ചെയ്യേണ്ടതു ചെയ്യാതിരിക്കുക, ചെയ്യേണ്ടാത്തതു ചെയ്യുക എന്നു രണ്ടു തരത്തിലാണ് കുറ്റങ്ങളും വീഴ്ചകളും ഉണ്ടാകുന്നത്. ഇതിൽ രണ്ടാമത്തേത് വേണ്ടവിധത്തിൽ തീരുമാനിക്കുന്നതാണ് ജീവിതം ഫലപ്രദമാക്കാനുള്ള തന്ത്രങ്ങളിൽ മുഖ്യം എന്ന് മാനേജ്മെന്റ് ഗുരു മൈക്കേൽ ഇ പോർട്ടർ. ‘എന്തെല്ലാം ചെയ്തുകൂടാ?’ എന്നു തീരുമാനിക്കുമ്പോൾ പല പ്രയാസങ്ങളും അനുഭവപ്പെടും. സാധാരണഗതിയിൽ അന്യർ ചെയ്യാറുള്ളതുപോലെ നമുക്കും ചെയ്യണം എന്ന തോന്നൽ മനസ്സിൽ സമ്മർദ്ദം ചെലുത്തും. പക്ഷേ വ്യത്യസ്ത തീരുമാനങ്ങൾ വഴിയാണ് പലരും വ്യത്യസ്തരും ശ്രദ്ധേയ വിജയങ്ങൾ നേടുന്നവരും ആയിത്തീരുന്നത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ചെയ്യേണ്ടതു ചെയ്യാതിരിക്കുക, ചെയ്യേണ്ടാത്തതു ചെയ്യുക എന്നു രണ്ടു തരത്തിലാണ് കുറ്റങ്ങളും വീഴ്ചകളും ഉണ്ടാകുന്നത്. ഇതിൽ രണ്ടാമത്തേത് വേണ്ടവിധത്തിൽ തീരുമാനിക്കുന്നതാണ് ജീവിതം ഫലപ്രദമാക്കാനുള്ള തന്ത്രങ്ങളിൽ മുഖ്യം എന്ന് മാനേജ്മെന്റ് ഗുരു മൈക്കേൽ ഇ. പോർട്ടർ.

‘എന്തെല്ലാം ചെയ്തുകൂടാ?’ എന്നു തീരുമാനിക്കുമ്പോൾ പല പ്രയാസങ്ങളും അനുഭവപ്പെടും. സാധാരണഗതിയിൽ അന്യർ ചെയ്യാറുള്ളതുപോലെ നമുക്കും ചെയ്യണം എന്ന തോന്നൽ മനസ്സിൽ സമ്മർദ്ദം ചെലുത്തും. പക്ഷേ വ്യത്യസ്ത തീരുമാനങ്ങൾ വഴിയാണ് പലരും വ്യത്യസ്തരും ശ്രദ്ധേയ വിജയങ്ങൾ നേടുന്നവരും ആയിത്തീരുന്നത്.

ADVERTISEMENT

തന്ത്രത്തിൽ പ്രഗൽഭനായിരുന്ന പ്രധാനമന്ത്രി പി.വി.നരസിംഹറാവു ആരും പറയാത്ത കാര്യം ഉറക്കെപ്പറഞ്ഞു: ‘ഒരു തീരുമാനവും എടുക്കാതിരിക്കുന്നതും ഒരു തീരുമാനമാണ്’.

പി.വി.നരസിംഹ റാവു (Photo: Manorama Archives)

എതിരാളി ചെറുതെറ്റുകൾ ചെയ്യുമ്പോൾ, അവ വിളിച്ചുപറഞ്ഞ് അയാളെ തകർക്കാൻ ശ്രമിക്കരുത്. അയാൾ കൂടുതൽ കൂടുതൽ തെറ്റുകൾ ചെയ്തു മുന്നേറട്ടെ. നിർണായകനിമിഷം വരുമ്പോൾ ഇടപെടുന്നത് എതിരാളിയെ തളർത്തും. തുടക്കത്തിലേ എതിർക്കണമെന്നു തോന്നുമ്പോൾ, അതു ചെയ്യാതിരിക്കുന്നതിനുള്ള ക്ഷമ വിജയതന്ത്രത്തിന്റെ ഭാഗമാണ്. പക്ഷേ ഈ ക്ഷമ മിക്കപ്പോഴും മിക്കവർക്കും കാണില്ല. ഇതിനു കാരണം എനിക്ക് ഇപ്പോൾത്തന്നെ എന്തും ചെയ്യാൻ കഴിവുണ്ട്, എന്നോളം ബുദ്ധി മറ്റാർക്കുമില്ല. ‘ഞാൻ, ഞാൻ’ എന്ന ചിന്ത മനസ്സിൽ നിറയും എന്നതാണ്. ഇതേക്കുറിച്ച് ശങ്കരാചാര്യർ പറഞ്ഞുതന്നിട്ടുണ്ട്: 

‘അഹം പദാർത്ഥസ്ത്വഹമാദിസാക്ഷീ
നിത്യം സുഷുപ്താവപി ഭാവദർശനാൽ’ – വിവേകചൂഡാമണി : 294

(യഥാർത്ഥത്തിലുള്ള 'ഞാൻ’ ഞാനെന്ന ഭാവത്തിനും മറ്റുള്ളതിനും സാക്ഷിയാണ്. ഗാഢനിദ്രയിൽപ്പോലും അതു നിലനിൽക്കുന്നു).

ADVERTISEMENT

താൽക്കാലികലാഭം മനസ്സിൽവച്ച്, ഇപ്പോൾ ചെയ്യണമെന്നു നമുക്കു തോന്നുന്ന പലതും ചെയ്യാതിരിക്കുന്നതാവും നല്ലത്. ചെയ്യുന്നതു ഗുണത്തേക്കാൾ ദോഷം വരുത്തിയേക്കാം. അത്തരം കാര്യങ്ങൾ സമയത്തു തിരിച്ചറിഞ്ഞ് ചെയ്യാതിരിക്കുന്നതാണു വിവേകം. ആ ഗണത്തിൽപ്പെട്ട ചിലതു കാണുക: 

Representative image by rudall30/shutterstock

∙ അന്യരെ വേദനിപ്പിക്കുകയോ ക്ലേശിപ്പിക്കുകയോ ചെയ്യുന്ന കാര്യങ്ങൾ

∙ ധാർമികമൂല്യങ്ങളെ അവഗണിക്കുന്ന തീരുമാനങ്ങൾ

∙ അന്യരുടെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം

ADVERTISEMENT

∙ താൽക്കാലികസൗകര്യം നൽകുമെങ്കിലും പിൽക്കാലത്ത് ദോഷമുളവാക്കുന്ന പരിസ്ഥിതി തകർക്കൽ

∙ ആവശ്യമുള്ളപ്പോൾ റിസ്കെടുക്കാതെ ഭയന്നിരിക്കൽ

∙ ആവശ്യമുള്ളപ്പോൾ സഹായം ചോദിക്കാതിരിക്കൽ

∙ അനാവശ്യമായി അന്യരുമായി താരതമ്യം ചെയ്യൽ

∙ കഴിഞ്ഞുപോയതിനെക്കുറിച്ചു ദുഃഖിച്ചു നിഷ്ക്രിയരായി ഇരിക്കൽ

∙ ഒരു തിരിച്ചടി നേരിട്ടതുകൊണ്ട് പ്രയത്നം ഉപേക്ഷിക്കൽ

∙ കിംവദന്തി പ്രചരിപ്പിക്കൽ

∙ ജലവും ആഹാരസാധനങ്ങളും പാഴാക്കൽ

∙ കളവുപറയലും കളവുകാട്ടലും

∙ ആരോഗ്യത്തിനു ദോഷകരമായ പ്രവർത്തനങ്ങൾ

∙ സ്വന്തം വളർച്ചയ്ക്കും പുരോഗതിക്കുമുള്ള അവസരങ്ങൾ പാഴാക്കൽ

∙ നിറം, ജാതി, രാഷ്ട്രീയവീക്ഷണം മുതലായവയുടെ അടിസ്ഥാനത്തിലുള്ള വിവേചനം

Representative image by eamesBot/shutterstock

∙ ·അധികാരദുർവിനിയോഗം

∙ ദുർബലരുടെ നിസ്സഹായതയെ ചൂഷണം ചെയ്യൽ

∙ ഉത്തരവാദിത്വങ്ങളിൽനിന്ന് ഒളിച്ചോടൽ

∙ട്രാഫിക് നിയമലംഘനം

∙ സ്വന്തം കാര്യസാധ്യത്തിന് ദുർബലരായവരെ ദുർവിനിയോഗം ചെയ്യൽ

∙ അക്രമപ്രവർത്തനം

∙ സ്വന്തം കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കൽ

∙ വൃദ്ധമാതാപിതാക്കളെ അവഗണിക്കൽ

∙ കാരുണ്യം അർഹിക്കുന്നവരോടുളള ഹൃദയശൂന്യമായ പെരുമാറ്റം

∙ സ്വന്തം തെറ്റുകൾ അന്യരുടേ പേരിൽ ചാർത്തിയുള്ള രക്ഷപെടൽ

∙ അനാവശ്യമായി അന്യരെ വിലയിരുത്തൽ

∙ കാര്യസാധ്യത്തിനായി സ്വാഭിമാനം പണയപ്പെടുത്തൽ

∙ നിസ്സാരകാര്യങ്ങൾക്കായി സമയം പാഴാക്കൽ

∙ അർഹിക്കുന്നവരെ ആദരിക്കാതിരിക്കൽ

∙ അനാവശ്യവിമർശനം

∙ പറയേണ്ടപ്പോഴും ‘വയ്യ, വേണ്ട’ എന്നു പറയാതിരിക്കൽ

Representative image by rudall30/shutterstock

∙ ഒരാൾ മനംനൊന്തു മാപ്പു പറഞ്ഞാലും ക്ഷമിക്കാതിരിക്കൽ

∙ വേണ്ടപ്പോൾ സ്നേഹം പ്രകടിപ്പിക്കാതിരിക്കൽ

∙ വന്നുപോയ തെറ്റിൽനിന്നു പാഠം പഠിക്കാതിരിക്കൽ

∙ വെല്ലുവിളികളിൽനിന്ന് ഒളിച്ചോടൽ

എന്തു ചെയ്യാതിരിക്കണം എന്നു ചിന്തിക്കുമ്പോൾ എന്തു പറയാതിരിക്കണം എന്നതിനെപ്പറ്റി ഏറെ പ്രചാരമുള്ള വരിയും ഓർക്കാം:

‘ന ബ്രൂയാത് സത്യമപ്രിയം’. അപ്രിയമായതു പറയരുത് എന്ന സൂചന. സത്യം അപ്രിയരീതിയിൽ പറയരുത് എന്നും ഇതിനെ അന്വയിക്കാം. ഇതേത്തുടർന്നു മറ്റൊരു നിർദ്ദേശവുമുണ്ട്. ‘പ്രിയം ച നാനൃതം ബ്രൂയാത്’; അതായത്, സന്തോഷിപ്പിക്കാനായി കളവു പറയരുത്. ഇപ്പറഞ്ഞതെല്ലാം പാലിക്കുന്നത് നല്ല വ്യക്തിബന്ധങ്ങൾ നിലനിർത്താൻ സഹായിക്കും.

Representative image by GoodStudio/shutterstock

റോബർട്ട് ഹൈലൈൻ (1907 – 1988) എന്ന ശാസ്ത്രകഥാകാരൻ നർമത്തിൽക്കുഴച്ചു പറഞ്ഞു, ‘‘നിങ്ങൾ പന്നിയെ പാട്ടു പഠിപ്പിക്കാൻ ശ്രമിക്കരുത്. നിങ്ങളുടെ സമയം നഷ്ടമാകും, പന്നിക്കതൊട്ടു രസിക്കുകയുമില്ല’’.

‘‘ജീവിതം നിശ്ചലമാക്കരുത്. അത് നിരന്തരം മാറിക്കൊണ്ടിരിക്കണം. ഓരോ ഘട്ടവും നയിക്കുന്നത് മറ്റൊന്നിന്റെ തുടക്കത്തിലേക്ക്’’ എന്നു ബർണാ‍ഡ് ഷാ.

ബ‌ാല്യം മുതൽ കേട്ടുകേട്ടു മടുപ്പു തോന്നിച്ച മിക്ക ഉപദേശങ്ങളും ‘അതു ചെയ്യണം, ഇത് ചെയ്യണം, അങ്ങനെ ചെയ്യണം, ഇങ്ങനെ ചെയ്യണം’ എന്ന മട്ടിലാണ്. എന്തെല്ലാം ചെയ്യരുത് എന്ന് ഇടയ്ക്കിടെ ഓർമിക്കുന്നതും നമുക്കു നന്ന്.

English Summary: BS Warrier Writes- Think What Not to Do?