ലോക്‌സഭയിൽ ഇന്ത്യയിലെ ക്രിമിനൽ കുറ്റങ്ങളുടെ ഭാവി നി‍ർണയിക്കുന്ന സുപ്രധാന മൂന്നു ബില്ലുകൾ ആഭ്യന്തര മന്ത്രി അമിത് ഷാ അവതരിപ്പിച്ചു. ബിൽ സംബന്ധിച്ച സാധ്യതകളും ഒപ്പം ഉയരുന്ന ആശങ്കകളെയും കുറിച്ച് ചർച്ചകൾ നടക്കുകയാണ്. ചില നിയമങ്ങള്‍ക്കു പുതിയ പേരിടുക മാത്രമല്ല കേന്ദ്രം ചെയ്തിരിക്കുന്നത്, അവ പുനഃക്രമീകരിക്കുകയും പുനര്‍നിർവചിക്കുകയും ചെയ്തിട്ടുണ്ട്. നിയമസംഹിതയിൽ വന്നേക്കാവുന്ന പുതിയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇന്ത്യയിലെ നിയമജ്ഞര്‍ ഒരു വശത്ത് ശ്രമിക്കുന്നു. അതേസമയം നിയമനിര്‍മാതാക്കള്‍ പുതിയ ഭേദഗതികളെ, അവശേഷിക്കുന്ന അധിനിവേശ നിയമസംഹിതയെക്കൂടി നീക്കംചെയ്യുന്ന പ്രക്രിയയായിട്ടാണ് വിശേഷിപ്പിക്കുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ബില്ലിലെ പ്രധാന ആകർഷണം സാങ്കേതികത കേന്ദ്രീകരിച്ചുള്ള കുറ്റാന്വേഷണ തന്ത്രങ്ങള്‍ക്കും വേഗത്തിലുള്ള നീതിനടപ്പാക്കലിനും ഉതകുന്ന തരത്തിലാണ് ബില്ലുകള്‍ എന്നതാണ്. എന്നാല്‍, ഇതിന്റെ കരടു രേഖകളിൽ പല കാര്യങ്ങളെക്കുറിച്ചും വേണ്ടത്ര വ്യക്തതയില്ലെന്നതാണ് സത്യം. ഉദാഹരണത്തിന് ഒരു നിയമവും ഒറ്റയ്ക്ക് (silo) വ്യാഖ്യാനിക്കാൻ സാധിക്കില്ല. ഒരോന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. ഉദാഹരണത്തിന് ബലാത്സംഗം എന്നു പറഞ്ഞാല്‍ ആ കുറ്റകൃത്യത്തിന്റെ നിര്‍വചനം ഉള്‍ക്കൊള്ളുന്നു. ഇതിനെ ആധാരമാക്കിയാണ് അധികാരികള്‍ക്ക് ഭാവി നടപടികള്‍ കൈക്കൊള്ളാനാകുക. ക്രിമിനല്‍ നിയമം എന്നു പറഞ്ഞാല്‍ അത് അതിലെ വ്യവസ്ഥകള്‍ മാത്രമല്ല. അത് ഒരാളുടെ അന്തസ്സിനു കോട്ടം തട്ടാത്ത വണ്ണം, വിവിധ രീതികളില്‍ സമൂഹങ്ങളില്‍ പരിവര്‍ത്തനം കൊണ്ടുവരുന്നതിനു വേണ്ടിയാണ്. 

പാർലമെന്റ് മന്ദിരം ( Photo by RAVEENDRAN/ AFP)
ADVERTISEMENT

കൊളോണിയല്‍ നിയമസംഹിതയുടെ അവശേഷിക്കുന്ന ഭാഗങ്ങള്‍ കൂടെ നീക്കംചെയ്യാന്‍ കെല്‍പ്പുള്ളതാണ് പുതിയ ബില്ലുകളില്‍ വിഭാവനം ചെയ്യുന്ന കാര്യങ്ങള്‍. എന്നാല്‍, ഇത് നടപ്പാക്കുമ്പോള്‍ ഉണ്ടാകാൻ പോകുന്ന തുടക്കകാല കല്ലുകടി നേരിടാന്‍ തയ്യാറെടുപ്പു വേണം. പുതിയ മാറ്റങ്ങൾ ഏതാനും മേഖലകളെ എങ്ങനെ ബാധിക്കുമെന്നു നോക്കാം. അതൊടൊപ്പം സാധാരണക്കാരുടെ ചില ആശങ്കകളും കാണാം. പുതിയ നിയമസംഹിത നടപ്പിലാക്കുമ്പോൾ അതു വിജയമാക്കാൻ നിർവഹണ രംഗത്ത് എന്തൊക്കെ അനുബന്ധ തയ്യാറെടുപ്പുകൾ വേണമെന്നും നോക്കാം. നിയമ വ്യവസ്ഥയിലെ മാറ്റം നിയമജ്ഞരെയും നിയമ വിദ്യാർഥികളെയും എങ്ങനെ ബാധിക്കുമെന്നും നോക്കാം. 

∙ സാങ്കേതിക സഹായത്തോടെ നിയമ നടപടികൾ, പക്ഷേ വ്യക്തിവിവരങ്ങളുടെ സുരക്ഷയോ?

സാങ്കേതികതയുടെ ഉപയോഗം കൂടുന്നു. ഒഴിച്ചുകൂടാനാകാത്ത ഒരു മേഖലയായി അത് മാറി. ആശയയക്കൈമാറ്റം, സാമ്പത്തിക ഇടപാടുകള്‍, വിദ്യാഭ്യാസം എന്നിവയ്ക്കു പുറമെ ആരോഗ്യപരിപാലന മേഖല വരെ സാങ്കേതിക മേഖലയുടെ സഹായം തേടുന്നു. അതിനാല്‍ത്തന്നെ സാങ്കേതിക രംഗത്തെ മാറ്റങ്ങൾ ഉള്‍പ്പെടുത്തി രാജ്യത്തിന്റെ നിയമവ്യവസ്ഥ പരിഷ്‌കരിക്കുകതന്നെ വേണം. എന്നാല്‍, കൂടുതല്‍ വ്യവസ്ഥകള്‍ ഏര്‍പ്പെടുത്തുന്നത് മാത്രം ഗുണംചെയ്യില്ല. നേരത്തേ പറഞ്ഞതു പോലെ ഇന്ത്യയുടെ ക്രിമിനല്‍ നിയമസംവിധാനം മറ്റനവധി വ്യവസ്ഥകളുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. അതിലൊന്നാണ് 2000ലെ ഐടി ആക്ട്. 

Representative Image | Credit: Wavebreakmedia/istockphoto

സമൻസ്, വാറന്റുകള്‍, എഫ്‌ഐആറുകള്‍, സ്റ്റേറ്റ്‌മെന്റ്‌സ് ഓഫ് എവിഡന്‍സ് തുടങ്ങിയ കാര്യങ്ങള്‍ക്കായി ഇലക്ട്രോണിക് രീതികള്‍ അനുവര്‍ത്തിക്കുന്നത് ബുദ്ധിപരമായ ഒരു നീക്കമാണ്. ഇന്ത്യയിലെ കോടതികളിലെല്ലാം കേസുകള്‍ കെട്ടിക്കിടക്കുന്നു എന്നത് ഒരു രഹസ്യവുമല്ല. അതിനാല്‍ത്തന്നെ രേഖകള്‍ അതിവേഗം കൈമാറപ്പെടുക എന്നത് നീതി നടപ്പാക്കലിനും ആക്കം വർധിപ്പിക്കും. സാങ്കേതിക ഉൾപ്പെടുന്ന കുറ്റകൃത്യങ്ങൾ കൂടുന്ന കാലമാണല്ലോ ഇത്. പുതിയതായി കൊണ്ടുവന്നിരിക്കുന്ന ആക്ടുകള്‍ ഒന്നും നിയമപരമായോ അല്ലാതെയോ ശേഖരിച്ചിരിക്കുന്ന ഡേറ്റ എങ്ങനെയാണ് ഉപയോഗിക്കുക എന്നതിനെക്കുറിച്ചുള്ള വിശദീകരണം നല്‍കിയിട്ടില്ല. 

ADVERTISEMENT

നിയമവിരുദ്ധായ ഹാക്കിങ്, ഫിഷിങ് (phishing) തുടങ്ങിയ ആക്രമണങ്ങള്‍ ഐടി ആക്ട്, 2000 ല്‍ വിശദീകരിച്ചിട്ടുണ്ട്. എന്നാല്‍, ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്ന വ്യക്തികളെ കാത്തിരിക്കുന്നത് എന്തു നടപടിക്രമങ്ങള്‍ ആണ് എന്ന കാര്യത്തെക്കുറിച്ച് വ്യക്തത ഇല്ല. അന്യരാജ്യങ്ങളില്‍ സ്ഥാപിച്ചിരിക്കുന്ന സെര്‍വറുകള്‍ വഴി സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെ കാര്യത്തിലും വ്യക്തതയില്ല. 

Representative Image | Credit: Chunumunu/istockphoto

നിര്‍ദ്ദിഷ്ട ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതയുടെ 2023 (സിആർപിസിക്ക് പകരമുള്ളത്) സെക്‌ഷന്‍ 173 ല്‍ എഫ്‌ഐആറുകള്‍ ഇലക്ട്രോണിക് ആയി സമര്‍പ്പിക്കാമെന്ന് പറയുന്നുണ്ടെങ്കിലും, അത് നേരത്തേ മുതല്‍, രഹസ്യാത്മകത (cryptic) വേണ്ട കേസുകളിലൊഴികെ എല്ലാത്തിലും സുപ്രീം കോടതി അംഗീകരിച്ചതാണ്. നിര്‍ദ്ദിഷ്ട നിയമം പറയുന്നത് മൂന്നു ദിവസത്തിനുള്ളില്‍ ഇന്‍ഫോര്‍മന്റ് (വിവരം നല്‍കുന്നയാള്‍) അംഗീകരിച്ചിരിക്കണം എന്നാണ്. എഫ്‌ഐആറുകള്‍ ഫയൽ ചെയ്യുന്നതിനുളള കാലതാമസം സംബന്ധിച്ച ചോദ്യങ്ങള്‍ മുൻപു പല തവണ സുപ്രീം കോടതി തീര്‍പ്പുകല്‍പ്പിച്ചതാണെങ്കിലും, ഇനിയിപ്പോള്‍ ഇലക്ട്രോണിക് ഉപകരണങ്ങളുടെ സാന്നിധ്യമുള്ളതിനാല്‍ കോടതിക്ക് എടുക്കുന്ന കാലതാമസത്തിന് കൂടുതല്‍ തെളിവു നല്‍കേണ്ടിവരും. 

∙ സമൻസ് കൈപ്പറ്റിയോ?

ഇലക്ട്രോണിക് രേഖകള്‍ക്ക് മാറ്റം വരുത്തപ്പെട്ടേക്കാം എന്നത് ഉത്കണ്ഠയുളവാക്കുന്ന മറ്റൊരു പ്രശ്‌നമാണ്. ഇലക്ട്രോണിക് രേഖകള്‍ എന്നു പറഞ്ഞാല്‍ എന്താണ് എന്നതിനെക്കുറിച്ച് വ്യക്തമായ ഒരു നിര്‍വചനവും മൂന്നു ബില്ലുകളിലും ഇല്ലെന്നുള്ളതാണ് ആദ്യ പ്രശ്‌നം. ഭാരതീയ സാക്ഷ്യ ബില്ലിന്റെ 2(സി) അനുച്ഛേദത്തിലാണ് അതിനുള്ള വ്യാഖ്യാനമുള്ളത്. ഇത്തരം നീക്കങ്ങള്‍ അനുബന്ധ പ്രക്രിയകളുടെ കാര്യത്തിലും പല സംശയങ്ങളും ബാക്കിവയ്ക്കുന്നു. ഉദാഹരണത്തിന് ഇലക്ട്രോണിക് ഉപകരണം വഴി അയക്കുന്ന സമൻസ്. നിര്‍ദ്ദിഷ്ട ഭാരതിയ നാഗരിക് സുരക്ഷാ സന്‍ഹിത 2023യുടെ സെക്ഷന്‍ 63ല്‍ ഇതു സംബന്ധിച്ച കാര്യങ്ങള്‍ ഉണ്ട്. 

Representative Image | Credit: Arindam Ghosh/istockphoto
ADVERTISEMENT

ഇപ്പോള്‍ ഒരു സമൻസ് വ്യക്തിക്കു നേരിട്ടു കൈമാറുകയോ, കുടുംബാംഗങ്ങളുടെ ആരുടെയെങ്കിലും കൈയില്‍ കൊടുക്കുകയോ, അല്ലെങ്കില്‍ കുറ്റാരോപിതന്റെ താമസസ്ഥലത്തിന്റെ എതെങ്കിലും ഭാഗത്ത് ഒട്ടിച്ചുവയ്ക്കുകയോ ആണു ചെയ്യുന്നത്. എന്നാല്‍, നിര്‍ദ്ദിഷ്ട ബില്ലില്‍ ഒരാളില്‍നിന്ന് താന്‍ ഇലക്ട്രോണിക് സമൻ‌സ് കൈപ്പറ്റി എന്നതിനുള്ള കൈപ്പറ്റൽ രസീത് എങ്ങനെ സ്വീകരിക്കാം എന്നതിനെക്കുറിച്ച് വിശദീകരിക്കുന്നില്ല. മുൻപ് വാട്‌സാപ് വഴി സമൻസ് അയച്ച ചരിത്രം പോലുമുണ്ട്. എന്നാല്‍, അതിന് നിയമസാധുത ഇല്ല. അതിനാല്‍ തന്നെ ഇലക്ട്രോണിക് ആയി സമൻസ് അയയ്ക്കുന്നതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വേണ്ടതാണ്. 

∙ എന്താണ് സൈബര്‍ കുറ്റകൃത്യം?

ചില കുറ്റകൃത്യങ്ങളുടെ നിര്‍വചനങ്ങളെക്കുറിച്ചും ഏതെല്ലാം കാര്യങ്ങളാണ് അതില്‍ ഉള്‍ക്കൊള്ളുന്നത് എന്നതിനെക്കുറിച്ചും മറ്റുമുള്ള വിവരങ്ങള്‍ മൂന്നു ബില്ലുകളിലും ഇല്ല. ഉദാഹരണത്തിന് ഭാരതീയ ന്യായ സന്‍ഹിത 2023ന്റെ സെക്ഷന്‍ 109 ല്‍ സംഘടിത (organised) കുറ്റകൃത്യത്തിന്റെ ഭാഗമായാണ് സൈബര്‍ കുറ്റകൃത്യത്തെയും പെടുത്തിയിരിക്കുന്നത്. എന്നാല്‍, നിര്‍ദ്ദിഷ്ട നിയമങ്ങളിലൊന്നും സൈബര്‍ കുറ്റകൃത്യം എന്നു പറഞ്ഞാല്‍ എന്തൊക്കെ ഉള്‍ക്കൊള്ളുന്നതാണെന്നോ അതിനുള്ള തെളിവുകള്‍ എന്തൊക്കെയാണെന്നോ നിര്‍വ്വചിച്ചിട്ടില്ല.  ഇലക്ട്രോണിക് ഉപകരണങ്ങള്‍ വഴിയുള്ള ആശയവിനിമയം എന്നതിന്റെ പരിധിയും, ഒരാളുടെ അഭിപ്രായ പ്രകടനം അല്ലെങ്കില്‍ ആവിഷ്‌കാര സ്വാതന്ത്ര്യത്തിലേക്കു കടന്നുകയറ്റം നടക്കുമോ എന്ന കാര്യത്തില്‍ ഉൽകണ്ഠ ഉണ്ടാക്കുന്നു. 

Representative Image | Credit: ismagilov/istockphoto

ഇമെയിലിന്റെ കാര്യത്തില്‍ മാത്രമല്ല, സമൂഹമാധ്യമ പോസ്റ്റുകള്‍ വഴി സ്വന്തം അഭിപ്രായം അറിയിക്കുന്നതും ഇതില്‍പ്പെടും. മള്‍ട്ടിമീഡിയ സോഫ്റ്റ്‌വെയറുകൾക്ക് അപാരമായ ശേഷിയാണ് കൈവരിക്കാനായിരിക്കുന്നത് എന്നതും ഇക്കാലത്ത് ഓര്‍മയില്‍ വയ്ക്കണം. അതിനാല്‍, ഫോട്ടോകളോ ഓഡിയോയോ വിഡിയോയോ കൃത്രിമായി മാറ്റിമറിച്ചു കാണിക്കാന്‍ എളുപ്പമാണ് എന്നതും ഉൽകണ്ഠയ്ക്കു വകനല്‍കുന്നു. നിര്‍ദ്ദിഷ്ട നിയമങ്ങള്‍ മറ്റു പല രീതിയിലും സാങ്കേതികതയെ ആശ്രയിക്കുന്നു. അത്തരം ആധുനിക രീതികള്‍ അനുവര്‍ത്തിക്കാന്‍ ഇന്ത്യന്‍ സംവിധാനത്തിന് ശേഷിയുണ്ടോ എന്ന കാര്യവും പരിഗണിക്കേണ്ടിയിരിക്കുന്നു. രാജ്യത്തെ മൊബൈല്‍ ഫോണ്‍, സമൂഹമാധ്യമ ഉപയോക്താക്കളുടെ എണ്ണം കുത്തനെ ഉയര്‍ന്നിരിക്കുന്നത് സ്വകാര്യതയ്ക്ക് കനത്ത ഭീഷണിയായി തീര്‍ന്നേക്കാമെന്ന സാഹചര്യവും ഈ മാറ്റങ്ങൾക്കു മുന്നിലുണ്ട്. നേരിട്ടോ അല്ലാതെയോ ഒരു സ്രോതസ്സില്‍നിന്നു കിട്ടിയിരിക്കുന്ന വിവരം അതില്‍ ഉള്‍പ്പെട്ടവര്‍ക്കിടയില്‍ മാത്രമായി നിന്നേക്കില്ല. 

∙ ‘നിയമഭാര’മേറും

നിയമ പഠനത്തിനായി മുന്നോട്ടുവന്നിരിക്കുന്ന യുവ നിയമവിദ്യാർഥികള്‍ക്കും മത്സരപ്പരീക്ഷകള്‍ക്കായി തയാറെടുക്കുന്നവര്‍ക്കും കനത്ത വെല്ലുവിളികളാണ് പുതിയ ബില്ലുകള്‍ ഉയര്‍ത്തുന്നത്. നേരത്തേ പഠിച്ചുവച്ച കാര്യങ്ങൾക്ക് പകരം അവർ പുതിയ കാര്യങ്ങൾ പഠിക്കേണ്ടി വരും. ഇതു ചെറിയ കാര്യമല്ല. നിയമങ്ങളുടെയും മറ്റും നമ്പറുകൾ കോടതി നടപടികളിൽ പ്രധാനമാണ്. ഇവ മാറി.  കുറ്റകൃത്യങ്ങളുടെയും നടപടിക്രമങ്ങളുടെയും സെക്‌ഷന്‍ നമ്പറുകള്‍ക്കു വന്നിരിക്കുന്ന മാറ്റം കോടതി മുറികളില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. മൂന്നു ക്രിമിനല്‍ നിയമങ്ങളിലും വന്നിരിക്കുന്ന മാറ്റങ്ങള്‍ കോടതികളുടെ ജോലിഭാരം വർധിപ്പിക്കും. 

Representative Image |Credit: gerenme/istockphoto

∙ സജ്ജമാക്കണം, ‘കല്ലുകടി’ നേരിടാൻ

സാങ്കേതികത കേന്ദ്രീകൃതമായ കാര്യങ്ങൾ ഉപയോഗിക്കുന്നവര്‍ക്ക് അതിന്റെ ഏറ്റവും പുതിയ സാധ്യതകള്‍ കൂടി അറിയാമായിരിക്കണം. കാരണം, ഈ മേഖലയില്‍ ഇടതടവില്ലാതെ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. ഇത്തരം സാഹചര്യത്തില്‍ അധികാരികള്‍ പുതിയ കാര്യങ്ങള്‍ പഠിച്ചെടുക്കുകയോ (നല്ലതും ചീത്തയും) അല്ലെങ്കില്‍ അവയെപ്പറ്റി അറിയാവുന്നവരുടെ സഹായം തേടുകയോ വേണം. അതിനാല്‍ത്തന്നെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ഇതിനായി അടിസ്ഥാനസൗകര്യ വികസനം നടത്തണം. ഇതിന് സാമ്പത്തിക സഹായവും നല്‍കണം. 

ജിൻഡാൽ ഗ്ലോബൽ ലോ സ്കൂൾ അധ്യാപിക നിമ്മി സയിറാ സക്കറിയയും ഗവേഷക ഗീതാഞ്ജലി ദിവാകറും.

കേസന്വേഷണത്തിനായി സാങ്കേതികവിദ്യ ഉപയോഗിക്കാം. അതിന് നൂതന സാങ്കേതികവിദ്യാപരമായ അടിസ്ഥാന സൗകര്യങ്ങള്‍ പൊലീസിനും ജയില്‍ അധികൃതര്‍ക്കും ലഭിക്കണം എന്നതാണ് പ്രധാനപ്പെട്ട കാര്യം. ചില സൈബർ സുരക്ഷാസങ്കേതങ്ങളെ കുറിച്ചുള്ള  അറിവ്, ഡേറ്റാബേസ് മാനേജ്‌മെന്റ് തുടങ്ങിയവയാണ് അതില്‍ ഉള്‍പ്പെടുക. ഇത്തരം ജോലികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ ഇതെല്ലാം അറിഞ്ഞിരിക്കണം. അതുപോലെ, നിയമ മേഖലയിലേക്ക് പുതിയ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്ന രീതിയിലും പുതിയ മാറ്റങ്ങള്‍ക്കനുസൃതമായ നടപടിക്രമങ്ങള്‍ ഉള്‍ക്കൊള്ളിക്കണം. 

English Summary: Bills to Replace IPC, CrPC and Evidence Act in the Era of Technology