സ്വാതന്ത്ര്യാനന്തരം ബ്രിട്ടനിൽ നിന്നുള്ള പല ഭരണസമ്പ്രദായങ്ങളും നാം ഭരണഘടനയിൽ സ്വീകരിച്ചു. എന്നാൽ ഒഴിവാക്കിയ ചില കാര്യങ്ങളിൽ ഒന്നായിരുന്നു – ഷാഡോ കാബിനറ്റ് അഥവാ നിഴൽ മന്ത്രിസഭ. പ്രതിപക്ഷ പാർട്ടിയിലെ അംഗങ്ങൾ ചേർന്ന് സമാന്തര മന്ത്രിസഭ സൃഷ്ടിക്കുന്നതിനെയാണ് ഷാഡോ കാബിനറ്റ് എന്നു വിളിക്കുന്നത്. പ്രതിപക്ഷ നേതാവ് തലവനായിട്ടുള്ള ഷാഡോ കാബിനറ്റിൽ വിവിധ വകുപ്പ് മന്ത്രിമാർക്ക് ബദലായി മുതിർന്ന പ്രതിപക്ഷ അംഗങ്ങൾ അണിനിരക്കുകയാണു പതിവ്. കാബിനറ്റിലെ ഓരോ വകുപ്പുകളെയും നിരീക്ഷിക്കാൻ നിഴൽ പ്രതിപക്ഷാംഗമുണ്ടാകും. ഈ മന്ത്രിസഭയ്ക്ക് പ്രത്യേകിച്ചു ഭരണാധികാരമൊന്നുമുണ്ടാകില്ല. അതത് വകുപ്പുകളുടെ പ്രവർത്തനങ്ങൾ ‌ആഴത്തിൽ പഠിക്കാനും നടപടിക്രമങ്ങളെ കൃത്യമായി നിരീക്ഷിച്ചു വിമർശിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നതാണു പ്രയോജനം. ബ്രിട്ടിഷ് പാർലമെന്റിൽ, പ്രതിപക്ഷ നിരയിലെ മുൻബെഞ്ചുകാർ എന്നും ഷാഡോ കാബിനറ്റ് അംഗങ്ങൾ അറിയപ്പെടാറുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സ്വാതന്ത്ര്യാനന്തരം ബ്രിട്ടനിൽ നിന്നുള്ള പല ഭരണസമ്പ്രദായങ്ങളും നാം ഭരണഘടനയിൽ സ്വീകരിച്ചു. എന്നാൽ ഒഴിവാക്കിയ ചില കാര്യങ്ങളിൽ ഒന്നായിരുന്നു – ഷാഡോ കാബിനറ്റ് അഥവാ നിഴൽ മന്ത്രിസഭ. പ്രതിപക്ഷ പാർട്ടിയിലെ അംഗങ്ങൾ ചേർന്ന് സമാന്തര മന്ത്രിസഭ സൃഷ്ടിക്കുന്നതിനെയാണ് ഷാഡോ കാബിനറ്റ് എന്നു വിളിക്കുന്നത്. പ്രതിപക്ഷ നേതാവ് തലവനായിട്ടുള്ള ഷാഡോ കാബിനറ്റിൽ വിവിധ വകുപ്പ് മന്ത്രിമാർക്ക് ബദലായി മുതിർന്ന പ്രതിപക്ഷ അംഗങ്ങൾ അണിനിരക്കുകയാണു പതിവ്. കാബിനറ്റിലെ ഓരോ വകുപ്പുകളെയും നിരീക്ഷിക്കാൻ നിഴൽ പ്രതിപക്ഷാംഗമുണ്ടാകും. 

ഈ മന്ത്രിസഭയ്ക്ക് പ്രത്യേകിച്ചു ഭരണാധികാരമൊന്നുമുണ്ടാകില്ല. അതത് വകുപ്പുകളുടെ പ്രവർത്തനങ്ങൾ ‌ആഴത്തിൽ പഠിക്കാനും നടപടിക്രമങ്ങളെ കൃത്യമായി നിരീക്ഷിച്ചു വിമർശിക്കാനും ഈ സംവിധാനത്തിലൂടെ സാധിക്കുമെന്നതാണു പ്രയോജനം. ബ്രിട്ടിഷ് പാർലമെന്റിൽ, പ്രതിപക്ഷ നിരയിലെ മുൻബെഞ്ചുകാർ എന്നും ഷാഡോ കാബിനറ്റ് അംഗങ്ങൾ അറിയപ്പെടാറുണ്ട്.

ADVERTISEMENT

∙ ഷാഡോ കാബിനറ്റിന്റെ പ്രവർത്തനങ്ങൾ

സർക്കാരിന്റെയും കാബിനറ്റ് മന്ത്രിമാരുടെയും പ്രവർത്തനങ്ങൾ കൃത്യമായി നിരീക്ഷിക്കുക എന്നതാണ് ഷാഡോ കാബിനറ്റ് അഥവാ നിഴൽ മന്ത്രിസഭയുടെ പ്രധാന ധർമം. സർക്കാരിന്റെ ഓരോ ചുവടും നിഴൽ പോലെ പിന്തുടരുന്നതിനാലാണ് ‘നിഴൽ മന്ത്രിസഭ’യെന്ന പേര് വീണത്. ഓരോ നിഴൽമന്ത്രിയും ഒരു പ്രത്യേക മന്ത്രിയുടെയും സർക്കാർ വകുപ്പിന്റെയും പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കും. പ്രതിപക്ഷ നയങ്ങൾ മുന്നോട്ട് വയ്ക്കുന്നതും നിഴൽമന്ത്രിമാരായിരിക്കും. ഇത്തരത്തിലുള്ള നയരൂപീകരണത്തിനു പ്രതിപക്ഷ പാർട്ടിയിലെ നിഴൽമന്ത്രിമാർ ഒത്തുചേർന്ന് നിഴൽമന്ത്രിസഭകളും ചേരാറുണ്ട്.

representative image (Photo Credit : treety/istockphoto)

ഭരണം മാറി പ്രതിപക്ഷം സർക്കാർ രൂപീകരിക്കുമ്പോൾ നിഴൽ മന്ത്രിസഭയിലെ അംഗങ്ങൾ യഥാർഥ മന്ത്രിമാരായേക്കാം. അതുകൊണ്ട് തന്നെ നിയോഗിക്കപ്പെട്ട വകുപ്പുകളെ പറ്റി നടത്തിവരുന്ന ഗഹനമായ പഠനം പിന്നീട് ഭരണത്തിലേറുമ്പോൾ അവർക്ക് പ്രയോജനപ്പെടുന്നു. പെട്ടെന്ന് സർക്കാരുകൾ വീണ് പ്രതിപക്ഷം അധികാരത്തിലെത്തുന്ന അവസരങ്ങളിൽ പരിചയസമ്പന്നരിലേക്കു തന്നെ വകുപ്പുകൾ എത്തിച്ചേരുന്നത് ഗുണകരമാണെന്ന നിരീക്ഷണങ്ങൾ ഉണ്ട്. 

കൂടാതെ ഏതു സമയവും സർക്കാരിന്റെ നീക്കങ്ങളെ, പ്രത്യേകിച്ച് വകുപ്പ് തിരിച്ചുള്ളവയെ പറ്റി പഠിച്ച് പ്രവർത്തിക്കുന്നതു കൊണ്ട് പ്രതിപക്ഷത്ത് ഇരിക്കുമ്പോൾ തന്നെ മികച്ച പ്രതിരോധം തീർത്ത് പ്രവർത്തിക്കാനും കഴിയുന്നു. അതത് വകുപ്പുകളെ നിരന്തരം നിരീക്ഷിക്കുന്നത് വഴി നിഴൽ പ്രതിപക്ഷം അഴിമതിക്കെതിരെയുള്ള മികച്ച ആയുധവുമാകുന്നുമുണ്ട്. എല്ലാ വിഭാഗങ്ങളെയും പ്രതിനിധീകരിക്കാനും സർക്കാർ പദ്ധതികൾ കൂടുതൽ പേർക്ക് പ്രയോജനകരമായ രീതിയിൽ നടപ്പിലാക്കാനും ഉള്ള സാധ്യതകൾ ഇവരുടെ പ്രവർത്തനങ്ങളിലൂടെ സാധ്യമാകും.

ADVERTISEMENT

കാബിനറ്റ് മന്ത്രിമാരെപ്പോലെ എക്സിക്യൂട്ടീവ് ചുമതലകൾ ഇല്ലാത്തതിനാൽ, മിക്ക രാജ്യങ്ങളിലും നിഴൽ മന്ത്രിമാർക്ക് പൊതുഖജനാവിൽ നിന്ന് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കില്ല. പക്ഷേ ചില പ്രതിപക്ഷ പാർട്ടികൾ നിഴൽ മന്ത്രിമാർക്ക് അവരുടേതായ നിലയിൽ ശമ്പളം നൽകുന്നുണ്ട്. കൂടാതെ, ഭൂരിപക്ഷം നിയമനിർമാണ സഭകളിലും അംഗീകൃത പാർലമെന്ററി പാർട്ടികളുടെ പ്രതിനിധികളെ സഹായിക്കുന്നതിന് ഒരു നിശ്ചിത തുക പൊതുഫണ്ടിങ്ങും നൽകി വരുന്നു.

representative image (Photo Credit : RistoArnaudov/istockphoto)

∙ നിഴൽ മന്ത്രിസഭയുള്ള രാജ്യങ്ങൾ

ഓസ്ട്രേലിയ, ന്യൂസീലൻഡ്, കാന‍ഡ, ഫ്രാൻസ്, സൗത്ത് ആഫ്രിക്ക തുടങ്ങി അനേകം രാജ്യങ്ങളിൽ നിഴൽ മന്ത്രിസഭ നിലവിലുണ്ട്. ബ്രിട്ടനിലും ന്യൂസീലൻഡിലും ‘സ്പോക്സ്പഴ്സൻ’ എന്ന പേരിലാണ് അംഗങ്ങൾ അറിയപ്പെടുന്നത്. ബ്രിട്ടനിൽ പാർലമെന്റിലെ ‘ഫ്രണ്ട്ബെഞ്ചേഴ്സ്’ എന്നും വിളിക്കപ്പെടുന്നു. കാനഡയിൽ ‘ഒപ്പോസിഷൻ ക്രിട്ടിക്’ എന്നാണ് അറിയപ്പെടുന്നത്. ഓസ്ട്രേലിയൻ ലേബർ പാർട്ടിയിൽ നിഴൽ പ്രതിപക്ഷാംഗങ്ങൾ തിരഞ്ഞെടുക്കപ്പെടുന്നത് പാർട്ടിക്കുള്ളിൽ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ്. പിന്നീട് പ്രതിപക്ഷ നേതാവ് ഇവർക്ക് വകുപ്പുകൾ തിരിച്ചുനൽകും. മറ്റ് രാജ്യങ്ങളിൽ പൊതുവേ തിരഞ്ഞെടുപ്പുകളിലൂടെയല്ല, മറിച്ച് പാർട്ടിക്കകത്തെ ചർച്ചയിലൂടെ ആകും തിരഞ്ഞെടുപ്പ്.

ബ്രിട്ടനിൽ പണ്ടേയുണ്ട് നിഴൽ മന്ത്രിസഭ

ADVERTISEMENT

പത്തൊൻപതാം നൂറ്റാണ്ട് മുതൽ നിഴൽ മന്ത്രിസഭയെന്ന ആശയം ബ്രിട്ടനിൽ നിലവിൽ ഉണ്ടായിരുന്നു. ഷാഡോ കാബിനറ്റ് എന്ന പദം ആദ്യമായി ഉപയോഗിച്ചത് 1880കളിലാണ്. ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലാണ് ഷാഡോ കാബിനറ്റ് കൂടുതൽ അംഗീകൃതമായത്. ലേബർ പാർട്ടി നിഴൽ മന്ത്രിസഭയെ കൂടുതൽ ജനകീയമാക്കി.1924 ൽ ലേബർ പാർട്ടിയിലെ റംസേ മക്‌ഡൊണാൾഡ്സ് അധികാരത്തിൽ എത്തിയപ്പോൾ ‌ഷാഡോ കാബിനറ്റിനെ പ്രതിപക്ഷ ഘടനയുടെ അവിഭാജ്യഘടകമാക്കി മാറ്റുകയായിരുന്നു. 

ബ്രിട്ടീഷ് പ്രതിപക്ഷ നേതാവ് കെയ്ർ സ്റ്റാമർ (Photo by JESSICA TAYLOR / UK PARLIAMENT / AFP)

ഭരിക്കുന്നവരെ ജനങ്ങൾക്ക് മുന്നിൽ കൃത്യമായി അടയാളപ്പെടുത്താനും ഉത്തരവാദിത്തമുള്ളവരാക്കാനും വേണ്ടിയാണ് തിരഞ്ഞെടുപ്പിൽ തോറ്റ പാർട്ടികൾ നിഴൽ മന്ത്രിസഭയെ നന്നായി ഉപയോഗിച്ചത്. ഭാവിയിൽ തങ്ങളുടെ ഭരണം എങ്ങനെ ആയിരിക്കും എന്ന് ജനങ്ങൾക്ക് സൂചന കൊടുക്കാനും, നേതാക്കൾക്ക് പ്രതിപക്ഷത്തിരിക്കുമ്പോൾ തന്നെ ഭരണപരിചയം കിട്ടാനും ഉപയോഗിച്ചത് വഴി ഷാഡോ കാബിനറ്റ് വിജയമായി. പല സ്ഥലത്തും ഭരണപക്ഷം ഉണ്ടാക്കുന്ന മന്ത്രിസഭയേക്കാളും ജനങ്ങൾ ശ്രദ്ധിക്കുന്ന രീതിയിൽ നിഴൽമന്ത്രിസഭകൾ പ്രവർത്തിച്ചിട്ടുണ്ട്.

∙ ഭരണം കാത്തിരിക്കുന്ന സർക്കാർ

യുകെയിൽ 1963 മുതൽ പ്രധാനമന്ത്രിയായവരിൽ എല്ലാവരും തന്നെ നിഴൽ മന്ത്രിസഭയിലെ ഏതെങ്കിലും സ്ഥാനത്തിരുന്നവരാണ്. ലേബർ പാർട്ടിയുടെ പ്രതിപക്ഷ നേതാവായ കെയ്ർ സ്റ്റാമറിന്റെ നേതൃത്വത്തിലാണ് ബ്രിട്ടനിലെ നിഴൽമന്ത്രിസഭ നിലവിൽ പ്രവർത്തിക്കുന്നത്.

2020ൽ ബ്രിട്ടനിലെ നിഴൽ മന്ത്രിസഭയിൽ ആദ്യ സിഖ് വനിതാ എംപിയായി പ്രീതി കൗർ ഗിൽ സ്ഥാനം പിടിച്ചത് വാർത്തകളിലിടം നേടിയിരുന്നു. ലേബർ പാർട്ടി നേതാവ് ജെറമി കോർബിന്റെ നേതൃത്വത്തിലുള്ള ‘നിഴൽ മന്ത്രിസഭ’യിലാണ് രാജ്യാന്തര വികസന നിഴൽമന്ത്രിയായി പ്രീതി ഇടം പിടിച്ചത്. ‘ഭരണം കാത്തിരിക്കുന്ന സർക്കാരെ’ന്നായിരുന്നു കോർബിൻ നിഴൽമന്ത്രിസഭയെ അന്ന് വിശേഷിപ്പിച്ചത്.

പ്രീതി കൗർ ഗിൽ ( Photo Credit : PreetKaurGillMP/facebook)

∙ നിഴൽ മന്ത്രിസഭ പോലെ നിഴൽ ബജറ്റും

ഷാഡോ കാബിനറ്റിലെ നിഴൽ ധനമന്ത്രിയുടെ സ്ഥാനം വഹിക്കുന്ന വ്യക്തിയുടെ നേതൃത്വത്തിൽ നിഴൽ ബജറ്റും അവതരിപ്പിക്കും. പിന്നീട് തിരഞ്ഞെടുപ്പ് സമയത്ത് ഈ ബജറ്റ് പ്രതിപക്ഷ പാർട്ടികളുടെ മാനിഫെസ്റ്റോ ആകാറുണ്ട്.

∙ ഇന്ത്യയ്ക്ക് വേണോ നിഴൽ മന്ത്രിസഭ?

സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നിഴൽ മന്ത്രിസഭയ്ക്കുള്ള സാധ്യതകൾ വിരളമായിരുന്നു. അന്ന് പ്രബലമായ  പ്രതിപക്ഷമില്ലാതിരുന്നത് ഒരു കാരണമായി പറയപ്പെടുന്നു. ഇന്ത്യയിൽ നിഴൽ മന്ത്രിസഭ നിലവിൽ വരണമെന്ന ആവശ്യം കാലങ്ങളായി പല കോണുകളിൽ നിന്നും ഉയർന്നുകേൾക്കുന്നുണ്ട്. എന്നാൽ ഒട്ടേറെ പാർട്ടികളും മാറി മാറി വരുന്ന രാഷ്ട്രീയ സമവാക്യങ്ങളും ഉള്ള ഇന്ത്യയിൽ ഷാഡോ കാബിനറ്റ് രൂപീകരണം പ്രയാസകരമാണ് എന്നും അഭിപ്രായമുണ്ട്. 

ബ്രിട്ടനിലെ പോലെ പ്രധാനമായും രണ്ട് പാർട്ടികൾ പ്രബല സ്ഥാനത്തുള്ള (ടു പാർട്ടി സിസ്റ്റം) ഇടങ്ങളിൽ ഇത് താരതമ്യേന എളുപ്പമാണ്. പ്രതിപക്ഷ പാർട്ടികളിൽ തന്നെ ഒട്ടേറെ ഘടകക്ഷികളും പ്രാദേശിക, മത, ജാതി പ്രാതിനിധ്യങ്ങളുമുള്ള ഇന്ത്യയുടെ ബഹുസ്വര രാഷ്ട്രീയത്തിന് മുന്നിൽ ‘നിഴൽ മന്ത്രിസഭ’ വെളിച്ചം കാണാതെ പോകാനുള്ള സാധ്യതയേറെയാണ്.

വി. ഡി. സതീശൻ (ഫയൽ ഫോട്ടോ – രാഹുൽ ആർ. പട്ടം ∙ മനോരമ)

ഇന്ത്യയിൽ പലയിടങ്ങളിലും ഷാഡോ കാബിനറ്റുകൾ നിലവിൽ വരുത്താനുള്ള ശ്രമങ്ങൾ നടന്നിട്ടുണ്ട്. കേരളത്തിൽ ഉൾപ്പെടെ അത്തരത്തിലുള്ള ഒട്ടേറെ ശ്രമങ്ങളാണ് ഉണ്ടായിട്ടുള്ളത്. അടുത്തിടെയായി പ്രതിപക്ഷ നേതാവ് വി.‍ഡി.സതീശന്റെ നേതൃത്വത്തിൽ ഷാഡോ കാബിനറ്റ് മാതൃകയിൽ ടീമുകൾ നിലവിൽ വന്നിരുന്നു. പ്രധാനവകുപ്പുകളുടെ പ്രവർത്തനങ്ങളും അവർ കൈകാര്യം ചെയ്യുന്ന വിഷയങ്ങളും ഫലവത്തായി പഠിക്കുക എന്നതാണ് ലക്ഷ്യം. 

ജനങ്ങളെ ബാധിക്കുന്ന വിഷയങ്ങളിൽ ഇടപെടാൻ ഷാഡോ കാബിനറ്റ് മാതൃകയിലൂടെ വഴിയൊരുക്കുകയായിരുന്നു കോൺഗ്രസ്. നേതാക്കളുടെ ഇഷ്ടമേഖല അടിസ്ഥാനമാക്കിയായിരുന്നു വകുപ്പ് വിഭജനം. കാബിനറ്റിലെ മന്ത്രിമാർ കൈകാര്യം ചെയ്യുന്ന വകുപ്പുകൾ നിരീക്ഷിക്കാൻ ‘പ്രതിപക്ഷ ഷാഡോ കാബിനറ്റി’ലും അംഗങ്ങളെ ഒരുക്കി. പ്രതിപക്ഷ നേതാവ് ഏറ്റവുമൊടുവിൽ രൂപീകരിച്ചത് സർക്കാർ സ്ഥലം ഏറ്റെടുത്തു തുടങ്ങിയ തീരദേശ ഹൈവേയെ കുറിച്ച് പഠിക്കാനുള്ള സംഘത്തെയാണ്. 

ഇതിനു മുൻപ് 2018 ഏപ്രിലിൽ സിവിൽ സൊസൈറ്റി ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഷാഡോ കാബിനറ്റ് എന്ന ആശയം കേരളത്തിൽ  ഉയർന്നു വന്നിരുന്നു. പിണറായി വിജയൻ സർക്കാരിന്റെ നയങ്ങൾ നിരീക്ഷിക്കാൻ സാമൂഹ്യപ്രവർത്തകരുടെ നേതൃത്വത്തിൽ 11 അംഗ സമാന്തര മന്ത്രിസഭയാണ് അന്ന് രൂപീകരിച്ചത്.

ശിവ്‌രാജ് സിങ് ചൗഹാൻ (File Photo: J Suresh, Manorama)

മഹാരാഷ്ട്രയിൽ ബിജെപിയും ശിവസേനയും ചേർന്ന് വിലാസ് റാവു ദേശ്മുഖ് നയിച്ചിരുന്ന കോൺഗ്രസ് – എൻസിപി സർക്കാരിനെ നിരീക്ഷിക്കാൻ നിഴൽ മന്ത്രിസഭ ഉണ്ടാക്കിയിരുന്നു. 2005 ൽ ആയിരുന്നു ഇത്. 2014 ൽ മധ്യപ്രദേശിലെ ശിവരാജ് സിങ് ചൗഹാൻ സർക്കാരിനെതിരെ കോൺഗ്രസും നിഴൽ മന്ത്രിസഭ ആരംഭിച്ചു. ആം ആദ്മി സർക്കാരിനെ നിരീക്ഷിക്കാനായി 2015 ൽ ബിജെപിയും, കോൺഗ്രസും നിഴൽമന്ത്രിസഭകൾ ഉണ്ടാക്കിയതായി റിപ്പോർട്ടുകളുണ്ടായിരുന്നു. 

English Summary: What are the Benefits of a Shadow Cabinet? Does India need One?