് സമിതി പറഞ്ഞത് വിലയിരുത്തലുകളിൽ നേരിട്ടോ അല്ലാതെയോ 77% വിദ്യാർഥികളോടും ജാതി ചോദിക്കുന്നുവെന്നാണ്.

 

തിരഞ്ഞെടുപ്പു രാഷ്ട്രീയത്തിൽ വല്ലപ്പോഴുമല്ലാതെ ദലിത് നേതാക്കൾ ശബ്ദമേയല്ല. അവരിൽ പലരും എത്രയോ വേഗം ഒത്തുതീർപ്പുകളുടെ കെണിയിലേക്കു വീഴുന്നുവെന്നതിന് മായാവതി നല്ല ഉദാഹരണം. രാം വിലാസ് പസ്വാന്റെ മകൻ ചിരാഗും ആ ഗണത്തിൽതന്നെ. ഒറ്റപ്പെട്ട വീരപ്രവൃത്തികൾക്കു പരിമിതിയുണ്ടെന്ന് ചന്ദ്രശേഖർ ആസാദിന്റെ പരിശ്രമങ്ങൾ വ്യക്തമാക്കുന്നു. ബോംബെയിൽ ഒരു നൂറ്റാണ്ടുമുൻപ് പ്രമേയം അതരിപ്പിച്ച എസ്.കെ.ബൊലെ പല ചുവടുകൾക്കൊടുവിൽ എത്തിനിന്നത് ഹിന്ദു മഹാസഭയിലാണ്. ദേശീയമുഖ്യധാരയെടുത്താൽ കോൺഗ്രസിന്റെയും സിപിഐയുടെയും നിലവിലെ അധ്യക്ഷർ ദലിതരാണ്. ദലിത് ബോധ്യങ്ങളോടെയുള്ള അവരുടെ സമീപനങ്ങൾക്ക് വിലക്കുകളുണ്ടാവുക സ്വാഭാവികം. താനൊരു ദലിത് നേതാവല്ലെന്ന് മല്ലികാർജുൻ ഖർഗെ പറഞ്ഞതിൽ അതും വ്യക്തമാണ്.

 

ദലിത് പ്രതീക്ഷകളെ ദേശീയ അജണ്ടയാക്കാൻ കെൽപുള്ള രാഷ്ട്രീയബലം എവിടെയും ദൃശ്യമല്ല. ചെറിയ മുന്നേറ്റങ്ങൾപോലും അതിവേഗത്തിൽ ചെറുക്കപ്പെടുകയും വിവിധ കള്ളികളിൽ പെടുത്തി ഭരണകൂടങ്ങളാലുൾപ്പെടെ ഒതുക്കപ്പെടുകയും ചെയ്യുന്നു. ‘പുറംജാതികളെയും അയിത്തവിധേയരെയും’ ‘ദലിത്’ എന്നു വിളിച്ചത് എല്ലാവരും തുല്യ അവകാശങ്ങളുള്ളവരെന്ന ബോധ്യത്തോടെ ജീവിച്ച ജ്യോതിബാ ഫുലെയാണ്. വേർപെട്ടത് എന്നതാണ് വാക്കിന്റെ അർഥങ്ങളിലൊന്ന്. സ്വതന്ത്ര ഇന്ത്യയുടെ പലതലങ്ങളിലും ദലിതർ വേർപെട്ടുതന്നെ ജീവിക്കുന്നു, രണ്ടാംതരമായി. ഇന്ന് സ്വാതന്ത്ര്യദിനം; സ്വാതന്ത്ര്യം ദലിതരുടേതു കൂടിയാണ്.

 

 

English Summary : Desheeyam Column on the Reality of Dalits in India