വീഴുമെന്ന് പറഞ്ഞവരുടെ മുന്നിൽ തലയെടുപ്പോടെ ഇന്ത്യ; നൂറ്റാണ്ട് നീണ്ട പോരാട്ടചരിത്രം, ലോകത്തിന് പ്രചോദനം
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിപ്പിക്കാൻ പോരാടിയ നെൽസൺ മണ്ടേല, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അക്രമരാഹിത്യത്തിലും നിസഹകരണത്തിലും ഏറെ ആകൃഷ്ടനായ ആളാണ്. അദ്ദേഹം ഈ രണ്ടു കാര്യങ്ങളേയും കണ്ടത് ഒരു ധാർമിക തത്വം എന്ന നിലയിലല്ല. മറിച്ച് ഒരു രാഷ്ട്രതന്ത്രം എന്ന നിലയ്ക്കു കൂടിയാണ്. തന്റെ ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘അക്രമരഹിതമായ ചെറുത്തുനിൽപ്പ് പ്രയോജനപ്രദമാണ്, നിങ്ങളുടെ എതിരാളികളും അക്കാര്യത്തെ മാനിക്കുന്നിടത്തോളം കാലം. സമാധാനപരമായ ഒരു പ്രതിഷേധം അക്രമത്തിലാണ് അവസാനിക്കുന്നത് എങ്കിൽ അതിന്റെ ലക്ഷ്യം പരാജയപ്പെട്ടു എന്നാണർഥം’. ഒരേ സമയം തങ്ങളുടെ പോരാട്ടം സമാധാനപരമാക്കുകയും എതിരാളികളേയും ആ വിധത്തിൽ സമ്മർദ്ദത്തിലാക്കി ചര്‍ച്ചയുടേയും ഒത്തുതീര്‍പ്പിന്റെയും വാതിലുകൾ തുറക്കുക എന്ന ഇന്ത്യൻ നയതന്ത്രം ഈ വിധത്തിൽ അനേകം രാഷ്ട്രങ്ങളേയും നേതാക്കളേയും സ്വാധീനിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിപ്പിക്കാൻ പോരാടിയ നെൽസൺ മണ്ടേല, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അക്രമരാഹിത്യത്തിലും നിസഹകരണത്തിലും ഏറെ ആകൃഷ്ടനായ ആളാണ്. അദ്ദേഹം ഈ രണ്ടു കാര്യങ്ങളേയും കണ്ടത് ഒരു ധാർമിക തത്വം എന്ന നിലയിലല്ല. മറിച്ച് ഒരു രാഷ്ട്രതന്ത്രം എന്ന നിലയ്ക്കു കൂടിയാണ്. തന്റെ ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘അക്രമരഹിതമായ ചെറുത്തുനിൽപ്പ് പ്രയോജനപ്രദമാണ്, നിങ്ങളുടെ എതിരാളികളും അക്കാര്യത്തെ മാനിക്കുന്നിടത്തോളം കാലം. സമാധാനപരമായ ഒരു പ്രതിഷേധം അക്രമത്തിലാണ് അവസാനിക്കുന്നത് എങ്കിൽ അതിന്റെ ലക്ഷ്യം പരാജയപ്പെട്ടു എന്നാണർഥം’. ഒരേ സമയം തങ്ങളുടെ പോരാട്ടം സമാധാനപരമാക്കുകയും എതിരാളികളേയും ആ വിധത്തിൽ സമ്മർദ്ദത്തിലാക്കി ചര്‍ച്ചയുടേയും ഒത്തുതീര്‍പ്പിന്റെയും വാതിലുകൾ തുറക്കുക എന്ന ഇന്ത്യൻ നയതന്ത്രം ഈ വിധത്തിൽ അനേകം രാഷ്ട്രങ്ങളേയും നേതാക്കളേയും സ്വാധീനിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിപ്പിക്കാൻ പോരാടിയ നെൽസൺ മണ്ടേല, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അക്രമരാഹിത്യത്തിലും നിസഹകരണത്തിലും ഏറെ ആകൃഷ്ടനായ ആളാണ്. അദ്ദേഹം ഈ രണ്ടു കാര്യങ്ങളേയും കണ്ടത് ഒരു ധാർമിക തത്വം എന്ന നിലയിലല്ല. മറിച്ച് ഒരു രാഷ്ട്രതന്ത്രം എന്ന നിലയ്ക്കു കൂടിയാണ്. തന്റെ ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘അക്രമരഹിതമായ ചെറുത്തുനിൽപ്പ് പ്രയോജനപ്രദമാണ്, നിങ്ങളുടെ എതിരാളികളും അക്കാര്യത്തെ മാനിക്കുന്നിടത്തോളം കാലം. സമാധാനപരമായ ഒരു പ്രതിഷേധം അക്രമത്തിലാണ് അവസാനിക്കുന്നത് എങ്കിൽ അതിന്റെ ലക്ഷ്യം പരാജയപ്പെട്ടു എന്നാണർഥം’. ഒരേ സമയം തങ്ങളുടെ പോരാട്ടം സമാധാനപരമാക്കുകയും എതിരാളികളേയും ആ വിധത്തിൽ സമ്മർദ്ദത്തിലാക്കി ചര്‍ച്ചയുടേയും ഒത്തുതീര്‍പ്പിന്റെയും വാതിലുകൾ തുറക്കുക എന്ന ഇന്ത്യൻ നയതന്ത്രം ഈ വിധത്തിൽ അനേകം രാഷ്ട്രങ്ങളേയും നേതാക്കളേയും സ്വാധീനിച്ചിട്ടുണ്ട്.
ദക്ഷിണാഫ്രിക്കയിലെ വർണവിവേചനം അവസാനിപ്പിക്കാൻ പോരാടിയ നെൽസൻ മണ്ടേല, രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ അക്രമരാഹിത്യത്തിലും നിസ്സഹകരണത്തിലും ഏറെ ആകൃഷ്ടനായ ആളാണ്. അദ്ദേഹം ഈ രണ്ടു കാര്യങ്ങളേയും കണ്ടത് ഒരു ധാർമിക തത്വം എന്ന നിലയിലല്ല. മറിച്ച് ഒരു രാഷ്ട്രതന്ത്രം എന്ന നിലയ്ക്കു കൂടിയാണ്. തന്റെ ആത്മകഥയിൽ അദ്ദേഹം ഇങ്ങനെ എഴുതി: ‘അക്രമരഹിതമായ ചെറുത്തുനിൽപ്പ് പ്രയോജനപ്രദമാണ്, നിങ്ങളുടെ എതിരാളികളും അക്കാര്യത്തെ മാനിക്കുന്നിടത്തോളം കാലം. സമാധാനപരമായ ഒരു പ്രതിഷേധം അക്രമത്തിലാണ് അവസാനിക്കുന്നത് എങ്കിൽ അതിന്റെ ലക്ഷ്യം പരാജയപ്പെട്ടു എന്നാണർഥം’. ഒരേ സമയം തങ്ങളുടെ പോരാട്ടം സമാധാനപരമാക്കുകയും എതിരാളികളേയും ആ വിധത്തിൽ സമ്മർദത്തിലാക്കി ചര്‍ച്ചയുടേയും ഒത്തുതീര്‍പ്പിന്റെയും വാതിലുകൾ തുറക്കുകയും ചെയ്യുക എന്ന ഇന്ത്യൻ നയതന്ത്രം ഈ വിധത്തിൽ അനേകം രാഷ്ട്രങ്ങളേയും നേതാക്കളേയും സ്വാധീനിച്ചിട്ടുണ്ട്. മാർട്ടിൻ ലൂഥർ കിങ് ജൂനിയർ ഇന്ത്യാ സന്ദർശനത്തിനു ശേഷം കുറിച്ചത് ഇങ്ങനെ: ‘കറുത്ത വർഗക്കാരായ എന്റെ സഹോദരങ്ങൾക്ക് അക്രമരാഹിത്യത്തിലൂടെ സ്വാതന്ത്ര്യം നേടിയെടുക്കണമെന്ന തീരുമാനം ആഴത്തിൽ ഊട്ടിയുറപ്പിച്ചാണ് ഞാൻ അമേരിക്കയിലേക്ക് മടങ്ങിയത്. ഇന്ത്യാ സന്ദർശനത്തിന്റെ ഫലമായി അക്രമരാഹിത്യത്തെക്കുറിച്ചുള്ള എന്റെ അവബോധം വർധിക്കുകയും ലക്ഷ്യബോധം ദൃഡപ്പെടുകയും ചെയ്തു’. ഗാന്ധിജിയെ യുഗപുരുഷൻ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ഇന്ത്യ രണ്ടു നൂറ്റാണ്ടുകാലത്തെ ബ്രിട്ടീഷ് ഭരണത്തിൽ നിന്ന് മോചിതയായതിന്റെ 76–ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന സമയത്ത്, മുമ്പെങ്ങുമില്ലാത്ത വിധം ഈ ‘നയതന്ത്ര’ത്തിന് പ്രാധാന്യമുണ്ട്. ഇന്ത്യക്കൊപ്പവും അതിനു ശേഷവുമൊക്കെ സ്വതന്ത്രരായ പല രാജ്യങ്ങളും വലിയ പ്രതിസന്ധികളിലൂടെ കടന്നുപോകുമ്പോൾ ഇന്ത്യയെ ഉറച്ച ഒരു ജനാധിപത്യ രാജ്യമായി നിലനിർത്തുന്നത് എന്തൊക്കെയെന്ന് പരിശോധിക്കാം.
∙ ചെറിയ പ്രായം, വലിയ രാജ്യം
ലോകത്തെ മുൻനിര രാഷ്ട്രങ്ങളിൽ ചെറിയ പ്രായമാണ് സ്വതന്ത്ര ഇന്ത്യക്കുള്ളത്. എന്നാൽ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ്. ഒരു സ്വതന്ത്ര, പരമാധികാര റിപ്പബ്ലിക്കാകാനുള്ള ഒരു നൂറ്റാണ്ടു നീണ്ട സ്വാതന്ത്ര്യ പോരാട്ടവും ഇത്രകാലവും ഈ മൂല്യങ്ങൾ നിലനിർത്താനും അത് ഒട്ടേറെ രാജ്യങ്ങളെ പ്രചോദിതരാക്കാനും കഴിഞ്ഞുവെന്നതും ചെറിയ കാര്യമല്ല. ഈ രാജ്യം എല്ലാക്കാലത്തും വിവിധ പ്രതിസന്ധികളിലൂടെ കടന്നുപോയിട്ടുണ്ട്. സ്വതന്ത്രരായതിന്റെ സന്തോഷം സ്വാതന്ത്ര്യപ്പുലരിയിൽ ആഘോഷിക്കുമ്പോൾ തന്നെ വിഭജനത്തിന്റെ കൊടുംകഷ്ടതകളിലൂടെയാണ് ഈ രാജ്യം കടന്നുപോന്നത്. നിരവധി മതങ്ങളും ജാതിയും നാട്ടുരാജ്യങ്ങളും പട്ടിണിയും നിരക്ഷരതയുമെല്ലാമുള്ള ഇന്ത്യയെ തങ്ങൾ വിട്ടുപോയാൽ ഈ രാജ്യം തകരും എന്നായിരുന്നു ബ്രിട്ടീഷുകാർ പറഞ്ഞിരുന്നത്.
എന്നാൽ 1950 ൽ തന്നെ എല്ലാ ജാതി, മത വിശ്വാസങ്ങൾക്കും സ്ഥാനമുള്ള, ഓരോ പൗരനെയും തങ്ങളുടെ വ്യക്തിത്വവും അന്തസും നിലനിർത്താൻ അര്‍ഹതയുള്ളരാക്കി മാറ്റിയ, പൗരന്മാരെ തുല്യരായി പരിഗണിക്കുന്ന, ലോകത്തെ മികച്ച നിയമസംഹിതകളിൽ നിന്ന് സ്വാംശീകരിച്ച ആശയങ്ങളുള്ള എഴുതപ്പെട്ട ഒരു ഭരണഘടന ഇന്ത്യക്ക് കൈവന്നു; രാജ്യം റിപ്പബ്ലിക് ആയി മാറി. ജനപ്രതിനിധികളുടെ സഭയും ഉപരിസഭയും ഉൾക്കൊള്ളുന്ന പാർലമെന്റുണ്ടായി. സ്വതന്ത്ര സ്വഭാവമുള്ള ജൂഡീഷ്യറിയും കേന്ദ്രത്തിന്റെ നിയന്ത്രണത്തിലാണെങ്കിലും സ്വന്തമായ അധികാരങ്ങളുള്ള സംസ്ഥാനങ്ങളുണ്ടായി. രാഷ്ട്രപതി മുതൽ പഞ്ചായത്ത് അംഗം വരെ നീളുന്ന സുഘടിതമായ ഭരണസംവിധാനം ഉണ്ടായി. ചില അപഭ്രംശങ്ങൾ ഒഴിച്ചു നിർത്തിയാൽ കഴിഞ്ഞ 76 വർഷമായിട്ടും ഈ ഘടനയ്ക്ക് പോറലേറ്റിട്ടില്ല. ഇന്ത്യ നിലനിൽക്കുമോ എന്ന് സംശയിച്ചവരെ അമ്പരപ്പിച്ചു കൊണ്ട് 1952 ൽ തന്നെ ആദ്യ പൊതുതിരഞ്ഞെടുപ്പ് വിജയകരമായി നടത്തി.
∙ ഇന്ത്യൻ തിരഞ്ഞെടുപ്പ് എന്ന നിശബ്ദ വിപ്ലവം
1952 ൽ ആദ്യ തിരഞ്ഞെടുപ്പ് നടത്തിയ ഇന്ത്യയുടെ ശേഷിയെ ലോകം അദ്ഭുതത്തോടെയാണ് കണ്ടത്. പല രാജ്യങ്ങളിലും തിരഞ്ഞെടുപ്പുകൾ തന്നെ ഇല്ലാതാകുമ്പോൾ അഞ്ചു വർഷം കൂടുമ്പോൾ തങ്ങളുടെ പ്രതിനിധിയെ തിരഞ്ഞെടുക്കാനുള്ള പൗരന്റെ അവകാശത്തെ 76 വർഷങ്ങളായി ഈ രാജ്യം മാനിക്കുന്നു. അടിയന്തരാവസ്ഥയ്ക്ക് ശേഷം 1977 ൽ ഭരണത്തിലേക്ക് തിരികെ വരുമെന്ന് പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച അന്നത്തെ സർവപ്രതാപിയായ ഇന്ദിര ഗാന്ധിയെ ജനങ്ങൾ പരാജയപ്പെടുത്തുകയുണ്ടായി. പഞ്ചായത്ത് തലം മുതൽ ലോക്സഭയിലേക്ക് വരെ ജനങ്ങളുടെ പങ്കാളിത്തത്തോടെയല്ലാതെ ഒരാളും നിയമിക്കപ്പെടുന്നില്ല.
ഇന്ത്യൻ ഭരണഘടന ഓരോ സംവിധാനത്തിൽ ഓരോന്നിനും കൃത്യമായ പങ്ക് നിർവചിച്ചിട്ടുണ്ട് എന്നതിന്റെ മറ്റൊരു ഉദാഹരണം കൂടിയാണ് തിരഞ്ഞെടുപ്പ് കമ്മിഷനെ നിയമിക്കേണ്ടത് സർക്കാരിന്റെ ഇഷ്ടത്തിനല്ല, മറിച്ച് അതിന് കൃത്യമായ മാനദണ്ഡം പാർലമെന്റിലൂടെ ഉണ്ടാക്കണമെന്ന് ഭരണഘടന ഉദ്ധരിച്ചുകൊണ്ട് സുപ്രീം കോടതി വിധി പറഞ്ഞത്. എന്നാൽ കമ്മിഷനെ നിയമിക്കാനുള്ള സിലക്‌ഷൻ കമ്മിറ്റി സർക്കാരിന് ഭൂരിപക്ഷം ലഭിക്കത്തക്ക വിധമാണ് ബില്ലിൽ വ്യവസ്ഥ ചെയ്തിരിക്കുന്നത് എന്നതിനെ ചൊല്ലി വിവാദവും അരങ്ങേറുന്നുണ്ട്. അക്കാര്യങ്ങൾ പാർലമെന്റിൽ ചർച്ച ചെയ്യണമെന്നും പരിഹാരമുണ്ടാക്കണമെന്നുമാണ് ഇന്ത്യന്‍ സംവിധാനം അനുശാസിക്കുന്നത്. അല്ലാതെ, പ്രശ്നപരിഹാരത്തിന് തോക്ക് എടുക്കണമെന്നോ എതിർക്കുന്നരെ ജയിലിൽ ഇടണമെന്നോ അവരെ ഇല്ലാതാക്കണമെന്നോ അല്ല. ഭരിക്കുന്ന സർക്കാരുകളുടെ താൽപര്യത്തിന് അനുസരിച്ച് കുറുക്കുവഴികളിലൂടെ നിയമനിർമാണവും മറ്റും നടത്തുന്നത് ആദ്യമല്ല താനും.
∙ ഇന്ത്യയും പാക്കിസ്ഥാനും
ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള വ്യത്യാസം ചൂണ്ടിക്കാട്ടാൻ ഒരുദാഹരണം പലരും ഉദ്ധരിക്കാറുണ്ട്. ആസിഫ് അലി സർദാരി പാക് പ്രസിഡന്റായിരിക്കെ അമേരിക്കൻ സന്ദർശനം നടത്തിയിരുന്നു. ഇതിന്റെ തൊട്ടുപിന്നാലെ മറ്റൊരാൾ കൂടി പാക്കിസ്ഥാനിൽ നിന്ന് യുഎസിലെത്തി; പാക് ആർമി തലവൻ അഷ്ഫാക് കയാനി. എന്നാൽ അന്ന് പ്രധാനമന്ത്രിയായിരുന്ന ഡോ.മൻമോഹൻ സിങ്ങിന് യുഎസിൽ പോകാൻ ഇന്ത്യയുടെ ആർമി തലവന്റെ അനുമതി ആവശ്യമില്ല. പാക് ജനാധിപത്യം പലപ്പോഴും സൈന്യത്തിന്റെ ഔദാര്യമായി മാറുമ്പോൾ ഇന്ത്യൻ സംവിധാനത്തിൽ ജനാധിപത്യ ഭരണകൂടത്തിനും സൈന്യത്തിനും കൃത്യമായ സ്ഥാനം നിർവചിച്ചിട്ടുണ്ട്. ജനാധിപത്യ സർക്കാരിനു തന്നെയാണ് സൈന്യത്തിന്റെ കടിഞ്ഞാൺ എന്നുറപ്പാക്കാനുള്ള ‘തിരുത്തൽ നടപടി’കളും അവിടെയുണ്ട് എന്നു മാത്രമല്ല, അത് കൃത്യമായി ചലിക്കാറുമുണ്ട്. ലജിസ്‌ലേചർ, ജുഡീഷ്യറി, എക്സിക്യൂട്ടീവ് എന്ന സംവിധാനങ്ങളുടെ കടമകളും ഉത്തരവാദിത്തങ്ങളും അധികാര, അവകാശങ്ങളുെമല്ലാം ഭരണഘടനയിൽ കൃത്യമായി നിർവചിച്ചിട്ടുണ്ട്. ഓരോ സംവിധാനത്തിലുമുണ്ടാകുന്ന പാകപ്പിഴകളെ തിരുത്താനുള്ള സംവിധാനവും അവിടെയുണ്ട്.
ഒരു ദിവസത്തിന്റെ വ്യത്യാസത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന രാജ്യങ്ങളാണ് ഇന്ത്യയും പാക്കിസ്ഥാനും. പാക്കിസ്ഥാൻ ഒരു മതരാഷ്ട്രമായി മാറിയപ്പോൾ ഇന്ത്യ എല്ലാ വിഭാഗം ജനങ്ങളെയും ചേർത്തുപിടിച്ച് മതേതര രാഷ്ട്രമാകാനാണ് തീരുമാനിച്ചത്. ഭിന്നതകളോട് സഹിഷ്ണുത കാണിക്കാനോ വൈവിധ്യങ്ങളെ അംഗീകരിക്കാനോ ഉദാരമൂല്യങ്ങൾ പുലർത്താനോ കഴിയാതെ പാക്കിസ്ഥാൻ പലപ്പോഴും തകർച്ചയിലേക്ക് കൂപ്പുകുത്തി. ഇത് മുതലെടുത്ത് സൈന്യം ജനാധിപത്യ സർക്കാരുകളെ അട്ടിമറിച്ചു. എന്നാൽ ഇടറിയും കിതച്ചുമാണെങ്കിലും ഇന്ത്യ അതിന്റെ ജനാധിപത്യ, മതേതര സ്വഭാവം നിലനിർത്തി. സ്വാതന്ത്ര്യത്തിന്റെ 25–ാം വാർഷികവും 50–ാം വാർഷികവും ഒട്ടേറെ അത്ഭുതത്തോടെ തന്നെ ആഘോഷിച്ചു. സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി 2021 മാർച്ചിൽ ആരംഭിച്ച ‘ആസാദി കാ അമൃത് മഹോത്സവ’ത്തിനും ഈ സ്വാതന്ത്ര്യദിനത്തിലാണ് തിരശീല വീഴുന്നത്.
∙ ഒരു നൂറ്റാണ്ട് നീണ്ട പോരാട്ടം
ഒരു നൂറ്റാണ്ടു പിന്നിട്ട ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ഭരണത്തിന് കീഴില്‍ തിളച്ചുവന്ന ജനരോഷമാണ് 1857 ലെ ശിപായി ലഹള എന്നറിയപ്പെട്ട ഒന്നാം സ്വാതന്ത്ര്യസമരമായി പൊട്ടിത്തെറിച്ചത്. കാട്രിഡ്ജിലെ മൃഗക്കൊഴുപ്പ് എന്നത് അതിന്റെ ഒടുവിലെ കാരണങ്ങളിലൊന്ന് മാത്രമായിരുന്നു എന്ന് ചരിത്രകാരന്മാർ പറയുന്നു. അന്ന് ഈ കലാപം അടിച്ചമർത്താൻ ബ്രിട്ടീഷുകാർ ഒട്ടേറെപ്പേരെ കൊന്നുകൂട്ടി. ഇനിയൊരു കലാപം കൂടി ഉണ്ടാകാതിരിക്കാനുള്ള മുന്നറിയിപ്പ് എന്നോണമുള്ള ഒരു ശിക്ഷാവിധിയായിരുന്നു അതിലെ ഏറ്റവും ക്രൂരം. അക്കാലത്തെ പീരങ്കിത്തോക്കിന്റെ കുഴലിനു മുന്നിൽ കലാപകാരികളെ കെട്ടിവച്ച് വെടിയുതിർത്തായിരുന്നു ശിക്ഷ. ശരീരഭാഗങ്ങൾ പൊട്ടിത്തെറിച്ച് അന്തരീക്ഷത്തിൽ ചിതറും. എന്നാൽ ഈ കലാപത്തോടെ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ചിന്തകൾക്ക് പതിയെ ചൂടേറുകയാണ് ചെയ്തത്. ഇത് തിരിച്ചറിഞ്ഞ ബ്രിട്ടീഷ് ഭരണകൂടം 1874 ൽ ഈസ്റ്റ് ഇന്ത്യാ കമ്പനി പിരിച്ചുവിട്ട് ഭരണം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.
1885 ൽ ഇന്ത്യൻ നാഷനൽ കോൺഗ്രസ് രൂപീകൃതമായത് സ്വാതന്ത്ര്യ സമര പോരാട്ടങ്ങൾക്ക് ദിശ നൽകി. പ്രധാനമായും പൗരാവകാശം അനുവദിക്കുക, സാമ്പത്തിക നയങ്ങൾ ഉദാരീകരിക്കുക, ഇന്ത്യക്കാർക്കുള്ള പ്രാതിനിധ്യം കൂട്ടുക തുടങ്ങിയ കാര്യങ്ങള്‍ക്കായിരുന്നു തുടക്കത്തിൽ ഈ സംഘടന നിലകൊണ്ടത്. 1915 ൽ ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽ നിന്ന് ഇന്ത്യയിൽ തിരികെ എത്തിയതോടെ സ്വാതന്ത്ര്യപ്പോരാട്ടത്തിന് ഏകീകൃത സ്വഭാവം കൈവന്നു. 1921 ൽ അദ്ദേഹം കോൺഗ്രസിന്റെ തലപ്പത്തെത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള അഹിംസ, അക്രമരാഹിത്യം, നിസ്സഹകരണം, സത്യഗ്രഹം തുടങ്ങിയ സമരമുറകൾ ലോകം കാണുകയായിരുന്നു. അതുവരെ സമൂഹത്തിലെ മേൽത്തട്ടുകാർക്കുള്ളതായിരുന്നു കോൺഗ്രസ് എങ്കിൽ 1930കളുടെ തുടക്കത്തിൽ എല്ലാ ജനങ്ങളെയും പാർട്ടിയിൽ അംഗമാകാൻ ക്ഷണിച്ചു. ഇതോടെ കോൺഗ്രസ് വലിയ ജനകീയ പ്രസ്ഥാനമായി മാറി. ഇതിനിടയിൽ സ്വാതന്ത്ര്യത്തിനായി സായുധ മാർഗം തേടിയ ഭഗത് സിങ്ങിനെ പോലെ അനേകം പേർ രക്തസാക്ഷികളായി. ലാലാ ലജ്പത് റായിയെപ്പോലെ ജനകീയ സമരങ്ങളുടെ മുന്‍നിരയിൽ നിന്ന അനേകം പേർക്ക് പൊലീസ് മർദ്ദനത്തിലും മറ്റും ജീവൻ നഷ്ടപ്പെട്ടു. ജാലിയൻവാലാബാഗ് ഇന്നും നടുക്കുന്ന ഓർമയാണ്.
ആയുധങ്ങളുപയോഗിച്ച് കലാപങ്ങളിലൂടെയും അട്ടിമറികളിലൂടെയുമല്ല ഇന്ത്യ സ്വാതന്ത്ര്യം നേടിയത്, മറിച്ച് സ്വാതന്ത്ര്യം നൽകാതിരിക്കാൻ കഴിയില്ല എന്ന അവസ്ഥയിൽ ബ്രിട്ടീഷുകാരെ എത്തിച്ചുകൊണ്ടാണ്. ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആദ്യകാല നേതാക്കളും പിന്നീടു വന്ന മഹാത്മാ ഗാന്ധിയും ജവാഹർലാൽ നെഹ്റുവും സർദാർ പട്ടേലും അബ്ദുൾകലാം ആസാദും അടങ്ങുന്ന നേതൃനിരയും ചെയ്തത് ഓരോ നിമിഷവും ഓരോ ദിവസവും ഇന്ത്യക്കുള്ള സ്വാതന്ത്ര്യത്തെക്കുറിച്ച് ബ്രിട്ടീഷുകാരെ ഓർമിപ്പിക്കലാണ്. അതിനായി ചർച്ചകളും സംവാദങ്ങളും നടത്തി. തർക്കങ്ങളും തടസ്സങ്ങളുമുണ്ടാകുമ്പോൾ വീണ്ടും ചർച്ച നടത്താമെന്നുമുള്ള തീരുമാനത്തിലെത്തി. തങ്ങൾക്ക് മുന്നിൽ സാധ്യതയുടെ വാതിൽ ഒരിക്കലും അടയുന്നില്ല എന്ന് ഇതുവഴി ഉറപ്പുവരുത്തി. പ്രതികൂല തീരുമാനങ്ങളെ നിസ്സഹകരണം കൊണ്ടും അക്രമരഹിത പ്രതിഷേധം കൊണ്ടും അനുകൂലമാക്കി മാറ്റിച്ചു. ഈ സംവാദത്തിന്റെ പശ്ചാത്തലം കാലങ്ങളായുള്ള ഇന്ത്യൻ മൂല്യങ്ങൾ തന്നെയാണ്. ഇതാണ് ‘സൂര്യൻ അസ്തമിക്കാത്ത ബ്രിട്ടീഷ് സാമ്രാജ്യ’ത്തെ മുട്ടുകുത്തിക്കാനായി ഗാന്ധിയും നെഹ്റുവും അടക്കമുള്ള നേതൃത്തം ഉപയോഗിച്ചതും.
∙ ലോകം മുഴുവൻ വ്യാപിച്ച ആവേശം
രണ്ടു ലോകമഹാ യുദ്ധങ്ങൾക്കും ശേഷം നടന്ന ഏറ്റവും വലിയ സ്വാതന്ത്ര്യപ്പോരാട്ടമായിരുന്നു ഇന്ത്യയുടേത്. രണ്ടാംലോകമഹായുദ്ധം അവസാനിച്ചതിനു പിന്നാലെ ബ്രിട്ടന്‍ സാമ്പത്തികമായി തകർന്നു. യുദ്ധത്തിനു ശേഷം സാമ്രാജ്യം നടത്തിക്കൊണ്ടു പോകാനുള്ള സാമ്പത്തിക സ്ഥിതി ബ്രിട്ടന് ഉണ്ടായിരുന്നില്ല എന്നതും പ്രധാനമാണ്. ബ്രിട്ടന്റെ സാമ്രാജ്യത്വ ഭരണം അവസാനിക്കുന്നത് ഇതേ സമയത്തു തന്നെയാണ്. രണ്ടാം ലോകമഹായുദ്ധത്തിന് തൊട്ടുമുമ്പ് ബ്രിട്ടന്റെ ഒട്ടേറെ കോളനികൾ ബ്രിട്ടീഷ് രാജ്ഞിയുടെ മേൽക്കോയ്മ അംഗീകരിച്ചുകൊണ്ടു തന്നെ സ്വതന്ത്രമായിത്തുടങ്ങിയിരുന്നു. കോളനി ഭരണത്തിന്റെ അന്ത്യസമയത്താണ് ഇവയൊക്കെ റിപ്പബ്ലിക്കുകളാകുന്നത്. 1948ലാണ് ശ്രീലങ്ക സ്വതന്ത്രമാകുന്നത്. ശ്രീലങ്കൻ സ്വാതന്ത്ര്യ സമരത്തിലും ഇന്ത്യയിൽ ഗാന്ധിജി മുന്നോട്ടുവച്ച അക്രമരാഹിത്യത്തിന്റെയും നിസ്സഹകരണത്തിന്റെയും സാന്നിധ്യം കാണാം. അദ്ദേഹം നിരവധി തവണ ശ്രീലങ്ക സന്ദർശിക്കുകയും പ്രസംഗിക്കുകയും ചെയ്തിട്ടുണ്ട്.
1950കളോടെ ഇന്ത്യൻ സ്വാതന്ത്ര്യസമരം നൽകിയ പുത്തൻ ഉണർവ് ലോകമാകെ വ്യാപിച്ചു. അക്കാലത്ത് ഏറ്റവും കൂടുതൽ രാജ്യങ്ങളെ അടക്കിഭരിച്ചിരുന്ന ബ്രിട്ടനും ഫ്രാൻസും ആഫ്രിക്കൻ ഭൂഖണ്ഡത്തിലേത് അടക്കമുള്ള തങ്ങളുടെ കോളനികളെ സ്വതന്ത്രരാക്കാൻ ആരംഭിച്ചത് ഈ സമയത്താണ്. 1960 ൽ ഫ്രാൻസ് ആഫ്രിക്കയിൽ അടക്കി ഭരിച്ചിരുന്ന മുഴുവൻ രാജ്യങ്ങൾക്കും സ്വാതന്ത്ര്യം നൽകി. ബ്രിട്ടൻ 1951 ൽ ലിബിയ, 1956 ൽ മൊറോക്കോ, 1957 ൽ ഘാന, 1960 ൽ നൈജീരിയ എന്നീ രാജ്യങ്ങൾക്ക് സ്വാതന്ത്ര്യം നൽകി. ഇന്ത്യൻ സ്വാതന്ത്ര്യപ്പോരാട്ടത്തിന്റെ ആവേശം ദക്ഷിണേഷ്യൻ രാജ്യങ്ങളിലേക്കും വ‌്യാപിച്ചു. മ്യാൻമർ 1948ലും ഇന്തൊനേഷ്യ 1949ലും സ്വതന്ത്രമായി.
English Summary: Indian Independence, A Century-Old Struggle to Achieve Freedom from British