തിരുവോണം പടിക്കലെത്തി നിൽക്കുകയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നതാണ് മലയാളി സ്വായത്തമാക്കിയിരിക്കുന്ന ഒരു ചൊല്ല്. എന്നാൽ ഇത്തവണ കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത സാഹചര്യമാണ്. ഓഗസ്റ്റില്‍ ശമ്പളം, പെൻഷൻ ഇനങ്ങളിൽ മാത്രം 6000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. പലിശ തിരിച്ചടവ് 10,000 കോടിയും. ഓണക്കാലമായതിനാൽ ക്ഷേമ പെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്ക് 3500 കോടി രൂപ വേണം. 2500 കോടിയാണു കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. 1000 കോടി കൂടി മുടക്കിയാൽ ഈ ഓണക്കാലത്തു പിടിച്ചു നിൽക്കാം. അതും അവിചാരിതമായ മറ്റു ചെലവുകൾ വരാതിരുന്നാൽ മാത്രം. മുൻകാലങ്ങളിലെപ്പോലെ എല്ലാവർ‌ക്കും ഓണക്കിറ്റെന്നൊക്കെയുള്ള ധാരാളിത്തം ഇത്തവണ ‌ഉണ്ടാകില്ല. ട്രഷറി നിയന്ത്രണം കടുപ്പിച്ചതോടെ ശമ്പളം, പെൻഷൻ, മരുന്നു വാങ്ങൽ എന്നിവ ഒഴികെയുള്ള എല്ലാ ബില്ലുകൾക്കുമേലും നിയന്ത്രണം വരും. ഇതൊക്കെ ഈ മാസത്തെ കാര്യമാണ്. മാസാവസാനമാകുന്നതോടെ ഓണം കഴിഞ്ഞു പോകും. അടുത്ത മാസത്തെ സ്ഥിതി എന്താണ്?

തിരുവോണം പടിക്കലെത്തി നിൽക്കുകയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നതാണ് മലയാളി സ്വായത്തമാക്കിയിരിക്കുന്ന ഒരു ചൊല്ല്. എന്നാൽ ഇത്തവണ കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത സാഹചര്യമാണ്. ഓഗസ്റ്റില്‍ ശമ്പളം, പെൻഷൻ ഇനങ്ങളിൽ മാത്രം 6000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. പലിശ തിരിച്ചടവ് 10,000 കോടിയും. ഓണക്കാലമായതിനാൽ ക്ഷേമ പെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്ക് 3500 കോടി രൂപ വേണം. 2500 കോടിയാണു കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. 1000 കോടി കൂടി മുടക്കിയാൽ ഈ ഓണക്കാലത്തു പിടിച്ചു നിൽക്കാം. അതും അവിചാരിതമായ മറ്റു ചെലവുകൾ വരാതിരുന്നാൽ മാത്രം. മുൻകാലങ്ങളിലെപ്പോലെ എല്ലാവർ‌ക്കും ഓണക്കിറ്റെന്നൊക്കെയുള്ള ധാരാളിത്തം ഇത്തവണ ‌ഉണ്ടാകില്ല. ട്രഷറി നിയന്ത്രണം കടുപ്പിച്ചതോടെ ശമ്പളം, പെൻഷൻ, മരുന്നു വാങ്ങൽ എന്നിവ ഒഴികെയുള്ള എല്ലാ ബില്ലുകൾക്കുമേലും നിയന്ത്രണം വരും. ഇതൊക്കെ ഈ മാസത്തെ കാര്യമാണ്. മാസാവസാനമാകുന്നതോടെ ഓണം കഴിഞ്ഞു പോകും. അടുത്ത മാസത്തെ സ്ഥിതി എന്താണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവോണം പടിക്കലെത്തി നിൽക്കുകയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നതാണ് മലയാളി സ്വായത്തമാക്കിയിരിക്കുന്ന ഒരു ചൊല്ല്. എന്നാൽ ഇത്തവണ കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത സാഹചര്യമാണ്. ഓഗസ്റ്റില്‍ ശമ്പളം, പെൻഷൻ ഇനങ്ങളിൽ മാത്രം 6000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. പലിശ തിരിച്ചടവ് 10,000 കോടിയും. ഓണക്കാലമായതിനാൽ ക്ഷേമ പെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്ക് 3500 കോടി രൂപ വേണം. 2500 കോടിയാണു കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. 1000 കോടി കൂടി മുടക്കിയാൽ ഈ ഓണക്കാലത്തു പിടിച്ചു നിൽക്കാം. അതും അവിചാരിതമായ മറ്റു ചെലവുകൾ വരാതിരുന്നാൽ മാത്രം. മുൻകാലങ്ങളിലെപ്പോലെ എല്ലാവർ‌ക്കും ഓണക്കിറ്റെന്നൊക്കെയുള്ള ധാരാളിത്തം ഇത്തവണ ‌ഉണ്ടാകില്ല. ട്രഷറി നിയന്ത്രണം കടുപ്പിച്ചതോടെ ശമ്പളം, പെൻഷൻ, മരുന്നു വാങ്ങൽ എന്നിവ ഒഴികെയുള്ള എല്ലാ ബില്ലുകൾക്കുമേലും നിയന്ത്രണം വരും. ഇതൊക്കെ ഈ മാസത്തെ കാര്യമാണ്. മാസാവസാനമാകുന്നതോടെ ഓണം കഴിഞ്ഞു പോകും. അടുത്ത മാസത്തെ സ്ഥിതി എന്താണ്?

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

തിരുവോണം പടിക്കലെത്തി നിൽക്കുകയാണ്. ‘കാണം വിറ്റും ഓണം ഉണ്ണണ’മെന്നതാണ് മലയാളി സ്വായത്തമാക്കിയിരിക്കുന്ന ഒരു ചൊല്ല്. എന്നാൽ ഇത്തവണ കാണം വിറ്റാലും ഓണം ഉണ്ണാൻ കഴിയാത്ത സാഹചര്യമാണ്. ഓഗസ്റ്റില്‍ ശമ്പളം, പെൻഷൻ ഇനങ്ങളിൽ മാത്രം 6000 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. പലിശ തിരിച്ചടവ് 10,000 കോടിയും. ഓണക്കാലമായതിനാൽ ക്ഷേമ പെൻഷൻ, ബോണസ്, അഡ്വാൻസ് എന്നിവയ്ക്ക് 3500 കോടി രൂപ വേണം. 2500 കോടിയാണു കടമെടുക്കാൻ ഉദ്ദേശിക്കുന്നത്. 1000 കോടി കൂടി മുടക്കിയാൽ ഈ ഓണക്കാലത്തു പിടിച്ചു നിൽക്കാം. അതും അവിചാരിതമായ മറ്റു ചെലവുകൾ വരാതിരുന്നാൽ മാത്രം. മുൻകാലങ്ങളിലെപ്പോലെ എല്ലാവർ‌ക്കും ഓണക്കിറ്റെന്നൊക്കെയുള്ള ധാരാളിത്തം ഇത്തവണ ‌ഉണ്ടാകില്ല.

ട്രഷറി നിയന്ത്രണം കടുപ്പിച്ചതോടെ ശമ്പളം, പെൻഷൻ, മരുന്നു വാങ്ങൽ എന്നിവ ഒഴികെയുള്ള എല്ലാ ബില്ലുകൾക്കുമേലും നിയന്ത്രണം വരും. ഇതൊക്കെ ഈ മാസത്തെ കാര്യമാണ്. മാസാവസാനമാകുന്നതോടെ ഓണം കഴിഞ്ഞു പോകും. അടുത്ത മാസത്തെ സ്ഥിതി എന്താണ്? ഒരു വ്യക്തതയുമില്ല. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സാഹചര്യം ഉണ്ടായത്? കേരളത്തിന്റെ ധനപ്രതിസന്ധി എത്രമാത്രം ആഴമേറിയതാണ്? എന്താണു മുന്നിലുള്ള വഴി? ഈ വിഷയങ്ങളെപ്പറ്റി ധനകാര്യ വിദഗ്ധയും പബ്ലിക് എക്സ്പെൻഡിചർ സമിതി മുൻ അംഗവുമായ ഡോ. മേരി ജോർജ് മനോരമ ഓൺ‌ലൈന്‍ പ്രീമിയത്തോടു പ്രതികരിക്കുന്നു. 

ഡോ. മേരി ജോർജ് ∙ ചിത്രം മനോരമ
ADVERTISEMENT

∙ കാണം വിറ്റും ഓണം ഉണ്ണണമെന്നാണല്ലോ. ഒരു ഓണക്കാലം കൂടി പടിവാതിലിലെത്തി നിൽക്കുന്നു. കേരളത്തിന് സമൃദ്ധിയുടെ നാളുകൾ ആശംസിക്കാൻ ധനകാര്യ വിദഗ്ധ എന്ന നിലയിൽ സാധിക്കുന്നുണ്ടോ?

സത്യസന്ധമായിപ്പറഞ്ഞാൽ സാധിക്കുകയില്ല. അതിൽ എനിക്കു ദുഃഖമുണ്ട്. കേരളത്തിലെ ധനപ്രതിസന്ധി 1985 മുതൽ ഇങ്ങോട്ട് കൂടിയും കുറഞ്ഞും നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ രൂക്ഷമായ ധനപ്രതിസന്ധി ഒരുകാലത്തും ഉണ്ടായിട്ടില്ല. എല്ലാ കാലവും ധനമന്ത്രിമാർ ധനപ്രതിസന്ധിയെപ്പറ്റിയും കിറ്റും ഉത്സവബത്തയും കൊടുക്കാനുള്ള ബുദ്ധിമുട്ടുകളെപ്പറ്റിയും പറയാറുണ്ട്. എന്നാൽ ഇതൊന്നും കൊടുക്കാൻ കഴിയില്ലെന്നു തീർത്തു പറയുന്ന ഒരവസ്ഥയിൽ വരെ ഒരു ഘട്ടത്തിൽ സർക്കാർ എത്തിച്ചേർന്നു.

കേരളത്തിലെ നിത്യോപയോഗ സാധനങ്ങൾക്ക് 30 മുതൽ 300 ശതമാനം വരെയാണ് വിലക്കയറ്റം അനുഭവപ്പെടുന്നത്. ഒരു വീട്ടമ്മയായ എനിക്കറിയാം ഈ വിലക്കയറ്റം എത്രമാത്രം ദുഃസ്സഹമാണെന്ന്. ഞാൻ ഒരു കോളജ് അധ്യാപികയായിരുന്നു, എനിക്ക് പെൻഷനുണ്ട്. അതുപോലെയല്ല സാധാരണ വീട്ടമ്മമാർ. പലർക്കും സ്വന്തമായി വരുമാനമില്ല. സാമൂഹിക സുരക്ഷാ പെൻഷനാണെങ്കിൽ 3 മാസമായി കുടിശികയിലാണ്. ഇത്തരം വീടുകളിലെ അവസ്ഥ നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ.

സപ്ലൈകോയുടെ കീശ കാലിയാണ്. 4436 കോടി രൂപയാണ് സപ്ലൈകോയ്ക്ക് സർക്കാർ കൊടുക്കാനുള്ളത്. സപ്ലൈകോ 15,500 ടൺ അരിക്കു വേണ്ടി ക്വട്ടേഷൻ വിളിച്ചപ്പോൾ കിട്ടിയത് 5500 ടൺ അരി മാത്രമാണ്. ക്വട്ടേഷൻ ആരും എടുക്കാത്തതിനു കാരണം അവർക്കൊക്കെ നേരത്തേ അരിയെടുത്ത വകയിൽ ധാരാളം പണം കൊടുക്കാനുള്ളതുകൊണ്ടാണ്. ഇതിൽനിന്നു മനസ്സിലാക്കേണ്ട ഒരു വസ്തുത കൂടിയുണ്ട്. ഇവിടെയുള്ള മൊത്തവിതരണക്കാർ പൂഴ്ത്തിവയ്പ് തുടങ്ങിയിട്ടുണ്ടെന്നതാണത്. ലീഗൽ മെട്രോളജി വകുപ്പു മാത്രമല്ല, അതിനേക്കാൾ വലിയ ശക്തികൾ വന്നാലും പൂഴ്ത്തിവയ്പും കരിഞ്ചന്തയും കേരളത്തിലുണ്ടാകുമെന്നതിന്റെ വ്യക്തമായ സൂചനയാണിത്. 

പാലക്കാട്ടെ സപ്ലൈകോ സൂപ്പർമാർക്കറ്റുകളിലൊന്നില്‍ പയറുവർഗങ്ങൾ ഉൾപ്പെടെയുള്ള സാധനങ്ങൾ വച്ചിരുന്ന റാക്കുകൾ ഒഴിഞ്ഞ നിലയിൽ. ഫയൽ ചിത്രം: മനോരമ
ADVERTISEMENT

സപ്ലൈകോയ്ക്കു കൊടുക്കാനുള്ള കുടിശികയിൽ 816 കോടി കൊടുക്കുമെന്നാണു പറയുന്നത്. നെൽകർഷകർക്കുള്ള കുടിശികയിൽ 800 കോടി കൊടുക്കാമെന്നും പറയുന്നു. മഞ്ഞ കാർഡുകാർക്കു മാത്രം ഓണക്കിറ്റ് നൽകാനാണു തീരുമാനം. മൂന്നു ഗഡു സാമൂഹിക സുരക്ഷാ പെൻഷൻ നൽകാനുള്ളതിൽ രണ്ടു ഗഡു നൽകുമെന്നും പറയുന്നു. അതിനുതന്നെ 1762 കോടി വേണ്ടി വരും. ആ പണം മുഴുവൻ വിപണിയിലേക്കു വരും. കാരണം അതു പാവപ്പെട്ടവരുടെ കൈയിൽ എത്തുന്ന പണമാണ്. അവർ കുറേക്കാലമായി വാങ്ങാൻ കരുതിയിരിക്കുന്ന ഒരുപാടു കാര്യങ്ങളുണ്ട്. അതു വിപണിയിൽ ഒരു ഉണർവുണ്ടാക്കും. പലതരത്തിലുള്ള തൊഴിൽ സാധ്യതയും അത് തുറക്കും.

സാധാരണക്കാർ പണമടച്ചില്ലെങ്കിൽ വൈദ്യുതി ബോർഡ് ഫ്യൂസ് ഊരാറുണ്ട്. എന്നാൽ വൻ കുടിശിക വരുത്തുന്ന സർക്കാർ സ്ഥാപനങ്ങളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നില്ല.

അതുപോലെ കെഎസ്ആർടിസിക്കാരുടെ ശമ്പളം ഓഗസ്റ്റ് അഞ്ചാം തീയതിക്കു മുൻപു കൊടുക്കാമെന്നു കോടതിയിൽ പറഞ്ഞതാണ്. അതു കൊടുത്തിട്ടില്ല. അവർക്ക് ജൂണിലെ കുടിശികയും ജൂലൈയിലെ ശമ്പളവും കൊടുക്കണമെങ്കിൽ 100 കോടിയോളം രൂപ വേണ്ടിവരും. ഈ ചെലവുകൾക്കായി 2000 കോടി കടമെടുക്കാനുള്ള നീക്കത്തിലാണ് സർക്കാർ. എന്നാൽ ചെലവുകൾ ഈ തുകയിൽ ഒതുങ്ങി നിൽക്കില്ല. മാത്രമല്ല, വലിയ പലിശയ്ക്കാണ് ഈ കടമെടുക്കുന്നത്. അതു നമ്മുടെ കടക്കെണിയിലേക്കുള്ള പോക്ക് വേഗത്തിലാക്കും. ഈ പലിശകൾ കൊടുത്തു തീർക്കണമെങ്കിൽ അതിനു വീണ്ടും കടമെടുക്കേണ്ടി വരും. ഇങ്ങനെ വരുന്നത് തീർച്ചയായും കെടുകാര്യസ്ഥതയുടെ ലക്ഷണമാണ്. 

∙ മുൻകാലങ്ങളിലേക്കാൾ രൂക്ഷമായ ധനപ്രതിസന്ധിയാണെന്നു പറഞ്ഞല്ലോ. അതിലേക്കു നയിച്ച കാരണങ്ങൾ എന്തൊക്കെയാണ്?

ഈ സർക്കാർ വന്ന നാൾ മുതൽ ധൂർത്തും കെടുകാര്യസ്ഥതയും കൂടുതലാണ്. അതിന്റെ ഉദാഹരണമാണ് 40 വാഹനങ്ങളുടെ അകമ്പടിയോടെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി. ഈ സർക്കാർ വന്ന കാലം മുതൽ ഇന്ധനവില ഉയർന്ന തോതിലാണ്. കടുത്ത പ്രതിസന്ധിയുള്ള ഒരു സംസ്ഥാനത്ത് ഇതു കുറ്റകരമായ ധൂർത്താണെന്നു പറയാതെ വയ്യ. ഒരു ജനസേവകൻ ജനങ്ങളെ ഭയക്കുന്നുവെങ്കിൽ എന്തിനാണ് ആ സ്ഥാനത്ത് ഇരിക്കുന്നതെന്ന് സങ്കടത്തോടെ ചോദിച്ചു പോവുകയാണ്. സ്വന്തം ഉത്തരവാദിത്തം മറന്നുകൂടാ എന്നാണ് എനിക്ക് അദ്ദേഹത്തെ ഓർമപ്പെടുത്താനുള്ളത്.

ഗതാഗതത്തിനു തുറന്നു കൊടുത്ത ശേഷം നണിച്ചേരിക്കടവ്–മുല്ലക്കൊടിപ്പാലത്തിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹനവ്യൂഹം‍ കടന്നുപോകുന്നു. ഫയൽ ചിത്രം:മനോരമ
ADVERTISEMENT

കോൺഗ്രസിൽ ഒരുപാടു കാലം ഉറച്ചു നിൽക്കുകയും കേരളത്തിലും കേന്ദ്രത്തിലും മന്ത്രിയാവുകയും ചെയ്ത ഒരു നേതാവ് സിപിഎമ്മിനോട് അനുഭാവം കാണിച്ചപ്പോൾ അദ്ദേഹത്തെ എല്ലാ ചെലവുകളും വഹിച്ചുകൊണ്ട് ഡൽഹിയിൽത്തന്നെ ഒരു ലെയ്സൺ ഓഫിസറായി നിയമിച്ചതെന്തിനാണെന്ന് ചിന്താശക്തിയുള്ള ആരും ചോദിച്ചു പോകുന്ന കാര്യമാണ്. ആ ലെയ്സൺ ഓഫിസർ ഡൽഹിയിൽ ഇരുന്നതുകൊണ്ട് കേരളത്തിന് എന്തുഗുണം കിട്ടിയെന്നു പറയാമോ ആർക്കെങ്കിലും. ഇത്തരം ധനധൂർത്തുകളെപ്പറ്റി എണ്ണിയെണ്ണി പറയാവുന്ന ഒട്ടേറെ ഉദാഹരണങ്ങളുണ്ട്. ഒരു കേന്ദ്ര കാബിനറ്റ് മന്ത്രിക്ക് 17 പഴ്സനൽ സ്റ്റാഫുക‌‌‌‌ൾ മാത്രമാണുള്ളത്. ഇവിടെ മുഖ്യമന്ത്രിക്കു മാത്രം മുപ്പതിലേറെ പഴ്സനൽ സ്റ്റാഫുകളുണ്ട്. അവർക്കു വേറെ സ്റ്റാഫുകൾ.

കേരളത്തെ ഒരു ഡിജിറ്റൽ ഹബ് ആക്കുമെന്നാണ് മറ്റൊരു പ്രഖ്യാപനം. പിഎസ്‌സി നിയമനത്തിൽ ഓൺലൈനിലാണ് അപേക്ഷ ക്ഷണിക്കുന്നത്.എന്നാൽ പിഎസ്‌സി അംഗങ്ങളുടെ എണ്ണം 22 ആണിവിടെ. ഐഎഎസ് ഉൾപ്പെടെ 22 തരം അഖിലേന്ത്യാ പരീക്ഷകൾ നടത്തുന്ന സ്ഥാപനമാണ് യുപിഎസ്‌സി. അതിൽ 11 അംഗങ്ങളേയുള്ളൂ. ഇഷ്‍ടക്കാരെ അധികാര സ്ഥാനങ്ങളിൽ തിരുകിക്കയറ്റി അവരുടെ പോക്കറ്റുകൾ ഇഷ്ടം പോലെ നിറച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ജനം നൽകുന്ന നികുതി ചെലവിടുന്നത്. ഖജനാവിലെ പണം കേരളത്തിലെ ദരിദ്ര വിഭാഗങ്ങളെ ധനപരമായി ശാക്തീകരിക്കാനാണ് എന്ന വിചാരം ഇല്ലാതെ അക്കൂട്ടരെ മറന്നുകൊണ്ടുള്ള കളിയാണ് ഇവിടെ നടക്കുന്നത്. 

ധനമന്ത്രി കെ. എൻ. ബാലഗോപാൽ ∙ ചിത്രം:മനോരമ

∙ ധനപ്രതിസന്ധിയെപ്പോലെ വിലക്കയറ്റവും രൂക്ഷമാണല്ലോ. അതിന്റെ കാരണങ്ങൾ വിശകലനം ചെയ്യാനാവുമോ?

ഇന്ത്യയിൽ ഉടനീളം വിലക്കയറ്റമുണ്ട്. രാജ്യാന്തര രംഗത്തെ സ്ഥിതിയും ഇതുതന്നെയാണ്. അത് ഇന്ത്യയിലെ മറ്റ് ഏതു സംസ്ഥാനങ്ങളേക്കാളും ബാധിക്കുക കേരളത്തെത്തന്നെയാകും. കാരണം കേരളം ഒരു ഉപഭോക്തൃ സംസ്ഥാനമാണ്. നമുക്ക് ആവശ്യമായ പച്ചക്കറി, പലവ്യഞ്ജനങ്ങൾ, വസ്ത്രങ്ങൾ എന്നിവയിൽ 80 ശതമാനത്തിലേറെ സംസ്ഥാനത്തിനു പുറത്തു നിന്നു കൊണ്ടുവരേണ്ടവയാണ്. അതുകൊണ്ട് ഓണം വരുന്നു എന്നു കേട്ടാൽ മറ്റു സംസ്ഥാനങ്ങൾ ദൗർലഭ്യമില്ലെങ്കിൽപോലും അങ്ങനെ അഭിനയിക്കാറുണ്ട്. ഇത്തവണ യഥാർഥത്തിൽ അങ്ങനെയല്ല കാര്യങ്ങൾ. മറ്റു സംസ്ഥാനങ്ങളിലും പ്രതിസന്ധിയുണ്ട്.

പ്രളയത്തിൽ വലഞ്ഞിരിക്കുകയാണ് ഉത്തരേന്ത്യ. അതുകാരണം ഭക്ഷ്യധാന്യ ഉൽപാദനത്തിൽ വലിയ കുറവാണുണ്ടായിരിക്കുന്നത്. 2022 ഫെബ്രുവരി മാസത്തിലാണ് യുക്രെയ്ൻ യുദ്ധം ആരംഭിച്ചത്. 2022 സെപ്റ്റംബറിലെത്തിയപ്പോൾ ഭക്ഷ്യവിലക്കയറ്റം 33 ശതമാനമായി വർധിച്ചുവെന്നാണ് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യപദ്ധതി കണ്ടെത്തിയ കണക്ക്. യുദ്ധം ഇപ്പോഴും തീർന്നിട്ടില്ല. അതിന്റെ ഫലമായി റഷ്യയ്ക്ക് ഉപരോധം ഏർപ്പെടുത്തിയിരുന്നു.

ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റി അയയ്ക്കുന്ന 3 രാജ്യങ്ങളിലൊന്നാണ് റഷ്യ. ഇന്ധനം കിട്ടാതായതോടെ രാജ്യാന്തര തലത്തിൽ ഇന്ധന ക്ഷാമം രൂക്ഷമാണ്. പെട്രോളിയം ഉൽപന്നങ്ങളുടെ വില വർധിക്കുമ്പോൾ എല്ലാ ഉൽപന്നങ്ങളുടെയും ഗതാഗതച്ചെലവ് വർധിക്കും. അതു വിലക്കയറ്റത്തിലേക്കു നയിക്കും. ഏറ്റവും കൂടുതൽ ഭക്ഷ്യധാന്യങ്ങൾ ഉൽപാദിപ്പിക്കുന്ന രാജ്യങ്ങളാണ് റഷ്യയും യുക്രെയ്നും. യുക്രെയ്ൻ യൂറോപ്പിലേക്കും ആഫ്രിക്കൻ രാജ്യങ്ങളിലേക്കും വൻതോതിൽ ‌ഭക്ഷ്യധാന്യങ്ങൾ കയറ്റി അയയ്ക്കുന്നുവെന്നു മാത്രമല്ല, യുഎൻ ഭക്ഷ്യ പദ്ധതിയിലേക്ക് 11.5 കോടി ടൺ ഗോതമ്പ് വിതരണം ചെയ്യുന്നുമുണ്ട്.

റഷ്യയിലെ ഗ്യാസ്പ്രോമിന്റെ ഓയിൽ റിഫൈനറികളിലൊന്ന്. ഏറ്റവും കൂടുതൽ പെട്രോളിയം കയറ്റി അയയ്ക്കുന്ന 3 രാജ്യങ്ങളിലൊന്നാണ് റഷ്യ. (ചിത്രം: Natalia KOLESNIKOVA / AFP)

ഭക്ഷ്യധാന്യക്കമ്മിയുള്ള 120 പാവപ്പെട്ട രാജ്യങ്ങളിലേക്ക് യുഎൻ ഭക്ഷ്യ പദ്ധതിയിൽനിന്ന് ഗോതമ്പ് നൽകുന്നുണ്ട്. അതിൽ വലിയ ഭാഗം യുക്രെയ്നാണു വഹിക്കുന്നത്. ഇപ്പോൾ അതു നൽകാൻ കഴിയാത്ത സ്ഥിതി‌യാണെന്നു മാത്രമല്ല യുക്രെയ്ൻതന്നെ പട്ടിണിയിലാണോയെന്നു സംശയമുണ്ട്. ഇങ്ങനെ ഒരു സാഹചര്യത്തിൽ ഇന്ത്യയിൽനിന്ന് ബസുമതി അരി ഒഴികെയുള്ള എല്ലാ ഭക്ഷ്യധാന്യങ്ങളുടെയും കയറ്റുമതി നിരോധിച്ചിരിക്കുകയാണ്. ഈ നിരോധനം തൽക്കാലത്തേക്കു മരവിപ്പിച്ചു കൂടേയെന്നാണ് രാജ്യാന്തര നാണ്യനിധി ഉൾപ്പെടെ ചോദിക്കുന്നത്. കാരണം രാജ്യാന്തരതലത്തിൽ അത്രയ്ക്കു കടുത്ത ഭക്ഷ്യക്ഷാമമാണു നിലവിലുള്ളത്. എന്നാൽ പ്രധാനമന്ത്രി നരേന്ദ്രമോദി തീരുമാനത്തിൽ ഉറച്ചു നിൽക്കുകയാണ്. 

കടത്തിൽ ജനിക്കുകയും കടത്തിൽ ജീവിക്കുകയും കടത്തിൽ മരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യയിലെ കൃഷിക്കാരെന്നു പറയാറുണ്ട്. കേരളത്തിലെ കർഷകരുടെ കാര്യത്തിൽ അതു പൂർണമായി ശരിയാണ്.

കേന്ദ്ര സർക്കാരിന്റെ കണക്കനുസരിച്ച് അരിയും ഗോതമ്പും മറ്റു ധാന്യങ്ങളുമുൾപ്പെടെയുള്ള ഇന്ത്യയുടെ ഈ വർഷത്തെ ഭക്ഷ്യോൽപാദനം 33.05 കോടി ടണാണ്. കഴിഞ്ഞ വർഷത്തേക്കാൾ 1.55 കോടി അധികമാണിത്. എന്നിട്ടും എന്തുകൊണ്ടാണ് ഭക്ഷ്യധാന്യങ്ങളുടെ കയറ്റുമതി നിരോധിച്ചത്? അതിനു കാരണം ഉത്തരേന്ത്യയിലെ വെള്ളപ്പൊക്കവും പ്രളയവുമാണ്. കഴിഞ്ഞ 45 വർഷത്തിനിടയ്ക്കു കാണാത്ത പ്രകൃതിദുരന്തമാണ് ഡൽഹിയിൽത്തന്നെ ഉണ്ടായത്. അടുത്ത വർഷത്തെ കൃഷിയും വെള്ളത്തിലാകുമെന്നു മനസ്സിലാക്കിയുള്ള മുൻകരുതലാണിത്. ഇത്തരം സാഹചര്യത്തിൽ ഉപഭോക്ത‍ൃ സംസ്ഥാനമായ കേരളത്തിൽ വിലക്കയറ്റം വളരെ അധികമായിരിക്കുമെന്നു മനസ്സിലാക്കാൻ വലിയ ധനകാര്യ വിദഗ്ധരൊന്നും ആകേണ്ട കാര്യമില്ല.

∙ കേരളം ഭക്ഷ്യസ്വയംപര്യാപ്തതയെക്കുറിച്ച് ഗൗരവമായി ചിന്തിക്കേണ്ട സമയമായില്ലേ. അതുമായി ബന്ധപ്പെട്ട് ഈ സർക്കാർ മുന്നോട്ടുവച്ച് രണ്ടു മുദ്രാവാക്യങ്ങളുണ്ട്. അതിലൊന്ന് ‘ഓണത്തിന് ഒരുമുറം പച്ചക്കറി’യെന്നതാണ്. മറ്റൊന്ന് ‘ഞങ്ങളും കൃഷിയിലേക്ക്’. ആദ്യത്തേത് പച്ചക്കറിയിലെ സ്വയംപര്യാപ്തതയും മറ്റൊന്നു ഭക്ഷ്യധാന്യങ്ങളിലെ സ്വയംപര്യാപ്തതയും. അതൊക്കെ എത്രമാത്രം യാഥാർഥ്യമായിട്ടുണ്ട്‌.

ഓണത്തിന് ഒരുമുറം പച്ചക്കറിയെന്ന് കൃഷിമന്ത്രി പറഞ്ഞത് നാം കേട്ടതാണ്. ഈ മുദ്രാവാക്യം മന്ത്രി പറഞ്ഞാലും ഇല്ലെങ്കിലും ഇവിടുത്തെ കുടുംബശ്രീ കർഷകർ കൃഷിയിറക്കുമായിരുന്നു. അത് ഇപ്പോൾ പലഭാഗത്തും കാണാനില്ല. അതിന്റെ പ്രധാന കാരണം ഹോർട്ടികോർപ് പച്ചക്കറികൾ ഇവിടെനിന്നു സംഭരിക്കുന്നതിനു പകരം തമിഴ്നാടു പോലുള്ള സംസ്ഥാനങ്ങളിൽനിന്നു സംഭരിക്കുന്നതാണ്. അതുകാരണം ഇവിടുത്തെ കർഷകർക്കു വിപണി നഷ്ടപ്പെട്ടിരിക്കുകയാണ്. ഓണം വരുമ്പോൾ മാത്രം വിപണി ഉണ്ടായാൽ പോരല്ലോ; എല്ലായിപ്പോഴും വിപണി വേണം. എന്നാൽ ഹോർട്ടികോർപിന്റെ നിലപാടു കാരണം പച്ചക്കറിക്കൃഷിയിൽനിന്നു കർഷകർ പിന്നാക്കം പോയി.

തിരുവനന്തപുരത്ത് കൃഷി വകുപ്പിന്റെ ‘ഓണത്തിന് ഒരു മുറം പച്ചക്കറി’ പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം സെക്ര‍ട്ടേറിയറ്റ് അങ്കണത്തിൽ പച്ചക്കറിത്തൈ നട്ടു മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നു. ഫയല്‍ ചിത്രം: റിങ്കുരാജ് മട്ടാഞ്ചേരിയിൽ ∙മനോരമ

മറ്റൊന്നു കേരളത്തിലുള്ളവരുടെ മടിയാണ്. അടുത്തിടെ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ കണക്കുകൾ പുറത്തുവന്നിരുന്നു. ജൈവകൃഷി ചെയ്യുന്നുവെന്ന വാദം ശരിയല്ലെന്നാണ് അതിലെ കണ്ടെത്തൽ. ജൈവകൃഷി ഉൽപന്നങ്ങളിലും അല്ലാത്ത ഉൽപന്നങ്ങളിലും കീടനാശിനിയുടെ അളവ് ഒരുപോലെയാണെന്നാണു കണക്കുകൾ വ്യക്തമാക്കുന്നത്. സ്വന്തം ആവശ്യത്തിനുള്ള പച്ചക്കറി സ്വന്തം മട്ടുപ്പാവിൽ ഉണ്ടാക്കുകയാണെങ്കിൽ ഇത്തരത്തിൽ വിഷം വിഴുങ്ങൽ ഒഴിവാക്കാനാകും. അത്തരം ഒരു സംസ്കാരം എങ്ങനെ വളർത്തിയെടുക്കുമെന്നു വ്യക്തമല്ല. എല്ലാതരം ജീവിതശൈലീ രോഗങ്ങൾ വന്നിട്ടും മലയാളി അതിനു തയാറാകുന്നില്ലെന്നതാണു വസ്തുത. 

പച്ചക്കറി പോലെത്തന്നെ പ്രധാനമാണ് ഭക്ഷ്യധാന്യവും. കടത്തിൽ ജനിക്കുകയും കടത്തിൽ ജീവിക്കുകയും കടത്തിൽ മരിക്കുകയും ചെയ്യുന്നവരാണ് ഇന്ത്യയിലെ കൃഷിക്കാരെന്നു പറയാറുണ്ട്. കേരളത്തിലെ കർഷകരുടെ കാര്യത്തിൽ അതു പൂർണമായി ശരിയാണ്. ഓരോ സീസണിലും ആഭരണങ്ങൾ പണയംവച്ചാണ് അവർ കൃഷിയിറക്കുന്നത്. സംഭരണവില കിട്ടുമ്പോൾ അതു തിരികെ എടുക്കുന്നു. വീണ്ടും സ്വർണം ബാങ്കിലേക്കു പോകുന്നു. അതു തിരികെ എടുക്കാൻ സർക്കാർ പൈസ കൊടുത്തില്ലെങ്കിൽ എന്തു ചെയ്യും? അതാണ് ഈ ഓണക്കാലത്തു കാണുന്നത്. 

പാലക്കാട്ടെ പാടശേഖരങ്ങളിലൊന്നിൽ കൊയ്ത്ത് ആരംഭിച്ചപ്പോൾ. ∙ ചിത്രം:മനോരമ

കേരളത്തിലെ അരി ഉൽപാദനം 2021–22 ൽ ആറു ലക്ഷം ടണ്ണിനു മുകളിലായിരുന്നു. എന്നാൽ 2022–23 ആയപ്പോൾ അതിനു താഴെ പോയി. ഉള്ളതു പോലും സംഭരിക്കുന്നില്ല. അതാണു കേരളത്തിലെ അവസ്ഥ. ഇനിയും അരിയുടെ ഉൽപാദനം കുറയും. കാരണം, ഉൽപാദിപ്പിച്ചിട്ട് ആരെടുക്കാനെന്നാണ് കർഷകർ ആലോചിക്കുന്നത്. സ്വാമിനാഥൻ കമ്മിഷന്റെ റിപ്പോർട്ട് പ്രകാരം 23 കാർഷിക ഉൽപന്നങ്ങളാണ് സംഭരണവില നൽകി കേന്ദ്രം സംഭരിക്കുന്നത്. അതിൽ കേരളത്തിൽനിന്ന് സംഭരിക്കാനാകുന്നത് അരിയും നാളികേരവും മാത്രമാണ്. അതുപോലും ഇവിടെ സംഭരിക്കുന്നില്ല.

കേരളത്തിൽ നെല്ലിന്റെ സംഭരണവിലയായ 1200 കോടി രൂപ കുടിശികയാണ്. 800 കോടി രൂപ ഉടനെ കൊടുക്കുമെന്നാണു പറഞ്ഞിരിക്കുന്നത്. സംഭരണവില പൂർണമായി കൊടുത്തു തീർത്താൽ മാത്രമേ കർഷകർക്കു കൃഷി ഇറക്കാൻ സാധിക്കൂ.‌ നെല്ലു സംഭരിച്ച് അതിന്റെ രസീത് കേന്ദ്രത്തിലെത്തിച്ചാൽ ആ തുക അപ്പോൾത്തന്നെ അനുവദിക്കും. എന്നാൽ സംഭരിച്ചതിന്റെ രസീത് അവിടെ എത്തണമല്ലോ. 35 ലക്ഷം കർഷകർ ജീവിക്കുന്നത് തെങ്ങിനെ ആശ്രയിച്ചാണ്. നാളികേര സംഭരണവും കൃത്യമായി നടക്കുന്നില്ല. ഇതൊക്കെ ഈ ഓണം വിപണിയെ കൂടുതൽ ദരിദ്രമാക്കും. വിലക്കയറ്റവും രൂക്ഷമാകും.

∙ ഉത്തരേന്ത്യയിലെ പ്രളയം, യുക്രെയ്ൻ യുദ്ധമുൾപ്പെടെയുള്ള രാജ്യാന്തര പ്രശ്നങ്ങൾ എന്നിവ കേരളത്തിലെ ഭക്ഷ്യപ്രതിസന്ധി രൂക്ഷമാക്കിയിട്ടുണ്ടെന്നതു വസ്തുതയാണല്ലോ. കേരളത്തിലേക്ക് ആവശ്യത്തിനു ഭക്ഷ്യധാന്യങ്ങൾ ലഭ്യമല്ലാത്ത സ്ഥിതിയുണ്ട്. ഇതിനെ എങ്ങനെയാണു നേരിടാനാവുക. 

2013ലെ ഭക്ഷ്യസുരക്ഷാ നിയമപ്രകാരം അരി, ഗോതമ്പ്, അഞ്ചുതരം പയർ വർഗങ്ങൾ എന്നിവ 68% ജനങ്ങൾക്ക് ആവശ്യമായി വരുമ്പോൾ നൽകണമെന്നാണ്. അതു പ്രകാരം അരിയും ഗോതമ്പും കിട്ടാൻ കേരളത്തിന് അവകാശമുണ്ട്. അതു നിഷേധിക്കാൻ കേന്ദ്രത്തിനു സാധ്യമല്ല. നമ്മുടെ കൃഷി വകുപ്പിന്റെ കണക്കനുസരിച്ച് അരിയുടെയും ഗോതമ്പിന്റെയും ഉ‌ൽപാദനം കുറഞ്ഞിട്ടി‌ല്ല. എന്നിട്ടും അതു തരില്ലെന്നു കേന്ദ്ര സർക്കാർ പറഞ്ഞാൽ അതിന്റെ ന്യായാന്യായങ്ങൾ പറയാൻ അവർ ബാധ്യസ്ഥരാണ്. അതിനെതിരെ സുപ്രീം കോടതിയെ സമീപിക്കുകയാണു സംസ്ഥാനം ചെയ്യേണ്ടത്. 

∙ ജിഎസ്ടി നടപ്പിലാക്കിയതോടെ സംസ്ഥാനത്തിന്റെ വരുമാന സ്രോതസ്സുകൾ തടസ്സപ്പെട്ടതു ധനപ്രതിസന്ധിക്കു കാരണമല്ലേ? എന്താണു സംസ്ഥാനത്തിനു മുന്നിൽ ഇനിയുള്ള മാർഗങ്ങൾ?

വിഭവസമാഹരണം കാര്യക്ഷമമല്ലാത്തതാണ് കേരളത്തിലെ ധനപ്രതിസന്ധിക്കു പ്രധാന കാരണം. പൊതുവേ കടമെടുക്കാനാണ് ഇവിടെയുള്ളവർക്ക് ഉത്സാഹം. അങ്ങനെയുള്ളവർ കഷ്ടപ്പെട്ടു നികുതി പിരിച്ചെടുക്കാൻ തയാറാവില്ല. ജിഎസ്ടിയിൽ ചേക്കാറാത്ത 5 നികുതികളാണു പ്രധാനമായുള്ളത്. അത് നികുതിവരുമാനത്തിന്റെ 55 ശതമാനത്തോളം വരും. ഇന്ധനം, മദ്യം, ജലം, വൈദ്യുതി, ഭൂമി എന്നിവയിൽനിന്നുള്ള വരുമാനമാണ് ഇതിലുൾപ്പെടുന്നത്. ഈ അഞ്ച് ഇനങ്ങളും സംസ്ഥാന സർക്കാരിന്റെ കൈയിൽത്തന്നെയാണ്.കഴിഞ്ഞ ബജറ്റിൽ ഈ ഇനങ്ങളിൽ പരമാവധി നികുതി വർധിപ്പിച്ചിട്ടുണ്ട്. എന്നാൽ യുക്തിസഹമായി ആലോചിച്ചു വേണം എതു നികുതിയും കൊണ്ടു വരാൻ. അത്തരം ആലോചനകൾ നടത്താത്തതിന്റെ അനന്തര ഫലമായി നമ്മുടെ ഖജനാവിൽ വലിയ ചോർച്ചയാണു സംഭവിക്കുന്നത്. ഉദാഹരണത്തിന് ഇന്ധന നികുതി.

പ്രതീകാത്മക ചിത്രം (Photo: Shutterstock / donfiore)

അയൽ സംസ്ഥാനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ധന നികുതി ഇവിടെ പാരമ്യത്തിലാണ്. അതുകാരണം അയൽ സംസ്ഥാനങ്ങളിലേക്കു പോകുന്ന വാഹനങ്ങൾ അവിടെനിന്നാണ് ഇന്ധനം നിറയ്ക്കുന്നത്. മദ്യത്തിന്റെ നികുതി 250 ശതമാനത്തിലേറെ വർധിപ്പിച്ചു. മദ്യനികുതി വർധിപ്പിക്കരുതെന്ന് ഞാൻ ആവശ്യപ്പെട്ടിരുന്നതാണ്. അതുകൊണ്ട് 500 മുതൽ താഴേക്കുള്ള മദ്യത്തിന്റെ വില വർധിപ്പിച്ചില്ല. എന്നാൽ 500 മുതൽ മുകളിലേക്കുള്ള മദ്യത്തിന്റെ വില ക്രമാതീതമായി കൂട്ടി. അതിന്റെ ഫലമായി മാഹിയിലും തമിഴ്നാട്ടിലുമൊക്കെ പോയാണ് ഇവിടുത്തെ ആളുകൾ മദ്യം വാങ്ങുന്നത്. ചുരുക്കത്തിൽ മാഹിയുടെയും തമിഴ്നാടിന്റെയും ഖജനാവിലേക്കു നമ്മുടെ പണം ഒഴുകുന്നു. 

നികുതി കുടിശിക ഇനത്തിൽ വലിയ തുക പിരിച്ചെടുക്കാനുള്ളത് കെഎസ്ഇബിയും ജിഎസ്ടി വകുപ്പുമാണ്. 19,000 കോടി രൂപയാണ് വിവിധ വകുപ്പുകൾ കുടിശികയായി പിരിക്കാനുള്ളത്. ഇതിൽ 15,000 കോടിയിലധികം ഒരു തടസ്സവുമില്ലാതെ പിരിച്ചെടുക്കാവുന്നതാണ്. വകുപ്പുകളിലെ ഉദ്യോഗസ്ഥരുടെ ഉദാസീനത കാരണമാണ് ഈ കുടിശിക വരുന്നത്. സാധാരണക്കാർ പണമടച്ചില്ലെങ്കിൽ വൈദ്യുതി ബോർഡ് ഫ്യൂസ് ഊരാറുണ്ട്. എന്നാൽ വൻ കുടിശിക വരുത്തുന്ന സർക്കാർ സ്ഥാപനങ്ങളുടെ കാര്യത്തിൽ അങ്ങനെ സംഭവിക്കുന്നില്ല. അതുപോലെയാണ് ജിഎസ്ടി രംഗത്തെ തട്ടിപ്പ്. 

പ്രതീകാത്മക ചിത്രം (Image by istockphoto/Soumen Tarafder)

വിഭവ സമാഹരണത്തിന്റെ മറ്റൊരു കലവറയാണ് നികുതി ഇതര വരുമാനം. രാജ്യാന്തര തലത്തിൽ ലോക ബാങ്ക് നടത്തിയ ഒരു പഠനത്തിൽ കണ്ടെത്തിയത് രാജ്യാന്തര തലത്തിലുള്ള ശരാശരി വരുമാനത്തിന്റെ 39 ശതമാനത്തോളം നികുതി ഇതര വരുമാനമാണെന്നാണ്. ഒരുദാഹരണം വനവിഭവങ്ങൾ. നികുതി ഇതര വരുമാനത്തിലുൾപ്പെടുന്നതാണ് അത്. അവിടെ വനം വകുപ്പ് ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും തടിക്കച്ചവടക്കാരുമുൾപ്പെട്ട ഒരു മാഫിയയുടെ വിളയാട്ടമാണ്. അതിന്റെ ഫലമായി അവിടെനിന്നുള്ള കൃത്യമായ വരുമാനം ഖജനാവിലേക്ക് എത്തുന്നില്ല. മറ്റൊന്ന് ക്വാറി മാഫിയയാണ്. അവിടെനിന്നുള്ള വരുമാനവും ഖജനാവിലേക്ക് എത്തുന്നില്ല. അതുപോലെയുള്ള 36 പ്രധാന മേഖലകളുണ്ട്. ഓരോന്നും പ്രധാനപ്പെട്ടതാണ്. ഇവയെ ശാക്തീകരിച്ചാൽ വരുമാന വർധനയുണ്ടാകും. കടം വാങ്ങുന്ന അവസ്ഥയ്ക്കു മാറ്റമുണ്ടാകും.

ഒരു ചിത്രശലഭം തേൻ കുടിക്കുമ്പോൾ ആ പൂവിനു വേദനിക്കില്ല. അതുപോലെ വേണം നികുതി പിരിക്കാനെന്നാണ് നികുതി ശാസ്ത്രം പറയുന്നത്. നികുതി പിരിക്കുമ്പോൾ നികുതിദായകന് അതിന്റെ വേദന അനുഭവിക്കാൻ പാടില്ല. എന്നാൽ അതു കാര്യക്ഷമമായും സാർവത്രികമായും പിരിക്കുമ്പോൾ നികുതിദായകരായ ജനങ്ങൾക്കു ക്ഷേമമുണ്ടാകുന്ന പ്രവർത്തനങ്ങൾ നടത്താനും സർക്കാരിനു കഴിയണം. അത്തരം ഒരു അവസ്ഥ ഉണ്ടായാൽ മാത്രമേ കാണം വിറ്റാണെങ്കിലും ഓണം ഉണ്ണാൻ കഴിയൂ. ആ ഒരവസ്ഥ ഇല്ലാത്തതിനാലാണ് കാണം വിറ്റാൽപ്പോലും ഓണം ഉണ്ണാൻ പറ്റാത്ത വിധം വിലക്കയറ്റം ദുഃസ്സഹമായിരിക്കുന്നതും നാമെല്ലാം വിലക്കയറ്റത്തിന്റെ നെരിപ്പോടിലിരിക്കുന്നതും. 

English Summary: Kerala Faces Huge Financial Crisis, What are the Steps to Overcome it? Expert Mary George Speaks