പ്രതിരോധം ശക്തമാക്കുന്ന ഇന്ത്യ, വിപണിയിൽ കുതിച്ച് ഡിഫൻസ് ഓഹരികൾ; മുന്നിൽ കൊച്ചിൻ ഷിപ്‍യാർഡും
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് എന്തിനായിരിക്കും? പ്രതിരോധ മേഖലയിലാണെന്നുള്ളതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. രാജ്യം ഒരു വർഷം കൊണ്ട് ഈ മേഖലയില്‍ ചെലവഴിച്ച തുക 1 ലക്ഷം കോടിയാണ്. ഒരു വർഷത്തിൽ ഇതുവരെ ചെലവഴിച്ചതിൽ ഏറ്റവും വലിയ തുകയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. രാജ്യത്തിന്റെ പ്രതിരോധമേഖല സ്വയം സജ്ജമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള ‘ഡിഫൻസ് ഓഹരി’കളെല്ലാം ഇതോടൊപ്പം വളരുകയാണ്. നിക്ഷേപകരുടെ സമ്പാദ്യം ഇരട്ടിയിലധികമാക്കിയ ഓഹരികളില്‍ മുന്നിലുള്ളത് കേരളത്തിന്റെ സ്വന്തം കൊച്ചിൻ ഷിപ്‍യാർഡാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് എന്തിനായിരിക്കും? പ്രതിരോധ മേഖലയിലാണെന്നുള്ളതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. രാജ്യം ഒരു വർഷം കൊണ്ട് ഈ മേഖലയില്‍ ചെലവഴിച്ച തുക 1 ലക്ഷം കോടിയാണ്. ഒരു വർഷത്തിൽ ഇതുവരെ ചെലവഴിച്ചതിൽ ഏറ്റവും വലിയ തുകയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. രാജ്യത്തിന്റെ പ്രതിരോധമേഖല സ്വയം സജ്ജമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള ‘ഡിഫൻസ് ഓഹരി’കളെല്ലാം ഇതോടൊപ്പം വളരുകയാണ്. നിക്ഷേപകരുടെ സമ്പാദ്യം ഇരട്ടിയിലധികമാക്കിയ ഓഹരികളില്‍ മുന്നിലുള്ളത് കേരളത്തിന്റെ സ്വന്തം കൊച്ചിൻ ഷിപ്‍യാർഡാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് എന്തിനായിരിക്കും? പ്രതിരോധ മേഖലയിലാണെന്നുള്ളതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. രാജ്യം ഒരു വർഷം കൊണ്ട് ഈ മേഖലയില്‍ ചെലവഴിച്ച തുക 1 ലക്ഷം കോടിയാണ്. ഒരു വർഷത്തിൽ ഇതുവരെ ചെലവഴിച്ചതിൽ ഏറ്റവും വലിയ തുകയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. രാജ്യത്തിന്റെ പ്രതിരോധമേഖല സ്വയം സജ്ജമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള ‘ഡിഫൻസ് ഓഹരി’കളെല്ലാം ഇതോടൊപ്പം വളരുകയാണ്. നിക്ഷേപകരുടെ സമ്പാദ്യം ഇരട്ടിയിലധികമാക്കിയ ഓഹരികളില്‍ മുന്നിലുള്ളത് കേരളത്തിന്റെ സ്വന്തം കൊച്ചിൻ ഷിപ്‍യാർഡാണ്.
കഴിഞ്ഞ സാമ്പത്തിക വർഷം രാജ്യം ഏറ്റവും കൂടുതൽ തുക ചെലവഴിച്ചത് എന്തിനായിരിക്കും? പ്രതിരോധ മേഖലയിലാണെന്നുള്ളതിൽ ആർക്കും സംശയമുണ്ടാകാനിടയില്ല. രാജ്യം ഒരു വർഷം കൊണ്ട് ഈ മേഖലയില്‍ ചെലവഴിച്ച തുക 1 ലക്ഷം കോടിയാണ്. ഒരു വർഷത്തിൽ ഇതുവരെ ചെലവഴിച്ചതിൽ ഏറ്റവും വലിയ തുകയാണിതെന്ന പ്രത്യേകത കൂടിയുണ്ട്. രാജ്യത്തിന്റെ പ്രതിരോധമേഖല സ്വയം സജ്ജമാകുന്നതിനുള്ള തയ്യാറെടുപ്പിലാണ്. ഓഹരിവിപണിയിൽ ലിസ്റ്റു ചെയ്തിട്ടുള്ള ‘ഡിഫൻസ് ഓഹരി’കളെല്ലാം ഇതോടൊപ്പം വളരുകയാണ്.
നിക്ഷേപകരുടെ സമ്പാദ്യം ഇരട്ടിയിലധികമാക്കിയ ഓഹരികളില്‍ മുന്നിലുള്ളത് കേരളത്തിന്റെ സ്വന്തം കൊച്ചിൻ ഷിപ്‍യാർഡാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ യുഎസ് സന്ദർശനത്തിനു പിന്നാലെ വിപണിയില്‍ ചലനമുണ്ടാക്കിയത് ഡിഫൻസ് ഓഹരികളായിരുന്നു. ഈ മേഖലയിൽ മുന്നിട്ടു നിൽക്കുന്ന ഓഹരികളെക്കുറിച്ചും നിലവിൽ എങ്ങനെയാണ് ഈ സ്റ്റോക്കുകളുടെ നിലവാരമെന്നും പരിശോധിക്കാം.
∙ മോദിയുടെ യുഎസ് സന്ദർശനം എന്തിനു വേണ്ടി?
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് ഇന്ത്യൻ ഡിഫൻസ് മേഖലയിൽ 12 ശതമാനം വളർച്ചയാണ് റിപ്പോർട്ടു ചെയ്തത്. വിപണിയിലെ ഡിഫൻസ് സ്റ്റോക്കുകളായ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ്, ഭാരത് ഡൈനാമിക്സ് എന്നീ ഓഹരികൾ 160 ശതമാനത്തിലധികം ഉയര്‍ന്നു. പ്രധാന സൂചികയായ സെൻസെക്സ് ഇക്കാലയളവിൽ 20 ശതമാനമാണ് മുന്നേറിയത് എന്നത് അറിയുമ്പോഴാണ് ഡിഫൻസ് ഓഹരികളുടെ വളർച്ച മനസിലാവുന്നത്. നിക്ഷേപകരുടെ ഇഷ്ടം നേടാൻ ഈ ചുരുങ്ങിയ സമയംകൊണ്ട് ഡിഫൻസ് സ്റ്റോക്കുകള്‍ക്ക് കഴിഞ്ഞു. ഇന്ത്യയില്‍ തന്നെ നിർമാണവും കയറ്റുമതിയും പ്രോത്സാഹിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഡിഫൻസ് പ്രൊഡക്ഷൻ ആൻഡ് എക്സ്പോര്‍ട്ട് പ്രൊമോഷൻ പോളിസി 2020 (DPEPP 2020) പ്രകാരം വലിയ ലക്ഷ്യങ്ങളാണ് രാജ്യത്തിനു മുന്നിലുള്ളത്.
2025ഓടെ പ്രതിരോധ മേഖലയിൽ ഒന്നേ മുക്കാല്‍ ലക്ഷം കോടിയുടെ വിറ്റുവരവിനൊപ്പം എയ്റോസ്പേസ് ഡിഫൻസ് മേഖലയിൽ 35,000 കോടിയുടെ കയറ്റുമതിയും രാജ്യം സ്വപ്നം കാണുന്നു. ഡിസൈനും നിർമ്മാണവും വികസനവുമുൾപ്പെടെ വലിയ പദ്ധതികളാണ് ഇനി വരാൻ പോകുന്നത്. പ്രതിരോധ മേഖലയിൽ ഇതിനകം 60% സ്വയംപര്യാപ്തത രാജ്യം നേടിക്കഴിഞ്ഞു. DPEPP 2020 പ്രകാരം വിദേശരാജ്യങ്ങളുമായുള്ള പ്രതിരോധ മേഖലയിലെ കരാറുകള്‍ക്കാണ് ഇന്ത്യ പ്രാധാന്യം നൽകുന്നതെങ്കിലും കയറ്റുമതിയും പ്രധാന ലക്ഷ്യങ്ങളിലൊന്നു തന്നെയാണ്.
ചൈനയും റഷ്യയും കഴിഞ്ഞാൽ ഇന്ത്യൻ വിപണിയെ ഏറ്റവും കൂടുതൽ നോട്ടമിടുന്നത് അമേരിക്കയാണ്. പ്രതിരോധ മേഖലയില്‍ ഇന്ത്യയ്ക്ക് ഏറ്റവും കൂടുതല്‍ കരാറുകൾ നിലവിൽ റഷ്യയുമായാണ് (60%). പല രാജ്യങ്ങളുമായി കരാറുകളോടൊപ്പം നിർമ്മാണവും ഡിസൈനും കൈമാറുന്ന രീതിയിലേക്ക് ധാരണയായിട്ടുണ്ട്. ഇത് ഭാവിയില്‍ രാജ്യത്തിനു തന്നെ ഗുണം ചെയ്യും. മെയ്ക്ക് ഇൻ ഇന്ത്യ പദ്ധതിയിലൂടെ വിദേശ നിക്ഷേപ സാധ്യത വർധിപ്പിക്കാൻ സർക്കാറിനു കഴിഞ്ഞിട്ടുണ്ട്. മോദിയുടെ ജൂണിലുള്ള യുഎസ് സന്ദർശനത്തിലൂടെ പുതിയ 31 ഹൈ ആൾട്ടിട്യൂഡ് ലോങ് എൻഡ്യൂറൻസ് (HALE) യുഎവി ഉൾപ്പെടെ 300 കോടി ഡോളറിന്റെ പദ്ധതികൾക്ക് കരാറായി കഴിഞ്ഞു. ഇതില്‍ 15 സീ ഗാർഡിയൻ ഡ്രോണുകൾ ഇന്ത്യൻ നാവികസേനയ്ക്ക് വേണ്ടിയാണ്. ഈ നേട്ടം ഡിഫൻസ് സ്റ്റോക്കുകളിലെല്ലാം പ്രകടമാകുകയും ചെയ്തു.
∙ കരാറുമായി ഹിന്ദുസ്ഥാൻ എയർനോട്ടിക‍്സ്
പ്രധാനമന്ത്രിയുടെ യുഎസ് യാത്രയിൽ ഹിന്ദുസ്ഥാൻ എയർനോട്ടിക‍്സ് (HAL) ഇന്ത്യൻ വ്യോമയാന മന്ത്രാലയത്തിനു വേണ്ടി അമേരിക്കയിലെ എയറോസ്‍പേസ് നിർമ്മാണ കമ്പനിയായ ജിഇ ( GE)യുമായി പുതിയ കരാറിൽ ഒപ്പുവച്ചു. ഫൈറ്റർ ജെറ്റ് എൻജിനുകളുടെ നിർമ്മാണത്തിനാണ് ഇരുകമ്പനികളും കൈകോർത്തിരിക്കുന്നത്. ജെറ്റ് എൻജിൻ ടെക്നോളജിയുടെ വികസനം ഇതു സാധ്യമാക്കുമെന്നാണ് വിദഗ്‍ധരുടെ അഭിപ്രായം.
1,27,664 കോടി രൂപയുടെ വിപണിമൂല്യമുള്ള ഹിന്ദുസ്ഥാൻ എയർനോട്ടിക‍്സിന്റെ ഓഗസ്റ്റ് 21ലെ ഓഹരി വില 3815.15 രൂപയാണ്. കമ്പനിക്ക് കടബാധ്യതയില്ലാത്തതും ഓരോ സാമ്പത്തികപാദത്തിലുള്ള മികച്ച ലാഭവും സ്റ്റോക്കിനെ വേറിട്ടു നിർത്തുന്നു. എച്ച് എ എല്ലിലൂടെ കഴിഞ്ഞ 5 വര്‍ഷത്തിലെ നിക്ഷേപകരുടെ റിട്ടേൺ 317 ശതമാനവും രണ്ടു വർഷത്തെ ലാഭം 238 ശതമാനവുമാണ്. കഴിഞ്ഞ ഒരു വർഷം മാത്രം സ്റ്റോക്ക് 70.15 ശതമാനത്തിലേറെ മുന്നേറി. മൂന്നു മാസത്തെ റിട്ടേൺ 24.14%. നിലവിൽ 52 ആഴ്ച്ചയിലെ ഉയർന്ന നിരക്കിനടുത്ത് വ്യാപാരം നടക്കുന്ന ഓഹരി വിപണിയിലെ താരമാണ് എച്ച്എഎൽ.
∙ ഒരാഴ്ച്ചയിലെ നേട്ടം 30%, ഇവരെ അറിയാം
ഗാർഡൻ റീച്ച് ഷിപ്‍യാർഡ് ആൻഡ് എൻജീനീയര്‍സ് (GRSE), കൊച്ചിൻ ഷിപ്‍യാർഡ് എന്നീ ഓഹരികൾ നിക്ഷേപകരെ കുറച്ചൊന്നുമല്ല തുണച്ചത്. ഇവർ ഒരാഴ്ച്ചയിൽ നിക്ഷേപകർക്ക് നൽകിയ ലാഭം 30 ശതമാനമാണ്. ഷിപ്പിങ് കമ്പനികൾക്ക് കേന്ദ്ര സർക്കാർ 19,000 കോടി രൂപയുടെ പദ്ധതികൾക്ക് അനുമതി നൽകിയതോടെയാണ് ഓഹരികൾ നിക്ഷേപകർ വാരിക്കൂട്ടിയത്.
കൊൽക്കത്തയിൽ 1884 ൽ തുടക്കം കുറിച്ച ഗാർഡൻ റീച്ച് ഷിപ്‍യാർഡ് ആൻഡ് എൻജീനീയര്‍സ് ഇന്ത്യയിലെ പ്രമുഖ ഷിപ്‍യാർഡുകളില്‍ ഒന്നാണ്. 1960 ൽ സർക്കാർ ഏറ്റെടുത്ത സ്ഥാപനം 2006ലാണ് മിനിരത്ന വിഭാഗത്തിൽ ഉൾപ്പെടുന്നത്. ആദ്യമായി 100 യുദ്ധക്കപ്പലുകൾ നിർമ്മിച്ച റെക്കോർഡും നിലവിൽ ജിആർഎസ്‍ഇയുടെ പേരിലാണ്.
ആഗസ്റ്റ് 21ന് 752 രൂപയിൽ വ്യാപാരം ആരംഭിച്ച ജിആർഎസ്‍ഇയുടെ ഓഹരി നിലവിൽ ബുള്ളിഷ് ട്രെന്റിലാണ്. 8602 കോടി രൂപ മാത്രം വിപണി മൂല്യമുള്ള കമ്പനിയുടെ ഓഹരികൾ കഴിഞ്ഞ 3 വർഷമായി നേട്ടം തുടരുന്നു. 307.18 ശതമാനത്തിന്റെ ലാഭവുമായി നിക്ഷേപകർക്ക് ഏറ്റവും കൂടുതൽ നേട്ടം നൽകിയത് കഴിഞ്ഞ രണ്ടു വർഷത്തിനിടയിലാണ്. ഈ വർഷം മാത്രം സ്റ്റോക്ക് 55 ശതമാനത്തിലധികം മുന്നേറി. 2023 ൽ വരുമാനത്തിലും ലാഭത്തിലുമുള്ള വര്‍ധനവ് നിക്ഷേപകരെ ഈ ഷിപ്‍യാർഡിന്റെ സ്റ്റോക്കിലേക്കടുപ്പിച്ചു
∙ കേരളത്തിന്റെ സ്വന്തം, രാജ്യത്തിന്റെ അഭിമാനം
കേന്ദ്ര സർക്കാറിന്റെ കീഴിലുള്ള കൊച്ചിൻ ഷിപ്‍യാർഡ് 1972ലാണ് രൂപീകൃതമായത്. പ്രവർത്തന മൂലധനത്തിനും വികസനത്തിനും വേണ്ടി 2017 ൽ ഷിപ്‍യാർഡിന്റെ ഓഹരികൾ വിപണിയിലെത്തിയപ്പോൾ ഐപിഒ വില 424–432 രൂപയായിരുന്നു. വിപണിയിൽ നേട്ടത്തിൽ തുടരുന്ന ഈ ഓഹരി നിലവിൽ 834 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ഒരു വർഷത്തിൽ മാത്രം നിക്ഷേപകരുടെ നേട്ടം 146.56 ശതമാനമാണ്. ഈ വർഷം മാത്രം 56 ശതമാനത്തിലേറെ സ്റ്റോക്ക് മുന്നേറി.
∙ വിദേശ നിക്ഷേപം വർധിപ്പിച്ച് സെൻ ടെക്നോളജീസും ഭാരത് ഇലക്ട്രോണിക്സും
ഓഹരിവിപണിയിൽ ഡിഫൻസ് ഓഹരികളിലെല്ലാം നേട്ടമുണ്ടായപ്പോൾ വിദേശ നിക്ഷേപകരുടെ മനംകവർന്ന സ്റ്റോക്കുകളിൽ ചിലതുണ്ട്. അതിലൊന്നാണ് സെൻ ടെക്നോളജീസ്. പ്രതിരോധ മേഖലയില്‍ പരിശീലനത്തിനുള്ള ഉത്പന്നങ്ങളുടെ നിർമ്മാണത്തിലാണ് കമ്പനി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. നിലവിൽ വിദേശ നിക്ഷേപകരുടെ കൈവശം (Foreign Institutional Investors) 3.47 ശതമാനം ഓഹരികളാണുള്ളത്. കഴിഞ്ഞപാദത്തിലിത് വെറും 1.29 ശതമാനമായിരുന്നു. കഴിഞ്ഞ വർഷത്തെ ജൂൺ പാദത്തിലെ 0.32 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ വലിയ വർധവാണ് റിപ്പോർട്ടു ചെയ്തത് എന്നു കാണാം.
6818 കോടി രൂപ വിപണി മൂല്യമുള്ള ഈ കമ്പനിയുടെ ഓഹരിവില നിലവിൽ 811 രൂപയാണ്. കഴിഞ്ഞ രണ്ടു വർഷത്തിൽ നിക്ഷേപകർക്ക് കമ്പനി നൽകിയ ലാഭം 924.43 ശതമാനം. 1000 രൂപയുടെ നിക്ഷേപം രണ്ടു വർഷം കൊണ്ട് 1 ലക്ഷത്തിലേക്കെത്തിയെന്നു ചുരുക്കം. വെറും ആറു മാസത്തിനിടെ നിക്ഷേപകരുടെ നേട്ടം 216 ശതമാനം വളർന്നു. ഈ വർഷം ഓഹരിവിപണിയിൽ കുറഞ്ഞ കാലയളവിൽ നിക്ഷേപകർക്ക് ലാഭം വാരിക്കോരി നൽകിയ കമ്പനികളിലൊന്ന് സെൻ ടെക്നോളജീസ് ആണ്.
ഭാരത് ഇലക്ട്രോണിക്സിലേക്കുള്ള വിദേശ നിക്ഷേപത്തിലും വർധനവ് പ്രകടമാണ്. കഴിഞ്ഞ ജൂൺ പാദത്തെ 15.99 വിദേശ നിക്ഷേപവുമായി താരതമ്യം ചെയ്യുമ്പോൾ ഇത്തവണ ഹോൾഡിങ് 17.35 ശതമാനമായി വർധിച്ചു. ഓഗസ്റ്റ് 21ന് 129 രൂപയിൽ വ്യാപാരം നടക്കുന്ന ഓഹരി നിലവിൽ ബുള്ളിഷായി തുടരുകയാണ്. നിക്ഷേപകരുടെ കഴിഞ്ഞ 3 വർഷത്തെ നേട്ടം 245.87 ശതമാനമാണ്. വിവിധ സ്റ്റോക്ക് ബ്രോക്കറേജുകൾ ഭാരത് ഇലക്ട്രോണിക്സിന്റെ ഓഹരി വില 151 രൂപ വരെ ടാർജറ്റ് ആയി നിർദ്ദേശിച്ചിട്ടുണ്ട്.
∙ ഡിവിഡന്റിൽ രണ്ടാം സ്ഥാനത്ത് മസഗോൺ ഡോക്ക്
ലാഭവിഹിതം നൽകുന്ന സ്റ്റോക്കുകൾ നിക്ഷേപകർക്ക് എന്നും പ്രിയപ്പെട്ടതാണ്. പ്രതിരോധ മേഖലയിലെ ഏറ്റവും കൂടുതൽ ഡിവിഡന്റ് നൽകുന്ന സ്റ്റോക്കുകളിൽ മുന്നിൽ ഹിന്ദുസ്ഥാൻ എയറോനോട്ടിക്സ് തന്നെയാണ്. രണ്ട് ഇടക്കാല ലാഭവിഹിതമുൾപ്പെടെ നിക്ഷേപകർക്ക് 40 രൂപയാണ് കമ്പനി ഡിവിഡന്റ് ആയി നൽകിയത്.
രണ്ടാം സ്ഥാനം മസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സിനാണ്. യാത്രാക്കപ്പലുകൾ, ചരക്ക്, യുദ്ധക്കപ്പൽ, മുങ്ങിക്കപ്പൽ ഉൾപ്പെടെ ഇന്ത്യൻ നാവിക സേനയ്ക്കും കോസ്റ്റ് ഗാർഡിനും വേണ്ടി കപ്പലുകളുടെ നിർമ്മാണം നടത്തുന്ന കമ്പനിയാണിത്. 2020 ൽ കമ്പനി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്തതു മുതലുള്ള കണക്കെടുത്താൽ ഡിവിഡന്റ് പേഔട്ട് അനുപാതം 40.9 ശതമാനമാണ്. കഴിഞ്ഞ വർഷം ഒരു ഓഹരിക്ക് 9.1 രൂപയാണ് ലാഭവിഹിതം പ്രഖ്യാപിച്ചത്.
ഓഗസ്റ്റ് 21ന് വിപണിയിൽ 1881 രൂപയിൽ വ്യാപാരമാരംഭിച്ച ഓഹരി നിലവിൽ നേട്ടം തുടരുകയാണ്. കഴിഞ്ഞ രണ്ടു വർഷത്തെ നിക്ഷേപകരുടെ റിട്ടേൺ 717.19 ശതമാനമാണ്. ഒരു വർഷം കൊണ്ട് 509 ശതമാനം ലാഭവും മസഗോൺ ഡോക്ക് ഷിപ് ബിൽഡേഴ്സ് നിക്ഷേപകർക്ക് നൽകി. മൂന്നും നാലും സ്ഥാനങ്ങളിൽ ഭാരത് ഇലക്ട്രോണിക്സും കൊച്ചിൻ ഷിപ്‍യാർഡും.
∙ ഇനിയുമുണ്ട് ഏറെ
പ്രതിരോധ മേഖലയിലെ പ്രമുഖർ ഇവരൊക്കെയാണെങ്കിലും ചെറുതും വലുതുമായ മറ്റു കമ്പനികള്‍ കൂടി ഓഹരിവിപണിയിലുണ്ട്. ഭാരത് ഡൈനാമിക‍്സ്, ആസ്ട്രോ മൈക്രോവേവ് പ്രൊഡക്ഷൻ, പാരസ് ഡിഫൻസ് ആൻഡ് സ്പേസ്, ഭാരത് ഫോർജ്, എംടിഎആർ ടെക്നോളജീസ്, ലാർസൻ ആൻഡ് ട്രൂബോ, സോളാർ ഇൻഡസ്ട്രീസ്, ബിഇഎംഎൽ ലിമിറ്റഡ്, അവാന്റെൽ ലിമിറ്റഡ് ഇവയൊക്കെ പ്രതിരോധ മേഖലയിൽ ലിസ്റ്റ് ചെയ്യപ്പെട്ട ഓഹരികളാണ്. റിലയൻസിന്റെ കീഴിലുള്ള പ്രതിരോധ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു ഓഹരിയാണ് റിലയൻസ് നേവൽ ആൻഡ് എൻജീനീയറിങ്.
കഴിഞ്ഞ അഞ്ചു വർഷത്തിൽ പ്രതിരോധ മേഖലയിൽ രാജ്യം കൈവരിച്ച നേട്ടം റെക്കോർഡുകളാണ്. ഇതിനു പുറമെയാണ് 2025ഓടെ നാസയും ഐഎസ്ആർഒയും ചേര്‍ന്ന് നടപ്പാക്കാൻ ഒരുങ്ങുന്ന പുതിയ ദൗത്യങ്ങൾ. ഓഹരി വിപണി എക്കാലത്തും പൊതുവിപണിക്കനുകൂലമായ ഒഴുക്കിലായതു കൊണ്ടുതന്നെ ഇത്തരം കരാറുകളും പുതിയ പദ്ധതികളും പ്രതിരോധ മേഖലയിലെ കമ്പനികളേയും സജീവമാക്കും. നിക്ഷേപകർക്ക് അനുകൂലമായ സാഹചര്യം നിലവിൽ ഈ സ്റ്റോക്കുകളിലുണ്ട്. അറിഞ്ഞു നിക്ഷേപിച്ചാൽ സമ്പാദ്യവും വളരും.
English Summary: Know the Popular Defence Stocks in India